പ്രണയഗീതം: ഭാഗം 29

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

 കോയിക്കൽ ഗോപിനാഥന്റെ വീടിനു മുന്നിൽ ഒരു കാർ വന്നുനിന്നു... അതിൽനിന്ന് പ്രതാപനും സുനിയും ഇറങ്ങി... കാർവന്നുനിന്ന ശബ്ദം കേട്ട് കാവ്യ ജനലിലൂടെ പുറത്തേക്ക് നോക്കി... പ്രതാപനെ കണ്ട് അവൾ ഞെട്ടിവിറച്ചു.... അവൾ പെട്ടന്ന് ചെന്ന് വാതിൽ അടച്ച് കുറ്റിയിട്ടു... പിന്നെ ഫോണെടുത്ത് പ്രസാദ് കൊടുത്ത നമ്പറിലേക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞു... അവിടെ അടുത്തുതന്നെ അവനുണ്ടെന്ന് പറഞ്ഞു... അത് കേട്ട് കാവ്യക്ക് ആശ്വാസമായി... അവൾ ചെന്ന് ആര്യയോട് കാര്യങ്ങൾ പറഞ്ഞു... "ചേച്ചി ഇനി എന്താണ് ചെയ്യുക... നമ്മൾ വാതിൽ തുറന്നില്ലെങ്കിൽ അയാൾ വാതിൽ ചവിട്ടിത്തുറന്ന് അകത്തേക്ക് വരും... അല്ലെങ്കിൽ തന്നെ ഒന്നു തള്ളിയാൽ മറിഞ്ഞു വീഴുന്ന വാതിലാണ്..." "നീ വാ.. " അവർ അടുക്കള വാതിൽ തുറന്ന് അത് അടച്ച് കുറ്റിയിട്ടതിനുശേഷം പുറകിലെ കുളിമുറിയിൽ കയറി വാതിലടച്ചു... അപ്പോഴേക്കും വാതിൽ തട്ടുന്ന ശബ്ദവും ബെല്ലടിക്കുന്ന ശബ്ദവും കേട്ടു... " "ഇവിടെ ഒരു കഴിവേറിയുടെ മക്കളും ഇല്ലെന്നാണ് തോന്നുന്നത്... വിളിച്ചിട്ട് ഒരു പ്രതികരണവുമില്ലല്ലോ... " പ്രതാപൻ പറഞ്ഞു...

"അവരിവിടെ തന്നെയുണ്ടാകും... എവിടെ പോകുവാനാണ്.. നമ്മൾ വന്നതു കണ്ട് ഒളിച്ചിരിക്കുകയാവും.. നീ വാതിൽ ചവിട്ടിത്തുറക്ക്... അവർ താനേ പുറത്ത് വരും... " സുനിൽ പറഞ്ഞു... "അപകടമാണ്... പിന്നെ, ഇതിന്റെ പേരിൽ നമ്മളും അകത്തു കിടക്കേണ്ടിവരും... നീ വാ നമുക്ക് പിറകുവശത്ത് പോയി നോക്കാം... " അവർ വീടിന്റെ പിറകുവശത്തേക്ക് നടന്നു... ആ സമയത്താണ് ഒരു ബൈക്ക് അവിടെ വന്നു നിന്നത്... അതിൽ നിന്ന് പ്രസാദിറങ്ങി... " "ഛെ... കരക്റ്റ് സമയത്ത് ആ നായിന്റെമോൻ എത്തിയല്ലോ... നമ്മുടെ എല്ലാ പ്ലാനും പൊളിഞ്ഞു... " "എന്താ സാറുമാരേ ഇവിടെ... ഇവിടെയാണോ ഇപ്പോൾ പുതിയ ബിസിനസ്സ്... " "എന്തുചെയ്യാനാണ് നീയൊക്കെ കാണിച്ചുകൂട്ടുന്ന ഓരോ തോന്നിവാസങ്ങൾക്ക് മറുമരുന്ന് കണ്ടുപിടിക്കേണ്ടേ... " പ്രതാപൻ പറഞ്ഞു... " "ഓ.. നാളെ കോടതിയിൽ ഇവിടുത്തെ പെൺകുട്ടി ഹാജരാകുന്നത് തടയാനുള്ള പുതിയ പുറപ്പാടുമായി വന്നതായിരിക്കും...

