പ്രണയമായി..!!💖🍂: ഭാഗം 21

pranayamay sana

രചന: സന

കോഫി മഗ് പിടിച്ചു ഡോറിൽ ചാരി നിക്കുന്ന സൂര്യനെ കാണെ അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു..താൻ സ്വപ്നം കണ്ട അതെ വേഷത്തിൽ... അതെ ഭാവത്തിൽ..ആരെയും മയക്കാൻ പാകത്തിനുള്ള പുഞ്ചിരിയും ഉണ്ടായിരുന്നു അവന്റെ മുഖത്തു..!! കഷ്ടപ്പെട്ട് ഉമിനീരിറക്കി അവൾ താഴെ ചാടി ഇറങ്ങി..പിന്നിലേക്ക് പേടിച് നീങ്ങുന്നവളെ സൂര്യൻ സംശയതാലേ നോക്കി.. "ന്റെ.. ന്റെ അടുത്ത് വ.. വരല്ലേ.. പോ.." പേടിച് മുഖം ചുവപ്പിച്ചവളെ കാണെ സംശയത്താൽ ചുരുങ്ങിയ പുരികകൊടികൾ പഴയ അവസ്ഥയിലായി.. പാവം തോന്നി അവന് നക്ഷത്രയേ... കയ്യിൽ കൊണ്ട് വന്ന കോഫി ടേബിളിൽ വച് സൂര്യൻ തിരിഞ്ഞ് നടന്നു.. "ഞാൻ പോവാ.. വൈകിട്ട് വരാം.". ഒറ്റ കണ്ണിറുക്കി അവളോടായി പറഞ്ഞുള്ള അവന്റെ പോക്ക് നോക്കി നിക്കേ നക്ഷത്ര ആശ്വാസത്താൽ നെഞ്ചിൽ കയ്യ് വച്ചു.. ഡോറിന്റെ അവിടെ എത്തി തിരിഞ്ഞു നോക്കെ അവൻ കണ്ടു സ്ഥായി ഭാവമായ പേടി മുഖത്തു നിറച്ചു നിക്കുന്നവളേ.. ഒരു ചിരിയാലേ സൂര്യൻ താഴേക്ക് ഇറങ്ങി..!! 💖____💖 എന്തോ ഒച്ചപ്പാട് കേട്ടതും ദേവൻ കണ്ണുകൾ തുറക്കാൻ ഒരു ശ്രെമം നടത്തി.. കഴിയുന്നില്ല.. വല്ലാത്ത ഭാരം പോലെ കണ്ണുകൾക്ക്.. തലയും വെട്ടിപോളിയുന്ന വേദന.. തലയിൽ കയ്യ് അമർത്തി ദേവൻ വീണ്ടും കണ്ണടച്ച്..

പാതി അടഞ്ഞ മിഴികൾ തുറന്നവൻ നോക്കെ കണ്ണുകൾ ഉടക്കിയത് അവളുടെ കഴുത്തിൽ പറ്റി ചേർന്ന് കിടക്കുന്ന കുഞ്ഞ് ചെയ്നിലേക്കാണ്.. തന്റെ കയ്യ് അവളുടെ അരയിൽ മുറുക്കുന്നു.. അവളുടെ ശ്വാസം തന്റെ ഇടനെഞ്ചിൽ പതിക്കുന്നു.. ഒരുതരം ആശ്വാസം നൽകി അവളുടെ കയ്കൾ തന്റെ മുടിയിൽ തലോടുമ്പോ ദേവന്റെ കണ്ണുകൾ അടഞ്ഞു പോകുന്നത് അങ്ങനെ കുറെ ഒക്കെ അവന്റെ ഓർമയിൽ തെളിയേ ദേവൻ കിടന്നിടത് നിന്നും ചാടി എഴുനേറ്റു.... ചുറ്റും നോക്കി..!! ഹാളിൽ താഴെ ബ്ലാങ്കറ്റ് വിരിച്ചാണ് കിടക്കുന്നത്.. ദേവൻ തലേന്നത്തെ രാത്രി ഓർത്തെടുക്കാൻ ശ്രെമിച്ചു.. ഓർമ വരുന്നില്ല.. എപ്പോഴാ താൻ ഇവിടെ വന്നിട്ടുണ്ടാവാ..!! ഞാൻ എന്തിനാ ഇവിടെ കിടന്നേ..?? മനസ്സിൽ നൂറായിരം സംശയങ്ങൾ.. കുറച്ചു മാറി തറയിൽ ഊരി എറിഞ്ഞ നിലക്ക് കിടക്കുന്ന അവന്റെ ടീ ഷർട്ട്‌ കാണെ ദേവൻ നെറ്റി ചുളിച്ചു.. താഴെ നിന്നും എഴുനേൽക്കാൻ തുടങ്ങേ അവന്റെ കയ്യിൽ കുടുങ്ങിയ ഷാളിലേക്ക് അവൻ സൂക്ഷിച് നോക്കി.. "ഇത്.. ഇത് ഇമ.. അവളുടെത്തല്ലേ..." സംശയത്തിന്റെ കാണികകൾ അവന്റെ മനസ്സിൽ തെളിഞ് വരെ ദേവൻ തല ഉയർത്തി.. അടുക്കളയിൽ നിന്നും തല തൂവർത്തി ഇറങ്ങി വരുന്ന തീർത്ഥയെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു..

