പ്രണയം: ഭാഗം 28

pranayam archana

രചന: അർച്ചന

മീറ്റിങ് നടക്കുന്നതിന്റെ..അവിടെ തന്നെ അമ്മുവും സ്ഥാനം ഉറപ്പിച്ചു... അവിടെ നടക്കുന്നത് ഒന്നും മനസ്സിലായില്ല എങ്കിലും...ക്ലാസ്സിലെ സാറിനെ ബോഡിപ്പിയ്ക്കാൻ എന്തൊക്കെയോ അറിയാം എന്ന ഭവത്തിൽ എല്ലാരും ഇരിയ്ക്കില്ലേ...അത്തരം ഒരു ഭാവത്തിൽ അമ്മുവും ആ ഹാളിൽ നിന്നു... എല്ലാരു.ഓരോന്ന് പറഞ്ഞു തകർക്കുന്നുണ്ട്.. കൂട്ടത്തിൽ അമ്മു ആണെങ്കി കോട്ടു വാ ഇട്ടും... ഒരു വിധം പരിപാടി എല്ലാം അവസാനിച്ചതും എല്ലാരും കയ്യും കൊടുത്തു പിരിയാറായി.... ഹവു...സമദാനം ആയി...തീർന്നല്ലോ....എന്നും പറഞ്ഞു തിരിഞ്ഞതും..... അയ്യമാ മുറ്റത്തൊരു മൈനാ.....(അമ്മു.. ആഹാ....നിയും ഉണ്ടാരുന്നോ....(മയൂരി പിന്നെ ഞാൻ ഇല്ലാതെ എന്ത് ആഘോഷം ....അമ്മു അതു മനസിലായി... PAയും MDയും ഒരു റൂമിൽ ആയിരുന്നല്ലോ...ആഘോഷം ആയിരിക്കും മയൂരി ഒരു പുച്ഛ ഭാവത്തിൽ പറഞ്ഞു... അതേടി..ഞങ്ങൾ അവിടെ കേക്ക് മുറിച്ചു തന്നെ ആഘോഷിച്ചു....അതിനു നിനക്ക് എന്താ... നിയും കൂടി വന്നിരുന്നേൽ ഒരു പീസ് തരമായിരുന്നു...അമ്മുവും വിട്ടുകൊടുത്തില്ല...

ഓഹ്...താൻ കുറച്ചു ഓവർ സ്മാർട്ട് ആണല്ലേ.... കണ്ടാൽ പറയില്ല....(മയൂ.. കണ്ടാൽ എങ്ങനെ പറയും...കേട്ടാലും കൊണ്ടാലും അല്ലെ അറിയാൻ പറ്റു... പിന്നെ തനിയ്ക്ക് എന്തായാലും മനസിലാവും അല്ലോ....അമ്മു കവിളിൽ തലോടി കൊണ്ട് പറഞ്ഞു.... നി..അധികം വിളയണ്ടേടി... നിനക്കുള്ളത് ഇവിടുന്നു ഇറങ്ങുന്നതിനു മുൻപ് തന്നെ തരും ..കൂടെ..നിന്റെ ബോസ്സിനുള്ളതും..അയാൾക്ക്...കുറച്ചു തലക്കനം കൂടുതൽ ആണ്... ഭാര്യയെ മാറ്റി...PAയും ആയി....ചെ...(മയൂ നി..ഒരു പാട് ചെ കാണിയ്ക്കണ്ട... കിട്ടാത്ത മുന്തിരി പുളിയ്ക്കും മോളെ...നിന്റെ കയ്യിൽ ഹരൻ സർ ഒതുങ്ങാത്തത്തിന്റെ ചോര്ക്ക് അല്ലെടി...നിനക്ക്.. പിന്നെ ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് നി അധികം നിന്നു വിയർക്കണ്ട...മാഡം ചെന്നാട്ടെ....എന്നും പറഞ്ഞു പുച്ഛിച്ചു കൊണ്ട്...അമ്മു അവളെ കടന്നു പോയി....

