പ്രണയമായി..!!💖🍂: ഭാഗം 11

pranayamay sana

രചന: സന

"ദേവന്റെ പെണ്ണിനെ തൊടാൻ മാത്രം ധൈര്യം ഏത് @@%*₹₹& മക്കൾക്ക് ആണെടാ.." കാതിൽ തുളച്ചു കേറുന്ന ശ്രീയുടെ സ്വരം കേൾക്കെ തീർത്ഥയുടെ ഹൃദയം തുടിച്ചു.. വല്ലാത്തൊരു തണുപ്പ് പടർന്നു അവളിൽ..!! "ചുമ്മാ ഒരു ഗുമ്മിന്.." കത്തുന്ന കണ്ണോടെ നോക്കുന്ന ദേവനെ നോക്കി ഇളിയോടെ ശ്രീ പറഞ്ഞു.. മുന്നിലേക്ക് ഓടി അടുക്കുന്ന ദീക്ഷിതിന്റെ കയ്യാളെ കാണെ ശ്രീയിൽ നിന്ന് കണ്ണ് മാറ്റി ദേവൻ പിന്നിലേക്ക് രണ്ടടി വച്ചു.. അയാൾ അടുത്തെത്തിയ അതെ നിമിഷം മുന്നിലേക്ക് തല കൊണ്ട് വന്ന് അയാള്ഡ് തലയിൽ ആഞ്ഞു പ്രഹരിച്ചു.. കണ്ണിൽ ഇരുട്ട് കേറുന്ന പോലെ തോന്നി അയാൾക്..മൂളലോടെ തലയിൽ കയ്വച്ചവൻ അടുത്ത നിമിഷം കുഴഞ്ഞു വീണു.. ബാക്കി ഉള്ളവർ തീർത്ഥയും ആയി വണ്ടിയിൽ നിന്നിറങ്ങി..അവളുടെ മുടിക്കുത്തിൽ പിടിച്ചിരിക്കുന്ന ഒരുവൻ അവന്റെ പിടി അവളുടെ മുടിയിൽ അമർത്തി.. വേദന കൊണ്ട് തീർത്ഥ കണ്ണ് മുറുക്കി അടച്ചു.. "എന്താ ദീക്ഷിതെ ഇത്.. ആരും ഇല്ലാത്ത സമയം വീട്ടിൽ അതിക്രമിച്ചു കേറി ദേവന്റെ പെണ്ണിനെ തന്നെ പിടിച്ചോണ്ട് പോകുന്നതൊക്കെ അല്പം കടന്ന കയ്യ് ആയി നിനക്ക് തോന്നുന്നില്ലേ..??" ചുണ്ട് ഒരുവശം കൊട്ടി ശ്രീ പറയുമ്പോ തീർത്ഥ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയാലേ ദേവനെ നോക്കി..

അവന്റെ മുഖത്തു ഭാവമാറ്റം ഒന്നും ഇല്ലെങ്കിലും ദീക്ഷിതിന്റെ മുഖം ഒരു കൊട്ട കണക്കിന് ആയിരുന്നു.. വലിഞ്ഞു മുറുകി ദേഷ്യം കൊണ്ട് ചുവന്ന മുഖം.. അവളുടെ ചുണ്ടിലെ ചിരിയുടെ ആക്കാം കൂടി.. പുച്ഛത്തിലേക്ക് വഴി മാറി കൊണ്ട്..!! "അടിച്ചു കൊല്ലാട ആഹ് നായെ.." ദീക്ഷിത് അവനെ ഓച്ചനിച്ചു നിക്കുന്ന ബാക്കി രണ്ടുപേരോട് അലറിയതും അവന്മാരൊരു പകപ്പോടെ ദേവനെ നോക്കി ശേഷം കുറച്ചു മുന്നേ അവന്റെ അടികൊണ്ട് താഴെ വീണു കിടക്കുന്നവന്മാരെയും.. ദേവന്റെ രൂക്ഷമായ നോട്ടത്തിന് മുന്നിൽ പതറി പോയവർ പതിയെ തീർത്ഥയുടെ മേലെയുള്ള പിടി അയച്ചു.. "ഇമ.." ദേവനെ തന്നെ നോക്കി കണ്ണ് അല്പം പോലും മാറ്റാതെ നിക്കുന്ന തീർത്ഥയെ അവൻ വിളിച്ചതും അവൾ ഞെട്ടി.. അവന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങിയവളെ അരയിലൂടെ കടന്ന് പിടിച്ചു ദീക്ഷിത് കയ്പിടിയിൽ ഒതുക്കിയിരുന്നു.. പെട്ടന്നുള്ള പ്രവർത്തിയിൽ തീർത്ഥ ഞെട്ടി പോയിരുന്നു.. ശ്രീ ഒരു പകപ്പോടെ ദേവനെ നോക്കി..ഇനി എന്താണ് നടക്കുന്നതെന്ന് ശ്രീക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.. "ഓൺ.. ടു.. ത്രീ.." വിരൽ നിവർത്തി ശ്രീ എന്നിതുടങ്ങി.. പ്രതേക താളത്തോടെ ത്രീ എണ്ണി തീർന്നതും മുന്നിൽ നിർത്തി ഇട്ടിരിക്കുന്ന കാറിന്റെ ബൊണാട്ടിൽ ദീക്ഷിത് പോയി വീണു കഴിഞ്ഞിരുന്നു..

