പ്രണയമായി..!!💖🍂: ഭാഗം 22

pranayamay sana

രചന: സന

"ആ പാട് ഉണ്ടാക്കിയത് ദേവാദത്തന്റെ കൂടെപിറപ്പ് ആവുമ്പോ മരുന്നിലൊന്നും അത് പോവില്ലല്ലോ ശങ്കർ.." പറയുമ്പോ സൂര്യന്റെ മുഖത്തെ പുച്ഛം അയാൾ വ്യക്തമായി കണ്ടിരുന്നു.. ക്രോധത്തോടെ തന്റെ ഇടം കയ്യിലേക്ക് കത്തി കൊണ്ട് വരയുന്ന സൂര്യന്റെ മുഖം ശങ്കറിന്റെ മനസിൽ തെളിയേ അയാൾ കണ്ണുകൾ മുറുക്കി അടച്ചു.. "കൂടെപിറപ്പ്.. ഹ്മ്മ്‌.. എന്നിട്ട് ഇപ്പോ എവിടെ പോയടാ നിന്റെ ആ കൂടെപ്പിറപ്പ്..എന്നെ കണ്ണും പൂട്ടി വിശ്വസിച്ചു എല്ലാം ഉപേക്ഷിച്ചു എന്റോടൊപ്പം വന്നില്ലേ അവൻ.." "ഡോ..." വന്ന ദേഷ്യത്തെ അടക്കി നിർത്തി പുച്ഛം മുഖത്തു നിറച്ചയാൾ സൂര്യനോട് പറയേ സൂര്യൻ ഒരലർച്ചയോടെ അയാളുടെ കഴുത്തിൽ പിടി മുറുക്കിയിരുന്നു..അപ്പോഴും അയാളുടെ ചുണ്ടിലെ പുച്ഛം കലർന്ന ചിരിയിൽ സൂര്യന്റെ നിയന്ത്രണം വിട്ട് പോകുന്നതായി തോന്നി.. "പറ.. പറഞ്ഞതല്ലേ ഞാൻ..ചോദിച്ചതല്ലേ നിന്നോടും നിന്റെ തന്തയോടും എനിക്ക് വേണമെന്ന് അവനെ.. എന്റെ സീത കാലു പിടിച്ചില്ലേ.. തന്നോ... ഇല്ലല്ലോ..കണ്ടോ അവന് ഇപ്പോ ഞാൻ മാത്രം മതിയെന്ന പറയണേ..അത്രക്ക് വിശ്വാസ അവനെന്നെ.. എന്റെ ദേവന് അത്രക്ക് വിശ്വാസ..ഇനി ഒരിക്കലും... ഒരിക്കലും അവനെ നിങ്ങൾക് കിട്ടില്ല..അതിന് ഞാൻ അനുവദിക്കില്ല.." "കൂടുതൽ ചിലച്ചാൽ കൊന്ന് തള്ളും നായെ..."

കഴുത്തിലെ പിടി വിടുവിച്ചു പ്രാന്തനെ പോലെ ശങ്കർ അലറുമ്പോ സൂര്യനും ദേഷ്യം കൊണ്ട് വിറഞ്ഞിരുന്നു..സൂര്യനെ പോലെ കത്തിജ്വലിച്ചിരുന്നു..!! "ഒരു കാര്യം പറയാനാ വന്നത്.. എന്റെ ദേവന്റെ... എന്റെ മകന്റെ കല്യാണം കഴിഞ്ഞു.. ഞാൻ കണ്ടെത്തിയ പെണ്ണ് തന്നെയാ.. എന്തുകൊണ്ടും എനിക്ക് യോചിച്ച മരുമകൾ..മറ്റാരും അറിയണ്ടെന്ന് എന്റെ മകൻ പറഞ്ഞതാ...എത്രയായാലും ദേവാദത്തന്റെ കൂടെപ്പിറപ്പ് അല്ലെ.. ഒന്ന് അറിയിച്ചേക്കാം എന്ന് കരുതി..!!" പലതന്ത്രങ്ങളും മനസ്സിൽ നെയ്തു കൂട്ടി ശങ്കർ സൂര്യനോടായി പറഞ് പുറത്തേക്ക് പോയി..കേട്ടത് വിശ്വാസിക്കാനാകാതെ സൂര്യൻ തറഞ്ഞു നിന്നു.. കണ്ണ്കോണിൽ നനവ് പൊടിഞ്ഞിരുന്നു..കേട്ട വാർത്തയെക്കാൾ അവന്റെ മനസ്സിൽ ആഴത്തിൽ പതിച്ചത് എന്റെ മകൻ എന്ന് മാത്രമായിരുന്നു.. 'അയാൾക് യോചിച്ച മരുമകൾ.. അയാളെ പോലെ ഉള്ളവൾ തന്നെയാവും..' ശങ്കർ പറഞ്ഞത് ഓർക്കേ സൂര്യന് സമനില തെറ്റുന്ന പോലെ തോന്നി.. അത്രക്കും വെറുത്തു പോയോ ദേവ നീ ഞങ്ങളെ.. അവന്റെ ഹൃദയം പലവുരു അലമുറയിട്ടു..!!

