പ്രാണനിൽ: ഭാഗം 26

prananil

രചന: മഞ്ചാടി

 ""അത് എടുത്തേ നന്ദു"" പൊടി പത്രങ്ങൾക് ഇടയിൽ നിന്നു ഓരോന്ന് എടുക്കാൻ പറയുന്നുണ്ട് സേതു ഒരു ഭാഗത്തു രാധിക ഇളക്കുകയും പച്ചക്കറി അരിയുകയും ഒകെ ചെയ്യുന്നുണ്ട് മറുഭാഗത് സംസാരിച്ചും രാധികേയെ കുറുമ്പ് കാട്ടി ദേഷ്യം പിടിപ്പിച്ചു നന്ദുവും ഒപ്പം സേതുവിന്റെ സഹായി ആയും ആൾ നിക്കുന്നുണ്ട് ""എല്ലാരും ഭയങ്കര തിരക്കിൽ ആണലോ"" വാതിൽ പടിയിൽ ചാരി നിന്നുകൊണ്ട് ഇരുവേരും ഉള്ളിലേക്കു നോക്കി പരസ്പരം നോക്കി ചോദിച്ചു ""അതേയ് ഞങ്ങളുടെ സഹായം വല്ലതും""അതെ നിൽപ് നിന്നുകൊണ്ട് ഹർഷൻ ചോദിച്ചു ""ആ നിങ്ങൾ എത്തിയോ ""അവരുടെ ശബ്ദം കേട്ടപ്പോൾ ആണ് അവർ വന്നത് പോലും ശ്രെദ്ധിക്കുന്നത് ""ഞങ്ങൾ ദേ ഇപ്പൊ വന്നതേ ഒള്ളു,,, ഇവിടെ കൊണ്ടു പിടിച്ച പണിയിൽ ആണലോ"" ""അതേലോ ഏട്ടാ"" ""മ്മ് നടക്കട്ടെ സേതുമാഷ് ഉൾപ്പടെ കേറിയത് കൊണ്ട് കാര്യമായി എന്ധെങ്കിലും ഉണ്ടാവോലൊ"" ""അതെന്താടാ,, ഞാൻ ഇതിന് മുൻപ് കേറാതെ പോലെ"" തലയിൽ കെട്ടിയ തോർത്തു മുറുകി കയ്യിൽ ഉണ്ടായിരുന്ന തവിയും പൊക്കി പിടിച്ചു ഒരു കൈയ് ഊരക്കും വെച്ച് കൊണ്ട് സേതു ഹർഷനെ നോക്കി കണ്ണുരുട്ടി ""ഏയ് അച്ഛൻ തോന്നിയതാവും ഞാൻ അങ്ങനെ ചെയോ അച്ചേ"" നിഷ്കളങ്കമായി ഹർഷൻ പറഞ്ഞു

""എന്നാ നിനക്ക് നല്ലത്,,,പറഞ്ഞു കൊണ്ട് വീണ്ടും തന്റെ ജോലിയിലേക് കടന്നു ""ഗൗരിയെ പ്രസാദം എവിടെ"" ഗൗരിയുടെ മുന്നിൽ ചെന്ന് നിന്നുകൊണ്ട് നന്ദു ഇളിച്ചു കൊണ്ട് ചോദിച്ചു ""അത് അങ്ങ് കൊടുത്തേക് ഇങ്ങനെ ഒരു പായസം കൊതിച്ചി""അവളുടെ തലയിൽ തട്ടി കൊണ്ട് രാധിക പറഞ്ഞു ""അമ്പലത്തിലെ പ്രസാദം അല്ലേ അമ്മ നമ്മൾ കളയരുതലോ"" ""അല്ലാതെ മോൾക് അതിനോടുള്ള ഇഷ്ട്ടം കൊണ്ടല്ല ""സേതു കറി ഇളകുന്ന നിൽപ്പിൽ തിരിയാതെ പറഞ്ഞു ""അങ്ങനേം പറയാം,,, ഗൗരിയുടെ കയ്യിൽ ഉണ്ടായിരുന്ന പായസം വാങ്ങി എല്ലാർക്കും കൊറച്ചു കഴിക്കാൻ കൊടുത്തു ബാക്കി നന്ദു തന്നേ ഒരു ഭാഗത്തു ഇരിന്നു കഴിക്കാൻ തുടങ്ങി അമ്പലത്തിൽ നിന്നു കൊണ്ടുവെരുന്നാ പായസം അവൾക് അത്രേമേൽ പ്രിയപ്പെട്ട ഒന്നായിരുന്നു ""എന്നാ പിന്നെ ഞങ്ങൾ എന്തിനാ നോക്കി നിൽക്കുന്ന,,, എല്ലാരും കൂടെ കൂടിയ പെട്ടെന്നു അങ്ങ് തീർന്നോളും"" മുണ്ട് മടക്കി കുത്തി ഷർട്ടിന്റെ കൈയ് മടക്കി വെച്ച് കൊണ്ട് ഹർഷനും രംഗത്ത് ഇറങ്ങി ""ഇങ് താ അമ്മ ബാക്കി ഞാൻ അരിയാം"" രാധികയുടെ കയ്യിൽ നിന്ന് കത്തി വാങ്ങൻ നോക്കി കൊണ്ട് ഗൗരിയും ഒപ്പം കൂടി ""ഇത് ഞാൻ ചെയ്തോളാം മോൾ ആ പയർ ഒന്നു പൊട്ടിച്ചു വെക്ക്"" ""അപ്പൊ ഞാൻ എന്ദ് ചെയ്യും ""

