പ്രണയഗീതം: ഭാഗം 19

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"അവൾക്കെന്തോ സംശയമുണ്ട്... അവളുടെ സംസാരത്തിൽ നിന്ന് മനസ്സിലായതാണ്... " "ദേ ഒരു കാര്യം ഞാൻ പറയാം... ഒരിക്കലും നിന്റെ നാവിൽനിന്നും ഒരീച്ചപോലും ഇതറിയരുത്... അറിയാൻ പാടില്ല... മനസ്സിലായല്ലോ..." "എന്നായാലും ഇതൊക്കെ അറിയില്ലേ... " രേഖ ചോദിച്ചു... "അറിയുമ്പോഴല്ലേ... നമ്മളായിട്ട് ഇത് പുറത്ത് വിടേണ്ട... ഇത് ഞാൻ രാമദാസന് കൊടുത്ത വാക്കാണ്... അതൊരിക്കലും തെറ്റിച്ചുകൂടാ... അറിയാതെ പോലും ഇതിനെപ്പറ്റി സംസാരം വേണ്ട... ഗിരിപോലും ഇതറിയരുത്... മനസ്സിലായല്ലോ... " "ഞാനായിട്ട് ആരോടും പറയുന്നില്ല... പിന്നെ അനു വന്നിട്ടുണ്ട്... ശ്രേയ ഇവിടെയുണ്ടെന്നറിഞ്ഞ് വന്നതാണ്... " "അതേതായാലും നന്നായി... ശ്രേയ മോൾക്ക് ഒരു കൂട്ടാവുമല്ലോ... പിന്നെ നീ ഗിരിയോട് സംസാരിച്ചോ... " "ഇല്ല... കുട്ടികളുടെ ഇടയിൽനിന്ന് മാറി അവനെ തനിച്ച് കിട്ടേണ്ട... ഞാൻ സംസാരിച്ചോളാം... സംസാരിച്ചിട്ട് എന്താ കാര്യം... രണ്ടും അങ്ങനെയൊരു ബന്ധത്തിന് താല്പര്യമില്ലാത്തതുപോലെയാണ് നടക്കുന്നത്... "

"അത് നമുക്കനുകൂലമായി കൊണ്ടുവരാം നീ അവനോട് സംസാരിക്ക്... എന്നാൽ ശരി എനിക്ക് കുറച്ച് തിരക്കുള്ള സമയമാണ്... വൈകുന്നേരം ഞാൻ അവിടെയെത്തിയിട്ട് സംസാരിക്കാം... " "എന്നാൽ അങ്ങനെയാവട്ടെ... ഇപ്പോൾ അനുവും ശ്രേയയുംകൂടി മുറിയിലേക്ക് പോയിട്ടുണ്ട്... അവനോട് സംസാരിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ... " രേഖ ഫോൺ വച്ച് മുറിയിൽനിന്ന് പുറത്തേക്കിറങ്ങി... അവിടെയൊന്നും ആരുമില്ല എന്നു മനസ്സിലാക്കി അവർ ഗിരിയുടെ അടുത്തേക്ക് നടക്കാനൊരുങ്ങി.. എന്നാൽ ഗിരി താഴേക്ക് വരുന്നതവർ കണ്ടു... അവനെ കാത്ത് രേഖ നിന്നു... " "ഗിരീ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്... നീ എവിടേക്കെങ്കിലും പോവുകയാണോ... " "ഞാൻ പ്രസാദിനെ കാണാൻ പോകാനിറങ്ങിയതാണ്... ഇവിടെ ചടഞ്ഞുകൂടിയിരുന്ന് മനസ്സ് മടുത്തു... " "അപ്പോൾ അത്യാവശ്യമുള്ള കാര്യമല്ല... അനുവും ശ്രേയയും നീ വരുമ്പോൾ മുറിയിലില്ലേ... " "അതെ.. എന്തേ... " "അത് വേറൊന്നുമല്ല... നിന്നോടുമാത്രമായിട്ട് ചിലകാര്യങ്ങൾ പറയാനാണ്... "