എന്നാൽ തന്റെ ലക്ഷ്യത്തിന്റെ ആദ്യ പടി വിജയിച്ച സന്തോഷത്തിൽ ശങ്കർ ഹോസ്പിറ്റലിന്റെ പുറത്തേക്ക് നടന്നു.. ഫോൺ എടുത്ത് ആർക്കോ നിർദ്ദേശം കൊടുത്തു... ദേവന്റെ ജീവിതത്തിൽ നിന്ന് തീർത്ഥയെ എന്നെന്നേക്കുമായി തുടച്ചു മാറ്റാനുള്ള പുതിയ തന്ത്രവുമായി ചിരിയോടെ അയാൾ നടന്നു നീങ്ങി..!! 💖____💖 "സീതേ.." ദൂരേക്ക് നോക്കി ഇരുന്ന് കണ്ണുനീർ പൊഴിക്കുന്ന സീതയുടെ പിന്നിൽ നിന്ന് ശങ്കർ വിളിച്ചതും നിറക്കണ്ണുകളോടെ അവർ അയാളെ നോക്കി.. ഉള്ളിൽ കുമിഞ്ഞു കൂടിയ സങ്കടത്തെ പാടെ നീക്കി ശങ്കർ അവർക്കൊരു പുഞ്ചിരി നൽകി.. "എന്താടോ ഇത്.. നീ ഇങ്ങനെ തുടങ്ങിയാലോ.. നിനക്ക് ഞാൻ ഇല്ലേ.. അത് പോരെ.. നിനക്ക് ഞാനും എനിക്ക് നീയും അത് മാത്രം പോരെ ടോ.." അവളെ മാറോടെടാക്കി ശങ്കർ ചോദിക്കുമ്പോ ഉറക്കെ ഒന്ന് കരയാൻ പോലും ആവാതെ അവർ അയാളുടെ നെഞ്ചിൽ പതുങ്ങി കണ്ണുനീർ വാർത്തു.. വല്ലാത്ത ഭാരം തോന്നി അവർക്ക്.. മച്ചി എന്ന് വിളിച്ചു സീതയെ എല്ലാരും കളിയാക്കുമ്പോഴും ഇത് പോലെ ശങ്കർ ചേർത്ത് പിടിച്ചിരുന്നു..

അന്നൊക്കെ മാറിയിരുന്നു വിഷമം ഇന്നെന്തോ അവളിൽ ശമിക്കാത്ത പോലെ.. കണ്ണിൽ നിറപുഞ്ചിരിയോടെ നിക്കുന്ന ദേവന്റെ മുഖം മാത്രം..!! "എനിക്ക്... എനിക്ക് വേണം.. അവനെ എനിക്ക് വേണം... എന്റെ മകനായിട്ട് എനിക്ക് വേണം.. കൊണ്ട് താ... കൊണ്ട് താ.." കയ്യ് കൊണ്ട് ആംഗ്യം കാണിച് കരയുന്ന സീതയെ ശങ്കർ വേദനയോടെ നോക്കി.. കുഞ്ഞില്ലാത്ത വിഷമം വിവാഹം കഴിഞ്ഞ അന്ന് മുതൽ സീതക്ക് ഉണ്ടെങ്കിലും ഇതുപോലൊരു അവസ്ഥ ഇത് ആദ്യമായിട്ടായിരുന്നു.. ഒരുമാസം മുമ്പ് യാദൃച്ഛികമായി ദേവാദത്തനെ കണ്ടതായിരുന്നു ശങ്കറും സീതയും.. ആദ്യ കാഴ്ച്ചയിൽ തന്നെ സീതക്ക് ദേവനെ ഒരുപാട് ഇഷ്ടമായിരുന്നു.. പതിയെ അവനുമായി അടുത്തപ്പോഴും അവന്റെ വീട്ടുകാരെ കുറിച് അറിയുമ്പോഴും ഒന്നും അവളിൽ ഉണ്ടാവാത്ത ആഗ്രഹം ദേവൻ സീതയെ ചേർത്ത് പിടിച്ചു സീതാമ്മ എന്നാ വിളിയിൽ അവർ വിറച്ചു പോയിരുന്നു.. ഉള്ളിൽ പതിയെ അവൻ തന്റെ മകനാണെന്ന് സീത സങ്കൽപ്പിക്കാൻ തുടങ്ങിയിരുന്നു.. ഒടുവിൽ ഇന്നിതാ തന്റെ മകനായി അവനെ വേണമെന്ന വാശി പ്രകടിപ്പിക്കുമ്പോ ശങ്കർ എന്ത് പറയാണമെന്നറിയാതെ തറഞ്ഞു പോയി.. "സീതേ.. നീ എന്തൊക്കെയാടോ പറയണേ.. എങ്ങനെ കൊണ്ട് തരാനാ ഞാൻ.. അവൻ..

