പ്രണയമായി..!!💖🍂: ഭാഗം 30

pranayamay sana

രചന: സന

പെട്ടന്ന് ദേവന്റെ കാലുകൾ പിടിച് കെട്ടിയത് പോലെ നിന്നു.. ചുറ്റും കണ്ണുകൾ കൊണ്ട് ഓടി നടന്നു.. കളർ പേപ്പേഴ്സ് കൊണ്ട് അലങ്കരിച്ച ഹാൾ.. അവൾക് പിന്നിൽ ദേവന്റെ പലതരത്തിലുള്ള ഫോൺ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്..ടേബിളിൽ കേക്കും...!! ദേവന്റെ കണ്ണുകൾ കലങ്ങി.. നെഞ്ചം ശക്തിയിൽ ഇടിച്ചു.. തലക്കകത്തു എന്തോ ഒന്ന് വന്നു പതിച്ചത് പോലെ.. ദേഷ്യം അവന്റെ നിയന്ത്രണം നഷ്ടമാക്കിയതും അവനൊരു കുതിപ്പിൽ അവളുടെ കവിളിൽ കുത്തി പിടിച്ചു.. ഒരു കയ്യ്കൊണ്ട് അവന്റെ തന്നെ മുടിയിൽ ശക്തിയിൽ പിച്ചി.. ദേഷ്യം ശമിപ്പിക്കാൻ എന്നോണം..!! ഒരുനിമിഷം അവന്റെ മനസ്സ് മൂന്നു വർഷത്തിന് മുന്നേ ഇതേ ദിവസത്തിലേക്ക് പാഞ്ഞു.. തീർത്ഥ ഞെട്ടലോടെ ദേവന്റെ മുഖത്തു മാറിമറിയുന്ന ഭാവങ്ങൾ നോക്കി കണ്ടു...!! ""എന്താടി ₹₹@&# മോളെ നിന്റെ ഉദ്ദേശം.. 😡"" "ദേ..വാ.." അവളുടെ സ്വരം അവനിൽ കൂടുതൽ അസ്വസ്ഥത ഉണ്ടാക്കി.. കവിളിൽ നിന്ന് കയ്യെടുത് പിറകിലേക്ക് ആഞ്ഞു തള്ളി..പെട്ടന്ന് ആയതിനാൽ തീർത്ഥ ഒന്ന് പകച്ചു പോയി..

ഇത്രയും നാളിനിടെ ഇങ്ങനെ ഒരു ഭാവം ആദ്യമായിട്ടാണെന്ന് തോന്നി.. ചുമരിൽ പോയി ഇടിച്ചു നിന്നു.. ""₹&@%& മോളെ.. എന്തിനാണെടി ഈ വേഷം കെട്ട്.. നിന്റെ ഈ ...... സൗന്ദര്യത്തിന് മുന്നിൽ ദേവനെ വീഴ്ത്താം എന്ന് കരുതിയോ.."" അവന്റെ നാവിൽ നിന്ന് കേൾക്കുന്ന അറപ്പറ്റുന്ന വാക്കുകൾ കേൾക്കെ തീർത്ഥ കണ്ണുകൾ ഇറുക്കി അടച്ചു.. കഴുത്തിൽ പിടിച്ചു ചുമരോട് ചെയ്തിരിക്കുന്ന അവന്റെ കയ്കളെ വിടുവിക്കാൻ ജാനുവേച്ചി ശ്രെമിക്കുന്നുണ്ടെങ്കിലും അവർക്കത്തിന് സാധിച്ചില്ല.. അവന്റെ കരുതിന് മുന്നിൽ അവർ നിസ്സഹായയായി.. അവന്റെ വാക്കുകൾക്ക് മുന്നിൽ തീർത്ഥയും..!! ""നിന്റെ * മാറ്റാൻ എന്നെ ഉപയോഗിക്കുവാണെന്ന് മനസ്സിലാക്കിയിട്ടും മിണ്ടാതിരുന്നത് ശ്രീയുടെ ഒറ്റ വാക്കിന്റെ മേല.. ഇത്രയും അഴിഞ്ഞാടി നടക്കുന്നവളെയൊന്നും ഇനി ദേവന് ചുമക്കാൻ പറ്റില്ല.. ഒരുത്തന്റെയും വിഴിപ്പിനെ ചുമ്മാക്കേണ്ട ഗതികേട് ദേവന് വന്നിട്ടില്ലന്ന് പന്ന......മോളെ.."" അലറുകയായിരുന്നു അവൻ... മുറുക്കി അടച്ച കണ്ണുകൾ ഒരു മാത്ര അവനെ നോക്കി.. ഒറ്റൊരു വട്ടം..!! ചുമന്നു കലങ്ങിയ കണ്ണുകൾ വേണ്ടി വന്നു അവന്റെ വാക്കുകളുടെ മൂർച്ച തിരിച്ചറിയാൻ.. അവന്റെ കയ്യ് കഴുത്തിൽ നിന്ന് ബലമായി മാറ്റി തീർത്ഥ കിതാപ്പടക്കി..

