പ്രാണനിൽ: ഭാഗം 30

prananil

രചന: മഞ്ചാടി

  തനിക്കു ചുറ്റും അവളുടെ രക്തത്തിന്റെ ഗന്ധമാണ്,, അവളുടെ കൂടെ ഉള്ള ഓരോ നിമിഷവും ഹൃദയത്തിൽ കൂട്ടി ചേർത്തവയാണ്,, നെഞ്ചിൽ പതുങ്ങി ഇരിക്കുന്ന പെണ്ണ്,,ഇന്ന് അതെ നെഞ്ചകം പൊള്ളുന്നുണ്ട്,, എല്ലാം തകർന്നവനെ പോലെ ഉള്ള ഹർഷന്റെ ഇരുപ്പ് കിച്ചുവിൽ വേദന സൃഷ്ട്ടിച്ചു ""കിച്ചു മോനെ എന്താ എന്റെ മോൾക്"" തൊണ്ട ഇടറി കൊണ്ടുള്ള സേതു മാഷിന്റെ ചോദ്യം അമ്മമാരും കൂടെ ഉണ്ട്,, ആക്‌സിഡന്റ് എന്നു മാത്രമേ കിച്ചു പറഞ്ഞിരുന്നൊള്ളു ഹോസ്പിറ്റൽ എത്തി ഉടനെ തന്നേ അവളെ icu മാറ്റിയിരുന്നു,, കിച്ചു ഡോക്ടർ ആയത് കൊണ്ട് തന്നേ അവനും ഉള്ളിലേക്കു കയറി,,ബാക്കി ഡോക്ടർസ് ഏല്പിച്ചു പുറത്തേക് ഇറങ്ങിയപോഴേക്കു അവരും വന്നിരുന്നു ""എന്താ മോനെ അവൾക്,, രാവിലെ കൂടെ എന്റെ കൂട്ടി സന്തോഷത്തോടെ പോയതാ ഇപ്പൊ കണ്ടില്ലേ"" രാധികയുടെ ചുണ്ടുകൾ വിറച്ചു ആ അമ്മയുടെ നെഞ്ചകം പൊള്ളി പിടഞ്ഞു കൊണ്ടിരുന്നു ""കുഴപ്പം ഉണ്ടാവില്ല രാധികമ്മേ,,ഒന്നും ഇല്ല""അവരോട് പറഞ്ഞു ഒപ്പിച്ചവൻ എല്ലാവരുടെ നോട്ടവും സർവവും നഷ്ട്ടപെട്ടു ഇരിക്കുന്നവന്റെ അരികിലേക്കായി "ഹർഷ" അവന്റെ അരികിൽ ചെന്നിരുന്നു കൊണ്ട് കിച്ചു വിളിച്ചു ""പറഞ്ഞതാടാ,,ന്റെ പെണ്ണ് പറഞ്ഞതാ,, എന്ധോ വരാൻ പോകുന്നുണ്ട് അച്ചുവേട്ട എന്ന്,,,

