പ്രാണനിൽ: ഭാഗം 32

prananil

രചന: മഞ്ചാടി

  ""താങ്ക് ഗോഡ്,,she is safe now"" തന്റെ മുന്നിൽ പേടിയോടെ നില്കുന്നവനെ നോക്കികൊണ്ട് സഞ്ജയ്‌ പറഞ്ഞു ഹർഷന്റെയും നന്ദുവിന്റെയും മുഖത്ത് ആശ്വാസം നിഴലിച്ചു ഇത്രെയും നേരം പിടി മുറുകിയിരുന്ന പേടി അവനിൽ നിന്നു മാഞ്ഞു,, ഹൃദയ മിടിപ്പ് പോലും മാറിയ നിമിഷമായിരുന്നു,,സഞ്ജയും കിച്ചുവും icu ഉള്ളിലേക്ക് കയറിയപ്പോൾ,, എന്തു സംഭവിച്ചു എന്നു പോലും അറിയാത്ത വിധം തളർന്നു പോയിരുന്നു ഹർഷനും നന്ദുവും,,, ഒട്ടു നേരെത്തിന് ശേഷം പുറത്തേക് ഇറങ്ങി വന്ന സഞ്ജയുടെ മുഖത്തുണ്ടായിരുന്ന കുറച്ചാശ്വാസം മാത്രമാണ് ഇരു വരുടെയും മനസ് ശാന്ധമാക്കിയത് ""ആൾ അപകട നില തരണം ചെയ്തു,,, ഇന്നു വൈകുന്നേരത്തോട് കൂടി റൂമിലേക്ക് മാറ്റം,,, പിന്നെ ആളെ നല്ല പോലെ കെയർ ആക്കണം"" ""ശെരി,, ഡോക്ടർ"" ""ഏയ് വേണ്ട,, സഞ്ജു എന്നു വിളിച്ച മതി"" ഒരു പുഞ്ചിരിയോടെ തന്നേ അവൻ പറഞ്ഞു സഞ്ജു നോക്കി കാണുകയായിരുന്നു ആ കുടുംബത്തിന് അവൾ എത്രമാത്രം പ്രിയപ്പെട്ടവൾ ആണെന്ന്,, ""ഇനി പേടിക്കണ്ട കാര്യം ഒന്നുമില്ല,, ഞാൻ പറഞ്ഞല്ലോ നിങ്ങളെ ഒകെ പ്രാർത്ഥന അവളോടൊപ്പം ഉണ്ടാവുമ്പോ ഒന്നും സംഭവിക്കില്ല എന്ന്"" ഹർഷൻ സഞ്ജുവിനെ നോക്കി മനസറിഞ്ഞു കൊണ്ട് ഒന്നു പുഞ്ചിരിച്ചു,,,

