പ്രണയമായി..!!💖🍂: ഭാഗം 3

pranayamay sana

രചന: സന

"ദത്ത്...പ്ലീസ് ഹെല്പ് മീ.." അപ്പുറത്തു കാൾ കണക്ട് ആയതും അവളൊരു വെപ്രാളത്തോടെ പറഞ്ഞൊപ്പിച്ചു..വല്ലാത്ത പേടി നിറഞ്ഞിരുന്നു അവളുടെ സ്വരത്തിൽ അത് മനസിലാക്കിയത് പോലെ അവൻ കഴുത്തിൽ കിടന്ന സ്തെതെസ്കോപ്പ് ടേബിൾ വച് ദൃതിയിൽ എഴുന്നേറ്റു.. "നീനു..നീ.. നീ ഇപ്പോ എവിടെയാ.." അവൾ പറഞ്ഞ സ്ഥലത്തേക്ക് വണ്ടിയെടുത് കുതിക്കുമ്പോ അവന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.. 💖____💖 ബലമായി തന്റെ കയ്കൾ കൂട്ടി പിടിച്ചു തന്റെ മാറിൽ മുഖം പൂഴ്ത്തി ആവേശത്തോടെ വളരെ മൃഗീയമായി ധന്തങ്ങൾ ആഴ്ത്തി ഇറക്കുന്ന ദീക്ഷിതിന്റെ മുഖം മനസ്സിൽ തെളിയേ അവളൊരു ഏങ്ങളോടെ കണ്ണുതുറന്നു.. തലക്ക് വല്ലാത്ത ഭാരം തോന്നി തീർത്ഥക്ക്..ദേഹം മുഴുവൻ നീറുന്ന പോലെ തോന്നി.. കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്.. തൊണ്ടയിൽ നിന്ന് ശബ്ദം വരുന്നില്ല.. ആദ്യം അവൾ തന്റെ ശരീരത്തിലാകെ കയ്യ് വച് പരതി.. വസ്ത്രങ്ങൾ അതുപോലെ തന്നെ ഉണ്ടെന്നുള്ളത് അവൾക്കൊരു ആശ്വാസം നൽകി.. പിന്നീടാണ് അവളുടെ കണ്ണുകൾ ചുറ്റും പരതിയത്.. നേരത്തെ താൻ കിടന്ന റൂം അല്ല.. എന്തൊക്കെയോ മാറ്റം ഉണ്ട്.. കയ്യിലെന്തോ കുത്തികേറുന്ന പോലെ തോന്നിയതും അവൾ കയ്യ് വലിച്ചു.. ഒപ്പം എന്തോ ഒന്ന് താഴെ വീണു..

