പ്രണയം: ഭാഗം 27

pranayam archana

രചന: അർച്ചന

ചെ...ആകെ ഇടങ്ങേറായി.... അവളുടെ മുന്നിൽ ആകെ....നാണം.കെട്ടു... എന്തൊക്കെ ബിൽഡേപ്പിൽ നിന്നതാ....എല്ലാം.പോയി...എങ്ങനെ പോവാതിരിയ്ക്കും...അവളെ ആ പന്ന നോക്കിയത് മാത്രമേ ഒർമയുള്ളൂ...അല്ലേലും അവനെ പറഞ്ഞിട്ടും കാര്യം ഇല്ല...അവൾക്കിട്ടാ കൊടുക്കേണ്ടത്... വീട്ടിൽ കിടക്കുന്ന പോലെ എല്ലായിടത്തും പോയി.ബോധം പോലും ഇല്ലാതെ കിടക്കും....ഒരു ഷീറ്റ് എങ്കിലും മൂടിക്കൂടെ...സാധനം...ഹരൻ..പിറുപ്പിറത്തു ആ...നാളെ കൂടി അല്ലെ ഇവിടെ ഉള്ളു....എന്നും പറഞ്ഞു ഹരൻ ഫ്രഷ് ആവാൻ തുടങ്ങി.. മുറിയിൽ ആണെങ്കി അമ്മു ഹരന്റെ പ്രവൃത്തി ഒന്നും മനസിലാവതെ താണ്ടിയ്ക്ക് കയ്യും കൊടുത്തു ഇരുന്നു.. എന്നാലും അങ്ങേർക്ക് എന്തു പറ്റിയോ ആവോ...ഇനി പ്രേമം വല്ലതും...ആ....അങ്ങേർക്ക് എന്ത് എപ്പോ തോന്നുന്നു എന്നു അങ്ങേർക്ക് പോലും പിടിയില്ല...പിന്നെയാ ഈ എനിയ്ക്ക്.... ആ..പുറത്തോട്ട് ഇറങ്ങട്ടെ എന്നിട്ടു ചോദിയ്ക്കാം..എന്നും പറഞ്ഞു അമ്മു ബാൽക്കണിയുടെ ഭാഗത്തേയ്ക്ക് പോയി...

ആഹാ..നല്ല..കാറ്റ്.... എല്ലാ നായിക മാരും ഇങ്ങനെ കാറ്റും കൊണ്ട്...ഇങ്ങനെയുള്ള സ്ഥലത്തു ബാൽക്കണിയിൽ പോയി നിൽക്കും..അപ്പൊ ഫ്രഷ് ആയിട്ടു നായകൻ വരുന്നു...കാറ്റും കൊണ്ട് നിൽക്കുന്ന നായികയുടെ മുടി പാറുന്നത് കാണുന്നു....രോമാഞ്ചം ഉണ്ടാകുന്നു...പിന്നെ കൊണ്ടു പിടിച്ച റൊമാൻസും... ഇവിടെണെങ്കിൽ...എനിയ്ക്ക് മാത്രം....ഒന്നും ഇല്ല.. ഹാ... നമ്മൾക്കൊന്നും യോഗം ഇല്ലെടെ... ആ..എന്തായാലും...ഇനി നമ്മളായിട്ടു കുറയ്‌ക്കേണ്ട....എന്തായാലും ബാൽക്കണിയിലേയ്ക്ക് പോവാം...എന്നും പറഞ്ഞു അമ്മു നേരെ ബാൽക്കണിയിലേക്ക് വിട്ടു... ആഹാ...എന്താ കാറ്റ്...നല്ല തണുത്ത കാറ്റ്..എന്നും പറഞ്ഞു അമ്മു കണ്ണും അടച്ചു നിന്നു കാറ്റു കൊണ്ടു... കുറച്ചു കഴിഞ്ഞു കണ്ണു തുറന്നു ചുറ്റും ഒന്നു നോക്കിയതും അമ്മുവിന്റെ കണ്ണുകൾ വിടർന്നു... ചുറ്റും ഫുൾ ഇരുട്ട്... എന്ത് തേപ്പെടെ.... നമ്മളൊക്കെ നോക്കുമ്പോൾ ഇരുട്ട്....വേറെ വല്ലവള് മാരും ആവണം...നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന...കടൽ...അല്ലെങ്കി..ലൈറ്റ്...

