പ്രാണനിൽ: ഭാഗം 24

prananil

രചന: മഞ്ചാടി

""നീ ഇന്നു വൈകിയോ ഹർഷ"" വീട്ടു പടിക്കൽ നിന്നു കയറി വരുന്നവനെ നോക്കി കൊണ്ട് രാധിക ഉള്ളിൽ നിന്നു വന്നുകൊണ്ട് ചോദിച്ചു ""ആഹ്,, അമ്മ ഇറങ്ങാൻ നേരത്ത പുതിയ വർക്കിന്റെ ഒന്നു രണ്ട് പേപ്പർ ശെരിയാക്കാൻ വന്നേ,, "" അകത്തേക്കു കയറുന്നതിന്റെ കൂടെ അവൻ പറഞ്ഞു ""നന്ദുവും ഗൗരിയും എത്തിലെ"" ""അഹ്,,വന്നു രണ്ടാളും ഇന്ന് ഉച്ചക്ക് തന്നേ വന്നിട്ടുണ്ട്"" ""അതെന്തേ,, ""പുരികം ചുളിച്ചു കൊണ്ട് ഹർഷൻ ചോദിച്ചു ""ഗൗരിക് വയ്യ വയറു വേദനയാ അപ്പൊ അവരിങ്ങു പൊന്നു"" ""എങ്ങിട്ട് അവളെവിടെ,, ""പെട്ടന്ന് തന്നേ ഹർഷൻ ചോദിച്ചു ""റൂമിലുണ്ട്,,വന്നപ്പോൾ മുതൽ ഉള്ള കിടത്തം ആണ് ഞാൻ ചൂടു വെള്ളം കുടിക്കാൻ കൊടുത്തിരുന്നു"" ""ഞാൻ നോക്കട്ടെ അമ്മ"" ""അഹ് നീ ചെല്ല്,, ഞാൻ അപ്പോഴേക്കും നിനക്ക് ചായ ഉണ്ടാകാം"" ""മ്മ്,, ഒന്നു മൂളി കൊണ്ട് ഹർഷൻ വേഗം തന്നേ റൂമിലേക്കു കയറിയിരുന്നു,, രാവിലെ പോകുമ്പോൾ തന്നേ പതിവുള്ള തെളിച്ചo അവളുടെ മുഖത്തിൻ ഉണ്ടായിരുന്നില്ല എന്നവൻ ഓർത്തു ചോദിച്ചപ്പോൾ ഒന്നുമില്ല എന്നു പറഞ്ഞു ഒഴിഞ്ഞതും ആണ് ""എന്നാടാ ""അവളുടെ അടുത്തായി ഇരുന്നു കൊണ്ടവൻ ചോദിച്ചു റൂമിൽ കയറിയപ്പോൾ തന്നെ കാണുന്നത് തലയിണയിൽ മുഖം അമർത്തി കിടക്കുന്നവളെ ആണ് മറ്റൊന്ന് വയർന്മേൽ അമർത്തി വെച്ചിട്ടുണ്ട് കണ്ടപ്പോൾ തന്നേ ഹർഷൻ മനസിലായിരുന്നു അവൾക് നല്ല വേദന ഉണ്ടെന്ന് ""അച്ചുവേട്ടൻ എപ്പഴാ വന്നേ"" അടഞ്ഞു പോയ ശബ്‍ദം പോലെ അവൾ പറഞ്ഞു

""ഞാൻ ഇപ്പൊ വന്നേ ഒള്ളു,, ""അവളുടെ മുടിയിഴകളിലൂടെ തലോടി കൊണ്ട് ഹർഷൻ പറഞ്ഞു ""ഞാൻ ചായ എടുകാം"" പറഞ്ഞു കൊണ്ടവൾ എഴുന്നെല്കാൻ തുനിഞ്ഞു ""ദേ പെണ്ണെ,, വന്നിട്ട് ഡ്രസ്സ്‌ പോലും മാറാതാ നീ കിടക്കണേ അപ്പഴാ അവളുടെ ചായ"" അവളെ നോക്കി കണ്ണ് കൂർപ്പിച്ചു കൊണ്ടാവൻ പറഞ്ഞു ""ഞാൻ പോയി കുളിച്ചിട്ട് വരാം നീ കിടന്നോ ട്ടൊ,, എങ്ങിട്ട് നിനക്ക് കുളിക്കാ"" അവളുടെ കവിളിൽ തലോടി കൊണ്ടവൻ പറഞ്ഞു ""മ്മ് ""അവൾ ഒന്നി മുളിയത് മാത്രമേ ഒള്ളു ....................................................... ഹർഷൻ വേഗം തന്നേ കുളിച് ഇറങ്ങിയിരുന്നു കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ തന്നേ കണ്ടിരുന്നു ബെഡിൽ അവളുടെ അടുത്തായി ഇരിക്കുന്ന നന്ദുവിനെ ഗൗരിക് ആണ് വേദന എങ്കിലും ഭാവങ്ങൾ മുഴുവൻ നന്ദുവിന്റെ മുഖത്ത് ആയിരുന്നു അവളുടെ അടുത്തിരുന്നു തലോടിയും തഴുകിയും അവൾ എപ്പോഴും ഉണ്ടാവും ""ഏട്ടന്റെ കഴിഞ്ഞോ"" ഇറങ്ങിയപാടെ അവൾ നന്ദു ചോദിച്ചു ""മ്മ്,,ഞാൻ വിചാരിച്ചേ ഒള്ളു നിന്നെ കണ്ടില്ലലോ എന്നു "" അവളെ ഒന്നു നോക്കി കൊണ്ട് ഹർഷൻ പറഞ്ഞു ""ഞാൻ അമ്മടെ അടുത്തായിരുന്നു"" ""എങ്ങിട്ട് അമ്മ എവിടെ"" ""അമ്മ ഗൗരിക്കുള്ള കഞ്ഞി ഉണ്ടാകാ"" ""നന്ദു,,, ""പറഞ്ഞു തീരുമ്പോഴേക്കും താഴെ നിന്നു അവളെ വിളിച്ചിരുന്നു ""ഏട്ടാ ഗൗരിയെ നോക്കിക്കോളണ്ണേ ഞാൻ ഇപ്പോ വരാം"" ഉറങ്ങി കിടക്കുന്നവളെ നോക്കി കൊണ്ട് നന്ദു പറഞ്ഞു ""മ്മ് നീ പോകോ"" തലയാട്ടി കൊണ്ട് നന്ദു പുറത്തേക് പോയി

അവൾ പോയ വഴിയേ നോക്കി കൊണ്ട് ഹർഷൻ വാതിൽ ചാരി വെച്ചു കിടക്കയിൽ മയങ്ങുന്നവളെ ഒന്നു നോക്കി വേദന വന്നാൽ ആരെയും അറിക്കില എന്നാലും അഹ് സമയം അവളുടെ കുഞ്ഞു മുഖത്തിലെ ക്ഷീണത്തിൽ നിന്നു മനസിലാക്കാം എത്രെ മാത്രം ആണ് അവൾ അനുഭവിക്കുന്ന എന്നു ""ഗൗരിയെ,, ""അവളുടെ അടുത്തായി ഇരുന്ന് കൊണ്ട് മുഖത്തു തലോടി കൊണ്ട് ഹർഷൻ വിളിച്ചു കുളിച്ചു വന്നതിന്റെ ചെറിയൊരു തണുപ് അവന്റെ ഉള്ളം കയ്യിൽ ഉണ്ടായിരുന്നു അവളുടെ മുഖത്തായി അത് തട്ടിയതും ഒന്നു ഞെരുങ്ങി കൊണ്ടവൾ മൂളി ""പെണ്ണെ ദേ എണ്ണിചേ വന്നപാടെ കിടക്കുന്നേ അല്ലേ "" അവളുടെ കുഞ്ഞികുരുനരികൾ ചെവിക്കു പിന്നിലാക്കി കൊണ്ട് അവൻ പറഞ്ഞു ഒന്നു കണ്ണു ചിമ്മി കൊണ്ടവൾ ഉണ്ട കണ്ണുകൾ തുറന്നു അടുത്തിരിക്കുന്നവനെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രേമിച്ചു ""നീക്കണ്ടേ കുഞ്ഞാ ""ഗൗരിയുടെ മുഖത്ത് ഉറ്റി നോക്കി കൊണ്ട് അവൻ ചോദിച്ചു ഒന്നു പറഞ്ഞില്ല അടുത്തായി ഇരിക്കുന്നന്റെ മടിയിലായി തല വെച്ച് അവന്റെ വയറില്ലെക് മുഖം അമർത്തി വെച്ച് കൊണ്ടവൾ കിടന്നു ""നോവുന്നുണ്ടോ ""അവളുടെ തലയിൽ തലോടി കൊണ്ടവൻ ചോദിച്ചു ""മ്മ്"" ""ഒന്നും കഴിച്ചില്ലലോ നീ അമ്മ കഞ്ഞി ആയിട്ട് ഇപ്പൊ വരും അപ്പോഴേക്കും നീ കുളിച് വാ""