നെഞ്ചം വല്ലാതെ നീറുന്ന പോലെ.. ദേവൻ കയ്യ് ചുരുട്ടി തുടരെ തുടരെ ചുമരിൽ ഇടിച്ചു.. ടേബിളിൽ ഇരുന്ന കേക്കും മറ്റും ദേഷ്യത്തിൽ തറയിൽ വീശി എറിഞ്ഞു നശിപ്പിച്ചു.. ശെരിക്കും ഒരു അസുരനെ പോലെ..!! അത്രയും ദേഷ്യം..ദേഷ്യത്തിൽ എറിഞ്ഞുടച്ച സാധനത്തിന്റെ ഇടയിൽ അവൾ അത്രയും ആശിച്ചു അവനു വേണ്ടി കരുതിയ സമ്മാനം തീർത്ഥയുടെ കാൽക്കലേക്ക് വന്നു വീണു.. അവളത്തിൽ ഒന്ന് നോക്കി.. പതിയെ ചിരി വിരിഞ്ഞു വേദനയുടെ ചിരി..!! ദേവൻ ആരെയും നോക്കാതെ റൂമിലേക്ക് തന്നെ കേറി ഡോർ വലിച്ചടച്ചു.. മുഖത്തു അടികൊണ്ട പോൽ തീർത്ഥ തറഞ്ഞു നിന്നു.. 'തെറ്റ് പറ്റിയിരിക്കുന്നു തനിക്.. അവനെ മോഹിക്കാൻ പാടില്ലായിരുന്നു താൻ.. ആരോരും ഇല്ലാത്ത തന്നെ പോലുള്ള എല്ലാവരും ജീവിക്കാൻ വേണ്ടി പലമാർഗങ്ങളും സ്വീകരിക്കും എന്നാ ചിന്ത മാറാത്തിടത്തോളം കാലം ലോകം തങ്ങളെ ചവിട്ടി മെത്തിക്കും എന്ന് ഓർക്കണമായിരുന്നു.. തെറ്റ് പറ്റി.. തനിക് തെറ്റ് പറ്റി..!!' "മോ..ളെ.." ജാനുവേച്ചിയുടെ വിളിയിൽ തീർത്ഥ ഒന്ന് നിന്നു.. തിരിഞ്ഞു നോക്കണം എന്നുണ്ട്.. സാധിക്കുന്നില്ല.. വാക്കുകൾ കൊണ്ട് ഇത്രയിടം വരെ പൊരുതി നിന്നവൾ ആദ്യമായി ഒരുവന്റെ മുന്നിൽ നിശബ്ദയായി..

