പ്രാണനിൽ: ഭാഗം 28

prananil

രചന: മഞ്ചാടി

 ""ശേ ഇവിടെ തന്നേ അല്ലെ വെച്ചേ ഇനി അമ്മക് മാറി പോയതാണോ"" എല്ലാവരും സംസാരിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിൽ ആണ് നന്ദുവിനോട്‌ പഴയെ ആൽബം എടുത്തു വരാൻ പറഞ്ഞത്,, അധികവും രാധികയുടെയും സേതുവിന്റെയും മുറിയിൽ ആണെങ്കിൽ ഒന്നു രണ്ടെണ്ണം നന്ദുവിന്റ റൂമിൽ ആണ് ""ശെടാ ഇവിടെ തന്നേ ആണലോ വെച്ചേ,, ഇനി ഗൗരി എങ്ങാനും കൊണ്ട് പോയോ,,, ശേ പോയി നോക്കാം"" തന്നോടെന്നെ പോലെ പറഞ്ഞു കൊണ്ട് അവൾ പിൻതിരിയാൻ നിന്നതും റൂം അടയുന്ന ശബ്ദം കെട്ടിരിന്നു ""ആ ഗൗരി നീ വന്നേ ഇവിടെയ ഞാൻ അത് വെച്ചേ പക്ഷെ കാണുന്നില്ല ചിലപ്പോ നിന്റെ റൂമിൽ ഉണ്ടാവും"" പിന്തിരിഞ്ഞു നോക്കാതെ തന്നേ അവൾ പറഞ്ഞു പക്ഷെ പറയുന്നതിന് മറുപടി ഇല്ല എന്നുകണ്ടതും അവൾ തിരിഞ്ഞു നോക്കി ഒരു കുഞ്ഞു പുഞ്ചിരിയോടെ വാതിൽ അടച്ചു കൈ കെട്ടി തന്നേ നോക്കുന്നവനെ കണ്ടതും അവളുടെ ഉണ്ട കണ്ണുകൾ ഉരുണ്ടു ചൊടിയിൽ പുഞ്ചിരി തത്തി എന്നാൽ അത്രെയും പെട്ടെന്നു തന്നേ കവിളുകൾ വീർത്തു തന്നേ ഇന്നു കളിയാക്കിയതും എല്ലാം ഓർത്തു അവൾ അവനെ ശ്രെദ്ധിക്കാതെ വീണ്ടും തിരിഞ്ഞു നിന്നു താൻ ചെയ്യുന്നാ ജോലി തുടർന്ന് അവൾക് അറിയുന്നുണ്ടായിരുന്നു തന്നിലേക് അടുക്കുന്ന അവന്റെ സാമിഭ്യം

""എന്റെ നന്ദു കൊച്ചു പിണ്ണാക്കവാണോ "" അവളുടെ ഇടുപ്പിലൂടെ തന്നിലേക് അടുപ്പിച്ചു പിൻകഴുത്തിൽ അവന്റെ അധരങ്ങൾ ഒന്നു അമ്മർന്നു നന്ദുവിന്റെ കൈ അവന്റെ കൈത്തലത്തിൽ അമ്മർന്നു ""കിച്ചുവേട്ട വിട്ടേ നിക്ക് പോണം"" വിറച്ചു കൊണ്ടവൾ പറഞ്ഞു ""അപ്പൊ എന്റെ പെണ്ണിന്റെ പിണക്കും മാറിയോ"" ""എന്നെ കളിയാക്കിട്ടലെ നന്നായി പോയി"" ""ദേ ഇങ്ങു നോക്കിയേ"" അവളെ തിരിച്ചു നിർത്തി മുഖം തനിക്കു നേരെ ഉയർത്തി കൊണ്ട് അവൻ പറഞ്ഞു ""ഇതൊക്കെ ചുമ്മാ അല്ലേ പെണ്ണെ അല്ലാതെ എന്റെ വായാടി കൊച്ചിനെ ഞാൻ കളിയാക്കുവോ,,,ആ സമയത്ത് കൂർത്തു വരുന്ന നിന്റെ ഈ കുഞ്ഞി മുഖം കാണാൻ "" ""അപ്പൊ ഇനി കളിയാക്കുവോ"" കണ്ണ് ഉരുട്ടി കൊണ്ട് അവൾ ചോദിച്ചു ""ഇല്ലട്ടൊ"" അവനും അദ്ദേ താളത്തിൽ മറുപടി കൊടുത്തു "സത്യം" കൊച്ചു കുഞ്ഞിനെ എന്നാ പോൽ അവൾ കൈ നീട്ടി ചോദിച്ചു ""സത്യം പോരെ"" ""എന്നലെ ഇനി ചെയ്യാതിരിക്കാൻ ഇദ്ധിരിക്കട്ടെ"" പറയുന്നതിനോടൊപ്പം അവളുടെ പല്ലുകൾ അവന്റെ കവിളിൽ ആഴ്‌നിറങ്ങിയിരുന്നു ""ഡി വിടെടി ""വേദന കൊണ്ട് അവൻ ഒന്നു എരുവ് വലിച്ചു അവസാനം ഒന്നമർത്തി കടിച്ചു കൊണ്ടവൾ മാറി ""നീ എന്താടി പട്ടിക്കുട്ടിയോ,,എപ്പോ നോക്കിയാലും കടിച്ചുകൊണ്ട് എന്റമ്മേ തൊലി പൊന്നോ എന്ധോ""

