പ്രണയം: ഭാഗം 8

pranayam archana

രചന: അർച്ചന

രാത്രി.....2 മണി... അമ്മുവിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു... ഉറക്കത്തിൽ ആയിരിക്കുമ്പോ അതും നല്ല ഉറക്കത്തിൽ ആയിരിയ്ക്കുമ്പോ..ആരെങ്കിലും നമ്മളെ വിളിയ്ക്കുക ആണെങ്കിൽ...നമുക്ക് എന്ത് തോന്നും....അതുപോലെ നമ്മുടെ അമ്മുവിനും തോന്നി... ഫോൺ എങ്ങനെയോ തപ്പിപിടിച്ചു എടുത്തു...സ്ക്രീനിൽ നോക്കി .....ആളെ മനസിലായതും...തനി മലയാളി കൊണം എടുത്തു.... ടി..ടി...ചീത്ത വിളിയ്ക്കല്ലേ... എനിയ്ക്ക് ശെരിയ്ക്കും ഉറക്കം കിട്ടാത്തത് കൊണ്ടാ..(നിള നിനക്ക് ഉറക്കം കിട്ടുന്നില്ല എങ്കിൽ...നി..പോയി ഉറക്ക ഗുളിക വാങ്ങി തിന്നടി..എന്റെ ഉറക്കം കളയാതെ...(അമ്മു നി..ഇങ്ങനെ പറയറുതേടി... നിന്റെ ഐഡിയാസ് കാരണം...ഞാൻ ഇപ്പൊ ഈ വഴി ആയില്ലെടി.....എന്നും പറഞ്ഞു...നിള ഒരേ മോങ്ങൽ.... നട്ട പതിരാതി ഇരുന്നു നി മോങ്ങുന്നത് കേൾപ്പിയ്ക്കാൻ ആണൊടി കോപ്പേ നി എന്നെ വിളിച്ചത്....അമ്മു കോട്ടു വാ ഇട്ടോണ്ട് പറഞ്ഞു... ങ്ങീ..... നി കരയാതെ.....(അമ്മു പിന്നെ ഞാൻ എന്തോ ചെയ്യും....

അങ്ങേർക്കാണെങ്കി...ഞാൻ മേക്കപ്പും ഇട്ടു...ചുണ്ടിലും മിനുക്കി നടക്കുന്നതിനു ഒരു പരാതിയും ഇല്ല....അമ്പിള്ളേർക്ക് പൊതുവെ നാടൻ വേഷം അല്ലെടി ഇഷ്ടം...എന്നിട്ട് അങ്ങേർക്ക് ആണെങ്കി..കുമ്മായം പൂശിയ ചുവരിനോടാ താല്പര്യം....നി..ഒന്നു പറയെടി....അങ്ങേരുടെ ക്രീയേറ്റി വീറ്റിയിൽ നാടൻ...പെണ്കൊടിയെ കൊണ്ട് വരാൻ.....നിള പരാതിയുടെ കെട്ട് അഴിയ്ക്കാൻ തുടങ്ങി... ഞാൻ അതിനു എന്തു ചെയ്യുമെഡി.... നിന്റെ പിറകെ അക്കു നടക്കുന്നതിനു മുന്നേ നിനക്ക് അവനോട് ഒടുക്കത്തെ പ്രേമം...അവനാണെങ്കി മേക്കപ്പ് ഇട്ട സദനങ്ങളെയെ പിടിയ്ക്കു....അത് നിർത്താൻ ഞാൻ എന്റെ ഐഡിയ മൊത്തം ട്രൈ ചെയ്തു...അവസ്സാനം... നിനക്ക് വേണ്ടി..ഞാൻ..നിന്റെ മുഗത്തു വെള്ളം ഒഴിയ്ക്കാൻ നടക്കുന്ന മുതൽ ആയി പരിണമിച്ചു...എന്നിട്ട് അതിന്റെ പേരിൽ അവനോട് തല്ലു കൂടിയത് മിച്ചം...അവൻ നേരെ ആവും എന്നു എനിയ്ക്ക് ഒരു ഉറപ്പും ഇല്ല...(അമ്മു എനിയ്ക്ക് ഒന്നും അറിയണ്ട...എനിയ്ക്ക് ഈ പ്രശ്നത്തിന് ഇപ്പൊ ഒരു തീരുമാനം അറിയണം...

