പ്രണയം: ഭാഗം 11

pranayam archana

രചന: അർച്ചന

പിള്ളേരെ അടിച്ചത്...കുറച്ചു കൂടി പോയി അല്ലെ...(വൈദേഹി... ഏയ്‌കുറഞ്ഞു പോയെങ്കിലെ ഉള്ളു...(ഭാമ ഉം...(കല്യാണിയും ശെരി വെച്ചു... 3ന്റെയും കയ്യിലിരുപ്പിന് അല്ലെ...അതോർക്കുമ്പോഴാ ഒരു സമദാനം...(വൈദേഹി.. എത്രയൊക്കെ പറഞ്ഞാലും നല്ലതു പോലെ വേദനിച്ചു കാണും അല്ലെ..വൈശു..(ഭാമ.. ചെ..തല്ലാണ്ടായിരുന്നു... അതെങ്ങനെ...3ന്നും കണക്കല്ലേ..(കല്യാണി അല്ല.. സത്യത്തിൽ നിങ്ങൾക്ക് എന്തെലും കുഴപ്പം ഉണ്ടോ...(അച്ചന്മാർ അതെന്താ...(അമ്മമാർ അല്ല... നേരത്തെ പിള്ളേരെ അറഞ്ചം പുറഞ്ചം തല്ലുന്നു.. ഇപ്പൊ ദേ സങ്കട പെടുന്നു...(പട്ടാളം ഞങ്ങൾ ഇങ്ങനെയാ...സഹിക്കുന്നോർ സഹിച്ചാൽ മതി...(വൈദേഹി ഹാ... ഇനി സഹിച്ചല്ലേ പറ്റു വർഷം ഇത്രേം ആയില്ലേ ..പട്ടാളം നെടുവീർപ്പിട്ടു.. ആഹാ..അപ്പോ നിങ്ങൾ എന്നെ കളയാൻ പറ്റില്ല എന്ന സങ്കടത്തിൽ ആണല്ലേ....ഇത്രയും കാലം എന്റോടെ ജീവിച്ചത്...അല്ലെടോ...എന്നും പറഞ്ഞു വൈദേഹി അടുത്തിരുന്ന പടവലം എടുത്തു ഒരേറ്... പട്ടാളം on ദി സ്പോട്ടിൽ മാറിയതും...

അതു ചെന്നു വീണത്...അതുവഴി പാസ് ആയ ജിത്തുവിന്റെ മേലെ... നിനക്ക് ഒന്നു നോക്കി നടന്നൂടെ..വെറുതെ പടവലം കളയാൻ...മാറി പോടാ അവിടുന്നു...ജിത്തുവിനെ നോക്കി കല്യാണി പറഞ്ഞു.. ഇതിപ്പോ ഞാനാണോ..എറിഞ്ഞത്...ചോദിച്ചാലോ... അല്ലേൽ വേണ്ട..ചിലപ്പോ ഞാനും കിടപ്പിലാവും..മനസിൽ പറഞ്ഞു കൊണ്ട് ഒരു വളിച്ച ഇളിയും പാസ് ആക്കി ജിത്തു വിട്ടു... നന്ദനും സത്യനും...തങ്ങൾക്ക്കും കിട്ടുമോ എന്ന രീതിയിൽ പരസ്പരം നോക്കി...പയ്യെ അവിടുന്നു വലിഞ്ഞു... പട്ടാളം..നിഷ്‌കു ഭാവത്തിൽ നിൽക്കുന്നുണ്ട്...പാവം. വായിൽ നിന്നും വീണ് പോയില്ലേ... (അതായത് അമ്മമാർ കലിപ്പിൽ നിൽക്കുമ്പോൾ തമാശ പറഞ്ഞാലും അതിനിടയിൽ നിന്നും അൽകുലുത്തു കണ്ടുപിടിയ്ക്കുന്നവരാണ്...) കുറച്ചു കഴിഞ്ഞു...ഭാമയും കല്യാണിയും ഇങ്ങു വെളിയിൽ വന്നു...അതിനു പുറകെ എന്തൊക്കെയോ തട്ടി വീഴുന്ന സൗണ്ടും... കുറച്ചു കഴിഞ്ഞതും അനക്കം ഒന്നും കേൾക്കുന്നില്ല. ചേച്ചി..ചേട്ടനെ തട്ടിയോ....(ഭാമ പോയി നോക്കിയാലോ..(കല്യാണി അവസാനം നാലും കൂടി അങ്ങോട്ടു ചെന്നു നോക്കുമ്പോൾ...

