പ്രാണനിൽ: ഭാഗം 47

prananil

രചന: മഞ്ചാടി

 ഉള്ളം വിറക്കുന്നു,, നെഞ്ചിടം പതിവിലും വേഗത്തിൽ മിടിക്കുന്നു,,ഉള്ളിൽ കൂടിയ പരിഭ്രമത്തിൽ ഹർഷൻ വാതിൽ നോക്കി നിന്നു,, വന്നപ്പോൾ തന്നെ ഗൗരിയെ ലേബർ റൂമിലേക്കു മാറ്റിയിരുന്നു,, അപ്പൊ മുതൽ ഹർഷൻ വേവലാതിയോടെ നില്കുന്നുണ്ട്,, കിച്ചുവും നന്ദുവും പ്രാർത്ഥനയോടെ ഒപ്പം ഉണ്ടെങ്കിലും,, അവർക്ക് അറിയാമായിരുന്നു അവനെ എങനെ ആശ്വസിപ്പിച്ചിട്ടും കാര്യം ഇല്ലാ എന്ന് ""ഗൗരിയുടെ ആരാ,, ഒരു നേഴ്സ് ഉള്ളിൽ നിന്നു വന്നു ചോദിച്ചു ""ഞാനാ,, എന്താ,, ഹർഷൻ അവരോടയി ചോദിച്ചു ""ഏയ് കുഴപ്പം ഒന്നും ഇല്ലാ,, ഗൗരി പ്രസവിച്ചു,, പെൺ കുഞ്ഞാ,,, അപ്പോഴേക്കും ഉള്ളിൽ നിന്ന് മറ്റൊരു നഴ്സ് കുഞ്ഞിനെ കൊണ്ട് വന്നിരിന്നു വെള്ള ടർക്കിയിൽ പൊതിഞ്ഞ ഒരു കുഞ്ഞി പെണ്ണ്,, ഹർഷന്റെ കൈയിലേക്കു വെച്ചു കൊടുത്തു നഴ്സ്,, അവന്റെ കണ്ണുകൾ നിറഞ്ഞു,, കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ചവൻ ആ കുഞ്ഞി നെറ്റിയിൽ ചുണ്ടമ്മർത്തി,, അച്ഛന്റെ ആദ്യ സ്പർശനം അറിഞ്ഞ പോലെ അവന്റെ നെഞ്ചിലെ ചൂടിലേക് ഒതുങ്ങി അവൾ,, ""എന്തു രസ അല്ലേ കാണാൻ,, കുഞ്ഞിന്റെ കൈയിൽ പിടിച്ചു നന്ദു പറഞ്ഞു അപ്പോഴേക്കും കുഞ്ഞിനെ വാങ്ങാൻ നേഴ്സ് വന്നിരുന്നു ""ഗൗരി,, അവൾക്,,, ""കുഴപ്പം ഇല്ലാ,, കുറച്ചു കഴിഞ്ഞ റൂമിലേക്ക് മാറ്റും,,

പുഞ്ചിരിയോടെ പറഞ്ഞു കൊണ്ടവർ ഉള്ളിലേക്കു പോയി അവന്റെ ഉള്ളം സന്തോഷത്തിൽ നിറഞ്ഞു നിന്നിരുന്നു അതെ ഒരു പുരുഷനും എന്നും ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന നിമിഷങ്ങളിൽ ഒന്ന്,, തന്റെ ചോരയെ കയ്യോടെ വാങ്ങുന്നാ നിമിഷം ""സന്തോഷായില്ലേ ഡാ,,, അവന്റെ തോളിൽ ഒന്നു തട്ടി കൊണ്ട് കിച്ചു ചോദിച്ചു ""ഒത്തിരി,, കണ്ണ് രണ്ടും ചിമ്മി കൊണ്ടവൻ പറഞ്ഞു