പ്രാണനിൽ: ഭാഗം 41

prananil

രചന: മഞ്ചാടി

 ""ദേ ഇത് കൊള്ളാവോ,, മുന്നിൽ നിരത്തി വച്ചിരിക്കുന്ന സാരികളിൽ ഒന്നു എടുത്തു വച്ചു കൊണ്ട് സുഭദ്ര നന്ദുവിനോടായി ചോദിച്ചു ""മ്മ്ഹമ്,, ഇരുവശേത്തേക്കും തല ചെരിച്ചു കൊണ്ടവൾ മുഖം വീർപ്പിച്ചു,,, ഡ്രസ്സ്‌ എടുക്കാൻ രാവിലെ തന്നെ എല്ലാവരും കടയിലേക്ക് പോയിരുന്നു,, രണ്ട് അമ്മമാർക്കും,, സേതുവിനും ഉള്ളത് ആദ്യം തന്നെ എടുത്തിരുന്നു മുന്നിൽ ഉള്ള സാരിയുടെ കുഭാരത്തിലേക്ക് നന്ദു താടിക്കും കൈ വെച്ചു നോക്കി,,, ഗൗരിക്ക് അവളുടെ അവസ്ഥ കണ്ട് ചിരി പൊട്ടുന്നുണ്ടായിരുന്നു ""നന്ദുവേ,, അവളുടെ ചെവിയോരം ഗൗരി പതുകെ വിളിച്ചു ""മ്മ്,, ദൈന്യമായി അവൾ ഒന്നു മൂളി ""ഇപ്പൊ മനസ്സിലായോ പെണ്ണെ,, കല്യാണം അത്ര എളുപ്പം അല്ലാന്നു"" പൊട്ടി വരുന്ന ചിരി കടിച്ചു പിടിച്ചു കൊണ്ട് ഗൗരി അവളോട് ചോദിച്ചു ""എന്റെ ഗൗരി പെണ്ണെ,, നീയും കൂടെ തളർത്തലേ,,, എനിക്ക് വയ്യ മടുത്തു"" അവിടെ ഉള്ള ഒരു കസാരയിൽ ഇരുപ്പുറപ്പിച്ചു കൊണ്ടവൾ പറഞ്ഞു ""ദേ,, നീ ഇതൊന്നു ഇട്ടു നോക്കിയേ,, രാധിക അവൾക് ഒരു ഓറഞ്ച് കളർ പട്ടു സാരി കൊണ്ട് കൊടുത്തു പറഞ്ഞു ""അയ്യേ,, അമ്മേ എനിക്ക് ഇതു വേണ്ട,, അവരെ നോക്കി ചുണ്ടു കൂർപ്പിച്ചു കൊണ്ടവൾ പറഞ്ഞു ""ദേ,, പെണ്ണെ പോയി ഇട്ടു നോക്കി വാ,, അവളെ ട്രയൽ റൂമിലേക്കു തള്ളി കൊണ്ടവർ പറഞ്ഞു ഒന്നു ചിണുങ്ങി കൊണ്ടവൾ അകത്തേക്കു കയറി ""കല്യാണം കഴിക്കണ്ട പെണ്ണാ,, ഇപ്പോഴും കൂട്ടി കളിക്ക് കുറവില്ല"" ""അങ്ങനെ കുറഞ്ഞാലേ അത് നമ്മുടെ നന്ദു ആവില്യ അമ്മക്കുട്ടിയെ"" രാധികയുടെ കവിളിൽ ഒന്നു കുത്തി കൊണ്ട് ഗൗരി പറഞ്ഞു അവരും ഒന്നു ചിരിച്ചു,,,അതെ നന്ദു എന്നും അങ്ങനെയാണ്,, ഒത്തിരി കുറുമ്പും,, കുട്ടിത്തവും അതിലേറെ സ്നേഹവും,,, ആവിശ്യമുളത്തിന് അവൾ പക്വത കാണിക്കും അല്ലാതെപോൾ എല്ലാവരുടെയും കുറുമ്പിയും ""അല്ല ഗൗരി,,ഹർഷനും,, കിച്ചുവും എവിടെ"" രണ്ടാളും അവർക്കുള്ളത് എടുക്കാൻ പോയതാ ഇപ്പൊ വരും ""

