പ്രണയഗീതം: ഭാഗം 2

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"ഞാൻ ഇപ്പോൾ വിളിച്ചത് നിന്നോടൊരു കാര്യം ചോദിക്കാനും അതിലൂടെ ഒരു സഹായം അഭ്യർത്ഥിക്കാനുമാണ്... " "എന്താടോ എന്നോട് ഇതുപോലൊരു മുഖവുര നീ കാര്യം പടയെടോ... " "അത് എന്റെ മകളെ നിനക്കോർമ്മയില്ലേ... കുഞ്ഞായിരിക്കുമ്പോൾ കണ്ടതാണ് നീ... അവൾക്കിപ്പോൾ ഒരു ജോലി കിട്ടി... ഒരുപാട് ആഗ്രഹിച്ചതാണവൾ ഒരു ജോലിക്ക് വേണ്ടി... ഇപ്പോൾ നല്ലൊരു ജോലി കിട്ടിയിട്ടുമുണ്ട്... പക്ഷേ അത് നിന്റെ നാട്ടിലെവിടേയോ ആണ്..." "നിന്റെ മകൾക്ക് ജോലിയോ... അതെന്തിനാണ്... നിന്റെ സ്ഥാപനത്തിൽ തന്നെ എത്ര നല്ല പോസ്റ്റുണ്ട്... അതിലേതിലെങ്കിലും ഒന്നിൽ ഒരു ജോലി കൊടുക്ക്... " "അതിനവൾക്ക് താല്പര്യമില്ല... ഇത് അത്യാവശ്യം നല്ല ജോലിയാണെന്നാണ് പറയുന്നത്... ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല പ്രൈവറ്റ് കമ്പനിയിലാണ് കിട്ടിയത്... അവിടെയൊരു ജോലികിട്ടാൻ ഓരോരുത്തർ മത്സരിക്കുകയാണ്... നമ്മുടെ ഈ ബിസിനസ്സൊന്നും അവരുടെ ഏഴയലത്ത് എത്തില്ല... അവിടെ അക്വൌണ്ടന്റായി കിട്ടുന്നത് തന്നെ ഒരു ഭാഗ്യമല്ലേ... " "ഏതാണ് നീ പറയുന്ന ഇത്ര വലിയ സ്ഥാപനം... "

"സൂര്യാ ഗ്രൂപ്പ്... " "എന്ത് സൂര്യാ ഗ്രൂപ്പിലോ... നീ ഒരുപാട് കാലത്തിനുശേഷം വിളിച്ച് തമാശ പറയുകയാണോ... " "തമാശയല്ല സത്യമാണ്... കഴിഞ്ഞാഴ്ച്ച അതിന്റെ ഇന്റർവ്യൂന് പോയിരുന്നു... ആർക്കും തീരെ പ്രതീക്ഷയില്ലായിരുന്നു... പക്ഷേ എന്റെ മോളുടെ ഭാഗ്യം ഒന്നുകൊണ്ടാണ് അവിടെ ജോലി കിട്ടിയത്... പക്ഷേ അതല്ല പ്രശ്നം... അടുത്ത വ്യാഴായ്ച്ച ജോയിൻ ചെയ്യണം... അവിടെ എവിടെയെങ്കിലും ഒരു ഹോസ്റ്റലിൽ മുറിയെടുക്കാമെന്ന് വച്ചാൽ ഞങ്ങൾക്കൊരു പേടി... അപ്പോഴാണ് നിന്നെ ഓർത്തത്... നീ അവിടെയല്ലേ താമസിക്കുന്നത് എന്ന്... നിന്റെ വീട്ടിൽനിന്ന് അധികം പോകാനുണ്ടോ അവിടേക്ക്... " "ഇതു ചോദിക്കാനാണോ നീ ഇങ്ങനെ വളഞ്ഞ് മൂക്കുപിടിച്ചത്... നീ പറഞ്ഞ സൂര്യാ ഗ്രൂപ്പിലേക്ക് നടക്കുകയാണെങ്കിൽ ഏറിയാൽ ഒരു അര മണിക്കൂർ അത്രയേയുള്ളൂ... നീ അതോർത്ത് വിഷമിക്കേണ്ട... അവൾ എന്റേയും മോളല്ലേ... നീ ധൈര്യമായി അവളേയും കൂട്ടി ഇവിടേക്ക് വാ... അവൾ ഇവിടെ എന്റെ വീട്ടിൽ നിന്നോളും... എന്നും അതുവഴിയാണ് ഞാൻ ഓഫീസിൽ പോകുന്നത്...