നിനക്ക് അറിയോ...അങ്ങേര്...എന്നെ പ്രേമിയ്ക്കാൻ വേണ്ടി..ഞാൻ എന്റെ മുഗത്തു മൊത്തം പെയിന്റ് അടിച്ച പോലെയാക്കി...ഇപ്പൊ കണ്ണാടിയിൽ നോക്കുമ്പോ എനിയ്ക്ക് തന്നെ ഞാൻ ഒരു സഞ്ചരിയ്ക്കുന്ന പെയിന്റ് കഥ ആയ തോന്നുന്നത്...നിള പറഞ്ഞതും....അമ്മുവിനു ചിരി പൊട്ടി... അധികം കിണിയ്ക്കാതെടി കോപ്പേ..എനിയ്ക്ക് ദേഷ്യം വന്നാലെ ഞാൻ തറയാ... തറ..നിന്റെ മോറ ചെക്കനെ ഞാൻ വെള്ളത്തിൽ പിടിച്ചു മൂക്കും...ഞാൻ..ഇനി ഒരാഴ്ച വെറും ഒരാഴ്ച കാക്കും...അതിനുള്ളിൽ അങ്ങേരുടെ ഈ മേക്കപ്പ് പ്രാന്ത് മാറിയില്ല എങ്കി....നോക്കിയ്ക്കോ..ഞാൻ അതിനു പെയിന്റ് കലക്കി കൊടുക്കും...എന്നും പറഞ്ഞു നിള ഫോൺ കട്ടാക്കി.. ദൈവമേ...പെണ്ണ് ഇനി പറഞ്ഞ പോലെ വല്ലതും... എന്നാൽ..പൊന്നു മോനെ അക്കു...നിന്റെ കാര്യം കട്ട പൊക..ആ...ഇനി..അവളുടെ പ്രശ്നത്തിന് എന്തെലും വഴി കാണണം...ഇല്ലേൽ അവൾ എന്നെ കൊല്ലും..ദൈവമേ..അവൻ പ്രേമിയ്ക്കുന്ന പെണ്ണ് എന്റെ ആത്മാർഥ കൂട്ടുകാരി ആണെന്ന സത്യം..ഈ അടുത്ത കാലത്തൊന്നും അക്കു .ഇക്കാര്യം അറിയില്ലേ..

.ചങ്കും ചോരയും കൂടി..എന്റെ പരിപ്പ് എടുക്കും...എന്നും പറഞ്ഞു അമ്മു നേരെ കട്ടിലേയ്ക്ക് വീണു.. (ഇപ്പൊ നിങ്ങൾക്ക് തന്നെ ചെറിയ ഒരു സംശയം തോന്നില്ലേ...നിള.. അമ്മുന്റെ കൂട്ട് ആയിരുന്നോ..എന്നു...സത്യത്തിൽ അതാണ് സത്യം..അക്കു പോലും അറിയാത്ത അവളുടെ..വേറൊരു കൂട്ട്... ആ കൂട്ടിന് അക്കു എന്ന കൂട്ടിനോട് മുടിഞ്ഞ പ്രണയം...അവനാണെങ്കി...അല്ലറ ചില്ലറ മേക്കപ്പ് ഇട്ട പെണ്കുട്ടികളോട് ആണ് ഇഷ്ടം...അതുമനസിലാക്കി നിള...അതുപോലെ പുട്ടിയും ഇട്ടു കാതിൽ തോരണവും തൂക്കി ഇറങ്ങി...അവസാനം..അവളോട് അവനു എന്തൊക്കെയോ..scrach തോന്നി...അവസാനം അമ്മു ഇടപെട്ട് അത് പ്രേമം ആക്കി...പക്ഷെ അവന്റെ...മേക്കപ്. പ്രേമം.മാറ്റാൻ മാത്രം പറ്റിയില്ല...അതിന്റെ വാഴക്കാ ഇപ്പൊ നടന്നത്....വല്ലോം മനസിലയോ...) അങ്ങനെ പിന്നെയും ദിവസങ്ങൾ കടന്നു പോയി... ഹരൻ അന്ന് കണ്ടതിനു ശേഷം...അമ്മുവിനെ പലയിടത്തും വെച്ചു കണ്ടെങ്കിലും...അവൻ പിന്നെ പ്രേശ്നത്തിനൊന്നും പോയില്ല... അമ്മു ആണെങ്കി...

