പ്രണയമായി..!!💖🍂: ഭാഗം 20

pranayamay sana

രചന: സന

 ദേവൻ എന്നാ പേര് മൊഴിയുമ്പോ വസുന്ദരയുടെ നെഞ്ചം ഓരോ വട്ടവും കത്തികൊണ്ട് വരയുന്ന പോലുള്ള വേദന തോന്നി.. അന്ന് തന്നെ സങ്കടപ്പെടുത്താൻ കെൽപ്പ് തന്റെ ഏട്ടൻ ദേവന് ഉണ്ടായിരുന്നെങ്കിൽ ഇന്നത് തന്റെ മകനുണ്ടെന്ന് അവർ ഓർത്തു.. മകനെ ഒന്ന് കാണാൻ ആ മാതൃ ഹൃദയം വെമ്പി..!! അതിന്റെ ഭലമെന്നോണം അവരുടെ കൈകൾ ഉദരത്തിൽ ഒന്ന് തലോടി..തന്റെ പോന്നോമനകൾ കിടന്ന ഉദരത്തിൽ..!! "ഞാനും ഉണ്ട്.." വസുന്ദരയുടെ അപ്പുറത്തായി വന്ന് കിടന്ന് കെട്ടിപിടിച് കൊണ്ട് ആരോഹി പറഞ്ഞതും അവരോരു ചിരിയാലേ അവളെയും നക്ഷത്രയെയും ചേർത്തു പിടിച്ചു.. കള്ളൻ മാരെ പോലെ പതുങ്ങി പതുങ്ങി നക്ഷത്രയേ കാണാൻ വന്ന സൂര്യൻ കാണുന്ന കാഴ്ചയും ഇതാണ്.. വല്ലാത്തൊരു സന്തോഷം തോന്നി അവന്.. പൂച്ചാകുഞ്ഞിനെ പോലെ വസുന്ദരയുടെ നെഞ്ചിൽ പതുങ്ങി ഉറങ്ങുന്ന നക്ഷത്രയോട് സൂര്യന് വല്ലാത്ത വാത്സല്യം തോന്നി.. അവളുടെ കവിളിൽ ചെറുതായി ഒന്ന് തലോടി അപ്പുറത്തു കിടക്കുന്ന ആരോഹിയുടെ നെറ്റിയിൽ അമർത്തി മുത്തിയവൻ പുറത്ത് ഇറങ്ങി.. കുറെ നാളുകൾക്ക് ശേഷം നക്ഷത്രയും സുഖമായി ഉറങ്ങി.. ഒരമ്മയുടെ ചൂടുപറ്റി..!! 💖___💖 "അയ്യോ ഇതെന്താ.. ഇതെങ്ങനെയ പറ്റിയെ..

എന്തെങ്കിലും ഒന്ന് പറയ്.. ഇതാരാ അടിച്ചേ.." നീനു കണ്ണും നിറച്ചു മാൻവികിന്റെ മുഖം പിടിച്ചു ചോദിച്ചതും അവൻ അവളെ ഇറുക്കി പുണർന്നു.. ഞെട്ടി പോയിരുന്നു നീനു.. അവന്റെ മനസിലെ വേദന കുറയുന്ന വരെ അവളെ അവൻ വരിഞ്ഞു മുറുകി.. മനസ്സിൽ നിറയെ കുറ്റബോധം നിറഞ്ഞിരുന്നു അവനിൽ.. തന്നെ പുറത്ത് കാറിൽ ഇരുത്തി മാൻവിക് തറവാട്ടിലേക്ക് പോയതാണ്.. ഞാൻ വരും എന്ന് പറഞ്ഞിട്ടും അതിന് സമ്മതിക്കാതെ പോയവൻ ഇപ്പോ കണ്ണും നിറച്ചു വരുന്നത് കണ്ട് നീനു പേടിച്ചു പോയി.. അതിന്റെ കൂടെ അവന്റെ കവിളിൽ ആരോ അടിച്ച പാടും ഉണ്ടായിരുന്നു.. നീനു അവനോട് കാര്യം ചോദിച്ചെങ്കിലും അവൻ അവളെ കൂടുതൽ ചേർത്തു പിടിച്ചു.. മനസ്സിൽ ഒരു വിധം സങ്കടം മാറിയെന്നു തോന്നിയതും മാൻവിക് അവളിൽ നിന്ന് അകന്ന് മാറി ഒന്നും മിണ്ടാത്തെ കാർ സ്റ്റാർട്ട്‌ ചെയ്തു.. കുറച്ചു ദൂരം കഴിഞ്ഞ് ഒരു പാടവരമ്പത് വണ്ടി നിർത്തി മാൻവിക് ഇറങ്ങി.. അവനു പുറകെയായി നീനുവും അവനെ കേൾക്കാൻ എന്നോണം അവനിൽ മിഴികൾ ഊന്നി..!! "മീനാക്ഷിക്ക് എന്നെ കുറിച് അറിയോ.. ഞാൻ എന്താണെന്നോ എങ്ങനെ ആണെന്നോ എന്തേലും..??" ദൂരേക്ക് കണ്ണും നട്ടുള്ള മാൻവികിന്റെ ചോദ്യത്തിന് നീനു കുറച്ചു നിമിഷം മിണ്ടാതെ നിന്ന് ഇല്ല എന്ന് തല കുലുക്കി..