അതും അല്ലെങ്കി വർണ ശബളം ആയ വീഥികൾ... ഇതൊരു മാതിരി.... ഒരു പുല്ലും ഇല്ലാതെ ഞാൻ എന്തിനാ ഇരുട്ടതൊട്ടു മാത്രം നോക്കി നിൽക്കുന്നെ....ഞാൻ പോണ്..എന്നും പറഞ്ഞു...അമ്മു തിരിഞ്ഞതും... ഒരുത്തൻ അവളെ തന്നെ തുറിച്ചു നോക്കുന്നുണ്ട്... മോൾക്ക് അസുഖം ഉള്ള കാര്യം നിന്റെ വീട്ടുകാർക്ക് അറിയോ....(ഹരൻ തനിയ്ക്ക് അസുഗം ഉള്ള ത് തന്റെ വീട്ടുകാർക്ക് അറിയാത്ത പോലെ അല്ല...എന്റെ വീട്ടുകാർക് അറിയാം....അമ്മുവും തിരിച്ചടിച്ചു... അപ്പൊ നി..പറഞ്ഞത്..എനിയ്ക്കും നിന്നെ പോലെ വട്ടാണ് എന്നല്ലേ..ഹരൻ അമ്മുവിനു നേരെ തിരിഞ്ഞു... ശെടാ...അതിനു താൻ ചൂടാവുന്നത് എന്തിനാ...മനുഷ്യന് ഒരു സത്യവും പറയാൻ പാടില്ലേ... എനിയ്ക്ക് വട്ടാണെന്നു ഞാൻ സമ്മതിച്ചു...പക്ഷെ താൻ തന്റെ കാര്യം അംഗീകരിയ്ക്കാത്തതാ എനിയ്ക്ക് മനസിലാവാത്തത്.... സത്യത്തിൽ തനിയ്ക്ക് വട്ടുണ്ട് എന്നു സ്വയം പറയുന്നവർക്കാണ് വട്ടില്ല എന്നു സാദാരണ പറയുന്നത്...ഈ വട്ടുള്ളവർ എപ്പോഴും തനിയ്ക്ക് വട്ടില്ല എന്നാ പറയുന്നത്....വല്ലോം മനസിലായോ...അമ്മു ചോദിച്ചതും.. ഉം..മനസിലായി... നിനക്ക് മുഴുത്ത വട്ടാടി.... കോപ്..ഏത് നേരത്താണോ..ഇതിനോടെല്ലാം സംസാരിയ്ക്കാൻ തോന്നിയത്....