ശ്രെദ്ധിച്ചപ്പോ മനസിലായി ട്രിപ്പ്‌ ഇട്ടിരുന്ന സ്റ്റാൻഡ് ആണെന്ന്..കയ്യിൽ ഒരു കെട്ട് ഉണ്ട്..തലയിൽ കയ്യ് വച് അവൾ പഴയതൊക്കെ ഓർത്തെടുത്തു.. അവസാനമായി എന്തോ ശക്തിയിൽ മുഖത്തു വന്ന് പതിക്കുന്നത് മാത്രമേ അവൾക് ഓർമ ഉള്ളു..കണ്ണടയുന്നതിന് മുന്നേ കണ്ടു ക്രൂരമായി ചിരിക്കുന്ന ദീക്ഷിതിനെ.. അവന്റെ മുഖം ഓർമ്മ വന്നതും കണ്ണ് മുറുക്കി അടച്ചു അവൾ ആഞ്ഞു ശ്വാസം വലിച്ചു വിട്ടു.. കയ്യിലിരിക്കുന്ന കോഫി മഗ്ഗിൽ നിന്ന് ഒരു സിപ് കുടിച് അവളെ തന്നെ അവൻ നോക്കി.. ഒരുതരം പകപ്പോടെ ചുറ്റും മിഴികൾ പായിച്ചവൾ പെട്ടന്ന് കണ്ണുമുറുക്കി അടച്ചത് അവൻ കണ്ണ് മാറ്റാതെ നോക്കി.. മുഖത്തു ദേഷ്യം വന്ന് നിറയുന്നത് അതിന്റെ ഭലമായി കവിൾ ചുമന്നു തുടുക്കുന്നതും ദേവൻ നോക്കി നിക്കെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. കണ്ണ് തുറന്നു മുന്നിലേക്ക് നോക്കെ തീർത്ഥ ദേവനെ കണ്ടോന്ന് പതറി.. സ്ലീവ് ലെസ്സ് ബനിയനും ട്രാക്ക്സ്യൂട്ടും ആണ് വേഷം.. കഴുത്തിലായി സ്വർണ ചെയിനും കയ്യിൽ കറുത്ത ചരടും ഒപ്പം രുദ്രാക്ഷവും ഉണ്ട്.. വെട്ടി ഒതുക്കിയ അവന്റെ ചെമ്പൻ മുടികളും വളഞ്ഞ പുരിക കൊടികളും നീണ്ട നാസിക തുമ്പും താടിയും മീശയും അതിന് ഇടയിലൂടെ ഉള്ള കുഞ്ഞ് അധരങ്ങളിലും അവളുടെ കണ്ണുകൾ ഓടി നടന്നു..

മുഖത്തു പ്രതേകിച്ചു ഭാവങ്ങൾ ഒന്നുമില്ലാതെ അവളെ കണ്ണെടുക്കാതെ നോക്കി നിന്ന് ദേവൻ അവൾക്കാടുത്തേക്ക് വരുമ്പോ സംശയവും പകപ്പും നിറഞ്ഞിരുന്ന അവളുടെ മുഖത്തു ദേഷ്യം നിറഞ്ഞു..ചുവന്ന കണ്ണുകളോടെയുള്ള അവളുടെ ദേഷ്യപ്പെട്ടുള്ള നോട്ടം തെല്ലൊരു അത്ഭുതംത്തോടെ അവനും നോക്കി.. "അടുത്ത് വന്ന കൊല്ലും ഞാൻ.." വയ്യായ്ക കണക്കിലെടുക്കാതെ ബെഡിൽ നിന്നെഴുനേറ്റ് പിന്നിലേക്ക് നീങ്ങി അവൾ അവനോട് പറഞ്ഞു..കോഫി മഗ് ടേബിളിൽ വച്ചവൻ ബെഡിന് ഒരുവശത്തായി ഇരിക്കുന്ന സ്റ്റാൻഡിൽ നിന്ന് അവന്റെ ഷർട്ട്‌ എടുത്ത് കണ്ണാടിക്ക് മുന്നിൽ പോയി നിന്നു.. അവന്റെ പോക്ക് കണ്ട് തീർത്ഥ മിഴിച്ചു നോക്കി.. "കൊല്ലും കൊലയും ഒക്കെ പിന്നെ ചെയ്യാം ആദ്യം ഫുഡ് കഴിക്ക്.. മാറ്റാൻ ഡ്രസ്സ്‌ അവിടെ ഉണ്ട്.. ഒറ്റയ്ക് പോണ്ട.. ജാനുവേച്ചി വരും.." തിരികെ നടക്കാൻ തുടങ്ങേ അവളോട് അതൊക്കെ പറഞ്ഞു ദേവൻ മുറി വിട്ടിറങ്ങി.. അവളാണേൽ ഇപ്പോഴും കണ്ണുമിഴിച് ഇരിപ്പുണ്ട്.. അവനെന്താണ് പറഞ്ഞതെന്ന് അവൾക് അല്പം പോലും മനസിലായില്ല.. ഇതൊക്കെ പറയാൻ അവനാരാ..?' അവന്റെ പോക്ക് കണ്ട് അവൾ മനസിൽ ചോദിച്ചു.. 💖____💖 "ഇതാണോ നോക്കുന്നത്.." കണ്ണും നിറച്ചു ചുറ്റും പരത്തുന്ന നക്ഷത്ര പെട്ടന്ന് ശബ്ദം കേൾക്കെ വാതിൽക്കൽ നോക്കി.. അവളുടെ ബാഗ് കയ്യിൽ പിടിച്ചിരിക്കുന്ന പെൺകുട്ടിയെ അവൾ സംശയത്തോടെ നോക്കി..ഒരു ചിരിയോടെ നക്ഷത്രയുടെ അടുത്തേക്ക് വന്ന് അവൾ ബാഗ് കൊടുത്തു..

