പ്രാണനിൽ: ഭാഗം 35

prananil

രചന: മഞ്ചാടി

""""എന്നാ പറയടാ ആർക് വേണ്ടിയാ നീ ഈ ചെറ്റത്തരം കാണിച്ചത്,,,,,,,, അലറി കൊണ്ടായിരുന്നു ഹർഷന്റെ ചോദ്യം ""മിത്ര""അവൾക് വേണ്ടിയാ കിതച്ചു കൊണ്ട് അയാൾ പറഞ്ഞു കേട്ടു നിന്നവർ ഒന്നു ഞെട്ടി,, എന്തിനവൾ എന്നാ ചിന്ത?? ""അവൾ എന്തിനാ,, കിച്ചുവിന്റെ ശബ്‍ദം വിറച്ചിരുന്നു ""നിനക്ക് വേണ്ടി,, ഒന്നു ചുമച്ചു കൊണ്ടായാൾ പറഞ്ഞു ""ഇവൻ വേണ്ടിയോ,, ഹർഷന്റെ ശബ്‍ദം ഉയർന്നു,,, നന്ദു വിട്ടിൽ നിന്നു കൊണ്ട് മിത്രയെ പറ്റി പറഞ്ഞത് എല്ലാം ഒരു നിമിഷം അവനിൽ മിന്നി മറഞ്ഞു "എനിക്ക് വേണ്ടി,, അവൾക് തന്നോടുള്ള ഒരിഷ്ട്ടം അത്രമാത്രമേ കരുതിയിരുന്നോളൂ,, എന്നാൽ അത് ഇത്രെമേൽ കൊടും വിഷമാണെന്ന് കിച്ചു അറിഞ്ഞില്ല ""അങ്ങനെ എങ്കിൽ എന്തിനാടോ താൻ ഗൗരിയെ,, എന്തോ ഓർത്ത പോലെ അവൻ അയാളുടെ നേരക്ക് ചീറി,,, കിച്ചുവിന്റെ മനസ് പിടഞ്ഞിരുന്നു ""അതിന് ആ കുട്ടി അല്ലായിരുന്നു,, അവളോടൊപ്പം നിന്നവളെ ആയിരുന്നു,, പക്ഷെ അപ്പോഴേക്കും ബ്രേക്ക്‌ കിട്ടാത്തോണ്ടാ"" കിച്ചുവിന്റെ ചെവിയിൽ നന്ദുവിന്റെ വാക്കുകൾ കടന്നു വന്നു,,എന്നെയാ കിച്ചുവേട്ട,, അവന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു താൻ കാരണം ഗൗരിക്ക് എന്നാ ചിന്ത അവന്റെ ഹൃദയത്തെ വെല്ലാതെ ഉലച്ചിരുന്നു,,

അവന്റെ അവസ്ഥ മനസിലാക്കിയ പോലെ ഹർഷൻ അവന്റെ തോളിൽ കൈ വച്ചു ""ഹർഷ,, ഞാൻ കാരണം,, വാക്കുകൾ എവിടെയോ ഇടറി പോയിരുന്നു ""നിന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് നല്ല പോലെ അറിയാം കിച്ചു,, പക്ഷെ വേണ്ട,, ഗൗരി ആയാലും നന്ദു ആയാലും നമ്മുടെ ജീവൻ തന്നേ അല്ലേടാ,,, ""സാറുമാരെ അവൾക്ക് ഭ്രാന്താ എന്തിനെയും നേടി എടുക്കണം എന്നാ വാശി,, അവളെ പേടിച്ച ഞാൻ ഇത്രെയും നേരം ഒന്നും പറയാതെ ഇരുന്നേ,, എന്തു ചെയ്യാനും അവൾ മടിക്കില്ല,,, അവന്റെ വാക്കുകളിൽ നിന്നു തന്നേ ആ പേടി അവർക്ക് മനസിലാകുമായിരുന്നു ""കിച്ചു,, നീ വാ,, അവന്റെ തോളിൽ തട്ടി കൊണ്ടവൻ പറഞ്ഞു അവൻ സ്വസ്ഥമായി ഒന്നു സംസാരിക്കണം എന്നു ഹർഷനും തോന്നിയിരുന്നു ഒന്നും മിണ്ടാതെ തന്നേ കിച്ചു അവിടെ നിന്നു എണ്ണിച്ചിരുന്നു,,, അവൻ കെട്ടിയിട്ട അയാളുടെ കയറുകൾ അഴിച്ചിട്ടു,, ""മേലെ ഇനി ഈ പരിവാടിക് നിക്കരുത്,,, ഇനി നിന്നെ ഇങ്ങനേ വിടണം എന്നില്ല,, കേട്ടോടാ,, അവന്റെ ഷർട്ടിന് പിടിച്ചു കൊണ്ട് ഹർഷൻ പറഞ്ഞു കൊണ്ട് അവൻ പുറത്തേക്കിറങ്ങി ""ഹർഷ,,, അയാൾ"" ""ജീവൻ വരുമ്പോ എണീച്ചു പൊക്കോളും,, നീ കയർ"" ഹർഷൻ കിച്ചുവിനെ നോക്കി കൊണ്ട് കാർ എടുത്തു,, ഇതുവരെ ഇല്ലാത്ത മൗനം അവരിലേക് കടന്നു വന്നിരുന്നു .................................................