അകത്തു ഉഗ്രൻ കിസ്സിങ് സീൻ... പാവം ചേട്ടൻ ചേച്ചിടെ കയ്യിൽ നിന്നും അടികൊല്ലാതെ രക്ഷ പെടാൻ വേറെ ഒരു വഴിയും കണ്ടു കാണില്ല....(കല്യാണി ഉം..ശെരിയ..(ഭാമ ഹാ.. അങ്ങനെ എങ്കിലും ഒരു ഉമ്മ കിട്ടിയില്ലേ...ഞങ്ങളും ഉണ്ട്...അല്ലെ...അളിയാ...സത്യൻ നന്ദനെ നോക്കി പറഞ്ഞു.. രണ്ടിന്റെയും പറച്ചില് കേട്ട് അമ്മമാർ രണ്ടും കലിപ്പിച്ചു നോക്കി രണ്ടു വഴിയ്ക്ക് പോയി അച്ചന്മാർ പിറകെയും... ആ..അവരായി അവരുടെ പാട് ആയി.. ** ജിത്തു ആണെങ്കി പടവലം തലയിൽ വീണു ചിതറിയ കോലത്തിൽ മുകളിലേയ്ക്ക് കയറിയതും...വൃന്ദ പുറത്തേയ്ക്ക് വന്നതും ഒത്തായിരുന്നു... ജിത്തുവിന്റെ മുഖത്തിന്റെയും തലയുടെയും കോലം കണ്ടതും...വൃന്ദ നിന്നു ചിരിയ്ക്കാൻ തുടങ്ങി.. പാവം കൊച്ചു...അവളെയും കുറ്റം പറയാൻ പറ്റില്ല.. കോളേജിൽ കലിപ്പിൽ നടക്കുന്ന...പടിപ്പിയ്ക്കുന്ന സർ..സ്വന്തം വീട്ടിൽ..പച്ചക്കറിയിൽ കുളിച്ചു നടക്കുന്നു... ജിത്തുവിനാണെങ്കി അവളുടെ ചിരി കണ്ടതും കണ്ട്രോള് പോയി.. എന്താടി..ഇത്ര കിണിയ്ക്കാൻ....(ജിത്തു നിങ്ങടെ തല...തലയിൽ എന്തൊക്കെയോ കുരുത്തു നിൽക്കുന്നു... ചിരി അടക്കി കൊണ്ട് വൃന്ദ പറഞ്ഞു.. അതിനിപ്പോ എന്താ..എന്റെ തലയിൽ അല്ലെ..കുരുത്തു നിൽക്കുന്നെ..

