പ്രണയമായി..!!💖🍂: ഭാഗം 14

pranayamay sana

രചന: സന

"എന്റെ വീട്ടിലേക്ക്.. ഇനി മുതൽ അവൾ അവിടെ നിക്കും.. എന്റെ ആരുവിന് ഒപ്പം.." സൂര്യന്റെ വാക്കുകൾ ഉറച്ചതായിരുന്നു..!! "അതിനിപ്പോ എന്താ ഉണ്ടായേ".. നീനു സംശയത്തോടെ സൂര്യനോട് ചോദിച്ചു.. അവൾ അറിഞ്ഞിരുന്നില്ല സൂര്യൻ വീട്ടിലേക്ക് പോയത്.. അമ്മയുടെ കൂടെ ഡോക്ടറിനെ കണ്ടിട്ട് പുറത്തിറങ്ങിയപ്പോ കണ്ടത് അമ്മുവിനെ കയ്യിൽ കോരി എടുത്ത് കാശ്വാലിറ്റിയിലേക്ക് ഓടുന്ന സൂര്യനെ ആണ്.. "ഒന്നും.. ഒന്നുമില്ലടാ.. നീനു.." അവളുടെ നേർക്ക് തിരിഞ്ഞിരുന്ന അവളുടെ കയ്കൾ കൂട്ടിപിടിച്ചു അവൻ വിളിച്ചു.. സൂര്യന്റെ കണ്ണ് ചുവന്നിരിക്കുന്നുണ്ട്.. "നീനു.. എനിക്ക് അവളെ... എനിക്ക് മാളൂനെ ഇഷ്ടാ നീനു.. ഞാൻ വീട്ടിൽ കൊണ്ടോയിക്കോട്ടെ ടാ.. അവൾ അവിടെ നിക്കട്ടെ.. അതാവുമ്പോ എനിക്ക് അവളെ എന്നും കാണുവേം ചെയ്യാല്ലോ.." "നിനക്ക് അവളെ ഇഷ്ടാണെന്ന് എനിക്ക് മുന്നേ മനസിലായ കാര്യമാ ദത്ത്.. പക്ഷെ.. ഇപ്പോ അതല്ല കാര്യം.. പറയ് എന്താ അമ്മുനെ കൊണ്ടോവണം എന്ന് പറയണേ??" അവന്റെ കണ്ണിലേക്കു തന്നെ ഉറ്റു നോക്കി നീനു ചോദിക്കുമ്പോ സൂര്യൻ പെട്ടന്ന് കയ്യ് പിൻവലിച്ചു.. മനു അമ്മുവിനോട് പെരുമാറിയത് സൂര്യന് ഇഷ്ടപ്പെട്ടിരുന്നില്ല.. എന്നിരുന്നാലും മനുവിനെ കുറിച് മോശമായൊരു വക്ക് പോലും നീനുവിന് സഹിക്കാൻ കഴിയില്ല എന്നവന് അറിയുന്ന കാര്യമായിരുന്നു..

അതുകൊണ്ട് തന്നെ അവളോട് ഒന്നും പറയാൻ സൂര്യന് മനസ്സ് വന്നില്ല.. "ഞാൻ നിന്നോട് ഇത് ആദ്യമേ പറയണം എന്ന് കരുതി ഇരുന്നത് തന്നെയാണ്.. ഇതുപോലെ അവൾ ഹോസ്പിറ്റലിൽ കിടന്ന ഒരു ദിവസം അല്ലെ നിന്റെ അടുത്തേക്ക് അവളെ അയച്ചത്.. അതുപോലെ ഇന്ന് മുതൽ അവളെ ഞാൻ എന്റെ ഒപ്പം നിർത്തിയേക്കാം.." "അമ്മു... അവൾ സമ്മതിക്കോ.." "മ്മ്മ്.. സമ്മതിക്കും".. ഉറപ്പോടെ സൂര്യൻ നീനുവിനോട് പറഞ്ഞതും അവൾ തല അനക്കി.. ശേഷം അമ്മുവിന്റെ അടുത്ത് പോയി.. കണ്ണടച്ചു കിടക്കുന്നവളെ നോക്കെ അമ്മു പറഞ്ഞ ഓരോ കാര്യങ്ങളും മനസ്സിൽ വന്നു.. സൂര്യനോട് അമ്മു കാത്തിരിക്കുന്ന ഉണ്ണിയേട്ടനെ പറ്റി പറയണം എന്ന് അവളുടെ മനസ്സ് അവളോട് പറയുന്നുണ്ടെങ്കിലും എന്തുകൊണ്ടോ ഇപ്പോ പറയണ്ട എന്നൊരു തോന്നൽ അവളിൽ നിറഞ്ഞു നിന്നു..!! 💖____💖 "ദേവാ.. എന്തായി നിന്റെ തീരുമാനം.." "അങ്കിളെ.. ഇമ എന്താ പറയാ എന്നറിയാതെ.." "അതെന്താ ദേവ.. എന്നെ വിശ്വാസം ഇല്ലേ നിനക്ക്.. അതോ കുറച്ചു നാൾ കൂടെ താമസിച്ചപ്പോ ആ പെണ്ണിന് ദേവാദത്തന്റെ മനസ്സ് കൊടുത്തോ..??" ശങ്കർ (മുമ്പ് ഒരു പാർട്ടിൽ 'അയാൾ' എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു..) ഒരു കളിയാലേ അവനോട് പറഞ്ഞതും ദേവൻ ചെയർ തട്ടി തെറിപ്പിച്ചു എഴുനേറ്റു..