കയ്യിൽ കിട്ടിയതും അവൾ അത് വാങ്ങി നെഞ്ചോട് അടക്കി.. പെട്ടന്ന് എന്തോ ഓർമ വന്നത് പോലെ അതിലാകെ എന്തോ തിരഞ്ഞു.. 'ദേവി.. ഉണ്ണിയേട്ടൻ..' പേപ്പർ തുണ്ട് കളഞ്ഞു പോയത് അവൾക് ഉൾകൊള്ളാൻ ആവാത്ത പോലെ തോന്നി.. ഇനി എന്തുചെയ്യും.. കണ്ണുകൾ നിറഞ്ഞൊഴുകി.. നിസ്സഹായതയോടെ അവൾ വീണ്ടും ബാഗിൽ പിടിമുറുക്കി.. "ഏയ്.. എന്തിനാ കരായണേ.. വേദനിക്കുന്നുണ്ടോ..??" നക്ഷത്രയുടെ നെറ്റിയിൽ ഉള്ള മുറിവിൽ കയ്യ് ചേർത്ത് അവൾ ചോദിച്ചതും അവളൊന്ന് പേടിച് പുറകെ നീങ്ങി.. വേഗം കണ്ണ് തുടച്ചു.. "എന്റെ പേര് മീനാക്ഷി.. സ്നേഹമുള്ളവർ നീനുന്ന് വിളിക്കും.. താനും അങ്ങനെ വിളിച്ചോ.. ഇന്നലെ താൻ മയങ്ങി വീണത് എന്റെ വണ്ടിയുടെ മുന്നിലാ..ഞാൻ ആകെ പേടിച് പോയി.. തനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ... ചെറുതായി തല തട്ടിയത് കൊണ്ടുള്ള മുറിവല്ലാതെ പേടിക്കാൻ ഇല്ലെന്ന ദത്ത് പറഞ്ഞത്.. അല്ല ചോദിക്കാൻ വിട്ടു എന്താ തന്റെ പേര്..??" അവളുടെ സംസാരം കെട്ടിരുന്നത് അല്ലാതെ നക്ഷത്ര ഒന്നും പറഞ്ഞില്ല..

അപ്പോഴും അവളുടെ കണ്ണ് നിറഞ്ഞു നിന്നിരുന്നു.. അവസാനം പേര് ചോദിച്ചതും അവൾ തല കുനിച്ചു.. ഒന്നും മിണ്ടാനോ പറയാനോ ഉള്ള മനസികാവസ്ഥ ആയിരുന്നില്ല അവൾക്.. "എടൊ.. താൻ വിഷമിക്കണ്ട.. റസ്റ്റ്‌ എടുത്തോ.. ഞാൻ പുറത്ത് കാണും.. എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിച്ച മതി.. ഓക്കേ.." അവളുടെ കവിളിൽ മൃതുവായി തലോടി മീനാക്ഷി പുറത്തിറങ്ങുന്നത് അവൾ നോക്കി നിന്നു.. കാര്യമായ എന്തോ പ്രശ്നം അവൾക് ഉള്ളതായി നീനുവിന് തോന്നിയിരുന്നു.. "എന്താടോ..നീ വീട്ടിൽ പോകുന്നില്ലേ..?" "ദത്ത്..ആഹ് കുട്ടി ഇവിടെ തനിച്ചല്ലേടോ... അപ്പോ എങ്ങനെയാ.." "അതിനിവിടെ നീ നിക്കുവൊന്നും വേണ്ട.. ഇതേ ഹോസ്പിറ്റൽ ആണ്.. കുട്ടിയെ നോക്കാൻ ഒരുപാട് ആളുണ്ട്..ഒരു കുറവും വരില്ല..നിനക്ക് ഒരു ഗിൽറ്റി ഫീലിന്റെ ആവശ്യവും ഇല്ല..സോ മോള് വീട്ടിൽ പൊക്കോ.."

