പ്രണയമായി..!!💖🍂: ഭാഗം 18

pranayamay sana

രചന: സന

ഉള്ളിൽ ഉടലെടുക്കുന്ന വികാരം എന്താണെന്ന് അറിയാതെ ദേവൻ അവളിൽ മിഴികൾ ഉറപ്പിച്ചു..!! ദേവൻ ഏതോ ലോകത്തെന്ന പോലെ തീർത്ഥയെ പതിയെ ബെഡിൽ കിടത്തി..തീർത്ഥയുടെ ചുണ്ടിൽ അതിവേഗം ഒരു പുഞ്ചിരി വിരിഞ്ഞു.. അവളെ കിടത്തി നിവരാൻ പോയവനെ വീണ്ടും ഷർട്ടിൽ കൊരുത് പിടിച്ചു കൊണ്ടവൾ പെട്ടന്ന് പുളഞ്ഞു.. "സ്സ്.." പോയവേഗത്തിൽ തിരികെ അവളുടെ കഴുത്തിലായി ദേവന്റെ മുഖം അമർന്നു.. തീർത്ഥ ഒന്ന് ഉയർന്നു പൊങ്ങി.. അതിവേഗം വിയർപ്പ് കണങ്ങൾ പൊടിഞ്ഞു.. ഇന്ന് വരെ താൻ അനുഭവിക്കതൊരു വൈകരീക വലയത്തിൽ എത്തിപ്പെട്ടത് പോലെ തോന്നി ദേവൻ.. അവളുടെ കഴുത്തിൽ അമർന്നിരിക്കുന്ന മുഖവും ചുണ്ടും വേർപെടുത്താൻ ആയില്ല അവന്.. അവളിൽ നിന്ന് ഉയർന്ന ശബ്ദം കേൾക്കെ അവന്റെ ഉള്ളൊന്ന് ഉലഞ്ഞു.. ചെറുതായി ഒന്ന് ഉയർന്നു വീണ്ടും അവനാ പെണ്ണിന്റെ കഴുത്തിൽ അമർത്തി മുത്തി.. ഇപ്പ്രാവശ്യം അവളുടെ ഏങ്ങലിന് ഒപ്പം അവളുടെ കയ്കൾ അവന്റെ മുതുകിൽ അമർന്നു..വീണ്ടും വീണ്ടും അവന്റെ ചുണ്ട് മുദ്രണം പതിപ്പിച്ചു.. ദേവന്റെ ഉറച്ച ശരീരം അവളുടെ ദേഹത്തിൽ അമരവേ ദേവന് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.. അവളുടെ മാത്രം ഗന്ധത്തിൽ..

ഇന്ന് വരെ മാറ്റാരിൽ നിന്നും താൻ ശ്വസിച്ചിട്ടില്ലാത്ത ഒരുതരം ഗന്ധം അവളിൽ നിറഞ്ഞു നിക്കുന്ന പോലെ തോന്നി അവന്.. മൂക് കൊണ്ട് ആഞ്ഞു ശ്വാസം വലിക്കുകയും ചുണ്ട് ഒന്ന് വിടർത്തി ചുണ്ട് കൊണ്ട് തന്നെ വേദനിക്കാത്ത തരത്തിൽ അവിടെ ചെറുതായി കടിച്ചെടുത്തു.. ആവേശത്തോടെ നുണഞ്ഞു.. താൻ പ്രവർത്തിക്കുന്നതെന്നെന്ന ബോധം അവനിലോ അവനെ തള്ളി മാറ്റണമെന്ന ചിന്ത അവളിലോ അന്നേരം ഉണ്ടായിരുന്നില്ല.. അവന്റെ കയ്യ് അവളുടെ ഇടുപ്പിൽ ശക്തിയായി മുറുകുകയും അയയുകയും ചെയ്തിരുന്നു.. തന്നോടുള്ള പ്രണയമല്ല കേവലം താനെന്ന പെണ്ണിനോട് തോന്നിയ വികാരമാണെന്ന് അവളുടെ ഉള്ളിലിരുന്ന് ആരോ വിളിച്ചു പറയുന്ന പോലെ തോന്നിയതും തീർത്ഥ കണ്ണുകൾ തുറന്നു.. അവന്റെ ഇടുപ്പിൽ അമർന്ന കയ്യ് വേർപെടുത്തി നെഞ്ചിൽ വച്ചു ശക്തിയിൽ പിന്നിലേക്ക് തള്ളി.. തന്നിൽ നിന്ന് അവൻ അകന്നതും അവളൊരു കിതാപ്പോടെ ബെഡിൽ കമിഴ്ന്നു കിടന്നു തലയിണയിൽ മുഖം പൂഴ്ത്തി.. ചൂട് പിടിച്ചു തുടങ്ങിയ വികാരങ്ങൾ പാതിവഴിക്ക് മുറിഞ്ഞു പോയതിൽ ദേവന് ദേഷ്യം വന്നിരുന്നു(ദേവന് ദേഷ്യം വന്നത് ഹോർമോൺ ചേഞ്ച് കൊണ്ട് സംഭവിക്കുന്നതാണ്.. അതൊരു കുറ്റമല്ല )...