കാർ നേരെ ചെന്നു നിന്നത് ബീച്ചിൽ ആയിരുന്നു രണ്ടു പേരും ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് മാറി നിന്നു കിച്ചുവിന്റെ മനസ് ശാന്തമായി എന്നു കണ്ടതും ഹർഷൻ സംസാരത്തിന് തുടക്കം ഇട്ടു ""കിച്ചു,,, ""മ്മ്,, ""നീ ഒകെ അല്ലടാ,, അവന്റെ തോളിൽ ഒന്നു തട്ടി കൊണ്ടവൻ പറഞ്ഞു ""കേട്ടപ്പോൾ ഉണ്ടായ ഒരു ഷോക്ക്,, ഞാൻ ഇതുവരെയും അറിഞ്ഞില്ല ഹർഷ,, അവൾക് എന്നോടുള്ളത് ഭ്രാന്തമായി,,, എന്തിനെയും തകർക്കാനുള്ള ഒന്നാണ് എന്ന്,,, ""നമ്മുക്ക് ഇതിനൊരു പരിഹാരം കണ്ടെത്തേണ്ടേ,,, അവൾ ഇനിയും ഇതൊന്നും ചെയ്യില്ല എന്നാരു കണ്ടു"" ""ഇല്ല ഹർഷ,, അവളെ ഇനി ഒരു നീക്കത്തിന് സമ്മതിക്കരുത്,,പക്ഷെ,, അവൻ ഒന്നു നിർത്തി കൊണ്ട് ഹർഷനെ നോക്കി ""എന്താടാ,, ""അതിന് മുൻപ് ഇതെല്ലാം വേറെ ഒരാളും കൂടെ അറിയണം,, അതാരാ ഹർഷൻ സംശയത്തോടെ കിച്ചുവിനെ നോക്കിയതും ദൂരെ നിന്നു നടന്നു വരുന്നവനിലേക് അവന്റെ കണ്ണുകളും ചെന്നെത്തി ""സഞ്ജു"" ഇവൻ എന്താ ഇവിടെ അവരുടെ അടുത്തേക് വരുന്ന സഞ്ജുവിനെ നോക്കി കൊണ്ട് ഹർഷൻ സംശയത്താൽ കിച്ചുവിനെ നോക്കി

