പ്രണയഗീതം: ഭാഗം 53

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"അത് നിങ്ങളുടെ പോലീസ് രീതി... ചോദിക്കേണ്ട രീതിയിൽ ചോദിച്ചാൽ ഏത് വലിയ ക്രിമിനലും തത്തപറയുന്നതുപോലെ പറയും... ഏതായാലും വിക്രം അവന്റെയടുത്തുണ്ടല്ലോ... അവൻ തന്നെ ചോദിച്ച് മനസ്സിലാക്കോളും... നമ്മൾ ഇതിൽ ഇടപെടേണ്ട... ആളാരാണെന്ന് അറിയട്ടെ എന്നിട്ടുമതി ഇനിയങ്ങോട്ടുള്ള കാര്യം... " "ഏതായാലും നോക്കാം നമുക്ക്... " പ്രസാദ് പറഞ്ഞു അവർ നേരെ പോയത് പ്രസാദിന്റെ വീട്ടിലേക്കാണ്... അവർ ചെല്ലുമ്പോൾ ഗോപിനാഥൻ ഉമ്മറത്തുണ്ടായിരുന്നു... " "എന്തായി മക്കളെ... അവന് എങ്ങനെയുണ്ട്... " അയാൾ ചോദിച്ചു... "ഹോസ്പ്പിറ്റലിലാണ്... കുറച്ച് സീരിയസ്സാണ്... നേരത്തോടു നേരം കഴിഞ്ഞാലേ എന്തെങ്കിലും പറയാൻ സാധിക്കൂ എന്നാണ് ഡോക്ടർ പറഞ്ഞത്... എന്നാലും ഡോക്ടർ കഴിയുന്നതും നോക്കുന്നുണ്ട്... ബോധമിതുവരെ വന്നിട്ടില്ല... " ഗിരി പറഞ്ഞു...

"ആരാണ് ഇത് ചെയ്തതെന്ന് വല്ല വിവരവും കിട്ടിയോ... " "ഇല്ല... അതിന് അവൻ സംസാരിക്കണം.... എന്നാലേ എന്തെങ്കിലും അറിയാൻ പറ്റൂ... " "എത്ര ദുഷ്ടനായാലും ഇതുപോലെ കേൾക്കുമ്പോൾ മനസ്സിനൊരു വല്ലാത്തൊരു നീറ്റൽ... എത്രയായാലും നമ്മളെപ്പോലെ ഒരു മനുഷ്യജീവനല്ലേ... " "മനുഷ്യജീവൻ... ഇവനൊക്കെ ഇതുപോലെ തിരുകയേയുള്ളൂ... ഒരുപാട് പേരുടെ ശാപം കൊണ്ടുനടക്കുന്നവനാണ് അവൻ... അത് മുഴുവൻ അനുഭവിക്കാതെ ദൈവം വിളിക്കില്ല... ചിലപ്പോൾ ഇത് അവനിലൊരു മാറ്റത്തിന്റെ തുടക്കമാകാം... പക്ഷേ ഇവന്റെ ചേട്ടൻ അവനാണ് ഇത് സംഭവിക്കേണ്ടിയിരുന്നത്... അതുപോട്ടെ എവിടെ ബാക്കിയുള്ളവർ... " പ്രസാദ് ചോദിച്ചു... "അകത്തുണ്ട്... " ഗോപിനാഥൻ പറഞ്ഞു... പ്രസാദ് അകത്തേക്ക് നടന്നു... " "അങ്കിൾ ഇന്ന് വൈകീട്ട് നമുക്ക് വീട്ടിലേക്ക് പോകണം... ഇന്ന് അവിടെയാണ് എല്ലാവരും... നാളെ പുലർച്ചെ ഗണപതിഹോമം നടത്തിവേണം എല്ലാം തുടങ്ങാൻ... ഞങ്ങൾ ഇപ്പോൾ അവിടേക്ക് പോകും... കൂടെ കാവ്യയേയും കൂട്ടും... കുറച്ച് പണികളുണ്ടവിടെ... "