അന്നു മറന്നതാ...ഹരനെ...പിന്നെ അക്കാര്യം ഓർത്തെ ഇല്ല.. ഇതിനിടയ്ക്ക് പല ദിവസവും അമ്മു നിളയുടെ മേക്കപ്പ് മാറ്റുന്ന കാര്യം പറഞ്ഞു..മനസിലാക്കാൻ ശ്രെമിച്ചു...എവിടന്നു....അക്കു അവന്റെ നിലപാടിൽ തന്നെ ഉറച്ചു നിന്നു.. ഒരാഴ്ച തികഞ്ഞ ദിവസം...രാവിലെ നിള അമ്മുവിനെ വിളിച്ചു..... എന്താടി...രാവിലെ..തന്നെ...(അമ്മു നിങ്ങള് ഇന്ന് വരില്ലേ....(നിള.. വരാതെ എവിടെ പോകാൻ...(അമ്മു അപ്പൊ..വരുമ്പോ തന്നെ അക്കുന്നുള്ള കണി മുന്നിൽ കാണും...കേട്ടോ...പിന്നെ ഇത് അവനോട് പറയല്ലേ...അങ്ങേരുടെ ഒരു പുട്ടിയും പെയിന്റും... പെയിന്റ് തേയ്ക്കാതെ എന്നെ മനസിൽ കുടി ഇരുത്താൻ പറ്റുമോ..എന്നു ഞാൻ ഒന്ന് നോക്കട്ടെ...അപ്പൊ ശെരിയെടാ...കോളേജിൽ കാണാവേ...ബൈ...എന്നും പറഞ്ഞു..നിള ഫോൺ വെച്ചു.. ദൈവമേ..അവൾ എന്ത് കണിയ കാണിയ്ക്കാൻ പോകുന്നത്..ആ കണിയിൽ ചെക്കൻ വീണില്ല എങ്കിൽ.... ആ...വരുന്നിടത്തു വെച്ചു കാണാം...എന്നും പറഞ്ഞു....അമ്മു...റെഡി ആയി..താഴേയ്ക്ക് വിട്ടു....

അക്കുവിനോടൊപ്പം കോളേജിൽ പോണ വഴിയും...അമ്മുവിന്റെ ചിന്ത ഇതു തന്നെ ആയിരുന്നു... കോളേജിൽ എത്തി വണ്ടി പാർക്ക് ചെയ്യുമ്പോഴും...അമ്മു വേറെ എവിടേയോ ആയിരുന്നു... അവള്..ഫ്രണ്ടിൽ തന്നെ കാണും എന്നു പറഞ്ഞിട്ടു എന്തിയെ....അമ്മു ചുറ്റും കണ്ണോടിച്ചു കൊണ്ട് മനസിൽ പറഞ്ഞു... നി..ഇത് ആരെയ നോക്കുന്നെ....അവളുടെ നിൽപ്പ് കണ്ട് അക്കു ചോദിച്ചു... ഏയ്‌ഞാൻ ആരെ നോക്കാൻ...നി..വാ....എന്നും പറഞ്ഞു..അമ്മു മുന്നോട്ട് നടക്കാനായി ഭാവിച്ചതും...മുന്നിൽ കണ്ട കാഴ്ച കണ്ട് അമ്മു ഒന്നു അന്താളിച്ചു നിന്നു....അക്കുവിനെ അവസ്ഥയും മറിച്ചല്ലയിരുന്നു... നിള..... അക്കു നോക്കുമ്പോ...ഒരു..റെഡ് അനാർക്കലിയിൽ സിമ്പിൾ ആയി..ഒരുങ്ങി നിൽക്കുന്നു...മുഖത്തെ പെയിന്റ് മുഴുവൻ കഴുകി കളഞ്ഞപ്പോ...മുഗത്തു കുറച്ചു വെട്ടം വെച്ച പോലെ അക്കുവിന്...തോന്നി... അമ്മൂസെ...എന്നും പറഞ്ഞു നിള ഓടി വന്നു അമ്മുവിനെ കെട്ടി പിടിച്ചു..അമ്മു തിരിച്ചും.. ടി..നി..ലുക്ക് ആയിട്ടുണ്ടല്ലോ..(അമ്മു. സത്യം...thanku thanku...(നിള പിന്നെ അവരായി..