ഗൗരിയെ അല്ല അവൻ രക്ഷിച്ചത്,,, തന്നേ തന്നെ ആണ്,,, അവൾ ഇല്ലാതെ ഹർഷനും ഇല്ല എന്നാ സത്യത്തെ ആണ് ""ഒത്തിരി സന്തോഷം ഉണ്ട് എന്റെ ഗൗരിയെ നിക്ക് തന്നതിന്"" കണ്ണു നിറച്ചു കൊണ്ട് സഞ്ജുവിനോടായി നന്ദു പറഞ്ഞു ""ഏയ്,, താൻ എന്തിനാടോ ഇനി കരയുന്നെ,,തന്റെ ഗൗരി ഓകെ ആയിലെ"" ""സന്തോഷം കൊണ്ട"" കണ്ണു രണ്ടും അമർത്തി തുടച്ചു കൊണ്ടവൾ അവനെ നോക്കി പുഞ്ചിരിച്ചു നന്ദുവിന്റെ ഫോൺ റിങ് ചെയ്തതും അവളുടെ ശ്രെദ്ധ അതിലേക്കായി,,, ഫോൺ എടുത്തു സംസാരിച്ചു കൊണ്ടവൾ കസാരയിൽ നിന്നു എഴുന്നേറ്റു ""കിച്ചുവേട്ടനാ,, ഭക്ഷണം കൊണ്ട് വന്നതാ,, റൂമിന്റെ കീ എന്റെ കയ്യില്ല"" ""നീ ചെല്ല് ഞാൻ വരാം"" അവളോടായി പറഞ്ഞു കൊണ്ട് ഹർഷൻ സഞ്ജുവിന് നേരെ തിരിച്ചു അവൾ പോയി എന്നുറപ്പ് ആയതും ഹർഷൻ സംസാരത്തിന് തുടക്കം ഇട്ടു ""സഞ്ജു ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ"" ""അതിനേതാടോ ചോദിച്ചോ"" ""ഗൗരിക്ക് ഭാവിയിൽ ഇതു കൊണ്ട് പ്രശനം ഒന്നുമുണ്ടാവില്ലലോ"" ""താൻ ചോദിച്ചതിൽ കാര്യം ഉണ്ട്ട്ടോ,,, ആ വീഴ്ച ചിലപ്പോൾ വേറെ പലതിനും കാരണമായനെ,, ഒരു പക്ഷെ അവളുടെ ഓർമ തന്നേ നഷ്ട്ടപെടാനോ,, അല്ലെങ്കിൽ സംസാര ശേഷിക്കോ അങ്ങനെ എന്ധെങ്കിലും,,

അവൻ പറയുന്നത് ശ്രെദ്ധയോടെ കേട്ടു നിൽക്കുകയായിരുന്നു ഹർഷൻ ""പക്ഷെ,, ഇപ്പൊ കുഴപ്പം ഒന്നുമില്ല she is perfectly alright,, ദൈവം അത്രയും ക്രൂരത കാണിക്കില്ല ഡോ"" ""ആ വിശ്വാസത്തിന്റെ പുറത്ത് തന്നെയാ സഞ്ജയ്‌ ഞാൻ ഇത്രെയും നേരം നിന്നത്,,,തന്നോട് എങനെ നന്ദി പറയണം എന്നറിയില്ല"" ""വേണ്ട ഹർഷ,, ഇതെന്റെ ഡ്യൂട്ടി ആണ്,,എന്റെ മുന്നിൽ വരുന്ന ഓരോ രോഖിയുടെയും ജീവൻ രക്ഷിക്കണ്ടെത് എന്റെ കടമയും,, ഈ ജോലിയുടെ ഞങ്ങൾ കാണിക്കുന്ന നീതി,,, ഓരോരുത്തരും ഞങ്ങളുടെ മുന്നിൽ വരുമ്പോൾ അവർക്ക് ഞങ്ങൾ ദൈവങ്ങൾ ആകുന്നതും അങ്ങനെ അല്ലെടോ"" സ്വന്തം ജീവിതം പോലും മറന്നു ജീവൻ രക്ഷിക്കാൻ ഇറങ്ങുന്ന മനുഷ്യർ,,, ഏതു പാതിരാത്രി വിളിച്ചാലും ഒരു ജീവൻ രക്ഷിക്കാൻ ഓടി എത്തുന്നവർ,, ""പക്ഷെ ഗൗരിയുടെ കാര്യത്തിൽ ഞാനും ദൈവവും ഒകെ കുഞ്ഞു റോൾ മാത്രമേ ചെയ്തിട്ടോളൂ ഹർഷ,,,നിങ്ങളുടെ പ്രണയത്തിൻ മുന്നിൽ അതെല്ലാം ചെറുതായിരുന്നു,, നിന്റെ ഒരു വിളിക്കപ്പുറം അവൾ തിരിച്ചു വന്നത് ഞങ്ങളെ പോലും ഞെട്ടിച്ചതാ,,ഇത്രെയേറെ സ്നേഹിക്കുന്ന നിങ്ങളെ പിരിക്കാൻ ആർക്കാഡോ കഴിയുക,,"" !!അവളെ എനിക്ക് ഇഷ്ട്ട സഞ്ജു അതിനേക്കാൾ മുകളിൽ ഒരു വാക്ക് നിന്നോട് എനിക്ക് പറയാനും ഇല്ല,,,

ഇന്നും ഇന്നലെയും തുടങ്ങിയതല്ലെടോ,, ഓർമ വെച്ച നാൾ മുതൽ സ്നേഹിക്കാൻ തുടങ്ങിയതാ,, പെട്ടെന്നു അവളെ വിട്ട് കൊടുക്കാൻ കഴിയോ അപ്പൊ"" ഹർഷന്റെ വാക്കുകളിൽ സഞ്ജു കണ്ടത് തന്നേ ആയിരുന്നു,,, രണ്ടു ഭാഗം കൊമ്പും കെട്ടി ഉണ്ട കവിളും വീർപ്പിച്ചു തന്നേ നോക്കുന്ന ആ കുഞ്ഞി പെണ്ണിനെ,,അവന്റെ പെണ്ണിനെ,,അവളറിയാതെ ഇപ്പോഴും അവളെ സ്നേഹിക്കുന്നവനെ ""എന്നാ ഞാൻ പോട്ടെ""ഹർഷന്റെ ശബ്‍ദം കേട്ടപ്പോൾ അവൻ ആലോചനയിൽ നിന്നു തിരിച്ചു വന്നത് ""ശെരി,, ഹർഷ,, അപ്പൊ പറഞ്ഞ പോലെ,," ഹർഷൻ പുഞ്ചിരിയോടെ ഒന്നു തലയാട്ടി അവൻ പോയ വഴിയേ സഞ്ജുവിന്റെ കണ്ണുകളും പോയി ഇത്രെയും നേരം ജീവൻ പോകും പോലെ ഇരുന്നവൻ ആണ്,, അവൻ അത്രമാത്രം ആ പെണ്ണിനെ സ്നേഹിക്കുന്നുണ്ടെന് കണ്ടു നിന്നവർക് അടക്കം മനസിലായിരുന്നു,,, ഒടുക്കം അത് സഞ്ജുവിന്റെ പ്രണയത്തിലേക് തന്നേ വന്നെത്തി ചേർന്നു നീ അറിയുന്നുണ്ടോ പെണ്ണെ,, ഇപ്പോഴും നിന്നെ മാത്രം ഓർത്തു ഒരുവൻ ഇവിടെ ഉള്ളത്,, വല്ലാതെ മാറി പോയി നീ,, അന്നത്തെ കുഞ്ഞി പെണ്ണിൽ നിന്ന്,,

