💝പ്രണയം 💝: ഭാഗം 60

pranayam ajwa

രചന: AJWA

പൊന്നുനെ കാണാൻ എന്ന പേരും പറഞ്ഞു എല്ലാം കൂടെ വന്നു എന്നല്ലാതെ എനിക്ക് ഒന്ന് സ്വസ്ഥം ആയി ഇരിക്കാൻ പോലും അവർ ചാൻസ് തന്നില്ല... !! വല്ല ട്രിപ്പ് എങ്ങാനും വന്ന പോലെ ആഘോഷം ആണ് എല്ലാം... ഇങ്ങനെ ആണെങ്കിൽ ഒറ്റയ്ക്ക് വന്നാൽ മതിയായിരുന്നു... 😪😪!! അവളുടെ നാട് എത്തിയപ്പോ തന്നെ മനസിന്‌ ഒരു ആശ്വാസം ഒക്കെ തോന്നുന്നുണ്ട്... അവളുടെ വീട് എത്താൻ ദൂരം ഒരുപാട് ഉള്ളത് പോലെ... !! അവളെ വീട് എത്തിയപ്പോ ചാടി ഇറങ്ങി കാളിംഗ് ബെൽ അമർത്തി... അവിടെ ആരും ഉള്ളത് പോലെ തോന്നിയില്ല... എത്ര വിളിച്ചിട്ടും ആരും വരാത്ത കൊണ്ട് എനിക്ക് ദേഷ്യം വരാൻ തുടങ്ങി... !! "ഇനി ഇപ്പൊ എന്ത് ചെയ്യും... "(ആഷി ) "ഇവർക്ക് നൈബർ ഒന്നും ഇല്ലേ... ഉണ്ടേൽ ചോദിക്കാം ആയിരുന്നു... "(പ്രവി ) "ഉള്ളതിനെ അവൾ തന്നെ എങ്ങോട്ടാ കെട്ട് കെട്ടിച്ചു... എന്നാലും വഴി ഉണ്ട്... "(അഞ്ചു ) അവൾ റോഡ് ക്രോസ് ചെയ്തു ഒരു കടയിലേക്ക് പോയി എന്തൊക്കെയോ സംസാരിക്കുന്ന കണ്ട്... അവൾ വന്നു എന്നെ ദയനീയമായി നോക്കി... !!

"എന്താടി ഇങ്ങനെ നോക്കുന്നത്... അവർ എന്താ പറഞ്ഞത്... " "ഏട്ടാ അത് വേറൊന്നും അല്ല... അവളെ ഏട്ടന് ഈ ജന്മം കാണാൻ പറ്റില്ല എന്ന്... "(അഞ്ചു ) "അതാണോ അയാൾ പറഞ്ഞത്... നീ വെറുതെ സെന്റി അടിക്കാതെ കാര്യം പറ... "(പ്രവി ) "അത് അവർ ഇന്നലെ പോയി എന്ന്... ഈ വീട് മറ്റൊരാൾക്ക്‌ കൊടുത്തു എന്നാ അയാൾ പറഞ്ഞത്... എങ്ങോട്ടാ പോയത് എന്ന് അയാൾക്ക് അറിയില്ല... അതാണ്‌ ഞാൻ പറഞ്ഞത് ഏട്ടന് അവളെ ഈ ജന്മം കാണാൻ പറ്റില്ല എന്ന് പോരെ... "(അഞ്ചു ) "അയ്യോ അവൾ എവിടെ പോയി... ഇനി ഒരിക്കലും നമ്മൾ പൊന്നുനെ കാണില്ലേ... "(ആശു )😓😓 😬😬ഇതിനെ ഒക്കെ കൂട്ടി വന്ന എന്നെ വേണം പറയാൻ... !! തറയിൽ ആഞ്ഞു ചവിട്ടി വണ്ടിയിൽ കയറി ഇരുന്നു... എല്ലാം അപ്പോ തന്നെ വന്നു കേറി... !! "ഇനി എവിടെ പോയി തിരക്കും... "(ആഷി ) "അവൾ എവിടെ പോയി ഒളിചാലും ഈ കണ്ണന്റെ മുന്നിൽ അവൾ വരും എനിക്ക് അറിയാം... അവൾക്ക് ഞാൻ ഇല്ലാതെ പറ്റില്ല... "