ഒപ്പം ഒരു വലിയിൽ തീർത്ഥ ദേവന്റെ നെഞ്ചിലും.. നെഞ്ചിലെ ചവിട്ടിന്റെ എഫക്റ്റിൽ രണ്ട് മൂന്നു നിമിഷം വേണ്ടി വന്നു ദീക്ഷിതിന് ബോധം വരാൻ.. മുന്നിലേക്ക് നോക്കെ ദേവന്റെ കയ്യിലൊതുങ്ങി നെഞ്ചിൽ ചാഞ്ഞു കണ്ണിൽ നോക്കി നിക്കുന്ന തീർത്ഥയെ കണ്ടതും ദീക്ഷിതിന് വേദന മറന്ന് അലറി..പെട്ടന്ന് വന്ന് ദേവനെ ചവിട്ടി.. വീഴുന്നതിന് മുന്നേ ശ്രീ താങ്ങിയിരുന്നു.. ഇല്ല.. താങ്ങിയെങ്കിലും ദേവന്റെ വെയിറ്റ് കാരണം രണ്ടും ഭൂമിദേവിയെ വണങ്ങി.. "അമ്മേ.. എന്റെ നടു.." "എണീറ്റ് മാറട തെണ്ടി.. എന്ത് മുടിഞ്ഞ വെയ്റ് ആണ് കാലമാടൻ.." ആദ്യത്തേത് അവന്റെ രോധനവും രണ്ടാമത്തേത് ദേവനോട് കണ്ണുരുട്ടിയും പറഞ്ഞു ശ്രീ അവനെ തള്ളി.. ദേവൻ എഴുനേറ്റ് നോക്കിയതും കുറച്ചു മാറി തറയിൽ വീണു കിടക്കുന്ന തീർത്ഥയെ ആണ് കണ്ടത്.. ഓടി പോയി അവളെ അവൻ നെഞ്ചോട് ചേർത്തു.. ചുണ്ട് പൊട്ടിയിരുന്നു അവളുടെ.. കണ്ണുകൾ കലങ്ങിയിട്ടുണ്ട്.. ആകെ ക്ഷീണിച്ച നിലക്ക്.. ആദ്യം അവളെ താൻ കണ്ടത് അവന്റെ മനസ്സിൽ തെളിഞ്ഞു..!! ഇതേ അവസ്ഥ..!! "ഇമ.. കണ്ണ് തുറക്ക്.." അവളുടെ കവിളിൽ തട്ടി വിളിച്ചതും അവളൊന്ന് പ്രയാസപ്പെട്ട് കണ്ണ് തുറന്നു.. അവനെ നോക്കി ചിരിക്കാൻ ശ്രെമിച്ചു.. മുതുകിൽ എന്തോ കൊണ്ടുള്ള അടി വീണതും അവനൊന്ന് അവളിലേക്ക് ചേർന്ന്.. അടുത്ത അടിക്ക് മുന്നേ അവൻ അത് തടഞ്ഞിരുന്നു.. "പിന്നിൽ നിന്ന് അടിക്കാതെ നേർക്ക് നേരെ വാടാ ₹₹#&%@ മോനെ.." പറഞ്ഞതോടൊപ്പം അവന്റെ വലത് കാൽ മുട്ടിന്റെ പിന്നിൽ ദേവൻ ആഞ്ഞു ചവിട്ടി..