""അവളെ എത്ര വെറുക്ക പെട്ടവൾ ആയി നമ്മൾ വിലയിരുത്തിയാലും അവളെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന ഒരുത്തന അത്"" അവൻ പറഞ്ഞത് ഹർഷനിൽ ഒരു ഞെട്ടൽ തന്നേ സൃഷ്ടിച്ചിരുന്നു,, അപ്പോഴേക്കും സഞ്ജു അവന്റെ അരികിൽ എത്തിയിരുന്നു ""നീ എന്തിനാ എന്നെ വിളിപ്പിച്ചേ,, സഞ്ജു സംശയത്താൽ കിച്ചുവിനെ നോക്കി ആ നോട്ടം ഒടുവിൽ ഹർഷനിലും എത്തി നിന്നു ""എന്താ ഹർഷ പ്രശനം,, ഗൗരിക് എന്തെങ്കിലും,, ""ഏയ് അതല്ല സഞ്ജു"" ""പിന്നെ എന്താ ഹർഷ,, കാര്യം'' ""ഗൗരിയുടെ ഒരു ആക്‌സിഡന്റ് അല്ല സഞ്ജു,, its a planned one"" ""നീ എന്തൊക്കയാടാ പറയുന്നേ നിങ്ങൾക് ഇതിന് മാത്രം ശത്രുത വരാൻ ആരാ ഉള്ളത്,, അവൻ അത്രെയും അടുത്തറിഞ്ഞതിനാൽ ആവണം ആ ചോദ്യം,, ആരെയും അരിഞ്ഞു കൂട്ടി ഉപദ്രവിക്കാൻ ആ കുടുംബം തെയാറല്ല എന്ന് ""ആളെ നിനക്കറിയൂo'' ""എനിക്കോ,, ആരാടാ,,രണ്ടു പേരെയും മാറി നോക്കി കൊണ്ടവൻ ചോദിച്ചു മിത്ര ഹർഷന്റെ ശബ്ദം ഒരു കനൽ കണക് അവന്റെ ഹൃദയത്തിൽ തട്ടി നിന്നു ""അവളോ, എടാ കിച്ചു,,, കിഷോറിൽ നിന്നു കിച്ചുവിലേക് അവനും മാറിയിരുന്നു ""മ്മ്,,, നീ ഇപ്പോഴും ഹൃദയത്തിൽ കൊണ്ട് നടക്കുന്ന നിന്റെ പെണ്ണ്"" സഞ്ജു മറ്റൊന്നും കേട്ടില്ല,,

അവൻ അവിടെ ഉള്ള ഒരു ബെഞ്ചിൽ തളർന്ന പോലെ ഇരുന്നു ""നിനക്കാവോളോടുള്ള ഒരിഷ്ടം അതു മാത്രമേ എനിക്കറിയൂ,, പക്ഷെ അതെവിടെ നിന്ന തുടങ്ങിയത്,, കിച്ചു അവനോടായി ചോദിച്ചു ഹർഷനും അവൻ പറയാൻ പോകുന്നത് ശ്രെദ്ധയോടെ കേൾക്കാൻ എന്ന പോലെ നിന്നു ""നിങ്ങൾക് എല്ലാം ഇപ്പോഴുള്ള അവളെ അറിയൂ,,, എന്നാൽ അവൾ ഇങ്ങനെ ഒന്നും ആയിരുന്നില്ല കിച്ചു,,, അവൾ വെല്ലാതെ മാറി പോയി എന്നെനിക്കറിയായിരുന്നു,,,പക്ഷെ അത് ഇതിനുമാത്രം ആണെന്ന് എനിക്കറിയില്ലായിരുന്നു,,, തന്റെ മുഖം ഇരു കയ്യിലും ആയി താങ്ങി ഇരുന്നു കൊണ്ടവൻ പറഞ്ഞു അവന്റെ മാനസികാവസ്ഥ അറിഞ്ഞ പോലെ ഹർഷൻ അവന്റെ തോളിൽ തട്ടി മുഖം ഒന്നമർത്തി തുടച്ചു കൊണ്ടവൻ പറയാൻ തുടങ്ങി ""ഞാൻ പത്തിൽ പഠിക്കുന്ന സമയം അന്നാ അവളെ ആദ്യമായി കാണുന്നെ,, ഇപ്പോഴത്തെ പോലെ അല്ലാട്ടോ അന്നവൾ നിഷ്കളങ്കമായ ഒരു കൊച്ചു പെണ്ണായിരുന്നു,, ആദ്യമായി അവളെ കണ്ടത് ഇപ്പോഴും എനിക്ക് ഓർമ ഉണ്ട്,,അവനിൽ തിളക്കമുള്ള ഒരു പുഞ്ചിരി നിറഞ്ഞു ""സഞ്ജു ബോൾ പാസ് ചെയ്യ്"" ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ വിളിച്ചു കൂവുന്നവനെ നോക്കി കൊണ്ട് തന്റെ അരികിൽ ഉള്ള പന്ത് അവൻ വീശി അടിച്ചു,,,