പൊന്നുമോനേ നീയല്ല നിന്റെ ചത്തുപോയ തന്ത കുന്നത്ത് കരുണാകൻ കുഴിയിൽനിന്ന് എണീറ്റുവന്ന് ഭീഷണി മുഴക്കിയാലും നാളെ എന്നൊരു ദിവസമുണ്ടെങ്കിൽ അവൾ കോടതിൽ വരുകയും ചെയ്യും നിന്റെ അനിയന് വേണ്ട ശിക്ഷ വാങ്ങിച്ചു കൊടുക്കുകയും ചെയ്യും... പഴയതൊന്നും മറക്കുന്നവനല്ല ഈ പ്രസാദ്... നീ കാരണം എനിക്ക് വന്ന ദുഷ്പേര് മാറ്റിയെടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടതാണ് ഞാൻ അതിനുള്ള മറുപടി നിനക്കും ഇവനും ഞാൻ തന്നിരിക്കും കഴിഞ്ഞ ദിവസം ഗിരിയിൽനിന്ന് കിട്ടിയതിന്റെ വേദന മാറിയിട്ടില്ലല്ലോ സുനിലേ..." "എടാ ഇപ്പോൾ നീ ജയിച്ചെന്ന് കരുതേണ്ട... നാളെ ഇവൾ കോടതിൽ ഹാജരാകില്ല... അതിന് വേണ്ടത് എന്താണെന്നു വച്ചാൽ ഞാൻ ചെയ്തിരിക്കും... നീ വലിയ ബുദ്ധിമാനാണെങ്കിൽ തടയ്... ആരാണ് ജയിക്കുന്നതെന്ന് നമുക്ക് കാണാം.. " പ്രതാപൻ പ്രസാദിന്റെ വെല്ലുവിളിച്ചു... "ഓ... നീ നിനക്ക് കഴിയുന്നത് ചെയ്യ്... ഞാൻ എന്റെ വഴിയും നോക്കാം... നീയാണ് ഇവിടെ ജയിക്കുന്നതെങ്കിൽ എന്റെ ജോലിതന്നെ രാജിവച്ച് നിനക്ക് അടിമപ്പണി ചെയ്യാം ഞാൻ... "

"നമുക്ക് കാണാം... " പ്രതാപൻ ദേഷ്യത്തോടെ പ്രസാദിനെയൊന്ന് നോക്കിയതിനുശേഷം തന്റെ കാറിനടുത്തേക്ക് നടന്നു... പുറകെ വന്ന സുനിൽ പ്രസാദിന്റെ അടുത്തെത്തിയപ്പോൾ ഒന്നു നിന്നു... "നിന്റെ മറ്റവനോട് പറഞ്ഞേ ക്ക് സുനിൽ തോറ്റ് ഓടിയൊളിച്ചിട്ടില്ലെന്ന്... അവനുള്ളത് പലിശസഹിതം ഞാൻ കൊടുത്തോളാം... അതവനെയൊന്ന് ഓർമ്മിപ്പിച്ചേക്ക്... " "എടാ പൊന്നുമോനേ.. നീയല്ല ആരു ചെന്നാലും അവന്റെ ശരീരത്തിലൊരു പോറലേൽപ്പിക്കാൻ പറ്റില്ല... നിന്റെ സഹോദരി പറയുന്നതനുസരിച്ച് നിന്ന ഗിരിയെ മാത്രമേ നീയൊക്കെ അറിയൂ... എന്നാൽ അതിന്റെ എത്രയോ മുകളിലാണ് അവൻ... അവന്റെ ഒരു മുഖമേ നീയൊക്കെ കണ്ടിട്ടുള്ളൂ... മറ്റൊരു ഗിരിയെ നിനക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല... ഇപ്പോൾ മൂക്കിനല്ലേ കിട്ടിയത്.. ഇനിയതാവില്ല ഉണ്ടാവുക... എഴുന്നേറ്റ് നടക്കാൻപോലും കഴിയാത്ത അവസ്ഥയിൽ അവൻ നിന്നെ ചുരുട്ടിക്കൂട്ടും... അത് വേണ്ടെങ്കിൽ പൊന്നുമോൻ നല്ലകുട്ടിയായി ജീവിക്കാൻ നോക്ക്.. അതല്ല നിന്റെ ജാതകത്തിൽ അങ്ങനെയൊരു യോഗമുണ്ടെങ്കിൽ അത് തടയാൻ ആർക്കും കഴിയില്ല...