മയൂരി അമ്മുവിന്റെ പറച്ചില് കേട്ടു ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി....നിന്നു... ഹരൻ...പരിപാടി എല്ലാം കഴിഞ്ഞു അമ്മുവിനെ നോക്കുമ്പോൾ അമ്മുന്റെ പൊടി പോലും ഇല്ല കണ്ടു പിടിയ്ക്കാൻ... ഇവളിത് എവിടെ പോയി...ഇത്രയും നേരം ഇവിടെ ഉണ്ടാരുന്നത് ആണല്ലോ...ഇത്ര പെട്ടെന്ന് ഇത് എവിടെ പോയി...എന്നും പറഞ്ഞു ഹരൻ അമ്മുവിനെ തിറക്കി പുറത്തേയ്ക്ക് പോയതും.... ആടാ... ആ മുതല് ഇവിടെയും വന്നു....ഞാൻ ശെരിയ്ക്ക് കൊടുത്തിട്ടുണ്ട്... എന്നും പറഞ്ഞു...അമ്മു ആരോടോ കര്യം പറയുന്നത് ആണ് ഹരൻ കേൾക്കുന്നത്... നോക്കുമ്പോ അവിടെ ഉള്ള...തിട്ട പോലെയുള്ള സൈഡിൽ കയറി...ചന്നന പൂട്ട് ഇട്ടു ആരോടോ ഫോണിൽ സംസാരിയ്ക്കുവാണ് ഇവൾക്ക് ഇങ്ങനെ കാറി കൂവി സംസാരിയ്ക്കാൻ ആണെങ്കി ഫോൺ എന്തിനാ..... ടി.........ഹരൻ കലിപ്പിൽ വിളിച്ചതും.... അമ്മു തല പൊക്കി നോക്കി.... നോക്കുമ്പോൾ ഒരുത്തൽ ദഹിപ്പിച്ചു നോക്കി നിൽക്കുന്നു.. അക്കു...നിന്റെ അളിയൻ...ദേ.. ഭസ്മസുരന് ഡ്യൂപ്പ് ഇടുന്നു...ഞാൻ പിന്നെ വിളിയ്ക്കാമെ...എന്നും പറഞ്ഞു...

അമ്മു ഫോൺ വെച്ചു.. എന്താ....(അമ്മു നിനക്ക് ഫോണിൽ സംസാരിയ്ക്കാൻ പോലും ഇങ്ങനെ നാലു പാടും കേൾക്കെ സംസാരിച്ചാലെ പറ്റുള്ളു.....(ഹരൻ ശെടാ.....ഇതെന്തു പാട്...മനുഷ്യന് ഒന്നു സംസാരിയ്ക്കണ്ടേ...എന്നും പറഞ്ഞു..അമ്മു എണീറ്റു... നി..സംസാരിച്ചോ...ആവശ്യം പോലെ സംസാരിച്ചോ...പക്ഷെ ഇവിടെ വേറെയും ആൾക്കാർ ഉണ്ടെന്നു ഓർക്കണം...നാട്ടുകാരെ മൊത്തം കേൾപ്പിയ്ക്കാൻ.. നിനക്ക് വിശപ്പ് ഒന്നും ഇല്ലേ...വല്ലോം വേണൊങ്കി..വാ...ഇല്ലേൽ ഇവിടെ തന്നെ സമാധി ആയിക്കൊ....എന്നും പറഞ്ഞു ഹരൻ മുന്നേ നടന്നു... വിശപ്പിന്റെ കാര്യം ആയത് കൊണ്ട് അമ്മു പിന്നെ ഒന്നും സംസാരിയ്ക്കാൻ പോയില്ല...ഹരന് പിറകെ വെച്ചു പിടിച്ചു.. രണ്ടും ഫുഡും കഴിച്ചു റൂമിലേയ്ക്ക് പോകാൻ ഭാവിച്ചതും...ഹരനെ ആരോ..വന്നു വിളിച്ചോണ്ട് പോയതും ഒത്തായിരുന്നു.... ഞാൻ വീണ്ടും പോസ്റ്റ്...

