പ്രാണനിൽ: ഭാഗം 37

prananil

രചന: മഞ്ചാടി

""അങ്ങനെ പാൽ കാച്ചൽ കഴിഞ്ഞിരിക്കുന്നു,, എല്ലാരും ഈ പാൽ എടുത്തേ,,,കയ്യിൽ ഉള്ള ട്രെയിൽ നിന്നു കാച്ചിയ പാൽ ഓരോരുത്തർക്കും കൊടുത്തു കൊണ്ട് നന്ദു പറഞ്ഞു ഇന്നായിരുന്നു കിച്ചുവും,,,സുഭദ്രയും,,വീട്ടിലേക് താമസം മാറിയത് രണ്ട് വീടുകളും തമ്മിൽ അകലം കുറവാണ് ഇവിടെ നിന്നു വിളിച്ചാൽ അങ്ങ് കേൾക്കാം,,, വിട്ടിൽ ഉള്ള സാധങ്ങൾ എല്ലാം രണ്ടു ദിവസം മുന്നേ തന്നെ ഇവിടെ ഒതുക്കി വെച്ചിരുന്നു പുറത്ത് നിന്നു ആരും ഉണ്ടായിരുന്നില്ല ,,, അതികം ആരും ഇല്ലാത്ത ഒരു കുഞ്ഞി ചടങ്ങ്,, നന്ദു കയ്യിൽ ഉള്ള പാൽ ഓരോരുത്തർക്കും ആയി കൊടുത്തു,,, ഇവിടെ നടക്കുന്നത് എന്താണെന്ന് അറിയാതെ എല്ലാരേയും മാറി നോക്കുകയാണ് അമ്മു ""അമ്മു പെണ്ണ് എന്താ നോക്കുന്നെ,,

അവളെ എടുത്തു കൊണ്ട് ഹർഷൻ ചോദിച്ചു ""ഇബടെ എന്താ,,, അവനെ നോക്കി കൊണ്ടാവൾ നിഷ്കളങ്കമായി ചോദിച്ചു ""ദേ നിന്റെ നന്ദു ഇല്ലേ,,, അവളുടെ ഡോക്ടറെ ഇനി എന്നും ഇവിടെ ഉണ്ടാവും,,, അവളെ നോക്കി വെല്യ കാര്യത്തിൽ ഹർഷൻ പറഞ്ഞു ""ആണോ,, അവളുടെ കുഞ്ഞി കണ്ണുകൾ വിടർന്നു ""ദേ അച്ചുവേട്ട ഏട്ടായി കേൾക്കണ്ട,,,കുഞ്ഞിനോട് ഡോക്ടറെ വിളി പഠിപ്പിച്ചു കൊടുക്കുന്നത്,,"" അവന്റെ കയ്യിൽ പതിയെ തല്ലി കൊണ്ടാവൾ പറഞ്ഞു,,, ഗൗരിയുടെ കയ്യിലെ കേട്ട് എല്ലാം അഴിച്ചിരുന്നു,, തലയിൽ ഒരു കുഞ്ഞു ബന്റജ് ഉള്ളത് ഒഴിച്ചാൽ ആൾ ഇപ്പൊ പഴയെ പോലെ തന്നെയാണ് ""ഏയ്,, എന്റെ അമ്മുട്ടി അങ്ങനെ ഒന്നും വിളിക്കില്ല,,, അല്ലേ കുഞ്ഞാ"" അവളുടെ താടിയിൽ പിടിച്ചു കൊണ്ടവൻ പറഞ്ഞതും അമ്മു അവനെ കള്ള നോട്ടം നോക്കി ""നാന്നെ വച്ചും,,,കുണുങ്ങി ചിരിച്ചു കൊണ്ടവൾ ഹർഷന്റെ തോളിലേക് കിടന്നു

""അയ്യേ,,, ഇപ്പൊ എങനെ ഉണ്ട് അച്ചുവേട്ട,,, അവനെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ടവൻ പറഞ്ഞതും,, ഹർഷൻ അവളെ കൂർപ്പിച്ചു നോക്കി ""അമ്മു കൊച്ചേ"" ഹർഷന്റെ തോളിൽ കിടക്കുന്നവളെ ഒരു താളത്തിൽ വിളിച്ചു നന്ദു അവൾ നന്ദുവിനെ നോക്കി കണ്ണു കൂർപ്പിച്ചു കൊണ്ട് ഹർഷന്റെ തോളിലേക് ചേർന്നു കിടന്നു ""ഇതെന്തു പറ്റി,,, അല്ലേൽ നിന്നെ കണ്ടാൽ ചാടുന്നത് ആണലോ,, ""അത് പിന്നെ ഇവൾ വന്നപ്പോ ഞാൻ പണിയിൽ ആർന്നു ഏട്ടാ,, ശ്രേധിക്കാൻ പറ്റില്യ,,, അതിന്റെ പിണക്കം ആണ്,,,അല്ലേടി അമ്മുട്ടിയെ"" അവളുടെ കവിളിൽ തൊട്ടതും അമ്മു അത് തട്ടി മാറ്റി ""എന്നെ തോദദാ"" ""പ്രശ്നം ഗുരുതരം ആണലോ നന്ദു,, അവളുടെ അടുത്തേക് നീങ്ങി നിന്നുകൊണ്ട് ഗൗരി പറഞ്ഞു ""ശെരിയാക്കാം എന്നെ,,,