""അങ്ങനെ തന്നേ വേണം എന്നെ കളിയായിക്കിട്ടാലേ"" അവളുടെ മറുപടി കേട്ടതും അവൻ ഒന്നു കൂർപ്പിച്ചു നോക്കി "കിച്ചുവേട്ട.....കിച്ചുവേട്ട..." അവൾ വിളിച്ചിട്ടും അവൻ തിരിഞ്ഞു നോക്കില്ല നന്ദു ഒന്നുയർന്നു കൊണ്ട് അവന്റെ കവിളിൽ അമർത്തി ചുംബിച്ചു അവന്റെ ചുണ്ടിൽ കള്ള ചിരി വിരിഞ്ഞു ""ഇങ്ങനെ ആണേൽ നീ എന്തു വേണേലും ചെയ്തോട്ടൊ" അവൻ മീശ പിരിച്ചു ഇടുപ്പിലൂടെ തന്നിലേക് അമർത്തി കൊണ്ട് പറഞ്ഞു ""അയ്യടാ വിട്ടേ ചെക്കാ"" എന്നാൽ നന്ദു പറയുന്നത് ശ്രെദ്ധ നൽകാതെ അവളുടെ കുഞ്ഞി മുഖത്തിലേക് നോട്ടം എയ്തു അവളുടെയും കണ്ണുകൾ അവന്റേതുമായി ഇടഞ്ഞു,,, ഒരു വാക്ക് പോലും ഉരിയാടാതെ ഇരുവേരും മൗനമായി ആ നോട്ടത്തിൽ ഇടഞ്ഞു,,, അവന്റെ കണ്ണുകൾ അവളുടെ മുഖം മുഴുവൻ ഓടി നടന്നു കണ്മഷി പരന്നു തുടങ്ങിയ കണ്ണുകളും,,, ഇടക് വിറക്കുന്ന ചുണ്ടുകളും,,,എല്ലാം അവൻ ആദ്യം കാണുന്ന പോലെ നോക്കി നിന്നു ഒടുക്കം ആ കുഞ്ഞി അധരങ്ങളെ തന്റേതുമായി പൊതിഞ്ഞു... നന്ദുവിന്റെ കണ്ണുകൾ വിടർന്നു അതെ വേഗതയിൽ അവ കൂമ്പി അടയുകയും ചെയ്തു,,,