ഇന്നു നീ ആ പെണ്ണിന്റെ നിഴൽ പോലും അല്ലാതെ ആയി,, മാറാതെ നില നിൽക്കുന്നത് നിന്നോടുള്ള പ്രണയം മാത്രവും കണ്ണുകൾ അടച്ചു ബാക്കിലേക് ചാരി ഇരുന്നവന്റെ കണ്ണിൽ നിന്നു രണ്ട് തുള്ളി കണ്ണു നീര് താഴേക്കു പതിച്ചു കാത്തിരിപ്പിന്റെ നോവുണർത്തുന്ന,,, അവന്റെ പ്രണയത്തിൻ വേണ്ടി ............................................................... ""കിച്ചുവേട്ടൻ കഴിച്ചായിരുന്നോ" ഭക്ഷണം കഴിച്ചു പാത്രം കഴുകി വക്കുന്നതിനിടയിൽ അവൾ ചോദിച്ചു ""ഞാൻ കഴിച്ചു,, വിട്ടിൽ ചെന്നു ഗൗരി ഒകെ ആയത് പറഞ്ഞപ്പോഴാ എല്ലാരുടെയും ജീവൻ വന്നേ,, അപ്പൊ തന്നേ അമ്മമാർ ഭക്ഷണം ഉണ്ടാക്കി,, നിനക്കും ഹർഷനും ഉള്ളത് കൊടുത്തു വിടേം ചെയ്തു,, എന്നെ കഴിപ്പിക്കുകയും ചെയ്തു,,"" ""കിച്ചുവേട്ടൻ അവളെ കണ്ടായിരുന്നു"" ""കേറിയപ്പോൾ,,ആൾ മയക്കത്തിൽ ആണ് കുഴപ്പം ഒന്നും ഇല്ല,, ഇന്നു വൈകുന്നേരം,, റൂമിലേക്കു വരും"" ""മ്മ്,, ഡോക്ടർ പറഞ്ഞു,, കിച്ചുവേട്ട ഞാൻ ഒരു കാര്യം പറയട്ടെ"" മുഖവര വച്ചു അവൾ ചോദിക്കുന്നത് കണ്ടതും അവന്റെ നെറ്റി ചുളിഞ്ഞു ""അതിന് നീ എന്തിനാ ചോദിക്കുന്നെ ,,പറ""

""കിച്ചുവേട്ട എന്റെ സംശയം ആണോ എന്നൊന്നും എനിക്ക് അറിയില്ല,, ""നീ കാര്യം പറ പെണ്ണെ"" ""ഇതൊരു ആസിഡന്റ് അല്ല എന്നൊരു തോന്നൽ"" ""അതെന്താ നീ അങ്ങനെ പറഞ്ഞെ ""അവനെ കേൾക്കാൻ എന്നോണം നിന്നു കൊണ്ടവൻ ചോദിച്ചു ""അത് പിന്നെ അത്രയും നേരം ആ ലോറി വന്നില്ല ഞാൻ കേറിയപ്പോഴാ വന്നതും,,, ഞങൾ എല്ലാം നോക്കിട്ട് തന്നെയാ റോഡ് ക്രോസ്സ് ചെയ്തത്,,, പിന്നേം ഞങ്ങൾ വരാൻ കാത്ത് നില്കുന്നെ പോലെയാ അത് വന്നേ,, ഞങ്ങൾ അല്ല ഞാൻ എന്നെ,,,പിന്നെ സാധാരണ ആണേൽ അവർ നിർത്തണ്ടത് അല്ലേ,,, പേടിയുള്ളവർ ആണെങ്കിൽ കൂടിയും ഒന്നു തിരിഞ്ഞു നോക്കും,, പക്ഷെ അങ്ങനെ ഒന്നും ഉണ്ടായില്ലല്ലോ,, എന്ധോ ഇതൊക്കെ എന്റെ തോന്നൽ മാത്രം ആണോ എന്നറിയില്ല്യ,,,,പിന്നെ ഇത്രയും നേരം ഗൗരിയുടെ കാര്യം ആലോചിച്ചു കൊണ്ടുള്ള പേടിയായത് കൊണ്ട് ഞാൻ ഒന്നു പറയാതിരുന്നേ,,,, നന്ദു പറഞ്ഞു നിർത്തി കൊണ്ടവനെ നോക്കി അവൻ അവൾ പറയുന്നതെല്ലാം ശ്രേദ്ധിച്ചു കേട്ടിരുന്നു ""ഏയ്,, അങ്ങന്നെ ഒന്നും ആവില്ല,,, നിനക്ക് തോന്നിയതാവും ചുമ്മാ ഈ കുഞ്ഞി തല ഇട്ടു പുകകണ്ടട്ടൊ"" അവളുടെ തലയിൽ ഒന്നു തട്ടി വിട്ട് കൊണ്ടവൻ പറഞ്ഞു അവന്റെ മനസ്സിൽ അവൾ പറഞ്ഞെതെല്ലാം ഒന്നു ഓടി മറഞ്ഞു,,,