"പിന്നെ എന്ത് കണ്ടിട്ടാ മീനാക്ഷിക്ക് എന്നോട് പ്രണയം തോന്നിയത്.. മീനാക്ഷിക്ക് അറിയോ എനിക്ക് ആരും ഇല്ല.. അച്ഛനില്ല അമ്മയില്ല..ബന്ധുക്കളില്ല.. ആരുമില്ല.. ഈ നാട് പോലും എന്റെയല്ല..ഇവിടുള്ള ആരും എനിക്ക് സ്വന്തമല്ല.." പറയുമ്പോ അവന്റെ തൊണ്ട ഇടറി.. മനസിൽ നക്ഷത്രയുടെ മുഖം തെളിഞ്ഞു.. "അപ്പോ പെങ്ങൾ..." "രക്തം കൊണ്ടല്ല കർമം കൊണ്ട് പെങ്ങളയവൾ ആണ്... നക്ഷത്ര... എന്റെ അമ്മു.." മീനാക്ഷിക്ക് ഒരുനിമിഷം ശ്വാസം പോലും എടുക്കാൻ മറന്നു പോയിരുന്നു.. അമ്മു... അമ്മുനെ ആണോ മാഷ് പറയുന്നത്..വിശ്വാസം വരാതെ അവൾ അവനെ നോക്കി.. മാൻവിക് പാടവരമ്പിന്റെ അങ്ങേ അറ്റത് കണ്ണുംനട്ട് പറഞ്ഞു തുടങ്ങി.. നക്ഷത്ര പറഞ്ഞറിഞ്ഞ ഓരോ കാര്യങ്ങളും.. കൂടുതൽ വ്യക്തതയോടെ.. നക്ഷത്രയിൽ നിറഞ്ഞു നിന്നത് പ്രണയം ആയിരുന്നെങ്കിൽ മാൻവികിൽ സഹോദര സ്നേഹമായിരുന്നു..അതെന്ത് കൊണ്ടോ നീനുവിൽ സന്തോഷം ഉളവാക്കി.. "പക്ഷെ... പക്ഷെ.. ഇപ്പോ.. ഇപ്പോ അവൾ ഇവിടെ ഇല്ലെന്ന പറയണേ.. ആരോടൊപ്പമോ ഒളിച്ചോടി എന്നാ പറയണേ.. ഇല്ല മീനാക്ഷി.. ഞാനാ.. ഞാനാ അമ്മുനെ എന്റെ അടുക്കെ വിളിച്ചത്.. പക്ഷെ അവൾ വരുമെന്ന് കരുതിയില്ല.. ഇപ്പോ എവിടെയാണെന്നും ആർക്കും അറിയില്ല..

