പ്രണയമായി..!!💖🍂: ഭാഗം 31

pranayamay sana

രചന: സന

പിന്നിൽ നിന്ന് അലർച്ച കേട്ടതും തീർത്ഥ ഞെട്ടി കൊണ്ട് വേഗത്തിൽ ഓടി.. തൊട്ട് പിന്നിൽ തന്റെ മരണം എന്ന് ഉറപ്പിച്ച നിമിഷം അവളുടെ തല ഒന്നിൽ ഇടിച്ചു നിന്നു.. തല ഉയർത്തി നോക്കെ മുന്നിൽ തനിക്ക് അടുത്തായി നിക്കുന്നവനെ തീർത്ഥ ഞെട്ടലോടെ നോക്കി.. ഉള്ളം വല്ലാതെ കിടുങ്ങി..!! മറഞ്ഞു നിന്ന് ഈ കാഴ്ച കാണുന്ന ശങ്കറിന്റെ അധരം വിടർന്നു.. തന്റെ ലക്ഷ്യം ഫലം കണ്ട നിർവൃതിയിൽ അയാൾ മനസ്സറിഞ്ഞു ചിരിച്ചു..!! 💖__💖 സൂര്യന്റെ അടുത്തേക്ക് നീങ്ങിയ അവളുടെ പിറകെ നിന്ന് വന്നവരിൽ ഒരാൾ കത്തി വീശി.. ഇടുപ്പിന് മുകളിൽ അവരുടെ കത്തി കൊണ്ട് മുറിവാക്കി.. ശ്വാസം നിലക്കുന്ന പോലെ തോന്നി അവൾക്.. വല്ലാത്ത വേദന.. കണ്ണിൽ ഇരുട്ട് നിറഞ്ഞു.. ""ദേ..വാ.."" സ്വരം ഇടറി..ഏങ്ങി കൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. സൂര്യൻ വീഴാൻ പോയ തീർത്ഥയെ ചേർത്ത് പിടിച്ചു.. കണ്ണുകൾ അടഞ്ഞു പോകാതിരിക്കാൻ തീർത്ഥ വല്ലാതെ കഷ്ടപെടുന്നുണ്ട്.. കഴിയുന്നില്ല..!! മുതുകിൽ തുളച്ചു കേറുന്ന വേദനയിൽ അവളുടെ കണ്ണുനീർ സൂര്യന്റെ നെഞ്ച് നനച്ചു.. കയ്യിൽ നിന്ന് ഊർന്നു പോകുന്നവളെ സൂര്യൻ ഇരുകയ്യാൽ ചേർത്തു പിടിച്ചു.. അവൾക് പിന്നിലേക്ക് നോക്കി.. സൂര്യനെ കണ്ടതും പിന്തിരിഞ്ഞു ഓടിയവരിൽ അവന്റെ മിഴികൾ ഉടക്കി..കയ്യിൽ ചെറുനനവ് അറിഞ്ഞതും അവൻ തന്റെ കയ്യിലേക്ക് നോക്കി.. കയ്യ്പത്തി നിറയെ കാണുന്ന ബ്ലഡിൽ അവന്റെ നെഞ്ചിൽ വെള്ളിടി വെട്ടി..

എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന നിമിഷം..!! ""ഏയ്യ്.. കണ്ണ്.. കണ്ണ് തുറക്ക്.."" അവളുടെ കവിളിൽ തട്ടി വിളിച്ചിട്ടും തീർത്ഥ അനങ്ങിയില്ല.. അവളുടെ ശരീരം ഞെട്ടറ്റ താമര തണ്ട് പോലെ നിലത്തേക്ക് ഊർന്നു പോകാൻ തുടങ്ങിയ നിമിഷം സൂര്യൻ അവളെ കയ്യിൽ കോരി എടുത്തിരുന്നു.. അപ്പോഴും അവന്റെ മനസ്സ് സംശയങ്ങളാൽ നിറഞ്ഞു..!! 💖__💖 ബാക്ക് സീറ്റിൽ കിടക്കുന്ന തീർത്ഥയെ അവനൊന്ന് നോക്കി.. മഴ കാരണം നനഞ്ഞ സാരി അവളുടെ ശരീരത്തിൽ ഒട്ടി നിൽക്കുന്നുണ്ട്.. മുടിയാകെ അലങ്ങോലമായി കിടക്കുന്നു.. വീർത്ത മുഖവും കയ്യിലെ എവിടെയാവിടെ ഉള്ള പാടും കാണെ അവളാനുഭവിച്ച വേദന സൂര്യന് മനസിലാക്കാൻ സാധിച്ചു.. അപ്പോഴും ശങ്കർ പറഞ്ഞറിവ് വച്ചു തീർത്ഥയെ പൂർണമായി വിശ്വസിക്കാൻ അവന് തോന്നുന്നുണ്ടായിരുന്നില്ല.. സൂര്യൻ സ്വയം ഒന്ന് നോക്കി.. പിങ്ക് ഷർട്ടും വൈറ്റ് ജീൻസും വേഷതിൽ കൂടുതൽ ഭാഗവും ചോരകറ ആയിട്ടുണ്ട്.. ദേവന് ഏറ്റവും ഇഷ്ടമുള്ള ഷർട്ട്‌..!! എല്ലാ വർഷവും ഇതേ ഡ്രെസ്സോടെ അവനെ കാണാൻ പോകുന്നത് പതിവാണ്.. ഇന്നും അതിന് വേണ്ടി ഇറങ്ങിയതാ..മഴ കാരണം വരുന്ന വഴിക്ക് ഒരു ബ്ലോക്ക്‌.. അവിടെ നിക്കുന്നെങ്കിൽ ഇന്നൊന്നും അവനെ കാണാൻ പറ്റില്ല എന്നുള്ളത് കൊണ്ട് വേറൊരു റൂട്ടിൽ വണ്ടി തിരിച്ചു.. പെട്ടന്ന് കാറിന്റെ ബാക്കിൽ എന്തോ വന്നടിച്ച ശബ്ദം കേട്ടതും വണ്ടി നിർത്തി പുറത്തേക്ക് ഇറങ്ങി.. വലിയൊരു മര കഷ്ണം..