"അതിനെന്താ മോനേ... ഗിരിജയേയും അര്യയേയും കൂടെ കൂട്ടിക്കോ... " "അതുവേണ്ട... നിങ്ങളൊരൊമിച്ച് വന്നാൽ മതി... പിന്നെ അങ്കിൾ എനിക്കൊരു കാര്യം പറയാനുണ്ട്... അങ്കിൾ എതിര് പറയരുത്... ബഹളവുമുണ്ടാക്കുകയുമരുത്... " "എന്താണ് മോനേ അങ്ങനെയൊരു കാര്യം... " "വേറൊന്നുമല്ല... കാവ്യയുടെ കാര്യമാണ്... നമുക്ക് അവളുടെ വിവാഹം നടത്തേണ്ടേ... അതങ്ങ് നടത്തിയാലോ..." അതുകേട്ട് ഗോപിനാഥിന്റെ തല കുനിഞ്ഞു... "പറയാനെളുപ്പമാണ്... എന്തെടുത്ത് അവളെ അയക്കും... മാത്രമല്ല ഞങ്ങളുടെ അവസ്ഥയറിഞ്ഞ് ആരാണ് വരുന്നത്... " "അങ്ങനെ ഒരാൾ ഉണ്ടെന്ന് കരുതിക്കോ... ആ ആൾക്ക് അവളെ ഇഷ്ടവുമാണ്... അത് നിങ്ങളുടെ അവസ്ഥയറിഞ്ഞ് സഹതാപം കൊണ്ടല്ല... മറിച്ച് അവളെ കണ്ടതു മുതൽ മനസ്സിൽ കയറിക്കൂടിയ ഒരിഷ്ടം... അതിന് അയാളുടെ അച്ഛനുമമ്മക്കും പൂർണ്ണതാല്പര്യവുമാണ്... മാത്രമല്ല കാവ്യക്കും അയാളോടൊരു ഇഷ്ടമുണ്ട്..." "അതാരാണ്... അങ്ങനെയൊരാൾ.... " ഗോപിനാഥൻ ചോദിച്ചു... "അത് വേറെയാരുമല്ല... പ്രസാദാണ് ആൾ..."

അതുകേട്ട് ഗോപിനാഥൻ ഞെട്ടി... "മോനേ അത്... വേണ്ട മോനേ... അത് നടന്നുകൂടാ... എന്റെ മോളുടെ ഭാഗത്തുനിന്ന് അങ്ങനെ വല്ല ആഗ്രഹവും അറിയാതെ വന്നുപോയിട്ടുണ്ടെങ്കിൽ ഞാൻ പറഞ്ഞ് മാറ്റിയെടുത്തോളാം അവളെ... " "എന്തിന്... അവൾക്ക് മാത്രമാണോ ഇങ്ങനെയൊരിഷ്ടം... അവനുമില്ലേ... തന്റെ മകന്റെ ഭാര്യയായി ഈ വീട്ടിൽ കയറിവരുന്ന പെണ്ണ് കാവ്യയാകണമെന്ന് ആഗ്രഹം അവന്റെ അച്ഛനുമമ്മക്കുമുണ്ടല്ലോ... അത് നിങ്ങൾക്ക് പറഞ്ഞ് തിരുത്താൻ കഴിയുമോ... ഇന്നലെ എന്റെ അച്ഛൻ പറഞ്ഞത് നിങ്ങൾകേട്ടതല്ലേ... ഓരോരുത്തരുടേയും യോഗം എന്താണെന്ന് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്... അതുപോലെ കാവ്യ യുടേയും...പ്രസാദിനുവേണ്ടി ഈശ്വരൻ നിശ്ചയിച്ചതാണ് കാവ്യയെ... അത് നമ്മൾക്ക് നടയാൻ പറ്റില്ല... അങ്ങനെയാണ് യോഗമെങ്കിൽ അതേ നടക്കൂ... ഇതിനിടയിൽ മറ്റുള്ളവർ എതിരുനിൽക്കുന്നത് വെറുതെയാണ്... " "എന്നാലും മോനേ... " "ഒരെന്നാലുമില്ല... ഇത് നടത്താൻ ഞങ്ങൾ തീരുമാനിച്ചു... അവളുടെ എക്സാം കഴിഞ്ഞാൽ ഇത് നടത്താനാണ് തീരുമാനം...