എല്ലാം എല്ലാം എന്റെ തെറ്റാ.. അവളെ രക്ഷിക്കണം എന്നെ കരുതിയുളളു.. എനിക്കായില്ല.. എനിക്ക് കഴിഞ്ഞില്ല.. എന്റെ അമ്മു.. അവൾ.. എനിക്ക് കണ്ടെത്തണം... അവളെ കണ്ടെത്തണം.." ആരോടൊപ്പമോ നക്ഷത്ര ഒളിച്ചോടി എന്ന് അവളുടെ ചെറിയച്ഛനിൽ നിന്ന് കേട്ട വാർത്ത മാൻവികിനെ പിടിച്ചുലച്ചിരുന്നു.. വാക്കുകൾ പെറുക്കി എടുത്ത് പറയുന്നവനെ മീനാക്ഷി അന്തിച്ചു നോക്കി നിന്നു.. അവളുടെ ചുമലിൽ പിടിമുറുക്കിയുള്ള അവന്റെ സംസാരത്തിൽ അവളുടെ കണ്ണുകൾ നിറഞ്ഞു.. അവന്റെ കവിളിൽ അവൾ കയ്യ് ചേർത്ത് വച് തഴുകി.. സങ്കടം ഒന്ന് മാറിയതും മാൻവിക് തിരികെ വണ്ടിയിൽ കേറി.. പിറകെ മീനാക്ഷിയും... പലവട്ടം നക്ഷത്ര സൂര്യന്റെ ഒപ്പം ഉള്ളത് പറയാം എന്ന് കരുതിയെങ്കിലും വേണ്ടെന്ന് വച്ചു..അവന്റെ സങ്കടം കാണെ അവൾക് വിഷമം വന്നെങ്കിലും മറ്റു ചില തീരുമാനങ്ങൾ എടുത്തവൾ അവന്റെ കൈകളിൽ മുറുക്കി പിടിച്ചു..!!! 💖___💖 12 മണി ക്ലോക്കിൽ മുഴങ്ങിയതും തീർത്ഥ ഞെട്ടി കണ്ണ് തുറന്നു.. മുൻവശത്തെ വാതിലിൽ നോക്കി..ഇല്ല.. ദേവനെ വന്നിട്ടില്ല.. അവൾക് വല്ലാത്ത ഭയം തോന്നി.. ഒപ്പം തന്നെ തനിച്ചാക്കിയതിലുള്ള പരിഭവവും..പുറത്ത് ശക്തിയിൽ മഴ പെയ്യുന്നുണ്ട്..പെട്ടന്ന് കാളിങ് ബെൽ അടിഞ്ഞതും തീർത്ഥയുടെ നെഞ്ചോന്ന് കാളി.. "ആരും ഇല്ലേ..." പുറത്ത് നിന്നും അപരിചിത ശബ്ദം കേട്ടതും അവളുടെ മനസ്സിൽ കുറച്ചുനാൾ മുന്നേ ദീക്ഷിത് വന്നതൊക്കെ മിന്നി മറഞ്ഞു..

ഗ്ലാസ്സിലൂടെ നോക്കി.. ദേവനെ താങ്ങി പിടിച്ചു ഡോറിൽ വീണ്ടും മുട്ടുന്ന രണ്ടാളുകളെ കാണെ അവൾ വേഗം കതക് തുറന്നു..മുഴുവൻ നനഞ്ഞു ബോധം ഇല്ലാതെ എന്തൊക്കെയോ പറയുന്ന ദേവനെ കാണെ അവളുടെ ഉള്ളിൽ എന്തോ കൊളുത്തി വലി അനുഭവപ്പെട്ടു.. "ദേവാദത്തന്റെ..." "ഭാ.. ഭാര്യ..." അല്പം പതറിയെങ്കിലും അവൾ പറഞ്ഞൊപ്പിച്ചു..ദേവൻ ബോധം ഇല്ലാതെ ഇരുവരുടെയും കഴുത്തിലൂടെ കയ്യ്ചുറ്റി കിടക്കുന്നുണ്ട്.. കാൽ തറയിൽ ഉറക്കുന്നില്ല.. അവനെ താങ്ങി പിടിച്ചു സോഫയിൽ കിടത്തി... "കുടിച് ബോധം ഇല്ലാതെ വഴിയിൽ കിടക്കുവായിരുന്നു..പുറത്തെ മഴ മുഴുവൻ നനഞ്ഞിട്ടുണ്ട്..ദേവനെ അറിയുന്ന കൊണ്ട കൊണ്ട് വന്നേ.. മോള് കതകടച്ചോ.." ഇരുവരിൽ അല്പം പ്രായം ചെന്ന ആൾ അതും പറഞ്ഞു പുറത്തിറങ്ങി..മറ്റേ ആൾ അവളെ ഒന്ന് ചുഴിഞ്ഞു നോക്കി പുറത്തേക്കിറങ്ങി.. അവരിറങ്ങിയ ഉടൻ തീർത്ഥ മുൻവശത്തെ വാതിൽ അടച്ചു.. നീട്ടി ശ്വാസം വിട്ടു.. വന്നവരിൽ ഒരാളുടെ നോട്ടം അവളെ വല്ലാതെ അസ്വസ്ഥപെടുത്തിയിരുന്നു.. അവർ പോയെന്ന് ഉറപ്പ് വരുത്തി അവൾ അവന്റെ അടുക്കെ മുട്ടുകുത്തി ഇരുന്നു.. "സൂ..ര്യ.." ഈ അവസ്ഥയിലും അവന്റെ നാവ് ഉച്ചരിക്കുന്ന നാമം കേൾക്കെ അവൾക് സങ്കടത്തോടൊപ്പം ദേഷ്യവും വന്നു.. "സൂര്യ അല്ല സൂര്യയെടെ അമ്മുമ്മ..

