പ്രണയമായി..!!💖🍂: ഭാഗം 25

pranayamay sana

രചന: സന

"അന്ന കൊച് ആരെയോ കാത്തുനിക്കുന്ന പോലെയുണ്ട് അല്ലെ ദേവാ.." കുസൃതി ചിരിയോടെ സൂര്യൻ പറഞ്ഞതും ദേവൻ അവന്റെ വയറിലിട്ട് ഒരിടി കൊടുത്തു.. സൂര്യനോട് യാത്ര പറഞ്ഞു തിരികെ പോകുമ്പോഴും ദേവന്റെ മനസ്സ് അന്നയിൽ മുഴുകിയിരുന്നു..!! 🍂💖🍂💖🍂 ശിവദാസ് ദത്തനും വസുന്ദരക്കും മൂന്നു മക്കൾ.. ഇരട്ടകളിൽ ഒന്നാമൻ ദേവദത്തൻ.. അല്പം വാശിയും ദേഷ്യവും കൂടുതൽ ഉള്ള കൂട്ടത്തിൽ ആ ദേവൻ.. എന്തിനും അവന്റെതായ നിലപാടുള്ളവൻ..ആരോടും അധികം അടുക്കാത്ത പ്രകൃതം.. പ്രതേകിച്ചു പെൺകുട്ടികളോട്.. ഒരാൾ ഒഴികെ..*അന്ന ജേക്കബ് *...അവളോട് അടുത്ത നാൾ മുതൽ ദേവൻ പ്രതേകം ഒരിഷ്ടമുണ്ട് അവളോട്.. ഇതുവരെ പറയാത്ത ഒന്ന്..പുറമെ എല്ലാവരോട് ദേഷ്യവും വാശിയും ഒക്കെ കൂടുതൽ ആണെങ്കിലും വീട്ടിൽ ഉള്ളവർക്ക് അവൻ സാക്ഷാൽ ദേവനാണ്.. പ്രതേകിച്ചു അവന്റെ സൂര്യന്..!! ദേവന്റെ ബാക്കി ആയവൻ സൂര്യൻ..ദേവനിൽ നിന്ന് തികച്ചും വ്യത്യസ്ഥൻ..ശാന്ത സ്വഭാവക്കാരൻ..പെൺകുട്ടികൾക്കിടയിൽ കൃഷ്ണൻ.. ഇഷ്ടം പറഞ്ഞു വരുന്നവരെ പിണക്കുന്നതും അങ്ങോട്ട് ഇഷ്ടം പറഞ്ഞു പോകുന്നതിനു മടിയില്ലാത്തവൻ..പൊതുവെ കണ്ട് വരുന്നാ ചേട്ടനുജന്മാർ തമ്മിലുള്ള അടിപിടിയൊന്നും ഇരുവരിലും ഉണ്ടായിരുന്നില്ല..

സൂര്യന്റെ ജീവൻ തന്നെ ദേവൻ ആണെന്ന് പറയാം.. അത്രക്കും ഇഷ്ടമാണ് അവന്.. ദേവന് തിരിച്ചും അതങ്ങനെ ആണ്.. പലർക്കും അസൂയ തോന്നിക്കുന്ന സ്നേഹമായിരുന്നു അവർക്കിടയിൽ..!! മൂന്നാമത്തവൾ ആരോഹി.. ദേവനിലും സൂര്യനിലും നിന്നും 7 വയസിനു ഇളയവൾ.. ഏട്ടന്മാരുടെ പൊന്നോമന.. ദേവൻ അടിയുണ്ടാക്കുന്നതിന് രണ്ട് കാരണങ്ങളെ ഉണ്ടാവാറുള്ളു.. ഒന്ന് സൂര്യൻ മറ്റൊന്ന് ആരോഹി..!! ദേവന് ചെറുപ്പം മുതലേ പോലീസ് ആവണമെന്നായിരുന്നു ആഗ്രഹം.. സൂര്യന് ഡോക്ടറും.. അതിന് വേണ്ടിയാണ് ഇപ്പോ സൂര്യൻ എൻട്രൻസ് ക്ലാസ്സിലും ദേവൻ ഡിഗ്രിക്കും ജോയിൻ ആയത്.. ആ സമയങ്ങളിൽ ഒഴിച്ചാൽ ബാക്കി ഉള്ള സമയമത്രയും ഇരുവരും ഒന്നിച്ചു തന്നെയായിരിക്കും.. ഓരോ ദിവസം കഴിയും തോറും ഇരിവർക്കുമിടയിൽ വളർന്നു വരുന്ന സ്നേഹം കാണെ ശിവദാസും വസുന്ദരയും ഉള്ളറിഞ്ഞു സന്തോഷിച്ചു..ഒഴുക്കിന് ഒത്ത് സഞ്ചരിച്ച അവരുടെ ജീവിതം അപ്രതീക്ഷിതമായൊരു വഴിതിരിവിൽ എത്തിനിന്നു..!! 🍂💖🍂💖🍂 "ഇന്നെങ്കിലും പറയുവോ ടാ.."