ദീക്ഷിതിന്റെ നിലവിളി രാവിനെ പോലും കിടുക്കി.. ശ്രീ തീർത്ഥയെ താങ്ങി പിടിച്ചു ഒരു വശത്തേക്ക് മാറി നിന്നു.. തീർത്ഥ നോക്കി കാണുവായിരുന്നു ദേവനെ.. ഗുണ്ടയായ ദേവാദത്താനെ.. അവന്റെ ഓരോ അടിയിലും ഒളിഞ്ഞിരിക്കുന്ന തന്റെഡിയായ ഉശിരുള്ള പോലീസിനെ.. ദീക്ഷിതിനെ അടിച്ചവശൻ ആകുന്നത് തീർത്ഥ കണ്ണ് കുളിർക്കേ കണ്ടു.. "മോളെ.. ദേവൻ അവനെ കൊല്ലോ.." ശ്രീ സംശയത്തോടെ അവളോട് ചോദിച്ചതും തീർത്ഥ അവശത കണക്കിലെടുക്കാതെ ദേവന്റെ അടുത്തേക്ക് ചെന്നു.. വയറിൽ ആഞ്ഞു ചവിട്ടാൻ പോകുന്നവന്റെ കയ്യിൽ മുറുക്കി പിടിച്ചു..കണ്ണുനിറച് വേണ്ടന്ന് പറയുന്ന തീർത്ഥയെ കാണെ ഒരുനിമിഷം അവന് ആരുവിനെ പോലെ തോന്നി.. സൂര്യനെ അടിക്കാനാഞ്ഞ തന്നെ തടഞ്ഞു കൊണ്ട് വേണ്ടന്ന് തല അനക്കുന്ന കുഞ്ഞനുജത്തിയെ..!! "അന്നേ നിന്നോട് പറഞ്ഞതാ ഇമ്മാതിരി തന്ത ഇല്ലാത്ത വേലയും ആയി ദേവന്റെയോ ശ്രീയുടെയോ കണ്ണ്മുന്നിൽ വരരുതെന്ന്.." ശ്രീ അവന് നേരെ വിരൽ ചൂടി പറഞ്ഞതും ഇതെപ്പോ എന്നാ ഭാവത്തിൽ ദീക്ഷിത് അവനെ മിഴിച്ചു നോക്കി.. അവന്റെ കവിളിൽ ഒന്ന് കയ്നീട്ടി അടിച്ചു അവൻ മുണ്ട് മടക്കി കുത്തി ഷോയിൽ തിരിഞ്ഞ് നടന്നു.. വണ്ടിയിൽ തന്നെ തുറിച്ചു നോക്കി ഇരിക്കുന്ന ദേവന് നേരെ പല്ലിളിച് കാണിച് ശ്രീ അവന്റെ വണ്ടിയിൽ കേറി..