ഹോ ഏതവളാണോ ആവോ ഈ കൂര്യ.. തേച്ചിട്ട് പോയവാളേ അങ്ങ് വിട്ടേക്കണം അല്ലാതെ നാഴിക്ക് നാല്പത് വട്ടം ഇങ്ങനെ പറഞ്ഞോണ്ട് ഇരിക്കരുത്.. മനുഷ്യന്റെ മനസമാധാനം കളയാൻ ഓരോന്ന് ഇറങ്ങിക്കോളും.. നാശം.." അവന്റെ കവിളിൽ ആഞ്ഞു കുത്തിയവൾ പറഞ്ഞു വെട്ടിതിരിഞ്ഞു റൂമിൽ പോയി.. നന്നേ ദേഷ്യം വന്നിരുന്നു.. മറ്റൊരുവളുടെ പേരു ദേവന്റെ നാവിൽ.. അവൾക് വല്ലാത്ത ദേഷ്യം തോന്നി.. അപ്പോഴും ദേവന്റെ അധരം സൂര്യന്റെ പേരു മൊഴിഞ്ഞു കൊണ്ടിരുന്നു.. അബോധവസ്ഥയിൽ പോലും വല്ലാത്തൊരു നോവോടെ..!! 💖__💖 എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും തീർഥക്ക് ഉറങ്ങാൻ സാധിച്ചില്ല.. ബെഡിൽ നിന്നിറങ്ങി സോഫയുടെ അടുത്ത് പോയി.. അവിടെ കയ്യ് രണ്ടും മാറോടു പിണച്ചു വച്ച ചുരുണ്ട് കൂടി വിറക്കുന്ന ദേവനെ കാണെ അവൾ ഒന്ന് ഞെട്ടി.. "പുറത്തെ മഴ മുഴുവൻ നനഞ്ഞിട്ടുണ്ട്.." അയാള്ഡ് വാക്ക് ഓർക്കേ അവൾ വേഗം റൂമിൽ ചെന്ന് ടർക്കി എടുത്ത് വന്നു.. പാട് പെട്ടിട്ടാണെങ്കിലും അവനെ ഉയർത്തി ഇരുത്തി തല തുടച്ചു കൊടുത്തു.. വീഴാൻ പോയവനെ അവൾ എങ്ങനെയോ താങ്ങി നിർത്തി..വീണ്ടും വീണ്ടും വീഴാൻ പോകുന്നവനെ കാണെ അവൾ അവനോട് ചേർന്ന് നിന്നു അവന്റെ കയ്യ് അവളുടെ അരയിൽ ചുറ്റി.. ഉള്ളിലൂടെ ഒരു തരിപ്പ് കേറി തീർഥക്ക്.. പക്ഷെ അവന്റെ അവസ്ഥ കാണെ അതിൽ കവിഞ്ഞൊരു സഹദപം, വാത്സല്യം അവളിൽ ഉടലെടുത്തിരുന്നു.. ടീഷർട്ട് ഊരി മാറ്റി വേറെ ഒന്ന് ഇട്ടുകൊടുത്തു ഉച്ചൻ തലയിൽ കുറച്ചു രാസ്നാതി പൊടി തേച് കൊടുത്തു..