നിന്റെ തലയിൽ ഇതു പോലും ഇല്ലല്ലോ എങ്കി നിങ്ങൾക്ക് തലയിൽ വല്ലതും ഉള്ളതിനെ കെട്ടിയാൽ പോരെരുന്നോ...വൃന്ദ കലിപ്പായി.. (സത്യത്തിൽ ഇതിന്റെ ഒരു വക ഭേദം അല്ലെ നേരത്തെ നടന്നത്....) ഹാ.. ഇനിയും സമയം ഉണ്ട്...നിയുംകൂടി ഒന്നു മനസു വെയ്‌ക്കണം ജിത്ത് ഒളികണ്ണിട്ടു നോക്കിക്കൊണ്ട് പറഞ്ഞു... ആ..ഞാൻ മനസു വെയ്ക്കാഡോ... അങ്ങേരുടെ ഒരുതലയും മുടിയും അതിൽ കുരുത്ത ചവറും... പട്ടി..(വൃന്ദ പട്ടി.. എന്റെ അമ്മയി അപ്പൻ കുറുന്തോട്ടി വൈദ്യർ...(ജിത്തു ദേ..എന്റെ അച്ഛന് പറഞ്ഞാൽ ഉണ്ടല്ലോ...വൃന്ദ ജിത്തുന് നേരെ കൈ ചൂണ്ടി... കൈ ചൂണ്ടുന്നോ..എന്നും പറഞ്ഞു ജിത്തു കൈ പിടിച്ചു..തിരിച്ചു... ദേ..എനിയ്ക്ക് നോവുന്നു... വിട്...എന്നും പറഞ്ഞു വൃന്ദ നിന്നു താളം ചവിട്ടി... പടിയുടെ മുകളിൽ നിന്നാ രണ്ടിന്റെയും കയ്യാം കളി..എന്തെരാവോ..എന്തോ. നി..എന്റെ നേരെ കൈ ചൂണ്ടിയിട്ട് അല്ലെടി...ഞാൻ നിന്റെ കയ്യിൽ പിടിച്ചത്..ഇനി നി..ചൂണ്ടുവോ... ചൂണ്ടും..കയ്യിന്നു..വിട്...(വൃന്ദ ആഹാ...എങ്കി ഞാൻ വിടുന്നില്ല... എങ്കി അതൊന്നു കാണണം അല്ലോ....എന്നും പറഞ്ഞു രണ്ടും കൂടി പിടിയും വലിയും ആയി...അവസാനം..ജിത്തുന്റെ കാല് ചെറുതായി ഒന്നു സ്ലിപ്പ് ആയതും രണ്ടും കൂടി താഴേയ്ക്ക് പോയതും ഒത്തായിരുന്നു...

പടക്കോ..എന്നും പറഞ്ഞു രണ്ടും നിമിഷ നേരം കൊണ്ട് താഴെ എത്തി... അയ്യോ.. അമ്മ....രണ്ടും പയ്യെ വിളിച്ചു.. ഭാഗ്യം ആരും കണ്ടില്ല.. വാ..പയ്യെ എണീയ്ക്ക് എന്നും പറഞ്ഞു..സർ അവസാനം കുട്ടിയെ.പിടിച്ചു എണീപ്പിച്ചു ....രണ്ടും കൂടി തത്തി തത്തി...റൂമിലേയ്ക്ക് പോയി... ** ടി......(നിള ഉം..... ടി..പോത്തെ.... എന്താടി..പന്നി..ഒന്നു ഉറങ്ങാനും സമ്മതിയ്ക്കില്ലേ....(അമ്മു അല്ലെടി..ഞാനൊരു കാര്യം ചോദിയ്ക്കാനാ...വിളിച്ചേ.. നിന്റെ കല്യാണം ഒക്കെ തീരുമാനിച്ചത് അല്ലെ...(നിള അതിനു.. അല്ല.. സാദാരണ...കല്യാണം ഒക്കെ ഉറപ്പിയ്ക്കുമ്പോൾ എല്ലാരും ഭയങ്കര വിളിയും റൊമാൻസും ആയിരിയ്ക്കും അല്ലോ...ഇവിടെ അങ്ങനെ ഒന്നും ഇല്ലേ....(നിള ഓ..പിന്നെ... മോൾക്ക് റൊമാൻസ് കേൾക്കണം..അത്ര അല്ലെ ഉള്ളു...ഇപ്പൊ ശെരി ആക്കി തരാം...എന്നും പറഞ്ഞു ഫോൺ എടുത്തു ഹരന്റെ നമ്പറിൽ വിളിച്ചു... (നമ്പർ ഒക്കെ അപ്പോഴേ ചൂണ്ടി..) ടി..റിങ് ആവുന്നുണ്ട്...അങ്ങേരു എടുക്കുന്നില്ലല്ലോ...(അമ്മു നി കട്ടാക്കിയിട്ട് ഒന്നും കൂടി...വിളി...(നിള അമ്മു..കട്ടാക്കിയിട്ട് പിന്നെയും വിളിച്ചു നോ.. രക്ഷ.

