പ്രാണനിൽ: ഭാഗം 31

prananil

രചന: മഞ്ചാടി

  ""ഞങ്ങൾ പരമാവധി നോക്കിയതാ she is no more"" തന്റെ മേലുള്ള വൈറ്റ് കോട്ട് ഊരി കൊണ്ട് സഞ്ജയ്‌ പറഞ്ഞു ""എ..ന്താ പറഞ്ഞെ"" താൻ കേട്ടത് ശെരി തന്നെയാണോ എന്ന് ഉറപ്പ് വരുത്താൻ നന്ദു വീണ്ടും ചോദിച്ചു ""സോറി,, ഞങളുടെ കഴിവിന്റെ പരമാവധി നോക്കിയതാ,,പക്ഷെ""തല കുനിച്ചു കൊണ്ട് സഞ്ജയ്‌ പറഞ്ഞു ""നിങ്ങൾക് തെറ്റിയതാവും,,ഏയ് ഇല്ല,,എന്റെ ഗൗരി,, പോകില്ല,, അവൾ വീണു പോകാൻ തുടങ്ങുന്നതിനു മുൻപ് കിച്ചു അവളെ താങ്ങിയിരുന്നു ""കിച്ചുവേട്ട,, ഗൗരി,,അവൾ"" അവന്റെ നെഞ്ചിൽ ചാരി അവന്റെ കണ്ണിലേക്കു നോക്കി കൊണ്ടവൾ പറഞ്ഞു ""പോയി പെണ്ണെ,, നമ്മളെ എല്ലാം വിട്ടു"" പറഞ്ഞു പൂർത്തിയാക്കാൻ പറ്റുന്നുണ്ടാതിരുന്നില്ല അവൻ അവരുടെ മുന്നിലേക്ക് വെള്ള പൊതിഞ്ഞ ഗൗരിയുടെ ജീവനറ്റ ശരീരം വന്നിരുന്നു വിറച്ചു കൊണ്ടവൾ മുഖം മറഞ്ഞിരുന്ന ആ വെള്ള തുണി മാറ്റി തണുത്തുറഞ്ഞ തന്റെ ഗൗരിയുടെ ശരീരം ""കിച്ചുവേട്ട അവൾക് തണുക്കുണ്ട് തോന്നണു,,, പുതപ്പ് വേണം ന്റെ ഗൗരിക്ക് തണുക്കും,,, നമ്മളെ എല്ലാരേം പറ്റിക്ക,, ഞാൻ,,ഞാൻ വിളിച്ച എണിക്കും,, നിക്ക് അറിയാം"" ഹൃദയത്തിൽ സ്ഥാനം കൊടുത്തവർ തന്നിൽ നിന്നു വിട്ടു പോകുമ്പോൾ ഉണ്ടാകുന്ന ഭ്രാധമായ നിമിഷം,,, പറയുന്നതോ ചെയ്യുന്നതോ ഒന്നും അറിയില്ല,,ജീവിതത്തിൽ നിന്നു ഭ്രാന്തിയാകുന്ന നിമിഷം,, ""ദേ പെണ്ണെ എഴുനേൽക്കാൻ,,,കളികല്ലെ,,, ഞാൻ അല്ലേ,,വിളിക്കണേ,, നമ്മുക്ക് പോകണ്ടേ,, ""ഗൗരി,,,ഡി""

അവളുടെ തേങ്ങലുകളും ഒപ്പം കൂടി വന്നു """"""ഗൗരി""""" മയങ്ങി കിടന്നവൾ ഞെട്ടി ഉണർന്നു ഹൃദയം ക്രമീതമായി ഉയർന്നു ചെന്നിയിലൂടെ വിയർപ്പു കണങ്ങൾ ഒഴുകി ഇറങ്ങി ""നന്ദു,,,മോളെ""സേതു അവളുടെ അടുക്കിൽ ഓടി വന്നു ""അച്ഛാ,,, ഗൗരി,,അവൾ"" ""ഒന്നുല്ല,, ഡാ,,ഗൗരിക് ഒന്നും സംഭവിക്കില്ല "" അവളെ തന്റെ നെഞ്ചോട് ചേർത്തി ഇരുത്തി