കഴുത്തിലും തൊണ്ടയിലും നെറ്റിയിലും ചെവിക്ക് പിറകിലായി വിക്സും ഇട്ട് കൊടുത്തവൾ അവനെ കിടത്താൻ നോക്കി.. പക്ഷെ വന്ന പടി നനഞ്ഞു സോഫയിൽ കിടന്നത് കൊണ്ട് അവിടെ ആകെ നനവ് പടർന്നിരുന്നു.. "ദേവ..." തന്നെക്കൊണ്ടവനെ ഒറ്റയ്ക് പൊക്കാൻ സാധിക്കില്ല എന്നാ സത്യം മനസിലാക്കിയ തീർത്ഥ അവനെ തട്ടി വിളിച്ചു.. ആയാസപ്പെട്ട് കണ്ണ് തുറന്നവൻ മുന്നിൽ ഇരിക്കുന്നവളെ നോക്കി..വീണ്ടും അവന്റെ കണ്ണുകൾ അടഞ്ഞു.. തീർത്ഥ കുറച്ചു നിമിഷം അങ്ങനെ ഇരുന്നു റൂമിൽ പോയി കട്ടി കൂടിയാ രണ്ട് കൊണ്ട് വന്ന് ബ്ലാങ്കറ്റ് തറയിൽ നാലായി വിരിച്ചു.. "ദേവാ...വന്ന് ഇവിടെ കിടന്നേ..." അവനെ വല്ല വിധേന ഒന്ന് ഉയർത്തി തീർത്ഥ പറഞ്ഞു തീരുന്നതിനു മുന്നേ ദേവൻ തറയിലായി ബ്ലാങ്കറ്റിങ് പുറത്തേക്ക് വീണു..അവനെ നോക്കി നീട്ടി ശ്വാസം വലിച്ചു വിട്ട് മറ്റൊരു ഷീറ്റ് കൊണ്ട് വന്നവനെ പുതച്ചു കൊടുത്തു..അവനടുത്തായി ഇരുന്നു.. 'താൻ കാരണമാണോ ദേവൻ കുടിച്ചിട്ടുണ്ടാവാ.. താൻ അവനെ ബുദ്ധിമുട്ടിക്കുന്നുണ്ടോ..? ഇന്ന് അവന്റെ കണ്ണിൽ അവസാനം കണ്ട ഭാവം തന്നോടുള്ള വെറുപ്പ് ആയിരുന്നില്ലേ..?!' ചിന്തകൾ പലവഴിക്ക് സഞ്ചരിച്ചു.. "എല്ലാവരെയും പോലെ നിനക്കും ഞാൻ ഒരു ശല്യം ആയില്ലേ ദേവ.. കുറച്ചു നാളത്തേക്ക് ഒരു സംരക്ഷണം എന്നെ കരുതിയുള്ളു..

പക്ഷെ നിന്നെ കൂടുതൽ അറിഞ്ഞപോ.. നീ എന്നെ ഓരോ വട്ടവും രക്ഷിച്ചപ്പോ എപ്പോഴും നിന്റെ ഒപ്പം നിൽക്കാൻ തോന്ന.. അതുകൊണ്ടാ അറിഞ്ഞുകൊണ്ട് തന്നെ നീയുമായുള്ള രജിസ്റ്റർ മാര്യേജിൻ ഒപ്പ് വച്ചത്.. പക്ഷെ തെറ്റ് ആയിരുന്നു.. തെറ്റ് പറ്റിയതായിരുന്നു എനിക്ക്.. എത്രയും വേഗം പോകാം ടാ ഞാൻ.." അവന്റെ മുടിയിൽ തലോടി തീർത്ഥ ഓരോന്നും പറഞ്ഞു.. കുനിഞ്ഞവന്റെ നെറ്റിയിൽ അവൾ അമർത്തി ചുംബിച്ചു.. അവൾക്കും അറിയുന്നുണ്ടായിരുന്നില്ല താൻ അവനിൽ ഏത് നിമിഷമാണ് അടിമപ്പെട്ട് പോയതെന്ന്.. കണ്ണുകൾ നിറഞ്ഞു.. അവന്റെ നെറ്റിയിൽ അവളുടെ ചുണ്ടിന് മുന്നേ കണ്ണുനീർ പതിച്ചിരുന്നു.. അവനടുത്തായി പതിയെ കിടന്നവൾ അവന്റെ നേർക്ക് തിരിഞ്ഞു കണ്ണടച്ച് കിടന്നു..കണ്ണിൽ ഉറക്ക് പിടിക്കുന്നത് വരെ അവളുടെ കയ്കൾ അവന്റെ തലയിൽ തലോടിയിരുന്നു..!! രാത്രിയുടെ ഏതോ യാമത്തിൽ ദേവന്റെ കയ്കൾ തീർത്ഥയെ വലയം ചെയ്തിരുന്നു.. കഴുത്തിൽ ദേവന്റെ ശ്വാസം പതിഞ്ഞതും തീർത്ഥ ഒന്ന് കുറുകി അവനോട് ചേർന്ന് കിടന്നു.. അത്രയും പ്രണയത്തോടെ..!! 💖___💖