കുളിച്ച അതെ പടിയാണ്.. അവനെ കണ്ട് ആദ്യം അവളുടെ കണ്ണ് ഒന്ന് വിടർന്നെങ്കിലും നിമിഷനേരം കൊണ്ടത് ഒരു കള്ളച്ചിരിയിലേക്ക് വഴി മാറി.. അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കെ തീർത്ഥയുടെ മുഖത്തു വരുന്ന മാറ്റം കണ്ട് ദേവന്റെ മുഖം ചുളിഞ്ഞു.. "അത്.. ദേ.. ദേവാ.. ന്റെ.. ന്റെ ഷാൾ.." മുഖത്തു നാണം വിരിയിച്ചവൾ അവന്റെ നേർക്ക് കൈ നീട്ടി.. കാല് കൊണ്ട് കളം വരക്കുന്നുമുണ്ട്..അവളുടെ ഓരോ ഭാവവും കാണെ അവന് ദേഷ്യം വന്ന് തുടങ്ങിയിരുന്നു.. "ഇതെങ്ങനെയാ എന്റെ അടുത്ത്.. അല്ല ഞാൻ എന്താ ഇവിടെ.." ആദ്യം ഷാൾ ഉയർത്തിയും പിന്നെ അവൻ കിടന്നിടത്തും നോക്കി ദേവൻ ചോദിക്കേ തീർത്ഥ പൊട്ടി വന്ന ചിരി ചുണ്ട് കൊണ്ട് കടിച്ചു പിടിച്ചു.. അവൻ നോക്കിയതും കുറച്ചധികം പരവേശവും നാണവും മുഖത്തു വരുത്തി നഖം കടിച് തിരിഞ്ഞ് നിന്നു.. നേരെ നിന്നാൽ ചിരിക്കുന്നത് അവൻ കാണും എന്നുള്ളതാണ് സത്യം..!! "പോ ദേവ.. ഒന്നും അറിയാത്ത പോലെ.." അതും പറഞ്ഞു നടക്കാൻ ഒരുങ്ങിയവളെ ദേവൻ വേഗം കയ്യിൽ പിടിച്ചു നിർത്തി.. "കളിക്കല്ലേ ഇമ... പറയ്യ് ഡീ.. ഞാൻ എങ്ങനെയാ ഇവിടെ.." ദേവന്റെ ശബ്ദം കടുത്തതും തീർത്ഥ അല്പം ദേഷ്യത്തിൽ ദേവന്റെ നെഞ്ചിൽ ഒന്ന് തള്ളി.. "അപ്പോ... അപ്പോ ഒന്നും ഓർമ ഇല്ലേ..!!