അവരുടെ പാട് ആയി..എന്ന പോലെ രണ്ടും കൂടി അടയും ചക്കരയും കണക്ക്...സംസാരിച്ചു നടന്നു പോയി..അക്കു പിറകെയും അക്കു വിനാണെങ്കി സംഭവം ഒന്നും കത്തിയില്ല... ജന്മ ശത്രുക്കൾ പോലെ മുന്നിൽ നിന്ന രണ്ടെണ്ണം..കഴിഞ്ഞ ജന്മത്തിലെ...ഉള്ള കൂട്ട് പോലെ...ഒട്ടി പോകുന്നു... എവിടെയോ എന്തോ തകരാർ പോലെ.... അക്കു സംശയ ഭാവത്തിൽ രണ്ടിനെയും നോക്കുന്നുണ്ട് എങ്കിലും..അമ്മു അല്ലാതെ നിള തിരിഞ്ഞു പോലും നോക്കുന്നില്ല... അപ്പൊ..ശെരിയെടി..ഞാൻ..പോണേ...എന്നും പറഞ്ഞു ടാറ്റയും പറഞ്ഞു അവള്...പോയി... നിള പോയതും..അക്കു അമ്മുവിനെ അങ് പൊക്കി... ടി..സത്യം പറ.. എന്താ ഇപ്പോ നടന്നത്...(അക്കു എന്ത് നടന്നു എന്ന്..(അമ്മു ടി..കളിയ്ക്കല്ലേ... നിയും നിളയും തമ്മിൽ എന്താ ബന്ധം....(അക്കു ഒരു 'ള' ബന്ധം..അത്രേയുള്ളൂ...അമ്മു ആക്കി പറഞ്ഞു.. ടി കോപ്പേ . നിയും അവളും എങ്ങനെ....ഇത്ര..പരിചയം എന്നാ...(അക്കു ഓഹ്..അതോ..അത്..(അമ്മു അത്..... ഓഹ്..അത്...എന്റെ ഒളിച്ചിരുന്ന.ചങ്ക് കൂട്ടു കാരിയാ......

അമ്മു ഇളിച്ചോണ്ട് പറഞ്ഞു... അക്കു സംശയ ഭാവത്തിൽ ഒന്നു നോക്കി... നി..നോക്കുക ഒന്നും വേണ്ട... അവള് നമ്മടെ കൂടെ പണ്ട് മുതലേ ഒരുമിച്ച പഠിച്ചത്...പക്ഷെ നിനക്ക് അറിയില്ല..എന്നേയുള്ളു.. കാരണം..അവള് വേറെ ക്ലാസ് ആയിരുന്നു... ഒരിയ്ക്കൽ..നിന്നെ വായി നോക്കി ഇരുന്ന അവളെ ഞാൻ ചാടി കേറി വഴക്കു പറഞ്ഞു...തിരിച്ചു അവള് എന്നെ പുളിച്ച ചീത്ത വിളിച്ചു..ആ ചീത്തയോടെ ഞാൻ അവളെ എന്റെ ചങ്ക് ആക്കി...അതായത്..ഞാനും തറ അവളും തറ....ഞങ്ങൾ രണ്ടും ചേർന്നപ്പോൾ തത്തറ... അതിൽ നിയും കൂടി ചേർന്നപ്പോ കൂതറ... ആ..അതൊക്കെ പോട്ട്... അങ്ങനെ നിന്നെ വായി നോക്കി വായി നോക്കി..അവൾക്ക് നിന്നോട് മുടിഞ്ഞ പ്രേമം...പ്രേമം പൂത്തു തുടങ്ങിയപ്പോ..അവളുടെ തന്ത പ്പടി...അവളെ വേറെ സ്കൂളിൽ ചേർത്തു... അതോടെ കണക്ഷൻ വിട്ടു...പിന്നെ ഇവിയ കണ്ടത്...

