പ്രണയമായി..!!💖🍂: ഭാഗം 16

pranayamay sana

രചന: സന

"മമ്മ.. മമ്മയെ എന്തിനാ മാമ്മയുടെ അച്ഛൻ പുറത്താക്കിയെ..?" വസുന്ദരയുടെ മടിയിൽ തലവച്ചു കിടക്കുന്ന അമ്മുവിനെ നോക്കിയുള്ള ആരുവിന്റെ ചോദ്യം കേൾക്കെ വസുന്ദര അവളെ നോക്കി.. അമ്മുവിന്റെ തലയിലെ തലോടൽ പതിയെ കുറഞ്ഞു വരുന്നത് അവൾ അറിഞ്ഞു വസുന്ദരയെ നോക്കി.. പഴയതൊക്കെ ഓർത്തപ്പോലെ അവരുടെ ചൊടികൾ വിടരുകയും കണ്ണുകൾ നിറയുകയും ചെയ്തു..!! "നിന്റെ അച്ഛനെ സ്നേഹിച്ചത് കൊണ്ട്.. അല്ല അങ്ങനെ തെറ്റിദ്ധരിച്ചത് കൊണ്ട്..!!" അമ്മുവിനെ അന്വേഷിച് റൂമിൽ കേറാൻ നിന്ന സൂര്യൻ വസുന്ദരയുടെ വക് കേൾക്കെ അവിടെ നിന്നു.. നിർവികാരത്തോടെ നോക്കുന്ന മാളുവിനെ ചേർത്ത് പിടിച്ചവർ പറയാൻ തുടങ്ങി.. "താമരശ്ശേരി എന്നാ ഗ്രാമത്തിലെ തന്നെ പേരുകേട്ട വലിയ തറവാട്ട്ക്കാരാണ് ശ്രീമംഗലം കുടുംബം.. അച്ഛനപ്പൂപ്പന്മാർ ആയിട്ട് സംബന്ധിച്ചു വച്ചതാണ് സ്വത്തും ഒപ്പം കുടുംബ മഹിമയും.. അച്ഛൻ രാജാവാർമ്മ.. അമ്മ അംബികദേവി.. മൂന്നു ഏട്ടന്മാർ ദേവരാജ്, സോമരാജ്, വിശ്വരാജ്.. താലോലിക്കാനും ഓമനിക്കാനും ആ കുടുംബത്തിൽ പിറന്ന ഏക പെൺതരി..വസുന്ദര ദേവി.. നിങ്ങളുടെ മമ്മ..!!" പഴയതോരൊന്നും ഓർത്തെടുത് വസുന്ദര പറഞ്ഞു.. അപ്പോഴും അവരുടെ കണ്ണുകൾ പെയ്യുന്നുണ്ടായിരുന്നു..

ഒരേ സമയം അവർ നൽകിയ സങ്കടത്തിലും സന്തോഷത്തിലും അവളുടെ ഹൃദയം എത്തി നിന്നു.. "പഠനതിനേക്കാൾ എനിക്ക് പ്രിയം പാട്ടിനോടും ഡാൻസിനോടും ഒക്കെ ആയിരുന്നു.. അമ്മ എതിർത്തെങ്കിലും ഏട്ടന്മാരായിരുന്നു എനിക്ക് എന്തിനും സപ്പോർട്ട്.. കൂടുതലും എന്റെ ഇഷ്ടത്തിനൊത്തു തുള്ളുന്നത് ദേവേട്ടനും വിശ്വേട്ടനും ആയിരുന്നു.. അതുകോണ്ട് തന്നെ പുതുതായി പാട്ടുപടിപ്പിക്കാൻ അന്നാട്ടിൽ വന്ന ശിവദാസ് ദത്തന്റെ അടുത്തേക്ക് കൊണ്ട് ചെന്നാക്കാൻ മാറ്റാര് എതിർത്തിട്ടും ദേവേട്ടൻ നിർബന്ധം പിടിച്ചത്.." "നീ ഇത് എന്തറിഞ്ഞിട്ട ദേവ... പ്രായം തികഞ്ഞൊരു പെണ്ണാ ഇവള്.. വരുത്തൻമാരുടെ മുന്നിലൊക്കെ വിടന്ന് വച്ച.." അംബികദേവി വസുന്ദരയെ കൂർപ്പിച്ചു നോക്കി പറഞ്ഞതും അവൾ ചുണ്ട് ചുളുക്കി ദേവരാജിനെ നോക്കി.. ദേവൻ കണ്ണിറുക്കി കാട്ടി അംബികയെ ഒരു വിധം സമ്മതിപ്പിച്ചു.. "വാസൂ.. അമ്മ ദേശിച്ചു തന്ന മോളെ.. ന്റെ ഒറ്റ നിർബന്ധത്തിനാ വിടുന്നെ..എല്ലാരേം കൊണ്ട് ഏട്ടനെ പറയിക്കില്ലല്ലോ ല്ലേ..??" അവളുടെ കവിളിൽ ചെറുതായി പിച്ചി ദേവരാജ് ചോദിച്ചതിന് വസുന്ദര അവന്റെ കവിളിൽ അമർത്തി ചുംബിച്ചു.. "ഇല്ല്യ ഏട്ടാ.. കാവിലമ്മയാണേ സത്യം.. മാത്രവുമല്ല ന്റെ ഏട്ടത്തിയും ന്റെ ഒപ്പണ്ട്..." "ആര് ലക്ഷ്മിയോ.." വസുന്ദരയോടൊപ്പം ലക്ഷ്മിയും ഉണ്ടെന്ന് അറിഞ്ഞതും ദേവരാജിന്റെ കണ്ണുകൾ തിളങ്ങി.. അത് സമർദ്ധമായി മറച്ചു കൊണ്ടവൻ പുറമെ ഗൗരവം നടിച്ചു പുറത്തിറങ്ങി..