(ഹരൻ ആരോടെന്നില്ലതെ പറഞ്ഞു എങ്കി താൻ തന്റെ വായിൽ ടേപ് എടുത്തു ഒട്ടിയ്ക്ക്.. നേർത്തത്തെ അവതരം കണ്ടു...എന്നോട് എന്തോ ഉണ്ടെന്നു തോന്നിയ എന്നെ വേണം പറയാൻ...അമ്മു സ്വയം പറഞ്ഞു.... അതേ...എനിയ്ക്ക് വിശക്കുന്നു...വല്ലോം കഴിയ്ക്കാം....(അമ്മു ആദ്യം നി..പോയി കുളിച്ചിട്ടു വാ...അല്ലാതെ ഒരു തുള്ളി വെള്ളം കുടിയ്ക്കാൻ പറ്റില്ല...എന്നും പറഞ്ഞു ഹരൻ... ഫോണും പിടിച്ചു ബെഡിലേയ്ക്ക് ഇരുന്നു... എനിയ്ക്ക് വിശക്കുന്നു.. കഴിച്ചിട്ട്..കുളിയ്ക്കാം... പറ്റില്ല... ഇനി പറഞ്ഞത് കേൾക്കാതെ കഴിയ്ക്കാൻ ഇരുന്നാൽ ഫുഡും നിയും ഉൾപ്പെടെ പുറത്തു പോകും....ഹരൻ ഗൗരവത്തിൽ പറഞ്ഞതും... അമ്മു നേരെ ടവലും എടുത്തു ഹരനെയും ഉള്ളിൽ ചീത്ത വിളിച്ചു ഫ്രഷ് ആവാൻ പോയി... അമ്മു ഫ്രഷ് ആയി ഇറങ്ങിയതും രണ്ടു പേരും കൂടി ഒരുമിച്ചിരുന്നു ഫുഡ് കഴിയ്ക്കാൻ തുടങ്ങി.. അതേ...ഇവിടെ കാണാൻ പറ്റുന്ന സ്ഥലങ്ങൾ ഒന്നും ഇല്ലേ....അമ്മു ഹരനോട് ചോദിച്ചു... കാണാൻ പറ്റുന്ന സ്ഥലങ്ങൾ എല്ലാം ഉണ്ട്..പക്ഷേ നമ്മൾ പോണില്ല....പോരെ...എന്നും പറഞ്ഞു..ഹരൻ ഫുഡ് കഴിച്ചു എണീറ്റു...പോയി... ഹും.....ജാഡ...പരട്ട...എന്നും പറഞ്ഞു അമ്മുവും ഫുഡ് കഴിച്ചു എണീറ്റു.... ഹരൻ താഴെ വിളിച്ചു..... ഫുഡ് കൊണ്ടു വന്നത് കൊണ്ടു പോകാൻ പറഞ്ഞു....

കുറച്ചു കഴിഞ്ഞതും വേറൊരു പയ്യൻ വന്നു എല്ലാം കളീൻ ആക്കി...രണ്ടുപേർക്കും ഓരോ പുഞ്ചിരിയും നൽകി പോയി..... അവൻ പോയതും റൂമും ലോക്ക് ചെയ്തു...ഹരൻ ബെഡിൽ ചെന്നു നീണ്ടു നിവർന്നു കിടന്നു.... നിനക്ക് കിടക്കാൻ ഉദ്ദേശം ഒന്നും ഇല്ലേ...(ഹരൻ എന്തേ..... എങ്കി ആ ലൈറ്റ് ഒന്നു അണയ്ക്കാൻ ആയിരുന്നു...മനുഷ്യന് ഒന്നു ഉറങ്ങണം...എന്നും പറഞ്ഞു ഹരൻ തലയിണയിൽ മുഗം അമർത്തി.... പിന്നെ താൻ എന്ത് പൂരം കാണാനാ...ഇങ്ങനെ നിക്കുന്നെ...എന്നു സ്വയം പറഞ്ഞു...അമ്മു ലൈറ്റും അണച്ചു അമ്മുവും കയറി കിടന്നു.... ** പിറ്റേന്ന് രാവിലെ തന്നെ എന്തൊക്കെയോ...ബഹളം കേട്ടാ അമ്മു കണ്ണു തുറക്കുന്നത്.. എന്തുവ മനുഷ്യ....രാവിലെ തന്നെ ഉറങ്ങാനും സമ്മതിയ്ക്കില്ലെ.....അമ്മു കണ്ണും തിരുമി എണീറ്റു കൊണ്ട് ചോദിച്ചു... പെട്ടന്ന് റെഡി..ആവ്..കൃത്യ സമയത്ത് തന്നെ എത്തണം....മനസിലായോ....എന്നും പറഞ്ഞു..ഹരൻ റേഡിയാവാൻ തുടങ്ങി... പുല്ല്.... എന്നും പറഞ്ഞു..അമ്മു ബെഡിൽ നിന്നും എണീറ്റു...ആടി ആടി ബാത്ത്റൂമിലേയ്ക്ക് പോവൻ തുടങ്ങിയതും അതേ.