അത്രയും മതിയായിരുന്നു അവന്റെ ഉള്ളിലെ സന്തോഷം പുറത്ത് കാണിക്കുവാൻ ""എന്തു രസവ,, വാവയെ കാണാൻ,, കുഞ്ഞി പാവ പോലെ,,, കണ്ണു വിടർത്തി കൊണ്ട് നന്ദുവും കൂടി അവളുടെ പറച്ചിൽ കേട്ടു കൊണ്ട് അവളുടെ തലയിൽ ഒന്നു തട്ടി കിച്ചു ""കുറച്ചു നേരമേ കിട്ടിയോള്ളു കണ്ടു കൊതി തീർന്നില്ല,,,ചുണ്ടു പിളർത്തി കൊണ്ട് കിച്ചുവിനെ ഒന്നു കൂർപ്പിച്ചു നോക്കി നന്ദു പറഞ്ഞു ""അതൊക്കെ അങ്ങനെയാ നന്ദു നമ്മക് വേണ്ടി മാറ്റാൻ ഒന്നും പറ്റില്ല,,, ""കിച്ചു,, നീ വീട്ടിലേക് വിളിച്ചിരുന്നോ,,,പെട്ടെന്നു എന്തോ ഓർമ കിട്ടിയ പോലെ ഹർഷൻ ചോദിച്ചു,, അവനും കുഞ്ഞി പെണിനെ കണ്ടു കൊതി തീർന്നില്ലായിരുന്നു

""ആ,, നിന്റെ അപ്പോഴത്തെ അവസ്ഥയിൽ കണ്ടപ്പോ ഞാൻ തന്നെ വിളിച്ചിരുന്നു,, അവരൊക്കെ ഇപ്പൊ ഇങ്ങേത്തും,,, ഒന്നു തലയാട്ടി കൊണ്ടവൻ അവിടെ ഇരുന്ന്,,, തന്റെ പാതിയെ കാണുവാൻ തന്റെ നെഞ്ചോടു ഒന്നു ചേർത്തു നിർത്താൻ അവൻ കൊതിച്ചു .......................................................... ""ഹർഷ നീ റൂമിലേക്കു വാ ഗൗരിയെ കൊണ്ട് വന്നു,,, ഹോസ്പിറ്റലിന്റെ അങ്ങേ ഭാഗത്തു നിന്നു സഞ്ജുവിനെ വിളിച്ചു ഇവിടെ കുഴപ്പം ഒന്നും ഇല്ലാ എന്നു പറയുമ്പോഴാണ്,, കിച്ചു വന്നു പറയുന്നത് ധൃതി പെട്ട് ഫോൺ വെച്ചു കൊണ്ട് അവൻ കിച്ചുവിന്റെ പിന്നാലെ പോയി,, റൂമിലേക്ക് കയറിയപ്പോൾ തന്നെ കണ്ടിരുന്നു ബെഡിൽ തന്റെ കുഞ്ഞിനെ ചേർത്തു പിടിച്ചിരിക്കുന്നവളെ രാധികയും,, സുഭദ്രയും മാഷും എല്ലാം റൂമിലും ഉണ്ടായിരുന്നു,,, ""ആഹാ നീ എവിടെ ആയിരുന്നടാ,, ഞങ്ങൾ വന്നു എത്ര നേരം ആയി,, സേതു അവനെ നോക്കി കൊണ്ട് ചോദിച്ചു അപ്പോഴാണ് ഗൗരിയിൽ നിന്നവൻ നോട്ടം മാറ്റിയത്,,, ""ഞാൻ അപ്പുറത് ഉണ്ടായിരുന്നു,,, ഗൗരിയും അവനെ നോക്കി കാണുകയായിരുന്നു,, ഇത്രയും നേരം അവൻ അനുഭവിച്ച സങ്കടം എല്ലാം അവന്റെ മുഖത്ത് നിന്നവൾക്ക് മനസിലായിരുന്നു അവനെ നോക്കി ഒന്നു പുഞ്ചിരിച്ചവൾ,, എന്നാൽ തനിക്കു ചുറ്റും ഉള്ളവരെ പോലും ഗൗനിക്കാതെ അവളുടെ നെറുകയിൽ ചുണ്ടമ്മർത്തി അവൻ,, അവളോട് ഉള്ള വാത്സല്യവും,, പ്രണയവും,, ബഹുമാനവും എല്ലാം അതിൽ അടങ്ങിയിരുന്നു ആ നിമിഷം എല്ലാവരുടെയും ചുണ്ടിൽ ഒരിളം പുഞ്ചിരി ആയിരുന്നു

അവർക്ക് വേണ്ടി ഉള്ള നിമിഷങ്ങൾക് ആയി ബാക്കി എല്ലാവരും റൂം വിട്ടിറങ്ങി ""നൊന്തോ പെണ്ണെ,,,അത്രയും ആർദ്രമായി അവൻ ചോദിച്ചു ""ഹ്മ്മ്,, ഒത്തിരി പക്ഷെ നമ്മുടെ കുഞ്ഞി പെണ്ണിനെ കാണും വരെ,,,അവന്റെ നെഞ്ചിൽ ഒന്നു ചാരി കൊണ്ടവൾ പറഞ്ഞു അവനും നോക്കി കാണുകയായിരുന്നു നിമിഷ നേരങ്ങൾക്കിപ്പുറം അവൾ ഒരു അമ്മ ആയിരിക്കുന്നു,, കുഞ്ഞി കുട്ടികളെ എടുക്കാൻ പോലും അറിയാത്തവൾ ആണ്,, എന്നാൽ ഇന്ന് ആ കുഞ്ഞി പെണ്ണ് നെ മാറോട് ചേർത്തു അവൾ കൊഞ്ചിക്കുന്നു അവൻ അവളുടെ നെറുകയിൽ തലോടി അപ്പോഴേക്കും കുഞ്ഞു കരഞ്ഞിരുന്നു,, ഗൗരിയുടെ കയ്യിൽ കിടന്ന് കൊണ്ട് അവൾ തേങ്ങി കരഞ്ഞു ""ഇങ് താ,, ശ്രെദ്ധയോടെ ഹർഷൻ കുഞ്ഞിനെ വാങ്ങിയതും അവന്റെ നെഞ്ചോട് ചേർന്നു കൊണ്ട് കുഞ്ഞി പെണ്ണിന്റെ കരച്ചിലും നിന്നു ""ദേ അച്ചുവേട്ട,, ഞാൻ ഇപ്പോഴേ ഔട്ട്‌ ആയി എന്നാ തോന്നണേ,, കുറുമ്പോട് കൂടി അവൾ പറഞ്ഞു ""അങ്ങനെ നിന്നെ അങ്ങ് പുറത്താക്കുവോ,,,ഒരു കൈയ് കൊണ്ട് അവളെയും മറു കയ്യിൽ തന്റെ കുഞ്ഞിനേയും അവൻ ചേർത്തു പിടിച്ചു ഇന്ന് ഈ നിമിഷം മതിയായിരുന്നു അവൻ തന്റെ ഈ കുഞ്ഞി സ്വർഗ്ഗം എന്നും ഇത് പോലെ നിൽക്കണം എന്നവൻ മൗനമായി പ്രാർത്ഥിച്ചു ആ കുഞ്ഞി ചുണ്ടിലും ഒരു പാൽ പുഞ്ചിരി ഉണ്ടായിരുന്നു... തന്റെ അച്ഛന്റെയും അമ്മയുടെയും സന്തോഷം കണ്ട പോലെ ..........................................................

