പ്രണയമായി..!!💖🍂: ഭാഗം 23

pranayamay sana

രചന: സന

തീർത്ഥ പറയുന്നത് കേൾക്കെ ദേവന്റെ ഉള്ളം വല്ലാതൊന്ന് ഇടിച്ചു.. ഇങ്ങോട്ട് വരുന്ന വഴിക്ക് താൻ സൂര്യനെ കണ്ടതാണ്.. വെറുതെ തോന്നുന്നതാണെന്ന് കരുതി തല കുടഞ്ഞു നോക്കുമ്പോ അവിടേം ശൂന്യമായിരുന്നു.. അപ്പോ ശെരിക്കും സൂര്യൻ വന്നിരുന്നോ..?? തന്നെ കാണാൻ..!! ഹൃദയം ശക്തിയിൽ ഇടിച്ചു.. പഴയതൊക്കെ ഓർത്തെന്ന പോലെ അവന്റെ കണ്ണുകൾ കലങ്ങി.. വിതുമ്പുന്ന ചുണ്ടിനെ തടയാൻ എന്നപോൽ പല്ലുകൾക്കിടയിൽ അവ ഞെരിഞ്ഞാമർന്നു.. പതിയെ അവന്റെ ചുണ്ടോന്ന് വിടർന്നു.. പുച്ഛം കലർന്ന ചിരിയിൽ ചുണ്ട് ഒരുവശം കൊട്ടി..!! 💖___💖 "നീനു എന്താടാ..." ICU ന് മുന്നിൽ തലകുനിച്ചിരിക്കുന്ന മീനാക്ഷിയുടെ അടുത്തേക്ക് സൂര്യൻ ആധിയോട് കാര്യം തിരക്കി.. അവനെ കണ്ടതും അവളൊരു തേങ്ങലോടെ അവന്റെ നെഞ്ചിൽ ചാഞ്ഞു.. കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ അവനിൽ വല്ലാത്തൊരു പിടപ്പ് സൃഷ്ടിച്ചിരുന്നു.. "അ.. അമ്മ...നിക്ക്.. നിക്ക് പേടി.. പേടിയാവ.. ദത്ത്.." "ഒന്നൂല്ല ട.. ഒന്നൂല്ല..." വാക്കുകൾ കിട്ടാതെ ബുദ്ധിമുട്ടുന്നവളെ സൂര്യൻ തന്നോട് കൂടുതൽ ചേർത് പിടിച്ചു.. മുടിയിഴയിൽ പതിയെ തലോടി.. കരച്ചിൽ ചീളുകൾ നേർത്തു തുടങ്ങി.. അവൻ പുറത്ത് തട്ടി കൊണ്ടിരുന്നു..സൂര്യനെയും അവന്റെ നെഞ്ചോട് ചേർന്നിരിക്കുന്ന മീനാക്ഷിയെയും കണ്ട് കൊണ്ടാണ് മാൻവിക് വരുന്നത്..

ആ കാഴ്ച അവനിൽ വല്ലാത്തൊരു അസ്വസ്ഥത ഉണ്ടാക്കിയിരുന്നു... "സൂര്യാ..." മഹിയുടെ വിളി കേൾക്കെ മീനാക്ഷി പതിയെ അവനിൽ നിന്ന് വിട്ട് മാറി.. അവനോട് ഇപ്പോ വരാം എന്ന് കണ്ണ് കാണിച് സൂര്യൻ അവളുടെ മുഖത്തു വീണുകിടന്ന മുടി ഒക്കെ ചെവിക്ക് പിറകിലേക്ക് വകഞ്ഞു മാറ്റി.. നെറ്റിയിൽ നേർമായായി ചുംബിച്ചു.. താൻ അനുഭവിച്ച ടെൻഷന് അല്പം ആശ്വാസം കിട്ടുന്നതവൾ അറിഞ്ഞു.. അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു..വല്ലാത്ത വാത്സല്യം തോന്നി അവന് മീനാക്ഷിയോട്.. "കൂടുതൽ കരഞ്ഞു അസുഖം ഒന്നും വരുത്തരുത് കേട്ടല്ലോ.. ഞാൻ ഇപ്പോ വരാം.." "മ്മ്മ്മ്..." അവളുടെ കവിളിൽ തട്ടി സൂര്യൻ മഹിയുടെ അടുത്തേക്ക് പോയി.. മുന്നിലേക്ക് നോക്കെ അവളെ തന്നെ ഒരുതരം ഭാവത്തോടെ നോക്കുന്ന മാൻവികിനെ കണ്ട് നീനു ഇരുന്നിടത് നിന്നും എഴുനേറ്റു.. വയ്യായ്ക ഒന്നും അവൾ കണക്കിലെടുത്തിരുന്നില്ല... മാൻവികിനെ കണ്ട സന്തോഷവും അത്ഭുതവും മാത്രമായിരുന്നു.. "എന്താ ഇവിടെ.." മീനാക്ഷിയുടെ ചോദ്യത്തിൽ മാൻവിക് ഒന്ന് ചിരിച്ചെന്ന് വരുത്തി... അവന്റെ മനസ്സ് കുറച്ചു മുന്നേയുള്ള കാര്യത്തിൽ കുടുങ്ങി കിടന്നിരുന്നു.. "അല്ല.. അമ്മക്ക് വയ്യാന്നു അറിഞ്ഞപ്പോ.." കയ്യിലുള്ള ഫ്രൂട്ട്സിന്റെ കവർ ഉയർത്തി കാണിച് അവൻ പറയുമ്പോ അവളുടെ ചുണ്ട് വിടർന്നു..