എന്നാൽ അടുത്ത നിമിഷം സ്വബോധം വീണ്ടെടുത്തത് പോലെ അവന്റെ കണ്ണുകൾ നിറഞ്ഞു.. തെറ്റ് ചെയ്തിരിക്കുന്നു.. അവന്റെ ഉള്ളം അവനോട് തന്നെ മൊഴിയവേ ഞൊടിയിടയിൽ അവൻ പുറത്തേക്ക് ഇറങ്ങി.. 'ഇന്നുവരെ ആരുടെ അടുത്തും താൻ ഇങ്ങനെ പെരുമാറിയിട്ടില്ല.. പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവരുടെ ശരീരത്തിൽ അനാവശ്യമായി സ്പർശിച്ചിട്ടില്ല ഇന്നുവരെ താൻ.. എന്നാൽ ഇന്ന് തനിക്കെന്ത് പറ്റി..??' ബുള്ളറ്റ്മായി റോഡിൽ ചീറിപ്പായുമ്പോ അവന്റെ മനസ്സ് ചോദ്യങ്ങൾ ആവർത്തിച്ചു.. വേഗത കൂട്ടിയവൻ ദേഷ്യം അടക്കി.. 'തന്റെ ഭാര്യയാണെന്ന അവകാശത്തിൽ' അവന്റെ മനസ്സ് മൊഴിഞ്ഞതും ബുദ്ധി അതിനെ നിഷ്കരുണം തള്ളി..!! 💖____💖 "ആരു മോളേം കൊണ്ട് റൂമിൽ പൊക്കോ.. ഞാൻ ഇപ്പോ വരാം.." മാളുവിനെയും ( ഇനി മുതൽ നക്ഷത്ര മാളുവാണ്.. സൂര്യന്റെ കുടുംബം അവളെ മാളു ആയി കണ്ട് പോയത് കൊണ്ട് തന്നെ നിങ്ങളും കാണണം എന്ന് അഭ്യർത്ഥിക്കുന്നു😁) ചേർത്ത് പിടിച്ചു വസുന്ദര ആരോഹിയോടായി പറഞ്ഞു.. ആരു ഒരു ചിരിയോടെ അവളെ കൊണ്ട് കിച്ചന് പുറത്തിറങ്ങി.. "മാളു മുകളിൽ പൊക്കോ.. ഞാൻ അച്ഛനെ ഒന്ന് കണ്ടിട്ട് വരാം.. നാളെ ഫീസ് അടക്കേണ്ട ഡേറ്റ് ആണ്.." ആരു അവളോട് പറഞ്ഞു ശിവദാസിന്റെ അടുത്തേക്ക് പോയി..