.. ഇതിനെയൊക്കെ...(അമ്മു അമ്മു വീണ്ടും വിളിച്ചു...ഭാഗ്യം ലാസ്റ്റ് റിങ്ങിൽ തന്നെ ഫോൺ എടുത്തു... അമ്മു ഫോൺ ലൗഡ് സ്‌പീക്കറിൽ ഇട്ടു അവിടുന്നു ഹലോ പറയുന്നതിന് മുന്നേ..അമ്മു തുടങ്ങി.. താൻ..ഫോൺ ആരുടെ അടുപ്പിൽ കൊണ്ട് ഇട്ടിരിയ്ക്കുവാരുന്നെഡോ..... എത്ര നേരം ആയി വിളിയ്ക്കുന്നു... ഹരൻ ഫോൺ എടുത്തതും അവിടുന്നു തുടങ്ങി... ഹൂ... is this....(ഹരൻ ആഹാ...ഇപ്പൊ എന്നെ മറന്നല്ലേടോ...കല്യാണം ഒക്കെ അനുഭവിച്ചിട്ടുണ്ടാകും ആയതിന്റെ ആയിരിയ്ക്കും...(അമ്മു ടി...ടി..നമ്പർ നോക്കിയിട്ട് വിളിയ്ക്കടി...ഹരൻ നോക്കിയിട്ട്. തന്നെയാഡോ...കോരവ വിളിയ്ക്കുന്നെ...ഇനിയും വിളിയ്ക്കും....താൻ എന്തോ ചെയ്യും....(അമ്മു നിള ആണെങ്കി..ഇതെന്താ ഇങ്ങനെ എന്ന രീതിയിലും.. കുട്ടിയ്ക്ക് അറിയില്ലല്ലോ...കാര്യങ്ങൾ... ടി..നി..ഇത് എന്താ ഈ പറയുന്നേ....(നിള നി..മിണ്ടാതിരി... ഡോ..താൻ അവിടെ ഉണ്ടോ..ഇല്ലയോ...(അമ്മു ഉണ്ടെടി..പന്ന....#$@$%%%...കൊറേ നേരം ആയി...വേണ്ടവേണ്ട എന്നു വെയ്ക്കുമ്പോൾ തലയിൽ കയറുന്നോ... അവളുടെ...ഒരു കോപ്പിലെ ഫോൺ വിളി...

എന്നും പറഞ്ഞു എന്തൊക്കെയോ വായിൽ തോന്നിയതും വിളിച്ചു പറഞ്ഞു..ഹരൻ ഫോൺ വെച്ചു... നിള ആണെങ്കി ചെവിയുടെ എന്തൊക്കെയോ അടിച്ചു പോയി ഇരുന്നു.. എങ്ങനെ ഉണ്ടാരുന്നു ഞങ്ങളുടെ റൊമാൻസ്..(അമ്മു ഇങ്ങനെയാണോ...പ്രേമിയ്ക്കുന്നെ എന്ന ഭാവത്തിൽ നിള ഇരുന്നു.. ചെ..അങ്ങേര് പെട്ടന്ന് വെച്ചു കളഞ്ഞു...ഒന്നുക്കൂടി വിളിച്ചു റോമൻസിച്ചാലോ..എന്നും പറഞ്ഞു അമ്മു ഫോൺ എടുത്തതും... ഒന്നോ രണ്ടോ മാസം കൂടി കഴിയുമ്പോൾ നിന്റെ കല്യണം അല്ലെ..അപ്പൊ മതി... കേട്ടോണ്ടിരിയ്ക്കുന്ന എന്റെ ചെവിയിൽ നിന്നും ചോര വന്നു...എന്നും പറഞ്ഞു.. നിള ഫോൺ മാറ്റി വെച്ചു... ദേ...അവസാനം ആയി ചോദിയ്ക്കുവാ...ഞങ്ങളുടെ റൊമാൻസ് നിനക്ക് കേൾക്കണ്ടെ...കേട്ടു വെച്ചോടി...ആവശ്യം വന്നാലോ...(അമ്മു വോ..വേണ്ട..ഞാൻ ഉള്ളതൊക്കെ. കൊണ്ടങ് ജീവിച്ചോലാം..(നിള വോ..വേണ്ടേൽ വേണ്ട... *** ഇതേസമയം..ഹരൻ ബ്ലഡി....അവൾക്ക് എത്ര ദൈര്യം ഉണ്ടാവണം..എന്നോട് ഒടക്കാൻ...നമ്പർ മാറി വിളിച്ചു എന്നാ ആദ്യം കരുതിയത്..അപ്പൊ..അവള് അറിഞ്ഞു കൊണ്ട് വിളിച്ചതാ...മാരണം....എതവളയിരിയ്ക്കും അത്... ഹരൻ കലി കയറി..അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. കിരൺ.....ഹരൻ വിളിച്ചതും.. എന്താ..സർ....