ഇങ്ങേർക്ക് എങ്ങോട്ട് തിരിഞാലും പരിച്ചയാക്കരു ആണല്ലോ.... എന്നും പറഞ്ഞു അമ്മു ഹരൻ പോയ റൂട്ടും നോക്കി...നിന്നു... രണ്ടും കൂടി എന്തൊക്കെയോ പറയുന്നുണ്ട്... കൂടെ ഹരൻ ഇടയ്ക്കിടെ അമ്മുവിനെ നോക്കുന്നും ഉണ്ട്... എന്താണാവോ...അത്രയ്ക്ക് സീരിയസ് കാര്യം... എന്നും പറഞ്ഞു അമ്മു ഹരനെയും നോക്കി നീക്കുമ്പോൾ ഹരൻ അയാളും ആയി യാത്ര പറഞ്ഞു അമ്മുവിനു അടുത്തേയ്ക്ക് ചെന്നു... നമ്മൾ ഇന്ന് കൂടി..ഇവിടെ സ്റ്റേ ചെയ്യും..രാത്രി...എന്തോ..പാർട്ടി ഉണ്ട് പോലും... ഇവിടുത്തെ ക്ലബ്ബിൽ വെച്ചു...എന്നും പറഞ്ഞു ഹരൻ മുന്നേ നടന്നു... പാർട്ടി.... യെ...പൊളിയ്ക്കും... അല്ല.. ഡ്രെസ് ഒന്നും ഇല്ലല്ലോ...പിന്നെ എങ്ങനെ...അമ്മു മനസിൽ പറഞ്ഞു... അതേ...പാർട്ടിയ്ക്ക് ഡ്രെസ് ഒന്നും എടുത്തില്ലല്ലോ...പിന്നെ എങ്ങനെ പോകും...അമ്മു ചോദിച്ചതും ഇല്ലെങ്കി വരണ്ട...അത്ര തന്നെ.എന്നും പറഞ്ഞു ഹരൻ നടന്നു...

അല്ല.. അങ്ങനെ പറഞ്ഞാൽ എങ്ങനാ... ദേ.. ആദ്യത്തെ അല്ലെ...നമുക്ക് പോവാം..ഏതേലും ഒരു ഡ്രെസ്സിനു ഓർഡർ കൊടുത്താൽ കൊണ്ടു വന്ന് തരില്ലേ...(അമ്മു നിഷ്‌കു ആയി ചോദിച്ചു... എന്നെക്കൊണ്ട് പറ്റില്ല....(ഹരൻ എങ്കി..ഞാൻ പോയി വാങ്ങിച്ചോളാം....അല്ലേൽ ഞാൻ അച്ഛനെ വിളിച്ചു പറയാം...ദേവചൻ ഓർഡർ ചെയ്തു തരും...തന്റെ സഹായം വേണ്ടെങ്കിലോ...എന്നും പറഞ്ഞു..അമ്മു ഫോൺ എടുത്തതും.... ഹരൻ അപ്പോ തന്നെ ഫോൺ പിടിച്ചു വാങ്ങി..ബെഡിൽ ഇട്ടു...കോട്ട് മാറ്റി...വാതിലും അടച്ചു പുറത്തേയ്ക്ക് പോയി... ആ..അങ്ങനെ വഴിയ്ക്ക് വാ..മോനെ. ... തന്നെ കൊണ്ട് തന്നെ ഞാൻ എനിയ്ക്കുള്ള ഡ്രെസ് വെടിപ്പിയ്ക്കും മോനെ..എന്നും പറഞ്ഞു അമ്മു ഫോൻ എടുത്തു ഗെയിം കളിയ്ക്കാൻ തുടങ്ങി.. കുറച്ചു നേരം...ഗെയിം കളിച്ചു മടുത്തപ്പോ...tv വെച്ചു കാര്ട്ടൂണ് കാണാൻ തുടങ്ങി.... ചെ...ഇങ്ങേരു ഇതെന്താ വരാത്തത്...ഇത്രയും നേരം വേണോ..ഒരു ഡ്രെസ് എടുക്കാൻ എന്നും പറഞ്ഞു അമ്മു tv യും നോക്കി വാതിലും നോക്കി താണ്ടിയ്ക്ക് കയ്യും കൊടുത്തു ഇരുന്നു...

