പ്രണയമായി..!!💖🍂: ഭാഗം 10

pranayamay sana

രചന: സന

കാളിംഗ് ബെലിന്റെ സൗണ്ട് കേട്ടതും തീർഥക്ക് അത്രയും നേരം അനുഭവിച്ച വീർപ്പുമുട്ടലിൽ നിന്ന് ആശ്വാസം ലഭിക്കുന്നതായി തോന്നി.. രാവിലെ ഇറങ്ങി പോയ ദേവനെ കാത്തിരിക്കാൻ തുടങ്ങീട്ട് ഏറെ നേരം കഴിഞ്ഞിരുന്നു.. സമയം നീങ്ങുന്നതിനനുസരിച് അവളിലെ ഭയവും കൂടിയിരുന്നു.. ഇപ്പോഴാ ഒന്ന് ആശ്വാസം ആയത് അവൾക്.. "എവിടെ ആയിരുന്നു ഇത്രനേരവും കാണിച് കൊടുക്കുന്നുണ്ട് ഞാൻ.." മനസ്സിൽ പിറുപിറുത് അവൾ ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ട് ഡോർ തുറന്നു.. മുന്നിൽ നികുന്നവരെ കണ്ട് അവളുടെ ഉള്ളിലൂടെ ഒരു വെള്ളിടി വെട്ടി.. ഹൃദയമിടിപ്പ് കൂടി... "എന്താ.. തമ്പുരാട്ടി ഞങ്ങളെ ഇവിടെ പ്രതീക്ഷിച്ചില്ലേ..??" മുന്നിൽ നിക്കുന്ന പോലീസ് ആക്കി ചിരിയോടെ പറഞ്ഞതും അവളുടെ തൊണ്ട ഇടറി.. ആരും തന്റെ കൂടെ ഇല്ല എന്നുള്ളത് അവളെ ഏറെ വീർപ്പുമുട്ടിച്ചു.. അന്ന് സ്വാമിനാഥൻറെ വീട്ടിൽ വച് തന്നെ അറസ്റ്റ് ചെയ്ത പോലീസ് തന്നെയാണ് ഇന്നും മുന്നിൽ എന്നുള്ള ബോധം വന്നതും അവൾ അവരെ തള്ളി മാറ്റി പുറത്തേക്ക് ഓടി.. പിടിക്കാൻ ആഞ്ഞാ കോൺസ്റ്റബിൾസിന് തട്ടി മാറ്റി ഓടുമ്പോ കാലു തെന്നി താഴെ വീണിരുന്നു.. ഇല്ല.. വീണില്ല.. അതിനുമുന്നേ ബലിഷ്ഠമായ രണ്ടു കയ്കൾ അവളെ താങ്ങി പിടിച്ചിരുന്നു...!! 💖____💖

"ദത്ത്.. എങ്ങനെയുണ്ട്.." റൂമിൽ നിന്നിറങ്ങുന്ന സൂര്യനോട് നീനു കുറചാതിയോടെ ചോദിച്ചു.. നീനുവിന് അടുത്ത് തന്നെ അമ്മുവും ഉണ്ട്.. "ഹേയ് നോതിങ് ടു വറി.. പെട്ടന്ന് ബിപി ലോ ആയത.. എന്താ ആന്റിക്ക് പറ്റിയെ.." "ഇന്നലെ സ്വപ്നം എന്തോ കണ്ടിരുന്നു ഏട്ടനെ കുറിച്.. അപ്പോ തുടങ്ങിയ കാണണം എന്ന് പറഞ്ഞ ബഹളം.. ആരോട് പറയാനാ.. ഏട്ടനും കൂടി തോന്നണ്ടേ ഇവിടെ കുറച്ചു പേര് കാത്തിരിപ്പുണ്ടെന്ന്.." നീനു അവളുടെ വിഷമം ഒക്കെ പറയുമ്പോ അമ്മു അവളെ തന്നെ നോക്കി നിന്നു.. അമ്മുവിന് ഇതൊരു പുതിയ അറിവ് ആയിരുന്നു.. നീനുവിന് ഏട്ടൻ ഉള്ളത്.. സൂര്യന്റെ കണ്ണ് as usual അമ്മുവിന്റെ മേലെയും.. "മാളുവിന് ഇപ്പോ എങ്ങനെ ഉണ്ട്.." നീനു സൂര്യന് ചിരിച്ചു കൊടുത്ത് അവളുടെ അമ്മയുടെ അടുത്തേക്ക് പോയി.. പിറകെ പോവാൻ നിന്ന അമ്മുവിന് മുന്നിൽ കേറി നിന്ന് ഒരു കള്ളചിരിയോടെ സൂര്യൻ ചോദിച്ചു.. "മ്മ്മ്.. ന്തേയ്‌.. കുറവില്ലേ വേദന..??" തുടരെ തുടരെ ഇരുകണ്ണുകളും ചിമ്മി മിഴികൾ ചലിപ്പിക്കുന്നവളുടെ അടുത്തേക്ക് കുറച്ചു നീങ്ങി കൊണ്ടവൻ ചോദിച്ചതും അവൾ മുഖം വെട്ടിച്ചു..''യ്യേ ന്തൊരു പഞ്ചാര''.. അവൾ മുഖം കുറുവിച് പിറുപിറുത് അവിടുന്ന് തിരിഞ്ഞു നടന്നു.. അവളുടെ തിരിഞ്ഞു നടത്തം കാണെ അവന്റെ ചൊടികൾ മനോഹരമായി വിടർന്നു..!! 💖___💖

