പ്രാണനിൽ: ഭാഗം 29

prananil

രചന: മഞ്ചാടി

 സൂര്യന്റെ പൊൻ കിരണങ്ങൾ ഭൂമിയിലേക്ക് ഇറങ്ങി പെയ്തു തോർന്ന മഴയുടെ ബാക്കിയായി ഇലകളിൽ വെള്ള തുള്ളികൾ പറ്റി പിടിച്ചു കിടപ്പുണ്ട് ജനലഴികളിലൂടെ വെള്ളി വെളിച്ചം കൺ പോളകളെ തട്ടി,, കണ്ണ് ചുരുക്കി കൊണ്ട് കിച്ചു ഉറക്കത്തിൽ നിന്നെണിച്ചു ഒരു നിമിഷം താൻ എവിടെയാണ്ണന്ന ചിന്തയിൽ നിന്നു..... തന്റെ നെഞ്ചിൽ പതുങ്ങി കിടക്കുന്നവളുടെ അടുക്കേലെക് നോട്ടം ചെന്നെത്തി,, രാത്രിയിൽ എപ്പോഴോ കിച്ചുവിന്റെ മേലെ കയറി കിടന്നവൾ നെഞ്ചിലേക് ഇറങ്ങിയിരുന്നു കിച്ചു അവളുടെ കിടത്തം ഒന്നു നോക്കി ഒരു കയ്യാൽ തന്നേ ചുറ്റി പിടിച്ചു ഒരു കാൽ തന്റെ ദേഹത്തു വെച്ചാണ് ആളുടെ കിടത്തം ഇടക് അവളുടെ ഉറക്കത്തിന് തടസമായി മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകൾ അവൻ ഒതുക്കി കൊടുത്തു,, അവളെ നെഞ്ചിൽ നിന്നടർത്തി മാറ്റി ബാത്‌റൂമിൽ കയറി മുഖം കഴുകി ഫ്രഷ് ആയി ഇറങ്ങിയപ്പോഴും പെണ്ണ് ഉറക്കം തന്നേ... വീണ്ടും കിടക്കയിലേക് കിടന്നു കൊണ്ടവളെ നെഞ്ചോട് ചേർത്തു പിടിച്ചു....

പെട്ടെന്നാണ് റൂമിൽ തൂക്കിയിട്ട ക്ലോക്കിലെക് അവൻ നോക്കിയത് ""ദൈവമേ പെണ്ണിന് കോളേജ് പോകണ്ടേ,, എങ്ങിട്ടും കിടന്നുറങ്ങുന്നേ നോക്കിക്കേ "" തന്നോടെന്ന പോലെ പറഞ്ഞു കൊണ്ടവളെ വിളിക്കാൻ തുടങ്ങി ""നന്ദു,, പെണ്ണെ എണ്ണിച്ചേ ദേ സമയം എത്രെ ആയെന്ന് അറിയോ"" "മ്മ്,,മ്മ്" ഒന്നു കുറകി അവന്റെ നെഞ്ചിലായി മുഖം ഉരസി കൊണ്ടവൾ അവനിലേക് ഒന്നുടെ ചേർന്നു കിടന്നു ""ഈ പെണ്ണിത്,, നന്ദുവേ എണ്ണിച്ചേ സമയം ഒത്തിരി ആയി നിനക്ക് കോളേജ് പോകണ്ടേ"" ""കൊറച്ചു നേരം കൂടെ ""ഉറക്കത്തിനിടയിൽ എന്നോണം അവൾ പറഞ്ഞു ""ഇങ്ങനെ നോക്കിയ നീ എണ്ണിക്കില്ല""തന്നിലേക് വീണ്ടും ചേർന്നു കിടക്കുന്നവളെ നോക്കി പറഞ്ഞു കൊണ്ടവൻ തന്റെ നെഞ്ചിൽ പറ്റി ചേർന്നു കിടക്കുന്നവളെ എടുത്തതു പൊക്കി കട്ടിലിൽ ഇരുത്തി ""എന്തുവാ കിച്ചുവേട്ട ""ഉറക്കം വിട്ട് മാറാതെ വീണ്ടും അടഞ്ഞു പോകുന്ന കണ്ണുകളെ വലിച്ചു തുറന്നു കൊണ്ടവൾ ചിണുങ്ങി ""ഡി പെണ്ണെ,, എണീചേ സമയം നോക്ക് ""വീണ്ടും ഉറങ്ങാൻ നിക്കാതെ അവളുടെ കവിളിൽ ഒന്നു തട്ടി കൊണ്ടവൻ പറഞ്ഞു ""അയ്യോ ഇത്രെയും സമയം ആയോ""