എന്നാൽ അത് കൊണ്ടത് നടന്നു വരുന്ന കുഞ്ഞു മിത്രയിൽ ആയിരുന്നു ""ആഹ്ഹഹാ,, ""അയ്യോ,, സഞ്ജു ഓടി അവളുടെ അരികിൽ എത്തിയിരുന്നു ""എന്തെങ്കിലും പറ്റിയോ,, അവളെ എണീപ്പിക്കുന്നതിനിടയിൽ അവൻ ചോദിച്ചു ""എനിക്ക് നൊന്തു,, രണ്ടു കൊമ്പും കെട്ടി ഉണ്ട കണ്ണുകളിൽ കരിമഷിയും എഴുതി കണ്ണു നിറച്ചു നിൽക്കുന്നവളേ കണ്ടതും അവന്റെ ഉള്ളിൽ പേരറിയാത്ത ഒരു വികാരം നിറച്ചിരുന്നു ""ഏട്ടൻ എന്തിനാ ബോൾ എറിഞ്ഞേ ""ചുണ്ടു പിളർത്തി കൊണ്ടാവൾ കണ്ണു നിറച്ചു ചോദിച്ചതും അവൻ തല ഒന്നു കുടഞ്ഞു ""സോറി,, അറിയാതെ തട്ടിയതാ"" അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടതും അവന്റെ നെഞ്ചിൽ എന്തോ കൊളുത്തി വലിക്കുന്ന പോലെ തോന്നിയിരുന്നു അവൻ ബാഗിൽ നിന്നൊരു ചോക്ലേറ്റ് എടുത്തു അവളുടെ കയ്യിലെക്ക് വെച്ചു കൊടുത്തു ആ നിറഞ്ഞ കണ്ണുകൾ തിളങ്ങി,,, അവനെ നോക്കി ഒരു കുഞ്ഞി പുഞ്ചിരി കൊടുത്തു,, അത് മതിയായിരുന്നു അവന്റെ ഉള്ളിൽ ഒരു തണുപ് പടരാൻ ""എന്താ തന്റെ പേര്""

അവളുടെ കവിളിൽ ഒന്നു കുത്തി കൊണ്ടവൻ ചോദിച്ചു ""മിത്ര എന്നാ,,കൊഞ്ചി കൊണ്ടവൾ പറഞ്ഞു ""മിത്ര വാ പോകാം,,, പിന്നിൽ നിന്നു വിളിച്ചതും അവൾ അവൻ നേരെ കൈ വീശി കാണിച്ചു കൊണ്ട് അവരോടൊപ്പം പോയിരുന്നു,,, ആ പത്തു വയസുകാരി അവനിൽ തീർത്ത മാറ്റാതെ അവൻ തന്നേ അത്ഭുതം ആയിരുന്നു ""പിന്നെയും അവളെ ഒരുപാട് കണ്ടു,, അമ്മയുടെ കയ്യും പിടിച്ചു വാ തോരാതെ സംസാരിച്ചു വരുന്ന ആ കുഞ്ഞി കുറുമ്പിയെ,, അവള്കായി കയ്യിൽ ചോക്ലേറ്റ് വെക്കുന്നത് എനിക്ക് ശീലമായി,, ആദ്യം എല്ലാം എന്നെ കാണുമ്പോ പുഞ്ചിരി തൂക്കിയിരുന്നവൾ,, പിന്നീട് പതിയെ സംസാരിക്കാൻ തുടങ്ങി,,അവൾക് ഞാൻ അവളുടെ "സച്ചു" ആയിരുന്നു,, "സച്ചേട്ടാ" എന്നു വിളിച്ചു ഓടി വരുന്ന അവളുടെ മുഖം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്,,മിത്രയിൽ നിന്നു അവൾ എനിക്ക് എന്റെ മാത്രം "മിഥുട്ടി" ആയി,,,പതിയെ ഞാൻ അവളെ അറിഞ്ഞു,, ബിസിനെസിനെ പിന്നലെ പോയിരുന്ന അച്ഛൻ,, അവയിൽ നിന്നെല്ലാം അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞിരുന്ന അമ്മ,, അവൾക് ജീവനായിരുന്നു അമ്മയെ,, പതിയെ വർഷങ്ങൾ കഴിഞ്ഞു പോയി എന്നോടൊപ്പം അവളും വളർന്നു,,അവളുടെ ഉള്ളിൽ എനിക്കും ഒരു സ്ഥാനം നിലകൊണ്ട്,,

