പ്രാണനിൽ: ഭാഗം 33

prananil

രചന: മഞ്ചാടി

നെറ്റിയിൽ അസ്സഹനിയമായ വേദന തോന്നിയത് ഗൗരി കണ്ണുകൾ ചിമ്മി തുറന്നു,, അവളറിയാതെ തന്നേ കൈകൾ തലയിലെ കെട്ടിൽ തൊട്ടിരുന്നു,, തന്നെ ഇടിക്കാൻ വരുന്ന ലോറിയെ മാത്രമേ അവൾക് ഓർമ വന്നതൊള്ളൂ,, ഇടകപ്പോഴോ സ്വപ്നത്തിൽ എന്ന പോലെ ഹർഷന്റെ സാനിതിയാവും,, കണ്ണുകൾ ചിമ്മി തുറന്നവൾ മുന്നിലേക്ക് നോക്കിയതും രാധികേ ആണ് കണ്ടത് ""ആഹാ,, എഴുന്നേറ്റോ കുട്ടിയ നീയ്"" അവളുടെ ഞെരുകം കണ്ടു കൊണ്ട് സുഭദ്ര പറഞ്ഞു ""മ്മ്,, അവൾ അവരെ നോക്കി കൊണ്ട് ഒന്നു ചിരിച്ചു,, എഴുനേൽക്കാൻ ആയി കൈ കുത്തിയതും രണ്ടു അമ്മമാരും കൂടെ അവളെ സഹായിച്ചിരുന്നു,, ""പേടിപ്പിച്ചല്ലോ ഗൗരി പെണ്ണെ,, ഞങ്ങളെ"" അവളുടെ നെറുകയിൽ തലോടി കൊണ്ട് രാധിക പറഞ്ഞു ""നിക്ക് ഒന്നും ഓർമ ഇല്ല്യ,,, അച്ചുവേട്ടൻ എവിടെയാ"" അടഞ്ഞു പോയിരുന്നു അവളുടെ ശബ്‍ദം ""ഇത്രെയും നേരം ഇവിടെ ഉണ്ടായിരുന്നു,, നിനക്ക് കഞ്ഞി വാങ്ങാൻ പോയതാ,, നന്ദുവും കൂടെ ഒപ്പം പോയിട്ടുണ്ട്""

പറഞ്ഞു തീരുന്നതോടൊപ്പം വാതിൽ തുറന്നു കൊണ്ട് രണ്ടു പേരും വന്നിരുന്നു ബെഡിൽ തങ്ങളെ നോക്കി നില്കുന്നവളെ കണ്ടതും രണ്ടു പേരുടെയും മുഖം തെളിഞ്ഞു """ഗൗരി,,,, ഓടി വിളിച്ചു കൊണ്ട് നന്ദു അവളെ സൈഡിൽ നിന്നു കെട്ടി പിടിച്ചു ""എന്താ നന്ദുവേ"" ""ഞാൻ എത്ര പേടിച്ചു എന്നറിയോ നിനക്ക്,, ഗൗരിയെ കൂർപ്പിച്ചു നോക്കി കൊണ്ടവൾ ചോദിച്ചു ""നീ എന്തിനാ പെണ്ണെ പേടിചേ"" ഒരിത്തിരി കുറുമ്പോട് കൂടി നന്ദുവിന്റെ നെറ്റിയിൽ തട്ടി കൊണ്ട് ഗൗരി ചോദിച്ചു ""നീ ഇല്ലാതെ വിട്ടിൽ ഞാൻ എങ്ങനെ ഇരിക്കാനാണ്,, എങ്ങാനും നീ തട്ടി പോയി പ്രേതയി വന്നാലോ,, പോയ കുറുമ്പ് അവളിലും തിരിച്ചു വന്നിരുന്നു ""എന്താക്കോയെ നീ ഈ പറയുന്നേ ""അവളുടെ കൈയിൽ തട്ടി കൊണ്ട് രാധിക കൂർപ്പിച്ചു നോക്കിയിരുന്നു,, എങ്കിലും എല്ലാർക്കും അറിയായിരുന്നു നന്ദുവിൽ തിരിച്ചെത്തിയാ കുറുമ്പ് പോലും ഗൗരിയുടെ തിരിച്ചു വരവ് കൊണ്ട് മാത്രമാണെന്ന് ""അയ്യടാ,, അങ്ങനെ ഞാൻ പോവത്തില്ല"" ചുണ്ടു കൊട്ടി കൊണ്ട് നന്ദുവിനെ നോക്കി കൊണ്ട് ഗൗരി പറഞ്ഞു ""കാലൻ പോലും നിന്നെ വേണ്ടാത്തൊണ്ട""

