പ്രാണനിൽ: ഭാഗം 36

prananil

രചന: മഞ്ചാടി

""കിച്ചുവിന്റെയും നന്ദുവിന്റെയും വിവാഹം ഇനി വൈകിക്കണ്ട,,, ക്ലാസ്സ്‌ കഴിയാറായാലോ,,, നടു മുറ്റത്തു എല്ലാരും കൂടെ ഇരുന്ന് സംസാരിക്കുന്നതിനിടയിൽ ആണ് സേതു പറഞ്ഞത് എല്ലാവരും അത് കേട്ടതും ഒന്നു നിശബ്‍ദമായി,,, കിച്ചുവും നന്ദുവും മുഖത്തോട് മുഖം നോക്കി രണ്ടു കണ്ണിലും തിളക്കമായിരുന്നു ""എന്താ സുഭദ്ര തീരുമാനം"" അവരോടായി ചോദിച്ചതും ഒരു കുഞ്ഞി പുഞ്ചിരിയിൽ മറുപടി ഉണ്ടായിരുന്നു ""എനിക്ക് സന്തോഷം അല്ലേ ഒള്ളു,,, എത്രെയും പെട്ടെന്നു ആയാൽ അത്രയും നല്ലത്,, അവരെ നോക്കി കൊണ്ട് തന്നേ അവർ പറഞ്ഞു ""എന്നാൽ നമ്മുക്ക് അടുത്ത് തന്നേ നല്ലൊരു ദിവസം നോകാം,, എന്താ എല്ലാർക്കും സമ്മതം അല്ലേ""

എല്ലാവരിലും സന്തോഷം നിറഞ്ഞു കിച്ചുവും ഹർഷനും ഒന്നു നോക്കി,, പതിയെ കണ്ണുകൾ പിൻവലിച്ചു,, ആ തീരുമാനം എന്തു കൊണ്ടും നല്ലത് ആണെന്ന് പറയും പോലെ ""അതോടപ്പം ഒരു കാര്യം കൂടെ ഉണ്ട്,, ഒന്നു നിർത്തി കൊണ്ട് സേതു കിച്ചുവിനെ നോക്കി ""എന്താ സേതു മാഷേ"" ""നിങ്ങൾ ഇനി ഇവിടെ നിന്നാൽ മതി കിച്ചു,,, നമ്മുടെ തറവാട് ഒഴിഞ്ഞു കിടക്കക്കുക അല്ലേ,, നീ ജോലിക് പോയാൽ സുഭദ്ര അവടെ ഒറ്റക്കലെ,,, ഇവിടെ ആണേൽ ഞങൾ എല്ലാം പോയാൽ ദേ ഇയാളും ഒറ്റക്,,, രാധികയെ ചൂണ്ടി കൊണ്ട് സേതു പറഞ്ഞു ഈ വീടിന് തൊട്ടടുത്തു തന്നേ ആയി ആണ് തറവാട് പഴയത് പുതുകി പണിഞ്ഞു എല്ലാം ശെരിയാക്കിയിരുന്നു ""അത് വേണോ സേതു മാഷേ,,ഒരു സംശയത്താൽ കിച്ചു സേതുവിനെ നോക്കി ""ആ വീട് നമ്മുക്ക് വാടകക്ക് എന്തിനെങ്കിലും കൊടുക്കാം,, ഇവിടെ അടുത്ത് തന്നെ എല്ലാവരും താമസിക്കാം കിച്ചു""