അവളോട് പതുകെ പറഞ്ഞുകൊണ്ട് നന്ദു അമ്മുവിന്റെ അടുത്തേക് ചേർന്നു നിന്നു ""അപ്പൊ ഈ പാൽ ഞാൻ ആർക് കൊടുക്കും,,,,കുഞ്ഞി ഗ്ലാസിൽ കുറച്ചു മധുരം ചേർത്തു ചൂട് ആറ്റി കൊണ്ട് അമ്മുവിൻ കൊടുക്കാൻ കൊടുന്നതായിരുന്നു നന്ദു ""ഇനിപ്പോ അമ്മു പിണക്കം ആയോണ്ട് ഈ പാൽ കുറിഞ്ഞി പൂച്ചക്ക് കൊടുകാം അല്ലെ ഏട്ടാ,,, അമ്മു കേൾക്കാൻ പറഞ്ഞു കൊണ്ട് ഹർഷനോടായി അവൾ ചോദിച്ചു ""ആ,, ഇവൾക്ക് വേണ്ടല്ലോ അപ്പൊ അങ്ങനെ ചെയ്യാം,,, തങ്ങളെ കുഞ്ഞി കണ്ണു കൊണ്ട് ഇടം കണ്ണിട്ട് നോക്കുന്നവളെ നോക്കി കൊണ്ട് ഹർഷൻ പറഞ്ഞു അതു കേട്ടതും കുഞ്ഞി പെണ്ണിന്റെ ഭാവം മാറി ചുണ്ട് പുറത്തേക് ഇട്ടു കൊണ്ടവൾ വിതുമ്പി ""മേണ്ടാ,, എന്തെയാ,,,കരഞ്ഞു കൊണ്ടവൾ നന്ദുവിനെ നോക്കി

""അയ്യോ നന്ദുന്റെ അമ്മു പെണ്ണ് കരയണ്ടാട്ടോ,,, ഇങ് വാ,,,,അവൾ കൈ നീട്ടിയതും അവൾ നന്ദുവിന്റെ കയ്യിലെക് ചാടി കൊണ്ട് തേങ്ങി ""ഈ ഏട്ടൻ,, എന്റെ കുഞ്ഞിനെ കരയിപ്പിച്ചു,, നല്ല തല്ല് തരാദത്തിന്റെയാ,,, കുറ്റം മുഴുവൻ ഹർഷന്റെ തലയിൽ ഇട്ടു കൊണ്ട് നന്ദു പറഞ്ഞു ""പോ,, ഇന്നേ കരിപ്പിച്ചതാ,,, ആ,, അമ്പ തള്ളും നാൻ,,, കുഞ്ഞു കൈ അവൻ നേരെ വീശി കൊണ്ടവൾ പറഞ്ഞു ഹർഷൻ രണ്ടുപേരെയും അന്തം വിട്ടു നോക്കി,,, ഇതിപ്പോ ഞാൻ എന്തു ചെയ്യും എന്നാ ഭാവത്തിൽ,,, ഗൗരി ആണേൽ അവന്റെ നിൽപ്പ് കണ്ട് ചിരി കടിച്ചു പിടിച്ചു ""അപ്പൊ ഞാനും എന്റെ അമ്മുവും പാൽ കുടിച്ചു വരാം,, അവളെ എടുത്തുകൊണ്ടു ഒരു കയ്യിൽ പാൽ പിടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി ""ഡി പെണ്ണെ നിന്നെ ഞാൻ എടുത്തോളാം ട്ടൊ,, കുറ്റം മുഴുവൻ എന്റെ തലയിലിട്ടു മുങ്ങുന്നോ,, കൂട്ടി തേവങ്ക"" അവൾ പോയ വഴിയേ അവൻ വിളിച്ചു പറഞ്ഞു