.ഉറങ്ങി തൂങ്ങി നിൽക്കാൻ ഒന്നും പറ്റില്ല....പെട്ടന്ന് റെഡി യാവണം.... ഞാൻ ഒന്ന് പുറത്തേയ്ക്ക് പോകുവാ...ഞാൻ വന്നിട്ടു വാതിൽ തുറന്നു തരം..എന്നും പറഞ്ഞു റൂമും ലോക്ക് ആക്കി ഹരൻ പോയി.. അമ്മു എല്ലാം മൂളി കേട്ട്ടവലും എടുത്തു ഫ്രഷ് ആവനും.... തലയിൽ കൂടി തണുത്ത വെള്ളം വീണതും നല്ലതു പോലെ ഉറക്കം തെളിഞ്ഞു... പെട്ടന്ന് തന്നെ ഫ്രഷ് ആയി...ഡ്രെസ് ഇടാൻ ഭവിച്ചപ്പോഴാ...പറ്റിയ അമളി മനസ്സിലാവുന്നത്.... ചെ...ഉറക്ക പ്രാന്തിൽ ഡ്രസ് മറന്നു.... എടുത്തു തരാൻ ആണെങ്കി അങ്ങേരും ഇല്ലല്ലോ... പുറത്തിറങ്ങി എടുത്തലോ..... ഹരു എങ്ങാനും വരോ....എന്നും പറഞ്ഞു...ബാത് ടാവലും ഉടുത്തു...അമ്മു ബാത് റൂം തുറന്നു തല പയ്യെ വെളിയിലേക്ക് ഇട്ടു നോക്കി.... ഓടി പോയി.മുറി.അങ് ലോക്ക് ആക്കി.... എന്നിട്ട്..ബാഗ് തുറന്നു ഡ്രസ് എടുത്തു... ആ ഡ്രെസ് മൊത്തത്തിൽ ഒന്നു നോക്കീ.. ഉം..കൊള്ളാം തരക്കേഡ് ഇല്ല...എന്നും പറഞ്ഞു...ഡ്രെസ് മാറാൻ തുടങ്ങിയതും വാതിലിൽ തട്ട് കേൾക്കാൻ തുടങ്ങിയതും ഒത്തായിരുന്നു... ഇതരാപ്പാ.... ഇനി ഹരൻ ആണോ...അതോ... ആരാ....

.(അമ്മു നിന്റെ കാലൻ..മര്യാദിയ്ക്ക് വാതിൽ തുറക്കേടി....ഹരൻ പുറത്തു നിന്നും വിളിച്ചു കൂവി... ഓഹ്...എന്റെ കാലൻ..ആയിരുന്നോ...അമ്മു മനസിൽ പറഞ്ഞു... അതേ ഒരു 10 മിനിറ്റ്...ഇപ്പൊ തുറക്കാം.... എന്നും പറഞ്ഞു അമ്മു ഡ്രെസ് എടുത്തതും.... പറ്റില്ല....അതിനകത്ത് കിളയ്ക്കുക ഒന്നും അല്ലല്ലോ....ഹരൻ പുറത്തു നിന്നും ചൂട് ആയി... ഹോ..ഇങ്ങേരെ ഞാൻ...എന്നും പറഞ്ഞു അമ്മു എടുത്ത ഡ്രെസ് ബെഡിലേയ്ക്ക് ഇട്ടു...കലിപ്പിൽ പോയി വാതിൽ തുറന്നു... നിനക്കു എന്താ ഇതിനകത്തു പണി...ഹരൻ അകത്തേയ്ക്ക് കയറി കൊണ്ട് ചോദിച്ചു.. തനിയ്ക്ക് എന്നെ കണ്ടിട്ട് എന്തു തോന്നുന്നു....അമ്മു കലിപ്പിൽ ചോദിച്ചതും.... നിന്നെ കണ്ടിട്ട് എനിയ്ക്ക് എന്ത് തോന്നാൻ..എന്നും പറഞ്ഞു ഹരൻ അമ്മുവിനെ നോക്കിയതും.... ഹരൻ കുറച്ചു നേരം തറഞ്ഞു നിന്നു...പോയി... കാരണം അമ്മു കുളികഴിഞ്ഞ വേഷത്തിൽ നിക്കുന്നു...തലയിൽ നിന്നും വെള്ളം ഇറ്റു വീഴുന്നുണ്ട്..... ഹരൻ ആണെങ്കി കുറച്ചു നേരം അമ്മുവിനെ തന്നെ നോക്കി നിന്നു.... ഇവള് മനുഷ്യനെ വഴി തെറ്റിയ്ക്കും.....