കിച്ചു ഒന്നും പറയാതെ അമ്മയെ നോക്കി ""അമ്മ,,, പ്ലീസ് എല്ലാവരും അടുത്താവുമ്പോ നല്ല രസാവും,,, രണ്ടു ഭാഗത്തു ഇരുന്നു കൊണ്ട് ഗൗരിയും നന്ദുവും കൂടെ പറഞ്ഞതും ആ അമ്മയും സമ്മതിച്ചു ""നിക്ക് സന്തോഷമേ ഒള്ളു,,, എല്ലാവരും ഒറ്റ കുടുംബമായി കഴിയല്ലേ,,അതു തന്നെ സന്തോഷമുള്ള കാര്യം അല്ലേ,,,അത് കേട്ടതും നന്ദുവും ഗൗരിയും അവരുടെ കവിളിൽ ചുണ്ടമ്മർത്തിയിരുന്നു ""അല്ലേലും സുഭദ്രമ്മാ മുത്താണ്,, ഗൗരിക്കും നന്ദുവിനും അത്രയും സന്തോഷം ആയിരുന്നു,, കല്യാണം കഴിഞ്ഞാൽ നന്ദു പോകും എന്ന സങ്കടം ഇരുവേരിലും ഉണ്ടായിരുന്നു,, എന്നും തമ്മിൽ ഒപ്പമാവും എന്ന സന്തോഷം ആയിരുന്നു രണ്ടു പേർക്കും... ""ഇനിയൊന്നും പറയണ്ട കിച്ചു,, നിങ്ങൾ ഇനി മുതൽ ഇവിടെ നിന്നാൽ മതി,,, ഹർഷൻ അവന്റെ തോളിലോടെ കൈ ഇട്ടു പറഞ്ഞു ""എല്ലാവരുടെയും ആഗ്രഹം അതാണെങ്കിൽ,,,

അത് തന്നേ നടക്കട്ടെ,,, അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞതും,, നന്ദു ഓടി ചെന്നവനെ കെട്ടി പിടിച്ചു,, ചുറ്റും ഉള്ളവരെ അവൾ ഒരു നിമിഷം മറന്നിരുന്നു ഒന്നു പൊന്തി നിന്നുകൊണ്ടവൾ അവന്റെ കവിളിൽ ചുണ്ടമ്മർത്തി കിച്ചു ഒന്നു ഞെട്ടി കൊണ്ടവളെ നോക്കി,,, ""അയ്യോ ഇവിടെ ഞങ്ങൾ കൂടെ ഉണ്ട് ട്ടൊ,, സേതു ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞതും ആണ് നന്ദു ബോധത്തിലേക്ക് തിരിച്ചു വന്നത് അവൾക്ക് അപ്പോഴാണ് ചുറ്റും എല്ലാരും ഉണ്ടെന്ന ബോധം വന്നത്,,, ഒന്നു ചമ്മി കൊണ്ടവൾ ചുറ്റും കണ്ണോടിച്ചതും അമ്മമാർ രണ്ടും ആക്കി ചിരിച്ചു കൊണ്ട് അവിടെ നിന്നു എഴുനേറ്റിരുന്നു ഹർഷൻ ആണെങ്കിൽ അവളെ കളിയാക്കാൻ ഉള്ള തെയ്യാർ എടുപ്പിൽ ആണ്,,, ഗൗരിയും സേതു മാഷും അവിടെ ചിരി തുടങ്ങിയിരുന്നു ""അല്ല,, അച്ഛാ ദേ വീരശുരാ പരാക്രമി ചമ്മി നില്കുന്നു,,,കിച്ചുവിന്റെ കയ്യിൽ തൂങ്ങി മറഞ്ഞു നിക്കുന്നവളെ നോക്കി കൊണ്ടവൻ പറഞ്ഞു ""മോനെ ഹർഷ,, വേണം എന്നുണ്ടെങ്കിൽ അവളുടെ ഒരു ചിത്രം എടുത്തോ,, ഇടക് മാത്രമേ ഇങ്ങനെ ചമ്മിയ മുഖം കിട്ടു,,,