"എന്റെ വിവാഹക്കാര്യമായിരിക്കും എടുത്തിടാൻ പോകുന്നത്... അതല്ലാതെ അമ്മക്കും അച്ഛനും ഒന്നും പറയാനില്ലല്ലോ... " "എന്താ അത് പറയാൻ പറ്റില്ലേ... എത്ര കാലമാമെന്നുവച്ചാണ് ഇങ്ങനെ നടക്കുന്നത്... ഏതായാലും അനുവിന്റെ കാര്യം ഇനി വല്ലാതെ വൈകിക്കാൻ പറ്റില്ല... വയസ്സ് ഒരുപാടായി... അതിന്റെ കൂടെ നിന്റേതും നടത്താൻ ഞങ്ങളങ്ങ് തീരുമാനിച്ചു... എന്താ നിനക്ക് ഇനിയും എതിർപ്പുണ്ടോ... " "ആഹാ.. അവിടെവരെയെത്തിയോ കാര്യങ്ങൾ... ആട്ടെ ഏതാണ് എന്റെ ജീവിതത്തിലേക്ക് വരാൻ പോകുന്ന ആ ഭാഗ്യംകെട്ട പെണ്ണ്... " "ദേ ഗിരി... ഇത് തമാശപറയുകയല്ല... കാര്യമായിട്ടാണ്... നിന്നെ ഇനി നിന്റെ ഇഷ്ടത്തിന് വിടാൻ ഉദ്ദേശമില്ല... ഞങ്ങളൊരു കുട്ടിയെ കണ്ടുവച്ചിട്ടുണ്ട്... അവളെ നീ വിവാഹം കഴിക്കണം... " "എന്റെ എല്ലാ കാര്യവും അറിഞ്ഞിട്ടാണോ അവർ ഇതിന് തയ്യാറായത്... " "അത് അറിയുന്നവൾതന്നെയാണ് അവളോട് ഇതിനെപ്പറ്റി പറഞ്ഞിട്ടില്ല... നിന്റെ അഭിപ്രായം കേട്ടിട്ടു മതി എന്ന് കരുതി... " "അതേതായാലും നന്നായി... കാരണം നടക്കാൻ പോകാത്ത കാര്യങ്ങളൊക്കെ അവരോട് പറയാതിരുന്നത് നന്നായി...

ഇല്ലെങ്കിൽ അവരുടെ മുന്നിൽ നിങ്ങൾ നാണം കെട്ടേനെ... " "നടക്കാൻ പോകാത്ത കാര്യമോ... അതെന്താ നടന്നാൽ... ഇനിയും ഞങ്ങളെ തീ തീറ്റിക്കാനാണോ നിന്റെ തീരുമാനം... " "എന്റെ തീരുമാനമല്ലല്ലോ പ്രശ്നം... നിങ്ങൾക്ക് എന്റെ വിവാഹമാണ് ആവശ്യമെങ്കിൽ ഞാൻ എതിരുനിൽക്കുന്നില്ല... പക്ഷേ വരുന്ന പെണ്ണിന് ഇവിടെ വേദന നിറഞ്ഞ ജീവിതമുണ്ടാവരുത്... അത് നിങ്ങൾക്കു എപ്പോഴും തരാൻ പറ്റുമോ... " "അതെങ്ങനെയാണ് വേദനയുണ്ടാവുക... നിന്റെ എല്ലാ കാര്യവും അറിയുന്നവളാണെങ്കിൽ അങ്ങനെയൊരു പ്രശ്നം ഉണ്ടാവുമോ... " "അറിയുന്നവളോ... ആരാണ് അങ്ങനെയൊരുത്തി... " രേഖ ചുറ്റുമൊന്ന് നോക്കി അനുവും ശ്രേയയും ഇവിടെയില്ല എന്നുറപ്പു വരുത്തി... "ഞാൻ പറഞ്ഞത് ശ്രേയ മോളുടെ കാര്യമാണ്... " "കൊള്ളാം... എനിക്കു തോന്നി... അമ്മയുടെ മനസ്സിലിരിപ്പ് അതാണെന്ന് ഞാനൂഹിച്ചു... അമ്മ എന്തറിഞ്ഞിട്ടാണ്... അവൾ അങ്ങനെയൊരു രീതിയിൽ എന്നെ കണ്ടിട്ടില്ല... അത് അമ്മക്കും അറിയുന്നതല്ലേ... " "അത് അവളുടെ പ്രശ്നങ്ങൾ അങ്ങനെയായതുകൊണ്ടല്ലേ...