നെറുകയിൽ തലോടി അവൾ ഒന്നു ശെരിയായതും സേതു എണ്ണിച്ചു ""അച്ഛാ,, അവൾ"" സേതുവിനെ നോക്കി കൊണ്ട് ഉയർന്ന പേടിയോടെ അവൾ ചോദിച്ചു ""ഒന്നൂല്യ കുട്ടിയെ,,,പറയുമ്പോഴും ചുണ്ട് വിറച്ചു അപ്പോഴേക്കും കിച്ചു റൂമിലേക്കു വന്നിരുന്നു ഉണർന്നു കിടക്കുന്നവളെ കണ്ട് അവൻ മാഷിനെ നോക്കി ""ഹർഷൻ എവിടെ കിച്ചു"" ""അവൻ icu മുന്നിൽ ഉണ്ട്,,ഇത് വരെ ഭക്ഷണം പോലും കഴിച്ചിട്ടില്ല"" അമ്മമാരെ അവൻ വിട്ടിൽ ആക്കിയിരുന്നു രണ്ടാളും ഒത്തിരി വാശി പിടിച്ചെങ്കിലും ഇവിടെ എല്ലാർക്കും നില്കാൻ കഴിയില്ല എന്നു പറഞ്ഞു കിച്ചു തന്നേ ആണ് നിർബന്ധിച്ചു പറഞ്ഞയച്ചത് ""സേതു മാഷേ,, പോയി ഈ ഡ്രസ്സ്‌ ഒകെ മാറ്റി വാ ഇവിടെ എല്ലാരും നിന്നാൽ എങ്ങനെയാ ഞാനും ഹർഷനും ഇവളും ഉണ്ടാലോ"" ""ഞാൻ എങ്ങനെയാ മോനെ പോവാ,,,എന്റെ മോൾ"" ""ഒന്നും വരില്ല,, അവനറിയാമായിരുന്നു മാഷേ ഇനിയും നിർത്തിയാൽ ശെരിയാവില്ല ""എന്നാലും""

""ഒന്നും പറയണ്ട ഞാൻ വണ്ടി വിളിച്ചിട്ടുണ്ട്,,, മാഷ് പോയി വായോ"" ""മ്മ്,, പോയി വരാം.... കിച്ചു തന്നേ മാഷിനെ വണ്ടിയിൽ ആകുകയും ചെയ്തിരുന്നു ............................................................. ""നന്ദു ഇതു കുടിക്ക്"" കയ്യിലെ ജ്യൂസ് അവളുടെ ചുണ്ടിൽ മുട്ടിച്ചു കൊണ്ടവൻ പറഞ്ഞു ""നിക്ക് വേണ്ട ഏട്ടാ,,,അവളെ ഒന്നു കണ്ടാൽ മതി"" ""ദൈവം നമ്മുടെ കൂടെ ഉണ്ടാവും,, നീ ഇതൊന്നു കഴിക്,, അവിടെ ഒരുത്തൻ ഒന്നും കഴിക്കാതെ കുടിക്കാതെ ഇരിക്കുന്നുണ്ട്,,നീയും കൂടെ അങ്ങനെയായാ നിന്റെ ശരീരം അത് താങ്ങില്ല നന്ദു"" ""നിക്ക് പറ്റാത്തൊണ്ട ""അവളുടെ ശബ്ദം ഇടറിയിരുന്നു എങ്കിലും അവന്റെ വാശിക്ക് മുന്നിൽ അവൾ അത് കുടിച്ചു മറ്റൊന്നും അവളെ കൊണ്ട് കഴിപ്പിക്കാൻ ശ്രമിച്ചാലും വിജയികില്ല എന്നവൻ അറിയാമായിരുന്നു ""കിച്ചേട്ടാ,, നിക്ക് ഏട്ടനെ കാണണം"" ''മ്മ്,, നീ വാ,,, അവളെയും കൂട്ടി അവൻ ഹർഷന്റെ അരികിലേക് ചെന്നിരുന്നു നന്ദു ഹർഷനെ ഒന്നു നോക്കി ഒരു ദിവസം കൊണ്ട് തന്നേ അവൻ ആകെ കോലം കേട്ടിരുന്നു അവന്റെ ഉള്ളിലെ സങ്കടം മുഴുവൻ മനസിലാകാമായിരുന്നു ""ഏട്ടാ,, അവന്റെ അരികിലായി ഇരുന്നു കൊണ്ടവൾ വിളിച്ചു "മ്മ്,, ഒന്നു ഞെട്ടി കൊണ്ടവൻ അവളുടെ അരികിലായി ഇരിക്കുന്നവളെ നോക്കി അവരെ രണ്ടു പേരെയും നോക്കി കൊണ്ട് കിച്ചു സഞ്ജുവിന്റെ റൂമിലേക്കു കയറി ""എന്റെ ഗൗരി തിരിച്ചു വരില്ലേ ഏട്ടാ"" അവനെ നോക്കി കൊണ്ടവൾ ചോദിച്ചു ""ഹ്മ്മ് വരും,, നമ്മളെ വിട്ട് എങ്ങോട്ട് പോകാന"" രണ്ടു പേർക്കും ഇനിയെന്ത് പറയണം എന്നറിയില്ല പരസ്പരം ആശ്വസിപ്പിക്കാൻ പോലും വാക്കുകളില്ല,,, വെറുതെ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ കുറച്ചു വാക്കുകൾ അത്രമാത്രം .........................................................

""കിഷോറെ ഇനി 24 മണിക്കൂർ കൂടെ നമ്മുടെ കയ്യിൽ ഒള്ളു അതിനിടെ ആ കൂട്ടി റെസ്പോണ്ട് ചെയ്യണം,, അല്ലാതെ നമ്മുക്ക് ഇനി ഒന്നും ചെയ്യാൻ പറ്റില്ല"" കിച്ചുവിനെ നോക്കി പറഞ്ഞു കൊണ്ട് സഞ്ജു അവന്റെ മുന്നിലായി ഇരുന്നു ""എടാ,, ഇതെങ്ങനെ ഞാൻ പുറത്തിരിക്കുന്നവരോട് പറയും,,ഈ ഒരു ദിവസം കൊണ്ട്,, എത്രെയോ ജീവന അവൾക് വേണ്ടി പ്രാർത്ഥിക്കുന്നെ എന്നറിയുമോ നിനക്ക്,, അങ്ങനെ അങ്ങ് വിധിക്ക് വിട്ട് കൊടുക്കാൻ പറ്റില്ലടാ"" ""ഞാൻ പറഞ്ഞില്ലെ കിഷോറെ നമ്മുക്ക് മേലെ ഒരു ശക്തി കൂടെ ഇല്ലടാ,, ഞാനും നീയും ഉൾപ്പടെ ഈ ഫീൽഡ് തിരഞ്ഞെടക്കുമ്പോ മനസ് കൊണ്ട് പ്രതിജ്ഞ എടുക്കാറിലെ,,,കഴിവിന്റെ പരമാവധി നമ്മുടെ മുന്നിൽ വരുന്നവരെ നോക്കും എന്ന്,,അവിടെ വരെ ഞാൻ നോക്കും"" ""മ്മ്,, അറിയാഡാ എല്ലാം,, പക്ഷെ സഹിക്കാൻ പറ്റുന്നിലെ"" എല്ലാവരുടെ മുന്നിൽ പിടിച്ചു നിൽക്കുന്ന കിച്ചു പോലും തകർന്നു പോയിരുന്നു സഞ്ജു മുന്നോട്ടഞ്ഞു കൊണ്ടവനെ പുണർന്നു അവനും കാണുകയായിരുന്നു എല്ലാവർക്കും