പ്രണയഗീതം: ഭാഗം 33

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"ഇല്ല മനസ്സിലായില്ല... " ശ്രേയ പിന്നോക്കം നടന്നുകൊണ്ടു പറഞ്ഞു... " "എടീ നിന്നെ ഞാൻ.. " ഗിരി അവളുടെയടുത്തേക്ക് ചെന്നു.. എന്നാലും മുറിയിലേക്കോടി... ഗിരി ചിരിച്ചുകൊണ്ട് താഴേക്ക് നടന്നു... കുറച്ചു സമയത്തിനു ശേഷം ശ്രേയ റഡിയായി വന്നു... "അല്ലാ മോളെവിടേക്കാണ് പോകുന്നത്... " അവളെ കണ്ട രേഖ ചോദിച്ചു... "ഞങ്ങൾ പ്രസാദിന്റെ വീടുവരെ പോയിവരാം... അവിടെ പുതിയ അഥിതികൾ വന്നെന്നല്ലേ പറഞ്ഞത്... അവരേയുമൊന്ന് പരിചയപ്പെടാം.. " അതുകേട്ട ഗിരി പറഞ്ഞു... "അതേതായാലും നന്നായി... ഇവളുടെ വീട്ടുകാർ പോയപ്പോൾ ഇവളുടെ വിഷമം ഞാൻ കണ്ടതാണ്... ഈ യാത്ര അതിനൊരു മാറ്റമുണ്ടാക്കും... നിങ്ങൾ പോയിട്ടുവാ... " അവർ പുറത്തേക്കിറങ്ങി... കാറിലായിരുന്നു അവർ പോയത്... "എടോ നാളെ മുതൽ നിനക്ക് നിന്നുതിരിയാനുള്ള സമയമുണ്ടാകില്ല... പുതിയ ജോലിക്ക് കയറുകയല്ലേ... ഞാനും ഓഫീസിൽ പോകുവാൻ തുടങ്ങുകയാണ്... ഇനി ഇതുപോലെ ഒന്നിച്ചുള്ള യാത്ര എന്നാണ്... " "അതെന്തിനാണ്... നമ്മൾ ഒരു വീട്ടിലല്ലേ താമസിക്കുന്നത്... രാവിലേയും വൈകീട്ടും നമുക്ക് കാണാലോ... "

"അതിന് നിന്റെ അനുവാദം വേണോ എനിക്ക്... അതല്ല ഞാൻ പറഞ്ഞത്... ഇങ്ങനെ ആരുടേയും ശല്യമില്ലാതെ ഒറ്റക്ക് ഒന്നിച്ച് കാണാൻ പറ്റുമോ... " "അതാണോ കാര്യം... എന്നാൽ ഇയാൾ ഒരു കാര്യം ചെയ്യ്... എന്നും രാവിലേയും വൈകീട്ടും എന്നെ ജോലിസ്ഥലത്ത് കൊണ്ടുപോവുകയും കൊണ്ടുവരുകയും ചെയ്തോ... അന്നേരം തനിച്ച് കാണാമല്ലോ... " അതിന് കുറച്ചുദൂരമല്ലേ നിന്റെ ജോലിസ്ഥലത്തേക്കുള്ളൂ... " "ഇപ്പോൾ നമ്മൾ പോകുന്ന സ്ഥലത്തേക്കാളും ദൂരമുണ്ടല്ലോ അവിടേക്ക്... " "അത് ശരിതന്നെ പക്ഷേ തിരിച്ചു വരുമ്പോൾ നമ്മളൊന്ന് കറങ്ങിയിട്ടല്ലേ വീട്ടിലെത്തൂ... അതുപോലെ ഇനി അടുത്ത ഞായറാഴ്ചയല്ലേ നടക്കൂ... " അതു ശരി അപ്പോൾ ഇണക്കുരുവികളെപ്പോലെ കറങ്ങുക അല്ലേ... മോനേ ഇത് പഴയകാലമല്ല... സദാചാര പോലീസുകാരുടെ വിളയാട്ടമുള്ള സമയമാണ്... അതുകൊണ്ട് വല്ലാതെ കറങ്ങലൊന്നും വേണ്ട... "