""സോറി ഏട്ടാ,,, ഞാൻ പിന്നെ വാങ്ങിക്കോളാം ട്ടൊ,,, അവളും തിരിച്ചു പെട്ടെന്നു മറുപടി പറഞ്ഞു ""അച്ചുവേട്ട,,, സാരല്ല പോട്ടെട്ടോ,, അവനെ കളിയാക്കും പോലെ അവൻ പറഞ്ഞു ""ദേ പെണ്ണെ നീ ഒത്തിരി അങ്ങ് കളിയാക്കണ്ടാട്ടോ,,, അവളെ ഇടുപ്പിലൂടെ പിടിച്ചു തന്നില്ലേ അടുപ്പിച്ചപ്പോൾ അവൾ വിറച്ചു പോയിരുന്നു ""ദേ അച്ചുവേട്ട വിട്ടേ,,,ആരേലും വരും"" ""വന്നോട്ടെ,, അവളെ പിന്നിലുള്ള ചുമരിലേക് ചേർത്തു പിടിച്ചവൻ,,,അവൾ വിറച്ചു കൊണ്ടവനെ നോക്കി ""ഇപ്പൊ ചിരി വരുന്നിലെ ഗൗരിയെ"" അവളുടെ കുഞ്ഞി മുടിയിഴകൾ പിന്നിലേക്ക് ആക്കി കൊണ്ടവൻ പതിയെ ചോദിച്ചു അവൾ ഞെട്ടി കൊണ്ടവനെ നോക്കി കണ്ണുകൾ തമ്മിൽ ഇടഞ്ഞു ഗൗരിയുടെ ഹൃദയമിടിപ്പ് കൂടി കൊണ്ടിരിന്നു... ""അച്ചുവേട്ട,,, നേർത്ത ശബ്ദത്തിൽ അവൾ വിളിച്ചു

അവന്റെ നിശ്വാസ ചൂട് അവളുടെ മുഖത്തേക്ക് തട്ടി കൊണ്ടിരുന്നു,, ആ ചൂടിൽ അവൾ പൊള്ളി പിടയും പോലെ തോന്നി,,, ഹർഷന്റെ ഇടുപ്പിൽ മുറുകിയ കരങ്ങളുടെ മുറുക്കം കൂടി അവളെ തന്നിലേക്കു ചേർത്തു പിടിച്ചു,, നിമിഷ നേരം കൊണ്ടവളുടെ അധരങ്ങൾ അവൻ സ്വന്തമാക്കിയിരുന്നു,, സമയം കൂടും തോറും അതിന്റെ തീവ്രതെയും കൂടി കൊണ്ടിരിന്നു,,, ഹൃദയത്തിൽ നിന്നു ഹൃദയത്തിലേക്കുള്ള പ്രണയം,,, അവളുടെ മുടിയിഴകളിൽ അവന്റെ വിരലുകൾ തെന്നി തലോടി,,, ഇരുവെരുടെയും ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന പ്രണയം മാത്രം,,ഉണ്ട കണ്ണുകൾ വിടർന്നു അവളുടെ കൈകൾ അവന്റെ നെഞ്ചിലായി സ്ഥാനം പിടിച്ചു ഒട്ടൊരു നേരെത്തിനു ശേഷം അവളിൽ നിന്നു മാറുമ്പോഴും അവൾ നല്ല പോലെ കിതച്ചിരുന്നു,,,

അവൾ അവന്റെ നെഞ്ചോട് ചേർന്നു നിന്നു,, ഒരു സംരക്ഷണ പോലെ അവളെ അവൻ ചേർത്തു പിടിച്ചു,,, ""ഇപ്പോഴും കളിയാക്കാൻ തോന്നുണ്ടോ ഗൗരിയെ,,, അവളുടെ ചെവിയിൽ അത്രയും ആർദ്രമായി അവൻ ചോദിച്ചു ""ദേ അച്ചുവേട്ട വേണ്ടാട്ടോ,,,അവന്റെ നെഞ്ചിൽ നിന്നു മുഖം ഉയർത്തി കൊണ്ടവൾ ചിണുങ്ങി ഒന്നു ചിരിച്ചു കൊണ്ടവൻ അവളെ തന്നിലേക്കു ചേർത്തു പിടിച്ചു കൊണ്ടാ മൂക്കുത്തിയിൽ ചുണ്ടമ്മർത്തി,, അവൻ അവളിൽ ഏറ്റവും ഇഷ്ട്ടമുള്ള ആ കുഞ്ഞി മൂക്കുത്തിയിൽ,,,, ...................................................... ""ആഹാ രണ്ടാളും ഇവിടെ ഉണ്ടായിരുന്നോ,,, മുണ്ടിന്റെ അറ്റം പിടിച്ചു ഒന്നു മടക്കി കുത്തി കൊണ്ട് നന്ദുവിന്റയും,, അമ്മുവിന്റെയും,, അടുത്തേക് വന്നു കൊണ്ട് ഒരു പുഞ്ചിരിയാലേ കിച്ചു ചോദിച്ചു ""ഞാൻ ഇവൾക്ക് പാൽ കൊടുക്കായിരുന്നു,,, അല്ലേടി കുറുമ്പി"" അവളുടെ മൂക്കിൽ മൂക്കുരസി കൊണ്ടവൾ പറഞ്ഞു