കേട്ടില്ല,,ഞാൻ നിന്റെ തോന്നൽ ആണെന്ന് പറഞ്ഞു,, പാവം അല്ലെടെ അവൾ,, എന്റെ പ്രാണൻ അല്ലെടെ,, എന്റെ പെണ്ണിന്റെ ചോരയാ മേൽ മുഴുവൻ,, നിനക്ക് അറിയോ എപ്പഴും പറയും ഈ നെഞ്ചിലെ ചൂട് മതി അവൾക് എന്ന്,,, ദേ അവളെ എടുത്തപ്പോഴും ഈ നെഞ്ചോട് ചാരി,,, അവൾ എന്റെ കയ്യിൽ,,, ദേ ഈ കയ്യില ഞാൻ കോരി എടുത്തേ നെഞ്ച് പൊട്ടി പോവട,, പൊട്ടി കരഞ്ഞു കൊണ്ടവൻ കിച്ചുവിന്റെ തോളിലായി മുഖം അമർത്തി കിച്ചുവിനും എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയിലായിരുന്നു,,എന്തു പറഞ്ഞാലും അവൻ ആശ്വാസം ആകില്ല,,ഉള്ളിൽ കിടക്കുന്നത് അവന്റെ പ്രണാൻ ആണെന്ന് മാറ്റാരെക്കാളും നന്നായി അവനറിയാം... ""എന്റെ ഗൗരിയെ നിക്ക് തിരിച്ചു തെരുവോ നീ"" ഇടറി കൊണ്ടുള്ള അവന്റെ സ്വരം ""ദൈവം നമ്മുടെ കൂടെ ഉണ്ടാവും നീ ഇങ്ങനെ ഇരുന്ന ഗൗരി തിരിച്ചു വരുമ്പോ ദേഷ്യ പെടും നീ കണ്ണ് തുടചേ,, വെറുത പെറുക്കി എടുത്ത കുറച്ചു വാക്കുകൾ ആശ്വാസം ആകുവോ എന്നു പോലും അറിയാത്ത കുറച്ചു വാക്കുകൾ ""ശെരിയാ അവൾ വന്ന ഇഷ്ട്ടാവില്ല,,,ഞാൻ കരഞ്ഞ അവളക്ക് സഹിക്കില്ല"" കണ്ണ് രണ്ടും അമർത്തി തുടച്ചു കൊണ്ടാവൻ പറഞ്ഞു അപ്പോഴും ഉള്ള് തേങ്ങി,, അനുസരണ കേട് കാട്ടും പോലെ വീണ്ടും കണ്ണു നീര് പുറത്തേക് വന്നു കൊണ്ടിരുന്നു

കിച്ചു മാഷിനെ നോക്കി ആ മനുഷ്യന്റെ കണ്ണും നിറയുന്നുണ്ട് തന്റെ കുഞ്ഞി പെണ്ണ് ആണ് ജീവിതത്തിനും മരണത്തിനുമിടയിൽ കിടക്കുന്നതെ ചിന്ത,, പക്ഷെ താനും കൂടെ തളർന്നാൽ,, അതു കൊണ്ട് മാത്രം പിടിച്ചു നിൽക്കുകയാണ്,,, രാധികയും സുഭദ്രയും അവസ്ഥ മറിച്ചല്ല,,ജന്മം കൊണ്ട് മാത്രം അമ്മ എന്നാ സ്ഥാനം വരിക്കാൻ കഴിയുകയുള്ളു എന്നാരാ പറഞ്ഞത്,, ആ സ്ഥാനം സ്നേഹം കൊണ്ട് സ്വന്തമാക്കിയ രണ്ടു പേർ,, അവരുടെ ഇരുപ്പിൽ അറിയാമായിരുന്നു വിളിക്കാത്ത ദൈവങ്ങൾ ഉണ്ടാവില്ല എന്ന്,, കിച്ചുവിന്റെ നോട്ടം ഒരു ഭാഗത്തു മിണ്ടാതെ ഇരിക്കുന്നവളിലേക്കു ആയി ഇതിനിടയിൽ ആരും അവളെ ശ്രെദ്ധിക്കുന്നില്ല,, എല്ലാവരും ആ പെണ്ണിനെ കുറിച്ചുള്ള ചിന്തയിൽ ആയത് കൊണ്ടാണ്,, അവൻ ഹർഷനെ ഒന്നു നോക്കി കൊണ്ട് അവന്റെ അരികിൽ നിന്നു എണ്ണിച്ചു മാഷിനെ ഒന്നു നോക്കി,, അതിന്റെ അർത്ഥം മനസിലായ പോലെ സേതു ഹർഷന്റെ അരികിൽ ആയിരുന്നു,, സേതുവിന്റെ കണ്ണ് ഹർഷനെ ചുറ്റി നിന്നു,, ഗൗരിയുടെ ജീവൻ എടുക്കാനാണ് നിന്റെ വിധിയെങ്കിൽ,, ഒപ്പം ജീവിച്ചു മരിക്കുന്ന കുറെ ജന്മങ്ങൾ മാത്രെമേ ഇവിടെ ഉണ്ടാവു,, മൗനമായി അദ്ദേഹം പ്രാർത്ഥിച്ചു ചില്ലു കണ്ണാടി പലയാവാർതി തുടച്ചു കൊണ്ട് വീണ്ടും വെച്ചു ................................................................................