തന്നെ കുറിച് ഇത്രയും തരം താണ ചിന്തയുള്ളവന്റെ കൂടെയാണ് ഇത്രനാളും കഴിഞ്ഞതെന്ന് ഓർക്കേ അവൾക് സ്വയം പുഴുവരിക്കും പോലെ തോന്നി.. "പോ..കല്ലേ മോളെ.. ദേ..വൻ മോ..ൻ ദേ..ഷ്യത്തി..ൽ.." വിധുമ്പി അത്രയും പറഞ്ഞവർ നിർത്തി.. തീർത്ഥ വെറുതെ ഒന്ന് നോക്കി അവരെ.. കണ്ണുകൾ കലങ്ങി സാഗരം പോൽ അലയടിക്കുന്നുണ്ട്.. കവിളിലേയും കഴുത്തിലെയും പാട് അവളുടെ വെണ്മയാർന്ന ശരീരത്തിൽ എടുത്തറിയിക്കുന്നുണ്ട്.. "പോയി..ന്നു പറഞ്ഞേക്ക് ജാനു..വേച്ചി.." ഉറച്ച വാക്കുകൾ ആണേലും എവിടെയൊക്കെയോ പതറി.. ഒരു ചിരി സമ്മാനിച്ചവൾ പുറത്തേക്ക് ഇറങ്ങി.. കാലം തെറ്റി വന്ന മഴ അവളുടെ കണ്ണീരിനെ മറക്കാൻ എന്നോണം ശക്തിയിൽ പെയ്തു.. ചങ്കിലെ തീ ശമിപ്പിക്കാൻ എന്നോണം അവളുടെ ഇടനെഞ്ചിൽ പെയ്തു...ജാനുവേച്ചി നെഞ്ചിൽ കയ്യ് ചേർത്തു.. അവളുടെ പോക്ക് നോക്കി നിക്കേ അവരിൽ വല്ലാത്ത പേടി തോന്നി.. ശ്രീയെ കാൾ ചെയ്തു ചെവിയോട് അടുപ്പിച്ചു ഓടി പുറത്തേക്ക് വരുമ്പോഴേക്കും തീർത്ഥയെ മറച്ചു കൊണ്ട് മഴ ശക്തിയിൽ ആർത്തു പെയ്ത്തിരുന്നു..!! 💖___💖

അല്പം പോലും കുറയാതെ മഴ ആർത്തു പെയ്തു.. മുഖത്തു മഴത്തുള്ളികൾ വേദന സമ്മാനിച് വന്നു പതിച്ചു.. കണ്ണുകൾ നിറയുന്നതും മഴയുടെ കാടിന്യവും അവളുടെ കണ്ണുകളെ അവ്യക്തമാക്കി.. മനസിലെ വേദനയിൽ അവളുടെ ശരീരം കുഴയുന്ന പോലെ.. 'വെളുപ്പിനെ കാളിങ് ബെൽ മുഴങ്ങിയതും സംശയത്താലേ വാതിൽ തുറന്നതാണ്.. പുറത്തിരിക്കുന്ന വലിയൊരു ബോക്സും അതിന്റെ മുകളിൽ ദേവന്റെ ബർത്ഡേ ആണെന്ന വിവരവും അവളെ നന്നേ ഞെട്ടിച്ചു.. എന്തോ ഒരു സന്തോഷം അവളുടെ മനസ്സ് കീഴ്പ്പെടുത്തിയത് പോലെ മറുതൊന്നും ചിന്തിക്കാതെ എല്ലാം റെഡി ആക്കിയതായിരുന്നു..ജാനുവേച്ചി നിർബന്ധിച് ഡ്രസ്സ്‌ മാറ്റാൻ പറഞ്ഞു വിട്ടു.. കൂട്ടത്തിലെ ഒരു ഭംഗിയുള്ള സാരി വിടർത്തി ഉടുക്കുമ്പോഴും ഉള്ളിൽ ദേവൻ നിറഞ്ഞു നിന്നു.. തന്റെ ഉള്ളിൽ അവൻ വേരൂന്നിയേന്ന് തിരിച്ചറിഞ്ഞ നിമിഷം അവളുടെ കവിളുകൾ ചുമന്നു... എത്ര ഒരുങ്ങിയിട്ടും മതിയാവുന്നില്ലായിരുന്നു..!! പെട്ടന്നാണ് അവളുടെ വക ഗിഫ്റ്റ് എന്തെങ്കിലും കൊടുക്കണമല്ലോ എന്നാ ചിന്ത വന്നത്.. ഒരുപാട് ആലോചിച്ചു.. ഒടുവിൽ കഴുത്തിലെ ചെറിയ ഒരു ചെയിനിൽ കൊരുത് കിടന്ന ലോക്കറ്റ് എടുത്ത് പണ്ടെങ്ങാണ്ടോ വാങ്ങിയ രുദ്രാക്ഷത്തിന്റെ ബ്രസീലെറ്റിൽ കൊരുത് കയ്യിൽ വച്ചു..