മടിയിലായി കിടക്കുന്നവളെ എണീപ്പിക്കാൻ ശ്രേമിച്ചു കൊണ്ട് പറഞ്ഞു ""കൊറച്ചു നേരം കൂടെ അച്ചുവേട്ട "" അവനെ ഇറുക്കെ പിടിച്ചു കൊണ്ടവൾ പറഞ്ഞു ഈ സമയത്തിൽ തോന്നാവുന്നേ കുഞ്ഞി വാശികളിൽ ഒന്നായിരുന്നു അവന്റെ സാമിപ്യം കുറച്ചു നേരം കൂടെ അവളെ തലോടി കൊണ്ട് ഇരിന്നു ഇനിയും ഇരുന്നാൽ അവൾ എണിക്കില്ല എന്നു തോന്നിയപ്പോൾ ഹർഷൻ തന്നേ അവളെ എണ്ണിപ്പിച്ചു കുളിക്കാൻ പറഞ്ഞു വിട്ടു അവൾക് വേണ്ട ഡ്രസ്സ്‌ അവൻ ആദ്യം തന്നെ അവിടെ എടുത്തു വെച്ചു ""ദേ എല്ലാം ഞാൻ കൊണ്ട് വെച്ചിട്ടുണ്ട് പോയി കുളിച്ചു വന്ന മതി "" മുടി മേലേക്ക് ഉയർത്തി കെട്ടി വെച്ചു കൊണ്ടവൻ പറഞ്ഞു ""പോയി മേൽ കഴുകിയ മതി,,നേരം ഇത്രയും ആയില്ലേ ഇനി മുടി കഴുകണ്ട,, "" ഒന്നു കണ്ണു ചിമ്മി കൊണ്ടവൾ കുളിക്കാൻ കയറി .................................................... ""ഹർഷ"" വാതിൽ തട്ടിയുള്ള രാധികയുടെ വിളി കെട്ടാണ് ഫയലുകൾ മാറ്റി വെച്ച് അവൻ വാതിൽ തുറന്നത് ""ചാരി വെച്ചിട്ടേ ഒള്ളു അമ്മ"" ""എന്റെ കയ്യിൽ ഇത് അല്ലേ ചെക്കാ അതാ ഞാൻ നിന്നെ വിളിച്ചേ"" കയ്യിലെ കഞ്ഞി പത്രം റൂമിലെ കുഞ്ഞു മേശയിലേക് വെച്ച് കൊണ്ട് രാധിക പറഞ്ഞു ""അവളെവിടെ"" ""കുളിക്കാൻ കയറിയത"" പറഞ്ഞു തീരുമ്പോഴേക്കും ഗൗരി ഇറങ്ങിയിരുന്നു ""അഹ് മോൾ വന്നോ ദേ വന്നേ മുതൽ ഒന്നും കഴിച്ചിട്ടില്ല,,ഇത് കഴിച്ചേ നീ"" ""നിക്ക് വേണ്ട അമ്മ"" മുഖം ചുളിച്ചു കൊണ്ടവൾ പറഞ്ഞു ""ദേ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട നീ,,

