പ്രണയമായി..!!💖🍂: ഭാഗം 13

pranayamay sana

രചന: സന

"അല്ലടാ മനുവേട്ടൻ ഉണ്ട്.." സൂര്യന് അത് കേൾക്കെ എന്തോ ഒന്ന് മനസ്സിൽ കൊണ്ടത് പോലെ തോന്നി..!!സൂര്യന്റെ മുഖം പെട്ടന്ന് മാറിയത് നീനുവും ശ്രെദ്ധിച്ചിരുന്നു.. "എന്താടാ.. ഇപ്പോഴും മനുവേട്ടനെ നിനക്ക് ഇഷ്ടമില്ലേ..??അതൊരു പാവം അല്ലേടാ.." "ഓ പിന്നെ.. ഒരു പാവ..ഒന്ന് പോയെടി.." നീനുവിനെ പുച്ഛിച്ചു സൂര്യൻ നടന്നു.. പഠിക്കുന്ന കാലത്ത് നീനുവിനെ ഡ്രോപ്പ് ചെയ്തതിന്റെ പേരിൽ മനു സൂര്യന്നിട്ട് രണ്ടു പൊട്ടിച്ചിരുന്നു.. അന്ന് തന്നെ മനുവിനെ തിരിച്ചു തല്ലി കാലൊടിച് ദേവൻ പകരം ചെയ്തെങ്കിലും സൂര്യന് ഇപ്പോഴും മനുവിനെ ഇഷ്ടല്ല.. പേടിച്ചിട്ട് ഒന്നും അല്ല.. എന്തോ ഒരു ഇഷ്ടക്കേട്.. 😜 "സിസ്റ്റർ പടൈന്റ്‌ സരസ്വതി.. അവരുടെ റിസൾട്ട്‌ എത്ര ടൈം എടുക്കും.." "2 ഹൗർ ആവും ഡോക്ടർ.." നീനുവിന്റെ അമ്മയുടെ ചെക് അപ്പ്‌ കഴിഞ്ഞിടത് പോയി സൂര്യൻ ചോദിച്ചതും നേഴ്സ് പറഞ്ഞു.. രണ്ട് മണിക്കൂർ.. അത്രയും സമയം അമ്മു അവനോപ്പം.. അവന്റെ മനസ്സിൽ എന്തൊക്കെയോ ചിന്ത വരാൻ തുടങ്ങി.. അങ്ങനെ ഒന്നും ഉണ്ടാവില്ല എന്ന് പറഞ്ഞു സ്വയം ആശ്വസിച്ചു സൂര്യന് അവന്റെ കൺസൽട്ടിങ്ങ് റൂമിൽ തിരിച്ചു നടന്നു..!! 💖____💖 കണ്ണടച്ചു ചെയറിൽ ഇരുന്ന് ടേബിളിൽ തല വെച് കിടക്കുന്ന അമ്മുവിന്റ മുഖത്തൂടി എന്തോ ഒന്ന് തഴുകുന്ന പോലെ തോന്നിയതും അവൾ പെട്ടന്ന് കണ്ണ് തുറന്നു.. മുന്നിൽ അവളെ തന്നെ നോക്കി നിക്കുന്ന മനുവിനെ കാണെ ചാടി എഴുനേറ്റ് അമ്മു പേടിച് പിന്നിലേക്ക് നീങ്ങി.. "എ.. എ.. എന്താ.." ഉള്ളിലെ വിറയൽ അവളുടെ വാക്കുകളിലും പ്രകടമായിരുന്നു..

