പ്രാണനിൽ: ഭാഗം 25

prananil

രചന: മഞ്ചാടി

 ""അച്ചേട്ടാ എണ്ണിചേ,,,ദേ സമയം കുറെ ആയിട്ടോ അമ്പലത്തിൽ പോകണ്ടേ"" ഹർഷനെ കുലുക്കി വിളിച്ചു കൊണ്ട് ഗൗരി രാവിലെ തന്നെ പറയാൻ തുടങ്ങി ""കൊറച്ചൂടെ പെണ്ണെ"" ""പറ്റില്യ പിറന്നാളുകാരൻ ആണത്രേ,,,അയ്യേ മോശം ഉണ്ട്ട്ടോ എണ്ണിചേ"" ഹർഷന്റെ പിറന്നാൾ ആണ് ഇന്നു രാവിലെ തന്നെ അമ്പലത്തിലേക്ക് പോകാൻ ഉള്ള തെയാറെടുപ്പിൽ ആണ് ഗൗരി ""അതിനെന്താ,, ഗൗരിയെ ""കിടക്കയിൽ നിന്നു എണ്ണിച്ചു കൊണ്ട് ഹർഷൻ ചോദിച്ചു അപ്പോൾ ആണ് ഹർഷൻ അവളെ നേരെ ഒന്നു നോക്കിയത് കറുത്ത കരയോട് കൂടി ഉള്ള നേര്യത്തിo ആണ് പെണ്ണിന്റെ വേഷം കുളി കഴിഞ്ഞതിന്റെ ബാക്കി എന്നോണം മുടി മുഴുവൻ കെട്ടി വെച്ചിട്ടുണ്ട് അതിൽ നിന്നു കൂടാതെ നിൽക്കുന്ന മുടിയിഴകളിൽ നിന്നു വെള്ളം ഇറ്റി വീഴുന്നു ""എന്റെ പെണ്ണെ രാവിലെ തന്നെ നീ ഇങ്ങനെ വന്നു നിന്നാലോ "" ഇടുപ്പിലൂടെ കൈയ് എത്തിച്ചു അവളെ തന്നിലേക്കു അടുപ്പിച്ചു കൊണ്ട് ഹർഷൻ പറഞ്ഞു ""ദേ അച്ചുവേട്ട കളിക്കല്ലേ വിട്ടേ,, അമ്പലത്തിൽ പോണം ട്ടൊ ഇങ്ങനെ നിന്നാലേ എന്റെ ചെക്കൻ മടിയാകും"" അവന്റെ കൈ മാറ്റി അവനെ ബാത്‌റൂമിലേക് തള്ളി കൊണ്ടവൾ പറഞ്ഞു ""പൂവനെ ഗൗരിയെ,, "" തോർത്തും എടുത്തു കയ്യിൽ പിടിച്ചു കൊണ്ട് അവൻ കുളിമുറിയിലേക് കയറി ""അച്ചുവേട്ട ഉടുക്കാനുള്ളത് ഇവിടെ വെച്ചിട്ടുണ്ട്ട്ടൊ"" അവനെ നോക്കി വിളിച്ചു പറഞ്ഞു കൊണ്ടവൾ താഴേക്കു ഇറങ്ങി പോകുന്ന വഴി നന്ദുവിന്റെ റൂമിലേക്ക് ഒന്നു നോക്കാനും അവൾ മറന്നില്ല

................................................................................... ""എണിച്ചോ ഗൗരിയെ അവൻ... ""അടുക്കളയിലേക്ക് കയറിയപ്പോൾ തന്നേ ദോശ ചുട്ടു കൊണ്ട് രാധിക ചോദിച്ചു ""അഹ്,,അമ്മ ഇപ്പോ എണിച്ചേ ഒള്ളു ഞാൻ കുളിക്കാൻ കയറ്റി വിട്ടിട്ടുണ്ട്"" രാധികയുടെ അരികിലായി നിന്നു കൊണ്ട് പച്ചക്കറി അരിഞ്ഞു കൊടുത്തു കൊണ്ടവൾ പറഞ്ഞു ""നീ ചായ കുടിച്ചില്ലലോ"" ഒരു കപ്പിൽ ചായ പകർന്നു കൊണ്ട് രാധിക അവളുടെ കയ്യിലേക്ക് കൊടുത്തു ""അമ്മകുട്ടി കുടിചോ ""അവരുടെ താടി തുമ്പിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ഗൗരി ചോദിച്ചു ""ഞാൻ ഒകെ കുടിച്ചു പെണ്ണെ""അവളുടെ കവിളിൽ വലിച്ചു കൊണ്ട് രാധിക പറഞ്ഞു ""ഞാൻ ഇത് മാഷിനെ കൊടുക്കട്ടെ,, നീ ബാക്കിയുള്ള ദോശ ഒന്നു വേഗം ചുട്ടേ അമ്പലത്തിൽ പോകണ്ടേ ഉച്ചക്ക് കിച്ചു ഒകെ വരുന്ന അല്ലേ""" ഹർഷന്റെ പിറന്നാളിന് അനുഭന്ധിച്ചു കിച്ചുവും അംബികയും വരുന്നുണ്ട് വെല്യ രീതിയിൽ ആരെയും വിളിക്കുന്നില്ല എങ്കിലും കുഞ്ഞൊരു സദ്യ ഒരുക്കാൻ ആണ് വിചാരിച്ചത് ""അഹ് അമ്മ "" പറയുന്നതോടൊപ്പം കൂടി അവൾ ദോശ ചട്ടിയിൽ എണ്ണ തൂവി കലക്കി വെച്ച മാവ് എടുത്തു വട്ടത്തിൽ പരത്തി ചുട്ടിരിന്നു അതിനോടൊപ്പം കൂടി കുറച്ചു നെയ്യും കൂടെ തൂവി മറുപ്പുറം മറിച്ചു ഇട്ടു മുരിഞ്ഞ ദോശയോടൊപ്പം ഉള്ള നെയ്യിന്റെ ഗന്ധം അവിടെമാകെ വ്യാപിച്ചു