അപ്പൊ ഞാൻ..വീണ്ടും അവളുടെ പഴയ ആ പ്രേമം പോടി തട്ടി എടുത്തു...പക്ഷെ നി..ആണെങ്കി പെയിന്റും ബക്കറ്റും എവിടെയാണോ..അവിടെയാണ് ഞാൻ എന്ന രീതിയിൽ നിക്കുവാരുന്നു...അവസാനം..അവളോട് പറഞ്ഞു...അവൻ..പെയിന്റും ബക്കറ്റും നോക്കി നടക്കുമ്പോ...നി...പെയിന്റ് അടിച്ച ചുവരായി മുന്നിൽ ചെന്നു നിൽക്കാൻ..അവൻ പയ്യെ അങ് ഒട്ടിക്കോളും എന്നു പറഞ്ഞു..... അപ്പൊ..നിയും കൂടി...(അക്കു . ഹാ.. പറ്റി പോയി...നിനക്ക് മേക്കപ്പ് ഭൂതങ്ങളെ അല്ലാതെ പിടിയ്ക്കില്ലല്ലോ അതുകൊണ്ടാ..എങ്ങനെഎങ്കിലും നിന്നെ ആ തീരുമാനത്തിൽ നിന്നും മാറ്റാൻ കിണഞ്ഞു പരിശ്രമിച്ചത്..പക്ഷെ ഏറ്റില്ല... അതുകൊണ്ട്..... അതുകൊണ്ട്..(അക്കു അതുകൊണ്ട് ഞാൻ പറഞ്ഞു...അവൻ നേരെ ആവുന്ന ലക്ഷണം ഒന്നും ഇല്ല...നി.. അവനെ വിട്ടു പിടിയ്ക്കാൻ....അമ്മു വിഷമം അഭിനയിച്ചു പറഞ്ഞു what............ അതിനു നി ഞെട്ടുന്നത് എന്താ... നിനക്ക് മേക്കപ്പ് ഇടാത്ത പെണ്ണുങ്ങളെ ഇഷ്ടം അല്ലല്ലോ...അവൾക്ക് ആണെങ്കി..മേക്കപ്പ് വാരി തേയ്ക്കുന്നതും ഇഷ്ടം അല്ല...അതുകൊണ്ടാ..ഞാൻ അങ്ങനെ ഒരു അഭിപ്രയം പറഞ്ഞത്...