എന്നെ പ്ലസ് ടു കഴിഞ്ഞു ഇവിടെ നിന്നും തുടർ പഠനത്തിന് പുറത്തേക് വിട്ടു,, അവസാനമായി അവളെ കാണൻ ചെല്ലുമ്പോഴും അവൾക് വേണ്ടി ഒരു മിട്ടായി കയ്യിൽ ഒതുക്കി പിടിച്ചിരുന്നു,, അവളോട് യാത്ര പറയുമ്പോൾ ഇപ്പോഴും അറിയില്ല ആ കണ്ണിൽ കണ്ടത് എന്നോടുള്ള സ്നേഹം ആണോ,, അതോ എന്നെ ഒരു ഏട്ടനയാണോ,, ഒന്നും എനിക്ക് അറിയില്ല,,,പക്ഷെ ആ കണ്ണുകളിൽ ഞാൻ കണ്ട നോവ്,, അത് മതിയായിരുന്നു എനിക്ക്,, മുന്നിൽ കരയെ ആഞ്ഞു പുൽക്കുന്ന തിരകളെ നോക്കി കൊണ്ടവൻ പറഞ്ഞു,,ഒന്നു നിശ്വസിച്ചു കൊണ്ട് അവൻ തുടർന്ന് ഇവിടെ നിന്നു പോയതിൽ പിന്നെ ഞാൻ ഓരോ നിമിഷവും മനസിലാക്കുകയായിരുന്നു,, ഒരു കൗമാരക്കാരന്റെ മനസ്സിൽ തോന്നുന്നേ പ്രണയം അല്ലായിരുന്നു അതെന്ന്,, എന്റെ ജീവനേക്കാൾ ഏറെ വില അതിനുണ്ടെന്ന്,,അവളെറിയാതെ എടുത്ത് ഓരോ ചിത്രത്തിലും മറ്റും ഞാൻ എന്റെ ദിവസങ്ങൾ തള്ളി നീക്കി,, അതിനിടയിൽ നാട്ടിലേക് വന്നപ്പോൾ അറിഞ്ഞു അവളുടെ അമ്മ മരിച്ച വിവരവും അവൾ അവിടെ നിന്ന് മാറിയതും,, അവളുടെ അച്ഛൻ അവളെ നോക്കുന്നതും എല്ലാം,,, പഠിത്തം കഴിഞ്ഞു നാട്ടിലേക് ഓടി വന്നപ്പോൾ ഞാൻ അറിഞ്ഞില്ല കിച്ചു,, അവൾ ഇത്രമാത്രം മാറി എന്ന്,,

ജീവനേക്കാൾ കൂടുതൽ അവളെ സ്നേഹിച്ച അമ്മയുടെ വേർപാട് അവളെ ഒത്തിരി മാറ്റിയിരുന്നു,, ഇരുട്ട് മുറിയിൽ അഭയം തേടി അവൾ,, അവളുടെ അമ്മയുടെ ഓർമയിൽ,, ആ സമയത്ത് പോലും അവളുടെ അച്ഛൻ അവളെ ശ്രേദ്ധിചില,,, അവസാനം അയാൾ പണത്തിനു മീതെ തന്റെ മകൾ ഉണ്ടെന്ന സത്യം മനസിലാക്കിയപ്പോഴേക്കും വൈകിയിരുന്നു,,, അവൾക്ക് ഉള്ളിൽ ഓരോ പുതിയ ശീലങ്ങൾ തുടങ്ങിയിരുന്നു,,, അവളെ ദൂരെ നിന്നു കാണാം എന്ന പ്രതീക്ഷയിൽ ആണ് നമ്മുടെ ഹോസ്പിറ്റൽ തന്നേ ജോയിൻ ചെയ്തത്,, പക്ഷെ അവൾ ഇങ്ങനെ ആവും എന്ന്,,, കണ്ണിൽ നിന്നു ഒഴുകുന്ന കണ്ണു നീരിന്നെ പിടിച്ചു വെച്ചില്ല അവൻ ""ഏയ് ഒന്നും ഇല്ലടാ,, അവന്റെ തൊളിൽ തട്ടി കൊണ്ട് കിച്ചു പറഞ്ഞു ""അവളുടെ ജീവിതം മാറ്റിയെ വഴി തിരിവിൽ എവിടെയോ എന്നെയും ഉപേക്ഷിച്ചു,,, പക്ഷെ എനിക്ക് കഴിയില്ലെടാ,, ആരായാണ് ഇവിടെ കുറ്റം പറയേണ്ടത്,, അവളുടെ സ്വഭാവം പോലും മനസിലാക്കി കൂടെ നിക്കാതെ പണത്തിനു വേണ്ടി ഓടിയ അച്ഛനയോ,,, പണം കൊണ്ട് അവളുടെ ജീവിതം ഇങ്ങനെ ആക്കിയ ആൾ,, എല്ലാം കയ്യിൽ ഒതുക്കി പിടിച്ച അവൾക് ശീലമായി,, എന്നോ നഷ്ട്ടപെട്ടു പോയ ആ കുഞ്ഞി മിത്ര അവളുടെ ഉള്ളിൽ എവിടെയോ ഉണ്ടാവും,,,