തന്നെ താങ്ങിയിരിക്കുന്ന ആളെ നോക്കെ തീർത്ഥയുടെ ശരീരം തളരുന്ന പോലെ തോന്നി.. ചുണ്ടുകൾ അത്യധികൾ വെറുപ്പോടെ അവന്റെ നാമം മൊഴിഞ്ഞു.. "ദീക്ഷിത്.." പിന്നിലേക്ക് തള്ളി മാറ്റാൻ ശ്രെമിക്കെ അവൻ കൂടുതൽ കരുത്തോടെ അവളെ ചേർത്തു പിടിച്ചു.. ചുറ്റും കണ്ണോടിച്ചു അവൾ.. ഇരുട്ട് വ്യാപ്പിച്ച വഴിയോരവും കൂടെ തനിക്കായിട്ട് ആരും ഇല്ലാത്തതും അവളെ കൂടുതൽ പേടിപ്പിച്ചു.. എങ്കിലും മനസ്സിന് ധൈര്യം കൊടുത്തവൾ അവനെ വീണ്ടും ചെറുക്കൻ ശ്രെമിച്ചു.. "അടങ്ങേടി.. എന്തിനാടി പുല്ലേ നീ ഇങ്ങനെ കിടന്നു തിളക്കുന്നത്..? ആരെങ്കിലും രക്ഷിക്കൻ വരും എന്ന് പൊന്ന് മോള് മനസ്സിൽ കരുതിയിട്ടുണ്ടെങ്ങി അതങ്ങ് കളഞ്ഞേക്ക്.. നിന്നെ പൂട്ടാൻ ഉള്ള പൂട്ടും ആയ ഈ ദീക്ഷിത് നിൻറെ മുന്നിൽ നിക്കുന്നത്.." കയ്യിൽ കിടന്നു പിടയുന്ന തീർത്ഥയെ അരക്ക് ചുറ്റും വട്ടം പിടിച്ചു അവന്റെ ദേഹത്തോട് അമർത്തി ആദ്യം ഉറക്കെയും പിന്നെയുള്ളത് അവളുടെ കാതിലായി മൃതുവായി പറഞ്ഞതും അവൾ തീ പാറുന്ന നോട്ടം നോക്കി അവനെ.. "പിടിച്ചു കേട്ടഡോ ഇവളെ.." ദീക്ഷിത് മുന്നിൽ നിക്കുന്ന ഒരുവന്റെ മേലേക്ക് അവളെ തള്ളി പറഞ്ഞതും അവൻ തീർത്ഥയുടെ മുടിക്കുത്തിൽ പിടിച്ചു.. കണ്ണ് നിറഞ്ഞിരുന്നു അവളുടെ.. വീണ്ടും താൻ ബലഹീനയായി പോവുന്ന പോലെ തോന്നി അവൾക്ക്.