എന്നിട്ട് അവൾ..എന്ത് പറഞ്ഞു അക്കു ആകാംഷ അടക്കാൻ ആവാതെ ചോദിച്ചു വോ...ആദ്യം ഭയങ്കര വിസമം ആയിരുന്നു...പിന്നെ ഞാൻ പറഞ്ഞു സെറ്റ് ആക്കി..അവൾക്ക് നിന്നെ വേണ്ട എന്നു പറഞജ്...... കാലത്തി....... അവളെങ്ങാനും എന്നെ തേച്ചാൽ നിന്നെ ഞൻ കൊല്ലുമെഡി മരയോന്തേ... പുട്ടിയടിയ്ക്കാതെ ആ മുതലിന് ഇത്രയും ഭംഗി ഉണ്ടാരുന്നത് ഞാൻ അറിഞ്ഞിരുന്നേൽ ഞാൻ തന്നെ ഒരു പാട്ട വെള്ളം വാങ്ങി അവളുടെ മുഗം തേച്ചൊരച്ചു കഴുകി കൊടുക്കുമാരുന്നല്ലോ... എന്നും പറഞ്ഞു...അക്കു അവളുടെ പിന്നാലെ..വലിഞ്ഞു... എന്തൊക്കെ ആയിരുന്നു... പുട്ടി ഇട്ടെ അവൻ പുട്ടുണ്ണൂ....എന്നൊക്കെ പറഞ്ഞിട്ട്...ദേ..പോണ്...അമ്മു അക്കുവിനെ പോക്കും നോക്കി...പറഞ്ഞു... ഹാ.. ഐഡിയ വർക്ക് ആയല്ലോ അതുതന്നെ ഭാഗ്യം..ആ അങ്ങനെ അത് set ആയി... ഇനി നമ്മൾക്ക് ഇനി എന്നണാണാവോ..അമ്മു നെടുവീർപ്പിട്ടു....

അക്കു...നിളയുടെ പിറകെ..പോയി..എന്തൊക്കെയോ..പറഞ്ഞു..സെറ്റ് ആക്കി...അവര് സെറ്റ് ആയി....പാവം ചെക്കൻ വല്ലാതെ പേടിച്ചു... അങ്ങനെ അവരുടെ കാര്യം സെറ്റ് ആക്കിയ നിർവൃത്തിയിൽ അക്കുവിനെ ചാക്കിട്ടു പിടിച്ചു ഫുഡും തട്ടി നേരെ വീട്ടിലേയ്ക്ക് വിട്ടു... രണ്ടും വീട്ടിൽ ചെന്ന് കയറുമ്പോൾ...വീട്ടിനു ഫ്രണ്ടിൽ ഒരു കാർ... ടാ... ആരാടാ നിന്റെ വീട്ടിൽ വിരുന്നു വന്നത്...(അക്കു ഞാൻ നിന്റെ കൂടെ അല്ലെടാ കോപ്പേ വന്നത് .. എനിയ്ക്ക് എങ്ങനെ അറിയാം...(അമ്മു കാർ കണ്ടിട്ട് യാതൊരു പിടിയും ഇല്ല....എന്നും പറഞ്ഞു..അമ്മുവും അക്കുവും അകത്തേയ്ക്ക് കയറിയതും... ടാ.. എല്ലാരും ഉണ്ടല്ലോ.. നിന്റെ ചേട്ടൻ എപ്പോഴാ കോളേജിൽ നിന്നും വന്നത്....(അമ്മു ആ......(അക്കു ആ...ദേ..വന്നല്ലോ..ആള്...കല്യാണി...പറയുന്ന കേട്ടതും ദേവനും ജനനിയും വതിൽക്കലേക്ക് നോക്കിയത്...അവരെ കണ്ടപ്പോൾ തന്നെ ദേവനും ജനനിയും ചിരിച്ചു.... അക്കുവും അമ്മുവും കാര്യം മനസ്സിലാവാതെ ബലിംഗസ്യ എന്നും പറഞ്ഞു ഒന്നു ചിരിച്ചു...