എന്ധോക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ അവൻ നിന്നു ......................................................... """""അച്ഛാ"""" മുഖത്ത് പതിഞ്ഞ ശക്തമായ അടിയിൽ മിത്ര വിളിച്ചു പോയി ""അതെ അച്ഛൻ തന്നെയാ,, നീ എന്താ വിചാരിച്ചേ ചെയ്തേ കാര്യങ്ങൾ ഒന്നും ഞാൻ അറിയില്ല എന്നോ"" ശേഖരന്റെ വാക്കുകളിൽ അവൾ ഒന്നു ഞെട്ടിയിരുന്നു ""നിനക്ക് വാശിയും ദേഷ്യവും എല്ലാം കൂടുതൽ ആണെന്ന് എനിക്ക് അറിയാമായിരുന്നു,, പക്ഷെ ഇത്രയും നിന്റെ സ്വഭാവം മാറി എന്ന് ഞാൻ അറിഞ്ഞില്ലെടി,, എനിക്ക് എന്നോട് തന്നേ വെറുപ്പ് തോന്ന,,, നിന്നെ വളർത്തിയത് ഞാൻ ചെയ്ത തെറ്റ്,, എന്തിനാ ഇങ്ങനെ എന്നെ വെന്ദനിപ്പിക്കുന്നെ,, അമ്മയില്ലാത്ത കൂട്ടി അല്ലേ എന്നു കരുതി എല്ലാത്തിനും കണ്ണടച്ചതാണോ,, ഞാൻ ചെയ്തേ തെ..,, """നിർത്തി,,,,, അവളുടെ ഉയർന്ന ശബ്ദത്തിൽ ശേഖരൻ പോലും ഞെട്ടിയിരുന്നു ""മതി,,, ആര് നോക്കി എന്നെ കുറെ പണം കൊണ്ട് മാത്രം എന്നാൽ ആകുവോ,,, പറ ആകുവോ,, ആഗ്രഹിച്ച സമയത്ത് ഒന്നും എനിക്ക് തെരത്തെ സ്നേഹം,, എനിക്ക് അതിനോട് പുച്ഛം മാത്രമേ ഒള്ളു,,,""

അവളുടെ ചുണ്ടുകൾ ദേഷ്യം കൊണ്ട് വിറപ്പുണ്ട് ""മോളെ ഞാൻ""ഒരു നിമിഷം ശേഖരൻ എന്തു പറയണം എന്നറിയാതെ ആയി ""ഒന്നു പോകുവോ നിങ്ങൾ എനിക്ക് ആരും വേണ്ട,,, ആഗ്രഹിച്ചത് കിഷോറിനെ മാത്രമേ ഒള്ളു,,"" അവളുടെ ശബ്ദം ഉയർന്നു അയാളെ നോക്കാതെ കണ്ണുകൾ അടച്ചു ബാൽക്കണി ഉള്ള സോഫയിൽ ഇരുന്നു ""ചെയ്തത് തെറ്റ് ആണോ,, ഒരു നിമിഷം അവൾ ചിന്തിച്ചു എന്നാൽ അതിനേക്കാൾ വേഗതയിൽ കിഷോറിന്റെ മുഖം വന്നതും അവൾക് അത് ശെരിയായി,,, എപ്പോഴോ അടഞ്ഞ കണ്ണുകളിൽ ഒരു പൊടി മീശ കാരന്റെ രൂപം തെള്ളിഞ്ഞു,, ആ കണ്ണുകളിൽ മാത്രം തന്നിക്ക് കാണാവുന്ന സ്നേഹം തെളിഞ്ഞു,,, കണ്ണുകൾ വലിച്ചു തുറന്നവൾ കയ്യിൽ ഉള്ള സിഗരറ്റ് നിന്നു ഒരു പഫ്‌ എടുത്തു........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story