പ്രാണനിൽ: ഭാഗം 45

prananil

രചന: മഞ്ചാടി

 കഴുത്തിൽ എന്ധോ ഇഴയും പോലെയും കവിളിൽ തൊട്ട നിശ്വാസ ചൂടും അവളെ ഉണർത്തി അപ്പോഴേക്കും സഞ്ജു മൂന്നു കെട്ടും കെട്ടി നെറുകയിൽ സിന്ദൂരം നീട്ടി വരഞ്ഞിരുന്നു മിത്രയുടെ കണ്ണുകൾ നിറഞ്ഞു കൈ അവന്റെ മുഖത്ത് പതിഞ്ഞു,,, അപ്പോഴും അവന്റെ ചുണ്ടിൽ ആ കള്ള ചിരിയായിരുന്നു അവളുടെ ഉള്ളം കിടുങ്ങി,, അപ്പോൾ അവന്റെ യഥാർത്ഥ പ്രണയത്തെ അവൻ ചതിക്കുകയാണോ,,, ഇന്നവന്റെ താലി നെഞ്ചില്ലെറ്റുമ്പോൾ ഉള്ളം സന്തോഷത്താൽ മിടിക്കുന്നുണ്ട്,, അത്രയും ആഗ്രഹിച്ച നിമിഷം തന്നെയാണ്,,, എന്നാൽ അത് മറ്റൊരു പെണ്ണിന്റെ ജീവിതം തകർത്തു കൊണ്ടാവുമോ അവളുടെ മനസ്സിൽ പല ചിന്തകൾ തെന്നി മാറി എന്താടോ താൻ ഇങ്ങനെ ആലോചിക്കുന്നെ,, ""ഇതെന്താ സഞ്ജയ്‌,, ആരോട് ചോദിച്ചിട്ട താൻ ഇങ്ങനെ,,,അവളുടെ തൊണ്ട ഇടറി എങ്കിലും അവന്റെ മനസ്സിൽ എന്താണെന്ന് അറിയാതെ അവൾ അവൻ നേരെ തിരിഞ്ഞു ""നല്ല ഭംഗി ഉണ്ടല്ലെ താലിയും സിന്ദൂരം ഒകെ ഇട്ടു കാണാൻ,, അതും ഞാൻ അണിച്ചത് കൊണ്ട് കുറച്ചു കൂടുതൽ,,,അവളുടെ വാക്കുകൾക്ക് വില കല്പിക്കാതെ അവൻ പറഞ്ഞു ""ഞാൻ ചോദിക്കുന്നത് ഉത്തരം താ സഞ്ജയ്‌,, എനിക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട്,, അവൻ നേരെ കൈ ചൂണ്ടിയവൾ പറഞ്ഞു ""

ഹേയ്,, ഇപ്പൊ നീ എന്റെ ഭാര്യാ ആണ്,, ഭർത്താവിനെ ആദ്യം തല്ലി,,അത് ഞാൻ അങ്ങ് ക്ഷമിച്ചു,, പക്ഷെ ഇത് വേണ്ട,,, അവളുടെ ചൂണ്ടു വിരലിൽ പിടിത്തം ഇട്ടു കറക്കി പൊതുവെ ഉള്ള ചിരിയിൽ അവൻ പറഞ്ഞു അവൻ പറഞ്ഞു അവൾക് ഒന്നും മനസിലാക്കുന്നുണ്ടായിരുന്നില്ല,, അവൻ അവളുടെ കൈ പിടിച്ചു പുറത്തേക്കിറങ്ങി,,, ഇതെല്ലാം കണ്ടു കൊണ്ട് നിന്ന ശേഖരൻ അവരുടെ അടുത്തേക് വന്നു ""എല്ലാം നല്ലതിനു വേണ്ടിയാ മോളെ,, എല്ലാം അറിയുമ്പോ മോൾ ഇവനെ സ്നേഹിക്കും,,അച്ഛൻ മോൾക് ആദ്യമായി തന്ന നല്ലത് അത് ഇവനാ,,,അവൾക് ഒന്നും മനസിലായില്ല എന്താണ് അവിടേ നടക്കുന്നത് എന്ന് അവന്റെ കൈ പിടിച്ചു പോകുമ്പോൾ അവൾക് ചുറ്റും ശൂന്യത ആയിരുന്നു,, എന്താണ് ഇവിടെ നടക്കുന്നത് എന്നറിയാതെ,, അവളെ കാറിൽ കയറ്റി ഇരുത്തുന്നതും വണ്ടി മുന്നോട്ട് എടുക്കുന്നതും എല്ലാം അവൾ അറിയുന്നുണ്ടെങ്കിലും,, ശബ്ദം തൊണ്ടയിൽ കുടുങ്ങി കിടന്നു,, നെഞ്ചിൽ പറ്റി കിടക്കുന്ന താലിയിൽ അവളുടെ കൈകൾ മുറുകി,, അതു കാണുതോറും ഉള്ളിൽ ഇറങ്ങുന്നാ തണുപ്പ്,,,