കുറച്ചു കഴിഞ്ഞു വാതിൽ തുറക്കുന്ന ശബ്ദം കേട്ടു നോക്കുമ്പോൾ...ആശാൻ രണ്ടു കവറും പൊക്കി പിടിച്ചു വരുന്നുണ്ട്... കിട്ടിയോ...എന്നും പറഞ്ഞു അമ്മു ചാടി ചെന്നു കവർ വാങ്ങി...തുറന്നു നോക്കി... ആദ്യത്തേത് തുറന്നപ്പോ ഹരനുള്ള...ഡ്രസ്... രണ്ടാമത്തേത് തുറന്നു നോക്കിയതും.... എന്തുവ...ഇത്..എന്നും പറഞ്ഞു..അമ്മു അതു പുറത്തെടുത്തു... മീൻ വലെ.....അമ്മു നിഷ്‌കു ആയി ചോദിച്ചു... ആ...ഞാൻ പാർട്ടിയ്ക്കാണ് എന്നു പറഞ്ഞപ്പോൾ അവിടെ ഉള്ള...പെണ്ണുങ്ങൾ എടുത്തു തന്നതാ....(ഹരൻ അമ്മു ഹാരനെ ഒന്നു നോക്കി... തനിയ്ക്ക് ഡ്രെസ് എടുക്കാനും അറിയില്ലേ...ഇതു അറിഞ്ഞിരുന്നെങ്കിൽ ഞാൻ വന്നേനെലോ...കൂടെ....ആക്ഛലി...ഇതെന്താ സാദനം...സാരി...ആണോ...അതോ...വേറെ വല്ലതും ആണോ....അമ്മു അതെടുത്തു ദേഹത്ത് വെച്ചുകൊണ്ട് ചോദിച്ചു... അങ്ങനെ ചോദിച്ചാൽ...

ആ... ഞാൻപോയിട്ടു ഇതാ കിട്ടിയത് വേണൊങ്കി ഇട്ട മതി...എന്നും പറഞ്ഞു...ഹരൻ പോയി... ഇങ്ങേരെ ഞാൻ... എന്നെ പറഞ്ഞാൽ മതി...ഞാനാണല്ലോ ഡ്രസ് എടുക്കാൻ പറഞ്ഞു വിട്ടത്...ഇതിപ്പോ എന്താ സംഭവം എന്നു എങ്ങനെ അറിയാന.. കൊറേ..വള്ളിയും കെട്ടും. . .ചുവപ്പും ഗോൾഡും കലർന്ന കളർ സൂപ്പർ.... ആ..കിട്ടിയത് കിട്ടി...ഇനി ഉള്ളത് വെച്ചു അഡ്ജസ്റ്റ് ചെയ്യാം..എന്നും പറഞ്ഞു അമ്മു ആ ഡ്രെസ് അതേ പോലെ മടക്കി വെച്ചു... പിന്നെ വൈകിട്ട് ആകാനുള്ള കാത്തിരിപ്പ് ആയിരുന്നു.. വൈകിട്ട് ആയതും...ഹരൻ പെട്ടന്ന് തന്നെ റെഡി ആയി.... അമ്മു ആണെങ്കി..ആ ഡ്രെസ്സും പിടിച്ചു യുദ്ധവും....ഒരുവിധത്തിൽ എല്ലാം സെറ്റ് ആക്കി...റെഡി ആയി.... കണ്ണാടിയിൽ നോക്കുമ്പോൾ തനിയ്ക്ക് ഇത്രയും വൃത്തിയും കോലവും ഉള്ളത് കണ്ട് അമ്മു തന്നെ ഞെട്ടി... പക്ഷെ...ഇതിൽ വയറു... കാണുന്നുണ്ട്...അതാ..പ്രശ്നം.. ആ .ഇനി വല്ല കുഴപ്പവും ഉണ്ടെങ്കിലും അങ്ങേരല്ലേ വാങ്ങിച്ചോണ്ട് വന്നത്....ഹും..എന്നും പറഞ്ഞു..അമ്മു റെഡി ആയി.... റെഡി ആയോ....