""മ്മ്,, ഒന്നു മൂളി കൊണ്ടാൽ തലയാട്ടി ""ഡോട്ടറെ,,,അവനെ നോക്കി കൊണ്ട് കുസൃതി ചിരിയോടെ അവൾ വിളിച്ചു ""എന്താ അമ്മുവേ,, അവളെ നന്ദുവിന്റെ കയ്യിൽ നിന്നും വാങ്ങി ഒന്നു എടുത്തു പൊക്കി കൊണ്ടവൾ വിളിച്ചു ഒന്നു കുണുങ്ങി ചിരിച്ചു കൊണ്ടവൾ അവനോട് ചേർന്നു നിന്നു ""ഡോട്ടർ ഇനി ഇബടെ എന്നും ഇണ്ടാവോ,,, കുഞ്ഞി കണ്ണും കൈകളും ചലിപ്പിച്ചു കൊണ്ടവന്റെ മുഖത്തേക്ക് കുഞ്ഞി കൈ ചേർത്തു പിടിച്ചു കൊണ്ടവൾ ചോദിച്ചു ""അതേലോ കുഞ്ഞി പെണ്ണെ,, ഇനി ഇവിടെ ഉണ്ടാവും ട്ടൊ,,, അവളുടെ കുഞ്ഞി വയറിൽ മുകുരസി കൊണ്ടവൻ പറഞ്ഞു ""ഹൈഷ്,, അപ്പൊ നിച് കൊറേ സന്ദോഷം ആയല്ലോ,,, അവന്റെ കവിളിൽ കുഞ്ഞു അധരങ്ങൾ പതിപ്പിച്ചു കൊണ്ടവൾ പറഞ്ഞു ""അപ്പൊ നിനക്ക് എന്നെ വേണ്ടേ കുറുമ്പി"""

അവളെ നോക്കി സങ്കട ഭാവത്തിൽ നിന്നു നന്ദു ചോദിച്ചു ""നന്ദുനേം ഇഷ്ട്ട,,,കൊറേ"" കുഞ്ഞി കൈ വിടർത്തി കൊണ്ടവൾ പറഞ്ഞു ""ഇനി ഇച് എല്ലാരേ കൂടെ കച്ചാലോ""" ആ കുഞ്ഞി മുഖം സന്തോഷത്തിൽ വിടർന്നു,, അവൾക് വേണ്ടേ സ്നേഹം മുഴുവൻ കൊടുക്കാൻ അമ്മ കഴിഞ്ഞാൽ ഉണ്ടായിരുന്നത് ആ കുടുംബം മാത്രമായിരുന്നു അവളുടെ സന്തോഷം നോക്കി നിന്നു കൊണ്ടവർ ഒന്നു പുഞ്ചിരിച്ചു നന്ദുവിനെ ഇടുപ്പിലൂടെ അവൻ തന്നിലേക് ചേർത്തു പിടിച്ചു,,, ""നന്ദു നാൻ ഡോട്ടർക് ഉമ്മ കൊത്തലോ ഇനി നന്ദു കൊക്ക്,, ഇപ്രാവിശ്യം നന്ദു ഞെട്ടി കിച്ചുവിന്റെ മുഖത് ആണെകിൽ കുറുമ്പ് നിറഞ്ഞു ""ശെരിയ നന്ദു കുഞ്ഞു പറഞ്ഞത് കേട്ടിലെ,, അല്ലേ അമ്മു"" കുഞ്ഞി പെണ്ണിനെ നോക്കി കൊണ്ടവൻ ചോദിച്ചു ""ആ കൊക്ക്'" ""ഞാൻ പിന്നെ കൊടുത്തോളം അമ്മുട്ടിയെ,,, രക്ഷപെടാൻ എന്നോണം നന്ദു പറഞ്ഞു,,