അവന്റെ ഭവമാറ്റത്തിൽ അയാൾ തെല്ലോന്ന് ഞെട്ടി.. "ദേ അങ്കിളെ ഒരു കാര്യം ദേവൻ വീണ്ടും പറയാ.. ഈ ലോകത്ത് മറ്റാരേക്കാളും ഞാൻ വിശ്വസിക്കുന്നത് അങ്കിളിനെ മാത്രം ആണ്.. സ്വന്തം കൂടെപ്പിറപ്പും അച്ഛനും ദേവനെ ചതിച്ചപ്പോ അങ്കിൾ മാത്രമേ ഉണ്ടായിരുന്നുള്ളു.. അതുകൊണ്ട് തന്നെ എന്നേക്കാൾ വിശ്വാസം എനിക്ക് അങ്കിളിനെയാ.. പിന്നെ ഇമയുടെ കാര്യം.. അവളെ ഞാനും ശ്രീയും ദീക്ഷിതിന്റെ കയ്യിൽ നിന്ന് രക്ഷിക്കുമ്പോ മനസ്സിൽ ഒന്നും ഉണ്ടായിരുന്നില്ല.. കാര്യങ്ങൾ ഒക്കെ അറിഞ്ഞപോ കുറച്ചു നാൾ ഒരു സംരക്ഷണം അത്രേ കരുതിയിരുന്നുള്ളു.. പ്രശനങ്ങൾ ഒക്കെ അടങ്ങിയപ്പോ അവളെ അവിടുന്ന് പറഞ്ഞയക്കണം എന്ന് തന്നെയാണ്.. എന്നിരുന്നാലും അവളുടെ കാര്യത്തിൽ ഇപ്പോഴും ഒരു തീരുമാനം എടുക്കാൻ അവൾക്കല്ലാതെ മറ്റൊരാൾക്കും അവകാശം ഇല്ല..!! ഈ എനിക്ക് പോലും..!!" ദേവൻ ശബ്ദം കനപ്പിച് പറഞ്ഞു നിർത്തി.. ദേവന്റെ മനസ്സിൽ അയാൾക്കുള്ള സ്ഥാനം മനസ്സിലാക്കേ അയാള്ഡ് ചൊടികൾ വിടർന്നു.. എങ്കിലും തീർത്ഥയെ അയാൾ പറഞ്ഞത് പോലെ അയാളുടെ കെയർ ഓഫിൽ ഉള്ള മന്തിരത്തിൽ താമസിപ്പിക്കാൻ തയ്യാറാവാത്തതിൽ ശങ്കറിന് അവനോട് നീരസം തോന്നിയിരുന്നു.. "ദേവ.. ഞാൻ വെറുതെ തമാശക്ക്.. അതല്ലടാ മോനെ..