ബാൽക്കണിയിൽ പുറം തിരിഞ്ഞു നിൽക്കുന്നവളുടെ പിന്നിലൂടെ സഞ്ജു പുണർന്നു,, അവന്റെ സാനിധ്യം മനസിലാക്കിയ പോലെ അവളും പിന്നിലേക്ക് ചാഞ്ഞു,,, കല്യാണ തിരക്കുകൾ കഴിഞ്ഞു അവൾ കുളിച്ചിറങ്ങിയതായിരുന്നു,,, രാത്രി റൂമിലേക്കു വന്നതും അവൻ ബാത്‌റൂമിൽ ആണെന്ന് അറിഞ്ഞപ്പോൾ പുറത്തേക് ഇറങ്ങിയതാണവൾ ""ക്ഷീണം തോന്നുന്നിലേ നിനക്ക്,,, അവന്റെ ഈറൻ കരങ്ങൾ അവളുടെ ഇടുപ്പിൽ മുറുകി ""മ്മ്,, ""എന്നാ വാ നമ്മുക്ക് കിടക്കാം,, രാവിലെ മുതൽ ഉള്ള ഓട്ടം അല്ലേ,, അവളെ പിന്തിരിഞ്ഞു നിർത്തി കൊണ്ടവൻ പറഞ്ഞു,, അപ്പോഴാണ് അവളുടെ നിറഞ്ഞ കണ്ണുകൾ അവന്റെ ശ്രദ്ധയിൽ പെട്ടത് ""മിത്തു,, എന്താ നിനക്ക്,,, വെപ്രാളത്തോടെ അവൻ ചോദിച്ചതും നിറഞ്ഞ കണ്ണുകൾക്ക് ഒപ്പം ആ ചുണ്ടുകൾ വിടർന്നു ഒപ്പം അവന്റെ നെഞ്ചിൽ പതുങ്ങി അവൾ ""എന്താ പെണ്ണെ നിനക്ക്,, പ്രണയത്തിനേക്കാൾ ഉപരി വാത്സല്യം നിറഞ്ഞ നിമിഷമായിരുന്നു അത് ""ഇതിനു മാത്രം യോഗ്യത എനിക്കുണ്ടോ സച്ചു,, അവളിൽ നിന്നൊരു കുഞ്ഞി ശബ്ദം ഉയർന്നു ""എതിനു മാത്രം,, അവന്റെ ശബ്‍ദം ഒന്നു കനത്തു ""ഈ താലിക്ക്,,,നെറുകയിൽ പതിഞ്ഞ ഈ സിന്ദൂരത്തിന്,, നിന്റെ ഈ സ്നേഹത്തിന്,,, ""അതിന് നിന്നെക്കാൾ മറ്റാർക്കും അവകാശമില്ല മിത്ര,,, ഞാൻ സ്നേഹിച്ച ആ പഴേ കുഞ്ഞി പെണ്ണ് അവളെ ഞാൻ ഇപ്പോഴും സ്നേഹിക്കുന്നെ,, അവൾ തന്നെയാണ് എന്റെ മുന്നിൽ നില്കുന്നത്,,എന്റെ ഉള്ളിൽ നിനക്ക് മാത്രമേ സ്ഥാനം ഒള്ളു,,,

അവളെ ഇറുക്കെ പിടിച്ചു കൊണ്ടവൻ പറഞ്ഞു ""സച്ചു,, ഒന്നേ തേങ്ങി കൊണ്ടവൾ അവന്റെ നെഞ്ചിൽ തല മുട്ടിച്ചു അവളുടെ കുഞ്ഞി മുഖം കൈകളിൽ കോരി എടുത്തു ആ കണ്ണു നീരിനെ അവൻ സ്വന്തമാക്കി അവളിൽ ഒരു കുഞ്ഞി പുഞ്ചിരി മൊട്ടിട്ടു നിമിഷ നേരം കൊണ്ട് അവൻ അവളുടെ അദരങ്ങളിലേക് ചെക്കറി,, അവളുടെ ചോദ്യത്തിനുള്ള ഉത്തരമായി അവനിൽ ഉടലടുത്ത കുഞ്ഞു ദേഷ്യം,, പ്രണയവും എല്ലാം അവളിലേക്കു പകരും പോലെ,, അവളുടെ കൈകൾ അവന്റെ മുടിയിഴകിളിൽ ഒളിച്ചപ്പോൾ അവന്റെ കൈ അവളുടെ ഇടുപ്പിലും പിൻ കഴുത്തിലും ആയി