പ്രാണനിൽ: ഭാഗം 27

prananil

രചന: മഞ്ചാടി

 ""എന്താടാ രണ്ടാൾക്കും പോയിട്ട് തിരുച്ചു വരാൻ ഇത്രെയും സമയം"" അകത്തോട്ടു കയറി വരുന്ന നന്ദുവിനെയും കിച്ചുവിനെയും പുരികം രണ്ടും ഉയർത്തിയും താഴ്ത്തിയും ഒരു കള്ള ചിരിയോടെ ഹർഷൻ ഇരുവരെയും നോക്കി കൊണ്ട് ചോദിച്ചു ""അതേയ് ഞാൻ ഇവളെ ഒന്നു സഹായിച്ചതല്ലെ അളിയോ"" ചമ്മി നിൽക്കുന്ന നന്ദുവിനെ നോക്കി ഉള്ളിലോട്ടു പോകാനായി കണ്ണു കൊണ്ട് കാണിച്ചു കൊണ്ട് കിച്ചു പറഞ്ഞു അത് കണ്ടതും അവൾ ഓടി ഉള്ളിലേക്കു കയറി ""എടാ ഡോക്ടറെ ഇത്രെയും നേരം നീ അവളെ സഹായിച്ചു കൊണ്ടിരിക ആയിരുന്നല്ലേ"" ""എന്താടാ നിനകൊരു സംശയം"" ""മോനെ കിച്ചു ഒരു കള്ളനെ മറ്റൊരു കള്ളന്റെ സ്വഭാവം അറിയൂ കേട്ടോടാ"" കിച്ചുവിന്റെ കഴുത്തിലൂടെ കൈ ഇട്ടു കൊണ്ട് ഹർഷൻ കാര്യമായി പറഞ്ഞു ""അങ്ങനെ എങ്കിലും നീ സമ്മതിച്ചല്ലോ,, നീ കള്ളൻ ആണെന്ന് ""അതെ ചിരിയോടെ ഹർഷനും പറഞ്ഞു ""എന്താണ് രണ്ടാളും കൂടെ ഒരു സംസാരം"" രണ്ടു പേരെയും സംശയത്തോടെ നോക്കി കൊണ്ട് സേതു ചോദിച്ചു ""അതൊന്നുല അച്ഛാ ചിലരുടെ നല്ല മനസിനെ കുറിച് ഒന്നു പറഞ്ഞതാ,, സഹായിക്കലും,,അല്ലേടാ കിച്ചു "" ഒരു ആക്കി കൊണ്ട് ഹർഷൻ പറഞ്ഞു ""ശെരിയ മാഷാച്ച മറ്റു ചിലരുടെ കള്ള നോട്ടവം പിടിത്തവും ഒന്നും നമ്മൾ അറിയുന്നില്ലെന്ന""

ഇതെല്ലാം കേട്ട് ഒന്നും മനസിലാവാതെ സേതു രണ്ടു പേരെയും നോക്കി ""മാഷേ"" ഉള്ളിൽ നിന്ന് രാധിക വിളിച്ചതും രണ്ടു പേരെയും ഒന്നു ഇരുത്തി നോക്കി എന്ധെങ്കിലും ആവട്ടെ എന്ന നിലക് മാഷ് ഉള്ളിലേക്കു കയറി പൊന്നു മാഷ് പോയതും കിച്ചുവിനെ ഇറുക്കി പിടിച്ചു കൊണ്ട് ഹർഷനും ഉള്ളിലേക്കു കയറി അപ്പോഴും രണ്ടു പേരുടെ കളിയാക്കലും ഉയർന്നിരുന്നു ......................................................................... ഉള്ളിലേക്കു കയറി കൊണ്ട് കിച്ചുവും പണിയിൽ ഏർപ്പെട്ടു എല്ലാരും കൂടെ ഒത്തു കൂടിയതും എല്ലാം പെട്ടെന്നു കഴിഞ്ഞിരുന്നു നിമിഷ നേരം കൊണ്ട് ഭക്ഷണം എല്ലാം ഒരുങ്ങി ഒപ്പം പിറന്നാള്ക്കാരെന്റെ കൈ കൊണ്ട് തന്നേ ഉണ്ടാക്കിയ പായസവും ""അപ്പൊ കഴിക്കാൻ ഇരുന്നാലോ ""കൃത്യ സമയം ഉള്ളിൽ നിന്ന് വന്നു കൊണ്ട് നന്ദു ചോദിച്ചു ""കണ്ടോ കൃത്യ സമയം അവളെത്തി ""രാധിക അവളെ നോക്കി കൊണ്ട് പറഞ്ഞു രാധികയെ നോക്കി ഒന്നു മുഖം കൂർപ്പിച്ചു കൊണ്ട് അവൾ ഗൗരിയോട് ചേർന്ന് നിന്നു തന്നേ നോക്കി കളിയാക്കുന്ന കിച്ചുവിനെ കണ്ണ് കൂർപ്പിച്ചു നോക്കാനും മറന്നില്ല ""നിൽക്ക് കഴിക്കാൻ വരട്ടെ ""