"വരും കാത്തിരുന്നോ... നീ ഒറ്റ ഒരുത്തൻ കാരണം ആണ് ഞങ്ങളെ വിളിക്കുന്നത് പോലും നിർത്തിയത്... എന്നിട്ട് അവൾക്ക് കണ്ണൻ ഇല്ലാതെ പറ്റില്ല പോലും... അതാണോ അവൾ ഒരുവാക്ക് പോലും പറയാതെ പോയത്... "(ആഷി ) 😰😰എന്റെ പൊന്നു നീ എവിടെയാ... !! എല്ലാരും എന്നെയും പഴിപറഞ്ഞു കൊണ്ടിരുന്നു... ഞാൻ അവൾ എവിടെ പോയെന്ന് ചിന്തിച്ചു കൊണ്ടിരുന്നു... !! നേരെ വിട്ടത് അവളെ കാണാൻ വേണ്ടി മുന്നേ ഞങ്ങൾ പോയ ഹോസ്പിറ്റലിൽ ആണ്... അവിടെ നിന്നും അവൾ പോയിട്ട് കുറെയായി എന്നും അറിഞ്ഞു തിരികെ വന്നു... !! "നിങ്ങൾ വേണം എങ്കിൽ പൊയ്ക്കോ... ഇത് വരെ വന്നിട്ട് അവളെ ഒന്ന് കാണാതെ... 😭😭എനിക്ക് എന്തോ അവൾ ഇവിടെ എവിടെ ഒക്കെയോ ഉണ്ടെന്ന ഒരു തോന്നൽ... അവളെ കാണാതെ ഞാൻ തിരികെ വരില്ല... " "ഞങ്ങളും പോണില്ല... നിന്നെ ഇവിടെ തനിച്ചാക്കി ഞങ്ങൾക്ക് പോകാൻ പറ്റുമോ...? "(പ്രവി ) "ആഷി നീ പൊയ്ക്കോ... ഇവളെ ഹസ്ബൻഡ് ഇതൊന്നും അറിയണ്ട... പിന്നെ നിന്റെ വൈഫ് തനിച്ചല്ലേ... " "ഇവളെ ഹസ്ബൻഡ്ന്റെ കാര്യം ഓർത്തു നീ പേടിക്കേണ്ട... അവന് ഇതൊക്കെ ഇഷ്ടാ... എന്റെ വൈഫ് അവളെ വീട്ടിൽ ആണ്... "(ആഷി ) 😓😓

അഞ്ചുവും ആശുവും അവളെ കാണാത്ത നിരാശയിൽ ആണ്... അമ്മയോടൊപ്പം വിനുവിനെയാണ് നിർത്തിയത്... അവനോട് ഇന്ന് വരില്ല എന്ന് വിളിച്ചു പറഞ്ഞു... !! മുറിഎടുത്തു ഒരു രാത്രി കഴിച്ചു കൂട്ടി... അവളെ ഓർത്തു ഒന്ന് കണ്ണ് അടക്കാൻ പറ്റാതെ ഒരുവിധം നേരം വെളുപ്പിച്ചു... !! രാവിലെ വീണ്ടും അവളെയും തിരക്കി ഓടാൻ ഒരു സ്ഥലം ഈ പട്ടണത്തിൽ ബാക്കി ഉണ്ടാവില്ല... എല്ലാ പ്രതീക്ഷയും അസ്തമിച്ചു കൊണ്ടിരിക്കുമ്പോൾ മനസ് വിങ്ങി പൊട്ടുന്നത് പോലെ... !! എങ്കിലും അവരെ മുന്നിൽ കാണിച്ചില്ല... അവരും അതുമായി പൊരുത്തപ്പെട്ടു... ആഷി കുഞ്ഞിനെന്നും പറഞ്ഞു ഓരോന്ന് വാങ്ങി ഷോപ്പിൽ ഒക്കെ കേറി ഇറങ്ങി... !!😏😏 "ടാ ഇത് ലാസ്റ്റ് ആണ്... ഇനി ഒരു സ്ഥലത്തും വണ്ടി നിർത്തില്ല... ഇവിടന്ന് ഇറങ്ങിയിട്ട് വേണം വേറെ വല്ല സ്ഥലവും ഉണ്ടോ എന്ന് നോക്കാൻ... " "എന്റെ ഏട്ടാ അത് തന്നെ പറയണ്ട... ഞങ്ങൾ അവളെ ഇവിടെ ഒക്കെ തിരയുന്നുണ്ട്... അതിനാ ഇവിടെ ഒക്കെ കേറി ഇറങ്ങുന്നത്... "(അഞ്ചു ) "ആ പിന്നെ അവൾ ഷോപ്പിംഗ് നടത്തിക്കൊണ്ട് ഇരിക്കൽ അല്ലേ... അവൾ എവിടെ എങ്കിലും എന്നെയും ഓർത്തു ഇരിക്കുന്നുണ്ടാവും... "😝😝 "അത് ശരിയാവും എന്തെങ്കിലും പണി തരാൻ ആണെന്ന് മാത്രം അല്ലേ കണ്ണാ... "(പ്രവി )