മുറുകി,,, വീശി അടിച്ച ഇളം കാറ്റിൽ അവൾ അവനിലേക്ക് ചേർന്നു നിന്നു ""ഇനിയും സംശയം ഉണ്ടോ,, അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് ചോദിച്ചതും,, അവൾ നാണത്താൽ കണ്ണുകൾ താഴ്ത്തി ""ഇനി ഇതുപോലെ ചോദിച്ചാൽ ശിക്ഷ കൂടും,,, അവളുടെ കവിളിൽ പല്ലുകൾ ആഴ്ത്തി കൊണ്ട് പറഞ്ഞതും അവൾ അവനെ കൂർപ്പിച്ചു നോക്കി എന്നാൽ അവിടേം അവന്റെ ചുണ്ടുകൾ അമർന്നതും ആ കുഞ്ഞി പരിഭവം പോലും ഓടി ഒളിച്ചു അവളെ കയ്യിൽ കോരി റൂമിലേക്കു കിടത്തി കൊണ്ടവൻ ഒന്നു കണ്ണു ചിമ്മി,, ബാൽക്കണി ഡോർ അടച്ചു കൊണ്ട്,, അവളുടെ മാറിലേക് മുഖം ഒളിപ്പിച്ചു അവളെയും ചുറ്റി പിടിച്ചു കൊണ്ടാവൻ കിടന്നു ഒന്നു പുഞ്ചിരിച്ചു കൊണ്ടവൾ അവന്റെ മുടിയിഴകളിൽ തഴുകി കൊണ്ടിരിന്നു എപ്പോഴോ അവളും നിദ്രയ പുൽകി,,, അപ്പോഴും അവന്റെ കരം അവളെ ചുറ്റി പിടിച്ചിരുന്നു,,ഒരു വിധിക്കും വിട്ടു കൊടുക്കില്ല എന്നാ പോലെ ...................................................

""എന്നെ അവിടെ നിർത്താർന്നു,,,കട്ടിലിൽ ചമ്രം പതിഞ്ഞിരുന്നു കൊണ്ടവൾ അവനെ കിച്ചുവിനെ നോക്കി ഹോസ്പിറ്റലിൽ ഒത്തിരി പേര് വേണ്ട എന്നത് കൊണ്ട് രാധിക ഹർഷനും അവിടെ നിന്നു,, സുഭദ്രയും രാധികയും മാറി മാറി നിൽകാം എന്നാ തീരുമാനത്തിൽ ആയിരുന്നു,, ബാക്കി ഉള്ളവർ വീട്ടിലേക് പൊന്നു,,നന്ദുവിനെ കൊണ്ട് വരാൻ ആയിരുന്നു പണി,, കിച്ചു പിടിച്ച പിടിയാലേ കൊണ്ട് വന്നതാണ് ""എല്ലാവർക്കും അവിടെ നിക്കാൻ പറ്റുവോ നന്ദു,, അവളുടെ തലയിൽ ഒന്നു കിഴുകി വിട്ടവൾ പറഞ്ഞു ""എന്നാലും,, ഇപ്പൊ കൂടെ എന്നെ കൊണ്ടോയില്ലലോ,,,ഭക്ഷണം കൊണ്ട് കൊടുക്കാൻ ഞാനും വരാം പറഞ്ഞതല്ലെ"" പിണങ്ങി കൊണ്ട് നന്ദു പറഞ്ഞു ""നിന്നെക്കാൾ അനുസരണ ഉണ്ട് അമ്മു പെണ്ണിന്,,അവളെ കൂടെ കൊണ്ട് പോയപ്പോ ആ കുഞ്ഞിന് അടക്കം കാര്യം മനസിലായി,,, ഭക്ഷണം കൊടുക്കാൻ പോയപ്പോൾ ഒപ്പം അമ്മു പെണ്ണിനേയും കൂട്ടിയിരുന്നു "'നന്നായി പോയി,,,മുഖം വീർപ്പിച്ചവൾ കട്ടിലിൽ കയറി കിടന്നു ഒരു ഭാഗത്തേക്ക്‌ ചരിഞ്ഞു കിടന്നു