മാളു കുറച്ചു നേരം അങ്ങനെ നിന്ന് മുകളിൽ കേറി..മനസ്സ് വല്ലാതെ അലഞ്ഞു.. തന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു മാറ്റം.. ഉണ്ണിയേട്ടനെ തേടിയെതിയ താൻ ഒടുവിൽ എത്തിപ്പെട്ടത് സുരക്ഷിതമായ കയ്കളിൽ.. എല്ലാം ഒരു സ്വപ്നം പോലെ തോന്നിയവൾക്.. ഒപ്പം അന്നാദ്യമായി നിർവികരത അല്ലാതെ മറ്റെന്തോ ഒരു ദേഷ്യം അവളുടെ ഉള്ളിൽ അവളുടെ അച്ചനോട് തോന്നി.. സ്വാന്തമായവരെ ഒക്കെ നഷ്ടപ്പെടുത്തിയ അച്ഛനോട് ദേഷ്യം തോന്നിയവൾക്.. ചേർത്തു പിടിക്കൽ അനിവാര്യമായ നിമിഷം തന്നെ തള്ളി പറഞ്ഞ അയാളോട് പരിഭവം തോന്നി.. പക്ഷെ ഇപ്പോ തന്നെ മനസ്സ് ശാന്തമാണെന്നത് അവളോർത്തു.. അതിന് കാരണം സൂര്യൻ കൂടെ ആണെന്ന് ഓർക്കേ അവൾക്കവനോട് ബഹുമാനം തോന്നി.. പെട്ടന്ന് ഒരു ശബ്ദം കേൾക്കെ നക്ഷത്ര ഞെട്ടി കൊണ്ട് തല ഉയർത്തി നോക്കി.. ഒരു വലിയ ബുക്ക്‌ തറയിൽ കിടക്കുന്നുണ്ട്.. അതിനടുത്തായി പെൻ വായിൽ വച്ചു ഞെട്ടി നിക്കുന്ന സൂര്യനെ കണ്ട് അവനെക്കാൾ കൂടുതൽ അവൾ ഞെട്ടി..തന്നിൽ നിന്ന് രണ്ട് മൂന്നു അടി മാത്രം വിട്ട് നിക്കുന്ന സൂര്യനെ കാണെ അവളുടെ തൊണ്ട വരണ്ടു.. പെട്ടന്ന് മുന്നിൽ നക്ഷത്രയേ കണ്ട പകപ്പ് സൂര്യനിലും ഉണ്ടായിരുന്നു..പെൻ കടിച് പിടിച്ചത് എടുത്ത് മാറ്റാൻ പോലും ബോധം ഉണ്ടായിരുന്നില്ല.. സൂര്യൻ നക്ഷത്രയേ ഒന്ന് നോക്കി..

ആരുവിന്റെ സ്കിൻ ഫിറ്റ്‌ ബനിയനും ഒരു സ്‌കിർട്ടും ആണ് വേഷം...അവളെക്കാൾ വലിയ ചുരിദാറിൽ മുടി പിന്നിയിട്ട് മാത്രം കണ്ടിട്ടുള്ള അവളെ കണ്ടവന്റെ കണ്ണ് തള്ളി.. അറിയാതെ വായ തുറന്നു നിന്ന് പോയി.. "ഞ.. ഞാൻ.. അറിയാതെ.." ഒരുപോലെ തോന്നിക്കുന്ന റൂം ആയതുകൊണ്ട് തന്നെ നക്ഷത്രക്ക് മാറിപോയതായിരുന്നു.. അവനോട് എന്തോ പറഞ്ഞൊപ്പിച് തിരിഞ്ഞോടെ സൂര്യൻ സ്വാബോധം വീണ്ടെടുത്തു അടുത്ത നിമിഷം അവളെ വലിച്ചവന്റെ അടുത്ത് നിർത്തിയിരുന്നു.. പകച്ചു പോയവൾ ഉച്ചത്തിൽ അലറുന്നതിന് മുന്നേ അവൻ ഒരു കയ്യ് കൊണ്ട് വായ മൂടി.. "ഹാ അടങ് പെണ്ണെ.." പ്രതേക താളത്തിൽ സൂര്യൻ പറഞ്ഞതും നക്ഷത്രയുടെ കണ്ണുകൾ മിഴിഞ്ഞു.. അവന്റെ കണ്ണിൽ നോക്കുംതോറും അവൾക്കെന്തോ വല്ലായ്ക തോന്നി.. അവനോട് തോന്നിയ ബഹുമാനം ഒക്കെ ഒറ്റ നിമിഷം കൊണ്ട് അവളിൽ അസ്തമിച്ചു.. കയ്യിൽ കിടന്ന് വീണ്ടും കുതറി.. വേഗം കണ്ണ് നിറഞ്ഞു.. ഒരു നിമിഷം നീനുവിന്റെ വീട്ടിൽ വച്ചുണ്ടായ അനുഭവം അവളുടെ മനസ്സിൽ തെളിഞ്ഞു.. മനുവും സൂര്യനും ഒരുപോലെ ആണെന്നവളുടെ ഉള്ളം മൊഴിഞ്ഞു.. സൂര്യനും നോക്കി കാണുവായിരുന്നു അവളെ.. കണ്ണുകൾ നിറഞ്ഞെന്തോ ചിന്തിക്കുന്നുണ്ട്.. അവളുടെ മുഖഭാവം കാണെ അവളെന്താണ് ചിന്തിക്കുന്നതെന്ന് അവൻ മനസ്സിലായിരുന്നു.