പെട്ടെന്നു ക്ലോക്കിലെക് നോക്കിയതും അവളുടെ ഉറക്കം എല്ലാം ഒറ്റ നിമിഷം കൊണ്ട് പോയിരുന്നു ""കിച്ചുവേട്ടൻ വിളിക്കായിരുന്നിലെ,, ശോ"" കട്ടിലിൽ നിന്നു പിടഞ്ഞിറങ്ങുമ്പോൾ അവൾ പറഞ്ഞു കൊണ്ടിരിന്നു ""ആഹാ ഇത് നല്ല കൂത്ത് ഇത്രെയും നേരം ഇവിടെ വിളിച്ചിട്ട് നീ അറിഞ്ഞോടി"" ""ഈ,,അതുപിന്നെ"" തല ചൊറിഞ്ഞു കൊണ്ടാവൾ അവനെ നോക്കി "മ്മ്,, മതി മതി വേഗം പോയി ഫ്രഷ് ആയി ഇറങ്"" ""ദാ വരുന്നു,, പറഞ്ഞു കൊണ്ടവൾ വേഗം ഉടുത്തു മാറ്റാൻ ഉള്ളതും ആയി കുളിക്കാൻ കയറിയിരുന്നു അവൾ പോയ വഴിയേ നോക്കി ഒന്നു ചിരിച്ചു കൊണ്ടവൻ പുറത്തേക് ഇറങ്ങി ................................................................. ""ദേ അച്ചുവേട്ട വിട്ടേ പോട്ടെ,,കോളേജ് പോകാൻ ഉള്ളതാ മറക്കല്ലേ"" അവന്റെ കയ്യിൽ പതിയെ തല്ലി കൊണ്ടവൾ പറഞ്ഞു ""രാവിലെ എണീച്ചപ്പോ നിന്നെ കാണാൻ ഇല്ല ഇപ്പൊ ഞാൻ കുളിച്ചിറങ്ങിയപ്പോ ദേ നില്കുന്നു,,,എവിടെ ആയിരുന്നു പെണ്ണെ നീ"" അവളുടെ പിൻ കഴുത്തിൽ താടി വെച്ചുകൊണ്ടവൻ പറഞ്ഞു ""രാവിലെ ഞാൻ എണീച്ചപ്പോ ഭയങ്കര ഉറക്കം ആയിരുന്നു,, അതല്ലെ ഞാൻ താഴേക്കു പോയെ""