അവയിൽ അവളുടെ കണ്ണു നീര് വീണു കൊണ്ടിരുന്നു ലക്ഷ്യ സ്ഥാനം എത്തിയതും അവൻ അവളെ പിടിച്ചിറക്കി... വന്നിറങ്ങിയ സ്ഥലം കണ്ടതും അവൾ സംശയത്താൽ അവനെ നോക്കി ""സഞ്ജു,, ഇവിടെ,,, അവളുടെ പഴയ തറവാട്ടിന്റെ മുന്നിൽ ആയിരുന്നു അവർ വന്നിറങ്ങിയത്,, അമ്മ മരിച്ചതോടെ അവിടെ അവൾക് ശ്വാസം മുട്ടിയിരുന്നു,, അങ്ങനെയാണ് ഫ്ലാറ്റിലേക്കുള്ള മാറ്റം ""ഇവിടേം മുതൽ വേണം എല്ലാ തുടങ്ങാൻ മിത്ര,, അവൻ പറയാൻ തുടങ്ങിയപ്പോളേക്കും ആർത്തു മഴ ഭൂമിയെ വർഷിച്ചിരുന്നു,, അവൻ അവളുടെ കൈയ് പിടിച്ചു ഉള്ളിലേക്കു കയറി,, അവിടേം എല്ലാം വൃത്തിയായി തന്നെ കിടന്നിരുന്നു ""എന്താ സഞ്ജു നടക്കണേ,,, താൻ,, തന്റെ പ്രണയം ആരാ,,എന്തിനാ എന്നെ,,, ഉള്ളിലേക്കു കയറിയതും അവന്റെ ഷർട്ടിൽ പിടിച്ചു അത്രയും നേരം പിടിച്ചു വെച്ചത് അവൾ പുറത്തേക് വീട്ടിരിന്നു ""എന്റെ പ്രണയവും,, എന്റെ ഹൃദയത്തിന്റെ അവകാശിയും എല്ലാം നീയല്ലേ പെണ്ണെ,, അവളെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചവൻ പറഞ്ഞു മിത്ര ഞെട്ടി കൊണ്ടവനെ നോക്കി താൻ ഇത്രയും കാലം കൊതിച്ച നിമിഷം,, അവന്റെ പ്രണയത്തിൻ അവകാശി താൻ ആണെന്ന് അറിഞ്ഞതും അവളുടെ കണ്ണ് കോണിൽ കണ്ണു നീര് ഉരുണ്ടു കൂടി ""അയ്യേ,, ഈ അഹങ്കാരി പെണ്ണ് കരയ,, നീ കേൾക്കണം എന്റെ ഉള്ളിൽ നിനക്കായി ഉള്ള സ്ഥാനം,,നിന്നോട് പറയാൻ വെച്ച കുന്നോളോം കാര്യങ്ങൾ ഉണ്ട്,,,അത് നീ വിചാരിക്കുന്ന പോലെ നിനക്ക് എന്നോട് തോന്നിയാ ഇഷ്ടത്തേക്കാൾ മുന്നേ തോന്നിയതാ,,, മിത്രയുടെ ഉള്ളം വീണ്ടും സംശയത്താൽ നിറയുകയായിരുന്നു,, അവൻ തന്റെ പ്രണയം അറിയാമോ,, ഇതിനേക്കാൾ മുന്നേ എന്നെ പ്രണയിക്കാൻ തുടങ്ങി എന്നോ,,

