പ്രണയമായി..!!💖🍂: ഭാഗം 17

pranayamay sana

രചന: സന

"എന്ത് നോക്കി നിക്ക എല്ലാരും.. പിടിച്ചു പുറത്താക് ടാ..ഇനി രാജാവാർമ്മക്ക് ഇങ്ങനെ ഒരു മകളില്ല.. ദേവ.. നാളെ തന്നെ കുടുംബ ജ്യോൽസ്യനെ വിളിക്കണം.. ചില കർമങ്ങൾ ചെയ്തു തീർക്കാനുണ്ട്.." അവൾക് പറയാനുള്ളത് കേൾക്കാൻ കൂട്ടക്കാതെ തറവാട് വാതിൽക്കൽ അവർക്ക് മുന്നിൽ കൊട്ടിയടക്കപ്പെട്ടു.. 💖____💖 "പിന്നെ എങ്ങനെയാ അച്ഛൻ അമ്മയെ വളച്ചേ..?" പഴയതൊക്കെ ഓർത്തു കരയുന്ന വസുന്ദരയോട് അഹ് മൂഡ് മാറ്റാൻ എന്നോണം ആരു ചോദിച്ചതും അവരുടെ ചൊടിയിൽ ഒരു ചിരി വിരിഞ്ഞു.. കഥ കേട്ട് കണ്ണും നിറച്ചിരുന്ന അമ്മുവിലും അതൊരു ചിരി വിരിച്ചു.. അപ്പോഴേക്കും സൂര്യയും ശിവദാസും റൂമിലേക്ക് കേറി വന്നിരുന്നു.. "ഞാൻ പറഞ്ഞ മതിയോ ആരു.." "കുഞ്ഞേട്ടായി പറയണ്ട.. അമ്മ പറഞ്ഞ മതി.." "അതെന്താടി ഞാൻ പറഞ്ഞ നീ കേൾക്കില്ലേ..?" ആരോഹി സൂര്യനെ പുച്ഛിച്ചു പറഞ്ഞതിന് പിന്നാലെ ശിവദാസ് ചോദിച്ചതും ഇതൊക്കെ കണ്ട് നിന്നിരുന്ന അമ്മുവിന്റെ മുഖം വിടർന്നു.. അവളെ ചേർത്ത് പിടിച്ചിരുന്ന വസുന്ദരയുടെ മടിയിലേക്ക് കിടന്നു.. "ആരെങ്കിലും ഒന്ന് പറഞ്ഞ മതി.." അല്പം കലിപ്പിൽ ആരു പറഞ്ഞതും ശിവദാസ് ചിരിച്ചു കൊണ്ട് വസുന്ദരയെ നോക്കി.. അയാളുടെ ഓർമ ആ ദിവസത്തേക്ക് പോയി.. "🍂

അന്നാ രാത്രി മുഴുവൻ വസൂ ആ പുറത്ത് തന്നെ ഉണ്ടായിരുന്നു.. ശ്രീമംഗലത്തെ പടിവാതിലിൽ അവൾ ഇരുപ്പുറപ്പിക്കുമ്പോ മനസ്സിൽ അവളുടെ ഏട്ടനും അച്ഛനും കൈയിവെടിയില്ല എന്ന് തന്നെ വിശ്വാസിച്ചിരുന്നു.. താൻ കാരണം അവൾക്കൊരു പേരുദോഷം സംഭവിച്ചതിൽ ശിവദാസും നന്നേ വിഷമിച്ചു.. വല്ലാത്തൊരു കുറ്റബോധം അയാളിൽ വലയം ചെയ്തു.. അതുകൊണ്ട് തന്നെ രാത്രി അവളെ തനിച് വിട്ട് പോകാൻ അയാളുടെ മനസ്സ് അനുവദിച്ചില്ല.. അവൾക്കായി കൂട്ട് നിന്നു.. അവളെ കാണാത്തക്ക രീതിയിൽ കുറച്ചു മാറി ശിവദാസ് ഇരുന്നു.. കരഞ്ഞു കരഞ്ഞു വസുന്ദര അവിടെ തന്നെ ഉറങ്ങി പോയിരുന്നു.. പതിയെ അയാളുടെ കണ്ണും അടഞ്ഞു.. രാത്രി ഏറെ വൈകി ശിവദാസ് കണ്ണ് തുറക്കുമ്പോ വസുന്ദര കിടന്നിടത് ആരും ഉണ്ടായിരുന്നില്ല.. മുന്നോട്ട് നടന്ന് അയാൾ അവളെ തിരഞ്ഞു.. തിരികെ കേറിയിട്ടില്ലെന്ന് താഴിട്ട് പൂട്ടിയ ഗേറ്റ് കണ്ടപ്പോ അയാൾക് മനസ്സിലായി.. അവളെന്തെങ്കിലും അവിവേകം കാണിക്കും എന്ന് ശിവദാസ് ഒരു നിമിഷം കടന്നു ചിന്തിച്ചു.. അടക്കി പിടിച്ചുള്ള സംസാരം കേൾക്കെ ശിവദാസിന്റെ കാലുകൾ നിശ്ചലമായി.. മുന്നിലേക്ക് നോക്കെ കാണുന്ന കാഴ്ച്ചയിൽ ശിവദാസിന്റെ രക്തം തിളച്ചു.. പിന്നിൽ നിന്നൊരു ചവിട്ട് കിട്ടിയതും നരേൻ കമിഴ്ന്നു വീണു..