""എന്ദ് മണവ ഗൗരിയെ ""പിന്തിരിഞ്ഞു നില്കുന്നവളെ പിന്നിലൂടെ ചുറ്റി പിടിച്ചു കൊണ്ട് നന്ദു പറഞ്ഞു ""നീ എണിച്ചോ പെണ്ണെ"" ഒന്നു ഞെട്ടി എങ്കിലും പിന്നീട് ഒരു പുഞ്ചിരിയോടെ ചെയ്ത് കൊണ്ടിരിക്കുന്ന പണി തുടർന്നുകൊണ്ട് ഗൗരി ചോദിച്ചു ""അതേല്ലോ ഇന്ന് എന്റെ ഏട്ടന്റെ പിറന്നാൾ അല്ലയോ,,,അപ്പൊ ഞാൻ എണീക്കണ്ടേ """ഗൗരിയുടെ തൊളിൽ താടി കുത്തി കൊണ്ടവൾ പറഞ്ഞു ""എങ്ങിട്ട് നീ എന്താ പെണ്ണെ അമ്പലത്തിലേക്ക് വരാതെ,,, ഒന്നു ചെരിഞ്ഞു നോക്കി കൊണ്ട് ഗൗരി ചോദിച്ചു ""ഞാൻ ഇപ്പൊ എണ്ണിചേ ഒള്ളു,,ഇനി ഞാൻ കുളിച് വരുമ്പോഴേക് നേരം ഒത്തിരി ആവും അത്കൊണ്ട് എന്റെ ഏട്ടത്തിയും ഏട്ടനും കൂടെ പോയി വാന്നെ """ ഗൗരിയുടെ മേലെ ഉള്ള പിടി വിട്ട് അടുക്കള തിണ്ണയിൽ കയറി ഇരിന്നു കൊണ്ട് നന്ദു പറഞ്ഞു ""വേഗം പോയി കുളിക്കാൻ നോക്ക് പെണ്ണെ,,, എട്ടായി ഒകെ ഇപ്പൊ ഇങ് എത്തും"" അവസാന ദോശയും ചുട്ട് എടുത്തു ചിരവി വെച്ച തേങ്ങ കൊണ്ട് ചമ്മന്തി ഉണ്ടാകാൻ തുടങ്ങിയിരുന്നു ഗൗരി ""അഹ് വരട്ടെ സമയം ഉണ്ടല്ലോ,, കണ്ണ് ഇറുക്കി ചിരിച്ചു കൊണ്ട് പാത്രത്തിൽ ചുട്ടെടുത്ത ദോശയും ഉണ്ടാക്കി കഴിഞ്ഞ ചമ്മന്തിയും കൂട്ടി നന്ദു കഴിക്കാൻ തുടങ്ങിയിരുന്നു നെയ്യ്ന്റെയും ചമ്മതിയുടെ ചെറിയ എരിവും പുളിയും നാവിൽ എത്തിയപ്പോൾ നന്ദുവിന്റെ കണ്ണുകൾ ഒന്നു വിടർന്നു

""നീ എന്താ ഇപ്പൊ കഴിക്കണേ,,സാധരണ ഒരുമിച്ചല്ലേ കഴിക്കാർ"" ""ഇപ്പൊ കഴിച്ച നിക്ക് വേഗം പോയി കുളിക്കാലോ,, ഇല്ലേൽ ഞാൻ വയ്ക്കും"" ഒറ്റ കണ്ണ് ഇറുക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു ""കുംഭ കർണിയെ പോലെ കിടന്നുറങ്ങിയ അങ്ങനെ തന്നേ ആവും"" അടുക്കളയിലേക്ക് കയറി കൊണ്ട് രാധിക പറഞ്ഞു ""അയ്യോ,,എന്റെ അമ്മക്കിളി ഇവിടെ ഉണ്ടായിരുന്നോ ഞാൻ വിചാരിച്ചേ ഒള്ളു എവിടെ പോയന്ന്"" ""ദേ പെണ്ണെ കളിക്കാതെ വേഗം പോയി കുളിച് ഇറങ്ങിക്കെ,, അവളുടെ കയ്യിൽ കുഞ്ഞോരടി കൊടുത്തു കൊണ്ട് രാധിക പറഞ്ഞു ""ഞാൻ ആദ്യം ഇതൊന്നു കഴിക്കട്ടെ എന്റെ ഏട്ടത്തി കൊച്ചു ഉണ്ടാക്കിയതലെ"" ""അയ്യോ അവളുടെ ഒരു ഏട്ടത്തി വിളി"" കണ്ണുരുട്ടി കൊണ്ട് ഗൗരി പറഞ്ഞു ""ഗൗരിയെ മതി ഇവിടെ നിന്നു ചുറ്റിയത്,,ഹർഷൻ ഇറങ്ങിട്ടുണ്ടാവും വേഗം പോയി മാറ്റി പോകാൻ നോക്ക് തലയിലെ തോർത്തു പോലും മാറ്റാതെ നിക്കണേ നീര് ഇറങ്ങും പോയെ"" ഒരു അമ്മ മനസിലെ ആവലാതിയോട് കൂടി രാധിക പറഞ്ഞു ""ഞാൻ പോയി ന്റെ അമ്മേ "" പറയുന്നോതോടൊപ്പം അവരുടെ കവിളിൽ ഒന്നു മുത്തി നന്ദുവിന്റെ മൂക്കിൽ ഒന്നു വലിച്ചു കൊണ്ടവൾ റൂമിലേക്ക് പോയിരുന്നു രാധികയും നന്ദുവും അവൾ പോയ വഴിയേ ഒന്നു നോക്കി ഇരുവെരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി തത്തികളിചിരിന്നു ""അഹ് പെണ്ണിനു വേണ്ടി തികച്ചും നിഷ്കളങ്കമായ അവളുടെ സ്നേഹത്തിന് മുന്നിൽ "" ....................................................................................