ഇന്നലെ.. ഇന്നലെ നടന്നതൊന്നും.. ഇന്നലെ രാത്രി താൻ ഇവിടെ ഇവിടെ ഒക്കെ... ഒന്നും ഓർമ ഇല്ലേ..!?" അവളുടെ കയ്യിലും കഴുത്തിലും ഒക്കെ തൊട്ട് തീർത്ഥ വിഷമം അഭിനയിച്ചതും ദേവന്റെ കണ്ണ് തള്ളി.. ഞെട്ടി കൊണ്ടവളെ നോക്കി.. 'ഞാനോ.. എപ്പോ..?? 'എന്നാ ഭാവത്തിൽ നിക്കുന്ന ദേവനെ കാണെ തീർത്ഥ ദൃതങ്ങപുളകിതയായി.. "ഡീീീ... വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കിയാൽ ഉണ്ടല്ലോ.." ദേവന്റെ മനസ്സിൽ സംശയം ഇല്ലാതില്ല... എന്നാലും അവൻ വിട്ട് കൊടുത്തില്ല... പെട്ടന്ന് സംശയത്തിൽ നിന്ന് വെളിയിൽ വന്ന് ദേവൻ കുതിച്ചു ചാടിയതും തീർത്ഥ രണ്ടടി പുറകോട്ട് വച്ചു.. പിന്നിലേക്ക് കുറച്ചു നീങ്ങി അവൾ ദേവനെ നോക്കി ഒറ്റ കണ്ണിറുക്കി.. "ദേവ.. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു.. ദേവൻ എന്റെ ഭർത്തു അല്ലെ എനിക്ക് അതിൽ വേറെ പ്രോബ്ലം ഒന്നും ഇല്ല.. എന്നായാലും ഇതൊക്കെ വേണ്ടതല്ലേ..!!" "ഡീീീ..." അവന്റെ വിളി ഉയരുന്നതിന് മുന്നേ തീർത്ഥ ഓടി റൂമിൽ കേറിയിരുന്നു..തറയിൽ ആഞ്ഞു ചവിട്ടി പ്രതിഷേധം അറിയിച്ചു കൊണ്ട് ദേവൻ ഫ്ലവർ വേസ് തറയിൽ എറിയുന്നതും പുറത്തേക്ക് പോകുന്നതും ഒക്കെ തീർത്ഥ അറിയുന്നുണ്ടെങ്കിലും പുറത്തേക്ക് വന്നില്ല.. അവനോട് പറഞ്ഞത് കള്ളമാണെങ്കിലും ഒരു നിമിഷം അവളാ നിമിഷം ആശിച്ചു പോയിരുന്നു..!!

💖__💖 "ശെരിക്കും😳... എടാ.. നീ എന്റെ പെങ്ങളെ.." ശ്രീ കണ്ണും തള്ളി ദേവനോട് ചോദിച്ചതും ദേവന്റെ കരുത്തുറ്റ കയ്യ് ശ്രീയുടെ കഴുത്തിൽ മുറുകിയിരുന്നു.. "ടാ.. വി..ട.. വിടടാ.." "ഛേ..." ദേവൻ തലക്ക് താങ്ങും കൊടുത്ത് ശ്രീയുടെ അടുത്തിരുന്നു.. ശ്രീക്ക് എന്തൊക്കെയോ ചോദിച്ചറിയണമെന്നുണ്ടായിരുന്നു.. പക്ഷെ എന്തേലും ചോദിച്ച അത് തന്റെ ആരോഗ്യത്തിന് ഹനീകരം ആവും എന്നറിയുന്ന കൊണ്ട് ശ്രീ ഒന്നും മിണ്ടിയില്ല.. "ടാ..അവൾ.. അവൾ പറയുന്ന പോലെ എന്തേലും... നടന്നിട്ടുണ്ടെങ്ങി.." ശ്രീ അവനിൽ നിന്ന് കുറച്ചു വിട്ട് മാറി ദേവനോട് ചോദിച്ചതും ദേവൻ അവനെ കല്പ്പിച്ചു നോക്കി.. "അല്ല... അങ്ങനെ കാണില്ല.. നിന്നെ എനിക്ക് അറിയില്ലേ.. 😌" ശ്രീ ജീവനിൽ കൊതി ഉള്ളത് കൊണ്ട് തന്നെ പ്ലേറ്റ് മാറ്റി.. ദേവന് അപ്പോഴും ദേഷ്യം അടങ്ങിയിരുന്നില്ല.. "എന്തയാലും അധികനാൾ കാത്തുനിൽക്കേണ്ടി വരില്ല.. നീ ആയതുകൊണ്ട് കൂടിയാൽ ഒരു മൂന്നു മാസം അതിനുള്ളിൽ അറിയാൻ പറ്റും.." പ്രതേകഭാവത്തോടെ ശ്രീ നാണം അഭിനയിച് പറഞ്ഞതും ദേവൻ അവന്റെ തുടയിൽ അമർത്തി പിടിച്ചു.. "ആആആഹ്ഹ്ഹ്... പട്ടി... വിടാടാ..." "എനിക്കെ... എന്നെ നല്ല വിശ്വാസം ഉണ്ട്.. കേട്ടോടാ തെണ്ടി..." "അമ്മേ... എന്റെ കാല്..." ശ്രീ ദേവന്റെ കയ്യ് തട്ടി മാറ്റി തുള്ളിയതും അവൻ ദേഷ്യത്തോടെ മുഖം തിരിച്ചു..