എന്നും ചോദിച്ചു കൊണ്ട് ഹരൻ വാതിലും തുറന്നു വന്നു നോക്കിയതും.... ഹരൻ കുറച്ചു നേരത്തേയ്ക്ക് അവളെ തന്നെ നോക്കി നിന്നു പോയി.... കീറി പറിഞ്ഞ പോലത്തെ ഡ്രസ് ആയിരുന്നു എങ്കിലും അവള് വൃത്തിയ്ക്ക് അത് ഉടുത്തിട്ടുണ്ട്... ഇതിന് ഇങ്ങനെ ഉള്ള ഡ്രെസ്സും ചേരുമോ...എന്നും വിചാരിച്ചു...ഹരൻ അമ്മുവിനെ തന്നെ മിഴിച്ചു നോക്കി നിന്നതും....അമ്മു ഹരന്റെ മുഗത്തു നോക്കി വിരൽ ഞൊടിച്ചു.... ഹലോ എന്തോ നോക്കി നിക്കുവാ.....അമ്മു ചോദിച്ചതും...ഹരൻ സ്വബോധത്തികെയ്ക്ക് വന്നു... എന്താ........(ഹരൻ അല്ല..സ്വന്തം ഭാര്യയെ തന്നെ നോക്കി വെള്ളം ഇറക്കുന്നത് കൊണ്ട് ചോദിച്ചതാ..... അമ്മു ചിരിയോടെ പറഞ്ഞതും.. അയ്യട...വെള്ളം ഇറക്കാൻ പറ്റിയ കോലം... കോലിൽ തുണി ചുറ്റിയ പോലെ ഉണ്ട്....ഞാനയോൻഡ് കൊള്ളാം..വേറെ വല്ലവരും ആയിരുന്നേൽ നിന്നെ എടുത്തു പാടത്ത് കോലം ആക്കി നിർത്തിയേനെ...വേണൊങ്കി...പെട്ടന്ന് വാ....ഇല്ലേൽ ഞാൻ പോവും എന്നും പറഞ്ഞു..ഹരൻ...പുറത്തേയ്ക്ക് ഇറങ്ങി... ഹും..അസൂയയാ... എന്നാലും ഞൻ അത്ര ഒണക്ക ചുള്ളി ഒന്നും അല്ലല്ലോ....

എന്നിട്ടും കാലൻ...പറഞ്ഞത് കേട്ടില്ലേ...എന്നും പിറു പിറുത്തു...കൊണ്ട് അമ്മുവും പിറകെ ഇറങ്ങി... ഹരൻ റൂം ലോക്ക് ചെയ്തു പിറകെയും... കാണാൻ തരക്കേടില്ല പെണ്ണ്....അല്ലേലും നമ്മടെ പെണ്പിള്ളേരെ കണക്ക് ഒന്നും വരില്ല...വേറെ ഒന്നും.... വാങ്ങിച്ചപ്പോ അത്ര വലുതായി ഒന്നും ഡ്രെസ് നോക്കാൻ പറ്റിയില്ല ....എന്തായാലും ഈ കളറും അവൾക്ക് ചേരുന്നുണ്ട്...അതിനു മാച്ചിങ് ആയ ഓർണമെന്സും.... ഇനി..പുകഴ്‍ത്തി പറചില് ഒന്നും വേണ്ട....ഇനി പറഞ്ഞിട്ട് വേണം...കൊമ്പത്ത് കയറാൻ....എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് ഹരൻ അവളുടെ പിറകെ നടന്നു... അല്ല എവിടെയാ പാർട്ടി..അമ്മു ഹരനെ നോക്കിക്കൊണ്ട് ചോദിച്ചു.... വാ... എന്നും പറഞ്ഞു ഹരൻ അമ്മുവിനെയും കൊണ്ട് പാർട്ടി നടക്കുന്ന ഭാഗത്തേയ്ക്ക് പോയി... അവിടെ വളരെ മനോഹരം ആയി തന്നെ അലങ്കരിച്ചിട്ടുണ്ടായിരുന്നു..ലൈറ്റും...വെള്ള കർട്ടനും...കൊണ്ട്...അതിമനോഹരം ആയിരുന്നു അവിടം...ഒരുപാട് ആൾക്കാർ...അവിടെ വന്നിട്ടുണ്ടായിരുന്നു...അമ്മു അതെല്ലാം നോക്കി കണ്ടും. ഹരൻ ആണെങ്കി...