റൂമിലേക്ക് അടുത്ത് വരുന്ന പാദസര കിലുക്കം കേട്ടതും ഹർഷന്റെ ചുണ്ടിൽ കള്ള ചിരി വിരിഞ്ഞിരുന്നു അവന്റെ കവിളുകളിൽ എത്തി നോക്കി പോയ ഗർത്തങ്ങൾ അതിനു മാറ്റെക്കി ""കഴിഞ്ഞിലെ അച്ചുവേട്ട"" റൂമിലെക്ക് കയറി കൊണ്ട് തലയിൽ നിന്ന് തോർത്തു അഴിച്ചു ഒന്നുടെ മുടി തുടച്ചു കൊണ്ടവൾ ചോദിച്ചു എന്നാൽ അതിന് മറുപടി പറയാതെ അവളെ ഒന്നു കൂർപ്പിച്ചു നോക്കി ഹർഷൻ ""നിന്നോട് പലവട്ടം പറഞ്ഞിട്ടിലെ ഗൗരി,, ഒത്തിരി നേരം തോർത്തു കെട്ടി നിക്കരുത് എന്ന് അതിനെങ്ങനെ പറഞ്ഞ കേൾക്കണ്ടേ.."" ശങ്കാരിക്കുന്നതിനോടൊപ്പം തന്നേ മേശയിൽ നിന്നു രാസനധി പോടി എടുത്തു അവളുടെ നെറുകയിൽ തിരുമ്പിയിരുന്നു ""കൊറച്ചു വൈകി അച്ചുവേട്ട താഴെ കൊറച്ചു പണി ഇണ്ടാർന്നു അതല്ല്യേ"" ""മ്മ്,, മതി ഇനി അതും പറഞ്ഞു നിൽക്കണ്ട വേഗം ഒരുങ്ങ്"" ഗൗരി വേഗം തന്നേ കണ്മഷി എടുത്തു അവളുടെ ഉണ്ടക്കണ്ണുകളിൽ അതിർ വരമ്പു തീർത്തു,, മുടി കൊതി കുളിപ്പിന്നൽ കെട്ടി ഒരു കുഞ്ഞു പൊട്ടും വെച്ചു.. ""പോകാം ""കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിഭിഭതെ നോക്കി നില്കുന്നവനോട് അവൾ ചോദിച്ചു എന്നാൽ ഒന്നും പറയാതെ അവളുടെ പിന്നിൽ നിന്നു കൊണ്ടവൻ പുണർന്നു ""ദേ,, അച്ചുവേട്ട വിട്ടേ സമയം ഇല്ല്യാട്ടോ"" എന്നാൽ ഒന്നും പറയാതെ അവളെ തനിക്കു അഭിമുകമായി തിരിച്ചു നിർത്തി കൊണ്ട് ഒരു നുള്ള് സിന്ദൂരം കൈയ് എത്തിച്ചു സിന്ദൂര ചെപ്പിൽ നിന്നെടുത്തിരുന്നു,,,

ഒപ്പം അവളുടെ സീമന്ത രേഖയിൽ അവൻ വരഞ്ഞു ഗൗരിയുടെ കണ്ണുകൾ കൂമ്പി അടഞ്ഞിരുന്നു അവളുടെ അടഞ്ഞ കൺ പോളകളിൽ അവൻ ഊതി ഒരു വിറയലോടെ അവൾ കണ്ണു തുറന്നു ""ഞാൻ ഇട്ടതായിരിന്നാലോ അച്ചേട്ടാ രാവിലെ തന്നേ"" സീമന്ത രേഖയിൽ തൊട്ടു കൊണ്ടവൾ പറഞ്ഞു ""അത് നീയല്ലേ ഞാൻ അല്ലാലോ,,,എത്രെയോക്കെ അത് നീ ഇട്ടാലും ഇതിനുള്ള അവകാശം നിക്ക് മാത്ര പെണ്ണെ """ ഇടുപ്പിലൂടെ കൈയ് ഇട്ടു തന്നിലേക്കു ചേർത്തി കൊണ്ടവൻ പറഞ്ഞു അവളുടെ കവിളിണകൾ ചുവന്നു നീട്ടി വരച്ച സിന്ദൂര ചുവപ്പ് പോലെ അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു അവിടെ തന്റെ അധരവും പതിപ്പിച്ചു ""അവിടെ മാത്രേ തെരുവൊള്ളൂ ""ഒറ്റ കണ്ണ് ഇറുക്കി ഒരു കുസൃതിയോടെ അവൻ ചോദിച്ചു ""ന്റെ അച്ചുവേട്ട ഈ നീളം വെച്ച് നിക്ക് ആകെ ഉമ്മിക്കാൻ പറ്റ നിങ്ങടെ ഈ നെഞ്ചിലാ പിന്നെ ഞാൻ എന്ദ് ചെയ്യാനാ മനുഷ്യ"" കവിളുകൾ വീർപ്പിച്ചു പറയുന്നവളെ ഹർഷൻ ഒരു പുഞ്ചിരിയോടെ നോക്കി ""ഇതൊക്കെ ചെറിയെ പ്രശ്നം അല്ലേ,,, അച്ചുവേട്ടനോട്‌ പറയണ്ടേ ഗൗരി ഞാൻ പരിഹാരം ഉണ്ടാകില്ലേ"" പറയുന്നോതോടു കൂടി ഒന്നും മനസിലാവാതെ പുരികം ചുളിക്കുന്നവളെ അവൻ എടുത്തുയർത്തിയിരുന്നു ""ഇപ്പോ നിനക്ക് തേരാലോ"" അവളെ നോക്കി കൊണ്ടവൻ ചോദിച്ചു