ദേ...ഈ നമ്പർ ആരുടെ ആണെന്ന് എനിയ്ക്ക് അറിയണം...എന്നും പറഞ്ഞു നമ്പർ കിരണിന് കൊടുത്തു... ഇന്ന് തന്നെ എനിയ്ക്ക് അറിയണം..മനസിലായോ...ഹരൻ പറഞ്ഞതും കിരൺ തലയാട്ടി അവിടെ നിന്നും പോയി... അവസാനം..ആ നമ്പറിൽ ഡീറ്റയിൽസ് ഹരനെ ഏൽപ്പിച്ചു കിരൺ മടങ്ങി... സർ...പുതിയ പ്രോജക്റ്റിന്റെ കാര്യം..ദേവൻ സർ...(കിരൺ ഉം..ഞാൻ.നോക്കികൊളം... താൻ പൊയ്ക്കോ...എന്നും പറഞ്ഞു ഹരൻ ആ നമ്പറിന്റെ ആളിനെ നോക്കിയതും.... ഓഹോ...പൊന്നുമോൾ ആയിരുന്നോ..ശെരി ആക്കിത്തരാം... നിന്നെ ഒന്നു കയ്യിൽ കിട്ടിക്കോട്ടെ ...എന്റെ ഫോൺ ഏത് അടുപ്പിലാണ് കൊണ്ട് ഇട്ടേക്കുന്നത് എന്ന് വയ്ക്തമായി മോൾക്ക് ചേട്ടൻ മനസിലാക്കി തരാം..എന്നും പറഞ്ഞു ഫയൽ ഹരൻ വെസ്റ്റ് ബാസ്കറ്റിൽ ഇട്ടു.... *** പിന്നെയും ദിവസങ്ങൾ കടന്നു പോയി... അമ്മു അന്ന് വിളിച്ചത് തന്നെ പിന്നെ വിളിയ്ക്കാൻ മുതിർന്നില്ല... കോളേജ് ലൈഫ് എല്ലാം അടിച്ചു പൊളിച്ചു തന്നെ തീർത്തു... ലാസ്റ്റ് ആയപ്പോൾ ഭയങ്കര സങ്കടം ആയിരുന്നു.കാരണം ഫ്രണ്ട്സിനെ എല്ലാം മിസ്സ് ചെയ്യും... അതിനിടയിൽ തന്നെ കല്യാണവും തീരുമാനിച്ചു.... കോളേജ് കഴിഞ്ഞിറങ്ങി..കുറച്ചു ദിവസം തന്നെ കല്യാണവും തീരുമാനിച്ചു... ഭയങ്കര ഗ്രാന്റ് ആയി ഒന്നും നടത്തണ്ട..

എന്നു രണ്ടു വീട്ടുകാരും കൂടി തീരുമാനിച്ചത് കൊണ്ട്...വേണ്ട പെട്ടവരെ മാത്രമേ ക്ഷണിച്ചുള്ളൂ...കൂടെ രണ്ടുപേരുടെയും ഫ്രണ്ട്സിനെയും... കല്യാണത്തിന് പാട്ടും കൂത്തും ഒന്നും വേണ്ട എന്നു നായകൻ ആദ്യമേ..പറഞ്ഞതു കൊണ്ട്. അതും തീരുമാനം ആയി...ആശാന് അതൊന്നും പിടിയ്ക്കില്ല പോലും.. അവസാനം...ചെറിയ രീതിയിൽ ഓഡ അമ്പലത്തിൽ..വെച്ചു താലി കേട്ട് നടത്താം എന്നു തീരുമാനിച്ചു... വീട്ടിൽ വെച്ചു റിസപ്ഷനും ... എന്തോരം ആഗ്രഹങ്ങൾ ആയിരുന്നു....അങ്ങേര് ഒറ്റ ഒരുത്തൻ കാരണം എല്ലാം വെള്ളത്തിൽ ആയി...(അമ്മു എന്താടി...നി ആലോചിയ്ക്കുന്നെ..(അക്കു അതോ..എന്റെ കല്യാണത്തിനു പാട്ടും ബഹളവും ഒക്കെ വേണം എന്ന് ചെറിയ ഒരു ആഗ്രഹം എനിയ്ക്ക് ഉണ്ടായിരുന്നു...അതിലാ ആ തെണ്ടി വെള്ളം കോരി ഒഴിച്ചത്....(അമ്മു അതിൽ അയാൾക്ക് മാത്രം അല്ല.. നമ്മടെ all അച്ഛൻ അമ്മാസിന് പങ്കുണ്ട്.. കണ്ട..കോപ്രായം ഒന്നും കാണിയ്ക്കണ്ട എന്ന് എല്ലാരും അച്ചട്ടായിട്ടു പറഞ്ഞു...(നിള ഹും...അമ്മു നെടുവീർപ്പിട്ടു....