പേടിച് നിക്കുന്ന വസുന്ദരയെ ശിവദാസ് അയാളുടെ നെഞ്ചോട് ചേർത്തു.. കരഞ്ഞു കരഞ്ഞു അവളുടെ കണ്ണുകൾ വീർത്തിട്ടുണ്ടായിരുന്നു.. നരേന്റെ നഖങ്ങൾ ആഴ്ന്ന അവളുടെ കയ്യ്യ്തണ്ടിൽ വേദനിക്കാതെ തന്നെ ശിവദാസ് മുറുക്കി പിടിച്ചു.. നരേൻ നോക്കുമ്പോ ദേഷ്യത്തിൽ നിക്കുന്ന ശിവദാസിനെ ആയിരുന്നു കണ്ടത്.. ഇനി അവിടെ നിക്കുന്നത് പന്തി അല്ല എന്ന് തോന്നിയതും നരേൻ തിരിഞ്ഞോടി.. വസുന്ദരയോട് നരേൻ പ്രണയമായിരുന്നു..അല്ല അവളെന്ന ഭ്രാന്ത് ആയിരുന്നു..ഒരുപാട് തവണ അവളോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞിട്ടും വസുന്ദര എതിർപ്പല്ലാതെ മറ്റൊന്നും അയാളോട് കാണിച്ചിരുന്നില്ല.. ഒടുവിൽ തന്റെ കഴുത്തിൽ വേളി കഴിക്കുന്നത് ഞാൻ ആയിരിക്കും എന്നാ നരേന്റെ വെല്ലുവിളിയിൽ വസുന്ദര കണ്ടെത്തിയ വഴി ആയിരുന്നു ശിവദാസിന്റെ പേര്.. നരേന്നോട് തനിക്ക് ഇഷ്ടം ശിവദാസ് ദാത്തനെ ആണെന്ന് വെറുതെ അവൾ പറഞ്ഞു.. അതോടെ നരേന്റെ ശല്യം അവൾക് ഒഴിഞ്ഞിരുന്നു.. പക്ഷെ അവസരം കാത്തിരുന്നു അവളുടെ ജീവിതം തകർക്കും എന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല..

വസുന്ദര ശിവദാസിനോട് നരേന്റെ ദേഷ്യത്തിന്റെ കാരണം പറയുമ്പോ ശിവദാസ് ഒന്നും പറഞ്ഞിരുന്നില്ല.. അടുത്ത ദിവസം യാതൊരു ദക്ഷണ്യവും ഇല്ലാതെ സ്വന്തം മകളെന്ന കാരുണ്യവും കണക്കിലെടുക്കാതെ വസുന്ദരയെ ശ്രീമംഗലത് നിന്നും പടിയടച്ചു പിണ്ഡം വച്ചിരുന്നു.. നിറക്കണ്ണുകളോടെ അങ്ങകലെ നിന്ന് നോക്കുന്ന അവളുടെ അമ്മയെ ഒരു നോക്ക് നോക്കി വസുന്ദര ശ്രീമംഗലത്തെ പടിഇറങ്ങി.. തിരികെ പോകുന്നതിന് മുന്നേ അവസാനമായി തന്റെ പ്രിയപെട്ടവരെ അവൾ കണ്ടു.. അവൾക്കായി ഭൂമിയിൽ ഒരു തുള്ളി കണ്ണുനീർ എങ്കിലും ഇറ്റിക്കാൻ അവിടെ ലക്ഷ്മിയും അവളുടെ അമ്മയും മാത്രമേ ഉണ്ടായിരുന്നു..!!🍂" "പോകാൻ ഒരിടം ഇല്ലാത്തത് കൊണ്ടോ വെറുതെ കെട്ടിച്ചാമച് നരേന്നോട് പറഞ്ഞ സ്നേഹം നിൻറെ അമ്മക്ക് എന്നോട് ഉണ്ടായിരുന്നത് കൊണ്ടോ ഞാൻ വിളിച്ചപ്പോ തന്നെ എന്നോടൊപ്പം അവൾ വന്നിരുന്നു.. ഒരുപാട് നാൾ കാത്തിരുന്നിട്ട് ആണെങ്കിലും വസുവിനെ ഞാൻ പഴയത് പോലെ ആക്കി എടുത്തിരുന്നു.. ഇവിടുത്തെ ക്ഷേത്രത്തിൽ വച്ചു താലികെട്ട് കഴിഞ്ഞു ശിവദാസിന്റെ പതിയായി നിന്റെ അമ്മ ഈ വിട്ടിൽ വലതുകാൽ വച്ചു കേറിയ രംഗം ഇന്നും അച്ഛന്റെ ഉള്ളിൽ ഉണ്ട്..