അതു പോലെ ഒന്നായിരിക്കണം കിച്ചുവും,,, ആഗ്രഹിച്ച എന്തും സ്വന്തമായി കിട്ടിയ അവൾക് അത്രേ മാത്രമാവും കിച്ചുവും,,, പക്ഷെ ആ പഴേയ മിത്രയിൽ ആ കൂട്ടി കുറുമ്പിയിൽ അവളുടെ സച്ചേട്ടൻ ഉണ്ടാവും,,, എല്ലാം ആ അച്ഛൻ മനസിലാക്കി തിരിച്ചു വന്നപ്പേഴേക്കും അവൾ ഒത്തിരി മാറിയിരുന്നു,, കിച്ചുവും,, ഹർഷനും അവനെ എന്തു പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയില്ലായിരുന്നു,,, എന്തു പറഞ്ഞാലും അത് വെറും പാഴ് വാക്കുകൾ തന്നേ ""എനിക്ക് വേണം അവളെ,, പക്ഷെ പഴെയെ പോലെ ആയി,, മുന്നിലേക്ക് നോക്കി കൊണ്ട് സഞ്ജു പറഞ്ഞു അതിനവൾക്ക് നമ്മൾ മനസിലാക്കി കൊടുക്കണം സഞ്ജു പലതും,, ""അവൾക് മനസിലാക്കണം കിച്ചു എല്ലാം"" ""അതിന് നിന്നെ കൊണ്ട് സാധിക്കും,,, ഒപ്പം ഞങ്ങൾ ഉണ്ടാവും,, ഹർഷനും അവനെ ചേർത്തു പിടിച്ചു രണ്ടാളെയും ഒന്നു പുണർന്നു കൊണ്ടവൻ വിട്ടു നിന്നു പലതും കണക്ക് കൂട്ടി കൊണ്ടവർ അവിടെ നിന്നു പിരിഞ്ഞു,, സഞ്ജുവിന്റെ മനസ്സിൽ എന്തു കൊണ്ടോ ഒരു കുഞ്ഞാശ്വാസം വന്നിരുന്നു ഹർഷനും,, കിച്ചുവും അവനോടൊപ്പം തന്നേ വീട്ടിലേക് തിരിച്ചു ......................................................... കിച്ചുവും ഹർഷനും വീട്ടിലേക് കയറുമ്പോൾ തന്നെ കണ്ടിരുന്നു ഉമ്മറത്തു അമ്മുവിന്റെ സംസാരം കെട്ടിരിക്കുന്ന ഗൗരിയെയും നന്ദുവിനെയും ""രണ്ടാളും ഉറക്കത്തിൽ നിന്നുണർന്നോ""അവരുടെ അരികിൽ ആയി ഇരുന്നു ഹർഷൻ ചോദിച്ചു