"പെട്ടന്ന് ഗിരി കാർ നിർത്തി... " എന്താണെന്ന് മനസ്സിലാവാതെ ശ്രേയ ഗിരിയെ നോക്കി... " "നീ എന്തെങ്കിലും കണ്ടോ... " ഗിരി ചോദിച്ചു... അവൾ ചുറ്റുമൊന്ന് നോക്കി... കുറച്ചപ്പുറത്തായി രണ്ടുപേർ നിൽക്കുന്നത് അവൾ കണ്ടു... ഒരു ചെറുപ്പക്കാരും ഒരു പെൺകുട്ടിയും... അവൾ അവരെ സൂക്ഷിച്ചു നോക്കി... " "അയ്യോ ഇത് സുധിയേട്ടനല്ലേ... അന്ന് വരുമ്പോൾ ലോറിയിൽ നമ്മുടെ കൂടെയുണ്ടായിരുന്ന കിളി... അവരെന്താ ഇവിടെ... ഏതാണ് കൂടെയുള്ള പെൺകുട്ടി... " "അറിയില്ല... ആ കളി കണ്ടിട്ട് ഇതൊരു പ്രണയചേഷ്ഠകളാണെന്ന് തോന്നുന്നു.. " ഗിരി കാർ സൈഡിലേക്ക് ഒതുക്കിയിട്ടു... "നീയിവിടെയിരിക്ക് എന്താണെന്ന് നോക്കാമല്ലോ... " ഗിരി കാറിൽനിന്ന് ഇറങ്ങി... അവൻ സുധിയുടെ അടുത്തേക്ക് നടന്നു... "എടാ.. " ഗിരിയുടെ വിളികേട്ട് സുധി തിരിഞ്ഞുനോക്കി... ഗിരിയെകണ്ട് അവൻ എന്തുചെയ്യണമെന്നറിയാതെ നിന്നു... "

എന്താടാ നിന്നുപരുങ്ങുന്നത്... നീയെന്താ ഇവിടെ... ഇതാരാണ് കൂടെയുള്ളത്... " "അത് ഗിരിയേട്ടാ... ഇത് ഗീതു... നമ്മുടെ പറമ്പത്ത് പരമേശ്വരേട്ടന്റെ മകളാണ്... " "അതല്ലല്ലോ ഞാൻ ചോദിച്ചത്... നിങ്ങൾ രണ്ടുംകൂടി ഇവിടെ എന്തെടുക്കുകയാണെന്നാണ് ചോദിച്ചത്... " "അത്... ഗിരിയേട്ടാ വഴക്കുണ്ടാക്കരുത്... ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്... " "ഇത് ഇവളുടേയോ നിന്റേതു വീട്ടിലറിയുമോ... " "അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്... അമ്മക്ക് സമ്മതമാണ്... " "കുട്ടിയുടെ വീട്ടിലോ... " ഗിരി ഗീതുവിനോട് ചോദിച്ചു... "അറിയില്ല... അറിഞ്ഞാൽ സമ്മതിക്കുമെന്നാണ് വിശ്വാസം... " "അത് നിന്റെ വിശ്വാസം... ഇങ്ങനെപ്പോയാൽ അത് പെട്ടന്ന് നടക്കും... എടാ ആളുകളെക്കൊണ്ട് പറയിപ്പിക്കാതെ വീട്ടിൽ പോടാ... " ഞങ്ങൾ പോകാൻ ഒരുങ്ങുകയായിരുന്നു... അപ്പോഴാണ് ഗിരിയേട്ടൻ വന്നത്... " "അത് ഞാൻ കണ്ടു... " പെട്ടന്ന് ഡോർ തുറന്ന് ശ്രേയ അവിടേക്ക് വന്നു... അവളെകണ്ട് സുധി അമ്പരന്നു... "ഗിരിയേട്ടാ ഇത് അന്ന് നമ്മുടെ കൂടെ ലോറിയിൽ വന്ന ചേച്ചിയല്ലേ... " "അതെ... "