ആദ്യം ഞെട്ടിയെങ്കിലും അവന്റെ മുഖത്തെ ചിരി പതിയെ അവളിലേക്കും വ്യാപിച്ചു ഒന്നു കുനിഞ്ഞു കൊണ്ടവൾ അവന്റെ നെറ്റിയിൽ അമർത്തി മുത്തി അവളുടെ സ്നേഹ ചുംബനം ഏറ്റു വാങ്ങി അവൻ അവളെ തന്നിലേക്കു ചേർത്തു നിർത്തി ഒന്നുടെ താഴ്ന്നു കൊണ്ടവൾ അവന്റെ കവിളിലേ ഗർത്തങ്ങളിലും അമർത്തി മുത്തി,,, അവന്റ കയ്യിൽ നിന്നു ഊർനിറങ്ങി ""ഇപ്പൊ പ്രശ്നം തീർന്നില്ലേ പെണ്ണെ "" നെഞ്ചിൽ താടി കുത്തി തന്നേ നോക്കുന്നവളുടെ നെറ്റിയിൽ നെറ്റ് മുട്ടിച്ചു മൂക്കുരസി കൊണ്ടവൻ ചോദിച്ചു പുഞ്ചിരിയോടെ തന്റെ കണ്ണിലേക്കു നോക്കി നിക്കുന്നവളുടെ ഉണ്ട കവിളുകളിൽ അവന്റെ പല്ലും ആഴ്‌നിറങ്ങിയിരുന്നു അവൾ ഒന്നു എരുവലിച്ചതും അവന്റെ അധരവും അവിടെ പതിഞ്ഞു """ഹർഷാ,, ഗൗരി""" കഴിക്കാൻ വരുന്നിലെ താഴെ നിന്നു രാധിക വിളിച്ചതും ഇരുവേരും അടർന്നു മാറി ""ദാ വരുന്നു അമ്മ ""തിരിച്ചു പറഞ്ഞു കൊണ്ട് ഗൗരി അവനെ നോക്കാതെ മുന്നിലേക്ക് നടക്കാൻ തുടങ്ങിയതും അവളുടെ കയ്യിൽ പിടിത്തം ഇട്ടിരുന്നു ഹർഷൻ ""എങ്ങോട്ടാ നീ ഓടി പോകണേ"" ""ദേ അച്ചുവേട്ട,, കളിക്കല്ലേ അമ്മ വിളിക്കുന്നുണ്ട് ട്ടൊ"" ""അത് നിക്കും അറിയാലോ,,,ബാക്കി വന്നിട്ട് ഒന്നുല്ലേലും ഞാൻ പിറന്നാളുകാരൻ അല്ലേ പെണ്ണെ"" മറുപടിയായി അവന്റെ വയറിൽ തന്റെ നഖം ഒന്നു ആഴ്ത്തി ഗൗരി

""അതേയ് ഞാൻ നോവിപ്പിച്ച ഇതിനേക്കാൾ നിനക്ക് നോവും കേട്ടോടി "" കൂർപ്പിച്ചു നോക്കുന്നവളെ നോക്കി കുസൃതി ചിരിയോടെ അവൻ പറഞ്ഞു ""ഇപ്പൊ നിന്റെ ഈ ഓട്ടം കണ്ട് നിർത്തിയതാ,,,,ഞാനും അങ്ങട്ട് തന്നേ അല്ലേ പെണ്ണെ ഒരുമിച്ച് അങ്ങ് പോവാന്നെ "" അവളുടെ നെറ്റിയിൽ പടർന്ന സിന്ദൂരം തുടച്ചു കൊണ്ട് തോളിലൂടെ കൈയ് ഇട്ടു ഹർഷൻ മുന്നിലേക്ക് നടന്നു അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവനും അവളോട് ചേർന്നു നടന്നു ......................................................................... കറുത്ത കരയോട് കൂടിയുള്ള മുണ്ടും അതെ നിറമുള്ള ഷർട്ടും,,, ആയിരുന്നു ഹർഷന്റെ വേഷം ഇരുവേരും പടികൾ ഇറങ്ങി വരുന്നുന്നത് സേതു ഒരു നിമിഷം നോക്കി നിന്നു ""അഹ് വന്നാലോ പിറന്നാളുകാരൻ ""സേതു ഒരു ആക്കി കൊണ്ട് പറഞ്ഞു ""ദേ അച്ഛാ വേണ്ടത്,, മാഷ് പോയി പിള്ളേരെ പഠിപ്പിക്കാൻ നോക്കൂട്ടോ"" ""അല്ലേൽ നീ പറഞ്ഞിട്ട് വേണലോ ചെക്കാ നിക്ക് പോകാൻ"" "മതി,,അച്ഛനും മോനും കൂടെ തർക്കിച്ചത് ഇത് കഴിക്ക്"" പത്രത്തിലെക്ക് ഭക്ഷണo വിളമ്പി കൊണ്ട് രാധിക പറഞ്ഞു നാല് പേർക്കുള്ള ഭക്ഷണവും വിളമ്പി കൊണ്ട് രാധിക കാസരയിലേക് ഇരുന്നു ""എവടെ ഇവിടുത്തെ കാന്താരി മുളക് ""സേതു സംശയത്തോടെ ചോദിച്ചു ""അവൾ ആദ്യം കഴിച്ചു മാഷാച്ച,, പെണ്ണിന്റെ പരിവാടികൾ എല്ലാം ഇല്ലെങ്കിൽ വൈകും എന്ന്"" ""അഹ് അത് നന്നായി ഇല്ലേൽ കിച്ചു വരുമ്പോൾ അവൾ തൂങ്ങി നില്കുന്നുണ്ടാവും"" ഹർഷനും ഗൗരിയും വേഗം ഭക്ഷണo കഴിച്ചു എണ്ണിച്ചിരുന്നു