"ശെരി ഡോക്ടർ സാറേ.." അവളുടെ കവിളിൽ ഒന്ന് തട്ടി അവൻ പറഞ്ഞതും അവൾ കയ്യ്ക്കൂപി പറഞ്ഞു..അവൾ പോകുന്നതും നോക്കി നിന്ന് അവൻ തിരികെ പോകാൻ നിക്കേ വെറുതെ റൂമിലൊന്ന് പാളി നോക്കി.. ബാഗ് നെഞ്ചോട് ചേർത്ത് വിധുമ്പുന്ന ആ പെണ്ണിനെ കാണെ എന്തിനോ വേണ്ടി അവന്റെ കണ്ണൊന്നു വിടർന്നു.. "സൂര്യദത്താൻ... എന്താണ് ഒരു ഒളിഞ്ഞു നോട്ടം.." പിന്നിൽ വന്ന് നിന്ന് ഉറക്കെ അവന്റെ പേര് വിളിച്ചു ബാക്കി പതുക്കെ ചോദിക്കുന്ന മഹിയെ നോക്കി അവനൊന്ന് കണ്ണുരുട്ടി.. മഹിക്കൊപ്പം അവിടുന്ന് നടന്നകലുമ്പോഴും അവന്റെ ഉള്ളിൽ ആ പെണ്ണിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ മാത്രമായിരുന്നു.. 💖___💖 "ദേവൻ കുഞ്ഞിന്റെ ആരാ മോള്..??" കുളി കഴിഞ്ഞ് തീർത്ഥക് ആഹാരം എടുത്ത് കൊടുക്കുന്നതിന്റെ ഇടക്കുള്ള ജാനുവിന്റെ ചോദ്യം കേൾക്കെ അവളൊന്ന് നെറ്റി ചുളിച്ചു.. അവൾക് അറിയില്ലല്ലോ അവന്റെ പേര് ദേവൻ എന്നാണെന്നു.. "അങ്ങനെ പറയത്തക്ക ആരും ഇല്ലെന്ന ദേവൻ കുഞ്ഞു പഞ്ഞിട്ടുള്ളത്.. അതുകൊണ്ട് ചോദിച്ചതാ.. മോള് ആരായിട്ടു വരും.." സംശയം നിറഞ്ഞ മുഖത്തോടെ നിന്നത് കൊണ്ടാവണം വീണ്ടും അവരുടെ ഭാഗത്തു നിന്നും ചോദ്യം ഉയർന്നു.. അവൾക്കും എന്ത് പറയാണമെന്ന് അറിയില്ലായിരുന്നു..