സേതു കൂടെ ഏറ്റു പിടിച്ചു ""അതിനിപ്പോ എന്താ,, ഞാൻ എന്റെ കിച്ചുവേട്ടൻ അല്ലേ കൊടുത്തേ,, ചമ്മൽ മറക്കാൻ എന്നോണം അവൾ പറഞ്ഞു ഉവ്വ് ഉവ്വേ എന്നൊരു ഭാവത്തിൽ ബാക്കി ഉള്ളവരും ""അല്ലേ കിച്ചുവേട്ട,,,,അവനെ നോക്കി കൊണ്ടവൾ നിഷ്കളങ്കമായി ചോദിച്ചു എന്നാൽ അതിനു പിന്നിൽ ഒരു ദൈയിനിയതെ ഇല്ലേ.... ""പിന്നെ,,, എന്റെ പെണ്ണ് എനിക്കല്ലാതെ വേറെ ആർക് കൊടുക്കാനാ ഹർഷ,, സമയം ചെറുതായി ഒന്നു മാറി എന്നലെ ഒള്ളു"" തുടക്കത്തിൽ അവൻ പറയുന്നതിൻ തലയാട്ടി കൊണ്ടവൾ അവസാനം എത്തിയപ്പോൾ അവനെ ഒന്നു കൂർപ്പിച്ചു നോക്കി ""ആ,, ദാ വരുന്നു,, എന്നെ വിളിച്ചു,,ഞാൻ പോയി നോക്കട്ടെ"" ഇനിയും അവിടെ നിന്നാൽ ശെരിയാവില്ല എന്നു തോന്നിയത് നന്ദു അവിടെ നിന്നു മുങ്ങാൻ നോക്കി ""അതിന് നിന്നെ ആരാ വിളിച്ചേ,,, നീ കേട്ടോ ഗൗരിയെ,,,

അടുത്തിരിക്കുന്നവളെ തോളിലോടെ അടുപ്പിച്ചു കൊണ്ടവൻ പറഞ്ഞു ""ഇല്ലാലോ അച്ചുവേട്ട""പൊട്ടി വന്ന ചിരി കടിച്ചമർത്തി കൊണ്ടവൾ പറഞ്ഞു ""എന്നെ അല്ലേ വിളിച്ചേ,,, അപ്പൊ നിങ്ങൾ എങനെ കേൾക്കാനാ,,,അവരെ നോക്കൂ പുച്ഛിച്ചു കൊണ്ടവൾ ഉള്ളിലേക്കു കയറി പോയി അവളുടെ പോക്ക് കണ്ടതും അത്രയും നേരം അടക്കി വെച്ച ചിരി എല്ലാവരിലും പൊട്ടിയിരുന്നു ""പാവം"" അവൾ പോയ വഴിയേ നോക്കികൊണ്ടവർ പറഞ്ഞു ..................................................................... ""ഡോ,,, ഹോസ്പിറ്റലിൽ നിന്നു മുന്നിലേക്കു നടക്കുന്നതിനിടയിൽ മിത്രയേ സഞ്ജു പിന്നിൽ നിന്നു വിളിച്ചു അവൾ തന്റെ അടുക്കലേക് വരുന്നവനെ ഒന്നു നോക്കി,, പുഞ്ചിരിയോടെ തന്നിലേക് വരുന്നവനെ കണ്ടതും അവളുടെ കണ്ണുകൾ ചുരുങ്ങി ""കഴിക്കാൻ പോകലെ ഒരുമിച്ച് പോകാം""അവളെ നോക്കി പുഞ്ചിരിയോടെ തന്നേ അവൻ പറഞ്ഞു എന്നാൽ അവളുടെ ചുണ്ടുകൾ കൊട്ടി,,