നീ ഒന്ന് ഓർത്തു നോക്ക്.. പ്രായപൂർത്തി ആയ പെണ്ണാ അവൾ.. നിന്നോടൊപ്പം ഒറ്റയ്ക് ഒരു വീട്ടിൽ.. ആളുകൾ പറയുന്നതിനൊന്നും നീ ചെവി കൊടുക്കില്ലന്ന് അങ്കിളിന് അറിയാം.. നിന്നെ അത് ബാധിക്കുകയും ഇല്ല.. പക്ഷെ അത് പോലെയാണോ ആ പെൺകുട്ടി.. നാളെ ഒരു ദിവസം അവൾക്കൊരു നല്ല ജീവിതം കിട്ടേണ്ടത് അല്ലെ.. അപ്പോ മോന്റെ കൂടെ കഴിഞ്ഞത് അവളുടെ ജീവിതത്തിൽ ഒരു കരട് ആവാൻ പാടില്ല എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ.. നിങ്ങൾ തമ്മിൽ അരുതാത്ത ബന്ധം ഇല്ലന്ന് നമ്മുക്ക് അറിയാം.. അതുപോലെ എല്ലാരും ചിന്തിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ..??" ശങ്കർ പറയുന്നത് ശെരിയാണെന്ന് ദേവനും തോന്നി.. താൻ അതിനെ പറ്റിയൊന്നും ചിന്തിച്ചിരുന്നില്ല.. അവന്റെ മനസ്സ് ആസ്വസ്തമാകുന്നത് അയാൾക്കും മനസ്സിലായിരുന്നു.. അത് അയാളിൽ ഊർജം ഏകി.. "നമ്മുടെ ആരു മോളെ പോലെ അല്ലെ നിനക് ഇമയും.." അവന്റെ മനസ്സ് അറിയാൻ എന്നോണം അയാളൊന്ന് എറിഞ്ഞു നോക്കി.. ദേവന്റെ മനസും ഒരു നിമിഷം ചിന്തിച്ചു.. തനിക് 'ആരുവിനെ പോലെയാണോ ഇമ'.. അവനിൽ ആ ചോദ്യം വലയം ചെയ്യുന്ന പോലെ തോന്നി.. ശങ്കറിനോട് യാത്ര പറഞ്ഞു അവൻ വീട്ടിലേക്ക് തിരിക്കുമ്പോഴും മനസ്സിൽ അതെ ചോദ്യം ആവർത്തിച്ചു..!!

"നിനക്ക് ഞാൻ മാത്രം മതി ദേവ..നീ എന്റെ മകനാ..അതിനിടെ ആരും വേണ്ട.. നിന്റെ കുടുംബത്തെ പോലും നിന്നിൽ നിന്ന് അകറ്റിയ എനിക്ക് ഇതും എളുപ്പമാണ്.. ഇമ.. ആ പേര് കേൾക്കുമ്പോ തന്നെ നീ അറിയാതെ തന്നെ നിന്റെ കണ്ണ് തിളങ്ങുന്നുണ്ട് ദേവ.. അത് പാടില്ല.. നിനക്ക് അവകാശി ആയി ആരും ഉണ്ടാവാൻ പാടില്ല.. അതിന് വേണ്ടിയല്ലേ ഞാൻ ഈ കണ്ട ചെയ്തികൾ ഒക്കെ ചെയ്തത്...!!" കണ്ണിൽ നിന്ന് ദേവന്റെ വണ്ടി മറയുന്നത് കാണെ അയാൾ കിതാപ്പോടെ പറഞ്ഞു നിർത്തി മുന്നിലുള്ള ചിത്രത്തിലേക്ക് വിരലുകൾ ഓടിച്ചു.. "സീതേ.. നമ്മുടെ മോൻ പറഞ്ഞത് കേട്ടില്ലേ.... അവനിപ്പോ ആരെക്കാളും വിശ്വാസം എന്നെയാണെന്.. ഈ ലോകത്ത് ആരെക്കാളും അവൻ സ്നേഹിക്കുന്നത് എന്നെയാണെന്ന്.. നിന്റെ ആഗ്രഹം ആയിരുന്നില്ലേ.. അത് ഞാൻ നിറവേറ്റി കൊണ്ടിരിക്കെയാ.." കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ അയാൾ തുടച്ചു നീക്കി.. ചിത്രത്തിൽ പുഞ്ചിരി തൂകി നിക്കുന്ന ആ സ്ത്രീയുടെ നെറ്റിയിലേക്ക് അയാളുടെ ചുണ്ട് ചേർത്തു.. പുറത്തെ കാറ്റിന്റെ ശക്തിയിൽ അവരുടെ ഫോട്ടോയിൽ ചാർത്തിയിട്ടിരിക്കുന്ന പൂകൊരുത്ത മാല ഒന്ന് ഉലഞ്ഞു..!! 💖___💖 "മാളു.." കവിളിൽ തട്ടി സൂര്യ വിളിച്ചതും അമ്മു കണ്ണ് തുടരെ തുടരെ ചിമ്മി തുറന്നു.. സൂര്യന്റെ തോളിൽ ആണ് തല വച്ച കിടന്നതെന്ന് കാണെ അവൾ വേഗം അടർന്നു മാറി..

"വാ ഇറങ്.." അതും പറഞ്ഞു സൂര്യൻ ഇറങ്ങി അവൾക് ഇറങ്ങാനായി കാറിന്റെ ഡോർ തുറന്നു.. ഹോസ്പിറ്റലിൽ നിന്ന് വണ്ടിയിൽ കേറിയതും അമ്മു ഉറങ്ങി പോയിരുന്നു.. കണ്ണ് തുറക്കേ പരിചിതമല്ലാത്തൊരു സ്ഥലം കണ്ട് അവളിൽ നേരിയ ഭയം തോന്നി.. അവനെ നോക്കി പുറത്തിറങ്ങി അവൾ ചുറ്റും കണ്ണോടിച്ചു.. "വാ..." അവളുടെ കയ്യ് പിടിച്ചു സൂര്യ മുന്നിലേക്ക് നടന്നു.. എവിടെക്കാണ് കൊണ്ട് പോകുന്നതെന്ന് അറിയില്ലെങ്കിലും അവൾക് സൂര്യനിൽ വിശ്വാസം ഉണ്ടായിരുന്നു.. കുറച്ചു മുന്നോട്ട് പോയതും തലയെടുപ്പോടെ നിക്കുന്ന ഒരു ഇരുനില വിട് കണ്ട് അവളുടെ കണ്ണുകൾ വിടർന്നു.. "എന്റെ വീടാ.. ഇനി മുതൽ മാളുവിന്റെയും.." കാതിൽ കാറ്റ് പോലെ വന്ന് പതിച്ച അവന്റെ സ്വരത്തിൽ അവളൊന്ന് ഞെട്ടി.. അവനെയും വീടിനെയും നോക്കി അവൾ അവന്റെ കയ്യ് വിടുവിക്കാൻ ശ്രെമിച്ചു.. "വിട്.. ന്നേ വിട്.. നിക്ക് പോണം.. നീനുവേച്ചി എവിടെ.. ന്നേ ചേച്ചിടെ അടുത്ത് കൊണ്ട് വിട്.." അവന്റെ പിടി വിടുവിച്ചു കൊണ്ടുള്ള അവളുടെ പറച്ചിലിനെ വക വക്കാതെ അവൻ മുന്നോട്ട് നടന്നു.. പതിയെ വാക്കുകൾ മുറിഞ്ഞു പോകുന്നതും ഒപ്പം തേങ്ങലിന്റെ സ്വരവും കാതിൽ കേൾക്കെ അവനൊന്ന് നിന്ന് അവളെ നോക്കി.. കണ്ണും നിറച്ചു ഏങ്ങി കരയുന്ന അമ്മുവിനെ കാണെ അവൻ തലയിൽ കയ്യ് വച്ചു..

"ഹാ.. നിങ്ങൾ വന്നോ.. എന്താ കുഞ്ഞേട്ടായി വന്നിട്ട് അവിടെ തന്നെ നിക്കുവാണോ.. എത്ര നേരവായിന്ന് അറിയോ ഞാൻ കാത്തിരിക്കുന്നേ.. അമ്മു വാ അകത്തു മമ്മ കാത്തിരിക്കെയാ നിങ്ങളെ.." അമ്മുവിനോട് സൂര്യൻ എന്തോ പറയാൻ തുടങ്ങേ ആരോഹി അവിടെ വന്നു.. വന്നപാടെ അമ്മുവിന്റെ കയ്യിൽ പിടിച്ചു പറഞ്ഞതും അമ്മു കരച്ചിൽ നിർത്തി കണ്ണും മിഴിച്ചു അവളെ നോക്കി.. അവളുടെ നിൽപ്പ് കണ്ട് സൂര്യൻ ചിരി വന്നു.. "ഇത്ര നേരം എപ്പോ എത്തും എപ്പോ എത്തും എന്ന് പറഞ്ഞു സ്വര്യം തന്നിട്ടില്ല ഇവള്.. എന്നിട്ടിപ്പോ നിക്കുന്ന കണ്ടില്ലേ.." സൂര്യൻ അമ്മുവിന്റെ കവിളിൽ നുള്ളി പറഞ്ഞതും 'ഞാനോ.. 😳' എന്നാ ഭാവത്തിൽ അമ്മു അവനെ മിഴിച്ചു നോക്കി.. ഇവിടെ നടക്കുന്നത് ഒന്നും അവൾക് അറിയുന്ന കാര്യം ആയിരുന്നില്ല..!! "എന്തായാലും ഇങ് എത്തിയല്ലോ.. കുഞ്ഞേട്ടാ അമ്മുന്റെ ബാഗ് ഒക്കെ എടുത്തോണ്ട് വന്നേക്ക്.. ഞാൻ ഇവളേം കൊണ്ട് അകത്തു പോവാ.." ആരു സൂര്യനോട് പറഞ്ഞു അമ്മുവിനെയും കൊണ്ട് അകത്തോട്ടു നടന്നു.. അമ്മു അവളുടെ കൂടെ നടക്കുന്നതിനൊപ്പം സൂര്യനെ തിരിഞ്ഞ് നോക്കി.. അവൻ ഒന്ന് സൈറ്റ് അടിച്ചു കൊടുത്തതും അവൾ ദേഷ്യത്തിൽ മുഖം വെട്ടിച്ചു..!! വല്ലാതെ ദേഷ്യം വന്നിരുന്നു അവൾക്.. എന്നാൽ അവനിൽ അത് പുച്ഛിരിയേകി..പതിവിലും മികവോടെ..!! 💖___💖 "ഞാൻ പോവില്ല...പോവില്ല.. പോവില്ല.." "ഡീീീ... നിന്റെ ഇവിടുന്ന് എടുത്ത് പുറത്തിടാൻ അറിയാഞ്ഞിട്ടല്ല ഈ ദേവന്.."