ഹർഷൻ ചോദിക്കാതിരുന്നില്ല ""അയ്യോ മോൻ സങ്കടപെടണ്ട,,അച്ഛൻ മോൻ നല്ല പണി തരാം ദേ ആ തേങ്ങ പൊട്ടിച്ചു വെച്ചത് ചിരവാൻ തുടങ്ങിക്കോ തേങ്ങ പാൽ എടുത്ത് ഇങ് വെച്ചേക്കേണം കേട്ടാലോ"" ""സന്തോഷ പൂർവം ആ പണി ഞാൻ ഏറ്റെടുക്കുന്നു"" ഹർഷൻ പൊട്ടിച്ചു വെച്ച തേങ്ങ ചിരവാൻ തുടങ്ങി ""അല്ല ഞാൻ എന്ധെലും ചെയ്യണോ"" തിണ്ണയിൽ കയറി പായസം ആസ്വദിച്ചു കുടിക്കുന്നതിന്റെ ഇടക് തല പൊക്കി കൊണ്ട് നന്ദു ചോദിച്ചു ""അയ്യോ എന്റെ മോൾക് ബുദ്ധിമുട്ടാവിലെ ""രാധിക തിരിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു ""അല്ല വേണെങ്കിൽ ഞാൻ ചെയ്യാം"" ""എന്തായാലും നമ്മൾ എല്ലാരും ഓരോ പണി ചെയ്യുന്നുണ്ട്,, നീ കുറച്ചു കഴിഞ്ഞ് വാഴയില വെട്ടാൻ പോയ മതി കേട്ടോ "" ചിരവി കഴിഞ്ഞ ആദ്യത്തെ തേങ്ങ മാറ്റി വെച്ചിക്കൊണ്ട് ഹർഷൻ പറഞ്ഞു ""ആ അത് ഞാൻ ഏറ്റു "" ""കഴിഞ്ഞില്ല അത് വേരെ മോൾ എല്ലാരുടേം സഹായി ആയി നിന്നോ"" സേതുവിന്റെ വക കൂടെ ആയി ""നന്ദുവേ,, ആ പാത്രം എടുത്തേ ""അവളെ നോക്കി ഇളിച്ചു കൊണ്ട് ഗൗരി പറഞ്ഞു ""ആ തൃപ്തിയായി,,നിന്റെ കൂടെ കൊറവ് ഉണ്ടായിരുന്നു"" നന്ദുവിന്റെ മുഖഭാവം കണ്ട് അവിടെ ഒരു കൂട്ട ചിരി തന്നേ മുഴങ്ങിയിരുന്നു വീണ്ടും ഓരോരോ സംസാരങ്ങൾ ആ അടുക്കളയിൽ ഉയർന്നു കൊണ്ടിരിന്നു,,,