നന്ദുവിനെ അരികിൽ ആയി ഇരുന്നു കൊണ്ട് കിച്ചു അവളെ നോക്കി,, എന്നാൽ താൻ വന്നു ഇരിന്നതോ,, മുന്നിലൂടെ പോകുന്നവരിലൊ,, ഒന്നും അവളെ ശ്രദ്ധയിൽ ഇല്ല,,മറ്റേദോ ലോകത്ത് എന്ന പോലെ ഉള്ള അവളുടെ ഇരുപ്പ് കണ്ടതും കിച്ചുവിന്റെ ഉള്ളും പിടഞ്ഞു,,, ഉള്ളിൽ കിടക്കുന്നവൾ ഓരോരുത്തർക്കും അത്രയും പ്രിയപ്പെട്ടവൾ ആണ് കുഞ്ഞി പെങ്ങളായി തന്റെ ഉള്ളിൽ ഇടം കൊടുത്തവളാണ് ഓരോരുത്തർക്കും അവൾ നൽകുന്ന സ്നേഹം എന്നും ഉള്ളിൽ നിറഞ്ഞു നിൽക്കുക തന്നേ ചെയ്യും ""നന്ദു,,, ""നന്ദു,,,ഡി ""അവളേ തട്ടി കൊണ്ട് വിളിച്ചതും അവൾ ഞെട്ടി ഒരു നിമിഷം അവന്റെ കണ്ണിലായി അവൾ നോട്ടം നിർത്തി കിച്ചുവിന് കാണാൻ കഴിയുന്നുടായിരുന്നു,,,അവളുടെ ഉള്ളിൽ ആർത്തിരമ്പുന്ന സങ്കടത്തെ,,എന്തു പ്രശനം വന്നാലും ബാക്കി ഉള്ളവരെ സമാധാനിപ്പിക്കാൻ നിൽക്കുന്ന പെണ്ണ് ഇന്നിതാ സ്വയം ഉരുകുന്നു,,ഉള്ളിൽ കിടക്കുന്നത് അവളുടെ പാതി തന്നേ ആണെന്ന് കിച്ചുവിനും അറിയാം ""നന്ദു,,ഒന്നും ഇല്ലടാ""അവളുടെ തൊള്ളിലൂടെ തനിലേക് ചേർത്തു പിടിച്ചു കൊണ്ടവൻ പറഞ്ഞു തന്റെ ശബ്ദം ഇടരാതിരിക്കാൻ അവൻ പരമാവധി ശ്രേദ്ധിച്ചിരുന്നു ""കിച്ചുവേട്ട,,ഗൗരി അവൾ,,എനിക്ക് വേണ്ടിയാ,,ഞാൻ കിടക്കേണ്ട അവസ്ഥയില അവളിപ്പോ,,

