പ്രാണനിൽ: ഭാഗം 34

prananil

രചന: മഞ്ചാടി

 നനക്കണ്ട,, മുറിവ് ഒന്നു ഉണങ്ങിക്കോട്ടെ,, സ്‌ട്രെയിൻ ചെയ്ത് വർക്ക്‌ ഒന്നും എടുക്കരുത്,,, സഞ്ജു ഗൗരിയോടും ഹർഷനോടും ആയി പറഞ്ഞു രണ്ടു ദിവസം കൂടെ അഡ്മിറ്റ്‌ ആകണം,,എന്നത് ഗൗരിയുടെ നിർബന്ധം കൊണ്ട് മാത്രമാണ് സഞ്ജു വീട്ടിലേക് വിടാം എന്നു പറഞ്ഞത് ഗൗരിയുടെ നിർബന്ധം ഒന്നു കൊണ്ട് മാത്രമാണ് ഹർഷനും സമ്മതിച്ചത്,, ഇടക്കുള്ള കൂർപ്പിച്ചുള്ള നോട്ടത്തിൽ അവന്റെ ഇഷ്ട്ടക്കേട് കാണിക്കുന്നുണ്ട്,, ഗൗരി അപ്പോഴെല്ലാം അവനെ നോക്കി കണ്ണു ചുരുക്കും,, അവൾക് അവിടേം വല്ലാതെ മടുപ്പ് തോന്നി തുടങ്ങിയിരുന്നു,,, ""ഹർഷ ആളെ നോക്കികോളണം""അവസാന വാക്ക് എന്ന പോലെ സഞ്ജു പറഞ്ഞു ""ഞാൻ ശ്രേദ്ധിച്ചോളാം"" ഗൗരിയുടെ വിരലിൽ പിടിത്തം ഇട്ടു കൊണ്ടവൻ പറഞ്ഞു ""പോവാറായോ"" റൂമിലേക്ക് കയറി വന്നു കൊണ്ട് കിച്ചു ചോദിച്ചു ""ദേ,, നിന്റെ പെങ്ങൾക് വിട്ടിൽ പോവാതെ ഇരുപ്പുറക്കില്ലലോ,,, കയ്യിലുള്ള ഡ്രെസ്സുകൾ ബാഗിലെക് വെച്ചു കൊണ്ട് കുറച്ചു ദേഷ്യത്തിൽ തന്നേ ഹർഷൻ പറഞ്ഞു ""നീ,, വിട് ഹർഷ,, അവൾ വിട്ടിൽ നല്ല കുട്ടിയായി നിന്നോളും,,, അല്ലേടി"" തന്നേ നോക്കി നിൽക്കുന്ന ഗൗരിയെ നോക്കി കൊണ്ട് അവൻ ചോദിച്ചു അവൾ അവനെ നോക്കി ചുണ്ടു പിളർത്തി കൊണ്ട് തലയാട്ടി