ഉള്ളിൽ ഉള്ളതെല്ലാം അവർ അറിയാതിരിക്കാൻ ഇരുവേരും ശ്രദ്ധിച്ചിരുന്നു ""അതൊക്കെ എപ്പോ എണ്ണിച്ചു ഈ കുഞ്ഞി പെണ്ണ് വന്നു ഉണർത്തിയെ"" അമ്മുവിനെ വയറിൽ ഇക്കിളി ഇട്ടു കൊണ്ട് നന്ദു പറഞ്ഞതും അവൾ പൊട്ടിച്ചിരിച്ചു ""ആഹാ,,, അമ്മുക്കുട്ടി നല്ല കാര്യം ആണലോ ചെയ്തേ,, അവളെ എടുത്തു തന്റെ മടിയിലേക് വെച്ചു കൊണ്ട് കിച്ചു പറഞ്ഞു,, അവനോടും അവൾ കൂട്ടായിരുന്നു,,, ""ജാനു അമ്മ വന്നായിരുന്നൊ"" ""ആ,, പണി ഉണ്ട് അപ്പൊ കുറുമ്പിയെ ഇവിടെ ആക്കി പോയി,, അല്ലേടി"" അവളുടെ മുക്കിൽ പിടിച്ചു വലിച്ചു കൊണ്ട് ഗൗരി ചോദിച്ചതും അവൾ ആണെന്ന് പോലെ തലയാട്ടി ""കൊച്ചിനെ നോവിപ്പിക്കലെ"" നന്ദുവിന്റെ കയ്യിൽ ചുമ്മാ തലിയതും കൂട്ടി കുറുമ്പിയുടെ ഭാവം മാറി,,, അവിടെ ആരെക്കൾ ഒരു പിടി മുന്നിൽ അവൾക് ഇഷ്ട്ടം നന്ദുനോട് തന്നേ ആണ്,, ""നന്ദുനെ തലലെ ഡോട്ടറെ,, അവന്റെ കയ്യിൽ തല്ലി കൊണ്ട് അമ്മു പ്രതിഷേധം അറിയിച്ചു അവളുടെ "ഡോട്ടറെ" വിളി കേട്ടതും കിച്ചു നന്ദുവിനെ ഒന്നു നോക്കി ഞാൻ ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തോടെ ഉള്ള അവളുടെ ഇരുപ്പ് കണ്ടതും ഹർഷനും ഗൗരിക്കും ചിരി പൊട്ടി ""നിയ്യോ അങ്ങനെ വിളിക്കു,, കൊച്ചിനെ കൂടെ വഴി തെറ്റിക്കാൻ,, അവളുടെ ചെവിയിൽ പിടിത്തം ഇട്ടു കൊണ്ടവൻ പറഞ്ഞു അമ്മു കാണുന്നുണ്ട് എന്നു കണ്ടതും അവൾ ചുണ്ടു പിളർത്തി കുറച്ചു വേതന ഉള്ള പോലെ നിന്നു ""നാൻ പഞ്ഞിലെ ന്റെ നന്ദു കാണിചേലേ,, പഞ്ഞ കേക്കുലെ,,,

അവന്റെ കയ്യിൽ അവളുടെ കൊച്ചരി പല്ലുകൾ താഴ്ത്തി കൊണ്ടവൾ പറഞ്ഞതും കിച്ചുവിന്റെ പിടി താനേ വിട്ടു ""അമ്മുട്ടിയെ,,, പിടി വിട്,, നന്ദു തന്നേ അവളെ പിടിച്ചു മാറ്റി ""നന്ദു കാണിച്ച ഇനി കച്ചും,, അവനെ നോക്കി അമ്മു കൂർപ്പിച്ചു പറഞ്ഞു ""നിന്റെ എല്ലാം ശീലവും അതിന് പറഞ്ഞു കൊടുത്തിട്ടുണ്ട്"" ""എനിക്ക് ചോദിക്കാനും പറയാനും ആൾ ഉണ്ട്ട്ടോ,, അവനെ നോക്കി പുച്ഛിച്ചു കൊണ്ടവൾ അമ്മുനെ ചേർത്തു പിടിച്ചു ""ശെരി തമ്പ്രാട്ടി"" ""അല്ല കിച്ചു,, അമ്മുട്ടിടെ കടി നന്ദുന്റെ ആണേൽ ഈ കണ്ണുരുട്ടൽ ദേ ഇതിന്റെ കയ്യിൽ നിന്ന് കിട്ടായതാവും,,,അത്രയും നേരം മിണ്ടാതെ ഇരുന്ന ഹർഷൻ പറഞ്ഞതും ഗൗരി അവനെ ഒന്നു കൂർപ്പിച്ചു നോക്കി ""ദേ കണ്ടോ,, ഒരു പൊട്ടിച്ചിരിയോടെ അവനെ പറഞ്ഞു ""ദേ അച്ചുവേട്ട വേണ്ട,,,അവന്റെ കയ്യിൽ അടിച്ചു കൊണ്ടവൾ പറഞ്ഞതും അവളെ തോളിലൂടെ തന്നിലേക് അടുപ്പിച്ചു പിടിച്ചു വീണ്ടും അമ്മുട്ടിയുടെ കുഞ്ഞു വെല്യ സംസാരങ്ങൾ തുടർന്ന് അതിനൊത്ത് ആ നാലു പേരും നിന്നു കൊടുക്കുകയും .............................................................