"ആരുടെ അമ്മക്ക്..." കുസൃതി നിറഞ്ഞ അവളുടെ സ്വരം...!! മാൻവിക് അവളെ കൂർപ്പിച്ചു നോക്കി.. അതിനൊന്നവൾ കണ്ണിറുക്കി കാണിച്ചു.. അവനെ കണ്ടത് മുതൽ അവളുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞിരുന്നെങ്കിലും കണ്ണുകൾ കരഞ്ഞു തളർന്നിരിക്കുന്നതാണെന്ന് അവന് മനസ്സിലായിരുന്നു.. തന്റെ മുന്നിൽ വിഷമം കാണിക്കാതെയുള്ള അവളുടെ നിൽപ്പ് കാണെ മാൻവിക് അവളെ കണ്ണ് ചിമ്മാതെ നോക്കി.. "വി... വിഷമിക്കണ്ട.. ടേക്ക് കെയർ.." അവളുടെ കണ്ണ് അവനിൽ ഉടക്കിയ നിമിഷം മാൻവിക് അതും പറഞ്ഞു തിരിഞ്ഞു നടന്നു..!! പോകുന്ന വഴി മഹിയോട് സംസാരിച് നിൽക്കുന്ന സൂര്യനെ കാണെ ഇതുവരെ പരിചയമില്ലെങ്കിൽ കൂടി മാൻവികിന്റെ ഉള്ളിൽ ചെറിയൊരു ദേഷ്യം തോന്നിയിരുന്നു..!! കാര്യം എന്തെന്ന് അവനു പോലും അറിയാതൊരു ദേഷ്യം..!! 💖__💖 "കുഞ്ഞേട്ടൻ ഇതെവിടെയായിരുന്നു.. വൈകും എന്നുണ്ടേൽ ഒന്ന് വിളിച്ചു പറയരുതോ..?? അറ്റ്ലീസ്റ്റ് ആ ഫോൺ എങ്കിലും ഒന്ന് എടുത്തൂടെ..??" ആരോഹിയുടെ തുറിച്ചു നോട്ടത്തിന് സൂര്യൻ അവളുടെ തലയിൽ ഒന്ന് കൊട്ടി ബാഗും ഷൂവും അലക്ഷ്യമായി എറിഞ്ഞു സോഫയിൽ മലർന്നു കിടന്നു.. വല്ലാതെ ആസ്വസ്ഥമായിരുന്നു അവന്റെ മനസ്സ്.. ആരുവിനെ നോക്കി താഴേക്ക് ഇറങ്ങിയ നക്ഷത്ര സൂര്യനെ കാണെ അടുക്കള വാതിലിന് പിന്നിൽ മറഞ്ഞു നിന്നു അവനെ നോക്കി..