തിരിഞ്ഞു നിന്നു അവന്റെ കഴുത്തിലൂടെ കൈ ഇട്ടു കൊണ്ടവൾ പറഞ്ഞു ""എന്നാലും രാവിലെ നിന്നെ കാണാൻ നോക്കിയപ്പോ കണ്ടില്ലലോ പെണ്ണെ,,, സങ്കടായിട്ടോ"" അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ടവൻ പറഞ്ഞു ""അയ്യടാ,, മാറി നിന്നെ ദേ സമയം പോകുന്നുണ്ട് ട്ടൊ "" അവനെ പിടിച്ചു പിന്നിലേക്ക് ചെറുതായി തള്ളി കൊണ്ടവൾ പറഞ്ഞു ""പോകണോ"" അവളുടെ നെറ്റിയിൽ അമർത്തി മുത്തി കൊണ്ടവൻ ചോദിച്ചു ""പിന്നെ,, പോകാതെ"" അവന്റെ നെഞ്ചിൽ ആയി താടി കുത്തി കൊണ്ടവൾ പറഞ്ഞു "മ്മ്,,പൊക്കോട്ടൊ"" അവളുടെ മൂക്കിൽ മൂക്കുരസി പറഞ്ഞു കൊണ്ടവൻ വിട്ടു നിന്നു ""അച്ചുവേട്ടൻ മാറാൻ നോക്ക്,,,ഓഫീസ് പോകണ്ടേ"" അവനോടായി പറഞ്ഞു കൊണ്ട് പുറത്തേക് പോകാൻ നിന്നവളെ ഒരു കയ്യിന്നാൽ തന്നിലേക് തന്നേ ചേർത്തു ""എന്താ""ഒന്നു ഞെട്ടി കൊണ്ടവൾ ചോദിച്ചു ""നീ എന്ധെങ്കിലും മറന്നോ"" അവളെ നോക്കി കൊണ്ടവൻ ചോദിച്ചു . ""ഇല്ല്യലോ"" ""ഉറപ്പാണോ"" അവളുടെ കണ്ണിൽ നോക്കി കൊണ്ടവൻ ചോദിച്ചു ""ഏയ്,,അങ്ങനെ"" പറഞ്ഞു പൂർത്തിയാകാതെ ഗൗരി ഒന്നു നിർത്തി

""അച്ചുവേട്ട സിന്ദൂരം"" നെറ്റി തടത്തിൽ തൊട്ടു കൊണ്ടവൾ പറഞ്ഞു ""അത് തന്നെയാ പെണ്ണെ,,,പറഞ്ഞെ ""അവളെ കണ്ണാടിയുടെ മുന്നിലേക്ക് നിർത്തി കൊണ്ടവൻ തന്നേ സിന്ദൂര രേഖയിൽ നീട്ടി വരച്ചു ""ഗൗരിയെ എന്നെതെക്കാൾ ഭംഗി ഉണ്ടലെ ഇന്നത്തേദിന് ""ചുണ്ടിൽ വിരിഞ്ഞ കള്ള ചിരിയോടെ കൂടി അവൻ പറഞ്ഞു എന്നാൽ തിരിച്ചു ഒന്നും പറയാതെ നിൽക്കുന്നവളേ അവൻ നോക്കി ""ഗൗരി,, ഡി"" അവളെ ഒന്നു തട്ടി കൊണ്ടവൻ വിളിച്ചു ""ആ,, എന്താ അച്ചുവേട്ട ""ഒന്നു ഞെട്ടി കൊണ്ടവൾ വിളി കേട്ടു ""എന്തു പറ്റി പെണ്ണെ നീ എവിടെയാ"" ""എനിക്കെന്ധോ പേടി ആവുന്നു അച്ചുവേട്ട"" ""എന്തു പറ്റി വെയ്യേ,,നിനക്ക് ""അവളുടെ നെറ്റിയിൽ തൊട്ടു കൊണ്ടവൻ ചോദിച്ചു ""അതല്ല ഞാൻ രാവിലെ പൂജ മുറിയിൽ വിളക് വെച്ചപ്പോ തിരി കേട്ടു,, ഇപ്പൊ ഇതാ സിന്ദൂരം ഇടാൻ മറന്നു സാധരണ ഞാൻ മറക്കാറില്ലലോ"" ""ഈ പെണ്ണ്,,ദേ ഇങ് നോക്കിയേ നീ ചുമ്മാ ആലോചിജു കൂട്ടിയിട്ടാ ഇതൊക്കെ സാധരണ അല്ലേ"" അവൻ പറഞ്ഞിട്ടും മറ്റെന്ധോ ആലോചിച്ചു നിക്കുന്നവളെ ഹർഷൻ നോക്കി ""ഇവള്,, ഗൗരിയെ""