മകളെ വിവാഹം കഴിച്ചയക്കുമ്പോൾ ഒന്നും കൊടുക്കാൻ കയ്യിലില്ലല്ലോ എന്ന ചിന്ത വേണ്ട... അവളെയാണ് പ്രസാദ് ഇഷ്ടപ്പെട്ടത്... അതുകൊണ്ട് കാവ്യയെ പ്രസാദിന്റെ കൈപ്പിടിച്ചേൽപ്പിക്കുക... അതുമാത്രം മതി... പിന്നെ, ഇപ്പോൾ ഈ കാര്യം ആരോടും പറയേണ്ട... നാളെ പുതിയ വീട്ടിൽ കയറി അവിടെ വച്ച് എല്ലാവരോടും പറയാം... എന്നാൽ ഞാൻ അകത്തേക്ക് ചെല്ലട്ടെ... അപ്പോൾ എല്ലാം പറഞ്ഞതുപോലെ... " അതും പറഞ്ഞ് ഗിരി അകത്തേക്ക് നടന്നു... താൻ കേട്ടത് വിശ്വസിക്കാനോ ഒരു തീരുമാനമെടുക്കാനോ കഴിയാതെ ഗോപിനാഥൻ നിന്നു... കുറച്ചു കഴിഞ്ഞ് ഗിരിയും പ്രസാദും കാവ്യയും ഇറങ്ങി.... അവർ അവിടെ എത്തുമ്പോൾ വീടിന്റെ മുറ്റത്ത് ചെറിയരീതിയിലൊരു പന്തൽ പൊങ്ങിയിരുന്നു... അത് ഡെക്രേഷൻ ചെയ്ത് നല്ല ഭംഗിയാക്കിയിരുന്നു... "ഇതെന്താ മുറ്റത്ത് പന്തലൊക്കെ... നമ്മൾ കുറച്ചുപേരല്ലേ ചടങ്ങിനുണ്ടാകൂ... അതിന് ഇതുപോലൊരു പന്തൽ ആവശ്യമുണ്ടോ... " കാവ്യ പ്രസാദിനോട് ചോദിച്ചു... "ഉണ്ടല്ലോ... അത് നിനക്ക് സമയമാകുമ്പോൾ മനസ്സിലാകും...

ഇപ്പോൾ വാ നമുക്ക് ഗിരിയുടെ വീട്ടിൽ പോകാം... അവിടെ അനുവുണ്ടാകും ശ്രേയ ജോലിക്ക് പോയതല്ലേ... വൈകീട്ട് കാണാമല്ലോ ഇപ്പോൾ അനുവുമായി കൂട്ടുകൂടിക്കോ... നിന്റെ മനസ്സ് ചികഞ്ഞെടുത്തവളല്ലേ അവൾ... " "അതുശരിയാണ്... ആ കാര്യത്തിൽ അനുചേച്ചിയെ അംഗീകരിച്ചേ മതിയാകൂ..." "നിന്റെ കാര്യം മാത്രമല്ല ഗിരിയുടേയും ശ്രേയയുടേയും മനസ്സ് കണ്ടുപിടിച്ചവളാണ് അവൾ... " "എന്താ ഇവിടെ നിന്ന് പ്രേമസല്ലാപം നടത്താനാണോ വന്നത്... ഇവിടെ ഒരുപാട് പണിയുണ്ട് അതിനിടയിലാണ് രണ്ടിന്റേയും കിന്നാരം... " ഗിരി അവരുടെയടുത്തേക്കുചെന്ന് പറഞ്ഞു... "അതിന് ആരാണ് കിന്നാരം പറഞ്ഞത്... ഞങ്ങൾ അനുവിന്റെ കാര്യമാണ് പറഞ്ഞത്... " പ്രസാദ് പറഞ്ഞു... "അതിന് അനുവിനെന്തുപറ്റി... " "ഒന്നും പറ്റിയതല്ല... ഞങ്ങളുടെയും നിന്റേയും കാര്യം ശരിയാക്കിയത് അവളാണെന്നേ പറഞ്ഞുള്ളു... എന്റെമ്മേ... ഒന്നു സംസാരിക്കാൻ പോലും സമ്മതിക്കില്ലേ... " "അത് നാളത്തെ ചടങ്ങ് കഴിഞ്ഞിട്ടുമതി... അതുവരെ രണ്ടും രണ്ടു വഴിക്ക് നടന്നേ... അതുകേട്ട് കാവ്യ പെട്ടന്ന് അകത്തേക്ക് നടന്നു..