ഏതോ ഒരുത്തൻ അവളെ കെട്ടണമെന്ന് പറഞ്ഞ് നടക്കുന്നുണ്ട് അവനെ പിടിച്ചാണ് അവൾ പറഞ്ഞത്... " "അതെനിക്കറിയാം... ഏതായാലും അമ്മ ആദ്യം അവളുടേയും അവളുടെ വീട്ടുകാരുടെയും സമ്മതം വാങ്ങിക്ക്... എന്നിട്ടുമതി തീരുമാനമെടുക്കേണ്ടത്... അതുകഴിഞ്ഞ് ഞാൻ എന്റെ തീരുമാനം പറയാം... " "അവർ സമ്മതിച്ചാൽ നീ എതിര് നിൽക്കില്ലല്ലോ..." "അതിന് അവരുടെ സമ്മതം കിട്ടിയിട്ടല്ലേ... അതേതായാലുമുണ്ടാകില്ല... പിന്നെയെന്തിന് ഞാൻ എതിര് പറയണം... " "അതെന്താ നീ അങ്ങനെ പറഞ്ഞത്... " "കാരണമുണ്ട്... അവൻ ക്ലബിൽ വച്ച് ചാക്കോ മാഷ് പറഞ്ഞതും അത് ശ്രേയയോട് പറഞ്ഞതും അവൾ നൽകിയ മറുപടിയും രേഖയുടെ പറഞ്ഞു... " "അത് നിന്നോട് പറഞ്ഞതല്ലേ.. ഞാനൊന്ന് സംസാരിക്കട്ടെ അവളോട്... " "സംസാരിച്ച് നോക്ക്... അതിന് വലിയ പണിയൊന്നുമില്ലല്ലോ... ഞാൻ പോണു... " ഗിരി മുറ്റത്തേക്കിറങ്ങി തന്റെ ബൈക്കുമെടുത്ത് പുറത്തേക്ക് പോയി... "ഇതേ സമയം വാസുദേവൻ രേഖ പറഞ്ഞ കാര്യങ്ങൾ ആലോചിക്കുകയായിരുന്നു...

അയാൾ ഫോണെടുത്ത് രാമദാസൻ തന്നെ വിളിച്ച നമ്പറിലേക്ക് വിളിച്ചു... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ അന്നുരാത്രിയോടെ രാമദാസനും ശരത്തും ചെന്നൈയിൽ നിന്നും തിരിച്ച് വീട്ടിലെത്തി... "രാമേട്ടാ നമുക്ക് നാളെ മോളുടെ അടുത്തേക്കൊന്ന് പോയാലോ... " ഉറങ്ങാൻ നേരത്ത് രമ ചോദിച്ചു... "വേണം... അവളിവിടെ ഇല്ലാത്തതുകൊണ്ട് ഒരു സുഖവുമില്ല... പിന്നെ പ്രധാനപ്പെട്ട ഒരു കാര്യവുംകൂടിയുണ്ടെന്ന് കൂട്ടിക്കൊ... " "അതെന്താണ്... എന്നോട് പറയാൻ പറ്റാത്ത വല്ലതുമാണോ... " "നീയറിയാത്ത എന്ത് രഹസ്യമാണ് എനിക്കുള്ളത്... നമ്മുടെ മോന്റെ കാര്യമാണെന്ന് കൂട്ടിക്കൊ... ഇത്രയുംനാൾ നീയും ഞാനും അറിയാതെ നമ്മുടെ മോൻ ഒരു പണി പറ്റിച്ചു... അവന് ഒരു പ്രേമമുണ്ടെന്ന്... " "പ്രേമമോ... നമ്മുടെ ശരത്തിന്റെ കാര്യമാണോ പറയുന്നത്... " "അല്ലാതെ നമുക്ക് വേറെയേതെങ്കിലും മകനുണ്ടോ... " "അമ്പടാ കേമാ... എന്നിട്ട് ആരുമറിയാതെ ഒളിപ്പിച്ചു വച്ചേക്കുകയാണല്ലേ അവൻ... ഇതെങ്ങനെ നിങ്ങളിറിഞ്ഞു... അവൻ പറഞ്ഞോ... " "അവനൊന്നും പറഞ്ഞതല്ല... പിന്നെ ഇതറിയുന്ന ഒരാൾ നമ്മുടെ വീട്ടിലുണ്ട്... മറ്റാരുമല്ല നമ്മുടെ മോൾ തന്നെ... "