കണ്ണിനു മീതെ കയ്യും വച്ചു കിടക്കുന്ന സൂര്യനെ കണ്ടവളുടെ ചുണ്ട് കൂർത്തു.. വസുന്ദരയും ശിവദാസും നേരത്തെ കിടന്നിരുന്നു.. സൂര്യനായി കാത്തുനിന്നതായിരുന്നു ആരോഹി.. അവൾക് കൂട്ടായി നക്ഷത്രയും.. "എന്താ... കുഞ്ഞേട്ടനെന്താ ഒരു വിഷമം പോലെ.." അവന്റെ അടുത്തിരുന്നു ആരോഹി അവന്റെ കയ്യെടുത് മാറ്റി.. മുടിയിൽ പതിയെ തലോടി.. സൂര്യന്റെ കണ്ണുകൾ നിറഞ്ഞു.. ഉള്ളിൽ ഇതുവരെ അടക്കി നിർത്തിയ നൊമ്പരം കടിഞ്ഞാൺ പൊട്ടിച്ചു അവൾക് മുന്നിൽ വെളിവായിരുന്നു.. "വ... വല്യേട്ടനെ കാ...ണാൻ തോന്നുന്നുണ്ടോ..?" വിറച്ചു പോയിരുന്നു ആരോഹിയുടെ ശബ്ദം..സൂര്യൻ അവളെ തന്നോട് ചേർത്ത് പിടിച്ചു.. കണ്ണുകൾ അപ്പോഴും കണ്ണുനീർ കൊണ്ട് കാഴ്ചയെ മറക്കുന്നുണ്ടായിരുന്നു.. സൂര്യന്റെ മനസ്സിൽ ശങ്കറിനെ കണ്ടത് മുതൽ മീനാക്ഷിയുടെ അമ്മയുടെ ഹൃദ് രോഗം വരെ നിറഞ്ഞു നിന്നു.. ആരോഹിക്കാവട്ടെ അവളുടെ ഏട്ടന്മാരുടെ വേർപാടിൽ ചങ്കിൽ സൂചി മുന കുത്തിയിറക്കുന്ന പോലെ തോന്നി..!! "അ.. അ..വനിപ്പോ നമ്മൾ ഒക്കെ അ..ന്യരാ മോളെ..!!" വല്ലാത്ത വിങ്ങൽ.. തൊണ്ടയിൽ നിന്നൊരു ഗദ്ഗതം.. ആരോഹി സൂര്യന്റെ പുറത്ത് തട്ടി കൊടുത്തു.. അവന്റെ അവസ്ഥ കാണെ മറഞ്ഞു നിന്ന് നോക്കുന്ന നക്ഷത്രയുടെ കണ്ണുകളും നിറഞ്ഞിരുന്നു...

കാര്യം അറിയാതെ..!! 'ആണുങ്ങൾ കരയില്ല'.. പണ്ടാരോ പറഞ്ഞത് പൊള്ളായായ വക്കാണെന്നവൾ ഓർത്തു.. ഏറെ നേരത്തിനു ശേഷം സൂര്യൻ മുകളിലേക്ക് നടന്നു.. അപ്പോഴും അവന്റെ ഉള്ളം കുറ്റബോധത്താൽ ചുട്ടു പൊള്ളുന്നുണ്ടായിരുന്നു..!! തെറ്റ് ചെയ്യാഞ്ഞിട്ട് കൂടി തെറ്റുകാരനായി നിൽക്കേണ്ടി വന്നവനിൽപരം ആത്മാഭിമാനം ചോദ്യപെടുന്ന മറ്റൊന്നില്ല എന്നവന് തോന്നി.. റൂമിൽ കേറി ഗ്ലാസ്‌ ഡോറിന്റെ വശത്തേക്ക് അവന്റെ കാലുകൾ ചലിച്ചു.. കർട്ടൻ വകഞ്ഞു മാറ്റേ അവന്റെ കണ്ണുകൾ അതിലെ പെയിന്റിംഗിൽ ഉടക്കി.. 'തന്റെ കഴുത്തിൽ ഒറ്റകയ്യിട്ട് മുറുക്കി പിടിച് മറുകയ്യ് കൊണ്ട് ഫോൺ നീട്ടി പിടിച്ചിരിക്കുന്ന ദേവൻ.. സൂര്യൻ അത് എത്തിപിടിക്കാൻ എന്നോണം കയ്കൾ നീട്ടുന്നു.. ഇരുവരിലും നിറഞ്ഞു നിൽക്കുന്ന പുഞ്ചിരി.. അല്ല പൊട്ടിച്ചിരി.. ഒരുവന്റെ കണ്ണുകളിൽ കുസൃതിയും മറ്റൊരുവനിൽ ചടപ്പും..!! വീണ്ടും വീണ്ടും സൂര്യന്റെ കയ്യ് അതിന് മേൽ തഴുകി..' ""ഞാൻ അല്ല ദേവ.. ഞാൻ അത് ചെയ്തിട്ടില്ല..!!"" സൂര്യൻ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരുന്നു..നെഞ്ച് വേദനിക്കുന്നുണ്ടായിരുന്നു അവന്... വല്ലാത്തൊരു നീറ്റൽ പോലെ.. മുടിയിൽ കൊരുത്തു വലിച്ചു സൂര്യൻ മുട്ടുകുത്തിയിരുന്നു.. ദേവന്റെ വീട്ടിൽ പോകേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി അവന്..