നിന്റെ അച്ഛൻ ശേഖരനോടും ഇത് പറഞ്ഞേക്ക്... " സുനിലും അവനെയൊന്ന് നോക്കിയതിനുശേഷം കാറിൽ കയറി... എല്ലാ ദേഷ്യവും ആ കാറിൽ തീർത്തുകൊണ്ട് പൊടി പറത്തിക്കൊണ്ട് ആ കാർ അവിടെനിന്നും പോയി... കാർ പോകുന്ന ശബ്ദം കേട്ട് കാവ്യയും ആര്യയും കുളിമുറിയിൽ നിന്നിറങ്ങി മുൻവശത്തേക്ക് വന്നു... " "ആഹാ നിങ്ങളപ്പോൾ ഇവിടെയുണ്ടായിരുന്നോ... " ബൈക്കിൽ കയറാൻ പോവുകയായിരുന്ന പ്രസാദ് അവരെ കണ്ട് ചോദിച്ചു... "അത് ഞങ്ങൾ പുറകുവശത്തെ കുളിമുറിയിൽ കയറി വാതിലടച്ചിരുന്നതായിരുന്നു... ഞങ്ങളെ നേരിൽ കണ്ടാൽ അയാൾ എന്താണ് ചെയ്യുകയെന്ന് അറിയില്ല... " "അതേതായാലും നന്നായി... പക്ഷേ എത്രനാൾ അവരെയൊക്കെ പേടിച്ച് ജീവിക്കും... " "അറിയില്ല.. ഒന്നും വേണ്ടായിരുന്നു... നാളെ ഞാൻ കോടതിൽ എത്തിയാലല്ലേ പ്രശ്നമുണ്ടാകൂ... വേണ്ട... ഞാൻ തന്ന പരാതി പിൻവലിച്ചേക്കാം അതോടെ ഈ പ്രശ്നമെല്ലാം തീരുമല്ലോ... ഇപ്പോൾ ഇവിടെ നിന്ന് പോയി അവർ എന്റെ അച്ഛനുമമ്മയേയും ഭീഷണിപ്പെടുത്തില്ലെന്ന് ആര് കണ്ടു... അതുകൊണ്ട് ഞങ്ങൾക്ക് ഒരു പരാതിയുമില്ല... മനഃസമാധാനത്തോടെ ജീവിച്ചാൽ മതി... "

"കൊള്ളാം... ഇന്നലെ നിന്നെ കണ്ടപ്പോൾ അല്പം ധൈര്യമുള്ള കൂട്ടത്തിലാണെന്ന് കരുതി... ഇപ്പോഴല്ലേ മനസ്സിലായത് വെറുമൊരു ഭീരുവാണെന്ന്... നിനക്കൊന്നും താല്പര്യമില്ലെങ്കിൽ ഈ കേസു തന്നെ വേണ്ടെന്നുവക്കാം... അവർ വിജയിക്കട്ടെ... പക്ഷേ അതിനുശേഷം നിനക്കൊക്കെ മനഃസമാധാനം ഉണ്ടാകുമെന്ന് കരുതിയോ... അവൻ ആ പവിത്രൻ പ്രതികാരത്തിന് വീണ്ടു വരും... അവനെതിതിരെ പരാതി കൊടുത്തതിന്... അപ്പോൾ എന്തുചെയ്യും... പെൺകുട്ടികളായാൽ കുറച്ചൊക്കെ ധൈര്യം വേണം... ഇതൊരു മാതിരി മനുഷ്യനെ മെനക്കെടുത്താൻ... " "എനിക്ക് അവിശ്യത്തിന് ധൈര്യമുണ്ട്... എനിക്ക് എന്തു വന്നാലും പ്രശമില്ല... പക്ഷേ ഇതിന്റെ പേരിൽ എന്റെ അച്ഛനുമമ്മക്കും അനിയത്തിക്കും വല്ലതും സംഭവിക്കുമോ എന്നാണ് എന്റെ പേടി... നിങ്ങൾ ഇപ്പോൾ ഞങ്ങളെ രക്ഷിച്ചു... എന്നാൽ എപ്പോഴും നിങ്ങളെക്കൊണ്ട് അതിന് കഴിയില്ല... രാത്രി നേരങ്ങളിൽ അവർ ഇതുപോലെ വന്നാൽ അവർ കാണിച്ചുകൂട്ടുന്നത് അനുഭവിക്കുവാനേ പറ്റൂ... " "ആ പേടി മനസ്സിലുണ്ടെങ്കിൽ അവനെപ്പോലെയുള്ളവരുടെ നാശമാണ് മുന്നിൽ കാണേണ്ടത്... ഇനി ഒരുത്തനും നിങ്ങളുടെ നേരെ വരില്ല... ഇവിടെ നിന്നാലല്ലേ നിങ്ങൾക്ക് അവരെ പേടിക്കേണ്ടതുള്ളൂ...