"അവരെന്താ ഗിരിയേട്ടന്റെ കൂടെ..." "ഞങ്ങൾ പ്രസാദിന്റെ വീടുവരെ പോവുകയാണ്... " "അതിനെന്തിനാ കൂടെ ഇവർ... ഇതിലെന്തോ ചുറ്റിക്കളിയുണ്ടല്ലോ... " "ഉണ്ടല്ലോ... ഞാൻ കെട്ടാൻ പോകുന്ന പെണ്ണാണ് ഇത്... " "നേരോ... അത്ഭുതമായിരിക്കുന്നല്ലോ... അപ്പോൾ മറ്റേ പെണ്ണ്... അവൾ ഗിരിയേട്ടനെ ചതിച്ചപ്പോൾ ആകെ മാറിപ്പോയിരുന്നു ഗിരിയേട്ടൻ ഇപ്പോൾ മുഖത്തു കാണുന്ന ഈ പ്രകാശം ഇതുകൊണ്ടാണല്ലേ... എന്നിട്ടാണ് ഞങ്ങളെ ഞെട്ടിക്കാൻ വന്നത്... " "അതുകേട്ട് ഗിരി ശ്രേയയെ നോക്കി... " "എന്നെ നോക്കേണ്ട.. സുധിയേട്ടൻ പറഞ്ഞത് കാര്യമല്ലേ... എന്താണ് സംഭവമെന്ന് അന്വേഷിക്കാൻ വന്ന ഇയാൾ കുറച്ചു നേരത്തേക്ക് ഇവരെ പേടിപ്പിച്ചില്ലേ... " "അതു ശരി അപ്പോൾ നീയും ഇവരുടെയാളാണല്ലേ... സാരമില്ല... എന്നാൽ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാതെ വീട്ടിൽ പോകാൻ നോക്ക്... ഞാൻ പരമേശ്വരേട്ടന്റെ കാണട്ടെ... ഇത് നല്ലരീതിയിൽ പറഞ്ഞ് സമ്മതിപ്പിക്കാം... അതിനു മുന്നേ ഇങ്ങനെ കറങ്ങിനടക്കാൻ നോക്കേണ്ട... മനസ്സിലായല്ലോ... "

"ഗിരിയേട്ടൻ ഒരു വാക്കുപറഞ്ഞാൽ അത് നിറവേറ്റുമെന്ന് അറിയാമല്ലോ... എന്നാൽ ഞങ്ങൾ പോണു... ചേച്ചീ കാണാം ട്ടോ... " അതുകേട്ട് ശ്രേയ തലയാട്ടി... സുധി തന്റെ ബൈക്കിൽ ഗീതുവിനേയുംകൂട്ടി അവിടെനിന്നും പോയി... " "എന്താ കഥ... കണ്ടല്ലോ... ഇതാണ് യഥാർത്ഥ പ്രണയമെന്ന് പറയുന്നത്... ഞാൻ നേരത്തെ പറഞ്ഞത് എന്താണെന്ന് ഇപ്പോൾ മവസ്സിലായോ... " "ആയിരിക്കാം പക്ഷേ മോനേ എന്നെ അതിന് കിട്ടില്ല... അതിനുവച്ച വെള്ളം മോൻ ഇറക്കിവച്ച് വരാൻ നോക്ക്... ഇപ്പോൾത്തന്നെ സമയം ഒരുപാടായി... ഇനിയും വൈകിയാൽ തിരിച്ച് വീട്ടിലെത്തുമ്പോൾ സമയം ഒരു നേരമാകും... " ശ്രേയ നേരെ കാറിനടുത്തേക്ക് നടന്നു പുറകെ ഗിരിയും നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "അല്ല മോളേ അപ്പോൾ നാളെ മോളുടെ കൂട്ടുകാരി കോടതിയിൽ എത്തില്ലേ... ഇനി അവളുടെ വീട്ടുകാർ തടസമായൊന്നും നിൽക്കില്ലല്ലോ... " കൃഷ്ണൻ കാവ്യയോട് ചോദിച്ചു...