വേദനയും ഒപ്പം പെട്ടന്നുള്ള എഴുനേൽക്കാലിലും അവളുടെ തല കറങ്ങി.. വീഴാതിരിക്കാൻ അവൾ പെട്ടന്ന് ഡോറിൽ പിടിച്ചു നിന്നു.. "അമ്മു.. ഞാൻ..ഞാൻ.. നിന്നെ കാണാത്തപ്പോ.. എന്താ വയ്യേ നിനക്ക്.." "വെ.. വേണ്ട.. അടു.. അടുത്ത് വരരുത്.." പേടിച്ചുള്ള അമ്മുവിന്റെ സംസാരത്തിൽ മനുവിന് വല്ലാതെയായി.. താഴെ അവളെ കാണാത്തത് കൊണ്ട് മുകളിലേക്ക് വന്നതായിരുന്നു.. റൂമിന്റെ ഡോർ ചാരി ഇട്ടിരിക്കുന്നത് കണ്ട് ഉള്ളിൽ കേറിയതായിരുന്നു.. അവൾ ഉറങ്ങുന്ന കണ്ടപ്പോ ശെരിക്കും അവന് സ്നേഹം തോന്നിയിരുന്നു.. മുഖത്തേക്ക് വീണു കിടന്ന മുടി ചെവിക്ക് പിന്നിലേക്ക് മാറ്റി വച്ചതും അമ്മു എഴുനേറ്റിരുന്നു.. "അമ്മു.. മോളെ.. ഞാൻ.." മുന്നിലേക്ക് വന്ന മനുവിനെ കാണെ അവൾക് നന്നേ പേടി തോന്നി..ഉറക്കം വിട്ട് മാറുന്നതിനു മുന്നേ തൊട്ടടുത്ത് മനുവിനെ കണ്ടതിൽ ഉള്ള പകപ്പ് അവൾക് മാറിയിരുന്നില്ല..വേദനയും ഒപ്പം തല കറങ്ങുന്നതും കൂടി ആയപ്പോ അവൾക് നിൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. പേടിച് പിന്നിലേക്ക് നീങ്ങുന്നതിനൊപ്പം അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.. "ആആഹ്ഹ്.." "അമ്മു.." കാലിൽ നിന്ന് വല്ലാത്തൊരു തരിപ്പ് അവൾക് കേറിയതും വയർ പൊത്തിപിടിച്ചു.. അവളുടെ വിളിയിൽ മനുവും പേടിച്ചിരുന്നു.. ഓടി പോയി അവളെ തങ്ങുന്നതിന് മുന്നേ അമ്മു കയ്യ് തട്ടി മാറ്റി..

അവൾ കാര്യം മനസിലാക്കാതെ വീണ്ടും അവന്റെ കയ്യ് തട്ടി മാറ്റിയത് മനുവിന് ദേഷ്യം വന്ന് അവളെ പിടിച്ചു വലിച്ചു അവന്റെ നെഞ്ചോട് ചേർത്തു.. പെട്ടന്നുള്ള വലിയിൽ അവളുടെ തല ഒന്ന് ആഞ്ഞതും കണ്ണിൽ ഇരുട്ട് പടരുന്ന പോലെ തോന്നി.. "മാധവ്..." ബോധം മറഞ്ഞു മനുവിന്റെ കയ്യിലേക്ക് വീണുതും ആരുടെയോ വിളി അവിടെ ആകെ പ്രതിധ്വാനിച്ചു.. ഞെട്ടി കൊണ്ട് മുന്നിലേക്ക് നോക്കിയതും വലിഞ്ഞു മുറുകിയ മുഖവുമായി നിക്കുന്ന സൂര്യനെ കണ്ട് മനുവിന്റെ ഉള്ളം ഒന്ന് വിറഞ്ഞു.. സൂര്യന്റെ ഉള്ളിൽ അമ്മുവിന്റെ വിളിയും ദേഷ്യപ്പെട്ടു കൊണ്ട് മനു അവളെ പിടിച്ചു വലിക്കുന്നതും മാത്രം നിറഞ്ഞു നിന്നിരുന്നു..!! 💖___💖 "എന്താ ഇവിടെ നടക്കുന്നെ.. ശ്രീയേട്ടാ.. ഏട്ടനെങ്കിലും ഒന്ന് പറയ്.." തീർത്ഥ ആദ്യം എല്ലാരോടും പിന്നെ ശ്രീയോടും ആയി ചോദിച്ചതും സ്വാമിനാഥൻ ഇരുന്നിടത് നിന്നും എഴുനേറ്റ് അവളുടെ അടുത്തേക്ക് വന്നു.. സോഫയിൽ ദേവൻ അവളെ നോക്കി ഇരിക്കുന്നുണ്ട്.. ശ്രീ അവനടുത്തായി ചെയറിലും.. സ്വാമിനാഥനെ കണ്ടതും സാമൂവൽ നന്നായി വിറക്കുന്നത് തീർത്ഥ ഒരു അമ്പറപ്പോടെ ആയിരുന്നു നോക്കി നിന്നത്.. അതിന് ശേഷം തീർത്ഥയെ ശ്രീ വന്ന് ഉള്ളിലേക്ക് കൊണ്ട് പോയിരുന്നു.. സാമൂവലിനോട് ദേവൻ കലിപ്പിൽ എന്തൊക്കെയോ പറയുന്നതും അതിനൊക്കെ അയാൾ മിണ്ടാതെ നിന്ന് കൊടുക്കുന്നതും ഒക്കെ ജനാല വഴി തീർത്ഥ കണ്ടിരുന്നെങ്കിലും അവൾക് ഒന്നും മനസ്സിലായില്ല..