. "വല്ലാതെ ഏട്ടനെ ഇങ്ങനെ തെറ്റായി ചിന്തിക്കാതെ കൊച്ചേ.. സ്നേഹം കൊണ്ടിട്ടല്ലേ ഇങ്ങനെ നെഞ്ചോട് ചേർത്തത്.. മ്മ്മ്..? " അവളുടെ അരയിൽ ഒന്ന് അമർത്തി സൂര്യൻ പറഞ്ഞതും നക്ഷത്ര കരഞ്ഞു കൊണ്ട് അവനെ തള്ളി മാറ്റാൻ ശ്രെമിച്ചു.. ഒരു ചിരിയോടെ അവൻ അവളെ ചേർത്ത് പിടിച്ചു വീണ്ടും..!! "നിക്ക്.. നിക്ക് ഇഷ്ടല്ല.." "ആരെ.. എന്നെയോ.. അതോ ഇങ്ങനെ പിടിച്ചിരിക്കുന്നതോ..?" വീണ്ടും ചുണ്ടിൽ പുഞ്ചിരി തത്തി.. കണ്ണിൽ കുസൃതി നിറഞ്ഞു.. "ര.. രണ്ടും.." പൈപ്പ് തുറന്നു വിട്ടത് പോലെ അവളുടെ കണ്ണുനീർ ഒഴുകി.. പാവം തോന്നിയെങ്കിലും അവളിൽ ഒരു മാറ്റം അവനും വേണമെന്ന് തോന്നി.. അവന്റെ മുഖം അവളുടെ അടുത്തേക്ക് വന്നതും നക്ഷത്ര പെട്ടന്ന് കിട്ടിയ ധൈര്യത്തിൽ അവനെ തള്ളി.. ഒന്ന് വേച്ചു പോയവന്റെ കാലിൽ ചവിട്ടി ഓടി മുറിക്ക് പുറത്തേക്ക് ഓടിയിരുന്നു.. അവളുടെ ഓട്ടം കാണെ സൂര്യൻ വേദനക്കിടയിലും പൊട്ടിച്ചിരിച്ചു പോയി..!! 💖___💖 രാത്രി ഏറെ വൈകിയിട്ടും ദേവന് തിരിച്ചു വരാൻ തോന്നിയില്ല.. മനസ്സിൽ വീണ്ടും അവളുമായുള്ള രംഗം തെളിഞ്ഞു..കവലയിലെ മരത്തിന്റെ തിട്ടയിൽ കിടന്ന് അവൻ ഓരോന്നും ചിന്തിച്ചു..വാച്ചിൽ പതിനൊന്നു മണിയുടെ ബീപ് ശബ്ദം കേട്ടതും ദേവൻ ചാടി എഴുനേറ്റു..