""താൻ എന്തിനാ എന്റെ കൂടെ വരുന്നേ,, അവൾക് എല്ലാരോടും പുച്ഛം ആയിരുന്നു തന്നിലേക് അടിക്കുന്നവർ മുഴുവൻ ഒന്നല്ലെങ്കിൽ പണത്തിനു വേണ്ടി ആകും,,അല്ലെങ്കിൽ അവരുടെ നേട്ടത്തിന് വേണ്ടി.. ""താൻ എന്തിനാടോ അതിന് ചൂടാവുന്നെ,, ഞാനും കഴിക്കാൻ തന്നെയാ,, ""എനിക്ക് ആരുടേയും സഹായം വേണ്ട,, ഒറ്റക് പോയ ശീലം,, നടത്തതിന്റെ വേഗത കാരണം അവർ ക്യാന്റീനിൽ എത്തിയിരുന്നു കാർഡ് കാണിച്ചു കൊണ്ടുത് മിത്ര അവിടെ ഉള്ള ഒരു സീറ്റിൽ ഇരിന്നു പിന്നലെ ഒരു പുഞ്ചിരിയോടെ അവനും ചെറിയ ചെക്കനിൽ നിന്നു അവൻ വളർന്നത് കൊണ്ട് തന്നേ ഹോസ്പിറ്റലിൽ ഉള്ള ഒരു ഡോക്ടർ,,അത്രമാത്രമേ അവൾക്കു അറിയാമായിരുന്നു ""ഇയാളോട് അല്ലേ പറഞ്ഞെ ഞാൻ ഒറ്റക് കഴിച്ചോളാം എന്ന്,, ഭക്ഷണം കയ്യിൽ വാങ്ങി സീറ്റിൽ ഇരിക്കുന്നതിനോടപ്പം അവൾ പറഞ്ഞു ""അതെന്താ തനിക്കു ഒറ്റക്കിരുന്നു കഴിച്ചാലോ ഭക്ഷണം ഇറങ്ങു,,,ചുണ്ടിൽ ഒളിപ്പിച്ചു വച്ച പുഞ്ചിരിയിൽ തന്നേ അവൻ ചോദിച്ചു അവളുടെ ചുണ്ടുകൾ കൊട്ടി

""അപ്പൊ തനിക്കു അറിയില്ല,, എന്റെ കൂടെ ഇരിക്കുന്നത് നല്ലതിനാവില്ല,,, നശിച്ചു പോകും,, അത്കൊണ്ട് തന്നെ എല്ലാവരും എന്നിൽ നിന്നു അകന്നു ഇരിക്കാർ ആണ് പതിവ്,,, അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു ഇതുവരെ അനുഭവിച്ചേ കാര്യങ്ങൾ ""So, what"" അതൊന്നും പ്രശനം ആകാത്ത മറ്റേ അവൻ ചോദിച്ചു കൊണ്ട് ഭക്ഷണം കഴിപ്പ് തുടങ്ങി ""Are u mad,, ഇത്രേ പറഞ്ഞിട്ടും തനിക്കു മനസില്ലയിലെ"" ""താൻ കണ്ണ് തുറന്ന് ഒന്നു നോക്കിയ മതി,, തനിക്കു വേണ്ടി ഉള്ളവരും ഉണ്ടടോ,,, അവളുടെ കണ്ണിൽ നോക്കി കൊണ്ടവൻ പറഞ്ഞതും അവളുടെ ഉള്ളിലൂടെ എന്തോ വിറയൽ നിറഞ്ഞിരുന്നു ""ഞാൻ സ്നേഹിച്ചവർ എല്ലാം പോയിട്ടേ ഒള്ളു,,,എനിക്ക് വേണ്ടി ഇനി ആരും വരാനും ഇല്ല,, understand,,, അവനെ നോക്കി കൊണ്ടവൾ പറഞ്ഞു ""താൻ പ്രണയിച്ചിട്ടുണ്ടോ??? അവന്റെ കണ്ണിലേക്കു നോക്കി കൊണ്ട് തന്നേ അവൻ ചോദിച്ചു ഒരു നിമിഷം അവളുടെ കണ്ണിൽ തെളിഞ്ഞത് ആ പൊടി മീശക്കാരൻ ആയിരുന്നു ഉള്ളിൽ ഇരുന്ന ആ കുഞ്ഞി മിത്ര ഓർത്തദ്,,