അമ്മു ആണേൽ അതൊന്നും കേൾക്കാതെ വാശിയിൽ നിന്നു,,, കുഞ്ഞി പെണ്ണ് കരയുന്ന അവസ്ഥയായതും നന്ദു അവളുടെ കവിളിൽ ഒന്നു പിടിച്ചു വലിച്ചു ""ഇനി അതിന് കണ്ണ് നിറക്കണ്ട ഞാൻ കൊടുത്തോളം"" ""എന്നാ കൊക്ക്"" കള്ള കരച്ചിൽ നിർത്തി കൊണ്ടവൾ പറഞ്ഞു കിച്ചുവാന്നെൽ ചിരി ഒതുക്കി പിടിച്ചു കൊണ്ട് നന്ദുവിലേക്ക് ഒന്നു കുനിഞ്ഞു നിന്നു "തന്നോ"എന്നാ ഭാവത്തിൽ ""കള്ള ഡോക്ടറെ,,,കിട്ടിയ അവസരം മുതലാകുന്നോ"" ""ഞാൻ അല്ലാലോ അമ്മു അല്ലേ""ചുണ്ടിൽ ഒളിപ്പിച്ചു കുസൃതി ചിരിയിൽ അവൻ പറഞ്ഞു ""കൊക്ക് നന്ദു"" അപ്പോഴേക്കും കുഞ്ഞി പെണ്ണിന്റെ ശബ്‍ദം ഉയർന്നു

നന്ദു ഒന്നു ഉയർന്നു കൊണ്ടവന്റെ കവിളിൽ അധരം പതിപ്പിച്ചു അതെ നിമിഷം തന്നേ അമ്മു മറു കവിളിലും കുഞ്ഞൊരു മുത്തം കൊടുത്തു കിച്ചു പുഞ്ചിരിയോടെ രണ്ടും ഏറ്റു വാങ്ങി,,, നന്ദുവിനെ തോളിലോടെ ചേർത്തു പിടിച്ചു കൊണ്ടവൻ കുഞ്ഞി പെണ്ണിനെ അടുപ്പിച്ചു പിടിച്ചു ദൂരെ നിന്നു അതു കണ്ട ജനുവമ്മയുടെ കണ്ണുകൾ നിറഞ്ഞു പ്രണയം കൊണ്ട് നോവ് ലഭിച്ച അമ്മ,,, ഹൃദയത്തിൽ കൊണ്ട് സ്നേഹിച്ച പാതി തന്നേ വിട്ടു പോകുമ്പോൾ ഒരു കുഞ്ഞിനെ മാത്രം ബാക്കി ആക്കി,,, ഒറ്റക് ജീവിക്കുന്നത് പെണ്ണിന് പിന്നലെ വരുന്ന കഴുക്കൻ കണ്ണുകളിൽ നിന്നെല്ലാം കുഞ്ഞിനേയും തന്നെയും പൊതിഞ്ഞു പിടിച്ചു കൊണ്ടിരിന്നു,,,, ഈ കുടുംബത്തെ കാണും വരെ നെഞ്ചിൽ നോവായിരുന്നു തന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ പോലും ആരും ഇല്ലാലോ എന്ന്,,, എന്നാൽ ഇന്ന് അവളെ നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്നവരെ കണ്ടതും ആ അമ്മയുടെ കണ്ണിൽ നിന്നു രണ്ടു തുള്ളി ഭൂമിയെ പുൽകി,,, അതു സങ്കടത്തിന്റെ അല്ലായിരുന്നു,,,

മറിച്ചു സന്തോഷത്തിന്റെ ആയിരുന്നു തന്റെ കുഞ്ഞി പെണ്ണ് തനിച്ചല്ല എന്നാ സന്തോഷത്തിൽ.... ...................................................................... ദൂരെ ആഞ്ഞടിക്കുന്ന തിരമാലയിലേക്ക് മിത്രയുടെ കണ്ണുകൾ ചെന്നെത്തി,, സൂര്യൻ അസ്‌തമിക്കാൻ എന്നോണം കടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുന്നുണ്ട്,,, ഓരോ ദിവസവും,,, ഓരോ അസ്തമയവും ഏവർക്കും പുതിയ കാര്യങ്ങൾ നൽകും,, ചിലപ്പോഴെല്ലാം ആ ദിവസത്തെ സങ്കടം മറ്റു ചിലപ്പോൾ സന്തോഷം,,, എന്നാൽ തനിക്കു മാത്രം എന്നും മൂകത,,, അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയിൽ എന്നോ ഒറ്റപ്പെട്ടവളുടെ വേതന ഉണ്ടായിരുന്നു ബീച്ചിൽ ആളുകളുടെ എണ്ണം കൂടി വരുന്നുണ്ട് എല്ലാവരിലൂടെ അവളുടെ കണ്ണുകൾ ചെന്നെത്തി ""അമ്മ ഐസ് ക്രീം വാങ്ങി താ,,, കടക്കാരിനിലേക് നോട്ടം എയ്തു കൊണ്ട് ഒരു കൊച്ചു പെണ്ണ് പറയുന്നത് കേട്ടതും അവളുടെ നോട്ടം അവർക്ക് പിന്നാലെ ആയി ""വായോ അമ്മ വാങ്ങി തരാം ട്ടൊ,,, ആ കുഞ്ഞിന്റെ കയ്യിലെക് ഐസ് ക്രീം വെച്ചു കൊടുക്കുന്നതും അവളുടെ മുഖത്തെ സന്തോഷവും എല്ലാം ഒരു നിമിഷം അവൾ നോക്കി നിന്നു,,,താടിയിൽ ഒലിച്ചിറങ്ങുന്നവാ ആ അമ്മ തുടച്ചു കൊടുക്കുന്നുണ്ട്,,,,