വീട്ടിൽ തീർത്ഥ മാത്രം ഉള്ളത് ഓർമ വരെ അവനോട് കുതിപ്പിൽ അവന്റെ പ്രാണനിൽ കേറി.. സമയം കടന്നു പോകുംതോറും തീർത്ഥ ദേവനെ പ്രാകി കൊന്നു.. പുറത് ബുള്ളറ്റ് വന്ന് നിക്കുന്ന ശബ്ദം കേട്ടതും അവൾ വേഗം എഴുനേറ്റ് കിച്ചണിൽ പോയി നിന്നു.. ചൂട് വെള്ളം ദേഹത്തു പിടിച്ചതോടെ വേദന മാറിയിരുന്നു അവൾക്.. "കഴിക്കുന്നില്ലേ.." അവളുടെ മുഖത്തു പോലും നോക്കാതെ റൂമിലേക്ക് നടക്കുന്നവനോട് തീർത്ഥ ചോദിച്ചു.. പെട്ടന്ന് അവളുടെ ശബ്ദം കേട്ടതും അവനിൽ ഇന്ന് നടന്നത് കടന്ന് പോയി.. അവളെ നോക്കാതെ തന്നെ ഇല്ലന്ന് പറഞ്ഞു റൂമിൽ കേറി ദേവൻ..റൂം അടക്കുന്നതിന് മുന്നേ അവൻ കണ്ടു ഭക്ഷണത്തിൽ കഴിക്കാതെ നോക്കി ഇരുന്ന് അത് കൊണ്ട് തിരികെ ഫ്രിഡ്ജിൽ വച്ചു റൂമിൽ കേറുന്നവളെ.. എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൻ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.. അവൾക് കുറവുണ്ടോ എന്ന് പോലും താൻ അന്വേഷിച്ചില്ല.. എന്നിട്ട് ഇപ്പോ താൻ കാരണം അവളും ഒന്നും കഴിച്ചില്ല... അവന്റെ മനം ഒന്ന് വേദനിച്ചു.. താൻ ഇത്രമേൽ അവളിൽ അനുകമ്പ കാട്ടുവാൻ എന്താനുള്ളത്.. സ്വയം അവൻ അവനോട് തന്നെ ചോദിച്ചു.. കലിപ്പ് മുഖത്തു ഫിറ്റ് ചെയ്തു ദേവൻ പുറത്തിറങ്ങി.. ഒന്ന് മടിച് നിന്ന് തീർത്ഥയുടെ റൂമിൽ കൊട്ടി.. തനിയെ തുറന്നു വന്ന റൂം കാണെ അവനൊന്ന് നെറ്റി ചുളിച്ചു.. അടുക്കളയിൽ നിന്ന് എന്തോ ശബ്ദം കേട്ടതും ദേവൻ സംശയതാലേ അങ്ങോട്ടേക്ക് നടന്നു.. "ഹും.. അവനെന്നെ ശെരിക്ക് അറിയില്ല..

ആരാന്നാ ഓന്റെ വിചാരം.. സാക്ഷാൽ ദേവന്മാർക്ക് ഇല്ലാത്ത ഹുങ്ക് ആണ് അവന്.. തെണ്ടി.. ദേവന്റെ പേരും അസുരന്റെ സ്വഭാവവും..തള്ളേ കലിപ്പ് തീരണില്ലല്ല..പാവമല്ലേ രാവിലെ മുതൽ പട്ടിണി അല്ലെന്ന് കരുതി ഫുഡ്‌ ഉണ്ടാക്കി വച്ചപ്പോ അവന്റെ അടുപ്പിലെ ജാട.. പിന്നെ അവൻ കഴിച്ചില്ലെന്ന് കരുതി പട്ടിണി കിടക്കാൻ തീർത്ഥയുടെ പട്ടി വരും.. എന്റെ ആരോഗ്യം എന്റെ അവകാശമാണ് അല്ലപിന്നെ.." ഓരോന്ന് പിറുപിറുത് വായിലേക്ക് ദോശ കുത്തികേറ്റി തിന്നുന്ന തീർത്ഥയെ കാണെ അവന്റെ കണ്ണ് തള്ളിപ്പോയി.. ഇവളെയാണല്ലോ താൻ നല്ലവളെന്ന് ഒരു നിമിഷം ചിന്തിച്ചത്.. അവൻ അവളെ തന്നെ നോക്കി ഡോറിൽ ചാരി നിന്നു.. "മഹാദേവ.. എന്തോരം ചക്കയും തേങ്ങയും വെറുതെ താഴെ വീണു പോകുന്നു ഒരെണ്ണം.. ഒരേ ഒരെണ്ണം അവന്റെ തലയിൽ ഒന്ന് വീണിരുന്നെങ്കി.. അറ്റ്ലീസ്റ്റ് ഒരു കൊച്ചങ്ങ എങ്കിലും.." തീർത്ഥയുടെ പ്രാർത്ഥന കെട്ട് ദേവൻ തലയിൽ കയ്യ് വച്ചു പോയി.. പല്ലുകടിച്ചവളെ നോക്കി.. കിച്ചന് സ്ലാബിൽ അവനിൽ നിന്ന് പിന്തിരിഞ്ഞണ് തീർത്ഥ ഇരിക്കുന്നത്.. കഴിച്ചു കഴിഞ്ഞ് ചാടി ഇറങ്ങിയതും തൊട്ട് പിന്നിൽ നിക്കുന്ന ദേവനെ കണ്ട് തീർത്ഥ ഞെട്ടി പിന്നോട്ട് വേച്ചു പോയി.. അവന്റെ രൂക്ഷ നോട്ടത്തിൽ തന്നെ അവനെല്ലാം കേട്ടെന്ന് അവൾക് മനസിലായിരുന്നു..