അന്നേരം ഞാൻ അവളെ അവിടെ വിട്ടോളാം... " "ഹാവൂ..ഇപ്പോഴാണ് സമാധാനയത്... അവളിവിടെ ആ ജോലിക്കു തന്നെ പോകണമെന്ന് പറഞ്ഞ് കയറ് പൊട്ടിക്കുകയാണ്... പിന്നെ മറ്റൊരു പ്രശ്നമുണ്ട്... അവളേയുംകൂട്ടി ബുധനാഴ്ച അവിടേക്ക് വരാമായിരുന്നു... പക്ഷേ അന്ന് എനിക്കും മോനും അത്യാവശ്യമായി ബിസിനസ് ആവിശ്യത്തിന് ചെന്നൈ വരെ പോകേണ്ടതുണ്ട്... അതൊഴിവാക്കാനും പറ്റില്ല... അവളെ ഒരു ടാക്സി വിളിച്ച് അതിൽ വിടാമായിരുന്നു... പക്ഷേ ഒറ്റക്ക്... ബസ്സിന് ഇവിടുന്ന് കയറ്റിവിടാമെന്നാണ് കരുതുന്നത്... നീ ആരെയെങ്കിലും ബസ്റ്റാന്റിൽ നിർത്തിയാൽ അവളെ ധൈര്യത്തോടെ വിടാമായിരുന്നു... " "അതിനെന്താ ഞാൻതന്നെ അവിടെയുണ്ടാകും... അവൾക്ക് എന്റെ നമ്പർ കൊടുത്താൽ മതി... ബസ്സിറങ്ങുമ്പോൾ എന്നെ വിളിച്ചാൽ മതിയല്ലോ... " "എന്നാൽ അങ്ങനെയാകട്ടെ... ചെന്നൈയിൽ നിന്നും വന്നാൽ ഞങ്ങളും അവിടേക്ക് വരുന്നുണ്ട്... " "നീ വരാത്തതിന്റെ കുഴപ്പമല്ലേയുള്ളൂ... എപ്പോഴും ഏത് പാതിരാത്രിയിലും നിനക്ക് ഇവിടേക്ക് സ്വാഗതം... " രാമദാസൻ ഫോൺ കട്ടുചെയ്ത് ഹാളിലേക്ക് വന്നു... " "എന്തായി അച്ഛാ അവരെന്തു പറഞ്ഞു... " ശ്രേയ ആകാംക്ഷയോടെ ചോദിച്ചു... "എന്താവാൻ... ദൈവം ഒന്ന് തീരുമാനിച്ചാൽ അത് മാറ്റാൻ പറ്റുമോ...

നിനക്ക് ആ ജോലിക്ക് ചേരാനാവും യോഗം... " "സത്യം... " അവൾ ഓടിച്ചെന്ന് രാമദാസന്റെ കവിളിലൊരു ഉമ്മ കൊടുത്തു... പിന്നെ തന്റെ മുറിയിലേക്ക് ഓടി... "അവളുടെയൊരു സന്തോഷം കണ്ടോ... നിധി കിട്ടിയതുപോലെയാണ്... " രമ പറഞ്ഞു... "ഇതൊരു നിധിതന്നെയാണ്... ആ ഗ്രൂപ്പിൽ ജോലി കിട്ടുക എന്നു പറഞ്ഞാൽ അതിനേക്കാളും വലിയ നിധി വേറെന്താണ്... അവളുടെ ഭാവി അവൾത്തന്നെ തിരഞ്ഞെടുത്തു... ഇവൾ അവിടെ താമസിക്കുന്നതു കൊണ്ട് അവർക്ക് വിരോധമൊന്നുമില്ലല്ലോ... " രമ ചോദിച്ചു... "അതാണിപ്പോൾ നന്നായത്... അവർക്ക് സന്തോഷമേയുള്ളൂ... മുറിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഒരു ബന്ധം വീണ്ടും തളിർക്കുകയല്ലേ... " "അവൾ ഇവിടെനിന്ന് പോകുന്നതോർക്കുമ്പോഴാണ്... ഈ വീട്ടിലൊരു ആളനക്കം ഇല്ലാതാകും... " ശരത്ത് പറഞ്ഞു... "അവളെ ഏതുകാലവും ഇവിടെ ഇരുത്താൻ പറ്റുമോ... അവളെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞയക്കേണ്ടതാണ്... " രമ പറഞ്ഞു... "അതപ്പോഴല്ലേ... ഇത് പെട്ടന്ന് മറ്റൊരിടത്തേക്ക് പോവുകയല്ലേ... " "പോവാതിരിക്കാനും പറ്റില്ലല്ലോ...