അവളെ തന്റെ കരവലയത്തിനുള്ളിൽ ആക്കി കൊണ്ടവൻ വിളിച്ചു "മ്മ്" ""നീ ആവിശ്യം ഇല്ലാതെ പേടിക്കണ്ട ട്ടൊ"" അവളെ തന്റെ നെഞ്ചിൽ ആയി ചേർത്തു പിടിച്ചു കൊണ്ടവൻ പറഞ്ഞു ഒരു നിമിഷം ഗൗരി ആ ഹൃദയതാളം കേട്ടിരുന്നു അവന്റെ വിരലുകൾ മുടിയുഴക്കളിലൂടെ തെന്നി തലോടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു ""നീ ചെല്ല് ഞാൻ അങ്ങ് വരാം,, വെറുതെ ഓരോന്ന് ആലോചിച് ഈ കുഞ്ഞി തല പുകകണ്ടട്ടൊ"" ""മ്മ്,, അച്ചുവേട്ടൻ താഴേക്കു മാറ്റി വായോ,, ഞാൻ പോയേക്കുവാ"" അവൾ പോകുന്നത് നോക്കി കൊണ്ടാവൻ നിന്നു അവന്റെ ഉള്ളും പിടയുന്നുണ്ടായിരുന്നു ''എന്ധോ സംഭവിക്കാൻ ഉള്ള പോലെ'' ........................................................... ""ഏട്ടായി എപ്പഴ എണീചേ"" താഴേക്കു ഇറങ്ങി വന്നതും സോഫയിൽ പോകാൻ റെഡി ആയി ഇരിക്കുന്നവനെ നോക്കി കൊണ്ടവൾ ചോദിച്ചു ""കുറച്ചു നേരായി ഗൗരിയെ"" ""സമയം കുറച്ചായാലോ,, ഹോസ്പിറ്റൽ പോകുന്നിലെ"" ""ഇന്നു വൈകിയേ ചെല്ലുന്നോളൂ പറഞ്ഞു,,,അമ്മയെ വിട്ടിൽ ആക്കി വേണം പോകാൻ'' ""പോവാറായോ"" ""പിന്നെ പോകണ്ടേ ഗൗരി കുട്ടിയെ,, അവളെ ചേർത്തു പിടിച്ചു കൊണ്ട് അവിടേക്കു വന്ന സുഭദ്ര പറഞ്ഞു ""എന്നാലും പെട്ടെന്നു,,,രണ്ടു ദിവസം കഴിഞ്ഞു പോകാലോ"" ""പിന്നെ ഒരിക്കൽ വരാ ഗൗരിയെ""