പിന്നെ..എല്ലാം പെട്ടന്ന് ആയിരുന്നു.... സാരി..എടുക്കലും സ്വർണം എടുക്കലും....ആകെ ബഹളം... അങ്ങനെ നമ്മുടെ ഹരന്റെയും അമ്മുവിന്റെയും കല്യാണം...ആയി.... വലിയ..ആർഭാടം ഒന്നും ഇല്ലാതെ അമ്പലത്തിൽ വെച്ചായിരുന്നു കല്യാണം...അവരുടെ വീട്ടു കാരും... ചില ബന്ധുക്കളും ഫ്രണ്ട്സും മാത്രം... എല്ലാരേയും ബോഡിപ്പിയ്ക്കാൻ ആയി..രണ്ടും പൊരിഞ്ഞ അഭിനയം ആയിരുന്നു... വീട്ടുകാർക്ക് മാത്രം അല്ലെ അറിയൂ... അമ്മുവിന്റെ വീട്ടുകാർക്ക് ഹരനെ കുറിച്ചായിരുന്നു..ആധി...അവരുടെ ചിന്തയിൽ നിഷ്‌കു പയ്യൻ... അങ്ങനെ..താലി കെട്ട് കഴിഞ്ഞു... പിന്നെ ഫോട്ടോ ഷൂട്ട് ആയിരുന്നു... എല്ലാരേയും നിർത്തി ഫോട്ടോ എടുത്തു.. ഇടയ്ക്ക് ഫോട്ടോ..ഗ്രാഫർ അങ്ങനെ നിൽക്ക് ഇങ്ങനെ നിൽക്ക് എന്നൊക്കെ പറയുന്നുണ്ട്.. അവസാനം രണ്ടിനും കലി കയറി..മുഗത്തു കാണിച്ചില്ല എന്നെ യുള്ളൂ.. ഇങ്ങേരെ എടുത്തു പൊട്ട കിണറ്റിൽ ഇട്ടാലോ...രണ്ടുപേരുടെയും ആത്മ അതേ ചേട്ട..ചേട്ടന്റെ കൈ...കുട്ടിയുടെ ഇടുപ്പിൽ ചുറ്റി തന്നോട് ഒന്നു ചേർത്തു നിർത്തിയ്ക്കെ... ഫോട്ടോ ഗ്രാഫർ പറഞ്ഞതും നിനക്ക് ഞാൻ തരാടി...എന്ന ഭാവത്തിൽ ചിരിച്ചു കൊണ്ട് ഹരൻ അമ്മുവിനെ ഇടുപ്പിൽ ചുറ്റി തന്നോട് ചേർത്തു പിടിച്ചു...വിരലുകൾ ഇടുപ്പിൽ അമർന്നു...