ഇത് അവളുടെ ഭാവിയുടെ കാര്യമാണ്... " "ആ അങ്ങനെ ആശ്വസിക്കാം... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "ദിവസങ്ങൾ പെട്ടന്ന് നീങ്ങി... ശ്രേയക്ക് പോകേണ്ട ദിവസമാണിന്ന്... രാമദാസനും ശ്രേയയും ബസ്റ്റാന്റിലെത്തി... ഒരുപാട് നേരം കാത്തുനിന്നിട്ടും അവർക്കുള്ള ബസ്സ് വന്നില്ല... "മോളേ ബസ്സൊന്നും കാണുന്നില്ലല്ലോ... ഞാനൊന്ന് ചോദിച്ചു നോക്കട്ടെ..." രാമദാസൻ അവിടെയുള്ള മറ്റു ബസ്സുകാരോട് കാര്യം തിരക്കിയിട്ട് തിരിച്ചുവന്നു... "മോളേ കുഴപ്പമായല്ലോ... അവിടേക്ക് ഇന്ന് ബസ്സൊന്നും പോകില്ല... ബസ്സുകാര് മിന്നൽ പണിമുടക്കിലാണ്... " "അയ്യോ... ഇനിയെന്ത് ചെയ്യും... " "അതാണ് ഞാനും ആലോചിക്കുന്നത്... പിന്നെ പതിനൊന്നരക്ക് ഒരു കെഎസ്ആർടിസിയുണ്ട്...അപ്പോഴേക്കും സമയം ഒരുപാടാകും... മാത്രമല്ല... മറ്റ് ബസ്സുകൾ ഇല്ലാത്തതുകൊണ്ട് നല്ല തിരക്കാവും... ഇപ്പോൾത്തന്നെ സമയമാണെങ്കിൽ ഒരുപാടായി... എനിക്കും ഏട്ടനും പോവാൻ സമയവുമായി... " "അച്ഛൻ പൊയ്ക്കോളൂ... ചിലപ്പോൾ അതിനിടക്ക് ഏതെങ്കിലും ബസ്സ് വരാതിരിക്കില്ല... ഇല്ലെങ്കിൽ പതിനൊന്നരയുടെ ബസ്സിന് പൊയ്ക്കോളാം... " "എന്നിട്ടുവേണം അമ്മയുടേയും ഏട്ടന്റേയും വക എനിക്ക് കേൾക്കാൻ... " "അതിന് അവരോട് കൊട്ടിയാഘോഷിക്കണോ... എന്നെ ബസ്സ് കയറ്റി വിട്ടെന്നു പറഞ്ഞാൽ മതി...