എന്നാൽ അവളുടെ ഉള്ളിൽ അവളായി ഉണ്ടാക്കിയ പുതിയ മിത്രയിൽ കിച്ചു മാത്രമായിരുന്നു ""ഇതൊക്കെ എന്തിനാ താൻ അറിയുന്നേ,,,അവളുടെ ശബ്ദം മാറിയിരുന്നു ""ചുമ്മാ,,, അറിയാൻ ചോദിച്ചതാ,,, and oru advice കൂടെ തെരാം,,തനിക്കു കിഷോർ ഉള്ള ഇഷ്ട്ടം എനിക്ക് അറിയാം"" അവൾ ഒന്നു ഞെട്ടി കൊണ്ടവനെ നോക്കി ""ബട്ട്‌,, അത് ശെരിക്കും പ്രണയമാണോ അതോ വരും അട്ട്രാക്ഷൻ ആണോ"" ""Just,, stop that's not your businesses,, അവൾ അവൻ നേരെ ശബ്‍ദം ഉയർത്തി ""That's not me ok,, പക്ഷെ തന്നോട് തന്നേ ഒന്നു ചോദിക്കണം,, എല്ലാം നേടി എടുക്കുന്ന ഈ മിത്രക്ക് അതുപോലെ ഒരു അട്ട്രാക്ഷൻ മാത്രം ആണോ കിഷോർ എന്ന്,,, ജസ്റ്റ്‌ ജഡ്ജ് യുവർ സെൽഫ്,,,അങ്ങനെ എങ്കിൽ താൻ കാണിക്കുന്ന പലതും തെറ്റായി വരാം മിത്ര,, അവളുടെ കണ്ണിലേക്കു നോക്കി തന്നേ അവൾ അത് പറഞ്ഞു

""ഒരു കാര്യം കൂടെ തന്റെ ഫ്രണ്ട് ആയി ഇനി ഞാൻ എന്നും കൂടെ കാണും,,, പിന്നെ കാണാം മിത്ര"" അവളുടെ കണ്ണുകൾ അവൻ പോകും വഴി സഞ്ചരിച്ചു എന്തോ ഉള്ളിൽ തറഞ്ഞു നില്കും പോലെ,, ആ കണ്ണുകൾ തനിക്കു പരിചിതം ആണെന്ന പോലെ,,,അവൻ പറഞ്ഞത് പോലെ ഞാൻ ചെയ്യുന്നേ തെറ്റാണോ,,, കിച്ചുവിനെ കാണാതിരികുമ്പോൾ എനിക്ക് മിസ്സ്‌ ആവാറുണ്ടോ,, അവനെ കാണാൻ ഞാൻ കാത്ത് ഇരിക്കാറുണ്ടോ,,, എല്ലാം ഉള്ളിൽ ഓരോ ചോദ്യം കണക്ക് തറഞ്ഞിരുന്നു,,, ആലോചിക്കും നേരം അവൾക് ഭ്രാന്ത്‌ പിടിക്കാൻ തുടങ്ങി,,, എല്ലാവരും ഒഴിവാകുന്ന തന്നേ എന്തിനാണ് ഇയാൾ അടുപ്പിക്കുന്നത്,,, എന്തു കൊണ്ടോ ആ നിമിഷം അവളിൽ ഒരു കുറ്റ ബോധം നിഴലിച്ചു,,, എപ്പോഴോ അവളുടെ ഉള്ളിൽ ആ പൊടി മീശ കാരന്റെ അസാന്നിധ്യത്തിൽ കരഞ്ഞ ഒരു കൊച്ചു കുഞ്ഞിന്റെ മുഖം കണ്ടു സ്നേഹം കൊടുക്കാൻ ഇല്ലാത്തവൾ,,,