നിക്ക് വേണ്ടി,, ഞാൻ പറഞ്ഞാലേ കിച്ചുവേട്ടനോട് എന്ധോ ആപത്ത് വരും,, ഇതാവും,, അല്ലേ,, എന്ധോക്കെയോ പുലമ്പി കൊണ്ടിരിക്കുന്നവളെ അവൻ തന്നിലേക് ചേർത്തു പിടിച്ചു കൊണ്ടിരുന്നു ""ഇല്ലടാ,, ഒന്നും ഇല്ല"" ""നിക്ക് പറ്റണില്ല,, അവളെ തിരിച്ചു വേണം കിച്ചുവേട്ട,, എല്ലാത്തിനും പണ്ട് മുതലേ ഞങൾ ഒരുമിച്ചല്ലേ,,ഇപ്പൊ മാത്രം എന്തിനാ ദൈവം അവളേ മാത്രം അപകടത്തിലേക്കിയേ,, അതൂടെ നിക്ക് തെരയിരുനിലെ,, നിക്ക് വേണം എന്റെ ഗൗരിയെ,, അവൾ ഇല്ലാതെ ഞാൻ,, എനിക്ക് ആലോചിക്കാൻ കൂടെ പറ്റില്ല,, എന്നെ കൂടാതെ അവൾ ഒറ്റക് പോവില്ല,, അങ്ങനെ പോയ ഞാൻ പിന്നെ അവളോട് മിണ്ടില്ല കിച്ചുവേട്ട,,മിണ്ടില്ല,, സത്യായിട്ടും,, തന്റെ നെഞ്ചിൽ ചാരി ഷർട്ടിൽ മുറുക്കി പിടിച്ചുരുക്കുന്നവളെ അവൻ തന്നിലേക് ചേർത്തു പിടിച്ചിരുന്നു അവളുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു പൊട്ടി കരച്ചിൽ പതിയെ തേങ്ങലുകളായി പതിയെ അവളുടെ ശബ്ദം നേർന്നു വന്നിരുന്നു അവന്റെ നെഞ്ചിലായി അവൾ ബോധരഹിതയായി വീണു ""നന്ദു,,,ഡി""കവിളിൽ തട്ടി വിളിച്ചിട്ടും അവൾ അറിയുന്നുണ്ടായിരുന്നില്ല വേഗം തന്നെ അവർക്കായി എടുത്ത റൂമിലേക്കു അവളെ ആക്കിയിരുന്നു,, അമ്മമാരെ കിച്ചു റൂമിലേക്കു ആക്കിയിരുന്നു ആദ്യം സമ്മതിച്ചില്ല എങ്കിലും നന്ദു റൂമിൽ ഒറ്റകാവും കൊണ്ട് അവർ സമ്മതിച്ചു

""കിഷോർ താൻ ഒന്നു വന്നേ"" അവരെ റൂമിലേക്കു ആക്കി ഹർഷന്റെ അരികിൽ ഇരിക്കുമ്പോഴാണ് ഡോക്ടർ അവനെ വിളിച്ചത് ""നീ പോയി വാ കിച്ചു എനിക്ക് ചിലപ്പോ കേട്ട് നില്കാൻ പറ്റി കോളണം എന്നില്ല,,, അവന്റെ ചോര കറ പുരണ്ട ഡ്രസ്സ്‌ മാറ്റി റൂമിൽ തന്നേ ഇരിക്കാൻ പറഞ്ഞതാണ് എന്നാൽ ഗൗരിയെ കുറിച്ചറിയാതെ അവനെ കൊണ്ട് ഒന്നും ആവില്ല എന്ന കാര്യം എല്ലാർക്കും അറിയാവുന്നത് കൊണ്ട് ആരും വാശി പിടിച്ചില്ല ""നീ പോയി വാ കിച്ചു ""സേതു കൂടെ പറഞ്ഞതും അവരെ രണ്ടാളെയും നോക്കി കൊണ്ട് കുച്ചു ഡോക്ടർ റൂമിലേക്കു കയറിയിരുന്നു ""സഞ്ജയ്‌"" ""നീ ഇരിക് കിഷോർ"" ""നീ വിളിച്ച കാര്യം പറ,, സഞ്ജയും കിച്ചുവും ഒരുമിച്ച് പഠിച്ചവരാണ് വെല്യ കൂട്ട് അല്ല എങ്കിൽ കൂടിയും സുഹൃത്ത്ക്കൾ തന്നേ ആണ് ""നന്ദുവിന് ബിപി കൂടിയതാ,, ആൾ ഗ്ളൂക്കോസ് കഴിയുമ്പോ ഉണരും"" ""എടാ ഗൗരി"" ""എനിക്ക് മനസിലാവും നിന്റെയും പുറത്ത് ഇരിക്കുന്നവരുടെയും മാനസികാവസ്ഥ,,, പക്ഷെ ഒരു ഡോക്ടർ എന്ന നിലയിൽ എനിക്ക് പറഞ്ഞേ പറ്റു,, ഗൗരിയുടെ കണ്ടിഷൻ കുറച്ചു മോശമാണ്"" ""എടാ നീ"" ""ആളുടെ തല ഇടിച്ചു വീണത് കൊണ്ട് തന്നേ നല്ല പരുക്ക് ഉണ്ട്,, വന്നപ്പോൾ തന്നെ നമ്മൾ ഓപ്പറേഷൻ കേറ്റിയതാണ്,, അത് വിജയകരമായി നമ്മൾ തീർത്തു,, "പക്ഷെ" ""നീ കാര്യം പറ""