ഇടുപ്പിലൂടെ ഇഴയുന്ന അവന്റെ കൈകൾ അറിഞ്ഞിട്ടും അവൾ തിരിഞ്ഞു നോകിയില്ലാ ""പിണക്കണോ കിച്ചുവേട്ടന്റെ വായാടി,,, അവളുടെ പുറം തന്റെ നെഞ്ചിൽ തട്ടും വിധത്തിത്തിൽ തന്നിലേക്കു ചേർത്തി നിർത്തി കൊണ്ടവൻ പറഞ്ഞു ""നിക്ക് ആരോടും ദേഷ്യം ഒന്നുല്ല,, ""പിന്നെ എന്തിനാ പെണ്ണെ കവിൾ ഒകെ വീർപ്പിച്ചു നിക്കണേ,, അവളുടെ കവിളിൽ കുത്തി അവൻ പറഞ്ഞു

""അതിന് ഇയാൾക്കു എന്താ താൻ പോടോ കള്ള ഡോക്ടറെ,, ചുണ്ടിൽ വിരിയാൻ നിൽക്കുന്ന പുഞ്ചിരിയെ മറച്ചു പിടിച്ചവൾ പറഞ്ഞു ""അതേയ് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ടോ,,, അങ്ങനെ വിളിക്കരുത് എന്ന്,, അവനിലും കുറുമ്പ് ""ഇനി വിളി.. പറഞ്ഞു തീരും മുന്നേ അവളുടെ കവിളിൽ അവന്റെ പല്ലുകൾ ആഴ്ന്നു . ഇത് പറഞ്ഞ കേൾക്കാത്തതിന്,, ഒട്ടൊരു നിമിഷത്തിന് മുന്നേ അവിടെ അവന്റെ ചുണ്ടുകളും അമർന്നു ""അപ്പോ ഇതോ,, കണ്ണു കൂർപ്പിച്ചവൾ ചോദിച്ചു ഇത് ആ വിളിയിൽ എനിക്ക് ഒത്തിരി സ്നേഹം ഒളിപ്പിക്കുന്നതിൽ ""അയ്യടാ,,, അവനെ ഒന്നു തള്ളി മാറ്റി അവൾ എന്നാൽ അപ്പോഴേക്കും അവന്റെ കൈകളിൽ അവളിൽ കുറുമ്പ് കാണിക്കാൻ തുടങ്ങിയിരുന്നു,, അതിനോടൊപ്പം അവളുടെ പൊട്ടിച്ചിരിയും,,, കുഞ്ഞി കുഞ്ഞി പിണക്കങ്ങളും പരിഭവങ്ങളും അവന്റെ ചേർത്തു പിടികുന്ന നിമിഷം വരെ മാത്രം നീണ്ടു നില്കുന്നു ........................................... രാത്രിയിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടു കൊണ്ട് ഹർഷൻ എഴുനേറ്റത്,,ബെഡിൽ കിടന്നുറങ്ങുന്നവളെ കണ്ടതും അവൻ കുഞ്ഞിനെ കയ്യിൽ എടുത്തു രാധികയെ നോക്കിയതും അമ്മയും നല്ല ഉറക്കത്തിൽ ആയിരുന്നു,, അവളോട് ചേർന്നു മറ്റൊരു ബെഡ് ഉണ്ട് അതിൽ ആണ് അമ്മ കിടക്കുന്നത് ഒപ്പം കുഞ്ഞൊരു സ്ഥലത്ത് ഒരു ബെഡ് കൂടെ ഉണ്ട് അതിൽ ഹർഷനും രണ്ടു പേരും കുഞ്ഞി പെണ്ണിനെ ഒന്നു അടക്കി നിർത്തി കുറച്ചേ ആയുള്ളൂ,,