🙄🙄അവന്റെ പറച്ചില് കേട്ടപ്പോൾ ആണ് അതൊരു സത്യം ആണെന്ന് മനസ്സിൽ ആയത്... അത് കൊണ്ട് പ്രതികരിച്ചില്ല... !! വണ്ടിയിൽ ചാരി നിന്ന് ഫോൺ എടുത്തു അവളെ ഫോട്ടോ നോക്കുമ്പോൾ ആണ് എല്ലാം പാറ പോലെ നിക്കുന്ന കണ്ടത്... !! 😱😱എന്ത് പറ്റി എന്ന് കരുതി അവരെ നോട്ടം ഉള്ള ഭാഗത്ത്‌ നോക്കുമ്പോൾ എന്റെ പൊന്നു... !! 😠😠ഒരുത്തനും ആയിട്ട് ചിരിച്ചു കളിച്ചു കൊണ്ടാ വരവ്... അത് കണ്ടപ്പോൾ തന്നെ ഏതൊക്കെയോ വഴിയിൽ കൂടിയാ ദേഷ്യം വന്നത് എന്നറിയില്ല... !! അത് നോക്കി പല്ല് നെരിച്ചു കൊണ്ട് ഇരിക്കുമ്പോൾ അവളെ നോട്ടം എന്നിൽ ആയത്... !! അവൾ ഒന്ന് ഞെട്ടി കൊണ്ട് നോക്കിയപ്പോ ബാക്കി എല്ലാറ്റിനെയും കണ്ടു ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു... !! പിന്നാലെ തന്നെ ആ ചെക്കനും... 😠😠ഇവനെ അങ്ങ് കൊന്നാലോ... !! "ഹായ് ആശു... ആശിക്ക പ്രവീണേട്ടാ... നിങ്ങൾ മൂന്നാളും എന്താ ഇവിടെ... സുഖാണോ ആശു നിനക്ക്... ഹസ്ബൻഡ് എവിടെ...? ആഷിക്ക് വൈഫ് ഇല്ലേ... പ്രവീണേട്ടാ ഇന്ന് ലീവ് ആണോ...? "