എല്ലാത്തിലും ഉപരി 'സ്വാമിനാഥൻ എങ്ങനെ ജീവനോടെ ഉണ്ട് എന്നായിരുന്നു അവളുടെ ചോദ്യം.. അപ്പോ അന്ന് ദീക്ഷിത് തന്നോട് ഇയാൾ മരിച്ചെന്നു പറഞ്ഞതോ..?? ആഹ് ന്യൂസ്‌..?? ദേവൻ കൊണ്ട് വന്ന് തന്ന നോട്ടീസ്..??' ചോദ്യങ്ങൾ കുന്ന് കൂടിയപ്പോഴായിരുന്നു തീർത്ഥ ശ്രീയോട് ചോദിച്ചത്.. അതിന് മറുപടി പറയാൻ എന്നാ പോലെ വന്ന് നിക്കുന്ന സ്വാമിനാഥനെ അവൾ കണ്ണെടുക്കാതെ നോക്കി.. "മോളെ.. നിനക്ക് ഒരുപാട് കാര്യങ്ങൾ ചോദിക്കാൻ ഉണ്ടെന്ന് അറിയാം.. എല്ലാം പറയാനാ ഞാൻ നിന്റെ മുന്നിൽ നിക്കുന്നത്.. അതിന് വേണ്ടി ആയിരിക്കും ദൈവം അന്നേ തീരേണ്ട ആയുസ്സ് കുറച്ചു നാൾ കൂടി നീട്ടി തന്നത്.. മോൾക്ക് ഓർമ ഉണ്ടാവും അന്ന് ദീക്ഷിതും നീയും ആയി ഉണ്ടായ വഴക്കിനു ശേഷം ഒരുനാൾ എനിക്ക് വയ്യാണ്ടായത്.. കൃത്യമായി പറഞ്ഞാൽ നിന്നെയും എന്നെയും ചേർത്ത് കള്ളകഥ മെനഞ്ഞുണ്ടാക്കിയതിന്റെ തലേ ദിവസം.. അന്നാ എല്ലാത്തിനും തുടക്കം കുറിച്ചത്.. എന്റെ പൊന്ന്മോളെ..അനുവിനെ.. അവൻ ആ നീചൻ കരുവാക്കിയപ്പോ.. ആ ഫോട്ടോസ് എനിക്ക് അയച്ചു തന്നപ്പോൾ ശെരിക്കും തളർന്നു പോയിരുന്നു.. നിന്നെ നശിപ്പിക്കാൻ അവൻ പലവഴിയും നോക്കുന്നുണ്ട് എന്ന് പറയാനായിരുന്നു അന്ന് നിന്നെ ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചത്.. അപ്പോഴാണ് ആ ഫോട്ടോസ് എനിക്ക് കിട്ടുന്നത്..