"ഇവളെ വീട്ടിൽ ആക്കിയേക്ക്.." ശ്രീയോട് തീർത്ഥയെ കാണിച് ദേവൻ പറഞ്ഞതും തീർത്ഥ ഓടി വന്ന് ദേവന്റെ പിന്നിൽ കേറി ഇരുന്ന് വയറിൽ ചുറ്റി പിടിച്ചു.. ഒരു നിമിഷം എന്തോ അവന്റെ ഉള്ളിൽ കൂടി കടന്നു പോകുന്നതായി തോന്നി അവന്.. ശ്വാസം പിടിച്ചുള്ള ദേവന്റെ ഇരുപ്പ് കണ്ട് ഒരു ചിരിയോടെ ശ്രീ വണ്ടി മുന്നോട്ട് എടുത്തു.. "ഡീീ.." "അലറണ്ട.. ശ്രീയേട്ടൻ പോയി.. ഇനി കൊണ്ടോവാതെ വേറെ വഴി ഇല്ല.." ദേവനോട് അത് പറയുന്നതിനൊപ്പം അവൾ അവന്റെ മേലിൽ കൂടി ചാഞ്ഞിരുന്നു.. പിടിച്ചിറക്കണം എന്ന് ബുദ്ധി പറഞ്ഞെങ്കിലും മനസ്സ് അവനെ വിലക്കി.. കുറച്ചു നിമിഷം കൂടി അതെ നിൽപ്പ് തുടർന്നു അവൻ വണ്ടി എടുത്തു.. "നാശം.." ഇടയ്ക്കിടെ അവന്റെ നാവു മൊഴിയുന്നത് കേൾക്കുന്നെങ്കിലും തീർഥക്ക് വല്ലാത്ത സന്തോഷം തോന്നി..!! 💖___💖 "ദത്ത്.." വിളി കേട്ട് സൂര്യൻ തിരിഞ്ഞ് നോക്കിയതും നീനു അവനെ ഇറുക്കി പുണർന്നതും ഒരുമിച്ച് ആയിരുന്നു..ചിരിയോടെ അവനും അവളെ ചേർത്തു പിടിച്ചു.. "ന്താണ്.. ആകെ ഒരു ഹാപ്പി മൂഡ്.." "പിന്നില്ലാതെ.. നീ അറിഞ്ഞോ മനുവേട്ടൻ വന്നു.. I'm so happy da.. എത്ര നാളായിന്ന് അറിയോ ഏട്ടനെ ഒന്ന് കണ്ടിട്ട്.. ഇന്നലെ കുറെ സംസാരിച്ചു.. ഒരുപാട് നാളുകൾക്കു ശേഷം അമ്മേടെ മുഖത്തു വല്ലാത്തൊരു സന്തോഷം ഉണ്ടായിരുന്നു.. ഇന്നലെ എന്റെ ഒപ്പമാ ഏട്ടൻ കിടന്നത്.. ഒത്തിരി കഥ പറഞ്ഞു തന്നു.." വീണ്ടും എന്തോ പറയാൻ വന്നവരുടെ വായിലേക്ക് സൂര്യൻ ബിസ്‌ക്കറ്റ്‌ എടുത്ത് വച്ചു..

അവനെയൊന്ന് കൂർപ്പിച്ചു നോക്കി അവൾ വായിൽ നിന്നെടുത്തു.. നീനു ഒരുപാട് ഹാപ്പി ആണെന്ന് അവന് മനസിലായിരുന്നു.. "എത്ര നാളായി ഞാൻ കാത്തിരിക്കുന്നതാണെന്ന് അറിയോ.. അന്ന് പോയെ പിന്നെ ഇന്നലെയാ അടുത്ത് കാണുന്നത്.. അല്ലെങ്കിലും നമ്മൾ ഒരുപാട് സ്നേഹിക്കുന്നവര് നമ്മളിൽ നിന്ന് കുറച്ചു അകന്ന തന്നെ വല്ലാത്തൊരു പിടച്ചിലാ നെഞ്ചിൽ.." നെഞ്ചിൽ കയ്വച്ചു നീനു പറഞ്ഞതും സൂര്യന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു.. ദേവന്റെ മുഖം.. അവന്റെ കലങ്ങിയ കണ്ണുകൾ..!! അല്ല പകയെരിയുന്ന കണ്ണുകൾ സൂര്യന്റെ ഉള്ളിൽ നിറഞ്ഞു..!! വല്ലാതെ നീറുന്ന പോലെ തോന്നി നെഞ്ചകം.. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് പോലെ.. നിറഞ്ഞ കണ്ണുകൾ അവളുടെ മുന്നിൽ നിന്ന് മറക്കാൻ എന്നാ പോലെ സൂര്യൻ വേഗത്തിൽ തിരിഞ്ഞു നടന്നു.. എന്റെ സ്വപ്നം ആയിരുന്നെടാ... വിശ്വസിച്ചു പറഞ്ഞതല്ലേ നിന്നോട്..!!?? മുന്നിൽ നിന്ന് പോ സൂര്യ.. കൊല്ലാൻ പോലും മടിക്കില്ല ദേവൻ..!! വീണ്ടും വീണ്ടും കുത്തി നോവിക്കുന്ന ദേവന്റെ വാക്കുകൾ അവന്റെ ഉള്ളിൽ നിറഞ്ഞു.. "ദേവാ.. മിസ്സ്‌ യൂ ടാ".. സൂര്യന്റെ ചുണ്ട് മൊഴിയുമ്പോ കണ്ണുനീർ കവിളിൽ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു..!! "മിസ്സ്‌ യൂ സൂര്യ".. ഉറക്കത്തിൽ ദേവന്റെ നാവും അത് മൊഴിഞ്ഞിരുന്നു..!! ....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story