"അവൾ വരും അതെനിക്കുറപ്പാണ്... പക്ഷേ ഞാനാണ് ശരിക്കും ഇതിൽ പെട്ടത്... ഒന്നും വേണ്ടായിരുന്നു... ആ പരാതി തന്നതുകൊണ്ടല്ലേ ഈ പ്രശ്നമെല്ലാം നടന്നത്..." "അപ്പോൾ അവൻ കാണിച്ചത് നല്ലതാണെന്നാണോ പറയുന്നത്... അവനെ നിങ്ങൾ പേടിച്ച് ജീവിക്കുന്ന കാലത്തോളം അവന്റെ ശല്യം തുടർന്നു കൊണ്ടിരിക്കും... അവന്റെ ശല്യത്തിൽനിന്ന് രക്ഷനേടാനുള്ള ഒരു വഴി ദൈവം കാണിച്ചുതന്നപ്പോൾ അത് വേണ്ടെന്നുവക്കുന്നത് വിഡ്ഢിത്തമാണ്... " "അതറിയാഞ്ഞിട്ടല്ല... പക്ഷേ അതുമൂലം അതിലും വലിയ ശല്യമല്ലേ ഉണ്ടായത്... അല്ലാതെത്തന്നെ ഒരുപാട് പ്രശ്നങ്ങളുമായാണ് നടക്കുന്നത്... ചിതൽ കയറി എപ്പോഴാണ് വീട് തലയിൽ വീഴുകയെന്ന് അറിയില്ല... അതൊന്ന് നന്നാക്കിയെടുക്കണമെങ്കിൽ കാശ് ഒരുപാട് വേണം... ഇവളുടെ ഏട്ടൻ അന്ന് തന്ന പണംകൊണ്ടാണ് അത്രയെങ്കിലും ആയത്... അവന്റെ ആഗ്രഹം പോലെ ഒരു നല്ല കൊച്ചുവീട് പണിയാൻ തുടങ്ങിയതായി രുന്നു... അതിനിടയിലാണ് അവന് എല്ലാം നഷ്ടമായത്.. ആരോടും പറയാതെ അവൻ എല്ലാം മനസ്സിലൊതുക്കി... പിന്നെ ഒരു ദിവസം ആരോടും ഒന്നും പറയാതെ അവൻ എല്ലാറ്റിൽനിന്നും രക്ഷനേടി... ഇപ്പോൾ ആ വീട്ടിൽ കഴിയുന്നതു തന്നെ പേടിയോടെയാണ്...