നിനക്ക് എങ്ങനെ മിത്തുട്ടി ഈ സച്ചുവേട്ടനെ മറക്കാൻ തോന്നിയെ,, തന്റെ ചെവിയോരം മുറുകിയ അവന്റെ സ്വരം ജനലിഴകളിൽ നിന്നു അരിച്ചു വരുന്ന തണുത്ത കാറ്റും,, ആർത്തു പെയ്യുന്ന മഴയുടെ ഇരമ്പലും ഒന്നും അവൾ കേട്ടില്ല,, അവന്റെ സ്വരം മാത്രം "സ..ഞ്ജു,,അവൻ നേരെ തിരിഞ്ഞു നിന്നു കൊണ്ടാവൾ ഇടറി വിളിച്ചു ""മ്മ്ഹമ്,, അതിനേക്കാൾ എനിക്കിഷ്ടം സച്ചുവേട്ട എന്നാ കുഞ്ഞി പെണ്ണിന്റ വിളിയാ പെണ്ണെ,,എന്റെ കയ്യിലെ മിട്ടായിക്ക് വേണ്ടി ഓടി വരുന്ന ആ കുഞ്ഞി പെണ്ണിനെ,, അത് കിട്ടാതെ ആയ ചുണ്ടു പിളർത്തി കരയുന്നെ നിന്നെ,, അവസാനം കാണാൻ വന്നോപ്പോൾ പോലും നിന്റെ കണ്ണിൽ ഞാൻ കണ്ട നഷ്ട്ട ബോധം,,, എനിക്കിപ്പോളും എല്ലാം ഉള്ളിലുണ്ട് മിത്തു,,, മിത്രയുടെ തൊണ്ട ഇടറി,, കണ്ണുകൾ നിർത്താധ പെയ്തു,, ചുണ്ടുകൾ വിതുമ്പി അവനെ ഉടുമ്പടകം കെട്ടി പിടിച്ചു ഒരു കാറ്റിന് പോലും കിടക്കാൻ കഴിയാത്ത പോലെ ""പറയായി..രുന്നിലെ,, എന്നോ..ട് എന്റെ സച്ചുവേട്ടൻ ആണെന്ന്,, തേങ്ങി കൊണ്ടവൾ പറഞ്ഞു ""അങ്ങനെ പറയാൻ അല്ലായിരുന്നു,, നിന്റെ ഉള്ളിൽ എന്നോ എന്നോട് തോന്നിയ അതെ ഇഷ്ട്ടം നിന്റെ കണ്ണിൽ കാണാൻ വേണ്ടി ആയിരുന്നു,, എല്ലാം,, അതിന് വേണ്ടിയാ മറ്റൊരു പെണ്ണ് ഉണ്ടെന്ന് പറഞ്ഞു നിന്റെ സങ്കടം പോലും കാണാതെ അഭിനയിച്ചത്,,,

ഇപ്പോൾ നിന്റെ ഉള്ളിൽ ഞാൻ മാത്രമാണ് എന്നെനിക്കറിയാം"" ""ഞാൻ എത്ര കര..ഞ്ഞിട്ടുണ്ട് അറിയോ നിനക്ക്,, നീ വരും എന്നാ പ്രതീക്ഷയിൽ,, അമ്മ പോയപ്പോ പോ..ലും നീ വരും എന്നു വിചാരിച്ചേ,, എന്റെ അമ്മ പോ..യതോടൊപ്പം നീയും എന്നെ വിട്ട്,,, അവന്റെ നെഞ്ചിൽ ഇടിച്ചു കൊണ്ടവൻ പറഞ്ഞു ""കാണാൻ ഒരുപാട് വട്ടം തോന്നിയത് പക്ഷെ നിന്റെ മുന്നിൽ ഞാൻ വരുമ്പോൾ ഞാൻ ആരെങ്കിലും ഒകെ ആവണ്ടേ,, എന്നാൽ അവിടെ എനിക്ക് തെറ്റി എല്ലാം ഉപേക്ഷിച്ചു വന്നിരുന്നെങ്കിൽ നീ എന്റെ പഴയ പെണ്ണാവുമായിരുന്നു,, ഇവിടെ വന്നപ്പോൾ നീ ഒരുപാട് മാറിയിരുന്നു,, ""എങ്ങനെയാ എന്നെ ഇങ്ങനെ സ്നേഹിക്കാൻ കഴിയണേ,, ഞാൻ എല്ലാവരെയും ദ്രോഹിച്ചു നടന്നാലെ ഒള്ളു പിന്നെ,, എങ്ങനെയാ എന്നെ ഇങ്ങനെ,,, അവളുടെ വാക്കുകൾ ഇടറി ""എല്ലാത്തിനും നീ ഒറ്റകല്ലലോ പെണ്ണെ കാരണം,, സാഹചര്യം കൊണ്ട് നീ അങ്ങനെ ആയതല്ലേ,, എന്നാലും നിന്റെ ഉള്ളിലുള്ള ആ കുഞ്ഞി മിത്രയേ ആരെക്കാൾ നന്നായി എനിക്കറിയാം അത്കൊണ്ട്,, കാത്ത് ഇരുന്ന് നിന്നു നിന്നെ പഴയ പോലെ ആകാൻ കഴിയും എന്നാ വിശ്വാസം,,, ആ വിശ്വാസത്തിന്റെ ഉത്തരം ആണ് ഇപ്പൊ എന്റെ മുന്നിൽ കണ്ണും നിറച്ചു നിൽക്കുന്ന നീ,,, പിന്നെ അന്നെതെ പൊടിമിഷക്കാരന്റെ ഉള്ളിൽ പിഴുതറിയാത്ത വിധം ആ കുഞ്ഞി പെണ്ണ് ചേർന്നിരുന്നു,,

അവൻ മാറ്റങ്ങൾ പലതും വന്നും പക്ഷെ ഉള്ളിൽ അവന്റെ മിത്തുട്ടി മാത്രം ഒരു മാറ്റവും ഇല്ലാതെ നിറഞ്ഞു നിന്നു,,,, അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നോക്കി ഒടുക്കം ആ നെറ്റിയിൽ അധരം പതിപ്പിച്ചവൻ പറഞ്ഞു ""പക്ഷെ ഞാൻ എല്ലാം മറന്നു അല്ലേ,, നിനേം,,,, തേങ്ങി പോയിരുന്നവൾ ""ആര് പറഞ്ഞു നിന്റെ ഉള്ളിൽ എന്നും ഞാൻ ഉണ്ടായിരുന്നു,, പക്ഷെ ജീവിതത്തിൽ നിനക്ക് സംഭവിച്ച കൈപ്പ് നിറഞ്ഞ അനുഭവങ്ങൾ ആ ഓർമകൾക് മൂട് പടമായി വന്നു,, അതു മാത്രമാണ് കാരണം,,, അവൾ ഓരോ നിമിഷവും അവന്റെ പ്രണയ ചൂടിൽ നിറയുകയായിരുന്നു,, തനിക്കു വേണ്ടി ഇത്രയും കാത്ത് നിന്നവൻ ഏറെ നേരം ആ നെഞ്ചോട് ചേർന്നു നിന്നവൾ,, പുറത്ത് പെയ്യുന്ന മഴയുടെ തണുപ്പ് ഉള്ളിലേക്കു അരിച്ചു കയറുമ്പോൾ പോലും ആ പ്രണയ ചൂടിൽ അവർ എല്ലാം മറന്നു ""നിനക്ക് എപ്പോഴെങ്കിലും എന്നെ ഓർമ വന്നിട്ടുണ്ടോ പെണ്ണെ,, അവന്റെ നെഞ്ചോട് ചാരി ആർത്തു പെയ്യുന്ന മഴയെ നോക്കി ഇരിക്കുമ്പോൾ അവളോടായി സഞ്ജു ചോദിച്ചു ""ഇല്ലെന്നു പറഞ്ഞാൽ കള്ളം ആകും,, ആദ്യം എന്നെ വിട്ട് പോയിലെ അന്ന് ഞാൻ ഒത്തിരി മിസ്സ്‌ ചെയ്തു അറിയാവോ,, ഞാൻ അമ്മയോട് എത്രയോ തവണ പറഞ്ഞു കരഞ്ഞിട്ടുണ്ട്,, എന്റെ സച്ചുവേട്ടൻ എന്ന് വിട്ട് പോയി അമ്മ എന്ന്,, അന്നൊക്കെ എന്റെ അമ്മ പറയും ഒരിക്കൽ അവൻ നിനക്കായി തിരിച്ചു വരും എന്ന്,, അച്ഛൻ എനിക്ക് മിട്ടായി കൊണ്ട് വരത്തോണ്ടല്ല,,