നന്ദുവും വിട്ട് കൊടുത്തില്ല അവരുടെ സംസാരം കേട്ട് എല്ലാവരുടെയും ഉള്ളിൽ ഒരു തണുപ്പ് പടരുന്നുണ്ടായിരുന്നു പോയത് എന്തോ തിരിച്ചു കിട്ടും പോലെ,, നന്ദുവിനോട് സംസാരിക്കുമ്പോളും ഗൗരിയുടെ നോട്ടം ഹർഷനിലേക് പാറി വീഴുന്നുണ്ടായിരുന്നു,,, ഒരവസരത്തിനായി ഇരു ഹൃദയവും തുടിക്കുണ്ടായിരുന്നു വാതിൽ മുട്ടിയതും ഹർഷൻ ചെന്നു വാതിൽ തുറന്നിരുന്നു മുന്നിൽ ഒരു കവറുമ്മായി നില്കുന്നെ സേതുവായിരുന്നു ""ആഹാ ദേ അച്ഛൻ വന്നലോ"" ഉള്ളിലേക്കു വരുന്ന സേതുവിനെ നോക്കി കൊണ്ട് നന്ദു പറഞ്ഞു സേതു നേരെ ഗൗരിയുടെ അടുത്തേക് ചെന്നു കൊണ്ട് അവളുടെ നെറുകയിൽ തലോടി ""വേദന ഉണ്ടോ മോളെ"" ""കുറച്ചു,, കുഴപ്പലാ മാഷാച്ച"" ""എല്ലാരേം കണ്ടാലോ,,ഏട്ടായി എവിടെ"" ""അവൻ എന്തോ ആവിശ്യത്തിന് വേണ്ടി പോയതാ,, ""നിങ്ങൾ എല്ലാരും ഇന്നിവിടെ നിക്കുവോ"" ""ഇല്ല മോളെ,, ഞങൾ ഇപ്പൊ ഇറങ്ങും ഒരാളെ ഇവിടെ നിക്കാവു"" ""ശെരിയ ഞാൻ മാത്രം നിന്ന മതി,, ബാക്കി എല്ലാരും പൊക്കോ"" വെല്യ ഗമയിൽ നന്ദു പറഞ്ഞു ""നിന്നെ ഇവിടെ നിർത്തിക്കാം,

, മോളെ ഹർഷൻ നിന്നോളും,, മതിയിലെ"" സേതു ചോദിച്ചു ""അതെന്താ അച്ഛാ ഞാൻ നിന്ന"" ""ഇത്രെയും ദിവസം നീ ഇവിടെ ആയിരുന്നിലെ,, നല്ല ക്ഷീണം ഉണ്ട് നിനക്ക്"" നന്ദു ചുണ്ടു പിളർത്തി എല്ലാവരെയും മാറി മാറി നോക്കി ഗൗരിക് ഇതിനോടകം എല്ലാവരും അനുഭവിച്ച അവസ്ഥ മനസിലായിരുന്നു,, അവൾ നന്ദുവിനെ നോക്കി ഒന്നു കണ്ണടച്ചു സമ്മതമല്ലെങ്കിൽ കൂടിയും എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി അവൾ പോകാം എന്നായി ""എന്നാ നമ്മുക്ക് ഇറങ്ങിയാലോ"" ഒട്ടൊരു നേരത്തിനു ശേഷം സേതു ചോദിച്ചു കഴുകാനുള്ള തുണിയും മറ്റും എടുത്ത് അമ്മമാരും എണ്ണിച്ചു ""പോകാൻ ആയോ"" ഗൗരിയെ വിട്ട് പോകാൻ താല്പര്യം ഇല്ലാതെ പോലെ നന്ദു ചോദിച്ചു,, ""നാളെ വാ പെണ്ണെ"" അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഗൗരി പറഞ്ഞു ""ഞാൻ നാളെ വരാട്ടോ കുരുത്ത കേട് ഒന്നും കാണിക്കാതെ നല്ല കോച്ചായി ഇരിക്കണേ,, അവളുടെ കവിളിൽ ഉമ്മ വെച്ചുകൊണ്ട് നന്ദു പറഞ്ഞു ""ശെരി എന്റെ നന്ദുമ്മേ"" ""ഹർഷ അവളെ ഭക്ഷണം കഴിപ്പിക്കണേ,, ഇടാനുള്ള ഡ്രസ്സ്‌ അവിടെ ഉണ്ട്"" അമ്മമാരുടെ വകയും ഉപദേശം കിട്ടിയിരുന്നു