ദേവൻ മോന് നിന്നെ പോലൊരു അമ്മ ഉണ്ട്.. അച്ഛനും സഹോദരങ്ങളും ഉണ്ട്.." "എല്ലാരും ഇല്ലേ അവർക്ക്..!! വേറെയും രണ്ട് മക്കളില്ലേ.. അവനെ മാത്രമല്ലെ നമ്മൾ ചോദിക്കുന്നുള്ളു..അവൻ മാത്രം മതിയെന്ന് പറയാം നമ്മുക്ക്.. എനിക്ക് വേണം... വേണം എന്റെ മോനെ..!!" നെഞ്ചിൽ ഒരുതരം വിഭ്രാന്തിയോടെ അടിച്ചു ആംഗ്യം കാണിക്കുന്നവളെ ശങ്കർ വിഷമത്തോടെ നോക്കി.. "കൊണ്ട് തരും ഞാൻ... നമ്മുടെ മോനായി അവൻ ഇവിടെ കാണും.. നിനക്ക് തരുന്ന വാക്കാ ഇത്..!!" സീത ആവശ്യപ്പെടുന്നതും താൻ പ്രവർത്തിക്കാൻ പോകുന്നതും തെറ്റാണെന്ന് അയാളുടെ മനസ്സ് പറയുന്നുണ്ടെങ്കിലും തന്റെ പ്രിയതമക്ക് മുന്നിൽ അയാളുടെ ബുദ്ധി മന്തിച്ചു പോയിരുന്നു.. മറ്റുള്ളവർക്ക് ഉണ്ടാകാൻ പോകുന്ന നഷ്ടങ്ങളും വിഷമങ്ങളും കണക്കിലെടുക്കാൻ പോലും അയാളുടെ ബുദ്ധി അനുവദിച്ചില്ല..!! ചിന്തയിൽ നിന്ന് ഉണർന്ന് അയാൾ മുന്നിൽ നോക്കെ ചുവരിൽ തൂങ്ങിയ തന്റെ പാതിയുടെ ചിത്രം ഒന്ന് അനങ്ങി.. പുറത്തു നിന്നുമുള്ള കാറ്റിൽ മുല്ലപ്പൂ കൊരുത്ത മാല ഒന്ന് ഉലഞ്ഞു.. അതിൽ നിന്ന് വരുന്ന ഗന്ധം നാസികയിൽ ആഞ്ഞു വലിക്കെ അയാളുടെ ചൊടികൾ വിടർന്നു.. പലതും നേടിയതിലുള്ള സംതൃപ്തി.. പലർക്കും നഷ്ടങ്ങൾ വരുത്തിയതിലുള്ള ആനന്ദം...