പക്ഷെ നീ എനിക്ക് തരുന്നതിൽ സ്നേഹം ഉണ്ട്,, അതിന് വേണ്ടി വാശി പിടിച്ചു കഴിക്കുമ്പോൾ എന്നിലേക്കു എത്തുന്ന സന്തോഷം ഉണ്ട്,, ശെരിക്കും എന്നിൽ നിന്ന് നീ ദൂരക് പോയപ്പോളാ എന്റെ ഉള്ളിൽ പ്രണയം ഉണ്ടെന്ന് മനസിലായെ,, പക്ഷെ അമ്മ പോയപ്പോൾ ആ ഇരുട്ട് മുറിയിൽ ഞാൻ ഒറ്റക്കായപ്പോൾ എല്ലാം നീ വന്നിരുന്നെങ്കിൽ എന്നു വിചാരിക്കും,, പതിയെ ഞാൻ മാറി പണം മാത്രമാണ് ജീവിതം എന്നു കരുതി,, എന്ധും എനിക്ക് പണം കൊണ്ട് കിട്ടി പക്ഷെ അതിനെല്ലാം ആയുസ് കുറവായിരുന്നു,, ഒടുക്കം ഞാൻ പുതിയ ഒരാളായി,, കിഷോർ പോലും നേടി എടുക്കുവാൻ വേണ്ടി ഉള്ള ഒരു വസ്തു മാത്രമായിരുന്നു എനിക്ക്,, എന്ധും പണം കൊണ്ട് സ്വന്തമായി അതു പോലെ അവനും,,,,, ഇതിന്റെ ഇടക് ഞാൻ എല്ലാം മറന്നു പക്ഷെ ഇടക് അമ്മയെ ഒത്തിരി മിസ്സ്‌ ചെയ്യുമ്പോ ലഹരി ഉപയോഗിക്കും അപ്പൊ ബോധം പോകുമ്പോ എന്റെ ഉള്ളിൽ ആ പഴയ പൊടി മീശക്കാരൻ വരും,,, നീ എപ്പോഴും ചോദിക്കുന്ന ആ ചോദ്യം പോലും,,, അവന്റെ മുഖം ഉള്ളിൽ മിന്നി മാറും,,, പക്ഷെ ഇപ്പൊ എനിക്ക് വേണ്ടി,, എന്നെക്കാൾ ഏറെ എന്റെ സച്ചുവേട്ടൻ എന്നെ സ്നേഹിക്കുന്നുണ്ടെന്ന അറിയുമ്പോ,,, എനിക്ക് ഈ നിമിഷം എന്താ ചെയ്യേണ്ടത് പോലും അറിയാത്ത അവസ്ഥയാ,,,, അവന്റ നെഞ്ചോട് ചാരി ഇത്രയും വർഷം ഉള്ളിലൊതുകിയത് എല്ലാം അവനോടായി അവൾ പറഞ്ഞു എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നവൾ അവളുടെ നെറുകയിൽ തലോടി ""

എന്തിനാ എന്നോട് ഞാൻ ആയി ഇനി ഒരു ബന്ധോം ഇല്ല പറഞ്ഞെ,, അവന്റെ നെഞ്ചിൽ തല്ലി കൊണ്ടവൾ ചോദിച്ചു ""ശെരിയല്ലേ,, ആ ബന്ധം അല്ലാലോ ഇപ്പൊ നീ എന്റെ ഭാര്യാ അല്ലേ,,,ഞാൻ അതാ ഉദേശിച്ചേ,, നീ എന്തിനാ കാട് കയറിയെ,,,കള്ള ചിരിയോടെ അവൻ പറഞ്ഞു അവൾ തിരിഞ്ഞിരുന്നവനെ കൂർപ്പിച്ചു നോക്കി എന്നാൽ അവന്റെ നോട്ടത്തിൽ അവളുടെ ഉള്ളിൽ വിറയൽ നിറഞ്ഞു,, അവൾ പോലും പ്രതീഷിക്കാത്ത അവന്റെ അധരം അവളതുമായി കോർത്തു,,, മേൽചുണ്ടിൽ നിന്ന് അത് വന്യമായി പടർന്നു കൊണ്ടിരിന്ന് കാത്തിരിപ്പിന്റെ,,, പറയാദ പോയതിന്റെ,, പരിഭവത്തിന്റെ,, വ്യത്യസ്ത ഭാവങ്ങൾ കൂട്ടി നെയ്തു കൊണ്ട് ദീർഖമായ ചുംബനം അവന്റെ നെഞ്ചിലേക് ചേർന്നു ശ്വാസം എടുക്കുന്നവളെ അവനും അടക്കി