"അപ്പോൾ ഏട്ടനും അനിയത്തിയുംകൂടിയാല്ലേ കളി... അതുപോട്ടെ ഏതാണ് പെൺകുട്ടി... നമ്മുടെ ഇനത്തിൽ പെട്ടതാണോ... " "നമ്മുടെ കൂട്ടരുതന്നെയാണ്... പക്ഷേ അതല്ല രസം... പെൺകുട്ടി ആരാണെന്നറിഞ്ഞാൽ നീ ഞെട്ടും... നമ്മുടെ വാസു ദേവന്റെ മോള്... " "വാസുവേട്ടന്റെ മോളോ..... തമാശ പറയല്ലേ... അതിന് അവനെങ്ങനെ അവിടെയുള്ള അവളെ കാണും... " "അതല്ലേ രസം... അവൾ ഇവിടെയാണ് പഠിക്കുന്നത്... അതും വാസുദേവന്റെ അനിയൻ ദേവദാസന്റെ വീട്ടിൽ നിന്ന്... പിന്നെ വേറൊരു കാര്യംകൂടിയുണ്ട്.... അവന് വാസുദേവന്റെ മകളാണ് അവളെന്ന് അറിയില്ലായിരുന്നു... ആ ഭാഗത്താണ് വീടെന്നറിയാം... ഒരു ദിവസം ഈ കാര്യം ആ കുട്ടി അവളുടെ ഏട്ടനോട് പറഞ്ഞു... ഏട്ടൻ വന്ന് അന്വേഷിച്ചപ്പോഴല്ലേ സംഭവം പിടികിട്ടിയത്... ഇന്ന് വാസുദേവൻ എന്നെ വിളിച്ച് കാര്യം പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്... അവൻ വിളിച്ചത് മറ്റൊരു കാര്യംകൂടി പറയാനാണ്... നമ്മുടെ മോളെ അവരുടെ മരുമകളായി കൊടുക്കുമോ എന്നറിയാൻ... "