കിച്ചു കൂടെ ഏറ്റു പറഞ്ഞു ""സുഭദ്ര വൈകുന്നേരം കിച്ചു ഇങ്ങോട്ട് വരട്ടെ,, എങ്ങിട്ട് പോയ പോരെ"" ""അത് ശരിയാന്നാലോ എന്നാ അങ്ങനെ ചെയ്യാ അമ്മ,, ഇനിപ്പോ അമ്മ അവിടെ ചെന്ന എന്തായാലും തനിച് ആവും തിരിച്ചു വരുന്ന വഴി ഇങ്ങോട്ട് വരാം എങ്ങിട്ട് അമ്മേ കൊണ്ട് പോകാം"" സമ്മതമെന്നോണം സുഭദ്രയും നിന്നു ""അപ്പൊ പോയ മതി സുഭദ്രമ്മേ ""ഗൗരിയും കൂടെ പറഞ്ഞു സുഭദ്ര അവളെ നോക്കി പുഞ്ചിരിച്ചു നെറുകയിൽ തലോടി... ""അല്ല നന്ദു എവടെ കിച്ചു ""സുഭദ്ര കിച്ചുവിന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു ""ഞാൻ ദേ എത്തി"" ബാഗും കയ്യിൽ എടുത്തു കൊണ്ടവളും വന്നു ""ആഹാ മാറ്റി കഴിഞ്ഞോ നിന്റെ"" രാധിക ,, നന്ദുവിനെ നോക്കി ചോദിച്ചു നന്ദു ആണെന്നെ പോലെ തലയാട്ടി ""എന്നാ കഴിക്കാൻ ഇരിക്ക്,,,ഗൗരി ഹർഷനെ വിളിച്ചു വാ"" ""എന്നെ ആരും വിളിക്കണ്ട,,,ഞാൻ എത്തി അമ്മ "" കയ്യിൽ വാച് കെട്ടി കൊണ്ടവനും വന്നു ""എന്നാ സമയം കളയണ്ട എല്ലാരും ഇരിക്ക് ""രാധിക സുഭദ്ര എല്ലാർക്കും ഭക്ഷണം വിളമ്പി കൊണ്ട് പറഞ്ഞു ""അച്ഛാ എവിടെ അമ്മ ""കഴിക്കുന്നതിടയിൽ ഹർഷൻ ചോദിച്ചു ""സ്കൂളിൽ പരിക്ഷ ആയില്ലെ നേരെത്തെ പോയി"" ""മ്മ്,, കിച്ചു എന്നെ കൂടെ ഓഫീസ് ആക്കിയേക് തിരിച്ചു വരുമ്പോ എടുക്കും,, വേണം ട്ടൊ"" ""ഏട്ടന്റെ കാർ എവിടെ അപ്പൊ""

""സർവീസ് കൊടുത്തേക്ക നന്ദു"" ""ആ,, അത് ഞാൻ നോക്കിക്കോളാം ഹർഷ""കിച്ചു അവനോടായി പറഞ്ഞു ""മതി സംസാരിച്ചിരുന്നത് പെട്ടെന്നു കഴിച്ചു എണ്ണിച്ചേ,,"" രാധിക വേഗം പറഞ്ഞു ബാക്കി എല്ലാരും സമ്മതം എന്നോണം തലയാട്ടി പെട്ടെന്ന് കഴിച്ചു എണ്ണിച്ചു .............................................................. ""എന്നാ ഇറങ്ങാം നോക്ക്,,സമയം ആയിട്ടോ"" സുഭദ്ര ഓർമിപ്പിച്ചു അമ്മമാരോട് യാത്ര പറഞ്ഞു നാല് പേരും ഇറങ്ങി,,, പോകുന്നതിന് മുൻപ് ഗൗരി ഒരിക്കൽ കൂടെ പൂജ മുറിയിലേക് നോക്കി പ്രാർത്ഥിച്ചു,, ഉള്ളം കിടന്നു പിടയുന്നത് അവൾക് അറിയുന്നുണ്ടായിരുന്നു കാറിൽ മുന്നിലായി കിച്ചുവും ഹർഷനും ഇരുന്നു ബാക്കിൽ നന്ദുവും ഗൗരിയും കിച്ചുവിന്റെ കണ്ണുകൾ പലയാവർത്തി പിന്നിലേക്ക് കണ്ണടിയിലൂടെ പോയിരുന്നു,,,ഇടക് നന്ദു കണ്ണുരുട്ടും... അവരുടെ കട്ടായം കണ്ട് ഗൗരിക്കും ഹർഷനും ചിരി വരുന്നുണ്ടായിരുന്നു ""മോനെ ഡോക്ടർ കിഷോറെ,,,മുന്നിലേക്ക് നോക്കി ഓടിക്ക് അല്ലെങ്കിലേ പിന്നെ ഓടിക്കാൻ നീ ഉണ്ടാവില്ല"" ""ശെരിയ ഏട്ടായി മുന്നിലേക്ക് നോക്കി മതി"" ""ഗൗരിയെ"" അവളുടെ കയ്യിൽ പതിയെ നുള്ളി കൊണ്ട് നന്ദു വിളിച്ചു ""എന്നെ വിളിക്കണ്ടാട്ടോ,,നീ പണ്ട് എന്നെ കളിയാക്കിയത് എനിക്ക് നല്ല ഓർമ ഉണ്ട് പെണ്ണെ "" അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ പറഞ്ഞു

""ഞാൻ എന്റെ പെണ്ണിനെ അല്ലേടാ നോക്കി ""കിച്ചുവും പറഞ്ഞു ""നിന്റെ പെണ്ണ് തന്നെയാടാ,,,നീ നേരെ നോക്കി ഓടിക്കാൻ നോക്ക്"" ""പറയുന്ന നീ നോക്കാറില്ലാത്തോട് കുഴപ്പം ഇല്ല"" ""ശെരിയ കിച്ചുവേട്ട"" രണ്ട് കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും ചിരിച്ചും കോളേജ് എത്തിയിരുന്നു ............................................................................. ""കോളേജ് എത്തി തമ്പുരാട്ടിമ്മാര് ഇറങ്ങിയാട്ടെ"" കിച്ചു രണ്ടു പേരോടും കൂടെ പറഞ്ഞു ""ഏട്ടായി പോയി,,,," അച്ചുവേട്ട "അവനെ നോക്കിയതും അവൻ തല ആട്ടി കിച്ചുവിനെ നോക്കി നന്ദുവും പോവാ ആണെന്ന് പറഞ്ഞു നന്ദുവും റോഡ് സൈഡിലേക് പോയി ""ശ്രേദ്ധിച്,,, റോഡ് മുറിച് വേണം അപ്പുറം കടക്കാൻ രണ്ടാളോടും ആയി ഹർഷൻ മുന്നറിപ്പ് കൊടുത്തു ""നോക്കിക്കോളാം"" നന്ദു വിളിച്ചു പറഞ്ഞു മുന്നിലേക്ക് നന്ദു കാൽ വെച്ചതും ഒരു ലോറി പാഞ്ഞു വന്നതും ഒപ്പം ആയിരുന്നു ഒരു നിമിഷം നന്ദു ഞെട്ടി മുന്നിൽ ഉള്ളതെല്ലാം നിശ്ചലമായ പോലെ """""നന്ദു """" ഗൗരി ആർത്തു കൊണ്ട് അവളെ പിടിച്ചു മാറ്റി പാഞ്ഞു വന്ന ലോറി ഗൗരിയെ ഇടിച്ചു റോഡിലേക്ക് മലർന്നടിച്ചു കൊണ്ടവൾ വീണു വീണിടം മുഴുവൻ അവളുടെ രക്തം കെട്ടി നിന്നു നന്ദുവിന്റെ ചുറ്റും നിശബ്ദ പോലെ മുന്നിൽ കിടന്നു പിടയുന്നവളെ അവൾ നോക്കി,,,തനിക്ക് വേണ്ടി,,