""രണ്ടാളും നോക്കി പോയി വായോ"" സേതുവിന്റെ വകയായിരുന്നു അത് ""ഹർഷ ബൈക്ക് എടുത്തൂടെ നിനക്ക്"" ""നല്ല കഥാ,,നിനക്ക് തോന്നുണ്ടോ രാധു ഇവർ അമ്പലത്തിലേക്ക് നടക്കാതെ പോകും എന്ന് "" അതിന് ഹർഷനും ഗൗരിയും ഒന്നു ചിരിച്ചു കൊടുത്തു.. ""ഞങ്ങൾ വേഗം പോയി വരാന്നെ ""രണ്ടാളെയും നോക്കി പറഞ്ഞു ഇരുവേരും ഉമ്മറത്തേക് ഇറങ്ങി അമ്പലത്തിലെകുള്ള യാത്രയിൽ ഇരുവേരും വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കും ഇരുവർക്കും അങ്ങോട്ട് നടക്കുന്നതിനോടാണ് ഇഷ്ട്ടo... പാട വരമ്പിലൂടെ ഗൗരിയെ ശ്രേദ്ധിച്ചു കൈ പിടിച്ചു കയറ്റി ഹർഷൻ,,, കൈക്കൾ കോർത് പിടിച്ചു ഓരോ വഴികളും താടുമ്പോൾ ഇടക് ഇടയുന്ന കണ്ണുകളിൽ പോലും മൗനമായി പ്രണയം കൈ മാറി.. ചെറിയെ രീതിയിൽ സൂര്യന്റെ പൊൻ കിരണങ്ങൾ ഭൂമിയിലേക്ക് ഇറങ്ങുന്നേ ഒള്ളു,,,ചുറ്റും അടിക്കുന്ന ചെറിയൊരു തെന്നൽ പോലും ശരീരത്തെ കുളിർമയോടെ തഴുകുന്നുണ്ട്,,,മഞ്ഞു കണങ്ങൾ പൂവിന്റെ ഇതളിലും ഇലകളിലും ഇപ്പോഴും തങ്ങി നില്കുന്നുണ്ട്,, സൂര്യന്റെ പൊൻ പ്രഭ അവയിൽ തട്ടി വെട്ടി തിളങ്ങുന്നു.... വിളവ് അടുക്കാറായ നെൽകതിരിന്റെ സുഗന്ധവും ആസ്വദിച്ചു ഇരുവേരും നടന്നു മനസിനും ശരീരത്തിനും ഒരു പോലെ കുളിർമ ഇടക് പരിചയമുള്ളവരെ കാണുമ്പോൾ ചിരിക്കാനും സംസാരിക്കാനും ഇരുവേരും മറക്കുന്നുo ഇല്ല,, സേതു മാഷിന്റെ കുട്ടികളെ അവിടെ ഒട്ടുമിക്ക ആൾകാർക്കും അറിയാം എന്നുള്ളത് മറ്റൊരു വാസ്തവo,,

അമ്പല പടിയിൽ എത്തിയതും ഹർഷൻ ഷർട്ട്‌ ഊരി തോളിൽ ഇടാൻ നിന്നതും ഗൗരി അത് വാങ്ങി അവനെ നോക്കി ഒന്നു കണ്ണു ചിമ്മിയിരുന്നു ""ഞാൻ വഴിപാട് കഴിപ്പിച്ചു വരാം അച്ചുവേട്ട"" ""എന്നാ വായോ,,,ഞാനും അത് കഴിഞ്ഞേ കേറുന്നോളൂ "" ഇരുവേരും കൂടു വഴിപാട് കഴിപ്പിക്കുന്ന അടുത്തേക് ചെന്നു ""ഹർഷൻ"" ""ചിത്തിര""ഒരു ""പുഷ്പാഞ്ജലി"" ""കഠിന പായസം"" ""പൂവാ അച്ചുവേട്ട ""അവന്റ അടുത്തേക് വന്നു കൊണ്ടവൾ പറഞ്ഞു """എന്നാ വായോ ""ഉള്ളിലേക്കു കയറി കൊണ്ട് കൃഷ്ണ വിഗ്രഹത്തെ നോക്കി ഇരുവേരും കൈ കൂപ്പി ""എന്നും ഇതുപോലെ സന്തോഷത്തോടെ നിക്കണേ,, ഓരോ പിറന്നാളും സന്തോഷത്തോടെ കടന്നു പോകണേ"" മനസ്സാൽ അവൾ പ്രാർത്ഥിച്ചു കണ്ണ് തുറന്നതും തന്നെ നോക്കി നില്കുന്നവനുമായി കണ്ണുടക്കി... ""അച്ചുവേട്ടൻ ഒന്നുo പ്രാർത്ഥിക്കാൻ ഇല്ല്യേ"" ശബ്ദം താഴ്ത്തി കണ്ണു കൂർപ്പിച്ചു അവനോട് ചേർന്ന് നിന്നുകൊണ്ട് അവൾ ചോദിച്ചു ഒപ്പം നഖം അവന്റെ കൈ തണ്ടയിൽ ഒന്നു മോഹിപ്പിച്ചു വിട്ടു ""നിക്ക് ഉള്ളത് കൂടി നീ പറയുന്നുണ്ടല്ലോ"" അവളെ നോക്കി കണ്ണിറുക്കി കൊണ്ടവൻ പറഞ്ഞു ""ഹർഷൻ "" പൂജാരി വിളിച്ചതും ഇരുവേരും അങ്ങോട്ട് നോക്കി ""ദാ ""കയ്യിലുള്ള പ്രസാദം അവർക്ക് കൊടുത്തു കൊണ്ട് അദ്ദേഹം പുഞ്ചിരിച്ചു ""ദീർഗ ആയുസ് ഉണ്ടാവട്ടെ ട്ടൊ""