ഹരൻ മനസിൽ പറഞ്ഞു... അതേ..എന്തുവ ഈ നോക്കുന്നത്.... ഇതുവരെയും എന്നെ കണ്ടിട്ടില്ലേ....അമ്മു ചോദിച്ചതും... ഞാൻ കണ്ടത് പറഞ്ഞാൽ..മോള് ഇവിടെ ഇങ്ങനെ നിൽക്കില്ല....ഹരൻ മനസിൽ പറഞ്ഞു.. നോക്കാൻ പറ്റിയ ഒരു ചള്ക്ക്...പോയി റെഡി ആവടി... എന്നും പറഞ്ഞു ഹരൻ ലാപ്പും ഫയലും ഒക്കെ എടുത്തു വെച്ചു... ഹും...എന്നെ എന്ത് നോക്കാൻ കൊള്ളില്ലേ... ഡോ..എന്നെയും ആൾക്കാർ നോക്കും...അതിനുള്ള മെന ഒക്കെ എനിക്കും ഉണ്ട്...ഹും കുറച്ചു മാംസം കൂടിയത്തിന്റെ അഹങ്കാരമാ...തെണ്ടി..എന്നും പറഞ്ഞു...പുച്ഛിച്ചു കൊണ്ട് അമ്മു ഡ്രെസ്സും എടുത്തു തിരിഞ്ഞതും...നിലത്തു കിടന്ന വെള്ളത്തിൽ തെറ്റി ഭൂമിയെ സാഷ്ടാംഗം പ്രണമിയ്ക്കാൻ പോയതും ഒത്തായിരുന്നു.. ഈശോയെ എന്നും വിളിച്ചു വീഴാൻ തുടങ്ങിയതും..അമ്മു കണ്ണു ഇറുക്കി അടച്ചു... നോക്കുമ്പോൾ.... ഞാൻ വീണില്ലേ.......ഇതെന്താ ഇങ്ങനെ എന്നും പറഞ്ഞു...നോക്കിയപ്പോൾ...ഹരൻ...അവളെ ചുറ്റി പിടിച്ചിട്ടുണ്ട്.... അപ്പൊ തന്നെ ഹരൻ അവളെ നേരെ നിർത്തി... എവിടെ നോക്കിയാടി നടക്കുന്നത്....