ഇടക്ക് ഗൗരിയെ തഴുകുന്ന ഹർഷന്റെ കരങ്ങളും അവനിൽ കുറുമ്പായിരുന്നു ഗൗരിയുടെ കൂർപ്പിച്ചുള നോട്ടവും ഒപ്പം കിട്ടുന്നുണ്ട് എന്നാൽ അവന്റെ കണ്ണിൽ ഒളിപ്പിച്ച കുന്നോളം വരുന്ന കുറുമ്പിൽ,,, അവളുടെ കപട ഗൗരവം പോലും കുഞ്ഞൊരു പുഞ്ചിരിയിലേക്കും,,ഇടക് തെളിയുന്ന നാണത്തിലേക്കും,,ഒപ്പം മുഖത്തേക് ഇരച്ചു കയറുന്ന ചുവപ്പ് രാശിയിലേക്കും വഴി മാറും,, അത് കാണാൻ എന്നോണം അവന്റെ കുറുമ്പ് നിറഞ്ഞ കണ്ണുകളും അവളോട് കുസൃതി കൂട്ടി കൊണ്ടേ ഇരിക്കും... ഒപ്പം നന്ദുവിന്റെ ആക്കി ചുമയും,, സേതുവിന്റെ കളിയാക്കലും,, രക്ഷിക്കാൻ എന്നോണം രാധികയും,,എല്ലാം വരുന്നുണ്ട്.. ഹർഷൻ പായസം ഉണ്ടാകാൻ പതിയെ കടന്നിരുന്നു,,ബാക്കി ഉള്ളവർ ഉപ്പേരിയും,, കറികളിലേക്കും,, നിമിഷ നേരെ കൊണ്ട് തന്നേ എല്ലാം വേഗം ആയിരുന്നു വീട് എന്നു പറഞ്ഞാൽ വെറും കല്ലുകൊണ്ടും സിമന്റ് കൊണ്ടും പടുത്തുയർത്തിയതാവരുത്,,, ഓരോ നിമിഷവും ആ വീട്ടിൽ സ്നേഹവും കളിയും ചിരിയും വേണം എങ്കിലേ അതൊരു കുഞ്ഞു സ്വർഗമായി തീരു... കളിയും ചിരിയും കുസൃതിയും കുറുമ്പും എല്ലാം ആ വീടിന്റെ അടുക്കളയിൽ നിറഞ്ഞു ഒപ്പം സ്നേഹിക്കാൻ മാത്രം അറിയും കുറച്ചു മനുഷ്യരും.... ..............................................................

""ആഹാ പിറന്നാളുകാരൻ ഉൾപ്പടെ എല്ലാരും അടുക്കളയിൽ ആണലോ"" കിച്ചുവിന്റെ ശബ്ദം കെട്ടാണ് എല്ലാരും തിരിഞ്ഞു നോക്കിയത് ""ആഹാ മോൻ എപ്പോ വന്നു ""കൈ നേര്യത്തിൽ തുടച്ചു രാധിക തിരിഞ്ഞു നിന്നു ചോതിച്ചു ""ദേ ഇപ്പൊ പുറത്ത് ഒന്നും നിങ്ങളെ കണ്ടില്ലലോ വിചാരിച്ചപ്പോൾ അടുക്കളയിൽ നിന്ന് ശബ്ദം കേൾക്കുന്നുണ്ട് അപ്പൊ ഇങ് പൊന്നു"" ""അംബിക എവിടെ കിച്ചു"" ""ഞാൻ ഇവിടെ തന്നേ ഉണ്ട് മാഷേ,, മാഷും കൂടെ അടുക്കളയിൽ കയറിയണ്ണലോ,,,കൊള്ളാം"" ഒരു ചിരിയോടെ അംബിക പറഞ്ഞുകൊണ്ട് രാധികയുടെ അടുത്തേക് ചെന്നു അപ്പോഴേക്കും ഗൗരി രണ്ടു ഗ്ലാസ്സിലേക്ക് ജ്യൂസ് ആക്കിയിരുന്നു ""ദാ ഏട്ടായി ""കിച്ചുവിന്റെ കയ്യിലെകും അംബികയുടെ കയ്യിലെക്കും കൊടുത്തു ഗൗരി കിച്ചുവിന്റെ കണ്ണുകൾ അപ്പോഴും അവന്റെ വായാടിയെ തേടുകയായിരുന്നു... ""എവിടെ ഇവിടുത്തെ കാന്താരി ""അംബിക ചോദിച്ചതും കിച്ചുവും കാതോർത്തു ""അവളെ വാഴയില വെട്ടാൻ വിട്ടതാ കൊറച്ചു നേരം ആയി എവിടെ പോയോ എന്ധോ പെണ്ണ്,, ടാ ഹർഷ നീ ഒന്നു പോയി നോക്കിക്കേ"" ""ദേ നിക്കുന്നു അവളുടെ ചെക്കെൻ പോയി നോക്ക്"" ഹർഷൻ വറുത്തെടുത്ത ഉണക്ക മുന്തിരിയും അണ്ടിപ്പരിപ്പും കഴിക്കാൻ കൈ കൊണ്ട് വരുന്നവന്റെ കയ്യിൽ തട്ടി കൊണ്ടാവൻ പറഞ്ഞു