""എന്നാ ഇറങ്ങാൻ നോക്ക് ബില്ല് എല്ലാം ശെരിയാക്കിട്ടുണ്ട് ""കയ്യിൽ ബാഗ് പിടിച്ചു കൊണ്ട് കിച്ചു മുന്നിൽ നടന്നു ""അച്ചുവേട്ട പിണക്കണോ,,,തന്റെ കയ്യിൽ പിടിച്ചു ശ്രെദ്ധയോടെ നടക്കുന്നവനെ നോക്കി കൊണ്ട് അവൾ ചോദിച്ചു,, ""പിണക്കല്ല പെണ്ണെ വിട്ടിൽ നീ അടങ്ങി ഇരിക്കില്ല,, മുറിവ് എങ്ങാനും എവിടെ എങ്കിലും തട്ടിയാൽ എന്തു ചെയ്യാനാ,, പേടിയാടി പൊട്ടി"" അവളെ തോളിലൂടെ കൈയ് ഇട്ടു ചേർത്തു പിടിച്ചു കൊണ്ടാവൻ പറഞ്ഞു,, അവന്റെ വാക്കുകളിൽ ആധി ആണെന്ന് എടുത്തു കാണാമായിരുന്നു ""ഞാൻ നല്ല കുട്ടിയായി ഇരുന്നോളാം,, ഇവിടെ എനിക്ക് മടുത്തിട്ടലേ,, അവിടെ എല്ലാരും ഉണ്ടലോ,, അതാ ഞാൻ,,,പറഞ്ഞു പൂർത്തിയാകാതെ ഹർഷനെ നോക്കി അവൾ ""അങ്ങനെ ഇരുന്നാൽ നിനക്ക് നല്ലത്,,, ഇല്ലേൽ അച്ഛന്റെ ചൂരൽ ചൂട് നിനക്ക് ഞാൻ അറിയിച്ചു തരും കേട്ടോടി,, അവളുടെ മൂക്കുത്തിയിൽ തട്ടി കൊണ്ടാവൻ പറഞ്ഞു സംസാരിച്ചു ഇരുവേരും താഴെ നിർത്തിയിട്ടുള്ള കിച്ചുവിന്റെ കാറിൽ എത്തിയിരുന്നു,, അവളെ ശ്രെദ്ധയോടെ പിൻ സീറ്റിൽ ഇരുത്തി അവനും ഒപ്പം ഇരുന്നു,,, ഇരുവരെയും നോക്കി കിച്ചു കാർ മുന്നിലേക്ക് എടുത്തു തന്റെ മേലേക്ക് ഭാരം കൊടുത്തു പുറം കാഴ്ച്ചയിൽ നോക്കി നിക്കുന്നവളെ കണ്ടു കൊണ്ട് ഹർഷൻ മുന്നിലെ ഗ്ലാസ്സിലേക് നോക്കി അവന്റെ നോട്ടം കണ്ടതും കിച്ചു രണ്ട് കണ്ണ് ചിമ്മി കാണിച്ചു,,, ............................................................

"""ഗൗരി""" അവളെ കണ്ടപ്പാടെ ഉമ്മറത്തു നിന്നു നന്ദു ഓടി കാറിന്റെ അരികിലേക് ചെന്നു ""പതിയെ വീഴും പെണ്ണെ"" അവളുടെ തലയിൽ ഒന്നു തട്ടി കൊണ്ട് കിച്ചു പറഞ്ഞു ""താൻ പോടോ കള്ള ഡോക്ടറെ"" അവനെ നോക്കി നാക്ക് നിട്ടി കൊണ്ടവൾപറഞ്ഞു ""നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് അങ്ങനെ വിളിക്കരുത് എന്ന്"" നോവത്തെ രീതിയിൽ അവന്റെ ചെവിക്കു പിടിച്ചു കൊണ്ട് കിച്ചു പറഞ്ഞു "വിട്,,കിച്ചുവേട്ട,, അവന്റെ കയ്യിൽ പിടിച്ചു കൊണ്ടവൾ കെഞ്ചി അവളെ നോക്കി പേടിപ്പിച്ചു കൊണ്ടവൻ പിടി വിട്ടു ""രണ്ടാളും കണ്ടാൽ തുടങ്ങിക്കോളും"" രണ്ടു പേരുടെയും തോളിൽ തട്ടി കൊണ്ട് ഹർഷൻ പറഞ്ഞു അപ്പോഴേക്കും രാധികയും,, സുഭദ്രയും ഇറങ്ങി വന്നിരുന്നു '"രണ്ടു പേരും തല്ല് കഴിഞ്ഞു വാ,, ഹർഷ നീ മോളെ കൂട്ടി അകത്തു പോയെ,, രാധിക അവനോടായി പറഞ്ഞു കൊണ്ട് അവരുടെ കൂടെ ഉള്ളിലേക്കു പോയി ""നാണം ഉണ്ടോ നിനക്ക്,, കൊച്ചിനോട് തല്ല് പിടിക്കാൻ,, നന്ദുവിനെ ചേർത്തു പിടിച്ചു കൊണ്ട് സുഭദ്ര കിച്ചുവിനെ നോക്കി കണ്ണുരുട്ടി,, നന്ദു അവനെ നോക്കി ചിരിയടക്കി ""കൊച്ചോ,, ഇവളൊക്കെ കൊച്ചു എന്നു വിളിക്കാൻ അമ്മക് ഭ്രാന്താ"" ""നീ അടി വാങ്ങും കിച്ചു,, മോൾ വാ"" നന്ദുവിനെ കൊണ്ട് ഉള്ളിലേക്കു ചേർത്തു പിടിച്ചു പോയിരുന്നു രാധിക അവൾ തിരിഞ്ഞു നിന്നു അവനെ ഇപ്പൊ എങ്ങനെ ഉണ്ടന്നെ പോലെ നോക്കി ഹാ,, ഇപ്പൊ ഞാൻ ആരായി എന്നാ ഭാവത്തിൽ അവരുടെ പിന്നാലെ കിച്ചുവും കയറി ..........................................................