" എടാ അസൂയ എന്നുപറഞ്ഞാൽ ഇതാണ്... നീ ആ ശരണ്യയുമൊത്ത് മരം ചുറ്റി പ്രേമിച്ചു നടന്നതൊന്നും മറക്കരുത് ഇപ്പോൾ ശ്രേയയെ ഇഷ്ടപ്പെട്ടതിനുശേഷം അവൾ ജോലിക്ക് പോകുന്നതുകൊണ്ടല്ലേ ഇതൊന്നും നടക്കാത്തത്.. എന്നാലും ഇടക്ക് എന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞ് അവളേയും കൂട്ടിവരുന്നതിന്റെ കാര്യം എന്താണെ മനസ്സിലാക്കാതിരിക്കാൻ ഞാൻ പൊട്ടനൊന്നുമല്ല... ഞാനുമൊന്ന് പ്രണയിച്ച് നടക്കെട്ടടാ... " "ആയിക്കോ എന്തുവേണെങ്കിലുമായിക്കോ... പക്ഷേ അതെല്ലാം നാളെ കഴിഞ്ഞ് മതി... വെറുതേ ആളുകളെക്കൊണ്ട് പറയിപ്പിക്കല്ലേ... " "ഇതായിരുന്നോ കാര്യം... അത് പറഞ്ഞാൽ പോരേ..." അതുകേട്ട് ഗിരി ചിരിച്ചു... " ഒരു ലോറിയുടെ ശബ്ദംകേട്ട് അവർ നോക്കി... അത് ആ വീടിന്റെ മുന്നിൽ നിന്നു... "എടാ നീ ഏൽപ്പിച്ച സാധനങ്ങൾ എത്തിയല്ലോ... " ഗിരി പറഞ്ഞു... അപ്പോഴേക്കും കാവ്യ അനുവിനേയുംകൂട്ടി അവിടേക്ക് വന്നു... " "ഇതെന്താ ലോറിയിൽ... കാവ്യ ചോദിച്ചു... " "അതൊക്കെയുണ്ട് ഞാൻ പറയുന്നതിലും നല്ലത് നീ നേരിട്ട് കാണുന്നതല്ല... " അനു പറഞ്ഞു...

"അപ്പോഴേക്കും ലോറിയുടെ കിളിയും ഡ്രൈവറും കൂടി ലോറിയുടെ പിന്നിൽ മൂടി കെട്ടിവച്ച ഷീറ്റ് അഴിച്ചു മാറ്റി... അതുലുണ്ടായിരുന്ന സാധനങ്ങൾ കണ്ട് കാവ്യ അമ്പരന്നു.... " "എന്താണ് ഇത്... ഇതൊക്കെ എവിടേക്കാണ്... " കാവ്യ ചോദിച്ചു... "ഇതോ ഇത് മലേഷ്യയിലേക്ക് കയറ്റിയയക്കാൻ വേണ്ടി കൊണ്ടുവന്നതാണ്... ഈ വീട്ടിൽക്കൂടി അവിടേക്ക് എളുപ്പമാണല്ലോ... " അനു പറഞ്ഞു... "തമാശ പറയല്ലേ അനുചേച്ചി... " അതും പറഞ്ഞ് കാവ്യ പ്രസാദിന്റെ അടുത്തേക്ക് ചെന്നു... "പ്രസാദേട്ടാ... എന്തിനാണ് ഇതൊക്കെ... " "അതു ശരി... ഒരു വീടുതാമസമാകുമ്പോൾ ആ വീട്ടിൽ അല്പസ്വല്പം ഫർണീച്ചറകൾ വേണ്ടേ... " "അതിന് ഇത് അല്പമൊന്നുമല്ലല്ലോ... " "എടി പെണ്ണേ എന്റെ പെണ്ണിന്റെ വീട്ടുകാർ മറ്റുള്ളവരുടെ മുന്നിൽ കൂറച്ച് ഗയയോടെ കഴിയുന്നത് എനിക്കും ഒരന്തസ്സല്ലേ... " "ആ അന്തസ്സ് നോക്കിനടന്നാൽ ചിലപ്പോൾ പോക്കറ്റ് കീറും... " "എടോ ഇത് അതിനുമാത്രമൊന്നുമില്ല... മൂന്ന് കട്ടിലും അതിന്റെ കിടക്കയും പിന്നെയൊരു ഡൈനിങ് ടേബിളും അതിന്റെ ചെയറു ടീപ്പോയിയും ഒരു സെറ്റ് സോഫയും മാത്രമേയുള്ളൂ...

ഇതൊക്കെ വാങ്ങിക്കുന്നത് എന്റെ അവകാശമല്ലേ... " പ്രസാദ് ചോദിച്ചു... "അവകാശം... ഇതിന് ചെലവാക്കിയ പണമുണ്ടെങ്കിൽ പട്ടിണിപ്പാവങ്ങൾക്ക് കുറച്ചു ദിവസത്തെ അന്നവും അവർക്ക് ഉടുക്കാൻ ഡ്രസ്സുംമറ്റും വാങ്ങിച്ചു കൊടുക്കാമായിരുന്നു... " "എന്നാൽ നീ പെട്ടന്ന് ഇതെല്ലാം വാങ്ങിച്ച കടയിൽ തിരികെ കൊടുത്ത് അതിന് കൊടുത്ത പണവുമായി വാ... എന്നിട്ട് പാവപ്പെട്ടവരെ സഹായിക്കാൻ നടക്ക്... അല്ല പിന്നെ... നിനക്കൊന്നും ഇപ്പോഴും നേരം വെളുത്തിട്ടില്ലേ... എടോ ഇന്നത്തെ കാലത്ത് ഇതുപോലെ കുറച്ചെങ്കിലും ഫർണ്ണീച്ചർ ഇല്ലാത്ത വീട് എവിടെയാണ്... ഉണ്ടാകും... ഇല്ലെന്നു പറയുന്നില്ല... ഒരു നേരത്തെ അന്നത്തിന് വകയില്ലാത്ത എത്രയോ പേർ നമ്മുടെ നാട്ടിലുണ്ട്... അവരെ സഹായിക്കുന്നത് ഏറ്റവും വലിയ പുണ്യമാണ്... എന്നു കരുതി നമുക്ക് വേണ്ട സാധനങ്ങൾ വാങ്ങിക്കരുത് എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ...

നിന്ന് വാചക മടിക്കാതെ ഇത് എവിടെയൊക്കെയാണ് വെക്കേണ്ടത് എന്നുവച്ചാൽ പറഞ്ഞുകൊടുക്ക്... അവർക്ക് പോയിട്ട് വേറെ പണിയുള്ളതാണ്... " ഇനി ഇതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല എന്ന് കാവ്യക്ക് മനസ്സിലായി... അവൾ അകത്തേക്ക് നടന്നു... സാധനങ്ങളെല്ലാം ഇറക്കിക്കഴിഞ്ഞ് ലോറിവാടക കൊടുത്ത് പ്രസാദും ഗിരിയും അകത്തേക്ക് നടക്കുമ്പോഴാണ് ഗിരിയുടെ ഫോൺ റിംഗ് ചെയ്തത്... വിക്രം ആണെന്ന് മനസ്സിലാക്കിയ അവൻ കോളെടുത്തു... "എന്താടോ വിക്രം... " ഗിരി ചോദിച്ചു... "ഗിരീന്ദ്രാ പവിത്രന് ബോധം തെളിഞ്ഞു... ഞാനവനുമായി സംസാരിച്ചു... " വിക്രം പറഞ്ഞു... "എന്നിട്ട്... ആരാണ് അവനെ കുത്തിയത് എന്ന് അവൻ പറഞ്ഞോ... " "പറഞ്ഞു...അതുമാത്രമല്ല... അത് ചെയ്യിച്ചത് ആരാണെന്നും അവൻ പറഞ്ഞു... ആദ്യം ഒന്നു മടിച്ചെങ്കിലും ഞാനാരാണെന്ന് പറഞ്ഞപ്പോൾ അവൻ എല്ലാം പറഞ്ഞു... സത്യത്തിൽ അത് കേട്ടപ്പോൾ ഞാൻതന്നെ ഞെട്ടി... " "ആരാണ് ഇതിനുപിന്നിൽ... ആ ആളെ തനിക്കറിയോ... " "അറിയാം... "..... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story