""ആ എന്നാ നീ പോയി നോക്കി വാ"" അംബികയും ഏറ്റു പിടിച്ചു ""നീ മുത്താട ഹർഷ ""ഹർഷന്റെ ചെവിയിൽ പതിയെ പറഞ്ഞുകൊണ്ട് അവൻ അടുക്കള വഴി ഇറങ്ങാൻ നിന്നു ""മോനെ ഇനി നിന്നെ അവളേം നോക്കി വരാൻ വേറെ ആളെ വരുതിക്കരുത്"" സേതു അവനോട് കളിയാക്കി പറഞ്ഞു ""നോക്കാം മാഷേ"" കണ്ണ് ഇറുക്കി കൊണ്ട് അവൻ അടുക്കള വഴി പുറത്തേക് ഇറങ്ങി ഹർഷൻ കിച്ചു പോയ വഴിയേ നോക്കി,, വന്നപ്പോൾ തന്നേ അവന്റെ കണ്ണുകൾ അവളെ തിരയുന്നത് കണ്ടതാണ്,,അത്കൊണ്ട് തന്നെ ആണ് അങ്ങനെ ഒരവസരം കൊടുത്തതും ഇനി രണ്ടാളും വഴക് കൂടാതിരുന്ന മതിയായിരുന്നു,,,, ഓർത്തു പുഞ്ചിരിച്ചു കൊണ്ടുവൻ ഗൗരിയെ നോക്കിയതും അവൾ അവനെ കൂർപ്പിച്ചു നോക്കുന്നുണ്ടായിരുന്നു അവൻ പുരികം പൊക്കി എന്ധെന്നെ പോലെ അവളെ നോക്കി ഗൗരി മാഷിനെയും അമ്മമാരെയും നോക്കി മൂന്നു പേരും അവരുടെ ജോലിയിൽ ആണെന്ന് കണ്ടതും അവന്റെ അടുത്തേക് പതുകെ നീങ്ങി ""അച്ചുവേട്ട ഇപ്പോ എട്ടായിയെ ഇവിടുന്നു വിട്ടത് നിങ്ങട ബുദ്ധി അല്ലേ മനുഷ്യ"" ഹർഷൻ ഗൗരി നോക്കി കള്ള ചിരി ചിരിച്ചു അവന്റെ ഗർത്തങ്ങൾ എത്തി നോക്കി പോയി ""നിക്ക് അറിയാലോ"" ""അവൻ അവളെ കാണണം എന്നുണ്ട് പോയി കാണട്ടെ പെണ്ണെ""