എല്ലാവരോടും നോക്കി പറഞ്ഞു കൊണ്ട് ഗൗരി കിച്ചുവിനെ ഒന്നു നോക്കി അവൻ അവളോട് കണ്ണ് അടച്ചു കാണിച്ചു ഇരുവെരുടെയും കട്ടായം കണ്ട് ഹർഷൻ ഉൾപ്പടെ എല്ലാരും അവരെ നോക്കി ""എന്താണ് ഗൗരിയെ ഒരു കഥകളി"" അവളെ നോക്കി കൊണ്ട് ഹർഷൻ ചോദിച്ചു ""അതൊക്കെ ഉണ്ട് എന്റെ അച്ചുവേട്ട"" ""ആദ്യം അച്ചുവേട്ടൻ കണ്ണടച്ചേ ""അവന്റെ മുന്നിൽ കയറി നിന്നുകൊണ്ട് പറഞ്ഞു ""ദേ ഏട്ടായി,, അച്ചവേട്ടന്റെ കണ്ണ് പോത്തിക്കെ നിക്ക് എത്തില്യ"" അവനെ നോക്കി ചുണ്ടു പിളർത്തി കൊണ്ടവൾ പറഞ്ഞു ""അവന്റെ അത്രേ ഉയരം ഇല്ലാത്തതിനാൽ തന്നേ അവൾക് അവന്റെ കണ്ണ് മൂടാൻ കഴയിന്നുണ്ടായിരുന്നില്യ"" അവളെ നോക്കി ചിരിച്ചു അവളുടെ തലയിൽ ഒന്നു തട്ടി കിച്ചു അവന്റെ കണ്ണ് മൂടി കൊണ്ട് ഊണ് മേശയുടെ അരികിലേക് നടന്നു അവിടെ എത്തിയതും അവൻ പിടിവിട്ടു ഒന്നു കണ്ണ് ചിമ്മി തുറന്നതും മുന്നിൽ ഇരിക്കുന്ന അത്യാവശ്യം വല്യ ഒരു കേക്ക് കണ്ടിരുന്നു ""ഇതെപ്പോ ""അതെ അമ്പരപ്പോടെ അവൻ കിച്ചുവിനോട് ചോദിച്ചു ""എന്നോട് ഒന്നും ചോദിക്കണ്ട ഒകെ നിന്റെ ഭാര്യ ശെരിയാക്കിയതാ"" അവിടെ നിന്ന് വാങ്ങി കൊണ്ട് വരാ മാത്രമേ ഞാൻ ചെയ്തത് കിച്ചുവിന്റെ പറച്ചിൽ കേട്ടതും ആണോ എന്നുള്ള നിലക് ഹർഷൻ ഗൗരിയെ നോക്കി അവൾ ഒന്നു കണ്ണ് അടച്ചു കാണിച്ചു