"അതു കൊള്ളാമല്ലോ... എന്നിട്ട് നിങ്ങളെന്തു പറഞ്ഞു... " "ഞാനെന്തു പറയാനാണ്... നേരിട്ട് സംസാരിക്കാമെന്ന് പറഞ്ഞു... ഇത് ഞാൻ പണ്ടേ ആശിച്ചതായിരുന്നു... പക്ഷേ മറ്റൊരു പ്രശ്നമുണ്ട്.. അവന്റെ മോന് ഒരു പ്രായമുണ്ടായിരുന്നു... പക്ഷേ അതൊരു ചതിയായിരുന്നു... അവിടെയുള്ള ശേഖരനെ നിനക്കറിയില്ലേ... അന്ന് ഞങ്ങളുടെ കൂടെ ജോലി ചെയ്തിരുന്നവൻ... അന്ന് ആ വലിയ മനുഷ്യൻ ഞങ്ങൾക്ക് ഇഷ്ടദാനം തന്ന സ്വത്ത് കൈക്കലാക്കാൻ ശ്രമിച്ച ശേഖരൻ... അവൻ പക പോക്കിയതായിരുന്നു... അവന്റെ മകളെവച്ച് അവനെ വശത്താക്കി വാസുദേവന്റെ സ്വത്തെല്ലാം കൈക്കലാക്കുക അതായിരുന്നു അവന്റെ ഉദ്ദേശം... ഏതോ പാവപ്പെട്ടവീട്ടിലെ കുട്ടിയാണെന്ന് പറഞ്ഞായിരുന്നു അവൾ അവനോട് അടുത്തത്... കുറച്ചൊക്കെ പണം അതും ഇതും പറഞ്ഞ് അവൾ കൈക്കലാക്കി... എന്നാൽ ഒരുദിവസം അവൾ അവനെ ചതിച്ചു... വാസുദേവനും രമയും അവളെ കണ്ട് വീട്ടുകാരുമായി സംസാരിക്കാൻ വരുന്നുണ്ടെന്നു പറഞ്ഞു ... തന്റെ കള്ളത്തരം പൊളിയുമെന്നായപ്പോൾ അവൾ ഇനി തന്നെ കാണരുതെന്ന് പറഞ്ഞി തടിയൂരി... അതിൽപ്പിന്നെ അവൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു... നമ്മുടെ മകളാണ് അതിൽനിന്ന് അവനെ മാറ്റിയെടുത്തതെന്ന് വാസുദേവൻ പറഞ്ഞു... "

"ഇത്രയും കാലമായിട്ട് ആ ലേഖകന്റെ പക തീർന്നില്ലേ... അതല്ല രണ്ടുദിവസമായതേയുള്ളൂ അവൾ അവിടേക്ക് പോയിട്ട്... ഇത്ര പെട്ടന്ന് നമ്മുടെ മകൾ അവനെ എങ്ങനെ മാറ്റിയെടുത്തു എന്നാണ്... " "അവളുടെ മിടുക്കുകൊണ്ടൊന്നുമല്ല... അവർക്ക് ആ പെണ്ണ് ആരാണെന്ന് മനസ്സിലായതുകൊണ്ടാണ്... പക്ഷേ മറ്റൊരു പ്രശ്നം അവന്റെ മോനും നമ്മുടെ മോളും ഇതുവരെ സമ്മതംമൂളിയിട്ടില്ല... അവൾ സുധീറിന്റെ കാര്യം പറഞ്ഞു... അവനാരാണെന്ന് വാസുദേവനും രേഖക്കും അറിയുന്നതല്ലേ... " "അതു ശരിയാണ് ആ സുധീർ എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ എന്നാണ് അവളും ആലോചിച്ചിട്ടുണ്ടാവുക... അവളെ നമ്മൾ അറിയുന്ന ഒരു വീട്ടിലേക്കുതന്നെ വിവാഹം ചെയ്തയക്കുന്നത് നമ്മുടെ ഭാഗ്യമാണ്...പക്ഷേ അവളിലെ പേടിപോലെ സുധീർ എന്തെങ്കിലും ചെയ്യുമോ എന്നാണ് എനിക്കും പേടി... എതായാലും നാളെ അവിടെ ചെന്നിട്ട് നമുക്ക് വിശദമായി സംസാരിക്കാം... " "അതുതന്നെയാണ് ഞാനും ആലോചിച്ചത്... എന്തായാലും നാളെയാവട്ടെ... ഇപ്പോൾ ഉറങ്ങാൻ നോക്ക്.. നാളെ രാവിലെത്തന്നെ നമുക്ക് പോകാം.... " "അടുത്തദിവസം രാവിലെത്തന്നെ അവർ പുറപ്പെട്ടു... അവരുടെ കാറിലായിരുന്നു യാത്ര... വീട്ടിൽ നിന്നിറങ്ങി കവലയിലെത്തി.. പെട്ടന്ന് ഒരു ബൈക്ക് കാറിനു മുന്നിൽ വന്നുനിന്നു... "സുധീർ..." രാമദാസന്റെ നാവിൽ നിന്ന് ആ പേര് പുറത്തേക്ക് വീണു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story