പ്രണയമായി..!!💖🍂: ഭാഗം 12

pranayamay sana

രചന: സന

"മിസ്സ്‌ യൂ സൂര്യ".. ഉറക്കത്തിൽ ദേവന്റെ നാവും അത് മൊഴിഞ്ഞിരുന്നു..!! "സൂര്യ യോ.. അതാരാ.. ഇനി ex എങ്ങാനും.." കുളി കഴിഞ്ഞ് അടുക്കളയിലേക്ക് പോകുന്നതിന് മുന്നേ വെറുതെ ഒന്ന് ദേവന്റെ റൂമിൽ എത്തി നോക്കിയതാണ് തീർത്ഥ.. ദേവൻ ഉറക്കത്തിലും പറയുന്ന കേട്ട് അവളുടെ ചുണ്ട് കൂർത്തു.. നെറ്റി ചുളിച്ചവൾ കുറച്ചു നേരം ആഹ് നിൽപ്പ് തുടർന്നു.. പതിയെ അവന്റെ റൂമിൽ കേറി.. ഒരു കയ്യ് തലയുടെ അടിഭാഗത്തും മറ്റേ കയ്യ് നെഞ്ചിലും വച്ച ഉറങ്ങുന്ന ദേവനെ കുറച്ചു നേരം അവൾ നോക്കി നിന്നു.. അവൾ പോലും അറിയാതെ അവളുടെ ചുണ്ട് വിടർന്നു... തിരിഞ്ഞ് നടക്കാൻ പോയ തീർത്ഥ പെട്ടന്ന് ഒരു കുസൃതി തോന്നി അവളുടെ നനവുള്ള മുടിയിൽ നിന്ന് അല്പം മുന്നിലേക്ക് ഇട്ട് അവന്റെ അടുത്തായി ഇരുന്നു.. "ആഹാ.. ഉറങ്ങുന്ന കണ്ടില്ലേ.. എന്തൊരു പാവം.. ഉണർന്നാൽ തനി അസുരനും.." അവന്റെ മുഖത്തു നോക്കി പതുക്കെ പറഞ്ഞവൾ കുനിഞ്ഞു കുറച്ചു മുടി അവന്റെ മുഖത്തൂടി ചിത്രം വരച്ചു.. വെള്ളത്തിന്റെ നനവ് തട്ടിയതും ദേവൻ ഒന്ന് ഞെരുങ്ങി.. പെട്ടന്ന് കയ്യ് പിൻവലിച്ചു തീർത്ഥ നേരെ ഇരുന്നു.. ചുളിഞ്ഞ മുഖം നേരെയാക്കി വീണ്ടും ഉറക്കത്തിലേക്ക് വീഴുന്നവനെ നോക്കി അവളൊന്ന് ചുണ്ട് കൊട്ടി..