""42 മണിക്കൂർ കഴിഞ്ഞാലേ നമ്മുക്ക് വല്ലതും പറയാൻ പറ്റു,, ഞങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യുന്നുണ്ട്,,"" ""തിരിച്ചു തേരില്ലടാ ഞങ്ങട കുട്ടിനെ""അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ""കിഷോറെ നിനക്ക് അറിയാലോ,, നീയും ഒരു ഡോക്ടർ അല്ലേ നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് എല്ലാം ചെയ്യും,, ബാക്കി ദൈവത്തിന്റെ കയ്യിൽ അല്ലേടാ"" ""അറിയാം,, പക്ഷെ ആ പെണ്ണിന്റെ ജീവൻ വെല്ലതും സംഭവിച്ച പുറത്ത് അവളെ പ്രാണൻ പോലെ സ്നേഹിക്കുന്ന ഒരുത്തൻ ഉണ്ട്,, അവൻ തകർന്ന് പോകും,, ഒരു കുടുംബത്തിന്റെ മുഴുവൻ സന്തോഷം ആണ് ഉള്ളിൽ കിടന്ന് ജീവൻ വേണ്ടി പൊരുതുന്നത്,, സഹിക്കില്ലടാ"" ഇടറി കൊണ്ടാവൻ പറഞ്ഞൊപ്പിച്ചു ""നീ കൂടെ തളരല്ലേ ഡാ,,നമ്മുക്ക് നോക്കാം,, തിരിച്ചു കൊണ്ട് വരാം അവളെ"" അവന്റെ അവസ്ഥ കണ്ടെന്നോണം സഞ്ജയ്‌ പറഞ്ഞു ""മ്മ്,, ഞാൻ ചെല്ലട്ടെ നീ എന്ധെലും ഉണ്ടെകിൽ വിളിക്കണം,, സഞ്ജയെ നോക്കി പറഞ്ഞു കൊണ്ടാവൻ പുറത്തേക് ഇറങ്ങി തന്റെ വരവും കാത്ത് ഇരിക്കുന്നവരെ അവൻ വേദനയോടെ നോക്കി സത്യങ്ങൾ പറയാതെ ഒളിപ്പിച്ചു വെച്ചിട്ട് കാര്യം ഇല്ല പറഞ്ഞെ തീരു ....................................................................