ആത്മ വിശ്വാസം കൊടുക്കുന്നവന്റെ അവസ്ഥ ഉള്ളിൽ കിടക്കുന്നവൾ അവന്റെ കുഞ്ഞി പെങ്ങൾ ആണെന്ന ചിന്ത ""പോട്ടെ ഡാ,, ഹർഷൻ ഉണ്ട് പുറത്ത്"" ""മ്മ്,,നീ ചെല്ല്"" കിച്ചു പുറത്തേക് ഇറങ്ങി പോകുന്നത് നോക്കിയേ മിത്രയുടെ ചുണ്ടിൽ പുച്ഛം കലർന്ന ചിരി നിറഞ്ഞു ""നീ അവളെ സ്നേഹിച്ചത് കൊണ്ടല്ലെ എല്ലാം നിനക്ക് എന്നെ സ്നേഹികയൊരുനിലെ,,ഗൗരി മരിച്ചാലും നന്ദു ഭ്രാന്തി ആകും അല്ലെങ്കിൽ ആകും ഞാൻ,,

അവസാനം നീ എന്റേതാവും ഈ മിത്രയുടെ"" ...................................................................... ""കിച്ചു ഞാൻ ഒന്നു കയറി കണ്ടോട്ടെടാ,,എന്റെ പെണ്ണിനെ"" കിച്ചുവിനെ നോക്കി ഹർഷൻ ചോദിച്ചു ""ഹർഷ,, അത്"" ""ഞാൻ വിളിച്ച അവൾ വരും,,, നീ ഒന്നവരോട് പറ"" ഹർഷൻ വീണ്ടും നിർബന്ധിച്ചതും കിച്ചു അവരോട് സംസാരിച്ചു അവൻ ഡോക്ടർ ആയത് കൊണ്ട് തന്നേ അവർ കയറാൻ സമ്മതം കൊടുത്തു ""കൂടുതൽ നേരം പറ്റില്ല ഹർഷ,,അവൾ ഇൻഫെക്ടഡ് ആവും,, അവൻ കയറുന്നതിനു മുമ്പായി കിച്ചു പറഞ്ഞു ""കിച്ചുവേട്ട,, നിക്കും കേറാൻ പറ്റുവോ"" അവന്റെ തോളിൽ ചാരി കൊണ്ട് നന്ദു ചോദിച്ചു ""എന്റെ റിസ്കിൽ ആണ് ഇപ്പോ അവൻ കയറുന്നത് നന്ദു,,അവനെ വിട്ടത് വേറെ ഒന്നും കൊണ്ടല്ല,, ചിലപ്പോ അവൻ വിചാരിച്ചാൽ എല്ലാം ശെരിയായി എന്നു വരാം,,, ""വരും എന്റെ ഏട്ടൻ അവൾക് ജീവന എന്റെ ഗൗരി വരും,,, അവളുടെ ചുണ്ടുകൾ ഉരുവിട്ടു കൊണ്ടിരുന്നു ഗ്ലാസ്‌ ഡോർ തുറന്നു കൊണ്ട് ഹർഷൻ അകത്തേക്കു കയറി വയറുകൾക്കും,മെഷീൻകൾക്കും ഇടയിൽ കിടക്കുന്ന തന്റെ പെണ്ണിനെ കണ്ടതും അവന്റെ കണ്ണിൽ നിന്നു കണ്ണു നീർ തുള്ളികൾ പൊടിഞ്ഞു എന്നാൽ എന്ധോ ഉറപ്പിച്ച പോലെ അവൻ അവളുടെ അരികിലേക് നടന്നു ""നിക്ക് നിങ്ങളെ ഇഷ്ട്ട അച്ചുവേട്ട"" ""ദേ വിട്ടേ""