മുന്നിലെ മിററിൽ നോക്കി പഠിച്ചു വച്ച ഡയലോഗ് വീണ്ടും വീണ്ടും പറഞ്ഞു നോക്കുന്ന ദേവനെ നോക്കി കളിയാക്കി സൂര്യൻ ചോദിച്ചതും ദേവൻ പല്ലുകടിച്ചു അവനെ തുറിച്ചു നോക്കി.. "ഓഹ് നെഗറ്റീവ്..😬" "ഓഹോ ഇപ്പോ ഞാൻ നെഗറ്റീവ് അല്ലെ.. എടാ നന്ദി വേണമെടാ തെണ്ടി.. അവളുടെ മുന്നിൽ പോയ മുട്ട് വിറക്കുന്ന നിനക്ക് ഇത്രേം ധൈര്യം തന്ന് എന്റെ ഇല്ലാത്ത ബുദ്ധിയിൽ തെളിഞ്ഞ സിനിമ ഡയലോഗ് ഒക്കെ കുത്തി ഇരുന്ന് എഴുതി അത് നിന്നേ പഠിപ്പിച്.. മാത്രവുമല്ല അവളോട് അത്യാവശ്യമായിട്ട് ഒരു കാര്യം പറയാനുണ്ടെന്ന് കള്ളം പറഞ്ഞു കോഫി ഷോപ്പിൽ വരാൻ പറഞ്ഞ എന്നെ ഇങ്ങനെ പറയാൻ നിനക്ക് നാണം ഇല്ലേ.. എന്നാലും ദേവ..നീ ഒന്നോർക്കണം ഈ കള്ളം പറയുന്നതും ഇതിനൊക്കെ കൂട്ട് നിക്കുന്നതും എന്റെ മെഡിക്കൽ എത്തിക്സിൻ എതിരാണ്.. എന്നിട്ടും നീ.." സൂര്യന്റെ ആദ്യത്തെ ഡയലോഗിൽ ചടപ്പ് തോന്നിയ ദേവന് അവസാനം പറയുന്നത് കേട്ടതും വായ തുറന്നു പോയി.. സെന്റി അടിച്ചു തകർക്കുന്ന സൂര്യന്റെ തലയിൽ ടേബിളിൽ ഇരുന്ന പില്ലോ എടുത്തെറിഞ് ദേവന് ബെഡിൽ വന്നിരുന്നു.. "സൂര്യ... ശെരിയാവില്ലട.. ഞാൻ പോണില്ല.." ബെഡിൽ കേറി കിടന്ന് ദേവൻ നിരാശയോടെ പറഞ്ഞതും സൂര്യൻ അവന്റെ അടുത്തായി വന്നിരുന്നു..