പതിയെ എഴുനേറ്റ് ടേബിളിൽ ഇരുന്ന വെള്ളം കയ്യിൽ എടുത്ത് അവന്റെ മുഖത്തു കുടഞ്ഞു.. "ആആഹ്ഹ്ഹ്.." കണ്ണ് തുറന്ന അടുത്ത നിമിഷം ഓടി പുറത്തിറങ്ങാൻ നിന്ന തീർത്ഥയുടെ ഇടത് കയ്യിൽ പിടിച്ചവൻ അവന്റെ മേലേക്ക് വലിച്ചിട്ടു.. ഉള്ളിൽ നിന്നൊരു ശബ്ദം വന്നതോടൊപ്പം അവളുടെ കണ്ണ് മിഴിഞ്ഞു.. ഒരു കയ്യാൽ അവളെ ചുറ്റി പിടിച്ചു ദേവൻ അവളുമായി ബെഡിലേക്ക് മറിഞ്ഞു.. അവന്റെ അടിയിലായി പെട്ട് പോയ തീർത്ഥ ഒരു പകപ്പോടെ ദേവനെ നോക്കി.. "ഉണർന്നാൽ ഞാൻ ആരാന്നാ പറഞ്ഞേ.." അവളുടെ മിഴികളിലേക്ക് ഉറ്റുനോക്കി ദേവൻ ചോദിച്ചതും തീർത്ഥ ഞെട്ടി.. 'ഉറങ്ങുവാലായിന്നോ ഇവൻ..' മനസ്സിൽ ആത്മഗതിച്ചവൾ അവനെ നോക്കി വെളുക്കാനേ ചിരിച്ചു.. "പറയടി.. ആരാന്നാ പറഞ്ഞേ.." അവളുടെ അരയിൽ കയ്യ് മുറുക്കി അവൻ ചോദിച്ചതും തീർത്ഥ ഒന്ന് ഉയർന്നു പൊങ്ങി അവന്റെ തോളിലായി കയ്യമർത്തി.. വല്ലാത്തൊരു കുളിരു അവളുടെ ഉള്ളിലൂടെ കടന്നു പോകുന്ന പോലെ തോന്നി അവൾക്..അവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.. പെട്ടന്ന് ഒരു ആവേശത്തിൽ അവളെ പിടിച്ചിട്ടതാണ്.. അവളുടെ മിഴികൾക്ക് മുന്നിൽ അവന്റെ കണ്ണിലെ ഭാവം പതിയെ മാറി തുടങ്ങി.. അവൻ പോലും അറിയാതെ..!! "അ.. അസു..രൻ.."

അരയിൽ പിടിച്ചിരുന്ന കയ്യ് വീണ്ടും മുറുക്കി അവൻ അവളെ ഒന്നൂടി ചേർത്തു.. വാക്കുകൾ കൂട്ടി ചേർത്തവൾ പറഞ്ഞൊപ്പിക്കുമ്പോ ദേവന്റെ ബോധം വന്നിരുന്നു.. ഒരു നിമിഷം താൻ കടന്നു ചിന്തിച്ചതിനെ ഓർത്തു അവനിൽ അരിശം നിറഞ്ഞു.. വേഗം അവളുടെ മേലെ നിന്നും എഴുനേറ്റു മാറി.. "നീ.. നീ എന്താ എന്റെ റൂമിൽ.." ശ്വാസം ആഞ്ഞു വലിച്ചവൻ അവളോട് ചോദിച്ചു..അവളുടെ മറുപടി ഒന്നും ഇല്ലാത്തത് കൊണ്ട് അവൻ അവളെ നോക്കി.. കണ്ണും നിറച്ചു നിക്കുന്നവളെ കാണെ ദേവൻ ഒന്ന് പതറി.. ഇത്ര നേരവും കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലല്ലോ.. "എ.. എന്താ.. പറ്റിയെ.." "മാറി നിക്കങ്ങട്.. മനുഷ്യന്റെ വയറിൽ പിച്ചി മുറിച്ചിട്ട് എന്താണെന്ന്.." തീർത്ഥയുടെ അടുത്തേക്ക് പോയവനെ തള്ളി മാറ്റി അവൾ പുറത്തേക്കിറങ്ങി.. ദേവന്റെ കിളി ഇപ്പോഴും വന്നിട്ടില്ല.. അവൾ പറഞ്ഞതെന്തെന്നോ ഒന്നും ദേവൻ മനസിലായില്ല എന്നതാണ് സത്യം.. "ടോ.. അസുര.. താനേത് പെണ്ണിനെ സ്വപ്നം കണ്ട എന്നെ കേറി പിടിച്ചത്.. ഇനി അങ്ങനെ എന്തേലും ഉണ്ടായാൽ ഉണ്ടല്ലോ ആ കയ്യ് ഞാൻ വെട്ടും.." "ഡീീ..." വാതിൽക്കൽ നിന്നവൾ ഉറക്കെ വിളിച്ചു പറഞ്ഞു അവൻ വരുന്നതിന് മുന്നേ പുറത്തേക്ക് ഓടി.. പിന്നാലെ ഓടാൻ നിന്നെങ്കിലും എന്തുകൊണ്ടോ ദേവൻ പോയില്ല.. "നാശം.."