തറയിൽ വെള്ളം കിടക്കുന്നത് കാണാൻ വയ്യേ...... ഹരൻ ചൂടായി.. ശെടാ...ഒന്നു സഹായിച്ചതിനു ആണോ...ഇങ്ങേരു ഇങ്ങനെ... സാദാരണ ഇങ്ങനെ ഒക്കെ വന്നാൽ...ഉള്ള അവസ്ഥ.. ഇവിടെ മാത്രം...അമ്മു തിങ്കി നിയെന്താടി..ഈ ആലോചിക്കുന്നെ....(ഹരൻ തന്നെ കെട്ടിയ നേരത്ത് .....വേറെ ഏതേലും മുതൽ ആയിരുന്നേൽ...ഇവിടെ ഇങ്ങനെ ഒരു സീനിൽ ഇവിടെ ഇപ്പൊ ഒരു പൂങ്കാവനം ആക്കിയേനെ....എന്നും പറഞ്ഞു...നേടുവീർപ്പ് ഇട്ടു അമ്മു തിരിഞ്ഞതും.....ഹരൻ അമ്മുവിനെ പിടിച്ചു വലിച്ചു...നേരെ ബെഡിലേയ്ക്ക് ഇട്ടതും ഒത്തായിരുന്നു... തനിയ്ക്ക് പ്രാന്ത് ആണൊടെ...മിനിറ്റിനു മിനിറ്റിനു എന്നെ എടുത്തു എറിയാൻ...അമ്മു കലിപ്പിൽ ഹാരനെ നോക്കി പറഞ്ഞു കൊണ്ട്...കട്ടിലിൽ നിന്നും എണീറ്റു... ഹരൻ...ചിരിച്ചു കൊണ്ട് അവൻ ഇട്ടിരുന്ന ഷർട്ട്. പയ്യെ ഊരാൻ തുടങ്ങി.... താ...താൻ എന്താ ചെയ്യണേ....അമ്മു ഞെട്ടികൊണ്ട് ചോദിച്ചു... നിയല്ലേ പറഞ്ഞത് വേറെ വല്ലവരും ആയിരുന്നേൽ ഇവിടൊരു പൂങ്കാവനം ആക്കിയേനെ എന്നു... എന്തായാലും ഞാൻ ഇവിടെ ഉണ്ടല്ലോ...അപ്പൊ നിന്റെ ആഗ്രഹം അങ് നടപ്പിലാക്കാൻ ഞാൻ അങ് തീരുമാനിച്ചു....എന്തേ...ഹരൻ ഷർട്ട് മാറ്റി ഇട്ടുകൊണ്ട് പറഞ്ഞു... ദൈവമേ....അപ്പോഴത്തെ ഒരു ആവേശത്തിൽ പറഞ്ഞതാ...

ഭർത്താവ് തൊടുന്നതിനു കുഴപ്പം ഒന്നും ഇല്ല...എന്നാലും..പെട്ടന്ന്... ദേ.. ചെക്ക എനിയ്ക്കും കണ്ട്രോള് വളരെ കുറവാ..അമ്മു മനസിൽ പറഞ്ഞു ദയനീയം ആയി ഹാരനെ നോക്കി... എന്താടി..നോക്കുന്നത് ....എന്നുമ്പപറഞ്ഞു ഹരൻ അമ്മുവിനു മുകളിൽ ആയി...കൈ കുത്തി നിന്നു... അമ്മുവിനാണെങ്കി..ഉള്ളിൽ നിന്നും വിറയലും ഉണ്ട്..കൂടെ വേറെ എന്തൊക്കെയോ..തോന്നുന്നും ഉണ്ട്....ആകെ അവിഞ്ഞ അവസ്‌ഥ.. എന്താടി...ഇപ്പൊ നാവ് ഇല്ലേ..ഹരൻ അവളുടെ കവിളിൽ തഴുകി കൊണ്ട് ചോദിച്ചു... അമ്മു ഇപ്പൊ തോറ്റു കൊടുത്താൽ......പിന്നെ പറഞ്ഞിട്ടു കാര്യം ഇല്ല...കട്ടയ്ക്ക് നിൽക്ക്....അമ്മു സ്വയം പറഞ്ഞു.... ഹരൻ ആണെങ്കി...ആ സമയം മുഴുവൻ അവളുടെ കണ്ണുകൾ ചലിയ്ക്കുന്നത് തന്നെ നോക്കി നിൽക്കുക ആയിരുന്നു... തനിയ്ക്ക്...എന്തോ സംഭവിയ്ക്കുന്നുണ്ട്.... വൈരാഗ്യം കൊണ്ട്...പ്രതികാരം ചെയ്യാൻ ആണ്..എന്നൊക്കെ പറഞ്ഞു പടിപ്പിച്ചിട്ടും മറ്റെന്തോ....ഇവളിലേക്ക് എന്നെ അടുപ്പിടിക്കുന്നുണ്ട്... ആദ്യം ഒക്കെ എന്നെ നാണം കെടുത്തിയത്തിന് പക പോകാൻ ഉള്ള...ആഗ്രഹം ഉണ്ടായിരുന്നുണെങ്കിലും..ഇപ്പൊ എന്തോ.... മനപൂർവം എന്നെ തന്നെ എന്തൊക്കെയോ ബോദിപ്പിയ്ക്കാൻ വേണ്ടി....എന്തൊക്കെയോ...