""എന്താ കിച്ചു,,,ഡോക്ടർ പറഞ്ഞെ""സേതു അവനെ നോക്കികൊണ്ട് ചോദിച്ചു തന്റെ ഉത്തരം കതെന്നപോലെ ഹർഷനും അവനെ നോക്കി ""അത് പിന്നെ മാഷേ'' ""എന്നെ വിട്ട് പോയോ,, അവൾ"" എല്ലാം ഉള്ളം കയ്യിൽ നിന്ന് നഷ്ടപെട്ടത് പോലെ ഉള്ള ഹർഷന്റെ ചോദ്യം കേട്ടതും കിച്ചുവിന്റെ ഉള്ളിലും നോവ് പടർന്നു ""നീ അങ്ങനെ ഒന്നും പറയലെ ഹർഷ,, നമ്മടെ ഗൗരി അല്ലേ,, അവൾ വീണപ്പോ തലയുടെ പിൻ ഭാഗം ശക്തിയിൽ ഇടിച്ചിട്ടുണ്ട്,, ഓപ്പറേഷൻ നടന്നു കഴിഞ്ഞു ഇനി 42 മണിക്കൂർ കഴിഞ്ഞാലേ എന്ധെങ്കിലും പറയാൻ പറ്റു,, അവൾ പ്രതികരിച്ചു തുടങ്ങണം ഹർഷ,,, ഒന്നും ആവില്ല അവൾ തിരിച്ചു വരും"" ""വരും,, എന്നെ തനിച്ചാക്കി അവൾ എങ്ങോട്ട് പോകാന,, എന്നെ ഒറ്റക്കാക്കി അവൾ എങ്ങും പോകില്ല,, വരും,, അവൻ പുലമ്പി കൊണ്ടിരുന്നു സേതുവുന്റെ കണ്ണും നിറഞ്ഞു കൊണ്ടിരിന്നു,, അപ്പോഴും ഉള്ളം പ്രാർത്ഥിച്ചു കൊണ്ടും അവരുടെ അവസ്ഥ കണ്ട് കൊണ്ടിരിക്കുകയായിരുന്നു മിത്ര,,, അവളുടെ ചുണ്ടുകൾ കൊട്ടി കയ്യിൽ ഇരുന്ന ഫോൺ അവൾ ചെവിയോട് ചേർത്തു ""ഹലോ,, മാഡം,, ഒരു തരം പേടിയോടെ മറുപ്പുറതുന്നുള്ള ശബ്ദം "മ്മ്,,പറ"" ""അത്,,പിന്നെ"" ""ആൾ മാറി അല്ലേ ""ചുണ്ടു കൊട്ടി കൊണ്ടാവൾ പറഞ്ഞു ""അത് മാഡം ആ കൂട്ടി പിടിച്ചു വലിച്ചു,,ബ്രേക്ക്‌ പെട്ടെന്നു കിട്ടില്ല""

അയാളുടെ ശബ്ദത്തിൽ പേടി കലർന്നിരുന്നു അയാൾക് അറിയാമായിരുന്നു അവൾ എന്ധും ചെയ്യാൻ മടിക്കില്ല എന്ന് ""സാരമില്ല,, എന്തായാലും അവളെ കൊന്നതിനേക്കാൾ എനിക്ക് ലാഭം ഗൗരിയ,, എല്ലവരും കരഞ്ഞു കൊണ്ട് ഇരിക്കുന്നുണ്ട് ,, ഒരു തരം നിർവിധിയോട് കൂടെ അവൾ പറഞ്ഞു ""മാഡം,, ഞങൾ ഇനി എന്ദ് ചെയ്യണം"" ""പറയാം ഇപ്പൊ വെച്ചോ,, പണം അക്കൗണ്ട് വരും,,, പറഞ്ഞു കൊണ്ടവൾ ഫോൺ വെച്ചു ഗ്ലാസ്‌ ഡോറിലൂടെ എല്ലാം തകർന്നിരിക്കുന്നവരെ അവൾ നോക്കി "" ഉന്നം മാറി പക്ഷെ ഇതും കൊള്ളാം "" അവളുടെ കണ്ണുകളിൽ പകയായിരുന്നു കിച്ചുവിലേക് എത്തുമ്പോൾ അവയിൽ പ്രണയം നിറഞ്ഞു.... എന്നാൽ അവൾ അറിഞ്ഞില്ല അവളെ പ്രണയത്തോടെ നോക്കുന്ന രണ്ടു കണ്ണുകളെ................  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story