അവളുടെ കണ്ണുകളിലെ തിളക്കവും മുഗത്തുള്ള ആകാംഷയും നോക്കി കാണുകയായിരുന്നു... ഹായ്...ഹരു...എന്നും വിളിച്ചു...മയൂരി അപ്പൊ തന്നെ അങ്ങോട്ടു വന്നു.... ഹരനും അമ്മുവും അവളുടെ വിളി കേട്ട്...അവളെ നോക്കി..... അമ്മു ആണെങ്കി അവളെ മൊത്തത്തിൽ ഒന്നു നോക്കി... ഇറുകിയ...സ്ലീവ് ലെസ് ബനിയൻ ടോപ്പ്... ബെസ്റ്റ്..... ഇതിനേക്കാൾ ഒന്നും ഉടുക്കാത്തത് ആയിരുന്നു ഭേദം...അമ്മു മനസിൽ പറഞ്ഞു... എന്താ ഹരു...ലേറ്റ് ആയത്....മയൂരി ഹരന്റെ അടുത്തേയ്ക്ക് ചെന്നു കൊണ്ട് ചോദിച്ചതും.... കാൾ മീ...ഹരൻ......ഹരൻ തറപ്പിച്ചു പറഞ്ഞതും... ഒപ്‌സ്...sorry... ഹരൻ... എന്നും പറഞ്ഞു മയൂ...അമ്മുവിനെ നോക്കി..അമ്മു ആണെങ്കി...ചിരി വിഴുങ്ങാൻ സ്രെമിയ്ക്കുന്നുണ്ട്... അയ്യേ..ഇതെന്താ..ഇമ്മാതിരി ഡ്രെസ്...ഒക്കെ... ഇത്തിരി സ്റ്റാന്ഡേഡ് ഉള്ള ഡ്രെസ് ഇട്ടു വന്നുടായിരുന്നോ...മിസ് അനാമിക...ദേ.. ഹരനെ നോക്കിയേ....മയൂരി കളിയാക്കി പറഞ്ഞതും... അയ്യോ..മയൂരി...ഇത് ഹരൂ...ഇഷ്ടപ്പെട്ടു എടുത്തോണ്ട് വന്നതാ...ഇദ്ദേഹത്തിന് ഇതാ ഇഷ്ടം...അല്ലാതെ...

തന്നെ പോലെ കയ്യും കാലും കാണിച്ചു ക്ലാസ്സ് ഉള്ള ഡ്രെസ് ഇഷ്ടം അല്ല... അല്ലെ...ഹരു..... അമ്മു ഹരനോട് ചേർന്നു നിന്നു പറഞ്ഞതും...മയൂരി എന്തോ പോലെ ആയി... അപ്പൊ..തന്റെ MDയെ പേര് ആണോ...വിളിയ്ക്കുന്നെ....മയൂരി വളഞ്ഞ വഴിയിൽ ചോദിച്ചതും... ഇവള് എന്നെ അങ്ങനെ വിളിയ്ക്കുന്നതാ എനിയ്ക്ക് ഇഷ്ടം...പിന്നെ ഇത് ഓഫീസ് ടൈം അല്ലല്ലോ...അപ്പൊ അവൾക്ക് ഇഷ്ടം ഉള്ളത് അവൾ വിളിച്ചു....but വേറെ ആരും അങ്ങനെ വിളിയ്ക്കരുത്...അത് എനിയ്ക്ക് ഇഷ്ടം അല്ല...ഹരൻ തറപ്പിച്ചു പറഞ്ഞതും...മയൂരി വളിച്ച ഒരു ഇളി പാസ് ആക്കി അവരെ അങ്ങോട്ടു ക്ഷണിച്ചു... അവര് ചെന്നു കുറച്ചു കഴിഞ്ഞതും പാർട്ടി ആരംഭിച്ചു...അത്രയും നേരം വെട്ടവും വെളിച്ചവും ആയി കിടന്ന സ്ഥലം പാർട്ടി തുടങ്ങിയതും ഇരുട്ടി കെട്ടി...കുറെ കളർ ലൈറ്റും കത്തിച്ചു.... പാർട്ടി തുടങ്ങിയപ്പോ..ഹരനെ വേറെ ആരൊക്കെയോ വന്നു വിളിച്ചോണ്ട് പോയി...അമ്മു ആണെങ്കി കട്ട പോസ്റ്റും... ചുറ്റും നോക്കിയപ്പോ വേറെ കൊറേ പെണ്ണുങ്ങൾ ഉണ്ട്...അവരൊക്കെ അവരുടെ ലോകത്ത്..