""എന്നാലും എന്നോട് പോലും പറഞ്ഞില്ലാലോ ""നന്ദു സങ്കടത്തോടെ ചുണ്ടു പിളർത്തി ""എങ്ങിട്ട് എന്തിനാ ഇവിടെ എത്തുന്നതിനു മുന്പേ നിയതു കഴിക്കും"" കിച്ചു അവളെ നോക്കി കൊണ്ട് പറഞ്ഞു നേരെത്തെ കളിയാക്കിയതും ഇപ്പോഴേതയും എല്ലാം കൂടെ അവളുടെ കവിളും ചുണ്ടും എല്ലാം ഒരു പോലെ വീർത്തു ""എന്നാൽ വേഗം മുറിക്കാൻ നോക്ക് ഹർഷ എങ്ങിട്ട് വേണം കഴിക്കാൻ"" രാധിക കൂടെ പറഞ്ഞതൊടെ എല്ലാവരെയും നോക്കി ഗൗരിയെ തന്നിലേക് ചേർത്തു പിടിച്ചു കൊണ്ട് അവൻ അത് മുറിച്ചു ആദ്യത്തെ കഷ്ണം ഗൗരിയുടെ വായിലേക്ക് വെച്ചു കൊണ്ട് അച്ഛനും അമ്മക്കും എല്ലാവർക്കും കൊടുത്തു,,,, തനിക്കു വേണ്ടി അത്രെയും ചെയ്ത അവളെ ഒറ്റക് കിട്ടാൻ അവനും കാത്ത് ഇരിന്നു,,, അവന്റെ ഉള്ളം അത്രേമേൽ നിറഞ്ഞിരുന്നു ""മതി മതി ഇനി നിന്നാൽ എല്ലാവരും വൈകും,,രാധു ഭക്ഷണം വിളമ്പികെ"" ""ആ മാഷേ ""പറയുന്നതിനോടൊപ്പം അവർ ഉള്ളിലേക്കു കിടന്നിരുന്നു വെട്ടി എടുത്ത വാഴയില കിച്ചു താഴെ ആയി വിരിച്ച പായ യുടെ മുന്നിൽ ഇട്ടു എല്ലാവർക്കും ഉള്ള വാഴയിലകൾ ഇട്ടു കൊണ്ട് അതിന് പിന്നലെ ചോറും കറികളും പച്ചടി,, കിച്ചടി,, കൂട്ടുകറിയും,, അവിയലും,, ഉപ്പേരുകളും,, തോരനും,, മെഴുകു പുരട്ടിയും എല്ലാം ഇലകളും നിറഞ്ഞു

ഒപ്പം പായസവും ഒരുമിച്ചു എല്ലാരും ഇരുന്നു കിച്ചുവിനോടുള്ള ദേഷ്യത്തിൻ അവന്റെ അരികിൽ ഇരിക്കാതെ മാറി ഇരിക്കാൻ പോകുന്നവളെ എല്ലാവരും കൂടെ അവന്റെ അരികിലേക് തന്നേ ഇരുത്തി എല്ലാവരും ഇരുന്നതും കഴിക്കാനായി തുടങ്ങും മുന്നേ നന്ദു എല്ലാവരെയും ഒന്നു നോക്കി ""ഏട്ടാ,, പിറന്നാൾ ആയിട്ട് ആദ്യത്തെ ഉരുള ഗൗരി തെരട്ടെ"" ഹർഷന്റെ ഒരു വശം ഗൗരിയും മറു വശം നന്ദുവും അതിനപ്പുറം കിച്ചുവുമാണ് ഇരുപ്പ് അവളുടെ പറച്ചിൽ കേട്ട് ഒരു ചിരിയോടെ എല്ലാവരും ഗൗരിയെ നോക്കി നന്ദുവിനെ നോക്കി ഒന്നു കൂർപ്പിച്ചു കൊണ്ട് അവൾ ഒരു ഉരുള ചോർ എടുത്ത് അവന്റെ വായിലേക്ക് വെച്ചു കൊടുത്തു തിരിച്ചു ഹർഷനും കൊടുത്തു ഒരു ചിരിയോടെ എല്ലാവരും അത് നോക്കി കഴിക്കാനായി തിരിഞ്ഞു ഇടക് ഓരോ പിടി ഹർഷൻ അവളുടെ ഗൗരിക് ഇതിനിടയിൽ കൊടുക്കുന്നുമുണ്ട് എല്ലാം നോക്കി ചിരിയോടെ നില്കുന്നവൾ തന്നേ മാത്രം നോക്കുന്നില്ല എന്നു കണ്ടതും കിച്ചുവിന്റെ മുഖം വീർത്തു എല്ലാവരും ഭക്ഷണത്തിൽ ആണ് ശ്രെദ്ധ എന്നു കണ്ടതും അവളുടെ ദാവാണിക്കിടയിലൂടെ ഇടുപ്പിൽ അവൻ പിച്ചി