'ഇവരോട് അയാളെ പറ്റി ചോദിക്കാം എന്ന് വച്ചാൽ ഇവരെന്നോട് ഓരോന്ന് ചോദിക്കുന്നോ..' "ദേവന്റെ മുറപ്പെണ്ണ് ആയിട്ട് വരും ജാനുവേച്ചി.." അവളോരോന്ന് ചിന്തിച് നിന്നതും പുറകിൽ നിന്ന് പരിചിതമായൊരു ശബ്ദം കേൾക്കെ അവൾ ഞെട്ടി തിരിഞ്ഞു.. അവിടെ നിക്കുന്ന അല്ലെ കണ്ട് അവളുടെ കണ്ണ് വിടർന്നു ഒപ്പം അത്ഭുതവും.. "ശ്രീയേട്ടൻ.." അവന് ചിരിച്ചു കൊടുത്തിട്ടാണ് അവൻ പറഞ്ഞ കാര്യം അവൾ ശ്രെദ്ധിച്ചത്.. അതിനുപകരമായി തിരിച്ചൊരു തുറിച്ചു നോട്ടം തീർത്ഥ കൊടുത്തു.. "എനിക്കും തോന്നി.. ദേവനും മോളും നല്ല ചേർച്ച ഉണ്ട്.." അവളുടെ മുടിയിൽ തലോടി അവർ അടുക്കളയിലോട്ട് പോയി.. അവർ പോയത് ശ്രീ ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് വന്നിരുന്നു.. "ശ്രീ ഏട്ടൻ എന്താ ഇവിടെ.. അല്ല ഞാൻ എന്താ ഇവിടെ.. ദേ.. ദേവൻ.. അയാളാരാ.. ഇത് അയാളുടെ വീടാണോ.." "ഒക്കെ പറയാം.. അതിന് മുന്നേ എനിക്ക് അറിയണം നീ എങ്ങനെയാ അവിടെ എത്തിയെ.. ദീക്ഷിതിന്റെ അടുക്കെ.." ശ്രീ അവളോട് ചോദിച്ചതും തീർത്ഥ പറയാൻ തുടങ്ങി..അവൾ പറയുന്ന കാര്യം കേൾക്കെ അവന് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.. അതെ കലിയോടെ തന്നെ അവൻ ചിലതൊക്കെ മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു.. 💖____💖 "ദേവാദത്തൻ എന്താ ഈ വഴിക്ക് ഒക്കെ.." "ദേ അങ്കിളെ.. ഞാൻ പറഞ്ഞിട്ടുണ്ട്.. എന്റെ പേരിന് ഒരു സർ നെയിമിന്റെ ആവശ്യം ഇല്ല.. ദേവൻ അത് മതി.." അയാൾക് നേരെ കുറച്ചു ദേഷ്യത്തിൽ തന്നെ ദേവൻ കുതിച്ചു ചാടിയതും അയാൾ ചിരിയോടെ അവനെ ചേർത്ത് പിടിച്ചു..

"ഞാൻ ചുമ്മാ നിന്നെ ചൊടിപ്പിച്ചത് അല്ലേടാ.. എന്നാലും എത്ര നാളെന്ന് വച്ചാടാ നീ ഒന്നിലും ഇടപെടാതെ ഇങ്ങനെ ഒതുങ്ങി കഴിയുന്നത്.. അവിടെ ഉള്ളതിനൊക്കെ നീയും ഒരു അവകാശി തന്നെയല്ലേ... അല്ല പകുതി അവകാശം നിനക്കുള്ളതല്ലേ..!!" ഒരു തിരുത്തലോടെ അയാൾ ദേവനെ നോക്കി.. "അവകാശം.. എനിക്കങ്ങനെ ഒന്ന് വേണ്ടെങ്കിലോ..ദേവൻ അന്നും ഇന്നും ഒറ്റയ്ക്ക് ആയിരുന്നു.. ഇനിയും അതാങ്ങനെ മതി.." അവന്റെ മുഖത്തു അന്നേരം ഉണ്ടായിരുന്നത് പുച്ഛവും ദേഷ്യം ആയിരുന്നു.. എന്നാൽ അയാളുടെ മുഖത്തു എല്ലാം അയാൾ നിനച്ചത് പോലെ ആവുന്നതിന്റെ ആനന്ദമായിരുന്നു.. അവനിൽ നിന്നത് സമർഥമായി ഒളിക്കാനും ആയാൽ മറന്നില്ല.. "ദേവാ.. ഞാൻ പറയുന്നത് നീ ആദ്യം ഒന്ന് കേൾക്ക്..എത്രയൊക്കെ നീ നിഷേധിച്ചാലും ശിവദാസ് ദത്തൻ നിന്റെ അച്ഛനാണ്.. അതുകൊണ്ട് തന്നെ അയാളുടെ സമ്പാദ്യം ചെന്ന് ചെരേണ്ടത് അയാള്ഡ് രണ്ട് മക്കൾക്കും ആണ്.. നീ എല്ലാത്തിൽ നിന്നും ഒഴിഞ് മാറിയാൽ അതൊക്കെ നേടുന്നത് അവനായിരിക്കും നിന്റെ ഇരട്ട സഹോദരൻ സൂര്യദത്താൻ.. അത് കാണണോ നിനക്ക്..??" സഹതപത്തിന്റെ മുഖം മൂടി അണിഞ്ഞയാൾ അവനോട് പറയുമ്പോ അവന്റെ ദേഷ്യം ആളി കാത്തുന്നുണ്ടായിരുന്നു.. തന്റെ ജീവിതത്തിലെ ഒരേഒരു എതിരാളി.. സൂര്യൻ.. സൂര്യദത്താൻ.. എന്റെ ജീവിതം നശിപ്പിച്ചവൻ.. അവന്റെ മനസിൽ കനൽ കോരി ഒഴിച് അയാൾ മനസ്സാലെ ചിരിച്ചു.. തന്റെ ജീവിതം കുട്ടിച്ചോർ ആക്കിയത് അയാളാണെന്ന് അറിയാതെ അവനും തിരികെ ഒരു പുഞ്ചിരി സമ്മാനിച്ചു..!! 💖____💖