മാസങ്ങൾക്ക് ശേഷം നിന്റെ അമ്മ വിശേഷം അറിയിക്കുമ്പോഴും ആറാം മാസത്തിലെ ചെക്കപ്പിൽ ഇരട്ട കുട്ടികൾ ആണെന്ന് ഡോക്ടർ പറയുമ്പോഴും നിലത്തായിരുന്നില്ല ഈ കുടുംബം.. ഞങ്ങളുടെ പ്രണയം പെട്ടനൊരു ദിവസം കൊണ്ട് പൊട്ടിമുളച്ചതാണെങ്കിലും പിന്നീട് അത് പടർന്നു പന്തലിച്ചു ഭൂമിയിൽ വേരൂന്നി..ഒരുപാട് പ്രതിസന്ധികൾ എന്നോടൊപ്പം കടന്നവളാ.. എന്റെ രണ്ടു കുറുമ്പന്മാരെയും എന്റെ കയ്യിൽ വച്ചു തരുമ്പോ ഇവളൊന്ന് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളു ആദ്യത്തെ മകന് അവളുടെ ഏട്ടന്റെ പേര് വക്കണമെന്ന്..മോൾടെ അച്ഛന്റെ പേര്..!!" ശിവദാസ് പറഞ്ഞു തുടങ്ങി അവസാനം ഒരു ചിരിയോടെ അമ്മുവിന്റെ തലയിൽ തലോടി.. അത് കേട്ടതും അവളൊരു സംശയത്തോടെ സൂര്യനെ നോക്കി.. ഇരട്ട കുട്ടികൾ.. അവളുടെ മനസ്സ് അതിൽ കുടുങ്ങി കിടന്നു.. ഇനിയും സമയം ഉണ്ടല്ലോ സൂര്യന്റെ ചേട്ടനെ പതിയെ കാണാം എന്നവളുടെ മനസ്സ് അവൾക്ക് നിർദ്ദേശം കൊടുത്തതും അമ്മു നിശ്വസിച്ചു.. "മോൾക്ക് വിശക്കുന്നില്ലേ.. വന്നേ അമ്മ ചോർ എടുത്ത് തരാം.." അമ്മുവിന് വല്ലാത്ത സന്തോഷം തോന്നി വസുന്ദരയുടെ വാക്കുകളിൽ.. ഇതുവരെ അനുഭവിക്കാതിരു സുഖം വന്ന് നിറഞ്ഞു അവളിൽ.. ചെറുചിരിയോടെ അവരുടെ കയ്കളിൽ തൂങ്ങി പോകുന്ന അവളെ സൂര്യനും നോക്കി നിന്നു.. പ്രണയത്തോടെ..!! 💖____💖 "ആആഹ്ഹ്ഹ്ഹ്" ബെഡിൽ ഓരോന്ന് ആലോചിച് കിടന്നതും വലിയൊരു അലർച്ച കേട്ട് ദേവൻ പുറത്തേക്ക് ഓടി..