വളരെ ചെറുതാണെന്ന് അവൾക് അറിയാം എന്നാലും അവന്നത് സ്വീകരിക്കും എന്ന് ഒരു ഉറപ്പ് ഉണ്ടായിരുന്നത് പോലെ.. പക്ഷെ.. തന്നെ വെറുമൊരു തേവിടി* ആയിട്ടാണ് ദേവൻ കാണുന്നത് അറിഞ്ഞപ്പോ..!!' ഓർമ്മകൾ കണ്ണുനീർ ആയി അവളുടെ കവിളിൽ തഴുകി ഇറങ്ങി.. മഴ അല്പം കുറഞ്ഞത് പോലെ.. തീർത്ഥ എങ്ങോട്ടെന്നില്ലാതെ മുന്നോട്ട് നടന്നു.. പെട്ടന്ന് ഒരു വണ്ടി അവൾക് മുന്നിൽ വന്നു നിന്നു.. ഒരു നിമിഷം അവളുടെ മനസ്സ് ഒന്ന് പതറി.. അതിൽ നിന്ന് ഇറങ്ങുന്ന ഗുണ്ടകളെ കാണെ അവളുടെ ഉള്ളൊന്ന് കുടുങ്ങി.. മനസ്സിൽ അതിവേഗത്തിൽ ദീക്ഷിതിന്റെ മുഖം തെളിഞ്ഞു..!! "പിടിച്ചു കേറ്റടാ അവളെ.." കൂട്ടത്തിലെ ഒരുവന്റെ അലർച്ചയിൽ തിരിഞ്ഞോടാൻ നിന്ന തീർത്ഥയെ അവന്മാര് കടന്നു പിടിച്ചു ഉള്ളിലേക്ക് കേറ്റി.. നന്നേ അവശയായിരുന്നവളുടെ കുതറി മാറൽ അവരുടെ പിടിയെ അല്പം പോലും അയച്ചില്ല.. കയ്യിൽ കിടന്ന് കുത്തറുന്ന അവളെ നോക്കി അതിലൊരുതൻ ഫോണിൽ ശങ്കറിന്റെ നമ്പറിൽ കാൾ ചെയ്തു ചെവിയോട് അടുപ്പിച്ചു.. വെറുതെ എങ്കിലും തീർത്ഥ ഒന്ന് തിരിഞ്ഞു നോക്കി.. ദേവൻ വരുമെന്ന് പ്രതീക്ഷയോടെ..!!ഒരുതരം നിർവികരത വന്നു പൊതിഞ്ഞതും അവൾ കണ്ണുകൾ മുറുക്കി അടച്ചു.. 💖___💖

"മ്മ്മ് എന്തേയ്.." പെട്ടന്ന് മുന്നിലേക്ക് വന്നു നിന്ന് സൂര്യൻ ചോദിച്ചതും നക്ഷത്രയുടെ നെഞ്ചോന്ന് കാളി.. അത്രയും അടുത്തവന്റെ ശ്വാസം അവളുടെ കഴുത്തിൽ വിയർപ്പ് കണമായി പൊടിഞ്ഞു.. ശബ്ദം പുറത്ത് വരാൻ മടിച് അവളുടെ തൊണ്ടയിൽ തങ്ങി.. "കുറെ നേരം ആയല്ലോ ഇവിടെ നിന്നിങ്ങനെ കറങ്ങുന്നു.. കാര്യം എന്തേയ്.." ചുണ്ടിലെ കള്ള ചിരി മീശ തുമ്പിൽ കടിച്ചമർത്തി സൂര്യൻ അവൾക്കാടുത്തേക്ക് കുറച്ചു നീങ്ങി നിന്നു.. പതിവിലും വിപരീതമായി തന്റെ റൂമിന് മുന്നിൽ നിന്ന് കറങ്ങുന്ന അവളെ സൂര്യൻ കുറച്ചു നേരമായി നോട്ടം ഇട്ടിരുന്നു.. പിടിച്ചു നിർത്തിയപ്പോ അവളുടെ ശബ്ദം പോലും ഇല്ല.. സൂര്യന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. "ഞ.. ഞാ..ൻ..ആരു.. ആ..രു..വേ..ച്ചി.." "നിനക്ക് എപ്പോഴാടി വിക്ക് തുടങ്ങിയെ.. അതോ എന്റെ അടുത്തുള്ളപ്പോ മാത്രണോ.." കണ്ണിൽ കുസൃതി നിറഞ്ഞു അവന്റെ.. നക്ഷത്ര കണ്ണുകൾ വേഗത്തിൽ ചലിപ്പിച്ചു.. വല്ലാത്ത വെപ്രാളം.. സൂര്യൻ ഒന്നോടി അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് കഴുത്തിലായി പറ്റി പിടിച്ചിരുന്ന വിയർപ്പ് ചൂണ്ടു വിരലാൽ തൊട്ടടുത്ത അവൾക് നേരെ കാണിച്ചു.. "പറയ് എന്താ.." അവളിൽ നിന്ന് കുറച്ചു വിട്ട് നിന്ന് സൂര്യൻ കണ്ണാടിക്ക് മുന്നിൽ പോയി മുടി ഒതുക്കി.. "ബർത്..ഡേ അ..ല്ലെ.."