ആരും ശ്രെദ്ധിക്കാതെ ഒറ്റപ്പെട്ടവൾ,, എന്നോ സ്നേഹം എന്താണെന്ന് മനസിലാക്കാൻ കഴിയാത്തവൾ,, സ്നേഹം കൊടുത്താൽ മാത്രമല്ലെ അത് മറ്റൊരാളിലേക്കും അത് പകരാൻ കഴിയു,, ഒടുക്കം ഈ സമൂഹം അവൾക് നൽകിയ പേരായിരുന്നു,,, ""അഹങ്കാരി"" അവളുടെ കൂടെ നടന്നാൽ നശിക്കും,,,ഇന്നവളെ സ്നേഹിക്കാൻ ഒരുത്തൻ ഉണ്ട് അവന്റെ സ്നേഹ ചൂടിൽ അവളുടെ ഹൃദയത്തിൽ ഏറ്റ മുറിവ് ഉണക്കാൻ കഴിയുമായിരിക്കണം,,, .............................................................. ""നോവുന്നുണ്ടോ ഗൗരിയെ,,,അവളുടെ തലയിൽ കെട്ടിയ മുറിവിനെ മേലെ പതിയെ തൊട്ട് കൊണ്ടവൻ ചോദിച്ചു ""മ്മ്ഹമ്,, തല ഇരുവശത്തേക്കും ചലിപ്പിച്ചു കൊണ്ട് അവനോട് ചേർന്നിരിന്നു അത്താഴത്തിനു ശേഷം എല്ലാരും ഉറങ്ങാൻ കിടന്നപ്പോൾ പുറത്ത് ഇറങ്ങിയതാണ് ഗൗരിയും ഹർഷനും,,,

കുളത്തിലെ നിലവിലെക് നോക്കി കൊണ്ട് ഇരുവേരും മൗനമായി ഇരുന്നു ""അച്ചുവേട്ടൻ വലതും മറക്കുന്നുണ്ടോ,,, അവളുടെ പെട്ടന്നുള്ള ചോദ്യം കേട്ടതും അവൻ ഒന്നു ഞെട്ടി ""എന്താ പെണ്ണെ,, ഇപ്പൊ അങ്ങനെ ഒരു ചോദ്യം"" ""ഒന്നുല്ല്യ എന്തോ,, നിക്ക് തോന്നി"" ""എത്ര പറഞ്ഞിട്ടുണ്ട് ഈ കുഞ്ഞി തല ഇട്ടു ആലോചിച്ചു കൂട്ടരുത് എന്ന്,, അവളെ നോക്കി കണ്ണുരുട്ടി നോക്കി കൊണ്ടവൻ ചോദിച്ചു അവൾ ഒന്നു ചിരിച്ചു കണ്ടവന്റെ നെഞ്ചിലേക്ക് ചേർന്നിരിന്നു ""അച്ചുവേട്ട,, "മ്മ്" ""ഞാൻ ആ അപകടത്തിൽ മരിച്ചു പോയാൽ എന്തു ചെയ്യായിരുന്നു,,, അവളുടെ ചോദ്യം അവന്റെ നെഞ്ചിൽ തറക്കും പോലെ തോന്നി,, തികച്ചു മൗനം ആയിരുന്നു ""നിനക്ക് എന്നെ വിട്ടു പോകാൻ കഴിയില്ല ഗൗരി,,, എന്റെ പെണ്ണാല്ലെ നീ അങ്ങനെ വിട്ട് കൊടുക്കാൻ പറ്റുവോ,, അങ്ങനെ ചിന്തിക്കാൻ പോലും എനിക്ക് ഇഷ്ട്ടമില്ല ഗൗരി,,, അവളെ തന്നിലേക് ചേർത്തി കുളത്തിൽ വിരിഞ്ഞു നിൽക്കുന്ന ആമ്പൽ പൂക്കളെ നോക്കി കൊണ്ട് അവൻ പറഞ്ഞു ""ഞാൻ എങ്ങും പോകില്ല അച്ചുവേട്ട,,