. ""മോളെ തലയിൽ വെള്ളം ഒന്നും ആയില്ലല്ലോ,, വന്നപാടെ ഗൗരിയെ മേൽകഴുകാൻ കയറ്റിയിരുന്നു,,രാധിക ഒപ്പം സഹായിക്കാനും ഉണ്ടായിരുന്നു അവളുടെ കൈ കേട്ടുള്ളതിനാൽ ഹർഷന്റെ ഒരു ഷർട്ട്‌,, പാവാട ആണ് ആളുടെ വേഷം ""ഞാൻ പോയി ഭക്ഷണം എടുത്തു വരാട്ടോ"" അവളുടെ നെറുകയിൽ തലോടി കൊണ്ട് രാധിക പറഞ്ഞു അപ്പോഴേക്കും റൂമിലേക്കു ഹർഷൻ ഫ്രഷ് ആയി വന്നിരുന്നു എങ്ങോട്ടോ പോകൻ എന്നാ പോൽ ഡ്രസ്സ്‌ മാറ്റി നില്കുന്നവനെ അവളെ നോക്കി ""എങ്ങോട്ടാ അച്ചുവേട്ട"" ""പുറത്ത് പോകണം ഗൗരി,, കുഞ്ഞൊരു ആവിശ്യം ഉണ്ട് ""അവളുടെ അടുക്കൽ ചെന്നു അവൻ പറഞ്ഞു '''അച്ചുവേട്ട,, മുടി ഒന്നു കെട്ടി തരാവോ"' ""ഇങ് താ,, മുടിയെല്ലാം ഒന്നു ഒതുക്കി കൊണ്ടവൻ നേരെ കെട്ടി കൊടുത്തു,,ഒപ്പം ഒരിത്തിരി സിന്ദൂരം കൂടെ നെറ്റി തടത്തിൽ വരഞ്ഞു എന്തു കൊണ്ടോ ഗൗരിയുടെ കണ്ണുകൾ ഒന്നു നിറഞ്ഞു ""എന്താടാ,, അവളെ തന്നിലേക് ചേർത്തു നിർത്തി കൊണ്ടവൻ ചോദിച്ചു ""മ്മ്ഹമ്,, തല പതിയെ അനക്കി കൊണ്ടവൾ അവനോട് ചേർന്നു നിന്നു ""ഭക്ഷണം കഴിക്കണ്ടേ"" അവളെ കിടക്കയിൽ പിടിച്ചിരുത്തി കൊണ്ട് അവൻ ചോദിച്ചു അപ്പോഴേക്കും രാധിക ഭക്ഷണo കൊണ്ട് വന്നിരുന്നു ""ആ നീ ഇവിടെ ഉണ്ടായിരുന്നോ,, ഇതൊന്നു മോൾക് കൊടുത്തേ"" കയ്യിലെ ചോറും കറികളും ഉപ്പേരികളും അടങ്ങിയ പത്രം അവന്റെ അടുക്കലേക് വെച്ചു കൊടുത്തു ""അമ്മ എങ്ങോട്ടാ,, ധൃതിയിൽ പോകുന്നവരെ നോക്കി കൊണ്ടവൻ ചോദിച്ചു,,