"എന്താടാ.. അവളോട് പറഞ്ഞോ.." കോൺസൽടിങ് റൂമിൽ എന്തോ ചിന്തയിൽ ആയിരുന്ന സൂര്യദത്തൻ മഹിയുടെ ചോദ്യം കേട്ട് അവനെ നോക്കി..ശേഷം വീണ്ടും ഫോണിലേക്ക് നോക്കി.. "ഇല്ലടാ.. പറയാം സമയം ഉണ്ടല്ലോ.." "ഏഹ്..?? നീ അല്ലെ പറഞ്ഞേ സമയം ഇല്ല വേഗം പറയാണമെന്ന്.. അവസാനം അവൾ ആരുടേലും സ്വന്തം ആയാൽ വിഷമിക്കാൻ വയ്യെന്നൊക്കെ.." "ശെരിയാ.. പക്ഷെ ഇപ്പോ തോന്നുന്നു കുറച്ചൂടി കഴിഞ്ഞ് പറയാമെന്ന്..I think that would be better.." ചെയറിലേക്ക് ഒന്നൂടി ചാഞ്ഞു അവൻ മഹിയോട് പറഞ്ഞു.. നീനുവിനെ ഇഷ്ടമാണ്.. എത്രയും വേഗം പറയാണമെന്ന് ആഗ്രഹിച്ചതും ആണ്.. പക്ഷെ എന്തുകൊണ്ടോ അതിന് സാധിക്കാത്ത പോലെ.. എന്താ അത്..?? "ഡോക്ടർ ആ കുട്ടി.. വല്ലാതെ കരയുന്നുണ്ട്.. മെഡിസിൻ ഒന്നും എടുക്കുന്നില്ല.. ഇപ്പോ ഇവിടുന്ന് പോണം എന്നൊക്കെയാ പറയണേ.." ഓരോന്ന് ചിന്തിച് ഇരുന്ന സൂര്യന്റെ അടുത്തേക്ക് നേഴ്സ് വന്ന് പറഞ്ഞതും അവൻ വേഗത്തിൽ എഴുനേറ്റു റൂമിലേക്ക് നടന്നു.. റൂം തുറന്നതും കണ്ടു പേടിച്ചരണ്ട മുഖവുമായി ഇരിക്കുന്ന പെണ്ണിനെ..!!! ............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story