ഒന്നിനാത്രംപോന്ന രണ്ടുമക്കളെ അടച്ചുറപ്പില്ലാത്ത ആ വീട്ടിൽ കഴിയുമ്പോൾ മനസ്സിന് വല്ലാത്തൊരു പേടിയാണ്... ഇവൾക്ക് എന്തെങ്കിലും ജോലികിട്ടിയാൽ അതിൽനിന്ന് കിട്ടുന്ന വരുമാനം കൊണ്ട് വീട് നന്നാക്കാമെന്നാണ് കരുതിയിരിക്കുന്നത്... പക്ഷേ അതുവരെ ആ വീടിന്റെ മേൽക്കൂര താങ്ങുമോ എന്നാണ് പേടി... " ഗോപിനാഥനാണ് അത് പറഞ്ഞത്... " "എല്ലാം പ്രസാദ് പറഞ്ഞ് അറിഞ്ഞു ഞാൻ... ഞാനൊരു കാര്യം പറഞ്ഞാൽ നീ അനുസരിക്കുമോ... നീ മാത്രമല്ല ഇവരുടേയും സമ്മതം വേണം... ഇവിടെയടുത്ത് ഒരാളുണ്ട് താനറിയും നമ്മുടെ വാസുദേവൻ... കഷ്ടപ്പാട് എന്താണെന്ന് അറിഞ്ഞ് വളർന്നവനാണ് അവൻ... ഇന്നവൻ കൊടീശ്വരനാണ്... അവൻ മാത്രമല്ല അവന്റെ ഒരു കൂട്ടുകാരനുണ്ട്... കുറച്ച് വടക്കാണ് അവന്റെ വീട്... അതായത് വാസുദേവൻ ഈ നാട്ടിൽ വരുന്നതിനുമുമ്പ് താമസിച്ചിരുന്ന നാട്ടിൽ... ഇവർ രണ്ടുപേരും ഒന്നിച്ചാണ് ഈ നാട്ടിൽ വന്നത്... അന്ന് ഇവിടെയുണ്ടായിരുന്ന ഒരു തമിഴനായ വലിയ മനുഷ്യന്റെ കാരുണ്യംകൊണ്ടാണ് ഇന്നവർ ഈ നിലയിലെത്തിയത്...

എത്രവലിയ കോടീശ്വരന്മാരായാലും അവർ വന്ന വഴി മറന്നില്ല... ഇന്ന് നിങ്ങളെപ്പോലെയുള്ളവരുടെ ആശ്രിതരാണ് അവർ... പാവപ്പെട്ടവരുടെ കൺകണ്ട ദൈവങ്ങൾ... അവർ വിചാരിച്ചാൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറും... " "ആരും സഹായിച്ചാലും എത്ര സഹായിക്കും... അവർ സഹായിക്കുന്നത് പോര എന്നല്ല... പക്ഷേ അതുകൊണ്ടൊന്നും തീരുന്നതല്ല ഞങ്ങളുടെ പ്രശ്നങ്ങൾ... വയസ്സ് ഇരുപതായി ഇവൾക്ക് ഇവളേക്കാളും മൂന്ന് വയസ്സിന് ഇളയവളാണ് ചെറിയവൾ... രണ്ടുപേരെയും വിവാഹം കഴിപ്പിക്കാൻ ഇതുവരെ, ഒന്നും കരുതിവെച്ചിട്ടില്ല... ആകെയുള്ളത് ആ വീഴാറായ വീടും അത് നിൽക്കുന്ന നാലരസെന്റ് സ്ഥലവുമാണ്...

ഇപ്പോൾ നടത്തുന്ന കടയിൽ നിന്ന് കിട്ടുന്നത് അന്നന്നത്തെ ചെലവിനു മാത്രമേയുണ്ടാകൂ... മുന്നോട്ടുള്ള കാര്യങ്ങൾ ഓർക്കുമ്പോഴാണ് ആവലാതി... " "ഇവർ ഇപ്പോൾ പഠിക്കുകയല്ലേ... പഠിപ്പ് കഴിഞ്ഞിട്ടല്ലേ വിവാഹം... അതല്ലല്ലോ ഇപ്പോൾ പ്രശ്നം... അടച്ചുറപ്പുള്ള ഒരു വീടാണ് ആവശ്യം... അതുപോലെ മറ്റുള്ളവരുടെ ശല്ല്യം കൂടാതെ ജീവിക്കുക എന്നതും... അതിനുള്ള വഴിയാണ് ഞാൻ പറഞ്ഞത്... അവർ നിന്നെ സഹായിക്കും... നേരത്തെ ഞാൻ പോയപ്പോൾ ഇതിനെപ്പറ്റി അവരോട് സൂചിപ്പിച്ചു... അവർ സഹായിക്കും... പക്ഷേ നിങ്ങളുടെ അഭിപ്രായംകൂടി കേട്ടിട്ടുവേണം ഇതുമായി മുന്നോട്ട് പോകാൻ... "........ തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story