""പാടത്തു പണിക്കാർ ഉണ്ട് ചെക്കാ അവർക്ക് ഭക്ഷണo കൊടുക്കണ്ടേ,, ""ആ,, അമ്മ പോയി വാ ഞാൻ കൊടുത്തോളം"" ഹർഷൻ ചോർ എല്ലാം ചെറുതായി ഉരുളക്കൾ ആക്കി കൊണ്ട് അവളുടെ വായിലേക്ക് വെച്ചു കൊടുത്തു,, അവൾക്കും വീട്ടിലെ ഭക്ഷണം കഴിക്കാൻ കൊതിയായിരുന്നു,,, ഒപ്പം കഞ്ഞിയിൽ നിന്നൊരു മോചനവും,, പതിയെ എല്ലാം കഴിച്ചു കൊണ്ട് ഹർഷൻ പാത്രവും ആയി എണീച്ചു,, അത് കൊണ്ട് വെച്ച്,,, ഒപ്പം മുഖം തുടച്ചു കൊടുത്തു കുടിക്കാനുള്ള വെള്ളവും,,മരുന്ന് കൊടുത്തു,, ""അല്ല ഗൗരിയെ ഇതിപ്പോ നിന്റെ ഡ്രസ്സിൽ രണ്ടാൾക് കയറലോ,, അവന്റെ ഷർട്ട്‌ ഇട്ടു നില്കുന്നവനെ നോക്കി ഒന്നു കളിയാക്കി കൊണ്ടവൻ പറഞ്ഞു ""പിന്നെ നിക്ക് കൈ വേദനിക്കിലെ,, അവളുടെ കണ്ണുരുട്ടി കൊണ്ടവളും പറഞ്ഞു ""എന്തായാലും കൊള്ളാം നല്ല രസം ഉണ്ട്ട്ടോ,, കാണാൻ അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ടവൻ പറഞ്ഞു ""പോ അവിടുന്ന്,, അവനെ പിന്നിലേക്ക് തള്ളി പിണക്കം എന്ന പോൽ അവൾ പറഞ്ഞു ""അയ്യേ,, എന്റെ ഗൗരി പെണ്ണ് പിണങ്ങല്ലേ,, അവളുടെ മൂക്കുത്തിയിൽ ചുണ്ടമ്മർത്തി കൊണ്ടവൻ പറഞ്ഞു,, അത്രെയേ അവളുടെ പിണക്കത്തിനും ആയുസ് ഉണ്ടായിരുന്നോളൂ ""അച്ചുവേട്ട,, നിക്ക് ഒന്നുറങ്ങണം,, തന്നേ നോക്കി പറയുന്നവളുടെ നെറുകയിൽ മുത്തി കൊണ്ടവൻ അവളെ ബെഡിൽ ഇരുത്തി,,

അവനും കിടന്നു കൊണ്ടവളെ ശ്രേദ്ധിച്ചു നെഞ്ചിൽ കിടത്തി അപ്പോഴേക്കും നന്ദുവും പുതപ്പ് എടുത്തു വന്നിരുന്നു,, ഗൗരിയെ തട്ടി കൊണ്ടിരുന്നവൻ നന്ദുവിനെ നോക്കി... ""ഏട്ടാ"" അവനെ ഒരു താളത്തിൽ വിളിച്ചതും അവൻ അവളെ നോക്കി ""ഇങ് വാടി കാന്താരി,, തന്റെ കൈ വിരിച്ചു കൊണ്ടവൻ അവളെ തന്നിലേക് ക്ഷണിച്ചു,, ആ സമയം മതിയായിരുന്നു ഓടി അവൾക് അവന്റെ അരികിൽ എത്താൻ പാതി ഉറക്കത്തിലേക് വഴുതി പോകാൻ തുടങ്ങിയ ഗൗരിയും അവളുടെ സാനിധ്യം അറിഞ്ഞ പോലെ ചൊടികൾ വിരിഞ്ഞു നന്ദുവിനെയും ഗൗരിയെയും തന്റെ ഇടനെഞ്ചിൽ ചേർത്തു പിടിച്ചു,, ഒരുവൾക് അവൻ പ്രാണൻ ആയിരുന്നെങ്കിൽ മറ്റൊരുവൾക് അവൻ തന്റെ ഏട്ടനായിരുന്നു,, അച്ഛന്റെ സ്ഥാനം കൊടുക്കുന്നവൻ,, ഇരുവേരും ഉറക്കത്തിലേക് വഴുതി വീഴും വരെ അവന്റെ വിരലുകൾ അവരെ തട്ടുന്നുണ്ടായിരുന്നു,,, രണ്ടു പേരും ഉറക്കത്തിലേക് പോയി എന്നു മനസിലായതും ശ്രെദ്ധയോടെ രണ്ടു പേരെയും മാറ്റി കിടത്തി,, നന്ദു ഒന്നു ഞെരുങ്ങി കൊണ്ട് ഗൗരിയെ പിടിച്ചു,,, രണ്ടുപേരെയും നോക്കി കൊണ്ട് പുതപ്പ് നേരെ ഇട്ടു കൊടുത്തു,, നെറുകയിൽ രണ്ടു പേർക്കും ചുണ്ടമ്മർത്തി,,ഒന്നും കൂടെ നോക്കി വാതിൽ ചാരി കൊണ്ടവൻ പുറത്തേക്കിറങ്ങി ........................................................