ദീർഘ നേരം നീണ്ടു നിന്ന ചുംബനം ഇരുവെരുടെയും ആത്മാവിനെ തൊട്ടുന്നർത്തും പോലെ,, ഒടുക്കം ശ്വാസം വില്ലൻ ആയി വന്നതും നന്ദു കിച്ചുവിന്റെ നെഞ്ചിൽ ശക്തമായി ഒന്നു തള്ളി,,, ഒന്നു പിന്നിലേക്കഞ്ഞു എങ്കിലും നന്ദുവിനെ തന്റെ വലയത്തിനുളിൽ തന്നേ ആക്കി പിടിച്ചവൻ ഒന്നു പിടഞ്ഞു കൊണ്ടവൾ തന്റെ നെഞ്ചിൽ മുഖം ഒളിപ്പിക്കുന്നവളെ ഒന്നു നോക്കി ""പെണ്ണെ ""അത്രേമേൽ അർദ്രമായി അവൻ വിളിച്ചു ""മ്മ്"" ""ഇങ് നോക്കിയേ നീ ""അവളുടെ മുഖം തനിക്കു നേരെ ഉയർത്തി പിടിച്ചു കൊണ്ടവൻ പറഞ്ഞു ""ഈ വായാടിയെ എത്രേം പെട്ടെന്നു ഞാൻ അങ്ങ് കൊണ്ട് പോവുംട്ടൊ"" ""ആണോ ഡോക്ടറെ ""അവളുടെ മുഖത്ത് കുറുമ്പ് നിറയുന്നത് അവനും ആസ്വദിച്ചു ""അതേലോ പെട്ടെന്നു ഞാൻ അങ്ങ് കൊണ്ട് പോവും,,, "എന്റെ മാത്രം വായാടിയായി" ""ഞാനും കാത്ത് ഇരിക്കന്നെ ""അവന്റെ കവിളിൽ കൈ ചേർത്തു വെച്ച് കൊണ്ടവൾ പറഞ്ഞു ""വായോ താഴെ പോവാം,, എല്ലാവരും നമ്മളെ അനോഷിക്കും"" അവളുടെ തോളിലൂടെ കൈ ചേർത്ത പിടിച്ചു കൊണ്ടവൻ പറഞ്ഞു ""അയ്യോ ആൽബം,,,അതെടുക്കാൻ വന്നിട്ട്""

""അതൊക്കെ അവിടെ കിട്ടി ഗൗരിയുടെ മുറിയിൽ ആയിരുന്നു,,, അത് കൊണ്ടല്ലെ ഞാൻ ധൈര്യത്തിൽ കയറി വന്നേ"" ""എന്നാൽ ആദ്യമേ പറയണ്ടേ,,ഞാൻ ഇവിടെ കിടന്നു തപ്പുന്നത് കണ്ടില്യേ" അവന്റെ കൈയിൽ ഒന്നു നുള്ളി നോവിച്ചു കൊണ്ട് അവൾ പറഞ്ഞു ""അതിനെദാ അത്കൊണ്ട് നിന്നെ ഇങ്ങനെ ഒന്നു അടുത്തു കിട്ടിയിലെ"" അവളുടെ മൂക്കിൽ പിടിച്ചു പറഞ്ഞു കൊണ്ടവൻ അവളെയും കൂട്ടി പുറത്തേക് ഇറങ്ങി ....................................................................... ""ദേ ഇത് നോക്കിയേ "" എല്ലാവരും കൂടെ ഇരുന്നു പഴെയെ ആൽബം നോക്കുന്നതിന്റെ ഇടക് ആണ് സുഭദ്ര ഒരു ചിത്രം ചൂണ്ടി കാണിക്കുന്നത് ""എന്താ അമ്മ ""അവിടേക്കു എത്തി കൊണ്ട് നന്ദുവും ചോദിച്ചു ""ഹർഷൻ ഗൗരിയെ എടുത്തു നിക്കുന്ന ചിത്രം നോക്കിയേ"" മറ്റൊരു ആൽബം ഒരുമിച്ച് നോക്കി കൊണ്ടിരുന്നു ഹർഷനും ഗൗരിയും പെട്ടെന്നു മുഖം ഉയർത്തി ആ ചിത്രത്തിലേക്കു നോക്കി ഹർഷൻ ഒരു എട്ട് വയസേ കണ്ടാൽ ഒള്ളു,,, അവൻ ഗൗരിയെ എടുത്തു നിക്കുകയാണ് ഗൗരി ആണേൽ ഒരു കുഞ്ഞുടുപ്പും തലയിൽ ബാൻഡ് എല്ലാം വെച്ച് ഒരു കൊച്ചു സുന്ദരിയും...