ഇതാണ്...ഞങ്ങളുടെ മകൾ അമ്മു.....അത്..അഖിൽ..അവളുടെ ആങ്ങള...(സത്യൻ... അമ്മു...വാ. .നി.പോയി ഫ്രഷ് ആയി...വാ...(വൈദേഹി..അവളെ പിടിച്ചു കൊണ്ട് വന്നു.. അയ്യോ അതൊന്നും വേണ്ട...മോളെ കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് ഇഷ്ടം ആയി...എന്നും പറഞ്ഞു..ജനനി..അമ്മുവിനെ പിടിച്ചു അടുത്തിരുത്തി..എന്തൊക്കെയോ ചോദിച്ചു...അമ്മു എല്ലാത്തിനും തല ആട്ടി.... അക്കുവും സംഗതിയുടെ എന്തൊക്കെയോ വശപിശക് കത്തിയ കണക്ക് നിന്നു.... അക്കു..പെട്ടന്ന് ജിത്തുവിനെ കണ്ണു കാണിച്ചു... ജിത്തു പറയാം എന്നു പറഞ്ഞു... ദാ. ആന്റി...ചായ..എന്നും പറഞ്ഞു വൃന്ദ അവർക്ക് ചായ കൊടുത്തു.. കുറച്ചു നേരത്തെസംസാരം ഒക്കെകഴിഞ്ഞതും ദേവനും ജനനിയും ഇറങ്ങി.... മോളെ...അധികം താമസിയാതെ അങ് വന്നേക്കണം കേട്ടോ...അച്ഛനോടും അമ്മാവനോടും ഞങ്ങൾ കാര്യം എല്ലാം പറഞ്ഞിട്ടുണ്ട്....എന്നും പറഞ്ഞു ചിരിച്ചു...അവര് ഇറങ്ങി...പട്ടാളവും ബാക്കി ഉള്ളവരും അവരെ യാത്ര ആക്കി... അവര് പോയി കഴിഞ്ഞതും... എന്താ..ഇവിടെ സംഭവം...

.(അമ്മു ഞാൻ കണ്ടത് വെച്ചാണെങ്കി...നിന്റെ കല്യാണം ഉറപ്പിച്ച ചടങ്ങാ ഇപ്പോ കണ്ടത്...(അക്കു കല്യാണോ.................(അമ്മു ഉം...നല്ല ആൾക്കാര..മോളെ...മോളെ എവിടെയോ വെച്ചു കണ്ട് ഇഷ്ടപ്പെട്ടതാ....(വൈദേഹി അങ്ങനെ വരാൻ വഴി ഇല്ലല്ലോ... സാദാരണ...ഒരു പെണ്കുട്ടിയെ കണ്ട് ഇഷ്ടപ്പെടണം എങ്കിൽ...അമ്പലത്തിൽ നിന്നും കുറിയൊക്കെ തൊട്ടു ലുക്കിൽ വരുമ്പോൾ ആകും...പക്ഷെ ഞാൻ അങ്ങനെയുള്ള ഗെറ്റപ്പിൽ ഒന്നും നടന്നിട്ടില്ലല്ലോ....(അമ്മു🤔🤔🤔 അതും ശെരി ആണല്ലോ...(അക്കു അതൊന്നും ഞങ്ങൾക്ക് അറിയില്ല... കേട്ടത് വെച്ചു നല്ല കുടുംബക്കാരാ....അച്ഛനും അമ്മയ്ക്കും ഒരേ മോൻ...നല്ല സ്വഭാവം ഉള്ള...അച്ഛനും അമ്മയും...അവരുടെ സ്വഭാവം വെച്ചു ചെറുക്കനും നല്ല തങ്കപ്പെട്ട സ്വഭാവം ഉള്ളത് ആയിരിയ്ക്കും..ഇനി നി ആ കൊച്ചനെ പാഴി കളയാതെ ഇരുന്നാൽ..മതി...(കല്യാണി അമ്മായി.... ഞാനോ...ഞാൻ പാവം..അല്ലെ....(അമ്മു ഉം..ഉറങ്ങുമ്പോൾ ആവും..(ജിത്തു അപ്പോഴും കണക്ക... കൂടെ കിടക്കുന്നവന്റെ നടു പോയത് തന്നെ....(അക്കു നിനക്ക് ഞാൻ തരാട പട്ടി.. എല്ലാരും പോട്ടെ..അമ്മു മൈൻഡ് വോയിസിൽ പറഞ്ഞു.. അല്ല അമ്മേ ചെറുക്കന്റെ പേരു പറഞ്ഞില്ല... കാണാനോ പറ്റിയില്ല....അപ്പൊ പേരെങ്കിലും അറിയണ്ടേ....(അമ്മു ഹരനെന്നോ മറ്റോ..ആണ് ....(പട്ടാളം.. ഹ...ഹരനോ..... ഇനി ലവനാണോ...ഇവൻ................ തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story