. ദീക്ഷിത്തിന്റെ മുന്നിൽ കയ്യും കെട്ടി ഒച്ചനിച്ചു നിക്കുന്ന പോലീസിനോട് അവൾക്ക് ആദ്യമായി വെറുപ്പ് തോന്നി.. ഗുണ്ടകൾ പിടിച്ചു വച്ചിരിക്കെ പ്രതീക്ഷയോടെ അവൾ പിന്നിലേക്ക് നോക്കി.. ദേവന്റെ വീടിൽ നിന്നും താൻ ഏറെ ദൂരം പിന്നിട്ടെന്ന് മനസ്സിലാക്കേ അവളുടെ ഹൃദയം നിലക്കുന്ന പോലെ തോന്നി.. രക്തം കിനിയുന്ന പോലെ.. വേണ്ടപ്പെട്ടത് ഏതോ നഷ്ടപെട്ടവാളേ പോലെ അവളുടെ ഉള്ളം അലമുറയിട്ടു...!! 💖____💖 "മാളു.." കാറ്റ് പോലെ ചെവിയിൽ തുളച്ചു കേറുന്ന സൂര്യന്റെ ശ്വാസം അമ്മുവിന്റെ ഉടലാകെ കുളിർമ പരത്തി.. നെഞ്ചകം വല്ലാതെ പിടയുന്ന പോലെ തോന്നി അവൾക്.. ഞെട്ടി അവൾ പിന്നിൽ നോക്കി.. ആരും ഇല്ല.. തനിക് വെറുതെ തോന്നിയതാണോ?? വീണ്ടും അവൻറെ ചിന്തകൾ കൊണ്ട് നിറയുന്ന മനസ്സിനെ അവൾ ശാസിച്ചു.. "കുറച്ചു നാൾ മാത്രം പരിചയം ഉള്ള തന്നോട് എന്തിനാ അയാളിങ്ങനെ ഒക്കെ..?? അല്ല നിക്ക് എന്താ പറ്റിയെ..?? എന്തിനാ എപ്പോഴും അയാളെ മാത്രം ചിന്തിക്കുന്നേ..?? അയാൾ അടുത്ത് വരുമ്പോ വല്ലാത്തൊരു പിടച്ചില്ല.. മുന്നിൽ പോയി നിൽക്കാൻ പോലും തന്നെ കൊണ്ട് സാധിക്കാത്ത തരത്തിൽ ന്റെ കാൽ ആരാ പിടിച്ചു വാക്കണേ?? ദേവി നിക്ക് എന്താ പറ്റിയെ..??" നഖം കടിച്ചാൽ തലങ്ങും വിലങ്ങും നടന്നു..

മനസ്സിൽ അസ്വസ്ഥത വന്ന് നിറയും പോലെ.. പിന്നിൽ നിന്ന് ആരോ കണ്ണ് പൊത്തിയതും അവൾ പിടഞ്ഞു കൊണ്ട് പിന്നിലേക്ക് നോക്കി.. മുന്നിൽ താൻ ഇന്നോളം കണ്ടിട്ടില്ലാത്ത ഒരുവനെ കണ്ടതും അവളുടെ കണ്ണുകൾ തുറിച്ചു വന്നു.. ഭയം കൊണ്ട് ഉള്ളകെ നിറഞ്ഞു.. വെളുത്ത ഉറപ്പുള്ള ശരീരം.. അതിനൊത്തു മുഖത്തിന് ഭംഗി ഏകാൻ ആയി താടിയും മീശയും.. തന്നെ കണ്ടതിലുള്ള പകപ്പ് നിറഞ്ഞിരുന്ന അവന്റെ മിഴികൾ പതിയെ മറ്റെന്തോ ഭാവം നിറയുന്നത് കാണെ അമ്മുവിന്റെ തൊണ്ട വറ്റി വരണ്ടു.. "ആ.. ആര.. ആരാ.." പിന്നിലേക്ക് നീങ്ങുന്നതിനൊപ്പം അവളുടെ ചുണ്ട് മന്ത്രിച്ചു.. എന്നാൽ അവൻ നോക്കി കാണുവായിരുന്നു അമ്മുവിനെ.. പേടിച്ചരണ്ട മുഖവും ആയി നിക്കുന്ന മാൻ പേടയെ പോലെ തോന്നി അവന്.. വല്ലാത്തൊരു ആകർഷണം.. ദാവാണിയിൽ അവനാദ്യമായി കാണുന്ന പെണ്ണിനെ പോലെ അവന്റെ മിഴികൾ അവളിൽ ഓടി നടന്നു.. "ഏട്ടാ.." നീനുവിന്റെ ശബ്ദം കേട്ടതും അമ്മു ഓടി അവളുടെ പിന്നിലായി ഒളിച്ചു.. നന്നേ പഠിച്ചിരുന്നു അവൾ.. "നീനു.. മോളെ.." "ഏട്ടാ..." പരസ്പരം കണ്ണുനീർ പൊഴിച്ചു പുണർന്നു നിക്കുന്നവരെ അമ്മു അത്ഭുതംത്തോടെ നോക്കി.. എവിടെയോ അവൾക് തന്റെ ഏട്ടന്മാരെയും ഓർമ വന്നു.. വളരെ ചെറുപ്പത്തിൽ ആരും കാണാതെ തന്നെ ചേർത്ത് പിടിക്കുന്ന അനുവിനെയും അഭിയേയ്യും ഓർത്തു.. "ഇതാരാ നീനു.." അപ്പോഴാണ് നീനുവും അമ്മുവിനെ ശ്രെദ്ധിക്കുന്നത്.. "ഇത്.. ഇതെന്റെ ഫ്രണ്ട് ആണ്..