ദേവന്റെ വീട്ടിൽ ഹാളിൽ ഹാങ്ങ്‌ ചെയ്തിരിക്കുന്ന ദേവന്റെയും ശ്രീയുടെയും ചിത്രം ഓർക്കേ അവന്റെ സമനില തെറ്റുന്ന പോലെ തോന്നി.. കണ്ണുകൾ മുറുക്കി അടച്ചു അവൻ തറയിൽ ഇരുന്നു.. അലറി വിളിക്കണമെന്ന് തോന്നി.. പക്ഷെ ശബ്ദം അതിന് അനുവദിച്ചില്ല..!! സൂര്യന്റെ കണ്ണുകൾ ഞൊടിയിടയിൽ ചുമന്നു... തന്നിൽ നിന്നവനെ അടർത്തി മാറ്റിയവനെ കത്തിച്ചു കളയാൻ ഉള്ള അഗ്നി ആളിപടർന്നിരുന്നു അവന്റെ കണ്ണുകളിൽ..!! പലതും ഉറപ്പിച്ചവൻ കർട്ടൻ നേരെ ഇട്ടു.. 💖____💖 "ഇതെവിടെക്കാ തള്ളി കേറി വരുന്നേ.. ഏഹ്.. പുറത്തിറങ്ങടോ.." ദേവൻ റൂമിലേക്ക് കേറുന്ന കണ്ടതും തീർത്ഥ വായിച്ചോണ്ട് ഇരുന്ന ബുക്ക്‌ വേഗം മാറ്റി ബെഡിൽ നിന്ന് ചാടി എഴുനേറ്റു.. അവന്റെ എന്തോ സാധനം തിരഞ്ഞു വന്നതായിരുന്നു ദേവൻ.. ശെരിക്കും തീർത്ഥ ഈ റൂമിലാണെന്നുള്ള കാര്യം അവൻ മറന്നു പോയിരുന്നു..അവളുടെ അധികാരത്തോടെയുള്ള സംസാരം കേൾക്കെ ദേവന്റെ കണ്ണുകൾ ചുരുങ്ങി.. "താൻ എന്താടോ ഇങ്ങനെ നോക്കണേ.. പുറത്തിറങ്ങാൻ... Go.. Go.. Go man.." ആദ്യം താളത്തിലും അവസാനം നീട്ടി പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും ദേവൻ ഒരു കുതിപ്പിൽ ബെഡിൽ കേറി കിടന്നു.. തീർത്ഥയുടെ കണ്ണ് മിഴിഞ്ഞു.. "എന്താ എന്റെ ഭാര്യ അവിടെ തന്നെ നിന്ന് കളഞ്ഞേ..

ഇങ് വന്നേ ഏട്ടൻ ചോദിക്കട്ടെ.." അവളുടെ കയ്യിൽ പിടിച് ദേവൻ കൊഞ്ചലോടെ പറഞ്ഞതും തീർത്ഥ അവന്റെ കയ്യ് തട്ടി എറിഞ്ഞു.. പിന്നിലേക്ക് രണ്ടടി വച്ചു നീങ്ങി നിന്നു.. "എണീക്കടോ തെണ്ടി.. അയ്യേ തനിക് നാണം ആവുന്നില്ലേ ഒരു പെൺകുട്ടി കിടക്കുന്ന റൂമിൽ ഇങ്ങനെ വന്ന് മലർന്നു കിടക്കാൻ.." മുഖത്തു 'അയ്യേ' എന്നൊരു ഭാവം വരുത്തി തീർത്ഥ പറയുമ്പോ ദേവന്റെ ചൊടികൾ അല്പമൊന്ന് വിടർന്നു.. അവൾക് മനസിലാവാത്ത തരത്തിൽ.. "അതെന്താ വാർത്തമാനമാടി.... ഭാര്യേ..." അവസാനത്തെ ഭാര്യ വിളി കേൾക്കെ തീർത്ഥയുടെ ചങ്കിലൊരു ഇടി വീണു..പക പോക്കുവാണല്ലേ.. അവനെ നോക്കി അവൾ മനസ്സിൽ പറഞ്ഞു പല്ല് ഞെരിച്ചു.. "ഒന്നൂല്ലെങ്കിലും നമ്മുടെ ശാന്തി മുഹൂർത്തം കഴിഞ്ഞതല്ലേ.. ഏട്ടൻ അന്നിത്തിരി ഓവർ ആയിരുന്നു.. അതോണ്ട് ഒന്നും ഓർക്കാൻ കൂടി പറ്റുന്നില്ല.. സാരല്ല.. ഇന്ന് അതിന്റെ വിഷമം ഒക്കെ തീർത്തേയ്ക്കാം.. പലിശ സഹിതം.." അവളെ നോക്കി ആദ്യം ഒന്ന് നാണിച്ചും അവസാനം ഒന്ന് കടുപ്പിച്ചും പറഞ്ഞതും തീർത്ഥ തലക്കാടി ഏറ്റപോലെ നിന്നും..!!...തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story