ഇനിയും അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് തോന്നിയതും ശ്രീ പതിയെ പുറത്തിറങ്ങി.. പോകുന്നതിന് മുന്നേ തല ഉള്ളിലേക്കിട്ട് ദേവനെ നോക്കി.. ബെഡിലേക്ക് മറിഞ്ഞു സീലിംഗ് നോക്കി കാര്യമായ എന്തോ ആലോചയിലാണ്... "ദേവ...മോനെ കൂടുതൽ വിഷമം ഒന്നും കാണിക്കണ്ട...എന്തയാലും നിന്റെ പ്രോപ്പർട്ടി തന്നെ അല്ലെ.. തീർത്ഥ ദേവാദത്താനല്ലേ അവളിപ്പോ..നിൻറെ ഭാര്യ...!!" അവസാനത്തെ ഭാര്യ ഒന്ന് കടുപ്പിച്ചു പറഞ് ശ്രീ ജീവനും കൊണ്ട് ഓടിയിരുന്നു.. പിന്നാലെ പോയിട്ടും കാര്യം ഇല്ലന്ന് അറിയുന്ന കൊണ്ട് ദേവൻ കിടന്നു.. ശ്രീ പറഞ്ഞത് അവന്റെ കാതിൽ അലയടിക്കുന്ന പോലെ.. 'തീർത്ഥ.. തീർത്ഥ ദേവാദത്താൻ...എന്റെ പ്രോപ്പർട്ടി..' അത് ഓർക്കേ അവൻറെ ചുണ്ടിൽ ചിരി വിരിഞ്ഞു.. പലതും തീരുമാനിച്ചത് പോലുള്ള ഗൂഢമായ ചിരി..!!! 💖___💖 "ഇനി എത്രപേരും കൂടി ഉണ്ട്.." സൂര്യൻ കയ്യിലെ വാച്ചിലേക് നോക്കി നഴ്സിനോട് ചോദിച്ചതും അവർ പുറത്തിറങ്ങി.. "സാർ.. ഒരാളും കൂടെ.." "വേഗം വിളിക്ക്.." സൂര്യൻ എങ്ങനെയെങ്കിലും വീട്ടിൽ പോയി നക്ഷത്രയേ കാണാണം എന്ന് മാത്രമേ ഉണ്ടായിരുന്നു.. ആരോ വന്നിരിക്കുന്നത് സൂര്യൻ തല ഉയർത്തി.. മുന്നിൽ ഇരിക്കുന്ന ആളെ കാണെ അവന്റെ മുഖം ദേഷ്യത്തൽ വലിഞ്ഞു മുറുകി..

അയാളുടെ ചുണ്ടിലെ പുച്ഛം കാണെ സൂര്യൻ കൈമുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിച്ചു..!! "ഡോക്ടർ സാറേ.. ദേ ഇവിടെ കുറച്ചു ദിവസം കൊണ്ട് വല്ലാത്തൊരു വേദന... എന്തേലും മരുന്ന് സാർ എനിക്ക് തരണം.. " ഇടത് കയ്യിലെ മുട്ടിനു മുകളിലായുള്ള പാടിലേക്ക് ചൂണ്ടി ശങ്കർ പറഞ്ഞതും സൂര്യൻ ദേഷ്യം കണ്ട്രോൾ ചെയ്യാൻ എന്നാ പോലെ അവന്റെ തന്നെ കാലിൽ തുടരെ തുടരെ ഇടിച്ചു..നേഴ്സ് അത്ഭുതംത്തോടെ നോക്കി കാണുന്നുണ്ട് സൂര്യനെ.. വരുന്ന രോഗികളോടൊക്കെ മാന്യമായ രീതിയിൽ പെരുമാറുന്ന സൂര്യനിൽ ഇങ്ങനെ ഒരു ഭാവം ഇതദ്യമായിട്ടാണ്.. "ഏത് മരുന്ന സാറേ ഞാൻ കഴിക്കേണ്ടത്..??" "ആ പാട് ഉണ്ടാക്കിയത് ദേവാദത്തന്റെ കൂടെപിറപ്പ് ആവുമ്പോ മരുന്നിലൊന്നും അത് പോവില്ലല്ലോ ശങ്കർ.." പറയുമ്പോ സൂര്യന്റെ മുഖത്തെ പുച്ഛം അയാൾ വ്യക്തമായി കണ്ടിരുന്നു.. ക്രോധത്തോടെ തന്റെ ഇടം കയ്യിലേക്ക് കത്തി കൊണ്ട് വരയുന്ന സൂര്യന്റെ മുഖം ശങ്കറിന്റെ മനസിൽ തെളിയേ അയാൾ കണ്ണുകൾ മുറുക്കി അടച്ചു.....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story