അവളെ വെടിക്കെട്ട് കൊളുത്തിയ പോലെ തുടങ്ങി...!! അവർ എല്ലാറ്റിനും ആൻസർ കൊടുത്തു... എന്റെയും അഞ്ചുന്റെയും ഭാഗത്ത്‌ ഒന്ന് നോക്കിയില്ല... !! 😠😠അവളെ തൂക്കി എടുത്തു കൊണ്ട് വരാൻ തോന്നി എങ്കിലും ഒരുത്തൻ അവളെയും മണപ്പിച്ചു കൊണ്ട് അടുത്ത് തന്നെ ഉണ്ട്... ഏട്ടനെ കളഞ്ഞു അനിയനെ എടുത്തോ... !! "നിങ്ങൾക്ക് മൂന്നാൾക്കും തിരക്കില്ല എങ്കിൽ എന്റെ വീട്ടിലേക്ക് വരുന്നോ...? " മൂന്ന് ആള് എന്ന് ഇടക്ക് ഞാൻ കേൾക്കാൻ വേണ്ടി ആണെന്ന് മനസ്സിൽ ആയി... അഞ്ചു അവളെയും ഇവൾക്ക് വേണ്ടേ... അവൾ ആണെങ്കിൽ ഇതൊന്നും എനിക്ക് പ്രശ്നം അല്ല എന്ന മട്ടിൽ നിൽപ്പ് ആണ്... !! 😬😬ക്ഷമയുടെ നെല്ലിപലക വരെ കഴിഞ്ഞു... അവൾ ഒന്ന് നോക്കുന്നു പോലും... നിനക്ക് ഇതിന് ഉള്ളത് ഞാൻ തന്നിരിക്കും പൊന്നു... !! നീ എന്നോട് പ്രതികാരം ചെയ്യുക ആണല്ലോ അല്ലേ... ഇതിന് ഉള്ളത് ഞാനും തരും... !! "ടാ ടൈം ആയി വന്നേ... " എല്ലാരും എന്നെ നോക്കി എങ്കിലും അവളെ ദൃഷ്ടി മാത്രം എങ്ങോട്ടോ ആണ്... !! "തിരക്ക് ഉണ്ടെങ്കിൽ പൊയ്ക്കോ... അല്ല നിങ്ങൾ എന്തിനാ വന്നത് എന്ന് പറഞ്ഞില്ല...? " 😏😏അവളെ ചോദ്യം കേട്ടില്ലേ... അറിഞ്ഞു കൊണ്ട് എന്തിനാ പൊന്നു... !! "ഞങ്ങൾ വെറുതെ ലുലു മാൾ ഒക്കെ ഒന്ന് കാണാലോ എന്ന് കരുതി... "(ആഷി ) പ്രവി എന്നെ നോക്കി ഒന്ന് ഇളിച്ചു... അവനോട് നീ ഇങ്ങ് വാ ബാക്കി തരാം എന്ന് ആക്ഷൻ കാണിച്ചു... !!

"ഇത് ഞങ്ങളെ ഫ്രണ്ട് ആണ്... കണ്ണൻ അത് പെങ്ങൾ അഞ്ചു... അവളെ വൂട്ബി ആണ് ഈ ഞാൻ... "(പ്രവി ) 😠😠അപ്പോ അവനെ എടുത്തു അടിക്കാൻ ആണ് തോന്നിയത്... ആ പയ്യൻ എനിക്ക് ഷേക്ക്‌ഹാൻഡ് തന്നു ഹായ് ഒക്കെ പറഞ്ഞു... അവൾ എന്റെ ഭാഗത്ത്‌ നോക്കിയില്ല... !! കൂടെ കൊണ്ട് പോകാൻ ആണ് വന്നത് എന്ന കാര്യം പോലും അവറ്റകൾ മറന്നു... അവളും ആയി ഒളിപ്പിച്ചു നിന്നു എന്നല്ലാതെ ഒരു ഐഡിയ പോലും ഇട്ടില്ല... നിന്നെ എന്റെ കയ്യിൽ കിട്ടും പൊന്നു... !! അവൾ റ്റാറ്റായും കാണിച്ചു എന്റെ ഭാഗത്ത്‌ നോക്കാതെ ആ ചെക്കന്റെ ബൈക്കിന്റെ പിറകിൽ കേറി ഒരു പോക്ക്... !! 😭😭അത് കണ്ട് എങ്ങനെ പിടിച്ചു നിന്നു എന്ന് എനിക്ക് അറിയില്ല... !! വണ്ടിയിൽ കയറിയപ്പോൾ എല്ലാം കൂടെ പൊരിഞ്ഞ ചിരിയായിരുന്നു... !! "എന്തൊക്കെയായിരുന്നു അവൾക്ക് കണ്ണൻ ഇല്ലാതെ പറ്റില്ല... ഇവനെയും സ്വപ്നം കണ്ട് ഇരിക്കൽ ആവും... എന്നിട്ട് ഇപ്പൊ എന്തായി... അവൾ എന്തൊരു ഹാപ്പിയാ അല്ലേ... ആ പയ്യൻ ആള് കൊള്ളാം നല്ല ചേർച്ച... അവന്റെ പിന്നാലെ ബൈക്കിൽ കേറിയപ്പോ മൈഡ് ഫോർ ഈച്ച് അദർ എന്നൊക്കെ പറയും പോലെ... എന്താ ഒരു ചേർച്ച... "(ആഷി ) 😠😠