""ഹർഷ ഇറങ്ങുവാ,, ശ്രേദ്ധിച്ചേക്കണേ"" അവളെ തോളിൽ തട്ടി കൊണ്ട് സേതു ഇറങ്ങി പിന്നലെ ബാക്കി ഉള്ളവരും നന്ദു തിരിഞ്ഞു നോക്കി ഗൗരിക് കൈ വീശി കാണിച്ചുകൊണ്ടവളും ഇറങ്ങി ........................................................... ഹർഷൻ വാതിൽ അടച്ചു കൊണ്ട് ഗൗരിയുടെ അടുക്കേലെക് ചെന്നു അവളുടെ തലയിലുള്ള കെട്ടിൽ അവൻ പതിയെ തലോടി കൊണ്ട് അവിടെ അവന്റെ അദരം പതിപ്പിച്ചു ഗൗരിയുടെ ചൊടികൾ വിരിഞ്ഞു,, ഇരുവേരും കാത്തിരുന്ന അവരുടേതായ നിമിഷം,,, ഇരു ഹൃദയവും ഒരേ താളത്തിൽ മിടിച്ചു ""പേടിച്ചോ അച്ചുവേട്ട""അവന്റെ കണ്ണിലേക്കു നോക്കി കൊണ്ടവൾ ചോദിച്ചു ""നീ വരുമെന്ന് അറിയായിരുന്നു""കണ്ണ് പോലും മാറ്റാദെ അവൻ ഉത്തരം കൊടുത്തു ""നീ എന്റെ അല്ലേടി എവിടെ പോകാണണേലും ഞാനും കൂടെ ഉണ്ടാവും,,,കുറഞ്ഞ വാക്കുകളിൽ ഉണ്ടായിരുന്നു ഇരുവെരുടെയും ഉള്ളിൽ അടങ്ങിയിരിക്കുന്ന സ്നേഹം ""ആകെ ക്ഷീണിച്ചാലോ അച്ചുവേട്ട""അവന്റെ മുടിയിഴകളിൽ തഴുകി കൊണ്ടവൾ പറഞ്ഞു,,, ഇപ്പോഴും അവൾ നോക്കുന്നത് തന്നേ ആണ് അവളുടെ വേയായിക പോലും കാര്യമാകുന്നില്ല എന്നു കണ്ടതും അവന്റെ ചൊടികളിൽ കുഞ്ഞി പുഞ്ചിരി വിരിഞ്ഞു ""ഭക്ഷണം കഴിക്കണ്ടേ,, മരുന്ന് കുടിക്കാനുള്ളതാ""

""വേണ്ട,, ഒന്നും കഴിക്കാൻ തോന്നുന്നില്ല"" മുഖം ചുളിച്ചു കൊണ്ടാവൾ പറഞ്ഞു ""അയ്യടാ,, മര്യാദക് കുടിച്ചോളണം""അവളോട് പറയുന്നതിനൊപ്പം തന്നേ ചെറു ചൂടോടെ കൂടിയുള്ള കഞ്ഞി സ്പൂൺ ആക്കി അവൻ അവൾക് കൊടുത്തിരുന്നു ഓരോ സ്പൂൺ ശ്രെദ്ധയോടെ തരുന്ന അവനെ ഇമചിമ്മാതെ അവൾ നോക്കി നിന്നു ""എന്താ ഇങ്ങനെ നോക്കണേ ഗൗരിയെ,, ""ഒന്നൂല്യ അച്ചുവേട്ടൻ കഴിച്ചോ"" ""ഇല്ല ഇതു കഴിഞ്ഞ് കഴിച്ചോളം,, ബാക്കി ഉള്ള കഞ്ഞി കൂടെ അവൾക് കൊടുത്തു കൊണ്ട് അതെ പത്രത്തിൽ അവനും കുറച്ചു എടുത്തു കഴിച്ചു,, ""നീ ഉറങ്ങിയിലെ"" അവൾക്കുള്ള മരുന്നും കൊടുത്തു ഫ്രഷ് ആവാൻ കയറിയതായിരുന്നു ഹർഷൻ അവളോട് ഉറങ്ങാനും പറഞ്ഞതാണ് ""ഉറക്കം വരുന്നില്ല അച്ചുവേട്ട"" അവൻ ഒന്നു ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക് ചെന്നു ""അതെന്താ""ഒരു കുറുമ്പോട് കുടിയവൻ ചോദിച്ചു അവളുടെ ഉണ്ട കണ്ണുകൾ ഉരുട്ടി കൊണ്ടവനെ നോക്കി,, ""ഒന്നൂല്യ'' മറുവശത്തേക് മുഖം തിരിച്ചു കൊണ്ടവൾ പറഞ്ഞു അവൻ അവളെ നോക്കി കൊണ്ട് അവളോടൊപ്പം കയറി കിടന്നു,, മുറിവുള്ള എവിടെയും തട്ടാതെ അവളുടെ തല പതിയ തന്റെ നെഞ്ചോട് ചേർത്തു ""ഉറങ്ങിക്കോ,,, അവൾക്കും അതുമതിയായിരുന്നു അവന്റെ സുരക്ഷ വലയത്തിൽ കിടക്കാൻ,,