ഇനിയും അവരുടെ ഉറക്കം കളയണ്ട എന്ന് തോന്നിയത് കൊണ്ട് ഹർഷൻ കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ചു പുറത്തേക് നടന്നു ഹോസ്പിറ്റലിന്റെ നീളൻ വരാന്തായിലൂടെ അവൻ കുഞ്ഞിനെ ചേർത്തു പിടിച്ചു നടന്നു,, ബാൽക്കണി പോലെ ഉള്ള ഒരു സ്ഥലത്ത് എത്തിയതും ഉതിച്ചു നിൽക്കുന്ന നിലവിലെക് അവൻ നോക്കി കുഞ്ഞി പെണ്ണിന്റെ കരച്ചിൽ പതിയെ നിന്നു അവളും കൗതുകത്തോടെ ആ കുഞ്ഞി കണ്ണുകൾ തുറന്നു പിടിച്ചു നിലവാത്തേക് നോക്കി ""ഉറങ്ങുന്നില്ലേ വാവേ,,, അതിന് മറുപടി എന്നോണം അവനെ നോക്കി ഒന്നു കണ്ണു ചിമ്മി പാൽ പുഞ്ചിരി കൊടുത്ത കുഞ്ഞി പെണ്ണ് വീണ്ടും അച്ഛന്റെയും മകളുടെയും സ്നേഹ സലാഭം തുടർന്നു,,കുഞ്ഞി പെണ്ണ് അവസാനം ഹർഷന്റെ നെഞ്ചിൽ കിടന്നു തന്നെ ഒന്നു മയങ്ങി ""അച്ഛാ കുട്ടി ആണെന്നു തോന്നണു,,, അവരെ കണ്ടതും ഒരു നേഴ്സ് പുഞ്ചിരിയോടെ പറഞ്ഞു ഹർഷൻ അതിനൊന്നു ചിരിച്ചു കൊടുത്തു,,അവരുടെ വാക്കുകൾ കേട്ട പോലെ ആ കുഞ്ഞി ചുണ്ടും വിടർന്നു ഒപ്പം തന്റെ അച്ഛന്റെ ചൂടിലേക് പതുങ്ങി ""സാധാരണ ഈ പ്രായത്തിൽ അമ്മമാരെ ഉണർത്തും വരെ നിൽക്കണ്ട കരച്ചിൽ ആണ്,, പക്ഷെ ആൾ ഇപ്പൊ തന്നെ ഉറക്കം പിടിച്ചാലോ,,, ""നൈറ്റ്‌ ഡ്യൂട്ടി ആവും അല്ലേ,,, തിരിച്ചു ഹർഷനും ചോദിച്ചു

""അതെ,, കുഞ്ഞിനെ പുറത്ത് നിർത്തണ്ട റൂമിലേക്കു പൊക്കൊളു,,, ""മ്മ്,, തിരിച്ചു നിറവോടെ പുഞ്ചിരിച്ചു കൊണ്ടവൻ റൂമിലേക്കു കയറി ""അച്ചുവേട്ടൻ എവിടെ പോയതാ,,,കുഞ്ഞിനെ അവളുടെ അരികിലേക് കിടത്തി കൊടുക്കുമ്പോഴേക്കും ഗൗരി ഒന്നു എണീച്ചു ""കുഞ്ഞു കരഞ്ഞപ്പോ ഒന്നു എടുത്തു നടന്നതാ ഉറങ്ങി ആൾ,, ചെറിയ ശബ്ദത്തിൽ അവൻ പറഞ്ഞു ""അച്ഛന്റെ മോൾ അല്ലേ,, ഉറങ്ങിയില്ലേ അത്ഭുതം ഒള്ളു,, അവൻ അവളുടെ കവിളിൽ ഒന്നു കുത്തി,,, നെറുകയിൽ ഒന്നു അമർത്തി ചുംബിച്ചു ""ഈ അമ്മ കുട്ടി എന്റെ കുഞ്ഞി തന്നെ ആണാലോ,,, അത്രയും ശബ്‍ദം താഴ്ത്തി അവൻ പറഞ്ഞതും അവളുടെ ചുണ്ടിൽ കുഞ്ഞിളം പുഞ്ചിരി വിരിഞ്ഞു അവൾ ഉറക്കത്തിലേക് വീഴും വരെ അവളുടെ മുടിയിഴകളിൽ തഴുകി കൊണ്ടിരുന്നവൻ,, ആ തലോടലിൽ അവളും നിദ്രയ പുൽകി .......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story