""അച്ചുവേട്ട വേണ്ടാട്ടോ"" "" അച്ചുവേട്ട നമ്മൾ കല്യാണം കഴിക്ക"" അവളുടെ കളി ചിരിക്കളും കൊഞ്ചലുകളും അവന്റെ കാതിൽ മുഴങ്ങി അഞ്ചു വയസുള്ള കുറുമ്പി പെണ്ണ് മുതൽ അവളുടെ നെറുകയിൽ തന്റെ സിന്ദൂരം വരഞ്ഞ നിമിഷം വരെ അവൻ ഓർമ വന്നു ഒന്നു കണ്ണ് അടച്ചു ശ്വാസം വിട്ടു കൊണ്ടവൻ അവളുടെ അടുത്തേക് ചെന്നു ""ഗൗരി,, അവളുടെ ചെവിയോരം ചേർന്നു കൊണ്ടവൻ വിളിച്ചു ""നിക്ക് അറിയാം നീ എല്ലാം കേൾക്കു..ണ്ട്,, എന്തിനാ പെണ്ണെ ഇവിടെ ഇങ്ങനെ കിടക്കുന്നെ,, നീ എപ്പോഴും പറ്റിക്കുന്ന പോലെ അല്ലാട്ടോ ഗൗരിയെ ഇത്,, സഹിക്കാൻ പറ്റുന്നില്ല പെ..ണ്ണെ നീ ഇല്ലാതെ ഞാൻ എങ്ങനെയാ,, ഇവിടെ പുറത്ത് നിന്റെ നന്ദുവും സങ്കടത്തിലാ,,, എപ്പോഴും എന്റെ കൂടെ ഉണ്ടാവും പ..റഞ്ഞിട്ട്,, പെട്ടെന്നു നിന്നെ,,,അങ്ങനെ ഒറ്റക് വിടുവോ ഞാൻ,,, ഇവർ നമ്മുക്ക് തന്ന സമയം അറിയോ നിനക്ക്,, ഒരു ദിവസം,,, ഒരു ദിവസം അല്ല ഒരായി..രം ദിവസം എന്റെ പെണ്ണ് എന്റെ കൂടെ ഉണ്ടാ..വും എനിക്ക് അറിയാ,, പറ്റിക്കലെ നീ,, എപ്പഴും എന്റെ നെഞ്ചിൽ കിടക്കണം പറഞ്ഞിട്ട്,, പാതി വഴി ഒറ്റക്കാക്കി പോകാൻ സമ്മതി..ക്കില്ല ട്ടൊ പെണ്ണെ,,, ഞാൻ കാത് ഇരിക്കും നീ വരും വരെ,,, അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു അവന്റെ കണ്ണിൽ നിന്നു അടർന്നു വീണ കണ്ണു നീര് അവളുടെ നെറുകയിൽ സ്ഥാനം പിടിച്ചു പലയിടത്തും അവന്റെ വാക്കുകൾ ഇടറി ഇനിയും അവിടെ നിന്നാൽ കൈ വിട്ടു പോകും തോന്നിയ നിമിഷം അവൻ പുറത്തേക് ഇറങ്ങി ""കണ്ടോടാ,, കിച്ചു അവനോടായി ചോദിച്ചു ""മ്മ്,, എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്,,എല്ലാം കേട്ടുണ്ടാവും അല്ലേടാ"" ""മ്മ്,, അതിനുമപ്പുറം ഒരു മറുപടി കിച്ചുവിന്റെ കയ്യിലും ഉണ്ടായിരുന്നില്ല പെട്ടന്നായിരുന്നു ഡോക്ടറും നേഴ്സ് icu ഉള്ളിലേക്കു ഓടി കയറിയത്,, ""സഞ്ജയ്‌ എന്താടാ"" ""Its സീരിയസ്,,, നീ വാ"" അത്രയും പറഞ്ഞു കൊണ്ടവൻ ഉള്ളിലേക്കു കയറി..........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story