ആദ്യം ഒന്ന് പകച്ചെങ്കിലും അവനെ നോക്കി നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.. "വെ.. വേണോ.. കു.. കുറച്ചുണ്ട്.." ബാക്കി ഇരുന്ന ഒരു ദോശ കാണിച് അവനോട് ചോദിച്ചതും ദേഷ്യപെടാൻ കരുതിയെങ്കിലും അവളുടെ മുഖം ഭാവം കണ്ട് അവൻ ചിരിച്ചു പോയിരുന്നു.. വല്ലാത്തൊരു ഭംഗി തോന്നി അവൾക് അവനെ.. "പോയി കിടന്നു ഉറങ്ങേടി.." കൂടെ അവളും ചിരിക്കുന്ന കണ്ടതും അവൻ പെട്ടന്ന് ചിരി നിർത്തി അവൾക് നേരെ അലറി.. "അന്യനാണെന്ന് തോന്നുന്നു..അസുരം.." ചവിട്ടി തുള്ളി പിറുപിറുത് പോകുന്നവളെ കാണെ ദേവന്റെ ചുണ്ടിലും വല്ലാത്തൊരു പുഞ്ചിരി വിരിഞ്ഞിരുന്നു.. ഉള്ളം സന്തോഷം കൊണ്ട് പൊതിയുന്ന പോലെ തോന്നി അവന്..!! 💖___💖 "മീനാക്ഷി ട്രൈ ടു അണ്ടർസ്റ്റാൻഡ്..താൻ കരുതുന്ന പോലെ ഞാൻ എന്റെ നാട് കാണാൻ പോകുന്നതല്ല.. ഒരാവശ്യം ഉള്ളത് കൊണ്ട.." "അതെന്ത് ആവശ്യം ആയാലും ഞാൻ വരുന്നുണ്ട് നിങ്ങള്ടെ കൂടെ.. ഇനി ഞാൻ ഇതിൽ നിന്ന് ഇറങ്ങുന്ന പ്രശ്നം ഇല്ല.." നീനു തീർത് പറഞ്ഞതും മാൻവിക് തലയിൽ കയ്യ് വച്ചു..

അവളെ ഇറക്കി വിടണമെന്നുണ്ടെങ്കിലും എന്തോ അവന് അതിന് സാധിച്ചില്ല.. അവളെ നോക്കി കണ്ണുരുട്ടി അവൻ വണ്ടി മുന്നോട്ടെടുത്തു.. "അതെ.. നിങ്ങള്ടെ നാട് എവിടെയാ.." "കുറച്ചു ദൂരത്ത.." "അതെനിക് അറിയാം.. നാടിന്റെ പേരെന്താ.." "താമരശ്ശേരി.." മാൻവിക് പറഞ്ഞ പേര് കേട്ടതും നീനു ചുണ്ടത് വിരൽ വച്ചു.. അവൾക്ക് എവിടെയോ കേട്ടത് പോലെ തോന്നി.. കുറച്ചു നേരം ആലോചിച്ചിട്ടും അവൾക് ഓർമ വന്നിരുന്നില്ല.. "അല്ല എന്തിനാ പോകുന്നെ.." കുറച്ചു കഴിഞ്ഞതും നീനു വീണ്ടും ചോദിച്ചു.. മാൻവിക് അവളെ നോക്കി ഒന്ന് നിറഞ്ഞു പുഞ്ചിരിച്ചു.. ആദ്യമായി..!! "എനിക്ക് വേണ്ടപ്പെട്ട ഒരാളെ കാണാൻ പോകുന്നതാ.." "അതാരാ.." നീനുവിന്റെ ചോദ്യം കേട്ടതും മാൻവികിന്റെ ചൊടികൾ വിടർന്നു.. അവന്റെ നാവിൽ നിന്ന് വരുന്ന വാചകങ്ങൾ കേൾക്കെ അവളുടെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു..!!......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story