എന്നാ നീ നിനക്കുള്ളത് കൂടി നോക്ക്,,, എല്ലാം കഴിഞ്ഞ് പിന്നെ സമയം ഉണ്ടാവില്ല,, ചെല്ല്"" അവളോടായി പറഞ്ഞു കൊണ്ട് രാധിക ബാക്കി ഉള്ളവരുടെ അടുത്തേക് പോയി .......................................................... ""ശേ ഈ അമ്മ,,,എനിക്ക് ഒട്ടും ചേരുന്നില്ലലോ"" മുന്നിൽ തന്റെ പ്രതിഭിഭം നോക്കി കൊണ്ടവൾ പിറു പിറുത്തു സാരി ദേഹത്തോട് ചേർത്തു വച്ചപ്പോൾ പോലും അവൾക് ഇഷ്ട്ടമായില്ല ""ഇങ്ങനെ ആ ചുണ്ട് കൂർപ്പിച്ചു വെക്കല്ലേ പെണ്ണെ,,,ചെവിയോരം ചേർന്ന നിശ്വാസ ചൂടിനൊപ്പം ഇടുപ്പിൽ മുറുകിയ കരങ്ങൾ അവൾ ഞെട്ടി കണ്ണാടിയിലേക് നോക്കി തന്നെ നോക്കി പുഞ്ചിരിക്കുന്നവനെ കണ്ടതും അവളുടെ ചുണ്ടിലേക്കും അത് വ്യാപിച്ചു ""ഇത് അടക്കാതെ ആണോ പെണ്ണെ നീ കയറുന്നെ,, അവളെ നോക്കി കണ്ണുരുട്ടി കൊണ്ടവൻ ചോദിച്ചു ""അത് മറന്നതാ,, ഒന്നു ഇളിച്ചു കൊണ്ടവൾ പറഞ്ഞു ""അവളുടെ മറവി,, നെറ്റിയിൽ വിരൽ വെച്ച് ഒന്നു കെട്ടിയവൻ ""ദേ,,, ഇത് ഇഷ്ട്ടായോ നിനക്ക്,,, അവളുടെ മേലേക്ക് മറ്റൊരു സാരി വെച്ചു കൊണ്ടവൻ ചോദിച്ചു ഒരു റോസ് കളർ സാരി ആയിരുന്നു അത് അത്യാവശ്യം വർക്കുകൾ കൂടിയത്,,, ഒറ്റ നോട്ടത്തിൽ തന്നെ അവളുടെ മുഖം വിടർന്നു ""ആ,, കുഴപ്പല്യ,,, അവനെ ചൂട് പിടിപ്പിക്കാൻ ആയി അവൾ പറഞ്ഞു ""എന്റെ പൊന്നു നന്ദുവേ,, കള്ളം പറയുമ്പോ അതിന് ഒത്തു പറയണ്ടേ നിന്റെ ഈ വിടർന്ന കുഞ്ഞി മുഖം കണ്ടാൽ എനിക്ക് അറിയാലോ,,, അവളുടെ നുണക്കുഴിയിൽ ഒന്നു കുത്തി കൊണ്ടവൻ പറഞ്ഞു ""അയ്യോ,,, കിച്ചുവേട്ട ഇതിന്റെ ഉള്ളിൽ കയറിയത് ആരും അറിയിലെ,, പെട്ടെന്നു കിട്ടിയ ബോധത്തിൽ അവൾ പറഞ്ഞു

""അതിനെദാ,, എന്റെ പെണ്ണ് അല്ലേ,,, ഒരു കുറുമ്പോട് കൂടി അവൻ പറഞ്ഞു ""ഡോ,, ഡോക്ടറെ മര്യാദക് പോക്കേ,, മനുഷ്യനെ നാണം കെടുത്താധേ,,, അവന്റെ തോളിൽ പിടിച്ചു തള്ളി കൊണ്ടവൻ പറഞ്ഞു ""പിന്നെ,,, ഇത് അമ്മേടെ കയ്യിൽ കൊടുത്ത മതി,, എനിക്കും ഹർഷനും ഉള്ളത് ഞങൾ എടുകേം ചെയ്തു,, ""ആ,, ഒന്നു പോ"" ""പിന്നെ,,, ""ഇനിയെന്ത,, ഇടുപ്പിൽ കൈ കുത്തി കൊണ്ടവൾ അവനെ കൂർപ്പിച്ചു നോക്കി