തളർന്നു പോയിരുന്നു ഞാൻ.. അത് പുറത്ത് വരാതിരിക്കാൻ അവൻ ആവശ്യപ്പെട്ടത്.. മോളെ പോലെ ഞാൻ കാണുന്ന നീയും ആയുള്ള അവിഹിതം എല്ലാരുടെയും മുന്നിൽ സമ്മതിച്ചു കൊടുക്കുക എന്നതായിരുന്നു.." സ്വാമിനാഥൻ അത് പറയേ തീർത്ഥ കണ്ണുകൾ മുറുക്കി അടച്ചു.. കണ്ണിൽ അന്നത്തെ ഫോട്ടോ തെളിഞ്ഞു വരുന്ന പോലെ തോന്നി അവൾക്.. അയാള്ഡ് കണ്ണുകളും നിറഞ്ഞിരുന്നു.. "പക്ഷെ വലിയ തെറ്റാ ഞാൻ ചെയ്തത്.. എന്റെ അനുവിനെ രക്ഷിക്കാൻ മോളോട് ചെയ്ത തെറ്റിന് ദൈവം മറ്റൊരു വഴിയിലൂടെ എന്നിക് ശിക്ഷ വിധിച്ചു.. എന്റെ അനു.. ആക്‌സിഡന്റ് ആയിരുന്നു.." തീർഥക്ക് ശ്വാസം വിലങ്ങുന്ന പോലെ തോന്നി.. അനു ചേച്ചി.. അവളുടെ ഉള്ളം അലമുറയിട്ടു.. ദേവൻ കയ്യ്മുഷ്ടി ചുരുട്ടി പിടിച്ചു.. "അന്ന് ഞാൻ തീരുമാനിച്ചു നിന്നോട് ചെയ്തതിന് പ്രായശ്ചിത്തം ചെയ്യണമെന്ന്.. അതിന് വേണ്ടിയാ മോളെ എന്നെ കാണാൻ വരാൻ പറഞ്ഞു മെസ്സേജ് ഇട്ടത്.. നീ വളർന്ന അനാഥാലയം പോലും ദീക്ഷിത് വിലക്ക് വാങ്ങി അതിന്റെ മറവിൽ പല കൊള്ളരുതായ്മയും ചെയ്യുന്നുണ്ടെന്നാ വാർത്ത നിന്നെ അറിയിക്കണം എന്ന് തോന്നി.. അതുമായി ബന്ധപ്പെട്ട കുറച്ചു ഫോട്ടോസ്സ് നിനക്ക് തരണമെന്നും.. പക്ഷെ നിന്നെ പ്രതീക്ഷിചിരിക്കേ വന്നത് ദീക്ഷിത് ആയിരുന്നു.. അവനോട് നിന്നെ എന്റെ മരണം കൊണ്ടാലും രക്ഷപെടുത്തും എന്ന് പറഞ്ഞതും എന്തോ കൊണ്ടെൻറെ തലക്ക് അടിച്ചിരുന്നു.. ബോധം മറഞ്ഞു കണ്ണടയുന്നതിന് മുന്നേ കേട്ടു മോൾടെ സ്വരം.."