അന്നയെ പ്രൊപ്പോസ് ചെയ്യാൻ പോകുന്നതാണ് രണ്ടു പേരും.. സ്കൂൾ കാലഘട്ടത്തിൽ തുടങ്ങിയ ഇഷ്ടമാണെങ്കിലും ദേവൻ അതവളെ അറിയിച്ചിരുന്നില്ല..തന്റെ ലക്ഷ്യം സാധിച്ചിട്ട് പറയാം എന്ന് കരുതി മൂടി വച്ചതായിരുന്നു..ഡിഗ്രിയും പിജിയും കഴിഞ്ഞ് ഇപ്പോ ദേവൻ IPS എക്സാം എഴുതി റിസൾട്ടിന് വേണ്ടി കാത്തിരിക്കുവാണ്.. ഇനിയും വൈകിയാൽ ഒരുപക്ഷെ അന്ന കയ്വിട്ട് പോകുമോ എന്നാ ഭയം ദേവനിൽ ഉടലെടുത്തു തുടങ്ങിയിരുന്നു...സൂര്യൻ മെഡിസിൻ നാലാം വർഷം പഠിക്കുന്നു.. "അത് ശെരിയാ.. അല്ലേലും നിനക്ക് പറ്റിയൊരു പെണ്ണല്ല അവൾ..അന്ന കൊച്ചൊരു മിണ്ടപൂച്ച അല്ലെ..നിന്നേ പോലെ തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യം പിടിക്കുന്നവന് ചേർന്നതല്ല.. നമ്മുടെ ജോണിന് പക്കാ മാച്ചിങ് ആവും അല്ലെ ദേവ.." തടിക്ക് കയ്യും കൊടുത്ത് സൂര്യൻ പറഞ്ഞതും ദേവൻ അവനെ ബെഡിൽ തള്ളി ഇട്ടിരുന്നു.. "ഒരിക്കെ കൂടെ നീ ഇത് പറഞ്ഞ കൊല്ലും തെണ്ടി.." കഴുത്തിനു പിടിച്ച ദേവനെ തിരികെ ബെഡിൽ തന്നെ തള്ളിയിട്ടു സൂര്യൻ അവന് മേലെയായി നിന്നു.. "എടാ പുല്ലേ.. ഒരു പെണ്ണിന്റെ മുന്നിൽ പോയി നിന്ന് ഇഷ്ടമാണെന്ന് പറയാൻ ധൈര്യം ഇല്ലാത്തവൻ ഒന്നും പ്രേമിക്കാൻ നിക്കരുത് കേട്ടോ.. വേറെ എല്ലാത്തിനും ദേവാദത്തന് തന്റേടം ഉണ്ടല്ലോ ഇതിന് മാത്രം എന്താ..

ഇനിയും നിന്റെ ഈ മറ്റേടത്തെ വർത്താനം പറഞ്ഞോണ്ട് ഇരിക്കെ ആണെങ്കിൽ അവളെ ഏതെങ്കിലും നല്ല ഒരുത്തന് ഞാൻ തന്നെ പിടിച്ച കൊടുക്കും.. കേട്ടോടാ മൈ.... മൈ ഡിയർ ദേവ.." ദേവന്റെ കഴുത്തു പിടിച്ച ഞെരിച്ചു സൂര്യൻ കലിപ്പായതും ദേവൻ കുറച്ചു നേരം എന്തൊക്കെയോ ആലോചിച്ചു.. സൂര്യനെ മറിച്ചിട്ട് ദേവൻ ചാടി എഴുനേറ്റ് വേഗം അലമാര തുറന്ന് അവൾക്കായി കരുതിയ ഗിഫ്റ്റ് ബോക്സ്‌ കയ്യിലെടുത്തു.. ഒരു ചിരിയാലേ അവനെ നോക്കുന്ന സൂര്യന് കണ്ണിറുക്കി കാട്ടി ദേവൻ കാറ്റ് പോലെ പുറത്തേക്ക് പാഞ്ഞു.. പിന്നാലെ സൂര്യനും..!! 🍂💖🍂💖🍂 "ദേവ.. ദേ അവിടുണ്ട്.. ഞാൻ ഇവിടെ കാണും നീ പൊക്കോ.. പിന്നെ അവിടെ പോയി നിന്നിട്ട് എന്നത്തേയും പോലെ ബാ ബാ ബ്ബ അടിച്ചിട്ട് വരാൻ ആണെങ്കിൽ പൊന്ന് മോനെ സൂര്യദത്തന്റെ തനി സ്വഭാവം നീ അറിയും.. കേട്ടോ.." കോഫി ഷോപ്പിൽ അങ്ങേ അറ്റത് ഇരിക്കുന്ന അന്നയെ ദേവന് കാണിച് കൊടുത്ത് സൂര്യൻ കടുപ്പിച്ചു പറഞ്ഞതും ദേവൻ കയ്യ് ചുരുട്ടി അവന്റെ വയറിൽ ഒരു ഇടി കൊടുത്തു.. കിട്ടേണ്ടത് കിട്ടി ബോധിച്ചപ്പോ സൂര്യൻ അവനെ അവിടുന്ന് പറഞ്ഞു വിട്ടു... മുന്നോട്ട് നടക്കുന്ന ദേവന്റെ നെഞ്ച് പതിവിലും കൂടുതൽ മിടിക്കാൻ തുടങ്ങിയിരുന്നു..