ഒന്നു പിടഞ്ഞു കൊണ്ടവൾ അവനെ കൂർപ്പിച്ചു നോക്കി അവൻ ഒരു കള്ള ചിരിയോടെ അവിടേം ഒന്നു തഴുകി നന്ദുവാണേൽ എന്ദ് ചെയ്യണം എന്ന് അറിയാതെ എല്ലാവരെയും ഒന്നു നോക്കി ""എന്താ മനുഷ്യ നിങ്ങൾക് ""അവന്റെ ചെവിയോരോം ആരും കാണാതെ നിലക് അവൾ ചോദിച്ചു ""ബാക്കി എല്ലാവരോടും നീ ചിരിച്ചു സംസാരിക്കുന്നണ്ടലോ,, എന്നോടെന്താ"" ""എനിക്ക് തോന്നിയതുകൊണ്ട്"" ""പിണക്കം ഒകെ ഞാൻ പിന്നെ മാറ്റികൊള്ളാം,,ഇപ്പൊ ഒരു പിടി നീ എനിക്ക് വാരി തായോ ഇല്ലേൽ മോളും ഇവിടെ നിന്ന് കഴിക്കാൻ സമ്മതിക്കില്ല"" ""ദേ വേണ്ട,, എന്നെ കളിയാക്കാൻ വെല്യ ഉത്സാഹം ആണലോ"" ""നീ തരിലെ,,,അവളുടെ ഇടുപ്പിൽ ഒന്നു കൂടെ പിച്ചി കൊണ്ടവൻ ചോദിച്ചു ""ആ ത...രാം"" എല്ലാവരെയും ഒന്നു നോക്കി ചുണ്ടു കൂർപ്പിച്ചു ഒരു പിടി എടുത്തില്ല വേഗം അവന്റെ വായിലേക്ക് വെച്ചു കൊടുത്തു വേഗം തന്നേ മുഖവും താഴ്ത്തി അപ്പോഴേക്കും കിച്ചുവും തിരിച്ചു കൊടുക്കാൻ അവളുടെ മുന്നിലേക്ക് കൈ നീട്ടിയിരുന്നു അവൾ മുഖം ഉയർത്തി അവനെ നോക്കി കണ്ണുരുട്ടി എന്നാൽ കിച്ചു ഒരു പ്രശ്നവും ഇല്ലാതെ അങ്ങനെ തന്നേ നിന്നു ""നന്ദുവേ അത് അങ്ങ് വാങ്ങികെ അവന്റെ കൈ വേദനിക്കുന്നടവും"" സേതു ചിരിയോടെ പറഞ്ഞതും ഒന്നു ചമ്മി അവനെ നോക്കി പേടിപ്പിച്ചുകൊണ്ടവൾ അത് വാങ്ങി കഴിച്ചു...

എന്നാൽ കിച്ചുവിന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞിരുന്നു ഒപ്പം നന്ദുവിന്റെയും എല്ലാം കഴിഞ്ഞ് പായസം ഉൾപ്പടെ കഴിച്ചു കൊണ്ട് എല്ലാവരും എണ്ണിച്ചു ............................................................................. ഭക്ഷണത്തിനു ശേഷം എല്ലാവരും ഒരുമിച്ചിരുന്നു സംസാരിക്കുകയായിരുന്നു ""ഇന്ന് എന്തായാലും നിങ്ങൾ പോകണ്ട ""ഇരുവരെയും നോക്കി കൊണ്ട് സേതു പറഞ്ഞു ""അയ്യോ അതെങ്ങനെയാ"" സുഭദ്രമ്മാ എല്ലാവരെയും നോക്കി കൊണ്ട് ചോദിച്ചു ""ഒന്നും പറയണ്ട ഇന്നു പോകണ്ട ഇവിടെ നിൽകാം"" രാധികയും ബാക്കി എല്ലാവരും ഒരേ രീതിയിൽ പറഞ്ഞപ്പോൾ കിച്ചുവും സുഭദ്രയും അവിടെ നിലക്കാം എന്നു സമ്മതിച്ചു എല്ലാവരും കളിയും ചിരിയും തമാശയും ആയി ഉമ്മറ പടിയിൽ കൂടി ആ കുഞ്ഞു വീട്ടിൽ സന്തോഷത്തിൽ നിറ ദീപങ്ങൾ നിറഞ്ഞു ഒത്തൊരുമയോടെ ഒരേ സന്തോഷത്തോടെ ആ കുഞ്ഞു വീട് നിറഞ്ഞു ഹൃദയതിൽ കുന്നോളോം സ്നേഹവും ഒത്തൊരുമയോടെ നിൽക്കുന്ന നിഷ്കളങ്കമായ മനുഷ്യന്മാരും ആ സന്തോഷ കീഴിൽ നിൽകുമ്പോൾ അവർ അറിഞ്ഞിരുന്നില്ല വരാൻ പോകുന്ന വിഭത്തിനെ കുറിച് മറ്റൊരിടത്തു ഒരുവൾ അവർക്കായി ഒരുകുന്ന സങ്കട നിമിഷങ്ങളെ കുറിച്ചും...............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story