മറികടന്നു പോകാൻ നിന്നവളെ സൂര്യ ഒരുകയ്യാൽ തടഞ്ഞു.. അവളുടെ തുറിച്ചു നോട്ടം കാര്യമാക്കാതെ അവൻ അവളുടെ അടുത്തേക്ക് ഓരോ ചുവടും എടുത്ത് വച്ചു.. അതിനനുസരിച്ചു അവൾ പിന്നോട്ടും.. കയ്യും കാലും തളരുന്ന പോലെ തോന്നി നക്ഷത്രക്ക്.. ചുമരിൽ തട്ടി നിന്നതും നക്ഷത്ര ഞെട്ടലോടെ സൂര്യനെ നോക്കി.. "മാ.. മാറ്.." പറഞ്ഞു തീരുന്നതിനുള്ളിൽ അവളുടെ ചുണ്ടോട് സൂര്യന് ചുണ്ട് ചേർത്ത് അമർത്തി ചുംബിച്ചിരുന്നു.. ഒന്നേങ്കി പോയവൾ അവന്റെ മുടിയിൽ കൊരുത്തു പിടിച്ചു.. മറുകയ് അവന്റെ രോമം നിറഞ്ഞ കയ്യ്കളിലും.. ചുണ്ടുകൾ ഒന്ന് വിടർത്തി അവളുടെ ചുണ്ടുകൾ ഉള്ളിലാക്കി അവൻ നുണഞ്ഞു തുടങ്ങി.. അത്യധികം പ്രണയത്തോടെ..അവന്റെ ധന്തങ്ങൾ ആഴ്ന്നിറങ്ങിയതും നക്ഷത്ര ഓന്ന് ഉയർന്നു അവന്റെ കാലിൽ കേറി നിന്നു.. അവളുടെ ഇടുപ്പിൽ എടുത്തുയർത്തി അവൻ ബെഡിൽ വീഴേ നക്ഷത്ര കണ്ണുകൾ വലിച്ചു തുടന്നു ബെഡിൽ നിന്ന് ചാടി എഴുനേറ്റു... വല്ലാതെ വിയർപ്പ് പൊടിഞ്ഞിരുന്നു.. AC യുടെ തണുപ്പിലും അവൾ വെട്ടി വിറച്ചു..

കണ്ടത് സ്വപ്നമാണെന്ന് വിശ്വസിക്കാൻ അവളെ കൊണ്ടായില്ല.. സൂര്യന്റെ ഗന്ധവും ചൂടും ഇപ്പോഴും തന്റെ മേൽ ഉള്ളതുപോലെ.. അവൾ മുറിയാകെ വീക്ഷിച്ചു.. താൻ അല്ലാതെ മറ്റാരും ഇല്ല റൂമിൽ.. അവൾ കുറച്ചു നിമിഷം ഇരുപ്പ് തുടന്നു.. നെഞ്ചിൽ കയ്യ് വച് നിശ്വസിച്ചു.. എന്തോ ശബ്ദം കേൾക്കെ അവൾ വാതിലിന്റെ അവിടൊട്ട് നോക്കി.. കോഫി മഗ് പിടിച്ചു ഡോറിൽ ചാരി നിക്കുന്ന സൂര്യനെ കാണെ അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു..താൻ സ്വപ്നം കണ്ട അതെ വേഷത്തിൽ... അതെ ഭാവത്തിൽ..ആരെയും മയക്കാൻ പാകത്തിനുള്ള പുഞ്ചിരിയും ഉണ്ടായിരുന്നു അവന്റെ മുഖത്തു..!! ....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story