""ഗൗ..രി""ഇടറിയ സ്വരത്തോടെ അവൾ റോഡിലേക്ക് ഇരുന്നു ""ഗൗ..രി എ..ണ്ണിക് "" അവളെ തല മടിയിൽ എടുത്തു വെച്ചു നന്ദു,,അവളുടെ രക്ത കറ പറ്റിയ കവിളിൽ തട്ടി കൊണ്ടവൾ വിളിച്ചു കൊണ്ടിരുന്നു കാറിൽ ഇരുന്നു കണ്ടവൻ ഒരു നിമിഷം,,ഒന്നും അറിയാത്ത അവസ്ഥ പോലെ തന്റെ പ്രാണൻ """ഗൗരി""" കാറിൽ നിന്നിറങ്ങി ആർക്കുന്നവനെ ചുറ്റും ഉള്ളവർ ഒരു ഞെട്ടലോടെ നോക്കി അവൻ ഓടി അവളുടെ അരികിൽ എത്തിയിരുന്നു ""ഗൗ..രി മോ..ളെ എ..ണ്ണിക് അച്ചു..വേട്ടനാ വിളിക്ക..ണേ കളിക്ക..ല്ലേ നീ പെ..ണ്ണെ""ശബ്‍ദം മുറിഞ്ഞു തൊണ്ട ഇടറി ""ആ കുട്ടിയെ ആരേലും ഹോസ്പിറ്റൽ കൊണ്ട് പോ"" കൂടി നിൽക്കുന്നവരിൽ ആരുടേയോ ശബ്ദമാണ് അവനെ ഉണർത്തിയിത് """കിച്ചു,,,വണ്ടിയെടുക് ""അവളെ കൈകളിൽ കോരി എടുത്തു കൊണ്ടാവൻ ഓടിയിരുന്നു ബാക്കിൽ അവളെ തന്റെ മടിയിലേക് കിടത്തി കൊണ്ടവൻ വിളിച്ചു കൊണ്ടിരുന്നു കിച്ചുവിന്റെ കണ്ണുകളും നിറഞ്ഞൊഴുകി അവൻ ഗൗരിയെ നോക്കി കണ്ണിൽ നിന്നു വരുന്ന കണ്ണു നീര് മാത്രമേ അവളിൽ ജീവൻ തോന്നിക്കൊന്നോളൂ "

"ഗൗ..രി ഡാ എഴു..ന്നേൽക് നിന്റെ അച്ചു..വേട്ടൻ അല്ലേ"" തന്റെ മടിയിൽ കിടക്കുന്നവനെ പലകുറിയായി അവൻ വിളിച്ചു കൊണ്ടിരിന്നു ""അച്ചു..വേട്ട നോവു..ന്നു ഞാ..ൻ മരിക്കു..വോ ""പിടയുന്ന ശ്വാസം കൊണ്ടവൾ പറഞ്ഞൊപ്പിച്ചു ""അങ്ങനെ ഒറ്റക് പൂവോ നീ,,,, ""കിച്ചു വേഗം"" വിട്ട് പൂവനാണോ പെണ്ണെ ഇത്രേം കാലം സ്നേഹിച്ചേ എനിക്ക് പറ്റുന്നില്ലെടി,, അവന്റെ കണ്ണിൽ നിന്ന് ഉതിർന്ന കണ്ണു നീര് തുള്ളികൾ അവളുടെ ചോരയിൽ ലയിച്ചു അവൻ പലകുറിയായി അവളെ വിളിച്ചു കൊണ്ടിരുന്നു ഹർഷന്റെ ഷർട്ടിൽ അവളുടെ രക്ത നിറഞ്ഞു,, മറ്റാരെയും അവൻ കാണുന്നുണ്ടായിരുന്നില്ല തന്റെ നെഞ്ചിൽ ചേർന്നിരിക്കുന്ന പ്രാണനെ മാത്രം,,, ഗൗരിയുടെ ശരീരം തണുക്കുന്നെ പോലെ കളിയും ചിരിയും നിറഞ്ഞ ഇടം ഒരു നിമിഷം കൊണ്ട് മുഖമായി കണ്ണു നീര് മാത്രം നിറഞ്ഞു കൊണ്ടിരുന്നു,,,, എല്ലാവരുടെയും ഹൃദയത്തിൽ സ്ഥാനം കൊണ്ടവൾ ആണ് ഒരു വിട്ട് പോകൽ ആർക്കും സഹിക്കില്ല എന്നാൽ വിധി പലതും തട്ടി തെരുപ്പിക്കുകയാണെങ്കിലോ................  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story