പുറത്ത് കാത്തു നിൽക്കുന്ന കിച്ചുവിന്റെ കൂടെ കാറിൽ കയറി അവൻ തന്റെ ലക്ഷ്യ സ്ഥാനത്തേക് എത്തി പഴയെ ഒരു കെട്ടിടത്തിന്റെ മുന്നിൽ നിന്നതും ഇരുവെരുടെയും ചുണ്ടിൽ ഗൂഢമായ പുഞ്ചിരി വിരിഞ്ഞു കാറിൽ നിന്നിറങ്ങി അകത്തേക്കു പ്രവേശിച്ചതും കണ്ടിരുന്നു കാസരയിൽ കെട്ടി ഇരിക്കുന്നവനെ കണ്ടു കിച്ചു ഒരു കുപ്പി വെള്ളം എടുത്തവന്റെ മുഖത്തേക് ഒഴിച്ച്,, കിച്ചു തലിയത്തിന്റെ ബാക്കി എന്നോണം അവന്റെ മുഖത്ത് അവിടെ ഇവിടെ ആയി മുറിപാടുകൾ ഉണ്ടായിരുന്നു ""നിനക്ക് ഇപ്പോഴും പറയാനായിലെ ഡാ,, ആർക് വേണ്ടിയാണ് നീ ചെയ്തു എന്ന്,,,,ഹർഷൻ അവന്റെ മുന്നിൽ നിന്നു കൊണ്ട് ചോദിച്ചു എന്നാൽ മറുപടി ഒന്നും ഉണ്ടായിരുന്നില്ല പലയാവർത്തി ചോദിച്ചപ്പളും ഉത്തരം തരത്തെ നില്കുന്നവനെ കണ്ടതും ഹർഷന്റെ ഭാവം മാറിയിരുന്നു,, തന്റെ പെണ്ണ് അനുഭവിച്ച വേദന മാത്രമേ മുന്നിൽ കണ്ടോള്ളൂ കസാര ഉൾപ്പടെ ബാക്കിലേക് ചവിട്ടിയിരുന്നു ഹർഷൻ,, അവന്റെ കയ്യിലെ കേട്ട് അഴിച്ചു,, പലയാവർത്തി അവന്റെയും കിച്ചുവിന്റെയും ദേഷ്യം അവനിൽ തീർത്തു,, ഇരുവേരും ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു ""ഇവനോടൊന്നും ഇങ്ങനെ ചോദിച്ചാൽ പോരാ ഹർഷ,, സൈഡിൽ ഉള്ള ഇരുമ്പ് വടി എടുത്തു കൊണ്ട് കിച്ചു പറഞ്ഞു

""നിനക്ക് രണ്ടു വഴി മാത്രമേ ഒള്ളു,, ഒന്നല്ലെങ്കിൽ നിനക്ക് ഇവിടെ കിടന്ന് ചാവം അല്ലെങ്കിൽ സത്യം തുറന്നു പറഞ്ഞു ജീവിക്കാം,,, ഏതു വേണം എന്നുള്ളത് നിനക്ക് തീരുമാനികാം,,, നീ തോട്ടത് എന്റെ പെണ്ണിനായ അതിനുള്ളത് തരാതെ നിനക്ക് പൊക്കാൻ കഴിയില്ല"" ""വേ..ണ്ട ഞാ..ൻ,,ഞാൻ പറ..യാം"" കിച്ചു കയ്യിലുള്ള വടി അവൻ നേരെ നീട്ടാൻ നിന്നതും കിതച്ചു കൊണ്ട് അയാൾ പറഞ്ഞു മൂക്കിൽ നിന്നും വായിൽ നിന്നും രക്തം ഒഴുക്കുന്നുണ്ടായിരുന്നു,, ഇനിയും വെയ്യാതെ അയാൾ പറഞ്ഞു """"എന്നാ പറയടാ ആർക് വേണ്ടിയാ നീ ഈ ചെറ്റത്തരം കാണിച്ചത്,,,,,,,, അലറി കൊണ്ടായിരുന്നു ഹർഷന്റെ ചോദ്യം ""മിത്ര""അവൾക് വേണ്ടിയാ കിതച്ചു കൊണ്ട് അയാൾ പറഞ്ഞു കേട്ടു നിന്നവർ ഒന്നു ഞെട്ടി,, എന്തിനവൾ എന്നാ ചിന്ത?? .....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story