"എന്നാ എടുത്ത് ഇടടോ.. എന്താ ചെയ്യുന്നില്ലേ.. ദേ ഒരു കാര്യം പറഞ്ഞേക്കാം.. എന്നെ കൊന്നാലും ഇവടം വിട്ട് തീർത്ഥ പോവില്ല.. ഈ ദേവനെ വിട്ടും.. മനസ്സിലായോ..!!" തീർത്ഥ അതും കൂടി പറഞ്ഞു ചവിട്ടി തുള്ളി റൂമിൽ കേറി ഡോർ കൊട്ടി അടച്ചു.. ദേവന് അവന്റെ ദേഷ്യം നിയന്ത്രിക്കാൻ ആവുന്നുണ്ടായിരുന്നില്ല.. ചിരി കടിച് പിടിച്ചു ഇരിക്കുന്ന ശ്രീയെ കാണെ ദേവന് ഒരു കുതിപ്പിൽ അവന്റെ കഴുത്തിൽ കുത്തി പിടിച്ചു.. "ഡാ.. പട്ടി.. മര്യാദക്ക് ആ പിശാഷിനെ ഇവിടുന്ന് ഇറക്കി വിട്ടോ.. ഇല്ലെങ്ങി നിന്റെ അന്ത്യം ഞാൻ കുറിക്കും.." "വി.. ടാ.. ടാ.. തെ.. ണ്ടി.." അവന്റെ കയ്യ് തട്ടി എറിഞ്ഞു ശ്രീ കുറച്ചു നേരം ചുമച്ചു ശ്വാസം ആഞ്ഞു വലിച്ചു.. ദേവന് അപ്പോഴും ദേഷ്യം അടങ്ങിയിരുന്നില്ല.. അവിടെ ഉള്ള സാധനം ഒക്കെ തല്ലി പൊട്ടിച്ചു കൊണ്ടിരുന്നു.. സൗണ്ട് ഉള്ളിൽ നിന്ന് കേട്ട തീർത്ഥ ചെവി രണ്ടു കയ്യ്കൊണ്ട് മൂടി വച്ചു.. ചുണ്ടിൽ പുഞ്ചിരിയും ഉണ്ട്..!! "ദേവാ.. ഭർത്താവിന്റെ കൂടെ അല്ലാതെ അവൾ പിന്നെ എവിടെ നിക്കാനാടാ.." "എന്ത്..." ദേവൻ അലറി കൊണ്ട് ചോദിച്ചതും ശ്രീ ഒരു വളിഞ്ഞ ചിരിയോടെ ഓരോ സ്റ്റെപ്പും ബാക്കിലേക്ക് വച്ചു.. "അതെ.. അവൾ ഇവിടെ ഉള്ളപ്പോ പുറത്ത് ആരും ഒരു ചോദ്യം ആയി വരാതിരിക്കാൻ.. അനാശസത്തിന്റെ പേരിൽ നിനക്കെതിരെ കേസ് എടുക്കാതിരിക്കാൻ.. ഒരു പ്രതേക സാഹചര്യത്തിൽ നീ അന്ന് ഒപ്പിട്ട പേപ്പറിന്റെ കൂടെ നിങ്ങളുടെ മാര്യേജ് രജിസ്‌ട്രേഷന്റെ പേപ്പറും ഉണ്ടായിരുന്നു.. നീ ഇപ്പോ ലീഗലി ഇമയുടെ ഭ...ർത്താ...വാ..." അവസാനം പറയുന്നതിന്റെ കൂടെ ശ്രീ പുറത്തേക്ക് ഓടിയിരുന്നു.........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story