മറുപടി എന്നോണം ഇരുവേരും ഒന്നു പുഞ്ചിരിച്ചു ""മാഷ്ൻ സുഖല്ലേ കൊഴപ്പം ഒന്നുമില്ലലോ"" ""ഇല്ല,, സുഗായിരിക്കുന്നു"" ""അച്ഛനോട് പറയണം ട്ടൊ അനോഷിച്ചെന്ന്"" ഹർഷനെ നോക്കി കൊണ്ട് അദ്ദേഹം പറഞ്ഞു ""പറഞ്ഞോളം"" "പായസം ആവാൻ കുറച്ചു നേരം എടുക്കുംട്ടോ" "കുഴപ്പം ഇല്ല തിരുമേനി,, ഞങ്ങൾ കുളത്തിൽ പോയി വരാം അപ്പോഴേക്കും ആവില്യ"" ""ആ എന്നാ മക്കൾ പോയി വായോ"" തിരുമേനിയെ നോക്കി ഒന്നുടെ പുഞ്ചിരിച്ചു കൊണ്ട് ഇരുവേരും പുറത്തേക് ഇറങ്ങി ഷർട്ട്‌ ഇട്ടു കൊണ്ട് ഹർഷൻ പുറത്തേക് നടന്നു ഒപ്പം ഗൗരിയും ""അച്ചുവേട്ട താഴ്ന് നിന്നെ,,,ആൽ തറയുടെ ഭാഗത്തു എത്തിയതും മുന്നിൽ കയറി നിന്നുകൊണ്ട് ഗൗരി പറഞ്ഞു ""മ്മ്ഹ്ഹ്,,, ""നിഷേർഥത്തിൽ തലയാട്ടി കൊണ്ടവൻ കുറച്ചു ചന്ദനം എടുത്ത് അവളുടെ നെറ്റി തടത്തിൽ വരഞ്ഞു നെറ്റിയിൽ നിന്ന് തണുപ്പ് ശരീരമാകെ വ്യാപിച്ച പോലെ തോന്നി അവൾക് ""ഞാൻ പറഞ്ഞിട്ടിലെ ഗൗരിയെ നിക്ക് ഇതാ ഇഷ്ട്ടം എന്ന് ""അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു ഗൗരിക്ക് ചിരിയാണ് വന്നത് അവൻ പ്രതേകിച്ചു ഒരു മാറ്റവുമില്ല കല്യാണത്തിന്മുൻപ് എങ്ങനേ ആണോ അതുപോലെ തന്നേ ""എന്താണ് ഈ കുഞ്ഞി തല പുകക്കുന്നെ ""ഇത്തിരി കുങ്കുമം കൂടെ ചന്ദന കുറിക്ക് ഒപ്പം അവൾക് വരച് കൊടുത്തു കൊണ്ടാവാൻ ചോദിച്ചു ""ഒന്നുല്ല്യ അച്ചുവേട്ട നിങ്ങൾക് ഒരു മാറ്റവും ഇല്ലാലോ എന്നാലോചിച്ചതാ"" അവന്റെ കയ്യിൽ പിടിച്ചു കൊണ്ടവൾ പറഞ്ഞു ""പിന്നെ മാറാൻ പറ്റുവോ""

അവളിലേക്കു താഴ്ന്നു നിന്നുകൊണ്ടവൻ ചോദിച്ചു ""വേണ്ടല്ലോ അച്ചുവേട്ട,,,നിങ്ങൾ എന്നും ഇങ്ങനെ ആയ മതിയന്നേ"" അവന്റെ കയ്യിൽ വിരലുകൾ കോർത് പിടിച്ചു കൊണ്ടവൾ പറഞ്ഞു ........................................................................ ഇരുവേരും കുളപ്പടവിലേക് പോയി സൂര്യ രശ്മികൾ ഭൂമിയെ തഴുകാൻ തുടങ്ങിയിരുന്നു ആമ്പൽ പൂവിലേ ഇതളുകളിലെ കുഞ്ഞു വെള്ള തുള്ളികൾ സൂര്യ പ്രകാശത്തിൽ തിളങ്ങി ഇരുവേരും താഴേക്കു ഇറങ്ങി ചെന്നപ്പോൾ കണ്ടിരുന്നു ഒരു കൂട്ടി കുറുമ്പി താഴെ പടിയിൽ നിന്നു ആമ്പൽ പൂ പറിക്കാൻ കൈയ് എത്തിക്കുന്നത് അവളുടെ കാൽ ഒന്നിടറും മുന്നേ ഹർഷൻ അവളെ വാരി എടുത്തിരുന്നു ""പേടിപ്പിച്ചു കളഞ്ഞലോ,,കുറുമ്പി നീയ് ""നെഞ്ചിൽ കൈ വെച്ചു കൊണ്ട് ഗൗരി പറഞ്ഞു അവളുടെ കൊച്ചേരി പല്ല് കാണിച്ചു കൊണ്ടുവൾ ചിരിച്ചു ""അമ്മുക്കുട്ടിടെ അമ്മ എവിടെ,,,എന്തിനാ ഒറ്റക് ഇങ് വന്നേ ""അവളുടെ കുഞ്ഞി ഉടിപ്പിൽ പിടിച്ചിരിക്കുന്നവളെ നോക്കി കൊണ്ട് ഹർഷൻ ചോദിച്ചു ഇരുവർക്കും ആ കൂട്ടി പെണ്ണിനെ അറിയാമായിരുന്നു പുറം പണിക്കും പാടത്തും എല്ലാം പണിക് വരുന്ന ജനുവമ്മയുടെ മോൾ ആണ് ഇടക് വീട്ടിർക്കും വരാറുണ്ട് കുഞ്ഞി പെണ്ണ്,, അവളുടെ അച്ഛൻ കുഞ്ഞിലേ അവരെ ഉപേക്ഷിച്ചതാണ്,,,അത്കൊണ്ട് തന്നേ ഹർഷൻ പ്രതേക വാത്സല്യം ആണ് പെണ്ണിനോട് അത് ഒരിക്കലും സഹതാബം കൊണ്ടായിരുന്നില്ല... ""അഭതയാ അമ്മ,,നാണെ ഈ പൂ പച്ചാൻ വന്ന ""കുളത്തിൽക് കുഞ്ഞി കൈ ചുണ്ടി കാണിച്ചു കൊണ്ട് അവൾ പറഞ്ഞു