ഞാൻ ബസ്സ് കയറിയാൽ അച്ഛനെ വിളിക്കാം... " "അതൊരു നല്ല കാര്യമാണ്... പക്ഷേ നിന്നെ ഒറ്റക്ക് എങ്ങനെയാണ് ഞാൻ ഇവിടെ വിട്ട് പോകുന്നത്... " "പിന്നേ... ഞാൻ ആദ്യമായിട്ടാണല്ലോ ഇവിടെ നിന്നും ബസ്സ് കയറുന്നത്... കോളേജിൽ പോയി വന്നിരുന്നത് ഈ വഴി തന്നെയല്ലേ... " "അതിന് കോളേജിലേക്ക് ഇത്ര ദൂരം പോകാനുണ്ടോ... " "അച്ചൻ ടെൻഷനാകാതെ പോകാൻ നോക്ക്... ഇനിയും താമസിച്ചാൽ നിങ്ങളുടെ സമയം വൈകിയതിനാകും ഏട്ടനോട് കേൾക്കുക... അച്ഛൻ പൊയ്ക്കോ... " "എന്നാൽ നിനക്ക് ദൈര്യമുണ്ടെങ്കിൽ അങ്ങനെയാകട്ടെ... ബസ്സിൽ കയറിയാൽ വിളിക്കണേ മോളേ... " ഞാൻ വിളിക്കാം... " ദേവദാസൻ കാറിൽകയറി അവിടെനിന്നും പോയി... ശ്രേയ ബസ്സ് വരുന്നതും കാത്ത് സ്റ്റാന്റിലിരുന്നു... കറക്ട് പതിനൊന്നരക്കുതന്നെ ബസ്സ് വന്നു... എന്നാൽ മൊട്ടുസൂചി വീണാൽ നിലത്തെത്താത്ത അത്രയും തിരക്കായിരുന്നു... എന്നാലും എങ്ങനെയെങ്കിലും അതിൽ കയറിപ്പറ്റാൻവേണ്ടിയവൾ ബസ്സിനടുത്തേക്ക് തന്റെ ബാഗുമെടുത്ത് ഓടി... പക്ഷേ അപ്പോഴേക്കും സ്റ്റാന്റിന്റെ പല ഭാഗത്തുനിന്നും ആളുകൾ ഓടി വന്ന് ബസ്സിന്റെ ഡോറിലുംമറ്റും തുങ്ങിപ്പിടിച്ചു നിന്നു... ചവിട്ടുപടിയിൽ ഒരു കാല് വക്കാൻപോലും സ്ഥലമുണ്ടായിരുന്നില്ല...

നിരാശയോടേയും നല്ല വിഷമത്തോടേയും അവൾ ഇരുന്നിടത്തുതന്നെ പോയിരുന്നു... അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു... ഏതൊരാളുടേയും സ്വപ്നമായിരുന്ന സൂര്യ ഗ്രൂപ്പിൽ കിട്ടിയ ജോലി തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു... " അവൾ മടിയിൽ വച്ച ബാഗിൽ മുഖം അമർത്തി കരഞ്ഞു... തന്റെ ചുമലിൽ ആരുടേയോ കൈ പതിഞ്ഞത് അറിഞ്ഞ് അവൾ തലയുയർത്തി നോക്കി... ഒരു ചിരിയോടെ തലയിൽ ഒരു തൊപ്പിയും വച്ച് ഒരു താടിക്കാരൻ... "സുലൈമാനിക്ക... " "എന്താ മോളേ ആ ബസ്സിൽ കയറാൻ പറ്റിയില്ല അല്ലേ... " "സുലൈമാനിക്കാ ഇനി അത് വഴി പോകുന്ന ബസ്സ് എപ്പോഴാണ്... " "ഇനി വൈകീട്ടേയുള്ളൂ... മോളുടെ അച്ഛൻ പോകുമ്പോൾ ഞമ്മളോട് മോളെ ശ്രദ്ധിക്കാൻ പറഞ്ഞിരുന്നു... ജോലി കിട്ടിയിട്ട് പോവുകയാണല്ലേ... " "എനിക്കിനി ആ ജോലി കിട്ടില്ല... നാളെ രാവിലെ ജോയിൻ ചെയ്യാനുള്ളതാണ്... എന്നെ കാത്ത് അച്ഛന്റെ പഴയൊരു കൂട്ടുകാരൻ അവിടെ ബസ്റ്റാന്റിൽ കാത്തുനിൽക്കുന്നുണ്ടാകും... ആ വഴി ട്രെയിനും ഇല്ല... ട്രെയിനിൽ പോയാലും പിന്നേയും ബസ്സിൽ തന്നെ പോകണം... ഈ പണിമുടക്ക് അവിടേയുമുണ്ടാകുമല്ലോ..." "ഇനിയെന്താണ് ചെയ്യുക... സുലൈമാൻ കുറച്ചുനേരം ആലോചിച്ചു... പിന്നെ അവളെ നോക്കി... ഒരു വഴിയുണ്ട്...