ദേഷ്യത്തിൽ ആഞ്ഞു ചവിട്ടിയെങ്കിലും അവന്റെ ഉള്ളം തണുപ്പ് പടർന്നിരുന്നു..!! 💖____💖 എണീറ്റത് മുതലുള്ള വയറുവേദന അമ്മുവിനെ വല്ലാതെ വലച്ചിരുന്നു.. വയറു പൊത്തി പിടിച്ചു അവൾ പതിയെ വാഷ്റൂമിലേക്ക് നടന്നു.. "എന്താടാ വയ്യേ..വയറു വേദനയാണോ.." നീനുവിന്റെ ചോദ്യത്തിന് അവൾ ചെറുങ്ങനെ മൂളി.. വേഗം തന്നെ അവൾ ഹോട് ബാഗ് കൊടുത്തു.. "അപ്പോ നീ ഇന്ന് വരുന്നില്ലേ.." "ഇല്ല ചേച്ചി.. പോയിട്ട് വാ.." അമ്മു അവളോട് പറഞ്ഞതും നീനു പിന്നെ ഒന്നും ചോദിച്ചില്ല.. അവളോട് റസ്റ്റ്‌ എടുക്കാൻ പറഞ്ഞു നീനു റെഡി ആയി.. "നീ ഇതെവിടെക്കാ നീനു.." റൂമിൽ നിന്ന് ദൃതിയിൽ പുറത്തിറങ്ങുന്ന നീനുവിനെ കണ്ട് മനു ചോദിച്ചു.. അവന്റെ നോട്ടം നീനുവിന് പിന്നിലായി വരുന്ന അമ്മുവിൽ കുടുങ്ങിയിരുന്നു.. അമ്മയെ ഇന്നാ ചെക്ക് അപ്പിന് കൊണ്ട് പോകാൻ ഉള്ളത്.. ഇടയ്ക്കിടെ ഇങ്ങനെ വരുന്നുണ്ട് അതുകൊണ്ട് കാണിക്കാം എന്ന് കരുതി.. "എങ്ങനെയാ പോവാ.. ഞാൻ കൊണ്ട് വിടണോ.." മനു നിർബന്ധിച്ചെങ്കിലും നീനു അവനെ തടഞ്ഞു.. പോകുമ്പോൾ അമ്മുവിനെ നോക്കി കണ്ണ് ചിമ്മനും അവൾ മറന്നില്ല.. നീനുവിന്റെ കാർ അവിടേം വിട്ട് പോയതും അമ്മു മനുവിനെ നോക്കാതെ ഉള്ളിലേക്ക് കേറി.. "അമ്മു.." മനു വിളിച്ചതും അവൾ അനിഷ്ടത്തോടെ തിരിഞ്ഞു..