എന്റെ സന്തോഷവും സങ്കടവും എല്ലാം ഈ നെഞ്ചിൽ അല്ലേ,,,,അവന്റെ നെഞ്ചിലായി മുഖം അമർത്തി കൊണ്ടവൾ പറഞ്ഞു വിരിഞ്ഞു നിൽക്കുന്ന ആമ്പൽ പൂക്കളിലേക്ക് അവർ നോട്ടം എയ്തു,,, അവരെ തണുപ്പിക്കാൻ ഒരു കുഞ്ഞി ഇളം കാറ്റ് വീശി അടിച്ചു,, നിലാവിന്റെ ശോഭക്ക് മറ്റേക്കാൻ എന്ന പോലെ കുഞ്ഞി മിന്നാ മിന്നുങ്ങികളും വാനിൽ പടർന്നു ""ഗൗരിയെ മതി,, എണിച്ചേ,,വെയ്യാതെ നേരം ആണ്,,തണുപ്പ് ഉണ്ട് ട്ടൊ"" അവളെ പിടിച്ചു എഴുനേപ്പിച്ചു കൊണ്ടവൻ പറഞ്ഞു ""കുറച്ചു നെ...,,, ""വേണ്ടട്ടൊ,,, അവൾ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപ് അവൻ പറഞ്ഞു ""വെയ്യാതെ നിന്നെ കൊണ്ട് ഈ തണുപ്പിൽ ഇറങ്ങി എന്നു പറഞ്ഞാലേ അമ്മ കൂട്ടി എന്നെ കൊല്ലും,, വന്നേ പെണ്ണെ""അവളെ തോളിലൂടെ കൈ ഇട്ടു കൊണ്ടവൻ ഉള്ളിലേക്കു നടന്നു,, വാതിൽ പതിയെ ചാരി ഉളിലേക്കു കയറി അവർ വാതിൽ അടയുന്ന ശബ്ദം കേട്ടതും സേതുവിന്റെ ചുണ്ടിൽ പുഞ്ചിരിയായിരുന്നു,, എത്ര ഒകെ വലുതായി പറഞ്ഞാലും അവർ എന്നും അങ്ങനെ തന്നേ ആണ്,,

അവരുടെ ശീലങ്ങളും അങ്ങനെ തന്നേ ആണ്,, അവളെ നെഞ്ചോട് ചേർത്തു പിടിച്ചവൻ ഇരുന്നു പതിയെ മുടിയഴകളിൽ അവന്റെ വിരലുകൾ തെന്നി തലോടി ""അച്ചുവേട്ട"" ""ഉറങ്ങിലെ പെണ്ണെ"" ""നിക്ക് ഇവിടെ ഒരു ഉമ്മ തരുവോ,,, മൂക്കുത്തിയിൽ തൊട്ടു നിൽക്കുന്നവളെ കണ്ടതും അവൻ ചിരി പൊട്ടി നിഷ്കളങ്കമായി അവനെ നോക്കി ഇരിക്കുകയാണ് അവൾ അവൻ ഒന്നും മിണ്ടാതെ അവളുടെ നിലക്കൽ മൂക്കുത്തിയിൽ അമർത്തി ചുംബിച്ചിരുന്നു,,, അതിൽ അവന്റെ സ്നേഹം ഉണ്ട്,, പ്രണയം ഉണ്ട്,, അവളെന്നെ പെണ്ണിനോടുള്ള വാത്സല്യം ഉണ്ട് ഒട്ടു നേരം കൊണ്ട് അവൻ വിട്ടു നിന്നു അവൾ പുഞ്ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക് ചേർന്നു കിടന്നു പതിയെ ഉറക്കത്തിലേക്ക് കടക്കുമ്പോഴും അവൻ ആ പെണ്ണിനെ പൊതിഞ്ഞു പിടിച്ചിരുന്നു.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story