ഇനി വന്ന് ചേരാൻ പോകുന്നതിലുള്ള ആകാംഷ.. അങ്ങനെ പലതും അയാളുടെ ചിരിയിൽ പ്രതിഭലിച്ചു..!! 💖___💖 "അടിച്ചു പൊട്ടിക്കണ്ട...വരുവാ.." കാളിങ് ബെൽ തുടരെ തുടരെ അടിയുന്ന ശബ്ദം കേട്ടതും തീർത്ഥ കയ്യിലിരുന്ന സവാള താഴെ വച് ഒരുകയ്യിൽ കത്തിയുമായി ഡോറിനടുത്തേക്ക് നടന്നു.. ജനൽ വഴിയേ ഒന്ന് പാളി നോക്കി.. സൈഡ് തിരിഞ്ഞ് നിക്കുന്നത് ദേവനെ കാണെ അവൾ പല്ല് കടിച്ചു... "എന്തിനാടോ ഇങ്ങനെ അടിച്ചു പൊട്ടിച്ചത് ഞാൻ മരിച്ചിട്ടൊന്നും ഇല്ല... മനുഷ്യന്റെ ചെവി.. അല്ലെങ്കിൽ എന്നും കേറി പോരുവല്ലേ പതിവ് ഇന്നെന്താ പുതിയ ശീലം..." കത്തി അവന്റെ മുന്നിൽ ചൂണ്ടി തീർത്ഥ ഉറഞ്ഞു തുള്ളി.. അവളുടെ മുന്നിൽ നിക്കുന്ന സൂര്യൻ തീർത്ഥയെ കാണെ മിഴിച്ചു നോക്കി.. അവനെ ഒന്ന് തറപ്പിച്ചു നോക്കി പിന്തിരിഞ്ഞു തീർത്ഥ അതെ പടി സൂര്യന് നേരെ തിരിഞ്ഞ് അടിമുടി ഒന്ന് നോക്കി.. ബേബി പിങ്ക് ഷർട്ട്‌ ഇൻസർട് ചെയ്തു ബ്ലാക്ക് പാന്റും കയ്യിൽ വാച്ചും മാറുകയ്യിൽ ഫോണും ആയി നിക്കുന്ന സൂര്യനെ കാണെ അവളൊന്ന് നെറ്റി ചുളിച്ചു.. "താനെന്താ ഈ കത്തി വേഷത്തിൽ.. എവിടേലും ഇന്റർവ്യൂ ഉണ്ടായിരുന്നോ.. അല്ലേൽ അവിടേം ഇവിടെ എത്താത്ത ബ്ലൗസ് പോലുള്ള ഷർട്ട്‌ അല്ലെ പതിവ് അതോണ്ട് ചോദിച്ചയ.." സൂര്യൻ അവനെ തന്നെ അടിമുടി നോക്കുന്ന കണ്ട് തീർത്ഥ കൂട്ടി ചേർത്തു.. സൂര്യൻ അപ്പോഴും അവളുടെ മുഖത്തു നിന്നും കണ്ണ് മാറ്റിയിരുന്നില്ല.. മനസ്സിൽ ശങ്കർ പറഞ്ഞ വാക്കുകളായിരുന്നു..

അതോർക്കേ അവന്റെ ചുണ്ടിൽ പുച്ഛം കലർന്നൊരു ചിരി വിരിഞ്ഞു.. സൂര്യൻ അവളോട് എന്തോ പറയാൻ തുടങ്ങിയതും അവന്റെ ഫോണിൽ കാൾ വന്നതും ഒരുമിച്ച് ആയിരുന്നു.. അവളെ ഒന്ന് നോക്കി അവൻ ഫോൺ ചെവിയോട് അടുപ്പിച്ചതും തീർത്ഥ അവനെ നോക്കി പുച്ഛിച്ചു ഉള്ളിലേക്ക് പോയിരുന്നു.. "ദ.. ത്ത്... ദത്ത്... അ..മ്മ.." "നീനു... നീനു എന്താടാ.." "അമ്മ... അമ്മ വിളിച്ചിട്ട് എഴു...നേൽക്കുന്നില്ല.. ന്റെ അമ്മ.. നിക്ക് പേടിയാവ.. ആരും.. ആരും ഇല്ലട ഇവിടെ.. വേഗം... വേഗം വാ.." മീനാക്ഷിയുടെ കരച്ചിൽ കേൾക്കെ സൂര്യൻ ദേവന്റെ വീട് ഒന്ന് നോക്കി വേഗം കാറിൽ കേറിയിരുന്നു... "നീനു.. പേടിക്കാതെ.. ഞാൻ ഇപ്പോ വരാം.. കൂൾ ഒക്കെ.." ഇവിടുന്ന് കുറച്ചു ദൂരം ഉണ്ട് എന്നുള്ളത് കൊണ്ട് തന്നെ സൂര്യൻ വേഗം മഹിയെ വിളിച്ചു കാര്യം പറഞ്ഞു.. തിരികെ ഉള്ള യാത്രയിൽ സൂര്യന്റെ മനസ്സ് ആകെ കലങ്ങി മറിഞ്ഞിരുന്നു.. തീർത്ഥയെ കണ്ട് സംസാരിക്കണം എന്നത് നടക്കാത്തത്തിൽ അവന് ദേഷ്യം വന്നു.. പിന്നെ ഒരിക്കൽ ആവാം എന്ന് കരുതി സൂര്യൻ ഹോസ്പിറ്റലിൽ ലക്ഷ്യം വച് വണ്ടി തിരിച്ചിരുന്നു...!! 🍂💖 "ഡീീീ..." പിന്നിൽ നിന്ന് അലർച്ച കേട്ടതും തീർത്ഥയുടെ കയ്യിലിരുന്ന പത്രം തറയിൽ വീണിരുന്നു.. ഞെട്ടി കൊണ്ട് നോക്കെ രൗദ്ര ഭാവത്തോടെ നിൽക്കുന്ന ദേവനെ കണ്ട് അവളുടെ കണ്ണുകൾ മിഴിഞ്ഞു..