അവന്റെ നോട്ടവും ഭാവവും ഒന്നും അവൾക് ഇഷ്ടമാവുന്നില്ലായിരുന്നു.. "എനിക്ക്.. എനിക്ക് നല്ല തല വേദന ഒരു ചായ കിട്ടുവോ.." "മ്മ്മ്.." അമ്മു ഒന്ന് മൂളി തിരിഞ്ഞ് നടന്നു.. നന്നായി വേദനിക്കുന്നുണ്ടായിരുന്നു അവൾക്.. എങ്കിലും അത് അവനെ അറിയിക്കാതിരിക്കാൻ അവൾ ശ്രെമിച്ചു.. കാലിൽ നിന്നും തരിപ്പ് അവൾക് തോന്നിയതും അവൾ കിച്ചണിൽ തൂണിലും ചാരി നിന്നു..തിരിഞ്ഞു നടക്കുമ്പോ അവന്റെ മിഴികൾ അവളുടെ ആകാര വാടിവിനെ നോക്കി കണ്ടു.. ചുണ്ട് കടിച് പിടിച്ചു അവൻ ഒരു ചിരിയോടെ മുൻവശത്തെ ഡോർ അടച്ചു..!! 💖____💖 "ഹാ ആരിത്.. സാമൂവൽ സാറോ.. എന്താ സാറേ ദേവന്റെ വീട്ടിലേക്ക്..??" പോലീസ് ജീപ്പിൽ നിന്ന് ഇറങ്ങുന്ന SI സാമൂവാലിനോട് പരിഹാസ രൂപേണ ദേവൻ ചോദിച്ചതും അയാൾ കയ്യ്മുഷ്ടി ചുരുട്ടി.. "പോയി കൊണ്ട് വാടോ അവളെ.." അടുത്ത് നിക്കുന്ന വനിതാ പോലീസ്‌കാരോട് ആക്ഞാപിക്കവേ ദേവൻ പത്രം മടക്കി വച് വെളിയിലേക്ക് ഇറങ്ങി.. "ഇമ.." അവർ ഉള്ളിലേക്ക് കേറുന്നതിന് മുന്നേ ദേവൻ തീർത്ഥയെ നീട്ടി വിളിച്ചു.. എന്തോ പിറുപിറുത് കൊണ്ട് ഇറങ്ങി വരുന്നവൾ മുന്നിൽ നിക്കുന്ന പോലീസിനെ കാണെ വേഗം ദേവന്റെ പിന്നിൽ മറഞ്ഞു നിന്നു..അത് കാണെ ദേവൻ ദേഷ്യം ഇരച്ചു കേറി..

കയ്യേത്തിച്ചു അവളെ പിടിച്ചു അവർക്ക് മുന്നിലായി നിർത്തി.. "ഇങ്ങോട്ട് നിക്കെടി.. പിന്നിൽ ഒളിഞ്ഞു നിക്കാൻ നീ എന്താ കൊല പുള്ളിയാണോ..?" പുച്ഛത്തോടെ ചുണ്ട് കൊട്ടി ചോദിക്കുന്നവനെ കാണെ തീർത്ഥ ഒന്നും മനസിലാവാതെ അവനെ നോക്കി.. സ്വാമിനാഥൻ മരിച്ചു എന്ന് തന്നെയായിരുന്നു അവളുടെ വിശ്വാസം അതുകൊണ്ട് തന്നെ അവൻ പറഞ്ഞത് അവളെ കളിയാക്കുന്ന പോലെ തോന്നി അവൾക്.. എന്നാൽ സാമൂവൽ ദേവനെ നോക്കി പല്ല് കടിച്ചു.. "ദേവൻ.. വെറുതെ ഒരു ഇഷ്യൂ ഉണ്ടാക്കരുത്.. താൻ ഇപ്പോ സംരക്ഷിച്ചു നിർത്തിയിരിക്കുന്നത് ഒരു ക്രിമിനലിനെ ആണ്.. കുറ്റവാളിയെ സംരക്ഷിച്ചതിന്റെ പേരിൽ തനിക്കെതിരെ കേസ് എടുക്കാൻ വകുപ്പുണ്ട്.. അത് ചെയ്യാത്തത്.." അത്രയും പറഞ്ഞയാൾ നിർത്തുമ്പോൾ ദേവൻ പുച്ഛത്താൽ ചിരിച്ചു.. "എന്തേയ്..ബാക്കി കൂടി പറയ്.." "ദേവൻ ഇതിൽ ഇടപെടരുത്.. കോൺസ്റ്റബിൾ ടേക്ക് ഹേർ.." അയാൾ ദേവനോട് ഒരു വക്ക് തർക്കത്തിന് ഇല്ലാത്ത പോലെ മുഖം തിരിച്ചു..പണ്ടും ദേവന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ടുള്ള വഴക്കിന്റെ ഒക്കെ എഫക്ട് ആണെന്ന് ഓർക്കേ ദാമോദരന് ചിരി വന്നിരുന്നു..അയാൾ അത് പറഞ്ഞതും ദേവൻ തീർത്ഥയെ അവന്റെ മറു സൈഡിൽ മാറ്റി നിർത്തി.. "അല്ല സാറേ.. എന്താ ഈ ക്രിമിനൽ ചെയ്ത കുറ്റം..