അവളെ തന്നിലേക് ചേർത്തു പിടിച്ചു കൊണ്ടവൻ കവിളിൽ അമർത്തി ചുംബിച്ചിരുന്നു ""ഇനി പോട്ടെ ട്ടൊ,, അവളുടെ കവിളിൽ തട്ടി കൊണ്ടവൻ പറഞ്ഞു,,, ആരും കാണുന്നില്ല എന്ന് കണ്ടതും പുറത്തേക് ഇറങ്ങി നന്ദു ഒന്നു ഞെട്ടി എങ്കിലും അവളുടെ ചുണ്ടിൽ ഒരു കുഞ്ഞി പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു തന്റെ കയ്യിൽ ഒതുക്കി പിടിച്ച ആ സാരിയിൽ ഒന്നു തലോടി കൊണ്ടവൾ അതും എടുത്തു അമ്മമാരുടെ അടുത്തേക് പോയി ....................................................... ""ദേ, ഡാ ആ പെണ്ണിനെ നോക്കിയേ,, എന്തു രസവാ അല്ലേ,,, സെയിൽസ് ബോയ് ഗൗരിയെ നോക്കി ഒരേ നിൽപ് ആണ് താലി ഡ്രസ്സ്‌ന്റെ ഉള്ളിലും സിന്ദൂരം സാധാ പോലെ ഇട്ടുട്ടൂടെങ്കിലും കുറെ നേരെത്തെ അലച്ചിൽ എന്നോണം മുടി മുന്നിലേക്ക് തുങ്ങിയത് കൊണ്ട് അത് കാണുന്നില്ല,, ഗൗരി ആണെങ്കിൽ ഇതൊന്നും ശ്രെദ്ധിക്കാതെ ഡ്രസ്സ്‌ തിരഞ്ഞെടുക്കാനുള്ള കഷ്ടപ്പാടിൽ ആണ് ""ആ കുട്ടീടെ കണ്ണ് നോക്കടാ ഉണ്ട കണ്ണ് ഉഫ്,,, അവൻ നിർത്താധേ വർണ്ണിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് ഹർഷൻ വരുന്നത്,,, അവന്റ വർണനയും കണ്ണിന്റെ ദിശ പോകുന്നതും അവൻ ഒന്നു നോക്കി തന്റെ പെണ്ണിന്റെ മേലേക്ക് ആണ് എന്നു കണ്ടതും അവന്റെ കണ്ണുകൾ ചുരുങ്ങി

ഡ്രസ്സ്‌ നോക്കുന്നുതിനിടയിൽ താലി പുറത്തേക് ഇട്ട ഹർഷനെ കണ്ടതും അവൾ ഒന്നു ഞെട്ടി ""എന്തു പറ്റി,, എന്നപോലെ അവൾ പുരികം പൊക്കി കൊണ്ടവനോട് ചോദിച്ചു തല ഇരുവശേത്തേക്കും ചലിപ്പിച്ചു കൊണ്ടവൻ ഒന്നുമില്ല്യ എന്നു പറഞ്ഞു അവളെ ഒന്നു ചേർത്തു നിർത്തി കൊണ്ടവൻ ആ ചെക്കെനെ നോക്കി ഒന്നു കണ്ണുരുട്ടി,, രംഗം പന്തിയല്ല എന്നു കണ്ടതും അവൻ വേഗം അവിടെ നിന്നു വലിഞ്ഞിരുന്നു അവൻ പോയ വഴിയേ ഒന്നു നോക്കി കൊണ്ടവൻ ഗൗരിയുടെ അടുത്തേക് തിരിഞ്ഞു ""കഴിഞ്ഞില്ലേ പെണ്ണെ,,,നിന്റെ എടുക്കൽ"" അവളെ നോക്കി കൊണ്ടവൻ ചോദിച്ചു ""ഇല്ലന്നെ,, ഏതാ എടുക്കാ,,,അവനെ സംശയം പൂർവ്വം നോക്കുന്നവളെ കണ്ടതും അവളുടെ കയ്യിലെക് അവൻ ഒന്നു വെച്ചു കൊടുത്തു ഒരു വയലറ്റ് കളർ സാരി ആയിരുന്നു,, അവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു അത് ""ഇഷ്ട്ടായോ നിനക്ക്,, ""ഒത്തിരി,, കുറച്ചു മുന്നേ തന്നെ അങ്ങ് വന്നുണ്ടായിരുന്നൊ,, എന്നാ ഞാൻ ഇത്രേം നേരം തിരയണ്ട വേല്ലാ കാര്യം ഉണ്ടായിരുന്നോ"" ""അയ്യടാ,, ഇപ്പൊ അതായലോ കുറ്റം,,, കിട്ടിയില്ലെ ഇനി വാ,,, അവളുടെ കൈ പിടിച്ചു കൊണ്ടവൻ മുന്നിലേക്ക് നടന്നു .................................................. ""എല്ലാർക്കും ഉള്ളത് എടുത്തലോ,,, അല്ലേ """എല്ലാവരോടുമായി സേതു ചോദിച്ചു നന്ദുവിന് കിച്ചു തിരഞ്ഞെടുത്ത റോസ് കളർ സാരിയും കിച്ചുവിന് കസവിന്റെ മുണ്ടും,, ചന്ദന കളർ കുർത്തയും ആയിരുന്നു,,, ഗൗരിക് വയലറ്റ് സാരിയും ഒപ്പം ഹർഷൻ അതെ കളർ കുർത്തയും,, മുണ്ടും,,, അമ്മാർ എല്ലാം സാരിയിലും,, സേതു മാഷ് ഷർട്ട്‌ മുണ്ടും.... അങ്ങനെ എല്ലാവർക്കും ആയി എടുത്തു ഒപ്പം നന്ദു രണ്ടു കവറിൽ മറ്റൊരു ഡ്രസ്സ്‌ കൂടെ എടുത്തിരിന്നു

""ഇതാർക്ക,, സേതു സംശയത്തോടെ ചോദിക്കുമ്പോളും അവൾ കണ്ണ് അടച്ചു കാണിച്ചിരുന്നു നേരം ഒട്ടു വൈകിയത് കൊണ്ട് തന്നെ പുറത്തു നിന്നു ഭക്ഷണം കഴിച്ചു കൊണ്ടാണ് വീട്ടിലേക് പോയത് ...................................................... തലയിൽ എന്തോ കുത്തും പോലെയും അടുത്ത് നിൽക്കുന്നവരുടെ ശബ്‍ദത്തിലും അവൾ കണ്ണുകൾ മേലെ തുറന്നു ആദ്യം മുന്നിലെ കാഴ്ച വ്യക്തം ആയില്ല എങ്കിലും പതിയെ തന്റെ മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന നഴ്സിനെ കണ്ടു ""ആഹാ,, എണീച്ചോ നേരം എത്ര ആയേന്ന് അറിയാവോ,, ഒരു പുഞ്ചിരിയോടെ തന്നെ മറ്റൊരു ഗ്ളൂക്കോസ് ബോട്ടിൽ ക്യാനുലാ ആയി കണക്റ്റ് ചെയ്തു കൊണ്ടവർ പറഞ്ഞു ""ഡോക്ടർ ചായ കുടിക്കാൻ പോയതാ,, ഇപ്പോ വരും"" ""ഡോക്ടർ,,, അവൾ പുരികം ചുളിക്കി കൊണ്ട് ചോദിച്ചതും സഞ്ജു ഡോർ തുറന്നു വന്നിരുന്നു ""ദേ വന്നലോ,, നേഴ്സ് പറഞ്ഞതും അവളും അവൻ നേരെ നോട്ടം പായിച്ചു ""ഇത് കഴിയുമ്പോ,, വിളിച്ചാൽ മതി,,, സഞ്ജുവിനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് പുറത്തേക് പോയി അവർ,,, സഞ്ജു ഡോർ അടച്ചു കൊണ്ട് മിത്രയുടെ അരികിലേക്ക് ചെന്നു ""ഇപ്പൊ എങ്ങനെ ഉണ്ട്,, feel ബെറ്റർ,,, അവളെ നോക്കി കൊണ്ടവൻ ചോദിച്ചു ""ഇയാൾ എന്താ ഇവടെ,,,ചോദ്യത്തിന് മറു ചോദ്യം ആയിരുന്നു മിത്ര ""എന്റെ ഫ്രണ്ട്‌ന്ന് വെയ്യാതെ വന്ന ഞാൻ വേണ്ടേ നോക്കാൻ,, ""അ...ച്ഛ,, അച്ഛൻ,,,ഒന്നു മടിച്ചു കൊണ്ടവൾ ചോദിച്ചു ""ഇത്രെയും നേരം ഉണ്ടായിരുന്നു,, പെട്ടെന്നു ഓഫീസ് ഒരു urngent കാര്യത്തിന് പോയതാ,,,, അവളുടെ ചിന്തകൾ വീണ്ടും മാറാൻ തുടങ്ങി,, ഇപ്പോഴും അച്ഛൻ വലുത് ജോലിയാണോ അവളുടെ ചിന്ത മനസിലാകിയെ പോലെ അവൻ പറഞ്ഞു തുടങ്ങി,,, ""ഡോ,, തന്റെ അച്ഛൻ പോകാൻ സമ്മതം ഒന്നും ഉണ്ടായിട്ടല്ല,, ഞാൻ പറഞ്ഞയച്ചതാ,, പെട്ടെന്നു വെറും ചെയ്യും,, താൻ ഓവർ ആലോചിക്കണ്ട"" ""ഇയാൾക്കു വീട്ടിൽ ഒന്നും പോകണ്ടേ""

""ഞാൻ ഇവിടെ ഫ്ലാറ്റില അപ്പൊ പ്രശനം ഇല്ല,, കയ്യിലെക് ചൂടു കഞ്ഞി എടുത്തു കൊണ്ടവൻ പറഞ്ഞു ""നമ്മുക്ക് ഈ ചൂട് കഞ്ഞി അങ്ങ് കുടിച്ചാലോ,,, അവളെ നോക്കി പാത്രം പൊക്കി കൊണ്ടവൻ പറഞ്ഞു ""ഇയാൾ തന്ന മതി ഞാൻ കുടിച്ചോളാം"" ""ഹലോ,, അവിടെ നിന്നു ഇവിടെ വരെ കൊണ്ട് വരാം അറിയാമെങ്കിൽ തരാനും എനിക്ക് അറിയാം,,, അവളുടെ അടുത്തേക് ഇരിന്നു ചൂടു കഞ്ഞി സ്പൂണിലാക്കി ഊതി കൊണ്ടവൻ അവളുടെ ചുണ്ടിലേക് മുട്ടിച്ചു എന്തു കൊണ്ടോ അവൾക്ക് അത് നീരസിക്കാൻ തോന്നിയില്ല ""എനിക്ക് ഇതെല്ലാം ഒറ്റക് ചെയ്ത ശീലം,, കഴിക്കുന്നതിനിടക് അവൾ പറഞ്ഞു ""ഇപ്പൊ ഞാനുണ്ടല്ലോ,, അത്കൊണ്ട് ഞാൻ ചെയ്തോളാം"" ""ഇയാളും പോകും,,,അവസാനം വീണ്ടും ഞാൻ ഒറ്റക് ചെയ്യേണ്ടേ"" എങ്ങോ നോട്ടം തെറ്റിച്ചു കൊണ്ടവൾ പറഞ്ഞു ""ഞാൻ പോകില്ല,, ഞാൻ പറഞ്ഞില്ല your my friend,, അത്കൊണ്ട് എങ്ങും പോകില്ല,,, അവളുടെ കണ്ണുകൾ വിടർന്നു,, ആദ്യമായി ഒരാൾ തന്നെ വിട്ട് എങ്ങും പോകില്ല എന്ന്,, അവൻ തരുന്നത് എല്ലാം അവൾ കഴിച്ചു കൊണ്ടിരിന്നു,,, അമ്മക് ശേഷം