""അതിനാണോ അമ്മുട്ടിയെ എന്നലെ ഏട്ടൻ പറിച്ചു തേരാട്ടോ"" മുണ്ട് മടക്കി കുത്തി കൊണ്ട് അവൻ പറഞ്ഞു ""ഹൈയ്ഷ് പച്ചു തെരോ ""കണുകൾ വിടർത്തി കൊണ്ടവൾ ചോദിച്ചു ""പിന്നെ എന്താ അമ്മുട്ടിക്ക് പറിച്ചു തെരുവ്വലോ"" അവളെ കൈയിൽ എടുത്തു കൊണ്ട് ഗൗരി പറഞ്ഞു ഹർഷൻ കുളത്തിലേക് ഇറങ്ങി കൈ എത്തിച്ചു രണ്ട് മൂന്നു പൂക്കൾ പൊട്ടിച്ചു,,,,കുഞ്ഞി പെണ്ണ് കൈ അടിച്ചും പൊട്ടി ചിരിച്ചും പ്രോത്സാഹിപ്പികുന്നും ഉണ്ട് പൊട്ടിച്ച പൂവുമായി ഹർഷൻ പടിയിലേക് കയറി.. പൂ വാങ്ങാൻ കൈ നിട്ടിയ അമ്മുവിനെ അവൻ കളിപ്പിച്ചു പൂ പിന്നിലേക്ക് പിടിച്ചു,,,അവൾ ചുണ്ടു പുറത്തേക് ഉന്ദി കരയും എന്നാ മട്ടായി ""അമ്മുട്ടിക് പച്ചതല്ലെ താ""രണ്ട് കുഞ്ഞി കയ്യും നീട്ടി കൊണ്ടവൾ പറഞ്ഞു അതൊക്കെ തേരാ ഒരു ഉമ്മ തായോ അവളെ ഒരു കയ്യിൽ എടുത്തു കൊണ്ട് അവൻ പറഞ്ഞു അമ്മു വേഗം അവന്റ കവിളിൽ അമർത്തി ഉമ്മ വെച്ചു അവളെ താഴെ നിർത്തി കൊണ്ട് കയ്യിലെക് ആ പൂക്കൾ വെച്ച് കൊടുത്തു ആ കുഞ്ഞി പെണ്ണിന്റെ കണ്ണുകൾ വിരിഞ്ഞു ഉണ്ട കവിളുകക്ക് ഒപ്പം ആ കുഞ്ഞി താടി ചുഴിയിൽ ഒരു കുഞ്ഞു കുഴിയും """അമ്മു ""മേലെ നിന്ന് ജനുവമ്മ ആയിരുന്നു അവളെ കാണാതെ തിരഞ്ഞു വന്നതായിരുന്നു ""ഇവൾ ഇവിടെ ആയിരുന്നോ ""ഹർഷനേം ഗൗരിയെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് ജാനുവമ്മ പറഞ്ഞു ""ആ ഞങ്ങൾ ഇങ്ങോട്ട് ഇറങ്ങിയപ്പോ കണ്ടതാ കുറുമ്പിയെ ആൾ പൂ പറിക്കാൻ വന്നതാ അല്ലേടി ""അവളെ എടുത്തുയർത്തി കൊണ്ട് ഹർഷൻ പറഞ്ഞു

""ജാനുവമ്മ എവിടെ ആയിരുന്നു"" ""ഞാൻ അമ്പലത്തിലേക്ക് കയറി ഇറങ്ങിയപ്പോ കാണാൻ ഇല്ല്യ,,അപ്പൊ നോക്കി വന്നതാ ഗൗരിയെ"" ""അമ്മു നമ്മുക്ക് പോകാം ""അവളെ നോക്കി കൊണ്ട് ജാനു അമ്മ ചോദിച്ചു ""മ്മ്,,,ഒന്നു മൂളി അവൾ തലയാട്ടി അവൾ ആട്ടുന്നതിനനുസരിച് അവളുടെ രണ്ട് കൊമ്പ് പോലെ കെട്ടിയ മുടിയും ആടുന്നുണ്ട് ""പോട്ടെ മക്കളെ അമ്മയോട് പറയണം ട്ടൊ ""അമ്മുവിന്റെ കൈ പിടിച്ചു കൊണ്ട് അവർ പറഞ്ഞു ""പറയാം ജനുവമ്മേ ""അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഗൗരി പറഞ്ഞു കുഞ്ഞി പെണ്ണ് പോകുന്നതിന് മുൻപ് ഗൗരിക്കും ഹർഷനും ഓരോ കുഞ്ഞു ഉമ്മയും കൂടെ കൊടുത്തു അവളുടെ പാദസ്വര ശബ്‍ദം അവിടെ നിന്നു അക്കന്ന് പോയി കൊണ്ടിരിന്നു പോകും നേരെവും തിരിഞ്ഞു നിന്നു കുഞ്ഞി കൈകൾ വീശുന്നുണ്ടായിരുന്നു ..................................................................... ""എന്ദ് ഭംഗിയാലേ അച്ചുവേട്ട അമ്മുട്ടിയെ കാണാൻ"" പടികളിൽ ഒന്നിൽ ഇരുന്നു കൊണ്ടവൾ പറഞ്ഞു ""മ്മ് ഒരു കൂട്ടി കുറുമ്പിയ ""അവളുടെ കൂടെ തന്നേ ഇരിന്നു ഹർഷൻ അതിന് കതെന്നോണം അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു ""നമ്മുക്കും വേണ്ടേ ഗൗരിയെ ഒരു കുഞ്ഞി പെണ്ണ് ""അവളെ തന്നിലേക് ചേർത്തു നിർത്തി കൊണ്ടവൻ ചോദിച്ചു ""വേണോ അച്ചുവേട്ട ""കുറുമ്പ് കലർന്ന സ്വരത്തോടെ അവന്റെ തോളിൽ താടി കുത്തി നിന്നുകൊണ്ടവൾ ചോദിച്ചു ""പിന്നെ ദേ ഈ കുഞ്ഞി വയർ ഇങ്ങനെ വീർത്തു വീർത്തു താറാവിന്റെ പോലെ തത്തി തത്തി നടക്കുന്നെ ആലോചിച് നോക്""