പിടിച്ചു ""അമ്മയോട് പറയണ്ടേ നമ്മുക്ക്,, അവളെ ചേർത്തു പിടിച്ചവൻ ചോദിച്ചു,, വിയർപ്പിനാൽ പരന്ന സിന്ദൂരം അവൻ നേരെ തുടച്ചു അവളുടെ കൈയിൽ പിടിച്ചു പിന്നാമ്പുറത്തെ തൊടിയിലേക് ഇറങ്ങി അസ്ഥി തറയിൽ മുട്ടു കുത്തി ഇരുന്നവൾ,, കണ്ണു നീര് കാഴ്ചയെ മറച്ചു,, അവന്റെ തോളോട് ചേർത്തു ഒന്നു തട്ടി,, ആ വീട്ടിൽ അവളുടെ അമ്മയുടെ ഓർമ ആണ്,, അവളെ എടുത്തു നടന്നതും,, പിച്ച വെച്ച മണ്ണും,, അമ്മയെ പിന്നാലെ ഓടിപ്പിച്ചു കളിച്ചതും,, കഥകൾ പറഞ്ഞു നിലാവിനെ കാണിച്ചു കൊടുത്തതും,,, അങ്ങനെ അവിടെ ഉള്ള ഓരോന്നിനും പറയാനുള്ള കഥകളിൽ ഒരു കുഞ്ഞി പെണ്ണും അവളുടെ അമ്മയും ആണ്,,,

ഒടുക്കം അമ്മ പോയപ്പോൾ അവിടേം അവൾക് ശ്വാസം മുട്ടിയിരുന്നു,,, എത്രെയൊക്കെ എന്ധോകെ പറഞ്ഞാലും അമ്മ ഇല്ലാത്ത ജീവിതം അത് വേദനയിൽ കുത്തുർന്നതാണ്,, ഉള്ളപ്പോൾ വിലയറിയതാ ഒന്ന്,,, അമ്മ എന്നാ രണ്ടു വാക്കിൽ നിറഞ്ഞു നിൽക്കുന്ന എല്ലാ ഭാവവും ""അമ്മ,, നി..ക്ക് എന്റെ സച്ചു..വേട്ടനെ കിട്ടി അമ്മ,,, അമ്മ പറ..ഞ്ഞെ പോലെ എന്നെ തേടി വന്നു,, ദേ ഇപ്പൊ ഈ താലിയുടെ അവകാശിയ,,,ഇടറി കൊണ്ടവൾ കഴുത്തിൽ കിടക്കുന്ന താലിയിൽ പിടി ഇട്ടു പറഞ്ഞു അസ്ഥി തറയിൽ വച്ച അവളുടെ കൈകൾക്ക് മേലെ അവന്റെയും സ്ഥാനം ഉറപ്പിച്ചു ""ഇനി അമ്മയുടെ ഈ മോളെ കൂടെ ഞാൻ ഉണ്ടാവും എന്റെ പെണ്ണായി,, എന്താ മാത്രം മിത്തുട്ടി ആയി,, അവരെ തഴുകി തലോടിയ ചെറു തെന്നലിൽ അവളുടെ അമ്മയുടെ സാനിധ്യം ആയിരുന്നു,, ചെറു ചാറ്റൽ മഴ അപ്പോളും അവരെ നനച്ചു കൊണ്ട് ഇരിന്നു,,, തന്റെ ഭൂമിയെ പ്രണയിച്ചു തീർക്കുന്ന മഴ പോലെ അവളിലേക്കി ഒരു മഴയായി അവൻ പെയ്തിറങ്ങുവാൻ തുടങ്ങുകയാണ്,,, അവരുടെ പ്രണയ കാവ്യം അവിടേം മുതൽ തുടങ്ങുകയാണ് ........................................................ ""അങ്ങനെ എല്ലാം നല്ലതായി അല്ലേടാ,,അവരുടെ കല്യാണ വിവരം ഹർഷനെ അറിയിച്ചദാണ് കിച്ചു ""മ്മ്,, സന്തോഷത്തോടെ മുന്നിലേക്ക് ജീവിക്കാൻ കഴിയട്ടെ അവർക്ക്,, ""അവളെയും കുറ്റം പറയാൻ പറ്റില്ലാലോ,, വിധി അല്ലേ പലരുടെയും ജീവിതം ഇങ്ങനെ ആകുന്നേ,, ""ഹാ,, അല്ലടാ ഇവിടുത്തെ രണ്ടെണ്ണം എവിടെ,