അമ്മുവിനാണെങ്കി ആ പിടുത്തം നോവുന്നുണ്ടായിരുന്നു തന്റെ ഐഡിയ ഒന്നും എന്നോട് നടക്കില്ലലോ... കാലാ....എന്നും മനസിൽ പറഞ്ഞു..അമ്മു..അവളുടെ കൈ എടുത്തു ഹരന്റെ നെഞ്ചിൽ വെച്ചു...അവനോട് ചേർന്നു നിന്നു... അവളുടെ നഗം അവിടെ അങ് താഴ്ത്തി... രണ്ടും ഏകദേശംsame hight തോന്നിയ്ക്കുന്നത് കൊണ്ട് ആരും ശ്രെദ്ധിച്ചില്ല... അവളുടെ ഇടുപ്പിൽ വേദന കൂടുന്ന അനുസരിച്ചു അവളും നഗം ആഴ്ത്തി.... തനായിട്ടു കൈ അയച്ചില്ല എങ്കിൽ...തന്റെ നെഞ്ചു പൊളിയും.. അറിയാലോ..മനുഷ്യന്റെ നഖമാ...പഴുക്കും.. തനിയ്ക്ക് അത് പ്രശ്‌നം അല്ലെങ്കിൽ എനിയ്ക്കെകെകുഴപ്പം ഇല്ല...(അമ്മു മുഗത്തു നോക്കി പറഞ്ഞു.. എനിയ്ക്ക് അറിയടി..നിനക്ക് ദേഹം മുഴുവൻ വിഷം ആണെന്ന്..ഞാൻ അത് നിന്നെ കൊണ്ട് തുപ്പിയ്ക്കും നി..നോക്കിയ്ക്കോ...എന്നും പറഞ്ഞു(ഹരൻ കൈ അയച്ചു അമ്മുവിന്റെ വീട്ടുകാരും ബന്ധുക്കളും കൂട്ടുകാരും നോക്കുമ്പോ രണ്ടും കണ്ണിൽ കണ്ണിൽ റൊമാൻസ്... അക്കുവിനും നിളയ്ക്കും പോര് കോഴികൾ... അവസാനം..ഒരു വിധത്തിൽ ഫോട്ടോ ഷൂട്ട് കഴിഞ്ഞു..എല്ലാരും ആഹാരം കഴിയ്ക്കാനായി പോയി... ഹരൻ...അമ്മു...അക്കു..നിള..അവരുടെ ഫ്രണ്ടസ് എല്ലാം ഒരുമിച്ചു ഇരുന്നു... അമ്മു ആണെങ്കി..

സ്വന്തം കല്യാണം ആയത് കൊണ്ട് നല്ല പിടി പിടിയ്ക്കുന്നുണ്ട്...ഹരൻ ആണെങ്കി അവളെ പുച്ഛ ഭാവത്തിൽ ഒന്നു നോക്കി... നോക്കുമ്പോൾ പായസം തന്നെ മൂന്നാലു ട്രിപ്പ് ... ആഹാരം കണ്ടിട്ടില്ലാത്ത പോലെ ആണല്ലോ..മോളെ കഴിപ്പ്...ആൾക്കര് എന്ത് വിചാരിയ്ക്കും എന്നെങ്കിലും വിചാരിച്ചൂടെ... അൽപ്പം മാനേഴ്‌സ് കാണിയ്ക്കണം...(ഹരൻ മാനേഴ്‌സ് അല്ലെ....ഇപ്പൊ കാണിച്ചു തരാം.. ചേട്ടോയ്...ഈ ഇലയിലേയ്ക്ക് അല്പം ചോറു തങ്ങിയ്‌ക്കെ...ഹരന്റെ ഇല കാണിച്ചു അമ്മു വിളിച്ചു പറഞ്ഞു... അയ്യോ..മോനെ.. മോന് നേരിട്ട് ചോദിചൂടായിരുന്നോ...എന്നും പറഞ്ഞു..ആ ചേട്ടൻ ഹരന്റെ ഇലയിലേയ്ക്ക് ചോറു തട്ടി... അയ്യോ..നാണക്കേട് ആയിട്ടാ ചേട്ട...(അമ്മു എന്തിന് മോന്റെ ബോഡി കണ്ടാൽ..അറിയാം..നല്ലതു പോലെ കഴിയ്ക്കും എന്നു...പറഞ്ഞു അങ്ങേരു പോയി... ഹരൻ ആണെങ്കി ആകെ. കലി കയറി...മുൻപിൽ ആണെങ്കി അച്ഛനും അമ്മയും..ഇവളുടെ വീട്ടുകാരും ഒക്കെ ഉണ്ട്...വല്ലോം പറഞ്ഞാൽ..ബിൾഡെപ്പ്പോവും...നിനക്ക് ഞാൻ കാണിച്ചു തരാടി..ഹരൻ..അവളുടെ ചെവിയിൽ പറഞ്ഞു ശോ.. ചേട്ട..ഇവിടെ വെച്ചു കാണിച്ചാൽ എല്ലാരും കാണില്ലേ...നമുക്ക് വീട്ടിൽ പോയിട്ടു..കാണാം...