""ഇത് ഗൗരിടെ മൂന്നാമത്തെ പിറന്നാളിന് എടുത്ത ചിത്രം അല്ലേ ""അതിലേക് നോക്കി കൊണ്ട് സേതു പറഞ്ഞു ""ആ,, മാഷേ അന്ന് എല്ലാരും കൂടെ ഒരുമിച്ച് എടുത്തപ്പോൾ ഈ പെണ്ണ് കരഞ്ഞു കൂട്ടി,,ഹർഷൻ എടുത്തപോ അവളുടെ കരച്ചിലും തീർന്നു അങ്ങനെ ""അവരുടെ രണ്ടാളുടെ എടുത്ത പഴയ ഓർമ എന്ന് പോലെ രാധിക പറഞ്ഞു ഗൗരി ഹർഷനെ ഒന്നു നോക്കി കൊണ്ട് അവനോട് ചേർന്നിരിന്നു ഒന്നു പുഞ്ചിരിച്ചു ഹർഷൻ അവളുടെ കൈ കോർത്തു പിടിച്ചിരുന്നു അവൾക്കായ് ഒരു കുഞ്ഞി പുഞ്ചിരിയും ""ആഹാ അപ്പൊ അന്നു മുതൽ തുടങ്ങിയത് ആണ് രണ്ടാളും"" അവന്റെ തോളിൽ തട്ടി കൊണ്ട് കിച്ചു പറഞ്ഞു ""അതേടാ അന്നു മുതൽ ഇവൾ എനിക്കുളത്താണ്,,എന്ന് ദൈവം എഴുതി വെച്ചതാ"" ""നടക്കട്ടെ ""ഒരു ചിരിയോടെ കിച്ചുവും പറഞ്ഞു പിന്നെയും ആൽബങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരുപാട് ചിത്രങ്ങൾ ഓരോന്നിനും പറയാൻ ഒത്തിരി ഓർമകൾ കളിയാക്കലും ചിരിയും കളിയുമായി ആ ഉമ്മറം നിറഞ്ഞിരുന്നു ...................................................................... ""മതി,,,മതി വന്നേ എല്ലാർക്കും കിടക്കാം,,,

സമയം ഒത്തിരി ആയി,,, അത്താഴം കഴിച്ചു കഴിഞ്ഞിട്ടും വീണ്ടും തുടങ്ങിയ ഇരുപ്പ് ആണ് ""എണീചേ എല്ലാരും എല്ലാവരെയും രണ്ട് അമ്മമാർ എണീപ്പിച്ചു,,, സുഭദ്രക്കും കിച്ചുവിനും കൊടുത്ത മുറിയിലേക് അവരും നടന്നു ഹർഷനെയും കിച്ചുവിനെയും ഒരു മുറിയിൽ കിടത്തം ആകാം എന്നു പറഞ്ഞതും കിച്ചു തന്നേ അത് നിരസിച്ചു അവന്റെ പിറന്നാൾ ആയിട്ടും ഗൗരിക് അവനും കുറച്ചു നേരമേ ഒരുമിച്ചിരിക്കാൻ പറ്റിയുള്ളൂ എന്ന് അവനറിയാമായിരിന്നു ""കിച്ചു നീ വേണേൽ നന്ദുവിന്റെ കൂടെ കിടന്നോ ""സേതു പറഞ്ഞതും കിച്ചു അത്ഭുതത്തോടെ മാഷിനെ നോക്കി ""നീ ഇങ്ങനെ നോക്കണ്ട ചെക്കാ നിങ്ങളുടെ നിശ്ചയം കഴിഞ്ഞതല്ലേ,, ഒരു പ്രശ്നവും ഇല്ല്യ നീ അവളുടെ കൂടെ കിടന്നോ"" രണ്ട് അമ്മമാരെ കൂടെ അവൻ നോക്കി ഇരുവേരും സമ്മതം എന്നോണം തലയാട്ടി റൂമിലേക്കു പോയി ""നിന്നെ എനിക്ക് വിശ്വാസം ആണ് കിച്ചുവെ,,,അവന്റെ അടുത്തേക് നീങ്ങി നിന്നുകൊണ്ട് സേതു പറഞ്ഞു ""അതെനിക്കറിയാം മാഷേ,,,രണ്ടു പേരും മുഖത്തോട് മുഖം നോക്കി പൊട്ടി ചിരിച്ചു ""ചെല്ല്, അവൾക് അറിയില്ല,,,