ആദ്യമായി ഒരാൾ തന്നെ ഊട്ടുന്നത്,, എന്തു കൊണ്ടോ കുറെ നാളുകൾക്ക് ശേഷം മനസറിഞ്ഞു അവൾ കഴിച്ചു ""അതേയ്,, തന്നെ രക്ഷിച്ചത് ആരാണ് എന്നറിയോ,,, ഭക്ഷണം കഴിക്കൽ കഴിഞ്ഞു കൊണ്ട് അവളോടായി അവൻ ചോദിച്ചു അവളുടെ ഉള്ളിലേക്കു തന്നിലേക് അടുക്കുന്ന നന്ദുവിന്റെയും,, ഗൗരിയുടെയും മുഖം തെളിഞ്ഞു ""തന്റെ ശത്രുക്കൾ തന്നെ,,, അവരെ നശിപ്പിക്കാൻ നോക്കിയതല്ലേ താൻ"" അവന്റെ വാക്കുകൾ അവളിൽ ഞെട്ടൽ തീർത്തു,, അവനത് അറിയാമായിരുന്നോ,,, എല്ലാം അറിഞ്ഞു തന്നെ വെറുക്കുമോ,, പേടിച്ചു കൊണ്ടവൾ അവന്റെ മുഖത്തേക്ക് നോക്കിയതും അവനിൽ സ്ഥിരമുള്ള പുഞ്ചിരി തന്നെ ""എല്ലാം അറിയോ,, ""എല്ലാം... അറിയാം,,, ""എങ്ങനെ,,, ""താൻ അറിയാതെ ഇനിയും എത്രെയോ കാര്യങ്ങൾ ഉണ്ട് മിത്ര,, എല്ലാം സമയം പോലെ അറിയും,, അവളുടെ ഉള്ളിൽ നന്ദുവിനെയും,, ഗൗരിയെയും കുറിച്ചുള്ള ചിന്തകൾ വന്നു താൻ ഉപദ്രവിക്കാൻ ശ്രേമിച്ചു കൂടിയും,, തന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ട് വന്നവർ,,

ഇപ്പോ താൻ ജീവനോടെ ഇരിക്കുന്നതിന് കാരണം പോലും അവരാന്ന്,,,ആദ്യമായി കുറ്റ ബോധം കൊണ്ടവളുടെ തല താഴ്ന്നിരുന്നു ""ഏയ്,, what happend,,,അവളെ നോക്കി കൊണ്ടാവൻ ചോദിച്ചു ""ഞാൻ തെറ്റ് ചെയ്തലേ,,, ആ സമയം അവൻ ആ കുഞ്ഞി മിത്രയേ കാണാൻ കഴിഞ്ഞിരുന്നു,, തെറ്റ് ചെയ്തതിൽ സങ്കട പെടുന്ന കുഞ്ഞി പെണ്ണിനെ ""ഹേയ്,,, അവരോട് താൻ ചെയ്തതിന് തിരിച്ചു ദൈവം തനിക്കും തന്നു,,, ഇപ്പൊ എല്ലാം ഒകെ അല്ലേ,, ""അവളുടെ കവിളിൽ തട്ടി കൊണ്ടവൻ പറഞ്ഞു ""തനിക്കു ഒന്നു കരഞ്ഞൂടെ,, തന്റെ മുന്നിലെ പിടിച്ചു നിൽക്കുന്നവളെ കണ്ടതും അവൻ ചോദിച്ചു,,, ഒന്നും പറയാതെ അവൻ അവളെ തന്റെ നെഞ്ചോട് ചേർത്തു,,, അവനെ ഇറുക്കെ പിടിച്ചു കൊണ്ടവൾ പൊട്ടി കരഞ്ഞു,,, ചെയ്തു പോയ തെറ്റുകൾ,,, വൈകി എത്തിയ തിരിച്ചറിവ്,, എല്ലാം ഒരുപോലെ നിറഞ്ഞു നിന്നിരുന്നു ""തെറ്റ് ചെയ്തവർ,, ക്ഷമ ചോദിക്കുമ്പോ നമ്മൾ ക്ഷമിക്കണം മിത്ര,, അവർ എല്ലാം മനസിലാക്കി തിരിച്ചു വരുമ്പോ നമ്മൾ അവരെ സ്വികരിക്കണം,,ചിലപ്പോൾ ആ തെറ്റിന് പിന്നലെ അവർക്ക് പറയാൻ ഒരു കഥയുണ്ടാവും,,,അവർ എല്ലാം പാവങ്ങൾ ആടോ താൻ ഒന്നു മനസറിഞ്ഞു പുഞ്ചിരിച്ച,, അവരോട് ചെയ്തദ്ധെല്ലാം മറക്കും,,, "" അവളുടെ തോളിൽ തട്ടി കൊണ്ടവൻ പറഞ്ഞു അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നെത്തലം അവന്റെ നെഞ്ചിലായി ഇറക്കി വെച്ചവൾ,,, കുറച്ചു നേരെത്തിന് ശേഷം വിട്ട് അകന്നു കണ്ണ് രണ്ടും അമർത്തി തുടച്ചു,,, എന്തു കൊണ്ടോ അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക് തോന്നിയിരുന്നില്ല ""അതേയ്,,dont feel shy,, ഈ സങ്കടോം സന്തോഷോം ദേഷ്യവും എല്ലാം പ്രകടിപ്പിക്കാൻ ഉള്ളത് തന്നെയാ,,

അത്കൊണ്ട് ചുമ്മാ ഇങ്ങനെ ഇരിക്കണ്ട,,, ""നമ്മുക്ക് പോകണ്ടേ കിഷോറിന്റെ കല്യാണത്തിന്,,, അവളെ നോക്കി കൊണ്ടവൻ ചോദിച്ചു ""അവർക്ക് ഇഷ്ട്ടാവില്ല,, ""ആര് പറഞ്ഞു,എന്നെ വിളിച്ചപ്പോ കൂടെ പറഞ്ഞായിരുന്നു നമ്മളോട് ചെല്ലാൻ,,, so നമ്മൾ പോകുന്നു,,, ""ഈ കിടപ്പിൽ നിന്നു എണ്ണിച്ചു പോരെ,, ""അതൊക്കെ ഒരു രണ്ടു ദിവസത്തെ അല്ലേ,, നമ്മൾ പഴേ ഫോമിലേക്കു എത്തും,,, ഒരു കളിയോടെ അവൻ പറഞ്ഞതും അവളുടെ ചുണ്ടിൽ ഒരു കുഞ്ഞി പുഞ്ചിരി വിരിഞ്ഞു താൻ ആരെങ്കിലും പ്രണയിക്കുന്നുണ്ടോ? ""ഇപ്പോഴേലും ഇയാൾക്കു ഈ ചോദ്യം നിർത്തിക്കൂടെ,,പക്ഷെ ആ വാക്കുകളിൽ എന്നും കാണാറൂള്ള ദേഷ്യo ഉണ്ടായിരുന്നില്ല ""എനിക് ഉത്തരം കിട്ടിയില്ലലോ,, അതെ കുറുമ്പോട് അവൻ പറഞ്ഞു അവൾ മൗനമായി ഇരിന്നു,,, എങ്കിലും ഉള്ളം സന്തോഷമായിരുന്നു തനിക് വേണ്ടി,, തന്റെ കൂടെ ചിലവഴിക്കുന്നവനെ കാണും തോറും ഉള്ളിൽ അവൻ വേണ്ടി,, മറ്റേഎന്ധോ സ്ഥാനം കൊടുക്കും പോലെ,,, അവന്റെ ചോദ്യത്തിന് അവന്റെ മുഖം തന്നെ ഉത്തരമായി ലഭിക്കും പോലെ,, സഞ്ജുവും അവളെ നോക്കി നിൽക്കുകയായിരുന്നു,,, ""എന്നിലേക്കുള്ള നിന്റെ ദൂരം ഇനി വളരെ കുറച്ചാണ്,,, അവളെ നോക്കി കൊണ്ടവൻ മന്ത്രിച്ചു .............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story