കറുത്ത ബോഡി ഫിറ്റ്‌ ഷർട്ടും കാവി മുണ്ടും ഉടുത് കയ്യിൽ പിടിച്ചിരിക്കുന്ന ബുള്ളറ്റ്റിന്റെ താക്കോലും കാണെ തീർത്ഥയുടെ കണ്ണുകൾ സംശയത്താൽ ചുരുങ്ങി.. "നിന്നോട് പറഞ്ഞിട്ടുള്ളതല്ലെടി ഡോർ തുറന്നിടരുതെന്ന്..." കയ്യിൽ അമർത്തി പിടിച്ചുള്ള അവന്റെ ചോദ്യത്തിന് തീർത്ഥ അന്തം വിട്ട് പോയി..പെട്ടന്ന് തന്നെ അവന്റെ നെഞ്ചിൽ പിടിച്ചു ഒരൊറ്റ തള്ള് വച് കൊടുത്തു.. "താനല്ലെടോ കുറച്ചു മുന്നേ ഇങ്ങോട്ട് വന്നത്.. ഇപ്പോ വീണ്ടും ഡ്രസ്സ്‌ മാറ്റി വന്ന് ആളെ കളിയാക്കുന്നോ.." "നിനക്കെതെടി ബോധം ഇല്ലേ.." "ബോധം ഇല്ലാത്തത് തന്റെ കെട്ട്യോൾക്ക്.. അയ്യോ അത് ഞാൻ അല്ലെ.. അത് തന്റെ അമ്മുമ്മക്ക്.. ദേ.. വെറുതെ വേഷം കെട്ട് എന്റടുക്കെ എടുത്തലുണ്ടല്ലോ.." അവൾ തന്നെ സ്വയം ഓരോന്ന് പറഞ്ഞു അവനോട് ചാടി കടിച്ചതും ദേവൻ അവളെ തുറിച്ചു നോക്കി..തീർത്ഥ എന്തോ ഭ്രാന്ത് പറയുന്നതായി കണക്കാക്കി പിന്തിരിഞ്ഞു പോകാൻ നിക്കേ അവൾ പറഞ്ഞത് കേട്ടതും ദേവന്റെ കാലുകൾ നിശ്ചലമായി... "ഇയാൾ അന്യനാണെന്ന് തോന്നുള്ളു.. കുറച്ചു മുന്നേ ഷർട്ട്‌ ഒക്കെ ഇൻസർട് ചെയ്തു വാച്ച് ഒക്കെ കെട്ടി നല്ല ടിപ്പ് ടോപ്പിൽ വന്ന് നിന്നപ്പോ ഞാൻ കരുതി ഇവൻ നന്നായെന്ന്..കാണാൻ അസ്സൽ ദേവനെ പോലെ...എവടെ.. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ടല്ലേ ഡ്രസ്സ്‌ ഒക്കെ മാറി ദേവനിൽ നിന്ന് അസുരനിൽ എത്തി നിന്നത്...!!" തീർത്ഥ പറയുന്നത് കേൾക്കെ ദേവന്റെ ഉള്ളം വല്ലാതൊന്ന് ഇടിച്ചു.. ഇങ്ങോട്ട് വരുന്ന വഴിക്ക് താൻ സൂര്യനെ കണ്ടതാണ്.. വെറുതെ തോന്നുന്നതാണെന്ന് കരുതി തല കുടഞ്ഞു നോക്കുമ്പോ അവിടേം ശൂന്യമായിരുന്നു.. അപ്പോ ശെരിക്കും സൂര്യൻ വന്നിരുന്നോ..?? തന്നെ കാണാൻ..!! ....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story