എല്ലാം കൂടി എന്റെ നെഞ്ചിൽ കേറി തന്നെ കളി... !! "അഞ്ചു നിനക്ക് വിഷമം ഒന്നുമില്ലേ... അവൾ മിണ്ടാത്തതിൽ... "(പ്രവി ) "എന്തിന്... അവളെ എനിക്ക് അറിയാം... അവളെ കണ്ടാൽ ഇതാവും എന്ന് എനിക്ക് നല്ല പോലെ അറിയാം... അത് കൊണ്ട് തന്നെ എനിക്ക് ഒരു വിഷമവും ഇല്ല... ഏട്ടൻ ഞാനും ആയുള്ള എല്ലാ ബന്ധവും തീർക്കാൻ പറഞ്ഞു അവൾ തീർത്തു... അപ്പോ അവൾക്ക് എന്നോട് എങ്ങനെ സംസാരിക്കാൻ തോന്നും... "(അഞ്ചു ) 😰😰അത് കേട്ട് എന്റെ നെഞ്ച് ഒന്ന് പിടച്ചു... !! "എനിക്ക് അവളെ സ്വഭാവം നല്ലോണം ഇഷ്ടം ആയി... ഇവനെ ഒന്ന് നോക്കുക എങ്കിലും ചെയ്യും എന്നാ ഞാൻ കരുതിയത്... ഇതിപ്പോ ഇതൊക്കെ ഇവളെ കൊണ്ടേ സാധിക്കു കേട്ടോ... ഇങ്ങനെ ഒരു പ്രതികാരം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല... അവളെ കണ്ട് പഠിച്ചു വേണം കണക്കു ഒക്കെ തീർക്കാൻ... "(ആഷി ) "അത് ശരിയാ... കാരണം അവൾക്ക് ബുദ്ധിയുണ്ട്... ഒരു ബുദ്ധിശാലി എവിടെയും പിടിച്ചു നിൽക്കാൻ ഒക്കെ കഴിവുള്ള ഒരുത്തനെയും കൊണ്ടാ ഞാൻ വന്നത്...

ഇപ്പൊ ആ ബുദ്ധിശാലി തന്നെ സമ്മതിച്ചു അത് ഇല്ലെന്ന്... അത് കൊണ്ട് പോവാം അല്ലേ... " "നീ എന്നെ അങ്ങനെ കളിയാക്കുക ഒന്നും വേണ്ട... എന്റെ ബുദ്ധിപരമായ ചോദ്യം കൊണ്ട് അവൾ എവിടെയാ താമസം എന്ന് എന്നോട് പറഞ്ഞു അത് നീയൊന്നും കേട്ടില്ലല്ലോ അല്ലേ... ഇപ്പൊ മനസ്സിൽ ആയോ എന്നെ... " "അത് എപ്പോ ഞാൻ കേട്ടില്ലല്ലോ...? "(ആശു ) "അതാണ്‌ ഈ ഞാൻ... അവൾ പോലും അറിഞ്ഞു കാണില്ല അത്... അല്ലേ ഈ കണ്ണനെ പേടിച്ചു അവൾ അത് പറയുമോ...? " "മതിയെടാ... എന്നെ പേടിക്കാൻ അതും അവൾ... തത്കാലം അവൾ എത്ര വരെ പോകും എന്ന് നോക്കാം... " "അപ്പോ പോക്കാണോ...? വീട് അറിഞ്ഞ സ്ഥിതിക്ക് അത് വരെ പോവണ്ടേ...? "(പ്രവി ) "എന്തിന്...? ഇപ്പൊ കാണിച്ച പെർഫോമൻസ് പോരെ...? അവളെ മുന്നിൽ എങ്ങനെ ചെല്ലണം എന്ന് എനിക്ക് അറിയാം... പക്ഷെ ഇപ്പൊ നമ്മൾ പോവുന്നു... വിനുവിന് നാളെ ഒരു ഇന്റർവ്യൂ ഉണ്ട്... അപ്പോ നമ്മൾ പോവുന്നു അല്ലേ അമ്മ ഒറ്റയ്ക്ക് ആയി പോവും... " വണ്ടിയും എടുത്തു നാട്ടിലേക്ക് വിട്ടു... നിരാശ ആയിരുന്നു എങ്കിലും നിനക്ക് ഉള്ള പണിയും ആയി ഞാൻ ഉടനെ തന്നെ വരും പൊന്നു നീ കാത്തിരുന്നോ... !!.തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story