.എന്നും മനസിൽ പറഞ്ഞു ഹരൻ അമ്മുവിനെ തന്നെ നോക്കി കിടന്നു.... അമ്മു നോക്കുമ്പോൾ ഹരൻ അവളെ തന്നെ നോക്കി കിടക്കുന്നു... ഇങ്ങേർക്ക് ഇത് എന്തു പറ്റി...ഇനി വല്ലതും അടിച്ചു പോയോ.... ഡോ....മനുഷ്യനെ...അമ്മു ഹരനെ തട്ടി വിളിച്ചതും ശൂ....... എന്നും പറഞ്ഞു....ഹരൻ അവളുടെ ചുണ്ടിൽ തന്നെ വിരൽ അമർത്തി... അമ്മു ആണെങ്കി അവനെയും വിരലിനെയും മാറി മാറി നോക്കി തലയാട്ടി.... ഹരൻ പയ്യെ ചിരിച്ചു കൊണ്ട്....അവളിലേക്ക് അടുത്തു... അമ്മു ആണെങ്കി കണ്ണുകൾ ഇറുക്കി അടച്ചു.... ഹരൻ അവളുടെ ചെവിയുടെ ഭാഗത്തു പോയി..... sorry........ എന്നും പറഞ്ഞു ഹരൻ അവിടെ അമർത്തി ചുംബിച്ചു... എന്താ.....അമ്മു ഞെട്ടി ചോദിച്ചതും.... ഹരൻ ഞെട്ടി..പിടഞ്ഞു എണീറ്റു മാറി.... എന്തോ...വെപ്രാള പെട്ടു ഷർട്ടും എടുത്തു ഇട്ടു പുറത്തേയ്ക്ക് പോയി... അതേ...പെട്ടന്ന് റെഡി യാവ്...എന്നും പറഞ്ഞു വാതിലും അടച്ചു...

അമ്മു ആണെങ്കി അന്തം വിട്ടു നിന്നു.. ഇത്..വിശ്വസിയ്ക്കാവോ..അതോ...മുൻപത്തെ പോലെ എങ്ങാനും...ആവോ... അമ്മു...അങ്ങനെ അങ്. നമ്പണ്ട....ചിലപ്പോ ഇതും അഭിനയം ആണെങ്കിലോ....എന്തായാലും എവിടെയോ..എന്തോ..പോയിട്ടുണ്ട് ചെക്കന്....എന്നും പറഞ്ഞു എണീറ്റു...അമ്മു പെട്ടന്ന് തന്നെ റെഡിയായി....വാതിൽ തുറന്നു വെച്ചു... പിന്നെ പെട്ടന്ന് തന്നെ....രണ്ടും റെഡി യായി...താഴേയ്ക്ക് പോയി... അവിടെ അടുത്തുള്ള ഹാളിൽ ആയിരുന്നു എല്ലാം അറെൻജ് ചെയ്തിരുന്നത്..അതുകൊണ്ട്ട്. തന്നെ ഹരനും അമ്മുവും അങ്ങോട്ടു വിട്ടു.... ആഹാ..ഇതു കൊറേ ഉണ്ടല്ലോ....അമ്മു അവിടെ കൂടിയിരിക്കുന്ന ആൾക്കാരെ കണ്ടു അമ്മു പറഞ്ഞു... ടി....ഇത് ബിസിനസ് ഫീൽഡിലെ മീറ്റിങ് ആണ്.... കുളം തൊണ്ടരുത്.....എന്നും പറഞ്ഞു...ഹരൻ അവർക്കിടയിലേയ്ക്ക് പോയി.. അമ്മു ആണെങ്കി ഒരു ലോഡ് പുഛം ഇറക്കി..പിറകെയും............ തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story