ചിരിയോടെ വസുന്ദര അതെ പടി കിടന്നു.. അടുത്ത ദിവസം തന്നെ ഞാനും മോൾടെ അമ്മ ലക്ഷ്മിയും ആയി പാട്ട് ക്ലാസ്സിന് ചേർന്ന്.. ചെറുപ്പം മുതലേ ഏതിനും കൂടെ നിക്കുന്നവൾ.. എന്റെ ഏതാഗ്രഹവും ഏട്ടന്മാരെ പോലെ ലക്ഷ്മിയും നടത്തി തന്നിരുന്നു.. പാട്ട് ക്ലാസ്സ്‌ കഴിഞ് ഞങ്ങൾ തൊടിയിലും പാടത്തിലും കറങ്ങി നടന്ന് നേരം വൈകുമ്പോൾ ആണ് തറവാട്ടിൽ കേറുന്നത്..അങ്ങനെ ഇരിക്കെ ഒരുദിവസം.. ലക്ഷ്മി ഇല്ലാത്തൊരു ദിവസം ആയിരുന്നു അന്ന്..പാട്ട് ക്ലാസ്സ്‌ കഴിഞ്ഞിറങ്ങുമ്പോ വസുന്ദര തലകറങ്ങി വീണു.. ആകെ പേടിച്ചു പോയിരുന്നു ശിവദാസ്.. പതിവിലും വിപരീതമായി ശക്തിയായി കാറ്റടിച്ചു മഴ പെയ്യാൻ തുടങ്ങി.. മറ്റുകുട്ടികൾ ഒക്കെ നേരെതെ പോയി കഴിഞ്ഞിരുന്നു.. പരിഭ്രമത്തിൽ എന്താ ചെയ്യേണ്ടത് എന്ന് അവന് നിശ്ചയം ഉണ്ടായിരുന്നില്ല.. ക്ലാസ്സിനോട് അടുത്തായി ചേർന്ന് തന്നെയായിരുന്നു ശിവദാസ് താമസിച്ചിരുന്നത്.. പാട്ടു പഠിപ്പിച്ചു കഴിഞ്ഞ് ശിവദാസ് അവിടൊട്ട് കേറിപോകുന്നതിന് മുന്നേ മഴ ആയതുകോണ്ട് ഒതുങ്ങി നിക്കുന്ന വസുന്ദരയെ കണ്ടിരുന്നു.. തിരികെ ഇറങ്ങുമ്പോ അവൾ നിലത്തു കിടക്കുന്നത് കണ്ട് അവനൊന്ന് ഞെട്ടി പോയിരുന്നു.. അവൾക്കടുത്തേക്ക് വേഗം ഓടി ശിവദാസ് നിലത്തു മുട്ട് കുത്തിയിരുന്ന്.. കവിളിൽ തട്ടി വിളിച്ചിട്ടും അനക്കം ഉണ്ടായിരുന്നില്ല വസുന്ദരക്ക് ..