സ്വാമിനാഥൻ ദീർഘ ശ്വാസം വിട്ട് പറഞ്ഞു നിരത്തിയതും തീർത്ഥ കണ്ണുകൾ അമർത്തി തുടച്ചു.. ഇനിയും അവൾക് അറിയാൻ ഒരുപാട് ഉണ്ടായിരുന്നു.. "അതിന് ശേഷം സ്വാമി സാർ കണ്ണുതുറക്കുമ്പോ ഏതോ ആശുപത്രിയിൽ ആയിരുന്നു.. അല്ലെ സാർ.." ശ്രീ ചോദിച്ചതും അയാളൊന്ന് തല കുലുക്കി.. "മ്മ്മ് അതെ.. ദീക്ഷിത് കാണാൻ വന്നിരുന്നു അപ്പോഴും.. അന്നേരം ആയിരുന്നു ഞാൻ അറിഞ്ഞത് തീർത്ഥ ഇപ്പോ അവന്റെ കയ്യിൽ ആണെന്നും എന്നെ അവൾ കൊന്നെന്ന് അവളെ വിശ്വാസിപ്പിച്ചു മാനസികമായി തളർത്തി ബന്ധിപ്പിക്കാനും ആണ് അവന്റെ ഉദ്ദേശമെന്നും.. എന്നെ കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നെനിക് ഉറപ്പായിരുന്നു.. മകൾ പോയിടത് തന്നെ ഭാര്യയെയും പറഞ്ഞയക്കണോ എന്നാ ചോദ്യത്തിന് മുന്നിൽ നിസ്സഹായനായി പോയിരുന്നു ഞാൻ.. ഈ നാട്ടിൽ നിന്ന് എന്നെന്നേക്കുമായി ആയി മാറി പോകെ നീ മാത്രമേ ഉണ്ടായിരുന്നുള്ളു മനസ്സിൽ.. നിനക്കൊന്നും സംഭവിക്കരുതേ എന്ന് മാത്രം..!!" "എന്തായാലും എന്റെയും അവളുടെയും പ്രാർത്ഥന ദൈവം കേട്ടു.. അതുകൊണ്ട് ആണല്ലോ മോളെ സാറിന്റെ കയ്യിൽ തന്നെ കൊണ്ടെത്തിച്ചത്..!!" സ്വാമിനാഥൻ പറഞ്ഞു നിർത്തുമ്പോൾ തീർത്ഥ കലങ്ങിയ കണ്ണോടെ ദേവനെ നോക്കി..

അവന്റെ നോട്ടവും അവളിൽ മാത്രമായിരുന്നു.. നന്ദിയോടെ അവനെ നോക്കിയതും അവനൊന്ന് പുഞ്ചിരിച്ചു.. ആദ്യമായി അവനിൽ കണ്ട പുഞ്ചിരിയിൽ കണ്ണും മനസും തറഞ്ഞു പോയിരുന്നു അവളുടെ..!! 💖____💖 "ദത്ത്.. എന്താടാ... എന്താ പറ്റിയെ.." "മഹി നീയെങ്കിലും ഒന്ന് പറയടാ.. അമ്മുവിന് എന്താ.." സൂര്യനോട് ചോദിച്ചിട്ട് മറുപടി കിട്ടുന്നില്ല എന്ന് കണ്ടതും മഹിയെ കുലുക്കി നീനു ചോദിച്ചു.. കണ്ണ് ബെഡിൽ തളർന്നു ഉറങ്ങുന്ന അമ്മുവിൽ കുടുങ്ങി നിന്നു.. "ഒന്നും ഇല്ലടാ.. പെട്ടന്ന് ബിപി ലോ ആയതാ.. പീരിയഡ്സ് കൂടി ആയപ്പോ ഉണ്ടായ ബോധഷേയം അത്രേ ഉള്ളു.." മഹി പറയുന്നുണ്ടെങ്കിലും സൂര്യന് അപ്പോഴും ദേഷ്യം വിട്ടിരുന്നില്ല..അമ്മുവിനെ ഒന്ന് നോക്കി നീനു സൂര്യന്റെ അടുത്തായി ഇരുന്നു.. ചുമലിൽ കയ്യ് വച്ചു.. "നീനു.. മാളൂനെ ഞാൻ കൊണ്ടോവാ.." "എവിടേക്ക്.." "എന്റെ വീട്ടിലേക്ക്.. ഇനി മുതൽ അവൾ അവിടെ നിക്കും.. എന്റെ ആരുവിന് ഒപ്പം.." സൂര്യന്റെ വാക്കുകൾ ഉറച്ചതായിരുന്നു..!! ..........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story