വറുത്തു വെച്ചതിൽ നിന്ന് രണ്ടെണ്ണം എടുത്ത് ഊതി ചൂട് കളഞ്ഞു കൊണ്ടവൻ പറഞ്ഞു ""ആ ഞാനും കണ്ടാരുന്നു ഏട്ടായി തിരയുന്നത്"" ""ആ അത്രെയേ ഒള്ളു കേട്ടോ ""ചൂട് കളഞ്ഞെടുത്തത് അവളുടെ വായിലേക്ക് വെച്ചുകൊടുത്തുകൊണ്ടവൻ ബാക്കി പണിയിലേക് തിരിഞ്ഞു ഗൗരി ഒരു നിമിഷം ഞെട്ടി പെട്ടെന്നു അത് ഒരു പുഞ്ചിരിയായി മാറി ഹർഷനെ നോക്കിയതും അവൻ ഒന്നു കണ്ണു ചിമ്മി അവനെ ഒന്നു നോക്കി കൊണ്ട് വീണ്ടും അവൾ പണിയിലേക്ക് തിരിഞ്ഞു ഓരോ നോക്കിലും,,വാക്കിലും,, കുഞ്ഞു കുഞ്ഞു സ്പർശനങ്ങളിൽ പോലും അവർ കണ്ടെത്തുന്ന അവരുടെ പ്രണയമായിരുന്നു മറ്റാർക്കും മനസിലാകാത്ത അവരുടെ മാത്രം നിഷ്കളങ്കമായ പ്രണയം ............................................................ ""എന്റെ ദേവ്യേ ഇത് എത്തുന്നുല്ലലോ ""അടുക്കള വഴി കുറച്ചു കൃഷി ആണ് തക്കാളിയും വെണ്ടയ്ക്കയും തുടങ്ങി പച്ചക്കറികൾ,,, കുറച്ചു കൂടെ അവിടുന്ന് പോന്നാൽ പഴ വർഗ്ഗങ്ങളും ഉണ്ട്,,, അവിടെയാണ് വാഴ തൊട്ടവും,, കുറച്ചു ഇലകൾ അവൾ മുറിച്ചിരുന്നു അവ അര മതിലിൽ വെച്ചിട്ടുണ്ട് മറ്റൊരു ഇല എത്തിപ്പിടിക്കാൻ നോക്കുകയാണ് ആൾ അത്ര നീളം ഇല്ലാത്തോണ്ട് ചാടി വരെ നോക്കുന്നുണ്ട് പക്ഷെ പറ്റുന്നില്യ എന്നുള്ളതാണ് വാസ്തവം ""ഹോ നിക്ക് ആകെ തന്ന ഒരു ജോലിയാ ഇതുൾപ്പടെ ചെയ്യാൻ പറ്റില്യ"" മേലേക്ക് എളിയിൽ കൈ കുത്തി നിന്നു കൊണ്ട് ആലോചിക്കുകയാണ് നന്ദു,,,പെട്ടന്നാണ് അവൾ വായുവിൽ ഉയർന്നു പൊങ്ങിയത്

"""അമ്മ,,,,അവളുടെ തൊണ്ടയിൽ നിന്ന് ഒരു ശബ്ദം പുറത്തേക് വന്നു ""പറിക്കടി അത് ""തനിക്കു ഏറെ പ്രിയപ്പെട്ടവേന്റെ സാന്നിധ്യം അറിഞ്ഞതും അവൾ ശ്വാസം ആഞ്ഞു വലിച്ചു ""എന്റെ കിച്ചുവേട്ട നിങ്ങൾ എന്നെ പേടിപ്പിച്ചു കൊല്ലോ"" താഴെ നിർത്തിയതും അവൾ കണ്ണു കൂർപ്പിച്ചു കൊണ്ടവനെ നോക്കി എന്നാൽ കിച്ചു അവളെ നോക്കി കൊണ്ട് ആഞ്ഞു പുണർന്നു അവൾ തറയിൽ നിന്ന് ഒന്നു പൊങ്ങി അത്രെയും ഗാടമായി ആണ് കിച്ചു പിടിച്ചിരിക്കുന്നത് കുറച്ചു നേരം അങ്ങനെ നിന്നുകൊണ്ടവളെ താഴെ നിർത്തി അവളുടെ നെറ്റിയിൽ അമർത്തി മുത്തി കൊണ്ട് കവിളിൽ കുഞ്ഞൊരു കടിയും അതെ സമയം തന്നേ കുഞ്ഞൊരു മുത്തവും കൊടുത്തു നന്ദു അവനെ അന്ധം വിട്ടു നോക്കി ""എന്താ കിച്ചുവേട്ട നിങ്ങൾക് ""ഇടുപ്പിലൂടെ തന്നേ മുറുക്കിയവനോട് അവൾ ചോദിച്ചു ""ഞാൻ നിന്നെ ഒത്തിരി മിസ്സ്‌ ചെയ്തു പെണ്ണെ ,,എത്രെ ദിവസായി അറിയോ നിന്നെ കണ്ടിട്ട് ഹോസ്പിറ്റൽ തിരക്കും നിന്നെ കാണാൻ വരാൻ പറ്റാത്തതും എല്ലാം ഒറ്റ നിമിഷം കൊണ്ട് പുറത്ത് ചാടിയതാ "" താഴ്ന്ന് വന്നു അവളുടെ കഴുത്തിൽ മുഖം പുഴ്ത്തി കൊണ്ടവൻ പറഞ്ഞു ""അയ്യേ എന്റെ ഡോക്ടർ സങ്കടക്കാൻ പൂവാ"" ""നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്നെ ഡോക്ടറെ വിളിക്കരുതെന്ന"" അവളുടെ കഴുത്തിൽ മുഖം ഉരസി കൊണ്ടവൻ പറഞ്ഞു ""കിച്ചുവേട്ട വിട്ടേ,,ദേ ഇനി വിളിക്കുല്ലാ"" അവന്റ താടി കുത്തുന്നത് അവൾക് നോവും ഒപ്പം ചിരിയും വരുന്നുണ്ടായിരുന്നു