ഹർഷ നിക്ക് അടുക്കളയിൽ കുറച്ചു പണി ഉണ്ട് ഈ പെണ്ണിനെ ഇത് മുഴുവൻ കുടിപ്പിച്ചോണം""" ""അമ്മ പൊക്കോ ഇത് ഞാൻ നോക്കിക്കോളാ"" ""ആഹ്ഹ വേഗം കുടിച്ചോണം"" അവളുടെ കവിളിൽ ഒന്നു തലോടി രാധിക പോയി ഗൗരി രാധിക പോയ വഴിയേ നോക്കി താൻ ഭാഗ്യം ചെയ്തത് തന്നേ ആണ് കാരണം ഇതു പോലെ ഒരു അമ്മയെ കിട്ടിയതിനു,,,, അവളുടെ ചുണ്ടുകൾ അത്രേമൽ തെളിച്ചതോടെ വിരിഞ്ഞു ""എന്താണ് എന്റെ പെണ്ണ് ഇങ്ങനെ ആലോചിക്കുന്നെ "" അവളുടെ തൊള്ളിലൂടെ കൈ ഇട്ടു കൊണ്ട് ഹർഷൻ ചോദിച്ചു ""ഒന്നുല്ല അച്ചുവേട്ട"" ""എന്നാ വായോ നമ്മുക്ക് കഞ്ഞി കുടിക്കാട്ടോ"" അവളുടെ നീലക്കൽ മൂക്കുത്തിയിൽ ഒന്നു തട്ടി കൊണ്ടവൻ പറഞ്ഞു ""നിക്ക് വേണ്ട അച്ചുവേട്ട,, ശെരിക്കും വേണ്ടാത്തൊണ്ട"" ""അതിന് എന്റെ ഗൗരി കുട്ടിയോട് ഞാൻ വേണോ എന്നലെ ചോദിച്ചത് കഴിക്കണം എന്നാ,, വെറുതെ വാശി കാണിക്കണ്ട "" അവളെ കട്ടിലിൽ ഇരുത്തി കൊണ്ട് ഹർഷൻ പറഞ്ഞു ഇനിയും വാശി പിടിച്ചാൽ ഹർഷന്റെ കയ്യിൽ നിന്ന് നല്ലത് കിട്ടും എന്ന അറിയാവുന്നത് കൊണ്ട് ഗൗരി നല്ല കുട്ടിയായി ഇരുന്നു ചെറു ചൂടോടു കൂടിയ കഞ്ഞി ഹർഷൻ തന്നേ അവൾക് കൊടുത്തു ഇടക് ചുളിയുന്ന അവളുടെ മുഖം കണ്ടപ്പോൾ തന്നേ പെണ്ണിന് വേദന പോയിട്ടില്ല എന്നു ഹർഷൻ മനസിലായിരുന്നു മുഴുവൻ കുടിച്ചു കഴിഞ്ഞതും ഹർഷൻ തന്നേ പാത്രം കൊണ്ട് പോയി വെച്ച് ചെറു ചൂടോടു കൂടിയുള്ള വെള്ളവുമായി വന്നു

""ഇതൂടെ കുടിച്ചോ വേദന പൊക്കോളും"" അവളുടെ തലയിൽ തലോടി കൊണ്ടവൻ പറഞ്ഞു ""ഇനി എന്റെ ഗൗരി കൊച്ചു കിടന്നോ ട്ടൊ"" അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് ഹർഷൻ പറഞ്ഞു ഒരു കയ്യിന്നാൽ അവളെ ചുറ്റി പിടിച്ചു മറു കൈയ് കൊണ്ട് അവളുടെ വയറിന്മേൽ അവൻ തടവുന്നുണ്ടായിരുന്നു ഗൗരിക് അത് ഒരു ആശ്വാസമായി തോന്നി ക്ഷീണം കൊണ്ട് പെട്ടന്ന് തന്നെ അവളുടെ കണ്ണുകൾ അടഞ്ഞിരുന്നു ................................................................... ""ഞാൻ അങ്ങോട്ട്‌ വന്നാലോ,, എന്താ നിന്റെ അഭിപ്രായം,,"" കിച്ചുവിന്റെ കുറുമ്പ് കൂടിയ സംസാരം കേട്ടതും നന്ദുവിന്റെ ചുണ്ടും കണ്ണും ഒരു പോലെ കൂർത്തു ""ദേ കിച്ചുവേട്ട കളിക്കല്ലേ"" ഒന്നു ചുണ്ടു കൊട്ടി കൊണ്ടവൾ പറഞ്ഞു ""അഹ് പറ പെണ്ണെ"" ""നിങ്ങൾക് വേറേ പണിയൊന്നും