റൂമിൽ ഉണ്ടാവും ആൾ ""അവന്റെ തോളിൽ തട്ടി കൊണ്ട് സേതു പറഞ്ഞു അവൻ ഒന്നു മാഷിനെ പുണർന്നു കൊണ്ട് റൂമിലേക്കു പോയി സേതു ഒരു പുഞ്ചിരിയോടെ അത് നോക്കി നിന്നു തന്റെ മകൾക് അവനെക്കാൾ നല്ലത് ഇനി കിട്ടുമോ,,, എത്രെ കിട്ടിയാലും അവരുടെ സ്നേഹത്തിന് അത്ര വരുന്ന ഒന്നും ഉണ്ടാകുകയുമില്ല,,, തന്റെ മക്കൾ സുരക്ഷിത ആണെന്ന സന്തോഷമായിരുന്നു ആ വൃദ്ധന്റെ ഉൾ നിറയെ ..................................................................... ""ഗൗരിയെ,,, ജനലിലൂടെ പുറത്ത് നിന്നു വിരിഞ്ഞു നിൽക്കുന്ന ചെമ്പക പൂവിന്റെ ഗന്ധം ഏറ്റെടുക്കുമ്പോൾ ആയിരിന്നു ഇടുപ്പിലൂടെ ഹർഷന്റെ കരം മുറുക്കിയത് "മ്മ് "ഒരു മൂളൽ മാത്രമേ അവളിൽ നിന്നു ഉയർന്നോളൂ ""നിക്ക് എന്ദ് സന്തോഷം ഉണ്ടെന്നറിയോ പെണ്ണെ,, നിന്നെ ഇങ്ങനെ ചേർത് നിന്ന് ഓരോ പിറന്നാളും ആഘോഷിക്കണം നിക്ക്"" ""നിക്കും എന്റെ അച്ചവേട്ടന്റെ കൂടെ കൂറേ കാലം കഴിയണം,, എന്നും ഈ നെഞ്ചിൽ ഇങ്ങനെ ചേർന്ന് ഇരിക്കണം"" അവന്റെ നെഞ്ചിൽ ചേർന്ന് നിന്നു കൊണ്ട് അവൾ പറഞ്ഞു ആ പെണ്ണിനോട് ഉള്ള സ്നേഹം ഓരോ നിമിഷവും അവനിൽ കൂടി കൊണ്ടിരിന്നു അവളെ തന്നിലേക് അടക്കി പിടിച്ചു കൊണ്ട ആ കുഞ്ഞി മൂക്കുത്തിയിൽ ചുണ്ടമ്മർത്തി അവളുടെ കണ്ണുകൾ പോലും തിളങ്ങിയ പോലെ തോന്നി ഹർഷൻ ചെമ്പക പൂക്കൾ അടർന്നു ഭൂമിയിലേക്ക് വീണു കൊണ്ടിരിന്നു ഗൗരിയുടെ മുഖമാകെ അവന്റെ കണ്ണുകൾ ഇഴഞ്ഞു ആ മൂക്കുത്തിയിൽ നിന്നു മുഖമാകെ അവന്റെ ചുംബനങ്ങൾ നിറഞ്ഞു നിന്നു

ഒടുക്കം ആ കുഞ്ഞദരങ്ങളിൽ അവൻ അമർത്തി ചുംബിച്ചു അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു അവന്റെ കൈയിൽ അമർത്തി പിടിച്ചു ഹർഷൻ ഇടുപ്പിലൂടെ അവളെ തന്നിലേക് ചേർത്തു നിർത്തി ഒട്ടൊരു നിമിഷത്തിന് ശേഷം അവൻ അവളെ മോജിപ്പിച്ചു ഗൗരി ഹർഷന്റെ കണ്ണിലേക്കു നോക്കി പ്രണയത്തിനിപ്പുറം മറ്റേദേകയോ ഭാവങ്ങൾ ""ഗൗരി..ഞാൻ"" അവൻ പറയുന്നതിന് മുൻപ് തന്നെ അവൾ അവന്റെ വായ മൂടി ഹർഷൻ ഒരു നിമിഷം അവളുടെ കണ്ണിന്റെ ആഴങ്ങളിലേക് പോകും പോലെ നോക്കി.. അവൻ തേടിയെദെന്ധോ കിട്ടിയ ഭാവത്തിൽ അവളെ കൈകളിൽ കോരിയെടുത്തു അവൾ ഒരു പുഞ്ചിരിയോടെ അവനെ ചുറ്റിപിടിച്ചിരിന്നു അവളെ കിടക്കയിൽ കിടത്തി ആ നെറ്റി തടത്തിൽ അമർത്തി ചുംബിച്ചു,,, അവിടേം മുതൽ കുഞ്ഞി കുഞ്ഞി ചുംബങ്ങളിൽ അവളുടെ മേലാക്ക അവന്റെ ദന്ധവും ഉമ്മിനിരും നിറഞ്ഞു,,, അവരുടെ സഗമത്തിന് മാറ്റ് കൂട്ടാൻ എന്നോണം മഴ ഭൂമിയിലേക്ക് ആർത്തു പെയ്തു വീശി അടിച്ച കാറ്റ് ജനൽ പാളികളെ കൊട്ടി അടച്ചു,, രാത്രിയുടെ എദോ യാമത്തിൽ എല്ലാ അർത്ഥത്തിലും തന്റെ പാതിയെ പൂർണമാക്കി ഹർഷൻ ഗൗരിയെ തന്റെ നെഞ്ചിലേക് ചേർത്തു പിടിച്ചു ""ഗൗരിയെ""സിന്ദൂരം മാഞ്ഞു തുടങ്ങിയ അവളുടെ നെറ്റി തടത്തിൽ ചുംബിച്ചു