.ഓരോ കാര്യങ്ങളിൽ മുഴുകി ഇരിയ്ക്കുന്നു...മയൂരിയെ നോക്കിയപ്പോ അമ്മുവിനെ നോക്കി ഒരുലോഡ് പുച്ഛം ഇറക്കി പോയി.. അവളുടെ ഒരു പുച്ഛം....ഹും... ഇതൊരുമതിരി.. ഇതിനേക്കാൾ നല്ലത്...ഞാൻ റൂമിൽ തന്നെ ഇരിയ്ക്കുന്നത് ആയിരുന്നു.മെന്നും പറഞ്ഞു..അമ്മു അടുത്തു കണ്ട...കസേരയിൽ പോയി...ഇരുന്നു... കുറച്ചു കഴിഞ്ഞതും ഒരുത്തൻ വന്നു ഒരു വലിയ ഗ്ലാസ്സിൽ എന്തോ കളർ വെള്ളം കൊണ്ട് വെച്ചു ചിരിച്ചോണ്ട് പോയി.... ദൈവമേ ഇനി ഇത് എന്താണാവോ...ഇനി വല്ല കള്ളും...എന്നും പറഞ്ഞു ഒന്നു മണത്തു നോക്കി ചെറുതായി ഒന്നു ടെസ്റ്റ് ചെയ്തു... ഭാഗ്യം ആപ്പിൾ ജ്യൂസാ.... അമ്മു അതു...പയ്യെ കുടിച്ചു....ഹരനെ നോക്കുമ്പോൾ അവിടെയും അതു തന്നെ...കുടിയ്ക്കുന്നു... അമ്മു...പയ്യെ...ആ ജ്യൂസ് മുഴുവനും കുടിച്ചു...ഗ്ലാസ് അവിടെ വെച്ചു....കുറച്ചു നേരം...അവിടെ നടക്കുന്ന ബഹളവും നോക്കി ഇരുന്നു... **

ഹരൻ നോക്കുമ്പോൾ അമ്മു അവിടെയുള്ള ചെയറിൽ ഇരിക്കുന്നുണ്ട്.... ഭാഗ്യം....പെണ്ണിന് കുഴപ്പം ഒന്നും ഇല്ല...പാർട്ടി അല്ലെ എന്നും വെച്ചു ആരേലും വല്ലോം ചോദിച്ചിരുന്നേൽ ഇപ്പൊ ഇവിടെ ഒരു അടി കാണാമായിരുന്നു...ഹരൻ മനസിൽ പറഞ്ഞു...അവരുടെ സംസാരത്തിലേയ്ക്ക് തിരിഞ്ഞു... സംസാരിച്ചു കൊണ്ട് നിൽക്കുമ്പോ...അവരിൽ ഓരോരുത്തരും...ഒരോ ബ്രാൻഡ് എടുത്തു കഴിക്കുന്നുണ്ട്...തനിയ്ക്ക് നേരെ നീട്ടിയതും...ഹരൻ അത് വേണ്ട എന്നു പറഞ്ഞു...കാരണം..കുടിച്ചാൽ ശെരി ആവില്ല...അതും അവളുടെ കൂടെ....എന്നും പറഞ്ഞു നിന്നതും...മയൂരി...വേറൊരു ഗ്ലാസ്സിൽ എന്തോ കൊണ്ടു വന്നു... എന്താ..ഹരൻ...പാർട്ടിയ്ക്ക് വന്നിട്ടു ഒരു സിപ് പോലും എടുത്തില്ലല്ലോ...കഷ്ടം ഉണ്ട് കേട്ടോ... ദാ.... ഇത് കുടിച്ചോ...just ജ്യൂസ് ആണ്.... പാർട്ടിയ്ക്ക് വന്നിട്ടു ജാഡ ആണെന്നെ ഇവരെല്ലാം പറയു...ദാ... എന്നും പറഞ്ഞു മയൂരി ജ്യൂസ് നീട്ടിയതും...വേറെ നിവർത്തി ഇല്ലാതെ ഹരൻ ആ ജ്യൂസ് വാങ്ങി ...കഴിച്ചു.............. തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story