മോൾക്ക് അത്രയും ദൂരം ലോറിക്ക് പോകാൻ പറ്റുമോ.. എന്റെ ഗോഡൌണിലേക്ക് ലോഡുമായി വന്ന ലോറി അവിടെനിന്നാണ്... നല്ല മനുഷ്യപറ്റുള്ള ഡ്രൈവറാണ് അതിൽ മോൾക്ക് ധൈര്യമുണ്ടെങ്കിൽ അതിൽ പോകാം... അത്രക്ക് ഇഷ്ടപ്പെട്ടജോലിയല്ലേ... പക്ഷേ മോളുടെ അച്ഛനറിഞ്ഞാൽ... " "അത് പ്രശ്നമക്കേണ്ട... അച്ഛനോട് ഈ കാര്യം സുലൈമാനിക്ക പറയാതിരുന്നാൽ മതി... എനിക്ക് എങ്ങനെയെങ്കിലും അവിടെ എത്തിയാൽ മതി... " "എന്നാൽ മോൾ വാ... " സുലൈമാൻ ശ്രേയയേയും കൂട്ടി അയാളുടെ ഗോഡൌണിന്റെയടുത്തേക്ക് നടന്നു... അവിടെയെത്തിയപ്പോൾ കണ്ടു ഒരു നാഷണൽ പെർമിറ്റ് ലോറി... അവൾ ലോറിയിൽ എഴുതിയ പേര് വായിച്ചു... "മാളിയേക്കൽ... " "മാളിയേക്കൽ... ഈ പേര് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ... " അവൾ ആ സംശയം സുലൈമാനോട് പറഞ്ഞു... മാളിയേക്കൽ ഗ്രൂപ്പ് അവിടുത്തെ അത്യാവശ്യം കുഴപ്പമില്ലാത്ത ബിസിനസ് ഗ്രൂപ്പാണ്... വാസുദേവൻ എന്നാണ് അതിന്റെ ഓണറിന്റെ പേര്... നല്ല മനുഷ്യനാണ്... " "വാസുദേവൻ മാളിയേക്കൽ... എനിക്ക് അവരുടെ വീട്ടിലേക്കാണ് പോകേണ്ടത്... " "അതു ശരി... എന്നിട്ടാണോ ഇത്രക്ക് ബുദ്ധിമുട്ടിയത്... എന്നാൽ ഇതിൽ തന്നെ പൊയ്ക്കോളൂ... "

"ശരി സുലൈമാനിക്കാ... അവൾ ഫോണെടുത്ത് രാമദാസൻ കൊടുത്ത വാസുദേവന്റെ നമ്പറിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... അന്നേരം അവിടെയുണ്ടായിരുന്ന ലോറിയിലെ കിളിയുടെ അടുത്ത് ഫോൺ കൊടുക്കാൻ പറഞ്ഞു... അവനോട് ശ്രേയയെ നേരെ വീട്ടിലെത്തിച്ചിട്ട് കമ്പിനിയിലേക്ക് പോയാൽ മതിയെന്ന് പറഞ്ഞു... അവൻ സമ്മതിച്ചു... "പെങ്ങളിവിടെ നിൽക്ക് ഞാനിപ്പോൾവരാം... അതും പറഞ്ഞ് അവൻ റോഡിലേക്കിറങ്ങി... കുറച്ചു കഴിഞ്ഞ് അവൻ തിരിച്ചുവന്നു... എന്നാൽ ശ്രേയയെ അതിശയിപ്പിച്ചത് മറ്റൊന്നാണ്... നല്ല കട്ടിത്താടിയും അല്പം മുടിയും വളർത്തി നല്ല ചുള്ളനായ ഒരു ചെറുപ്പക്കാരൻ ആ കിളിയുടെ പുറകെ വന്നു... അവൻ നേരെ ഡ്രൈവിങ് സീറ്റിലേക്ക് കയറി... ലോറി സ്റ്റാർട്ട് ചെയ്തു... എന്നാൽ അപ്പോഴും അവനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു അവൾ... "ഹലോ മാഡം... ഞങ്ങൾക്ക് പോകണം... കയറുന്നെങ്കിൽ കയറ് അല്ലെങ്കിൽ ഇവിടെനിന്ന് സ്വപ്നം കാണുകയാണെങ്കിൽ അത് ചെയ്യ്... " ഡ്രൈവർ പറഞ്ഞതു കേട്ട് പെട്ടന്ന് അവൾ ലോറിയിൽ കയറി... പുറകെ കിളിയും കയറി....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story