ആ മുടിയിഴകളിൽ തലോടി കൊണ്ട് ഹർഷൻ വിളിച്ചു "മ്മ് "ഒന്നു കുറുക്കി കൊണ്ടവൾ അവനോട് ചേർന്ന് കിടന്നു ""നൊന്തോ നിനക്ക്"" ""ഇല്ല്യ"" അത്രമാത്രം പറഞ്ഞവൾ വീണ്ടും അവന്റെ അധരങ്ങൾ പലയാവർത്തി നെറുകയിൽ അമ്മർന്നു ആ മുടിയിഴക്കളിലൂടെ അവന്റെ വിരലുകൾ തെന്നി തലോടി ""നിക്ക് നിങ്ങളെ ഇഷ്ട്ടാട്ടോ അച്ചുവേട്ട"" ഇടക് അവളുടെ കുഞ്ഞു സ്വരം അവന്റെ കാതിലേക് എത്തി ""നിക്ക് അറിയാം പെണ്ണെ "" ഇരുവെരുടെയും ഉള്ളിൽ നിറഞ്ഞു നില്കുന്നത് പ്രണയം മാത്രം,,ഓരോ നിമിഷവും വേർപിരിയെരുതേ എന്ന് ആലോചിക്കുന്ന പ്രണയം,,, ഹൃദയത്തിൽ നിന്നു തുടങ്ങി എല്ലായിടത്തും അവ നിറഞ്ഞു നില്കുന്നു.. ..................................................................... ""കിച്ചുവേട്ടൻ എന്താ ഇവിടെ "" കിടക്കയിൽ ഇരുന്ന് പുസ്തകം വായിക്കുമ്പോൾ ആണ് ചാരി വെച്ച വാതിൽ തുറന്നു കൊണ്ട് കിച്ചു വരുന്നത് ""ഞാൻ ഇന്നിവിടെയാ "" ഭാവ വിത്യാസം ഏധുമില്ലാത്ത പറഞ്ഞു കൊണ്ടവൻ വാതിൽ അടച്ചു നിന്നു ""കിച്ചുവേട്ടൻ എന്താ ഭ്രാന്ധോ,,ദൈവ്യ ആരേലും കണ്ടാൽ തീർന്നുട്ടൊ"" അവൾ എണ്ണിക്കാൻ തുടങ്ങും മുന്നേ കിടക്കയിൽ ഇരിക്കുന്നവളുടെ കാൽ കിച്ചു വലിച്ചിരുന്നു ഒന്നു ഞെരുങ്ങി കൊണ്ട് അവൻ അവളുടെ താഴെയായി വന്നു,,,കൈ കുത്തി നിന്നു അവളുടെ മുഖത്തേക് അടുപ്പിച്ചു,,,