ദേഹം തണുത്തുറക്കാൻ തുടങ്ങി.. ഞെട്ടലോടെ അവളുടെ കയ്യ്പ്പുറം ഒക്കെ തിരുമ്പി കൊടുത്തു ശിവദാസ്.. പുറത്തേക്കിറങ്ങി മഴവെള്ളം ശേഖരിച്ചു.. കയ്യിൽ കരുതിയ വെള്ളം മുഖത്തേക്ക് ഒഴിച്ചിട്ടു അവളിൽ മാറ്റം ഒന്നും ഉണ്ടായില്ല.. അവളെ ശിവദാസ് കയ്യിൽ കോരിഎടുത്ത് അവന്റെ റൂമിൽ കേറിയിരുന്നു.. തണുത്തുറക്കുന്ന ശരീരം ചൂടാക്കാൻ എന്നോണം അവളുടെ ശരീരത്തിൽ തിരുമ്പുകയും കൂടെ അവന്റെ റൂമിന്റെ സകല ജനാലയും അടച്ചു വാതിലും..!! നേരം ഇരുട്ടിയിട്ടും വസുന്ദരയെ കാണാത്തത്തിൽ അംബികക്കും രാജാക്കും ആദിയായി.. ദേവരാജിനോട് കാര്യം പറഞ്ഞവർ അവൾക്കായി അന്വേഷിച്ചിറങ്ങി..ലക്ഷ്മി പോയില്ല എന്നത് ദേവരാജിൽ ഞെട്ടൽ ഉണ്ടാക്കിയിരുന്നു.. ഒട്ടും താമസിയാതെ തന്നെ ശിവദാസിന്റെ പാട്ടുശാലയിൽ അവർ എത്തി.. നേരിയ രീതിയിൽ ഉള്ള വെളിച്ചം അല്ലാതെ മറ്റൊന്നും അവിടെ ഉണ്ടായിരുന്നില്ല.. ദേവരാജിന്റെ ഹൃദയം അകാരണമായി മിടിക്കാൻ തുടങ്ങി.. എന്തോ അനർത്ഥം സംഭവിക്കാൻ പോകുന്ന പോലെ.. സോമരാജ് ഡോറിൽ തട്ടി വിളിച്ചു.. അനക്കം ഒന്നും കേട്ടില്ല.. വീണ്ടും വീണ്ടും ശബ്ദം ഉയർന്നു കേട്ടതും തളർച്ചയോടെ വസുന്ദര കണ്ണുകൾ തുറന്നു.. പരിചയം ഇല്ലാത്ത സ്ഥലം കാണെ അവളൊന്ന് വിറഞ്ഞു..

ചുറ്റും നോക്കി ആരും ഇല്ല.. വീണ്ടും ഡോറിൽ കൊട്ട് ശക്തമായതും വസുന്ദര പേടിയോടെ ഡോർ തുറന്നു.. ക്ഷീണിച് അവശയായ നിലയിൽ നിൽക്കുന്ന വസുന്ദരയെ കാണെ ദേവരാജിന്റെ നെഞ്ചോന്ന് കാളി.. പേടിച്ചരണ്ട അവളുടെ മിഴികൾ ആശ്വാസം വന്നു നിറഞ്ഞു അയാളുടെ നെഞ്ചിൽ ചാരി.. ഇതേ സമയം ശിവദാസ് വസുന്ദര അവന്റെ വീട്ടിൽ ഉള്ള വിവരം പറയാൻ രാജാവാർമ്മയുടെ അടുത്തേക്ക് വന്നിരുന്നു.. തറവാടിന്റെ പടി കടക്കുന്നതിന്റെ മുന്നേ പിന്നിൽ നിന്നൊരു ചവിട്ട് കൊണ്ട് ശിവദാസ് മുന്നിലേക്ക് തെറിച്ചു വീണു.. "ശ്രീമംഗലത്തെ പെണ്ണിന്റെ ശരീരത്തെ കളങ്കപ്പെടുത്തിയ നായിനെ വെട്ടി അരിഞ് കുഴിച്ചു മൂടെടാ.." കോലായിയിൽ മക്കളുടെ വിവരം അറിയാൻ അക്ഷമനായി ഇരുന്ന രാജാവാർമ്മയുടെ മുന്നിലേക്ക് വന്ന് വീണ ശിവദാസിനെ കണ്ട് ഞെട്ടി നിന്ന അയാള്ഡ് കർണപതത്തെ തുളച്ചു കേറുന്ന നരന്റെ (വസുവിന്റെ മുറച്ചെറുക്കൻ ) വാക്കുകൾ ഇടുത്തീ പോലെ വന്ന് പതിച്ചു.. കേട്ടത് വിശ്വസിക്കനാകാതെ തറഞ്ഞു നിൽക്കാനേ അവർക്ക് ആയുള്ളൂ.. നരൻ ശിവദാസിനെ അടിച്ചു അവശനാക്കുമ്പോൾ പോലും ആരും എതിർക്കാൻ വന്നില്ല.. "എന്താ ഇവിടെ.." ദേവരാജന്റെ അലർച്ച കേൾക്കെ നരൻ കിതാപ്പോടെ ശിവദാസിനെ അടിക്കുന്നതിൽ നിന്ന് മാറി.. ശിവദാസ് അപ്പോഴും തലകുമ്പിട്ട് നിക്കുനതല്ലാതെ ഒന്നും മിണ്ടിയില്ല..ദേവന്റെ നെഞ്ചിൽ ചാരി വസുന്ദരയും ഒന്നും മനസിലാവാതെ നിൽക്കുന്നുണ്ടായിരുന്നു..