നാല് അഞ്ചു പേര് ഒന്നിച്ചു അടിക്കാൻ വന്നാലും കയ്യ് വിറക്കാത്ത ദേവന് കയ്യിൽ കരുതിയിരിക്കുന്ന ഗിഫ്റ്റ് പോലും പിടിക്കാൻ ശക്തി ഇല്ലാത്ത പോലെ തോന്നി.. നീട്ടി ശ്വാസം വലിച്ചു വിട്ട് ദേവന് അവൾക് മുന്നിലായി ചെന്നു.. "ഹേയ്.. ദേവ്.." "ഹായ്.." "എന്നതാ ഇവിടെ.. അല്ല സൂര്യൻ വന്നില്ലേ.." മുന്നിലേക്ക് പാറി വിഴുന്ന മുടി ഒരു കയ്യാൽ ഒതുക്കി അന്ന ചോദിച്ചതും ദേവൻ അവളുടെ മുഖത്തു നിന്നും കണ്ണ് മാറ്റി.. ചിരിച്ചു കൊണ്ടുള്ള അന്നയുടെ ഓരോ നോട്ടവും തന്നിൽ വല്ലാത്തൊരു സന്തോഷം തരുന്നത് അവൻ അറിഞ്ഞിരുന്നു.. "ദേവ്.." സോറി കേ..ട്ടില്ല.. എങ്ങനെയോ പറഞ്ഞൊപ്പിച് അവൻ പിറകിൽ കുറച്ചു മാറി ഇരിക്കുന്ന സൂര്യനെ നോക്കി.. അവൻ പറയ് എന്ന് കയ്യ്കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട്..ദേവൻ വീണ്ടും അന്നയെ നോക്കി.. "സൂര്യൻ വന്നില്ലെന്ന്.." "ഇല്ല.. അല്ല വന്നിട്ടുണ്ട്.. ദേ അവിടെ.." പിന്നിലേക്ക് ചൂണ്ടി ദേവൻ സൂര്യനെ കാണിച് കൊടുത്തതും സൂര്യൻ തലയിൽ കയ്യ് വച്ചു പോയി.. അന്ന തിരിഞ്ഞു നോക്കി അവനോട് ഹായ് കാണിച്ചത് കാണെ സൂര്യൻ ദേവനെ നോക്കി പല്ല് കടിച് ദേവന് അടുത്തായി വന്നു ഇരുന്നു.. "എന്താ സൂര്യ.. അവിടെ ഇരുന്നേ.." "അല്ല ചുമ്മാ.. ഇവനെന്തോ അന്നമ്മയോട് പറയാനുണ്ടെന്ന്.. അല്ലേടാ.."

ദേവനെ ഒന്ന് തട്ടി സൂര്യൻ പറഞ്ഞതും ദേവൻ ഒന്ന് പതറി.. 'തെണ്ടി'..അവനെ നോക്കി മനസ്സിൽ മൊഴിഞ്ഞു ദേവൻ അന്നയെ ഒന്ന് പാളി നോക്കി.. അത്രയും നേരം ചിരിച്ചിരുന്ന അവളുടെ മുഖം പെട്ടന്ന് ഇരുണ്ടു തുടങ്ങിയിരുന്നു.. "എ.. എനിക്കും നിങ്ങളോട് പറയാനുണ്ട്.." ചിരി വരുത്തി അവൾ പറഞ്ഞതും ദേവൻ അവളെ നോക്കി.. ബാഗിൽ നിന്ന് എന്തോ ഒന്ന് എടുത്ത് ദേവന്റെ കയ്യിൽ കൊടുത്തവൾ ഒന്ന് പുഞ്ചിരിച്ചു.. "ഇത്.. ഇതെങ്ങനെ..അന്ന നിനക്ക് എൻഗേജ്മെന്റ്.. അതും ഇത്ര പെട്ടെന്നു.." സൂര്യന്റെ ഭാഗത്തു നിന്നും ചോദ്യം വന്നെങ്കിലും ദേവൻ ഒന്നും മിണ്ടിയില്ല.. വല്ലാത്തൊരു വേദന.. മനസ്സിനെ പിടിച് കെട്ടിയവൻ അവളെ നോക്കി ചിരിച്ചു.. നിരാശനയാവന്റെ ചിരി..!! "ഞാനും അറിഞ്ഞില്ല.. പപ്പായുടെ തീരുമാനം ആണ്.. സമ്മതം ചോദിച്ചു.. ഓക്കേ പറയാതിരിക്കാൻ പ്രതേകിച്ചു റീസൺ ഒന്നും ഇല്ലായിരുന്നു.. So യെസ് പറഞ്ഞു.. ചെക്കനെ സൂര്യന് അറിയും.. നമ്മുടെ കൂടെ എൻട്രൻസിന് ഉണ്ടായിരുന്ന ക്രിസ്റ്റി.. ആൾ ഇപ്പോ ബിസ്സിനെസ്സ് ചെയ്യുവാ ക്രിസ്റ്റിടെ പപ്പയുടെ കൂടെ.." അവളുടെ വാക്കുകൾ ദേവനെ വല്ലാതെ വേദനിപ്പിച്ചിരുന്നു.. സൂര്യൻ വല്ലാത്തൊരു ഭാവത്തോടെ അന്നയെ നോക്കി.. അന്ന അവനെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി എഴുനേറ്റു..