"ഞാൻ തോറ്റു പോയോ,, മിത്രയുടെ അമ്മയുടെ മാല ഇട്ട ഫോട്ടയിൽ നോക്കി കൊണ്ട് അയാൾ മാനസാൽ മൊഴിഞ്ഞു ""ഞാൻ തോറ്റു പോയി അംബികേ നല്ലൊരു ഭർത്താവോ,, അച്ഛനോ ഒന്നും ആവാൻ കഴിയാതെ തോറ്റു പോയി,,, അയാളുടെ കണ്ണിൽ നിന്നു ഉതിർണ കണ്ണു നീര് പശ്ചാത്തമ്പത്തിന്റെ ആയിരുന്നു ""എല്ലാം മനസ്സിക്കിയപ്പോൾ നീയും,, മോളും എല്ലാം എന്നിൽ നിന്ന് ഒത്തിരി അകലെ ആയി പോയി,,, പണം കൊണ്ട് നേടാൻ കഴിയാത്ത പലതും ഉണ്ടന്ന് ഇന്നു എനിക്കറിയാം,, പക്ഷെ,, അയാളുടെ ചുണ്ടുകൾ വിതുമ്പി ഒരു ഇളം തെന്നൽ അയാളെ തഴുകി തലോടി അതിൽ അയാളുടെ പാതിയുടെ ഗന്ധം ഉണ്ടായിരുന്നോ?? അവരുടെ സാനിധ്യം ഉണ്ടായിരുന്നുവോ,, വൈകി വന്ന തിരിച്ചറിവിൽ പലതും നഷ്ട്ടമായിരുന്നു ""ഐ ലവ് യൂ മ്മാ"" അമ്മയുടെ സാരിയിൽ മുഖം അമർത്തി കൊണ്ടവൾ തേങ്ങി,, കയ്യിൽ ഉള്ള ബിയർ വീണ്ടും വായിലേക്ക് കമിഴ്ത്തി കൊണ്ടവൾ ആ സാരി നെഞ്ചോടു ചേർത്തു,, ബോധം പോകും നേരം അവൾ ആ പഴെയെ മിത്ര ആവുന്നുണ്ടാകും,,,ആരോടും വാശിയോ ദേഷ്യമോ ഇല്ലാത്ത കുഞ്ഞി മിത്ര,,, എ...ന്തിനാ എ..ന്നെ വി..ട്ടു പോ..യെ,,, ഞാ..നും വരി..ലെ അവളുടെ ചുണ്ടുകൾ പലതും പുലമ്പി ഒടുക്കം ബോധം മറയുമ്പോൾ അവളുടെ മുന്നിൽ തന്റെ അമ്മയുണ്ടായിരുന്നു,,, അവരുടെ തലോടലുകൾ ഉണ്ടായിരുന്നു,,, ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞുവോ??? ഇടയ്ക്കപ്പോഴോ അടഞ്ഞ കണ്ണിൽ അവളൊരു കൊച്ചു പെണ്ണിനെ കണ്ടു മിഥുട്ടി എന്ന വിളിക്കിപ്പുറം ആ കുഞ്ഞി പെണ്ണിന്നെ എടുത്തുയർത്തുന്നവനെ കണ്ടു  .....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story