നക്ഷത്ര.. അമ്മുന്ന് വിളിക്കും... അമ്മു ഇത് എന്റെ ഏട്ടൻ മാധവ്.. മനുന്ന് വിളിക്കും.." ആദ്യം അമ്മുവിനോടും ശേഷം മാധവിനോടും നീനു പറഞ്ഞു.. അവനോട് ഒന്ന് ചിരിച്ചെന്ന് വരുത്തി അമ്മു വേഗം അവിടുന്ന് പുറത്തിറങ്ങി.. പോകുന്നതിന് മുന്നേ അമ്മു കണ്ടു അവളെ നോക്കി താടി ഉഴിയുന്ന മനുവിനെ..ആ നോട്ടം എന്തുകൊണ്ടോ അവൾക് ആരോചകമായി തോന്നി..!! 💖___💖 ഇരമ്പലോടെ വണ്ടി നിർത്തി.. മുന്നിലേക്ക് ആഞ്ഞു പോയ തീർത്ഥയുടെ തല ശക്തിയിൽ സീറ്റിൽ ഇടിച്ചു.. വല്ലാതെ തല പൊലിയുന്ന വേദന തോന്നി അവൾക്.. ആ വേദനയിലും അവൾ കണ്ടു മുന്നിൽ കുറുകെ നിർത്തി വച്ചേക്കുന്ന ദേവന്റെ പ്രാണനെ.. തീർത്ഥയുടെ മിഴികൾ തിളങ്ങി.. പ്രതീക്ഷയോടെ..!! കെടാതെ നിന്നിരുന്ന പ്രതീക്ഷയുടെ കണം പോലും അവളിൽ പൂർവാധികം ശക്തിയോടെ പ്രകാശം നിറച്ചു..!! "ഇറങ്ങി നോക്കെടാ.." പിന്നിലിരിക്കുന്നവന്റെ ആക്രോഷം ഉയർന്നതും കോ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നവൻ പുറത്തേക്ക് ഇറങ്ങി.. കണ്ണ് ചിമ്മുന്ന നേരത്തിനുള്ളിൽ കാറ്റ് പോലെ എന്തോ ഒന്ന് വന്ന് അവന്റെ മേലേക്ക് പതിച്ചു.. ഞൊടിയിടയിൽ അവൻ നിലം പതിച്ചു..!! തന്നിൽ പിടി മുറുക്കിയവന്റെ കയ്യ് അയയുന്നത് അറിഞ്ഞു തീർത്ഥയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.. അവന്മാരെ നോക്കി ഒന്ന് കൊട്ടി ചിരിച്ചവൾ ദീക്ഷിതിനെ നോക്കി.. പകപ്പ് നിറഞ്ഞിരുന്ന അവന്റെ മുഖം കാണെ തീർത്ഥയുടെ ചുണ്ടിൽ പുഞ്ചിരിയോടെ മറ്റൊലി കൂടി.. "ദേവന്റെ പെണ്ണിനെ തൊടാൻ മാത്രം ധൈര്യം ഏത് @@%*₹₹& മക്കൾക്ക് ആണെടാ.." കാതിൽ തുളച്ചു കേറുന്ന ശ്രീയുടെ സ്വരം കേൾക്കെ തീർത്ഥയുടെ ഹൃദയം തുടിച്ചു.. വല്ലാത്തൊരു തണുപ്പ് പടർന്നു അവളിൽ..!!....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story