ഹർഷന്റെ വിരലുകൾ താരാട്ടു പോലെ അവളുടെ തോളിൽ തട്ടി കൊണ്ടിരുന്നു,, നെറുകയിൽ അവൻ പതിപ്പിക്കുന്ന അവന്റെ അധരവും അവൾ അറിയുന്നുണ്ടായിരുന്നു ............................................................. ഹർഷന്റെ ഫോൺ അടിച്ചതും അവൻ ഗൗരിയെ ഒന്നു നോക്കി അവൾ ഉറക്കത്തിൽ ആണെന്ന് കണ്ടതും അവളെ ശല്യപെടുത്താതെ ഫോൺ എടുത്തു ""പറ,, കിച്ചു പോയ കാര്യം എന്തായി"" ""Cctv ദൃശ്യം കിട്ടി ഹർഷ,, വണ്ടിയുടെ ഡ്രൈവർ പൊക്കിട്ടിട്ടുണ്ട് ആൾ നാട് വിടാനുള്ള ശ്രേമെത്തിൽ ആയിരുന്നു കയ്യോടെ തൂക്കി,, തന്റെ മുന്നിൽ അവശനായി കിടക്കുന്നവനെ നോക്കി പുച്ഛിച്ചു കൊണ്ടവൻ പറഞ്ഞു ""മ്മ്,, അവൻ പേര് പറഞ്ഞോ"" ""ഇല്ല,, വിട്ടു പറയുന്നില്ല"" ""രണ്ടു ദിവസം അവടെ കിടക്കട്ടെ അവൻ താനേ പറഞ്ഞോളും"" ഇതുവരെ അവനിൽ കാണാത്ത പുതിയ ഭാവമായിരുന്നു ഹർഷനിൽ തന്റെ പെണ്ണിനെ തൊട്ടവനെ ഒടുക്കാനുള്ള ദേഷ്യം

""ശെരി എന്നാ നീ വെച്ചോ,, ഞാൻ വീട്ടിലേക് പൊക്കോളാം"" ഹർഷൻ ഫോൺ വെച്ചു കൊണ്ട് തന്റെ നെഞ്ചിൽ പതുങ്ങി കിടക്കുന്നവളെ ഒന്നു നോക്കി,,,അവളെ തന്നിലേക് അണച്ചു പിടിച്ചു കൊണ്ടവൻ പലതും കണക് കൂട്ടി കണ്ണടച്ച് കിടന്നു ................................................. ""Damn it,, ഇയാൾ എന്താ ഫോൺ എടുക്കാതെ"" കയ്യിൽ ഉള്ള ഫോണിൽ പലയാവർത്തി ഡ്രൈവറുടെ നമ്പർ ഡയൽ ചെയ്തു കൊണ്ടവൾ പറഞ്ഞു ""What the,,,അവളുടെ ദേഷ്യം നുരഞ്ഞു പൊന്തിയിരുന്നു ഒപ്പം ഉള്ളിൽ എന്തോ ഭയവും എല്ലാം കിച്ചു അറിഞ്ഞാൽ ഉണ്ടാകുന്നത് അവൾക് ഓർക്കാൻ കൂടിയും പറ്റിയിരുന്നില്ല,,, എന്നാൽ അതിനിനി ഒത്തിരി ദൂരമില്ല എന്നുള്ളത് അവൾ അറിഞ്ഞില്ല ......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story