എന്റെ അടുത്ത് നിന്നും പിടിച്ചോണ്ട് പോകുമ്പോ അതെനിക് കൂടി അറിയണമല്ലോ.." "താൻ ഇപ്പോ കൂടെ നിർത്തിയിരിക്കുന്ന തീർത്ഥ എന്ന ഈ കുട്ടി ഒരു കൊലപാതകി ആണ്..സിതാര ടെസ്റ്റിൽ ഓണർ സ്വാമിനാഥനെ കൊലപെടുത്തിയത് തീർത്ഥയാണ്.." സാമൂവൽ എന്തെങ്കിലും പറയുന്നതിന് മുന്നേ ദാമോദരൻ ദേവനോടായി പറഞ്ഞു.. "ഓഹ്.. അപ്പോ അതാണ് കേസ്.. ഇത് മാത്രേ ഉള്ളുവോ അതോ വേറെ എന്തേലും കേസ് ഉണ്ടോ..?? അല്ല ഇവളേ അറസ്റ്റ് ചെയ്യാൻ ഉള്ള വാറൻറ് എവിടെ..? അതോ ഇനി അതൊന്നും ഇല്ലാതെ അറസ്റ്റ് ചെയ്യാം എന്നാ നിയമം വന്നോ..??" ദേവന്റെ വാക്കുകളിൽ പരിഹാസം മാത്രം ആയിരുന്നു.. സാമൂവാലിന് അവന്റെ പെരുമാറ്റത്തിൽ നന്നേ ദേഷ്യം തോന്നിയിരുന്നു.. എങ്കിലും അയാൾ അത് പുറത്ത് കാണിച്ചില്ല.. തന്ത്രപരമായി തീർത്ഥയെ കൊണ്ട് പോകാൻ ആയിരുന്നു സാമൂവലിന്റെ ഉദ്ദേശം.. ദേവന്റെ മുന്നിൽ വച്ച അതിന് നിർവാഹം ഇല്ലന്ന് മനസ്സിലാക്കേ സാമൂവൽ കയ്യിൽ കരുതിയിരുന്ന ഫേക്ക് വാറൻറ് അവനെ ഏൽപ്പിച്ചു.. "ശ്രീ..." ദേവന് ഫോൺ എടുത്ത് ശ്രീയെ വിളിച്ചു.. ഒന്ന് രണ്ടു നിമിഷതിന് ശേഷം ശ്രീ വണ്ടിയിൽ വന്നിറങ്ങി.. കാറിന് പിന്നിൽ നിന്ന് ഇറങ്ങുന്ന സ്വാമിനാഥനെ കണ്ട് തീർത്ഥ അടക്കം എല്ലാവരും ഞെട്ടി..