ചേട്ടൻ കഴിയ്ക്ക് ചേട്ട എന്നും പറഞ്ഞു അമ്മു അടുത്ത പായസത്തിനു വിളിച്ചു പറഞ്ഞു... ഹരൻ ആണെങ്കി ആകെ തല പെരുത്ത അവസ്ഥയിലും.. അങ്ങനെ...ആഹാരത്തിനൊടുള്ള യുദ്ധം എല്ലാം കഴിഞ്ഞതും..എല്ലാരും കൂടി...ഹരനെയും അമ്മുവിനെയും യാത്ര യാക്കാനുള്ള തീരുമാനം ആയി... ടി...നി..കരയുന്നില്ലേ...(നിള എന്തിനു...(അമ്മു ടി..ഇങ്ങനെ ഒരു സാഹചര്യത്തിൽ കരയണം...(അക്കു ഓ..പിന്നെ.എന്നെ കൊല്ലാൻ കൊണ്ട് പോവേ അല്ലെ...പിന്നെ കരഞ്ഞാൽ സമാദാനിപ്പിയ്ക്കാൻ പറ്റിയ മുതലാ അടുത്തു..ഇരിയ്ക്കുന്നത്... ഇനി കരഞ്ഞിട്ടു വേണം..ആകെ ഉള്ള മേക്കപ്പും കരിയും ഒക്കെ പോകാൻ... അവസാനം..അമ്മു കരയില്ല എന്നു എല്ലാർക്കും മനസിലായതും... അവരെ രണ്ടുപേരെയും കാറിൽ കയറ്റി..വിട്ടു.... ടാറ്റ...പോയേച്ചും വരാം....അമ്മു പുറത്തേയ്ക്ക് കൈ കാണിച്ചു പറഞ്ഞു... ടി..അങ്ങനെ പറഞ്ഞുട..നി..ഇനി അവിടെയാണ്... #✍

തുടർക്കഥ നിൽക്കേണ്ടെ...(അക്കു അത് എനിയ്ക്കെ അറിയാം...ഞാൻ വിരുന്നിന്റെ കാര്യമാ പറഞ്ഞേ...ഞാൻ വരുമ്പോഴേ...പോത്ത് തന്നെ വാങ്ങിയക്കണം...കേട്ടോ..മറക്കരുത്...അപ്പൊ ശെരി എന്നും പറഞ്ഞു അമ്മു തല അകത്തിട്ടു... ഹരൻ ആണെങ്കി ഇതെന്താ ഇങ്ങനെ എന്ന ഭാവത്തിൽ പുച്ഛിച്ചു...നോക്കി എന്താടോ...നോക്കുന്നെ...(അമ്മു സാദാരണ ഇങ്ങനെ കെട്ടി പോണ പെണ്കുട്ടികള് കരയും...അവരുടെ വീട്ടുകാരെ ഓർത്ത...തനിയ്ക്ക് അങ്ങനെ ഉള്ള സ്നേഹം ഒന്നും ഇല്ലേ... ഓഹ്..പറയുന്ന കേട്ടാൽ തോന്നും അവിടെ പിടിച്ചു നിർത്തും എന്ന്.ചുമ്മ കുറച്ചു കണ്ണീര് വെസ്റ്റ്... പിന്നെ കരഞ്ഞു ആൾക്കാരെ ബോദിപ്പിയ്ക്കാം...എന്നും പറഞ്ഞു അമ്മു പുറത്തേയ്ക്ക് നോക്കി ഇരുന്നു അല്ല പിന്നെ.. ഹരൻ..ആണെങ്കി..അവൾക്കിട്ടു വെച്ചത് തിരിച്ചിട്ടു കൊണ്ട കണക്ക് കലിപ്പിൽ ഫോണിൽ നോക്കി ഇരുന്നു.... അങ്ങനെ രണ്ടും കൂടി..ശ്രീ മംഗലത്തേയ്ക്ക് യാത്രയായി....എന്തെരാവോ.. എന്തോ......... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story