അവളുടെ നോട്ടം അവരുടെ അടുത്ത് നിന്ന് കുറച്ചു മാറി മൊബൈലിൽ സംസാരിക്കുന്നത് ആളിൽ ചെന്നെത്തി,,,ആ കുഞ്ഞിന്റെ അച്ഛൻ എന്നു തോന്നിപ്പിക്കുന്ന ആൾ ഫോണിൽ കാര്യമായി എന്തോ സംസാരിക്കുന്നുണ്ട്,,, ആ പെൺകുട്ടി കളിക്കാൻ സന്തോഷത്തോടെ വിളിക്കുമ്പോൾ പോലും അകന്നു നിന്നു,,, തിരക്കിൽ ആണെന്ന് പോലെ,,, അവളുടെ മുഖം സങ്കടത്തിലേക് വഴി മാറുമ്പോൾ ആ അമ്മ ചേർത്തു പിടിച്ചു ഒപ്പം കളിക്കുന്നുണ്ട് മിത്രയുടെ ഉള്ളിൽ തന്നേ തന്നെ ആണ് കണ്ടത് തിരക്കിനിടയിൽ ഓടുന്ന അച്ഛൻ,,, ഓരോ പ്രാവിശ്യവും തന്റെ മുഖം മാറുമ്പോൾ ചേർത്തു പിടിച്ചിരുന്ന അമ്മ,,, തന്റെ കൂടെ കളിക്കാൻ,, വിശേഷങ്ങൾ കേൾക്കാൻ,, കൂടെ ഇരിക്കാൻ എല്ലാത്തിനും കൂടെ ഉണ്ടായിരുന്ന അമ്മ,,,

ഇന്നവർ മറ്റേതോ ലോകത്തു,, ""മിസ്സ്‌ യൂ അമ്മ,,,"" ഹൃദയം കൊണ്ടവൾ ഒരു നൂറവർത്തി പറഞ്ഞു കൊണ്ടിരുന്നു,,,അവളുടെ കണ്ണിൽ നിന്നൊരു തുള്ളി അടർന്നു എന്നാൽ വാശിയോട് അത് തുടച്ചു കളഞ്ഞു,, കരയാൻ ഇഷ്ടമില്ലാഞ്ഞിട്ടോ,,, തന്റെ ആ മുഖം മറ്റാരും കാണരുതെന്ന വാശിയോ,,, ""ഹേയ്"" തന്റെ അരികിൽ വന്നിരിന്നു കൊണ്ട് സഞ്ജു വിളിച്ചതും അവൾ കണ്ണ് ചുരുക്കി കൊണ്ടവനെ നോക്കി ഒന്നു ഞെട്ടി കൊണ്ടവൾ അവനെ നോക്കി ""താൻ എന്താ ഇവിടെ"" ആദ്യത്തെ ഞെട്ടൽ മാറിയതും അവൾ കൂർപ്പിച്ചു കൊണ്ടവൾ അവനെ നോക്കി ""ഹോസ്പിറ്റൽ കഴിഞ്ഞിറങ്ങിയതാ തന്നെ ഇവിടെ കണ്ടു so വന്നു,,,അവളെ മുഖത്തേക് നോക്കി കൊണ്ടവൻ പറഞ്ഞു ""തന്നോട് ഞാൻ പറഞ്ഞതല്ലെ,,, എന്റെ കൂടെ വരരുത് എന്ന്,,, ദേഷ്യത്തിൽ തന്നെ അവൾ ചോദിച്ചു ""തന്നോട് ഞാനും പറഞ്ഞതല്ലെ വരും എന്ന്""