നരൻ പറയുന്ന കഥകൾ കേൾക്കെ ദേവരാജന്റെ വസുന്ദരയിൽ മുറുകിയിരുന്ന കയ്യ് അയഞ്ഞു.. ഞെട്ടലോടെ അവൾ തല ഉയർത്തെ ദേവരാജന്റെ നിറഞ്ഞ കണ്ണുകൾ കണ്ടവൾ തറഞ്ഞു നിന്നു.. തന്നെ ഇത്രയധികം തരം താഴ്ത്തി കെട്ടിയിട്ടും ആരും എതിർക്കാത്തത്തിൽ അവളുടെ മനം വേദനിച്ചിരുന്നു.. ഒപ്പം തന്നെ വിശ്വാസം ഇല്ലന്ന് കൂടി അറിഞ്ഞു വസുന്ദര ഒരു ഇടർച്ചയോടെ തറയിൽ ഇരുന്നു.. "പലപ്പോഴും വസുവിനെ ഇതിൽ നിന്ന് വിലക്കിയിരുന്നതാ.. പക്ഷെ ഇപ്പോ.. ഇന്നെന്റെ കണ്ണുകൾ കൊണ്ട് കണ്ടതാ.." "ഡാ..." അതുവരെ മിണ്ടാതെ നിന്ന ശിവദാസ് ഒരു അലറലോടെ നരന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.. അത്രയും നേരം നിശ്ചലമായിരുന്ന സോമരജനും വിശ്വരാജനും പിന്നെ ശിവദാസിനെ നല്ലതുപോലെ അടിച്ചവശനാക്കി.. "നിർത്..മാറ്.. വിശ്വേട്ടാ... മാറാൻ.." വിശ്വനെ പിടിച്ചു പിന്നിലേക്ക് തള്ളി വസുന്ദര.. പെട്ടന്നായിരുന്നു അവളുടെ കവിളിൽ ഒരടി ഏറ്റത്തു.. മിഴികളുയർത്തെ കത്തുന്ന കണ്ണുകളോടെ നിക്കുന്ന രാജാവാർമയെ കണ്ടവൾ രണ്ടടി പിന്നിലേക്ക് വച്ചു.. "അ.. ചേ.. ഞ.. ഞാൻ.." "എന്ത് നോക്കി നിക്ക എല്ലാരും.. പിടിച്ചു പുറത്താക് ടാ..ഇനി രാജാവാർമ്മക്ക് ഇങ്ങനെ ഒരു മകളില്ല.. ദേവ.. നാളെ തന്നെ കുടുംബ ജ്യോൽസ്യനെ വിളിക്കണം.. ചില കർമങ്ങൾ ചെയ്തു തീർക്കാനുണ്ട്.." അവൾക് പറയാനുള്ളത് കേൾക്കാൻ കൂട്ടക്കാതെ തറവാട് വാതിൽക്കൽ അവർക്ക് മുന്നിൽ കൊട്ടിയടക്കപ്പെട്ടു.......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story