നന്ദുവിന്റെ നെഞ്ച് പതിവിലും വേഗത്തിൽ ഇടിച്ചു കണ്ണുകൾ അവന്റെ മുഖമാകെ ഓടി നടന്നു ""എന്ധെ എന്റെ വായാടിക് ഒന്നു പറയാൻ ഇല്ലേ"" ""കിച്ചു..വേട്ട അ..ച്ഛൻ"" ""ശു,,അവളുടെ ചുണ്ടിൽ മിണ്ടരുത് എന്നു പറയും പോലെ അവൻ കൈ വെച്ചു ""ഞാൻ പറയുന്നത് കേൾക്കുവോ,,ആദ്യം"" അത്രെയും അടുത്ത് അവന്റെ സ്വരം അവന്റെ നിശ്വാസ ചൂട് പോലും അവളെ പൊള്ളി പിടപ്പിച്ചു ''ഹ്മ്മ് ''ഒന്നു മൂളി നന്ദു അവളുടെ നെഞ്ച് ഉയർന്നു താഴ്ന്നു കൊണ്ടിരിന് ""മാഷ് തന്നെയാ എന്നോട് ഇവിടെ കിടന്നോളാം പറഞ്ഞത്,,, അമ്മമാരും സമ്മതിച്ചു,,,അതാണ് ഞാൻ ഇങ്ങോട്ട് വന്നത് കേട്ടോടി"" അവളുടെ കണ്ണുകൾ വിടർന്നു അവന്റെ കൈ മാറ്റി കൊണ്ട് അവൾ അവനെ ബാക്കിലേക് തള്ളി,,,, പക്ഷെ തള്ളിയത്തിന് യാതൊരു ഉപയോഗവും ഇല്ല,,, അവളെ നോക്കി ചിരിച്ചു കൊണ്ട് അവൻ തന്നേ കട്ടിലിന്റെ മറുവശം കിടന്നു ""അവരൊക്കെ സമ്മതിച്ചോ"" കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു കൊണ്ട് അവൾ ചോദിച്ചു ""അതേലോ""തലക് താങ്ങി കൈ കൊടുത്തു അവനും പറഞ്ഞു വീണ്ടും എന്ധോ ആലോചിക്കുന്നവളെ വലിച്ചു തന്റെ അരികിലേക് കിടത്തിയവൻ പഴേ പോലെ തന്നേ കിടന്നു ""എന്താ കിച്ചുവേട്ട ഉദ്ദേശം"" ""പ്രേതെകിച്ചു ഒരു ഉദ്ദേശവും ഇല്ല,, ഇനി ഉണ്ടാക്കണോ""

""വേണ്ടാട്ടോ ഡോക്ടറെ"" അവന്റെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ടവൻ പറഞ്ഞു അവളെ തന്നിലേക് അടുപ്പിച്ചു ആ നുണക്കുഴി കവിളിൽ അവന്റെ അധരങ്ങൾ ആഴ്ന്നു നന്ദു ഒരു ഞെരുകത്തോടെ അവനെ നോക്കി ""നീ ഇങ്ങനെ നോക്കണ്ടാട്ടോ"" അവളുടെ നെറ്റിയിൽ പതിയെ മുത്തി കൊണ്ടവൻ പറഞ്ഞു ""മതി ഡോക്ടറെ ഉറങ്ങാൻ നോക് ട്ടൊ,,ഇല്ലേൽ ഞാൻ മുറിയിൽ നിന്നും പുറത്താകും"" ""ആഹ്ഹ നീ പുറത്താക്കുവോ,,,ദവാണികിടയിലൂടെ കാണുന്ന അവളുടെ നഗ്നമായ വയറിൽ ഇക്കിളി ഇട്ടുകൊണ്ടവൻ പറഞ്ഞു ""കി..ച്ചുവേട്ട മ..തി നിർത്തി..ക്കെ"" പുളഞ്ഞു കൊണ്ടവൾ പറഞ്ഞു ചിരിച്ചു അവളുടെ ശ്വാസം കിട്ടുന്നില്ല എന്ന് തോന്നിയത് അവൻ നിർത്തി അവൾ അവനെ കൂർപ്പിച്ചു നോക്കി ആഞ്ഞു ശ്വാസം എടുത്തു ""എന്തുവാ കിച്ചുവേട്ട ""അവന്റെ നെഞ്ചിൽ ഇടിച്ചു കൊണ്ടവൾ പറഞ്ഞു ""എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ട പെണ്ണെ"" അവളുടെ കഴുത്തിൽ മുഖം പുഴ്ത്തി കൊണ്ടവൻ പറഞ്ഞു ""ആണോ"" അവന്റെ മുടിയിഴകിൽ തലോടി കൊണ്ടവൾ ചോദിച്ചു "മ്മ് 'അവന്റെ മുഖം ഉരസി കോടവൻ പറഞ്ഞു ""നിക്ക് എന്ധോ പേടി ആവ അച്ചുവേട്ട എന്ധോ ആപത്ത് വരുന്നേ പോലെ ഒരു തോന്നൽ"" അവൻ മാറി കിടന്നു കൊണ്ടവളെ പൊക്കി എടുത്തു നെഞ്ചിലേക് കയറ്റി കിടത്തി