""അതിന്റെ ആവിശ്യം എന്താ,, ""Because your my friend"" യാതൊരു ഭാവ വിത്യാസം ഇല്ലാതെ അവൻ പറഞ്ഞു അവളുടെ കണ്ണുകൾ ഒന്നു വിടർന്നു എന്നാൽ അതു മറച്ചു വെക്കുന്നതിന് മുൻപ് തന്നെ സഞ്ജു കണ്ടു,, അവന്റെ ചുണ്ടിൽ ഒരിളം പുഞ്ചിരി വിരിഞ്ഞു ""ആദ്യായി തന്റെ സൗഹൃദം ഒരാൾ പിടിച്ചു വാങ്ങുന്നു,, എല്ലാവരും അകറ്റിയിരുന്ന തന്നെ ആദ്യമായി ഒരാൾ ചേർത്തു പിടിക്കുന്നു"" കടൽ കാറ്റിൽ അവളുടെ ഉയർത്തി കെട്ടിയ മുടികളുടെ ഇടയിൽ നിന്നനുസരണ ഇല്ലാതെ കുഞ്ഞി മുടിയിഴകൾ പാറി പറന്നു,,, ""തനിക്കു എന്തിനാ എന്റെ ഫ്രണ്ട് ഷിപ്,,, iam not a good person,,മുന്നിലേക്ക് നോക്കി കൊണ്ട് തന്നെ അവൾ പറഞ്ഞു ""എനിക്കും ഗുഡ് persons ഇഷ്ട്ടമില്ല,, അപ്പൊ കുഴപ്പം ഇല്ലാലോ,,ചുണ്ടിൽ അതെ പുഞ്ചിരി ഒളിപ്പിച്ചു കൊണ്ടവൻ പറഞ്ഞു ""താൻ പോകാൻ നോക്ക്,,സമയം പോകുന്നു,, അവന്റെ മുഖത്തു നോട്ടം മാറ്റി കൊണ്ടവൾ പറഞ്ഞു

""നോ,, എന്റെ ഫ്രണ്ട് ഇവിടെ ഇരിക്കലെ,, പിന്നെ തന്റെ കൂടെ കുറച്ചു സമയം സ്‌പെന്റ ചെയ്യാം"" ""തനിക്കു വേണ്ടി വർഷങ്ങൾക് ശേഷം,,, അമ്മക്ക് ശേഷം,, കൂടെ ഇരികാം എന്ന് പറയുന്നു"" അവൾ അവന്റെ മുഖത്തേക്ക് നോക്കി അവിടെ ഇപ്പോഴും ആ പുഞ്ചിരി തന്നെ ""എന്നെ കുറിച് എന്തറിയാം,,, അവളുടെ ചോദ്യം കേട്ടതും അവന്റെ ചുണ്ടിൽ വീണ്ടും ആ പുഞ്ചിരി സ്ഥാനം പിടിച്ചു,,, "നിന്നെ കുറിച്,,എന്നെക്കാൾ കൂടുതൽ മറ്റാർക്കും അറിയില്ല"എന്നാ പോലെ ""നീ മിത്ര ആണെന്ന് അറിയാം,,, എന്റെ ഫ്രണ്ട് ആണെന്ന് അറിയാം,,,ഒരു വാശി കാരി ആണെന്ന് അറിയാം,, അത്രമാത്രം പറഞ്ഞവൻ അവൾക്ക് അവനോട് എന്തു പറയണം എന്നറിയില്ലായിരുന്നു,,, എന്തിനും അവന്റെ അടുത്ത് ഉത്തരം ഉണ്ട് താൻ പ്രണയിച്ചിട്ടുണ്ടോ?? ""That's not your business,,, അതെ ചോദ്യം അതെ ഉത്തരം ഒരു മാറ്റവും ഇല്ലാതെ ""ബട്ട്‌ ഞാൻ പറയും തനിക്കു കിഷോറിനോടുള്ളത് വെറും അട്ട്രാക്ഷൻ ആണ്"" ""തന്നോട് ഞാൻ പറഞ്ഞു എന്റെ കാര്യത്തിൽ ഇടപെടേണ്ട എന്ന്""