തീർത്ഥയുടെ നിലവിളി ഉയർന്നു കെട്ടിടത് അവന്റെ കാലുകൾ സഞ്ചരിച്ചു.. അവിടെ ഉള്ള കാഴ്ച കാണെ ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നെ പൊട്ടിച്ചിരിച്ചു.. അവന്റെ ചിരി കണ്ടതും തീർഥക്ക് വേദനക്കിടയിലും ദേഷ്യം ഇരച്ചു കേറി.. സ്റ്റെപ്പിന്റെ ഭാഗത്തു വെള്ളം കാണാതെ കേറിയതും നാലാമത്തെ സ്റ്റെപ്പിൽ നിന്ന് വഴുക്കി നിലത്തെത്തിയതാണ്.. വേദന കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞു.. അപ്പോഴും ദേവൻ ശ്വാസം പോലും വിടാൻ മറന്നു ചിരിച്ചു മറിയുന്നത് അവളുടെ വേദനയെയും ദേഷ്യത്തെയും കൂട്ടി.. ഒപ്പം തനിക്കൊരു വീഴ്ച പറ്റിയപ്പോ ദേവന്റെ ഭാഗത്തു നിന്നും ഉണ്ടായ പരിഹാസത്തിൽ അവളുടെ ഹൃദയത്തിൽ വല്ലാത്ത വേദന തോന്നി.. കണ്ണുകൾ കൂടുതൽ നിറയാൻ തുടങ്ങി.. അത് അവനിൽ നിന്ന് ഒളിക്കാൻ എന്നോണം തല കുമ്പിട്ടിരുന്നു.. അവളെ കണ്ട മാത്രയിൽ അവനിൽ ചിരി പൊട്ടി പോയതാണ്.. വയറു പൊത്തി ചിരിച്ചു അവൻ ഒരുവിധം അവളുടെ അടുത്ത് മുട്ട് കുത്തിയിരുന്നു.. "അയ്യോടാ.. തീർത്ഥ മോൾക് എന്ത് പറ്റിയതാടാ.." ചിരി ഒന്നടങ്ങിയതും ദേവൻ കളിയാലേ ചോദിച്ചു.. അവളുടെ ഭാഗത്തു നിന്നും മറുപടി ഒന്നും ഉണ്ടായില്ല.. തല താഴ്ത്തി ഇരിക്കുന്ന തീർത്ഥയെ അവനൊരു സംശയതല്ലെ നോക്കി.. അല്ലെങ്കിൽ വായ അടക്കാത്ത പെണ്ണാ.. അവന് ചിന്തിച്ചു..

"ഇങ്ങനെ ഇരിക്കാതെ എഴുനേറ്റ് റൂമിൽ പോടീ.." കാലിൽ പിടിച്ചു ഇരിക്കുന്നവളെ നോക്കി അലറിയിട്ടും തീർത്ഥ അനങ്ങിയില്ല.. എന്തോ ഒരു പ്രേരണയാലെ അവൻ അവളുടെ മുഖം പിടിച്ചുയർത്തി.. നിറഞ്ഞു ചുവന്ന കണ്ണുകൾ കാണെ അവനോട് പകപ്പോടെ അവളുടെ കയ്യിൽ പിടിച്ചു.. "തൊടണ്ട.. പോ.." കൊച്ചു കുഞ്ഞിനെ പോലെ വിധുമ്പി കരഞ്ഞു അവൾ അവന്റെ കയ്യ് തട്ടി മാറ്റി.. അത് വകവെക്കാതെ വീണ്ടും ദേവൻ അവളുടെ മുഖം അവന് നേരെ ആക്കി.. "ഇമ.. എ..എന്താ.." "തു..ണി കൊണ്ടിടാൻ പോയതാ.. വെ.. വെള്ളം കണ്ടില്ല.." ശബ്ദം ഇടറി തീർത്ഥ അത് പറഞ്ഞതും ദേവന് വല്ലാതെ തോന്നി.. കാലിൽ നിന്ന് ചെറുതായി പൊങ്ങി കിടക്കുന്ന സ്‌കിർട്ടിന്റെ ഇടയിലൂടെ ചോര പൊടിഞ്ഞത് കാണെ ദേവന് പതിയെ അവിടം വിരൽ കൊണ്ട് തൊട്ടു.. "സ്സ്.." "സോറി..എഴുനേൽക്ക് പതിയെ.." "ആഹ്ഹ ദേവ.. വേദനിക്കാ.." അവന്റെ ഷർട്ടിൽ കൊരുത്തവൾ ഒന്ന് വീഴാൻ പോയതും ദേവൻ മറുതൊന്നും ചിന്തിക്കാതെ അവളെ ഇരു കയ്യ്കളിലും ആയി കോരി എടുത്തു..പെട്ടന്നുള്ള ദേവന്റെ പ്രവർത്തിയിൽ തീർത്ഥ ഒന്ന് ഞെട്ടി.. അവന്റെ ദേഹത്തോട് അമർന്നു കിടക്കുമ്പോ അവൾക് ശ്വാസം വിലങ്ങുന്ന പോലെ തോന്നി.. ഇമചിമ്മാതെ അവൾ അവന്റെ മുഖത്തു തന്നെ നോക്കി.. വേദന പോലും അന്നേരം അവൾ മറന്നിരുന്നു.. ഉള്ളിൽ ഉടലെടുക്കുന്ന വികാരം എന്താണെന്ന് അറിയാതെ ദേവൻ അവളിൽ മിഴികൾ ഉറപ്പിച്ചു.......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story