ഒരുവിധം പറഞ്ഞൊപ്പിച് നക്ഷത്ര അവനെ നോക്കി..കണ്ണിൽ ചെറുതായി നിറഞ്ഞ വെള്ളം അവൾ കാണാതെ തുടച് നീക്കാൻ നോക്കുന്നുണ്ട് അവൻ.. അവളെ നോക്കി ചിരിച്ചു പുറത്തേക്ക് ഇറങ്ങി.. ആരോഹി അവനോട് എന്തോ പറയാൻ വന്നതും സൂര്യൻ അവളെ നോക്കി കണ്ണ് ചിമ്മി കവിളിൽ തട്ടി പുറത്തേക്ക് ഇറങ്ങി.. 'വല്യേട്ടന്റെ അടുത്തേക്കുള്ള പോക്കാ.. ഇന്നെങ്കിലും വല്യേട്ടൻ കുഞ്ഞാട്ടനോട് ഒന്ന് മിണ്ടാണെ ദേവി..!!' സൂര്യൻ പോയ വഴിയേ നോക്കി ആരോഹി മനസ്സാലെ പ്രാർത്ഥിച്ചു..!! 💖___💖 ഓടി തളർന്നവൾ മരത്തിനു പിന്നിലായി ഒളിച്ചു.. കണ്ണീർ കാഴ്ചയെ മറച്ചു കൊണ്ടിരുന്നു..പിറകെ ഓടി വന്ന ഗുണ്ടകൾ അവൾക്കായി നാലുപാടും തിരഞ്ഞു.. തീർത്ഥ വായ മൂടി ശ്വാസം പിടിച്ചു വച്ചു കൂടുതൽ പതുങ്ങി.. തന്റെ വിധിയെ പഴിച്ചവൾ തേങ്ങി.. ശബ്ദം ഒന്നും കേൾക്കാതെ തീർത്ഥ പതിയെ തല പൊക്കി നോക്കി.. ആരും ഇല്ല.. അവൾ എഴുനേറ്റ് ചുറ്റും നോക്കി.. കാലുകൾ എടുത്ത് വച്ചു വേച്ചു വേച്ചു നടന്നു.. ദൃതിയിൽ ഓടിയപ്പോ കുപ്പിച്ചില്ല് പൊട്ടി ഉള്ളിൽ കേറിയിട്ടുണ്ട്.. വേദന കണക്കിലെടുക്കാതെ അവൾ മുന്നോട്ട് നടന്നു.. "ഡീീീ.." പിന്നിൽ നിന്ന് അലർച്ച കേട്ടതും തീർത്ഥ ഞെട്ടി കൊണ്ട് വേഗത്തിൽ ഓടി.. തൊട്ട് പിന്നിൽ തന്റെ മരണം എന്ന് ഉറപ്പിച്ച നിമിഷം അവളുടെ തല ഒന്നിൽ ഇടിച്ചു നിന്നു.. തല ഉയർത്തി നോക്കെ മുന്നിൽ തനിക്ക് അടുത്തായി നിക്കുന്നവനെ തീർത്ഥ ഞെട്ടലോടെ നോക്കി.. ഉള്ളം വല്ലാതെ കിടുങ്ങി..!! പിന്നിൽ നിന്ന് ഈ കാഴ്ച കാണുന്ന ശങ്കറിന്റെ അധരം വിടർന്നു.. തന്റെ ലക്ഷ്യം ഭലം കണ്ട നിർവൃതിയിൽ അയാൾ മനസ്സറിഞ്ഞു ചിരിച്ചു..!! .......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story