പിന്നെ അവർ പോകുന്ന വഴി നിന്റെ അച്ഛനേയും അമ്മയേയും ഉപദ്രവിക്കുമെന്നും പേടി വേണ്ട... എന്റെ കുടെ നിൽക്കുന്ന പോലീസുകാരും ഇവിടുത്തെ സ്റ്റേഷനിലുണ്ട്... അതു പോലത്തെ രണ്ടുപേരെ അവിടെയെത്താൻ പറഞ്ഞിട്ടുതന്നെയാണ് ഞാൻ വന്നത്... അതിർത്ത് നീ പേടിക്കേണ്ട... ഇനിമുതൽ നീ പറഞ്ഞതുപോലെ മനഃസമാധാനത്തോടെ കഴിയണമെന്ന ആഗ്രഹമുണ്ടെങ്കിൽ ഈ കേസുമായി മുന്നോട്ടു പോകാൻ പൂർണ്ണ വിശ്വാസമുണ്ടെങ്കിൽമാത്രം മുന്നോട്ടുപോകാം... ഞാൻ നിർബന്ധിക്കുന്നില്ല... അങ്ങനെയാണെങ്കിൽ രണ്ടുമൂന്ന് ദിവസത്തേക്കുള്ള എല്ലാവരുടേയും ഡ്രസ്സ് എടുത്തു വച്ചോ... ഞാൻ നിർബന്ധിക്കുന്നില്ല... നിങ്ങൾക്ക് എന്നിൽ പൂർണ്ണ വിശ്വാസമുണ്ടെങ്കിൽ മാത്രം മതി... ഞാൻ നിന്റെ അച്ഛനോടും അമ്മയോടും ഇതേപറ്റി സംസാരിക്കട്ടെ.. നിങ്ങളുടെ സുരക്ഷ എന്റെ ആവിശ്യമായിപ്പോയില്ലേ... എന്നാൽ പറഞ്ഞതുപോലെ... " പ്രസാദ് തന്റെ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്ത് അവിടെനിന്നും പോയി... " "അല്ല ചേച്ചീ... ആ സാറ് പറഞ്ഞതിന്റെ പൊരുളെന്താ...

എന്തിനാണ് ഡ്രസ്സ് എടുത്തുവക്കാൻ പറഞ്ഞത്... അപ്പോൾ നമ്മൾ ഇവിടുന്ന് മാറുകയാണോ... " ആര്യ ചോദിച്ചു... "എനിക്കറിയില്ല എന്തൊക്കെയാണ് നടക്കുന്നതെന്ന് ഏതായാലും അയാൾ അച്ഛനുമമ്മയുമായി സംസാരിക്കാമെന്നല്ലേ പറഞ്ഞത്.. അവർ തീരുമാനിക്കുപോലെ ചെയ്യാം... " "എന്തൊക്കെയാണ് നടക്കുന്നത്... അതു പോട്ടെ അയാളെന്താണ് അവസാനം പറഞ്ഞത്... നമ്മുടെ സുരക്ഷ അയാളുടെകൂടി ആവിശ്യമല്ലേയെന്ന്.. എന്താണ് അതിന്റെ അർത്ഥം... " "ആ.. നിനക്ക് അയാളോട് ചോദിക്കാമായിരുന്നില്ലേ... " "അല്ലാ എനിക്ക് തോന്നുന്നത് ചേച്ചിയോട് അയാൾക്ക് എന്തോ " "ദേ പെണ്ണേ നീയെന്റെ കയ്യിൽനിന്നും വാങ്ങിക്കും... മനുഷ്യനിവിടെ തലപ്രാന്ത് പിടിച്ച് നടക്കുകയാണ്... അതിനിടയിലാണ് അവളുടെയൊരു കിന്നാരം... " "എന്റെ നേരെ എന്തിനാണ് വരുന്നത്... ഞാൻ അയാൾ പറഞ്ഞത് ചോദിച്ചന്നേയുള്ളൂ... എന്നെ കടിച്ചുകീറാൻ വരേണ്ട... " ആര്യ പുറകുവശത്തെ വാതിൽവഴി അകത്തേക്ക് കയറി... കാവ്യ അവിടെ ഉമ്മറതിണ്ണയിൽ തലക്ക് കയ്യും കൊടുത്തിരുന്നു............. തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story