"എനിക്ക്.. എനിക്ക് പോയിട്ട് ഒരു അത്യാവശ്യം ഉണ്ടായിരുന്നു.. എൻഗേജ്മെന്റിന് നിങ്ങളെ മാത്രേ വിളിക്കുന്നുള്ളു.. വരണം.. ബൈ.." പെട്ടന്ന് എന്തോ ഓർത്തത് പോലെ അന്ന അതും പറഞ്ഞു തിരിഞ്ഞു നടന്നു.. അവളുടെ കണ്ണുകൾ ഞൊടിയിടയിൽ നിറഞ്ഞു.. സൂര്യൻ പറഞ്ഞു അന്ന അറിഞ്ഞിരുന്നു ദേവന്റെ സ്നേഹം.. അവളഗ്രഹിച്ചിരുന്നു ദേവന്റെ പെണ്ണാവാൻ.. പക്ഷെ.. വേദനയോടെ അന്ന പുറത്തേക്ക് വേഗത്തിൽ നടന്നു.. കാലിടറി വീഴുമോ എന്ന് പോലും അവൾ ഭയന്നു.. ദേവൻ കണ്ണുകളടച്ചു ടേബിളിൽ തല താഴ്ത്തി ഇരുന്നു.. പരസ്പരം പറഞ്ഞില്ലെങ്കിലും താൻ കണ്ടിരുന്നില്ലേ അന്നയുടെ കണ്ണിലെ പ്രണയം.. അതോ തനിക് മാത്രം തോന്നിയതാണോ..? സൂര്യനും ആലോചിക്കുവായിരുന്നു അന്ന എന്തുകൊണ്ട് വിവാഹം എതിർത്തില്ലന്ന്.. ദേവനെ അവൾക് ഇഷ്ടമാണെന്ന് തന്നോട് പറഞ്ഞിട്ടുണ്ട്..

ദേവന് ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടിയാണ് തന്നോട് അത് പറയരുതെന്ന് അവൾ പറഞ്ഞതും.. എന്നിട്ടിപ്പോ അന്നയെ എന്ത് പറ്റി.. സൂര്യൻ ആലോചനയോടെ ദേവനെ നോക്കി.. വല്ലാത്ത വേദന തോന്നി അവന്.. പരസ്പരം ഒന്നും മിണ്ടാതെയുള്ള തിരികെ യാത്രയിൽ ഇരുവരുടെയും ചിന്ത അന്നയിൽ മാത്രമായിരുന്നു..!! 🍂💖🍂💖🍂 വീണ്ടും ക്ഷണിച്ചെങ്കിലും ദേവൻ അന്നയുടെ എൻഗേജ്മെന്റിന് പോകാൻ കൂട്ടാക്കിയില്ല.. സൂര്യന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു ക്രിസ്റ്റി.. അവൻ വഴി അവരുടെ എൻഗേജ്മെന്റ് നടന്നത് ദേവൻ അറിഞ്ഞിരുന്നു.. മനപ്പൂർവം ദേവൻ അന്നയെ മറന്നു തുടങ്ങി.. രണ്ടര വർഷത്തിനുള്ളിൽ ദേവന് IPS എന്നാ സ്വപ്നം യാഥാർഥ്യമായിരുന്നു.. സന്തോഷം മാത്രം നിറഞ്ചാടിയ ദിനങ്ങളിൽ എന്തു കൊണ്ടോ അന്ന ഒരു വേദനയായി ദേവനിൽ ഉണ്ടായിരുന്നു.. ആരോടും പറയാത്ത അവന്റെ മാത്രം സ്വകാര്യതയായി..💔!!...തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story