""ഇനി വിളിക്കോ ""മുഖം ഉയർത്തി കൊണ്ടുവൻ ചോദിച്ചു ""ഉറപ്പ് പറയാൻ പറ്റില്യ""ചുണ്ട് പുറത്തേക്ക് ഉന്ദി കൊണ്ടവൾ പറഞ്ഞു ""ഈ പെണ്ണ് ""അവളുടെ മൂക്കിൽ മൂക്കുരസി കൊണ്ടവൻ നിന്നു ഇരുവെരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി,,നിശ്വാസം അടുത്തു,,കണ്ണുകൾ പിടഞ്ഞു,, അടുത്ത് വന്ന നന്ദുവിന്റെ കണ്ണുകൾ സമ്മതമെന്നോണം കൂമ്പി അടഞ്ഞു ""കിച്ചു,, നന്ദു കഴിഞ്ഞില്ലേ വായോ"" ഉച്ചത്തിൽ അടുക്കളയിൽ നിന്ന് അംബിക വിളിച്ചതും നന്ദു വേഗം കിച്ചുവിനെ പിന്നിലേക്ക് തള്ളി ""അതേയ് അമ്മ ""അവനെ നോക്കി കൊണ്ടടവൾ പറഞ്ഞു ""ശേ,, മിസ്സ്‌ ആയാലോ നന്ദുവേ"" ""പോടാ കള്ള ഡോക്ടറെ"" ""ഡി,, വേണ്ട"" ""പിന്നെ തല്ലു കൂടാം,,, നമ്മൾ ചെന്നിട്ടു വേണം അവർക്ക് കഴിക്കാൻ,,ദേ കൊറച്ചൂടെ ഉണ്ട് പറിക്കാൻ""" ""ആ കുഴപ്പം ഇല്ല ഞാൻ ഇവിടെ തന്നേ ഉണ്ടാലോ വാങ്ങുമ്പോൾ ഞാൻ കനത്തിൽ വാങ്ങിക്കൊള്ളാം,,,കേട്ടോടി വായാടി"" ""നമ്മുക്ക് നോക്കന്നെ,, ഇപ്പൊ ഇത് തീർക്കാം ബാക്കി ഒകെ ഇത് കഴിഞ്ഞ്"" അവന്റെ താടിയിൽ പിടിച്ചു കൊണ്ടവൾ പറഞ്ഞു ""ഞാൻ ചെയ്തോളാം,,അവളെ മാറ്റി നിർത്തികൊണ്ട് ബാക്കി വാഴയില അവൻ വെട്ടി എടുത്തു ""വായോ"" അവന്റെ കൈ തണ്ടയിൽ പിടിച്ചുകൊണ്ട് ഇരുവേരും ഉള്ളിലേക്കു നടന്നിരുന്നു അവരുടെ സ്നേഹ നിമിഷങ്ങൾക് സാക്ഷിയെന്നോണം ഒരു ചെറു തെന്നൽ തഴുകി തലോടി...............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story