, ""ദേ,, എന്റെ പെണ്ണിനെ പച്ച മാങ്ങാ ആണെലോ ഇപ്പൊ എപ്പോഴും കൊതി,, പറിച്ചു കൊടുക്കാൻ നന്ദുവും,, രണ്ടെണ്ണവും ആ മരത്തിനു താഴെ നിൽപ്പുണ്ട് ""എന്തായാലും വീട് ഉണർന്നു,, എപ്പോഴും പലഹാരത്തിന്റെ മണം ആണ് വീട് മുഴുവൻ,, ""ഗൗരി കഴിച്ചില്ലേലും നന്ദു കഴിച്ചോളും,, അമ്മാർ ഉണ്ടാകുന്നത് എന്തായാലും തീരും,,,ഒരു പൊട്ടി ചിരിയോടെ ഹർഷൻ പറഞ്ഞു ""നീ പറഞ്ഞതിൽ കാര്യം ഉണ്ട് വായോ പോയി നോക്കാം,, ചെറു ചിരിയോടെ കിച്ചുവും പറഞ്ഞു രണ്ടു പേരും മുറ്റത്തേക് ഇറങ്ങിയതും കണ്ടിരുന്നു മരത്തിനു കീഴെ പച്ച മാങ്ങാ കഴിക്കുന്ന രണ്ടാളെയും ""ഇതിപ്പോ നീയാണോ ഇവളാണോ ഗർഭിണി,, നന്ദുവിന്റെ തലക് തട്ടി കിച്ചു ചോദിച്ചു ""ആരായാലും എന്താ,, അവനെ പുച്ഛിച്ചു അവൾ പറഞ്ഞു ""നിനക്ക് കിട്ടിയിലെ,,,അവന്റെ ചെവിയോരം ഹർഷൻ ചോദിച്ചു ""നീ പോടാ,,, അപ്പോഴേക്കും ഗൗരിക് കഴിക്കാതെലാം പുറത്തേക് വന്നിരുന്നു അവൾ മാറി സൈഡിലേക് ഓടിയതും ഹർഷനും പിന്നാലെ ചെന്നു അവൾ പോയ വഴിയേ ഓടാൻ നിന്ന നന്ദുവിനെ കിച്ചു പിടിച്ചു വെച്ചു ""എന്താ,, ""നീ അങ്ങോട്ട് പോകണ്ട,, അവൻ ചെന്നിലെ,, ""ഹ്മ്മ്,, അവൾ വീണ്ടും മാങ്ങ കടിച്ചു കഴിക്കാൻ തുടങ്ങി,,, അവൻ അവളെ ഇടുപ്പിലൂടെ വലിച്ചു തന്നിലേക്കി ചേർത്തു ""ദേ കിച്ചു..വേട്ട വിട്ടേ,,, ""മോൾ വല്ലാദേ എന്നെ നേരെത്തെ പോലെ പുച്ഛിച്ച ഈ പച്ച മാങ്ങാ ഒർജിനൽ ആയി നിന്നെ കൊണ്ട് കഴിപ്പിക്കും,, കേട്ടോടി വായാടി,,,

അവളുടെ ചെവിയോരം ചുണ്ട് ചെയ്തവൻ പറഞ്ഞു കടിച്ച മാങ്ങാ കഷ്ണം വായിൽ വെച്ചവൾ ഒന്നു സ്റ്റക്ക് ആയി,,, അവൾ അത് ഇറക്കും മുന്നേ അവളുടെ വായിൽ നിന്നു പകുതി പുറത്തേക് നിൽക്കുന്ന മാങ്ങാ അവൻ പല്ല് കൊണ്ട് കടിച്ചെടുത്തു,,, അവന്റെ ചുണ്ട് അവളുടെ ചുണ്ടോരോം തട്ടി തലോടി ഉള്ളിലൂടെ പോയ വിറയൽ അവൾ അവനോട് ചേർന്നിരിന്നു ""ഉഫ് ഒടുക്കത്തെ പുളി ഉള്ളതാണെങ്കിലും ഇത് കൊള്ളാം,, അല്ലേ നന്ദുവേ,, കള്ള ചിരിയോടെ വായിൽ ഉള്ള മാങ്ങാ കാണിച്ചു കൊണ്ടവൻ പറഞ്ഞു ""ദേ തന്നെ ഞാൻ,, അവനെ തല്ലാൻ ഓങ്ങിയപ്പോഴേക്കും അവൻ തെന്നി മാറിയിരുന്നു,, അവന്റെ പിന്നാലെ അവളും വെച്ചു പിടിച്ചു ഒരു ഭാഗത്തു ഗൗരിയെ ചേർത്തു പിടിച്ചു നിൽക്കുന്ന ഹർഷനും,, മറു ഭാഗത്തു കിച്ചുവിന്റെ പിന്നാലെ ഓടുന്ന നന്ദുവും ഉമ്മറത്ത് അവരെ നോക്കി നിന്ന അമ്മമാരുടെയും,, സേതുവിന്റെയും ഉള്ളം നിറഞ്ഞു,,, തന്റെ മക്കൾ എന്നും സന്തോഷത്തോടെ ഇതുപോലെ ഇരിക്കണേ എന്നവരും പ്രാർത്ഥിച്ചു ......................................................... ""ഉള്ളിലേക്കു പോവാ പെണ്ണെ,, തന്റെ മടിയിൽ ഇറുക്കുന്നവളെ നോക്കി കൊണ്ടവൻ ചോദിച്ചു കുഴപ്പലാ,, നമ്മുക്ക് കുറച്ചു നേരം കൂടെ ഇരികാം എന്നെ അവന്റ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ടവൾ പറഞ്ഞു വൈകുന്നേരം ഒന്നു കുറഞ്ഞ മഴ വീണ്ടും ചെറു ചാറ്റൽ ആയി പെയ്യുന്നുണ്ട്,, ""അച്ചുവേട്ട,,, ""എന്ധോ,, ""ആൺകുഞ്ഞു വേണോ പെൺ കുഞ്ഞു വേണോ,,

""ഇതേയ്,, നമ്മുടെ കുഞ്ഞി പെണ്ണവും,, നിന്നെ പോലെ ഉണ്ട കണ്ണും,, കുഞ്ഞി മുഖവും,,ആയി ഒരു കുഞ്ഞി പെണ്ണ്"" ""ഉറപ്പിച്ചോ,, ""ആഹ്,, നീ നോക്കിക്കോ,,,അവളെ ഒന്നു എടുത്തുയർത്തി കൈകളിൽ കോരി കൊണ്ടവൻ പറഞ്ഞു ""അച്ചുവേട്ട,, അവിടെ ഇരികാം,,ചിണുങ്ങി കൊണ്ടവൾ പറഞ്ഞു ""ദേ പെണ്ണെ,, ഉള്ളിൽ ഒരാൾ കൂടെ ഉള്ളതാ,,അവളെ ബെഡിൽ കിടത്തി,, വാതിൽ അടച്ചു കൊണ്ടവൻ പറഞ്ഞു ""കുഞ്ഞിന് അതൊക്കെ ഇഷ്ട്ട,,വയറിൽ തലോടി കൊണ്ടവൾ പറഞ്ഞു ""പക്ഷെ കുഞ്ഞിന്റെ അച്ഛൻ അത്ര ഇഷ്ട്ടം ഇല്ല,, അവളുടെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ടവൻ പറഞ്ഞു അവളും ഒരു പുഞ്ചിരിയോടെ അവനോട് ചേർന്നു കിടന്നു അവന്റെ നെഞ്ചിൽ പതുങ്ങി,,, അവളെ ഒരു കയ്യിന്നാൽ ചേർത്തു നിർത്തി,, മറു കൈയ് വയറിനെയും പൊതിഞ്ഞു പിടിച്ചവൻ,,, ബാൽകാണിയിലേക് പടർന്നു കയറിയ മുല്ല വള്ളികൾക്ക് ഇടയിലൂടെ ഒരു കുഞ്ഞി മുല്ല മുട്ട് കൂടെ നിറഞ്ഞു,,, വിരിഞ്ഞു നിൽക്കുന്ന രണ്ടു മുല്ല പൂക്കൾക്കിടയിൽ ആ കുഞ്ഞി മുട്ട് പറ്റി ചേർന്നു.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story