താൻ അത് കണ്ടോ അവൾ പറയുന്നത് ചെവി കൊടുക്കാതെ മുന്നിൽ നിന്ന് കളിപ്പാട്ടത്തിനു വേണ്ടി വാശി പിടിക്കുന്ന ഒരു കുട്ടിയെ ചൂണ്ടി കൊണ്ടവൻ പറയാൻ തുടങ്ങി എന്തു കൊണ്ടോ അവളും അവന്റെ സംസാരത്തിൽ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു,, ""ആ കുട്ടിക്ക് അതിന് വേണ്ടി ഉള്ള വാശിയ,, അത് കിട്ടാൻ എന്തു വേണെകിലും ചെയ്യും,, ചിലപ്പോ കരയും,, വാശി പിടിക്കും,, എല്ലാം,, പക്ഷെ അത് കയ്യിൽ കിട്ടിയാ അവൻ സന്തോഷിക്കും ആ കുട്ടിയുടെ വാശികൾ മുന്നിൽ അത് വാങ്ങി കൊടുക്കുന്ന അച്ഛനെ നോക്കി കൊണ്ട് തന്നെ അവൻ തുടർന്ന്,,, ചിലപ്പോൾ അവൻ സന്തോഷത്തോടെ ഒരു കേടും കൂടാതെ അത് കൊണ്ട് നടക്കും അത് അവൻ അത്രയും ഇഷ്ടമാണെങ്കിൽ,,, എന്നാൽ അപ്പോഴത്തെ ഒരു ഇഷ്ടത്തിന്,,,

ബാക്കി ഉള്ളവരുടെ കയ്യിൽ കണ്ടത് കൊണ്ട് എനിക്കും വേണം എന്നാ ചിന്തയിൽ വാങ്ങിയതാണെങ്കിൽ ദേ ഇതു പോലെ കുറച്ചു കഴിഞ്ഞു അത് വെറുക്കും,,, ഒഴിവാക്കും"" മറ്റൊരു ഭാഗത്തു അതെ കളിപ്പാട്ടം അവിടെ ഇട്ടു മറ്റൊന്നിന്റെ പിന്നലെ പോകുന്നേ വേറെ ഒരു കൊച്ചു പയ്യേനെ നോക്കി കൊണ്ടവൻ പറഞ്ഞു നിർത്തി മിത്ര അവനെ തന്നെ നോക്കി നിന്നു,,,, ആദ്യമായി ഒരാളുടെ വാക്കുകൾ അവൾ ശ്രെദ്ധയോടെ കെട്ടിരിന്നു അത് പോലെ തന്നെയാ ചിലപ്പോഴൊക്കെ മനുഷ്യരും,,, ഒന്നു കിട്ടുന്നത് വരെ മാത്രം അതിനോടുള്ള അടുപ്പം ഉണ്ടാകു,, കിട്ടി കഴിഞ്ഞാൽ അതിനോടുള്ള ഇഷ്ട്ടം പോലും മറഞ്ഞു പോകും,, അതാണ് ഞാൻ തന്നോടും ചോദിച്ചത് അത് പ്രണയമാണ് എന്ന് ഉറപ്പിക്കാൻ തന്നെ കൊണ്ടാവുമോ,,,

ആ കുട്ടിക്ക് കളിപ്പാട്ടം കിട്ടാൻ വേണ്ടി ഉണ്ടായ ഒരു വാശി,,, അതിനപ്പുറം വേറെ എന്തെങ്കിലും ഉണ്ടോടോ അതിൽ,,ഹൃദയം കൊണ്ട് തനിക്കു അവനെ ഇഷ്ടമാണെന്നു പറയാൻ കഴിയുമോ,, ഇതിനുള്ള ഉത്തരം എനിക്ക് തരേണ്ട മിത്ര,,,, ആദ്യം പറഞ്ഞ പോലെ തന്നെ,,,ask your self and find the the ans"" തന്നെ കേട്ടുകൊണ്ടവൾ ഇരിക്കുന്നുണ്ടന്നെ ഉറപ്പിൽ അവൻ പറഞ്ഞവസാനിപ്പിച്ചു,,, അവൻ പറഞ്ഞ ഓരോ വാക്കുകളും നെഞ്ചിൽ തറച്ചു ബുദ്ധിയെ തെളിക്കും പോലെ തോന്നുയവൾക്,,, പലയാവർത്തി പലതും മനസിൽ ആലോചിക്കുന്നവളെ നോക്കി കൊണ്ടവനും,,,അവളുടെ അടുത്തായി തന്നെ സ്ഥാനം ഉറപ്പിച്ചു ""മിഥുട്ടി,,, എത്രെയൊക്കെ വളർന്നാലും,, മാറിയാലും,,, ഉള്ളിൽ നീ ആ പഴയ കുഞ്ഞി പെണ്ണാ,,,, സച്ചുവിന്റെ മാത്രം മിഥു അവൻ മനസിൽ പറഞ്ഞു കൊണ്ടവളെ നോക്കി സൂര്യന്റെ അസ്തമന സമയം അടുത്തു നല്ലൊരു പുലരികൾക്കായി,,, പ്രതീക്ഷയുടെ നല്ലൊരു നാളെക്ക് വേണ്ടി..............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story