""ഒന്നും ഉണ്ടാവില്യ പെണ്ണെ കൊറച്ചു ദിവസം കൂടെ കഴിഞ്ഞ നിന്റെ കഴ്ത്തിൽ ഞാൻ അണിയിച്ച താലിയും,,നെറുകയിൽ ഞാൻ വരകുന്ന സിന്ദൂരവും കാണും,, ഒരു ശക്തിക്കും വിട്ട് കൊടുക്കാൻ ഞാൻ തെയാറല്ല പെണ്ണെ,,, നീ എന്റെയാ ഈ വായാടിയെ മറ്റാർക്കും കൊടുക്കില്ലാട്ടോ,,, ഞാൻ ഉണ്ട് കൂടെ "" അവളുടെ മുടിയിഴകിൽ തലോടി കൊണ്ടവൻ പറഞ്ഞു ""ആ വാക്കിൽ അവൾക് ആശ്വാസം കണ്ടെത്താൻ കഴിഞ്ഞിരുന്നു,, എങ്കിലും ഉൾ ആകെ എന്ധോ ഒരു നോവ് പോലെ"" ""ദേ ഉറങ്ങിക്കെ നീ"" വീണ്ടും അവന്റെ സ്വരം ഉയർന്നു മറ്റൊന്നും ചിന്തിക്കാതെ അവന്റെ കഴ്ത്തിൽ കൈ ചുറ്റി ആ ഹൃദയ താളത്തിൽ അവൾ കണ്ണുകൾ അടച്ചു അവളെ തലോടി കൊണ്ട് അവനും പതിയെ ഉറക്കത്തിലേക് വീണു അപ്പോഴും തന്റെ പെണ്ണിനെ അവൻ അടക്കി പിടിച്ചിരുന്നു,,, ഒരു വിധിക്കും വിട്ട് കൊടുക്കില്ല എന്ന പോൽ,,, അത്രമാത്രം അവനിൽ അലിഞ്ഞു ചേർന്നിരിന്നു ആ പെണ്ണ് ................................................................... ""ഹലോ മേടം,,, എല്ലാം പറഞ്ഞ പോലെ,,

""ആ പെണ്ണിനെ അങ്ങ് തീർത്തേക്കണം,,,ഒരു ആക്‌സിഡന്റ് അത്രെയേ പുറം ലോകം അറിയാവൂ,,,അല്ലേൽ അറിയാലോ"" ""അറിയാം ഒന്നും ആരും അറിയില്ല"" ""മ്മ്,, ഗുഡ് "" അങ്ങനെ നിന്റെ അവസാന നാൾ അടുത്തിരിക്കുകയ നന്ദു,, അവളുടെ ചുണ്ടിൽ ഗുഡാമായ ചിരി വിരിഞ്ഞു ""മോളെ,, നീ ചെയുന്ന ശെരിയാന്നെന്നു നിനക്ക് തോന്നുണ്ടോ"" അവളുടെ അച്ഛൻ ശേഖരൻ അവളോട് ചോദിച്ചു പെട്ടെന്നു ബാൽക്കണി അച്ഛൻ ഇറങ്ങിയതും അവൾ ഒന്നു വിക്കി ""എന്താ അച്ഛാ"" ''മോൾ എന്തിനാ ആ കുട്ടിയെ ഇനി ഉപദ്രവിക്കണേ,, അയാളുടെ ശബ്ദത്തിൽ താൻ വിളിച്ചത് കെട്ടിട്ടില്ല എന്നവൾക് മനസിലായി ""എനിക്ക് വേണം അവനെ ആര് എന്ധോക്കെ പറഞ്ഞാലും"" ഒരു പകയോടെ പറഞ്ഞു പോകുന്നവളെ അയാൾ വേദനയോടെ നോക്കി... പണത്തിനു മുകളിൽ കിടന്നു വന്നവളുടെ വാശി ആ അച്ഛന്റെ മനം അത്രേമേൽ നൊന്തു എന്നാൽ തന്റെ മകൾ ഇനി ചെയ്യാൻ പോകുന്ന പൈശാചിക പ്രവർത്തി അറിയാതെ..............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story