സാമൂവൽ നിന്ന് വിയർക്കാൻ തുടങ്ങി.. ദീക്ഷിത് ഇയാളെ ഇവിടുന്ന് മാറ്റി എന്നുള്ള ഉറപ്പിൽ ആയിരുന്നു സാമൂവൽ ഈ കളിക്ക് കൂട്ട് നിന്നത്.. ഇനി ദേവന് മുന്നിൽ നിൽക്കുന്ന കാര്യം ഓർക്കേ അയാൾക് തരിപ്പ് അനുഭവപ്പെട്ടു.. മുന്നിൽ രൂക്ഷമായ നോട്ടത്തോടെ നിക്കുന്ന ദേവനെ കാണെ ഒരു നിമിഷം അവൻ തന്റെ സീനിയർ ഓഫീസർ ആയി യൂണിഫോമിൽ നിക്കുന്ന പോലെ തോന്നി സാമ്മുവലിന്..!! 💖____💖 "ഒരു റിസൾട്ട്‌ കൂടി കിട്ടാൻ ഉണ്ട്.. അതൂടി ഡോക്ടറിനെ കാണിച്ചിട്ട് പോകാം..അപ്പോഴേക്കും ഞാൻ ദത്ത് നെ കണ്ടിട്ട് വരാം.." നീനു അമ്മയോട് പറഞ്ഞു സൂര്യന്റെ കേബിനിലേക്ക് നടന്നു.. ഫോണിൽ നോക്കി പോകുന്നത് കൊണ്ട് തന്നെ എതിരെ വരുന്ന ആളെ അവൾ കണ്ടിരുന്നില്ല.. പെട്ടന്ന് കൂട്ടിമുട്ടി നീനുവിന്റെ കയ്യിലുണ്ടായിരുന്ന ഫോൺ താഴെ പോയി.. "ഓഹ് നോ.." ഇടിച്ച ആളെ പോലും നോക്കാതെ താഴെ വീണ ഫോൺ എടുത്ത് അവൾ മുന്നിലേക്ക് നോക്കിയതും നീനുവിനെ പെട്ടന്ന് അവിടെ കണ്ട പകപ്പിൽ നിക്കുന്ന മാൻവികിനെ ആണ് കണ്ടത്.. അവളുടെ മുഖത്തു ഉണ്ടായിരുന്ന ദേഷ്യം പതിയെ മാറി അവനെ നോക്കി ഇളിച്ചു... "സാർ എന്താ ഇവിടെ.." "അതെന്താ ഹോസ്പിറ്റലിൽ തന്റെ അമ്മായി അച്ഛന്റെ വക ആണോ.." അവളുടെ ഇളിയോടെയുള്ള ചോദ്യത്തിന് അങ്ങനെ ഒരു മറുപടി പറയനെ ഉണ്ണിക്ക് തോന്നിയുള്ളു..

"വോ ഒരു തമാശകാരൻ.." അവന്റെ കവിളിൽ ചെറുതായി ഒന്ന് പിച്ചി നീനു പറഞ്ഞതും അവൾ അവളെ രൂക്ഷമായി നോക്കി അവിടുന്ന് നടന്നു നീങ്ങി.. "ഈ മൊതലിനെ എനിക്ക് തന്നെ തന്നേക്കണേ കൃഷ്ണ.." അവൻ പോയ വഴിയേ നോക്കി അവളൊരു ചിരിയോടെ പറഞ്ഞു.. കേബിനിൽ നിന്ന് ഇറങ്ങിയ സൂര്യൻ കാണുന്നത് വെറുതെ നിന്ന് ചിരിക്കുന്ന നീനുവിനെ ആണ്.. "എന്താടി.. പകൽ സ്വപ്നം കാണുവാണോ..??" "പോടാ.." "അമ്മ എവിടെ.." "അവിടെ ഉണ്ട്.. റിസൾട്ട്‌ കിട്ടാൻ ടൈം ആവും അതുകൊണ്ട് നിന്നെ കാണാൻ വന്നതാ.." സൂര്യന് അവളോട് മാളുവിന്റെ പറ്റി ചോദിക്കണം എന്നുണ്ടായിരുന്നു.. കുറച്ചു നേരവും കൂടി എന്തോക്കെയോ സംസാരിച് സൂര്യന് തന്നെ ആ വിഷയം എടുത്തിട്ട്.. "മാളു.. അവളെവിടെയാ.." "അമ്മു വീട്ടിൽ ഉണ്ട്.. കൊണ്ട് വരാൻ നിന്നതാ അപ്പോഴേക്കും കൊചിന് വയറുവേദന.. പിന്നെ അവിടെ നിർത്തീട്ട് വന്നു.." "ഒറ്റയ്ക്കോ.." അവന്റെ ചോദ്യത്തിൽ അവൻ പോലും അറിയാതെ കരുതൽ നിറഞ്ഞിരുന്നു.. ചോദ്യം കേൾക്കെ നീനു ഒന്ന് ചിരിച്ചു.. "അല്ലടാ മനുവേട്ടൻ ഉണ്ട്.." സൂര്യന് അത് കേൾക്കെ എന്തോ ഒന്ന് മനസ്സിൽ കൊണ്ടത് പോലെ തോന്നി..!!..................തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story