ഇല്ലേ"" ""ഇല്ലാലോ"" കട്ടിലിൽ ചാരി ഇരുന്നു കൊണ്ടവൻ പറഞ്ഞു ""ഇല്ലെങ്കിൽ നന്നായി പോയി"" ""ഇതിപ്പോ നല്ല കഥ,, ""എന്റെ പെണ്ണിനോട് അല്ലാതെ വേറേ ആരോടേലും ചോദിക്കാൻ പറ്റുവോ"" ""നിങ്ങൾ ചോദിക്കാൻ അങ്ങോട്ട് ചെല്ല്,,കൊല്ലും ഞാൻ"" കിച്ചു ഒന്നു ചിരിച്ചു"" നിക്ക് നീ മതി പെണ്ണെ""" അത്രയും നേരെ കൂർത്തിരുന്ന അവളുടെ ചുണ്ടിൽ ഒരിളം പുഞ്ചിരി തത്തി കളിച്ചു അഹ് നുണക്കുഴികൾ വിടർന്നു ""ദേ ഇപ്പൊ നിന്റെ അഹ് നുണക്കുഴി നല്ലത് പോലെ കാണുന്നുണ്ടാവും അല്ലേ നന്ദുവേ"" ""ഇല്ലാലോ ഡോക്ടറെ"" ""ഉണ്ടല്ലോ വായാടിയെ """അവളുടെ അതെ ഈണത്തിൽ അവനും തിരിച്ചു പറഞ്ഞു ""നിക്ക് അറിയാം അതിന് നിന്നെ എന്റെ മുന്നിൽ കാണണം എന്നൊന്നും ഇല്ല പെണ്ണെ,, നിന്നിലെ ഒരേ ഭാവങ്ങളും ഇന്നെനിക് ഒന്നു കണ്ണടച്ചാൽ കണ്ണാവുന്നതേ ഒള്ളു

""സാഹിത്യം ഒകെ കയറി വരുന്നുണ്ടല്ലോ ചെക്കാ "" ഒന്നു ആക്കി ചിരിച്ചു കൊണ്ടവൾ പറഞ്ഞു ""അഹ്ഹ് നിന്റെ കൂടെ ഒകെ അല്ലേ ഇനിയും എന്ധെങ്കിലും വരാതിരുന്നലെ അത്ഭുതം ഒള്ളു"" ""അയ്യടാ,,അതും ഇനി ഞാൻ കാരണവും"" ""പക്ഷെ നിക്ക് ഇഷ്ട്ടാടോ നീ വന്നേ മുതൽ നടക്കുന്ന എല്ലാം "" അവന്റെ കണ്ണിൽ പോലും അവളോടുള്ള പ്രണയം നിറഞ്ഞു നന്ദുവിന്റെ കവിളിൽ ഇരച്ചു കയറിയ ചുവപ്പ് അഹ് പെണ്ണിന്റെ ഭംഗി കൂട്ടിയിരുന്നു... ഇരുവേരും വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു,,, അവക്കെല്ലാം മൂക സാക്ഷികളായി ഇരുട്ടിൽ മിന്നി തിളങ്ങുന്ന മിന്നാ മിന്നികളും അതിനേക്കാൾ തെളിമയോടെ തിളങ്ങുന്ന താരഗ കുഞ്ഞുങ്ങളും ..................................................... കണ്ണിൽ വെള്ളിച്ചം തട്ടിയപ്പോൾ ആണ് ഗൗരി കണ്ണു രണ്ടും ചിമ്മി തുറന്നത് കാതിൽ ഇരച്ചു കയറുന്ന ഹൃദയതാളവും മുടിയഴകളിൽ തട്ടി തലോടുന്ന നിശ്വാസവും മതിയായിരുന്നു ഹർഷന്റെ കരവലയതിൽ ആണ് താൻ എന്നു മനസിലാക്കാൻ ഒന്നു കുറുക്കി കൊണ്ടവൾ അവനിലേക് ഒന്നുടെ ചേർന്നു കിടന്നു,,, അവന്റെ നെറ്റിയിൽ വീണു കിടക്കുന്ന മുടിയിഴകൾ പതിയെ നീക്കി കൊടുത്തു താൻ ഉറങ്ങിയതിനു ശേഷമാണ് ഇന്നലെ ഉറങ്ങിയത്,, കണ്ണുകളിൽ നിദ്ര പുൽക്കുമ്പോഴും അറിയുന്നുണ്ടായിരുന്നു തന്നേ തലോടുന്ന കരത്തിന്റെ ചൂടു കഴുത്തിലായി അവന്റെ നിശ്വാസം തട്ടിയപ്പോൾ ആണ് ഗൗരി ആലോചനയിൽ നിന്ന് ഉണർന്നത്