ചുണ്ട് കണ്ടിച്ചു പിടിച്ചു പൊട്ടി വന്ന ചിരി അടക്കി കൊണ്ടവൻ പറഞ്ഞു ""ഒന്നു പോയേ അച്ചുവേട്ട"" അവന്റെ കൈയിൽ കുഞ്ഞടി കൊടുത്തുകൊണ്ടവൾ പറഞ്ഞു ""നല്ല രസാവും പെണ്ണെ നിന്നെ പോലെ ഒരു കൂട്ടി കുറുമ്പി,,ഉണ്ടക്കണ്ണും.. ''പിന്നെ എന്റെ അച്ചുവേട്ടന്റെ കുറുമ്പും അല്ലേ"" അവനെ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപ് തന്നേ അവൾ പറഞ്ഞു ""നിന്നോട് മാത്രം അല്ലേ പെണ്ണെ,,,അവളുടെ മുക്കിൽ തിളങ്ങുന്ന മൂക്കുത്തിൽ തട്ടി കൊണ്ടവൻ പറഞ്ഞു ""നമ്മുക്ക് നീച്ചാലോ അവിടെ പ്രസാദം ആയിട്ടുണ്ടാവും,, പടികളിൽ എണ്ണിച്ചു അവളെ ഒരു കയ്യിന്നാൽ എണ്ണിപ്പിച്ചു കൊണ്ടവൻ പറഞ്ഞു ""മ്മ് പൂവാം അച്ചുവേട്ട,,വിട്ടിൽ നമ്മളെ കാത്തിരിക്കും ചെന്നിട്ട് വേണം ബാക്കി നോക്കാൻ,,,കിച്ചുവേട്ടൻ ഒകെ വരാറായിലെ,,വെയിൽ പൊന്തൻ തുടങ്ങി"" ""മ്മ് വായോ ഇനി വൈകണ്ട "" രണ്ടാളും ആ കല്പടവുകൾ കയറി കൊണ്ടിരിന്നു അപ്പോഴും ആ ആമ്പൽ പൂക്കൾ തിളങ്ങുന്നുണ്ടായിരുന്നു,,,ഒപ്പം പ്രായമായ തന്റെ നിലാവിനെ കാത്ത് ഇരിപ്പായിരുന്നു,,സൂര്യ രശ്മികൾ താഴ്ന്ന നിലാവിന്റെ ശോഭ തന്നിലേക് ആവാഹിക്കാൻ കാത്തിരുപ്പു,,,എത്തി ചേരുന്ന അവരുടെ നിശബ്ദ പ്രണയം ........................................................... ""ദാ വാങ്ങിച്ചോളൂ,,പ്രസാദം കയ്യിലെക് കൊടുത്തുകൊണ്ട് തിരുമേനി പറഞ്ഞു

""എന്നാ ഞങ്ങൾ പോട്ടെ തിരുമേനി"" ""പൊക്കൊളു നല്ലത് മാത്രേ വരുട്ടോ രണ്ടാൾക്കാരും,, ദീർക്കയുസ് കൂടി ഒരുമിച്ച് കാലം ജീവിക്കട്ടെ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവും"" അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു രണ്ടുപേരും തിരിച്ചു ഒന്നു പുഞ്ചിരിച്ചു ഒരിക്കൽ കൂടെ യാത്ര പറഞ്ഞു തൊഴുത്തിറങ്ങി തിരികെയുള്ള യാത്രയിൽ വേഗം തന്നേ ഇരുവേരും നടന്നു വൈകിയാൽ രാധികയുടെ കയ്യിൽ നിന്നു പിടിപ്പതു കിട്ടും എന്ന് അറിയാമായിരുന്നു,,, എങ്കിൽ കൂടിയും കൈക്കൾ കോർത് പിടിച്ചു ചെറിയ കാറ്റിനെ അണപ്പിച്ചു ഉള്ള ആ നടപ്പ് ഇരുവേരയും അത്രെയേറെ ആസ്വദിച്ചിരുന്നു പടിപ്പുര കടന്ന് ഇരുവേരും അകത്തേക്കു കയറി വീടിന്റെ അകത്തളത്തിലേക് കയറിയപ്പോൾ തന്നേ കെട്ടിരിന്നു അടുക്കളയിൽ നിന്നുള്ള തട്ടലും മുട്ടലുകളും,,, ഒപ്പം സേതു ഉൾപ്പടെ അടുക്കളയിൽ ആണെന് മനസിലായിരുന്നു,,, തിളച്ചു മറിയുന്ന സാമ്പാറിന്റെ ഗന്ധം ഇരുവെരുടെയും മൂക്കിലെക് കയറി..............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story