""എണിച്ചോ നീ ""അതെ കിടപ്പ് കിടന്നു കൊണ്ടവൻ ചോദിച്ചു ""മ്മ്"" ""വേദന കുറവുണ്ടോ നിനക്ക്"" ""കുറഞ്ഞു അച്ചുവേട്ട,,"" ഞാൻ ഭാഗ്യം ചെയ്തതാ അല്ലേ"" ""എന്താപ്പോ പെട്ടെന്നു അങ്ങനെ തോന്നാൻ "" ഒരു കയ്യിന്നാൽ തലക്കു താങ്ങു കൊടുത്തു ചരിഞ്ഞു കുടന്നുകൊണ്ടവൻ ചോദിച്ചു ""ഇത്രേം സ്നേഹിക്കുന്ന ഒരു കെട്ട്യോനെ കിട്ടിലെ ""അതെ കുറുമ്പോട് കൂടിയവൾ പറഞ്ഞു ""നിനക്ക് വട്ടാ,, എഴുന്നേൽക് സമയം കുറെ ആയി "" അവളുടെ നെറ്റിയിൽ ഒന്നു തട്ടി കൊണ്ടവൻ പറഞ്ഞു ""അച്ചുവേട്ട"" എഴുന്നെല്കാൻ നിക്കുന്നവനെ അവൾ ഒരു താളത്തിൽ വിളിച്ചു ""എന്ധോ ''അതെ രീതിയിൽ അവനും വിളി കേട്ടു ""നിക്ക് ഇഷ്ട്ടാട്ടോ അച്ചുവേട്ട""" ""നിക്ക് അറിയാലോ ""അവളുട നെറുകയിൽ ഒന്നു മുകർന്നു കൊണ്ടവൻ പറഞ്ഞു ................................................ ""എനിക്ക് വേണം നിന്നെ മറ്റാർക്കും കൊടുക്കില്ല കിഷോർ,,, എന്റെയാ എന്റേതു മാത്രം "" അഹ് റൂമിലെ പല സാധങ്ങളും താഴെ വീണു ഉടഞ്ഞു ഒരു ഭ്രാന്തിയെ പോലെ മിത്ര അലറി കരഞ്ഞു ""ഇത്രെയും കാലം ഞാൻ കാത്ത് ഇരുന്നു,, ഇനി ഞാൻ നേരിട്ട് ഇറങ്ങാൻ പോവാ ഞാനും നീയും മാത്രമുള്ള ലോകത്തേക് നമ്മൾ മാത്രം മതി അവിടെ"" കിച്ചുവിന്റെ ചിത്രത്തിലേക്കി നോക്കി അവൾ പുലമ്പിക്കൊണ്ടിരുന്നു ശബ്ദം കേട്ട് താഴെ നിന്നു മിത്രയുടെ അച്ഛൻ ശേഖരർ കയറി വന്നു തന്റെ മകളെ അദ്ദേഹം ഒന്നു നോക്കി ""തന്റെ തെറ്റാ ചെറുപ്പം മുതലേ അമ്മയില്ലാത്ത വളർന്നവളുടെ ആഗ്രഹം എല്ലാം നിറവേറ്റി,, നല്ലത് ഏത് എന്നു പറഞ്ഞു പഠിപ്പിക്കാതാതിന്റെ തെറ്റ്"" അഹ് പിതാവിന്റെ ഹൃദയം ഓരോ നിമിഷവും തന്റെ മകളുടെ അവസ്ഥയിൽ നോവുന്നുണ്ടായിരുന്നു...............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story