അതിൽ പറ്റി പിടിച്ചിരുന്ന കൊഴുത്ത ചോര തന്റെ കാറിന്റെ ബാക്ക് ഡോറിലും ആയിട്ടുണ്ട്.. സൂര്യൻ ചുറ്റും നോക്കി.. പെട്ടന്ന് കുറച്ചു ദൂരെ നിന്ന് ആരുടെയോ അലർച്ച കേട്ടതും അവന്റെ കാലുകൾ വേഗത്തിൽ സഞ്ചരിച്ചു.. നെഞ്ചിൽ വന്നു പതിച്ച ഭാരം എന്താണെന്ന് നോക്കിയതും സൂര്യന്റെ കണ്ണുകൾ മിഴിഞ്ഞു.. മുന്നിൽ താൻ അന്വേഷിച് നടന്നവൾ..!! പക്ഷെ എന്തിന് വേണ്ടി അവർ ഇവളെ ഉപദ്രവിച്ചു.. ദേവനോടുള്ള എന്തേലും പകയാവോ..?! സൂര്യൻ ചിന്തയോടെ വണ്ടി സൂര്യന്റെ വീട്ടിലേക്ക് തിരിച്ചു.. മഹിയെ വിളിച്ചു അത്യാവശ്യം വേണ്ട മെഡിക്കൽ കെയർ വീട്ടിൽ എത്തിക്കാൻ നിർദ്ദേശവും കൊടുത്തു.. വണ്ടിയുടെ ശബ്ദം കേട്ടതും ആരോഹി പുറത്തേക്ക് ഓടി എത്തി.. ബാക്ക് സീറ്റിൽ നിന്ന് സൂര്യൻ കയ്യിൽ കോരി എടുത്ത് ഉള്ളിലേക്ക് കേറ്റുന്ന ആ പെണ്ണിലേക്കും സൂര്യന്റെ മുഖത്തേക്കും അവൾ മാറി മാറി നോക്കി.. ആരോഹിയുടെ പിറകെ വന്ന നക്ഷത്രയും സൂര്യന്റെ കയ്യിൽ കുഴഞ്ഞു കിടക്കുന്നവളെ കണ്ട് ഞെട്ടി..അവളുടെ അവസ്ഥ കണ്ടതും എന്തിനെന്നു പോലും അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു..മനസ്സിൽ പലവിധ ചിന്തകൾ കടന്നു കൂടിയതും അവൾ സൂര്യനെ നോക്കി.. പതിവ് കള്ള ചിരിയോ കുസൃതിയോ നിറഞ്ഞ അവന്റെ കണ്ണുകളിൽ ഇന്നുള്ള ഭാവം നക്ഷത്രയെ കൂടുതൽ വിഷമിപ്പിച്ചു..!! 💖___💖 ""കു.. കുഞ്ഞേ.. ഞാൻ പോകുവാ.."" കണ്ണിന് മുകളിൽ കയ്യ് വച്ചു മലർന്നു കിടക്കുന്ന ദേവനെ നോക്കി അവർ പറഞ്ഞു തിരിഞ്ഞു നടന്നു..

സമയം 2 മണി കഴിഞ്ഞിട്ടുണ്ട്.. ദേവൻ ക്ലോക്കിൽ നോക്കി തന്നെ ചാടി എഴുനേറ്റു.. ""ജാനുവേച്ചി.."" ""എല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട് കുഞ്ഞേ.. എന്തേലും ആവശ്യം ഉണ്ടേൽ വിളിച്ച മതി.."" അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവർ അതുംപറഞ്ഞു വേഗത്തിൽ മുറ്റത്തേക്ക് ഇറങ്ങി.. ദേവൻ ഹാൾ ആകെ നോക്കി.. രാവിലെത്തെതിന്റെ ഒരു അടയാളം പോലും ഇല്ല.. എല്ലാം വൃത്തിയാക്കി വച്ചിട്ടുണ്ട്.. അവൾ തന്നെയാവും..അഹങ്കാരി..!! ദേവന്റെ ചുണ്ട് പിറുപിറുക്കുന്നതിനൊപ്പം ചുറ്റും കണ്ണോടിച്ചു.. തീർത്ഥയെ തിരഞ്ഞു കൊണ്ട്.. ""കുഞ്ഞേ.."" ജാനു വിളിച്ചതും അവൻ ചുറ്റും തിരയുന്നത് നിർത്തി അവരെ നോക്കി.. അവർ കരഞ്ഞിട്ടുണ്ടെന്ന് അവന് മനസ്സിലായി.. സാരി തലപ്പ് കൊണ്ട് മുഖം മുഴുവൻ തുടച് അവർ അവനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.. കരഞ്ഞു കലങ്ങിയ അവന്റെ കണ്ണുകൾ കാണെ അവർക്ക് വല്ലാത്ത വേദന തോന്നി.. രണ്ടര വർഷത്തിനിടെ ആദ്യമായാണ് ദേവനിൽ ഈ ഭാവം.. ""മോള്.. മോള് പോയി.. കുഞ്ഞിനോട് പറയാൻ പറഞ്ഞു.. പി.. പിന്നെ.. ഇതും..."" പറഞ്ഞു കൊണ്ട് തീർത്ഥ ദേവനായി കരുതിയ ആ രുദ്രാക്ഷം ടേബിൾ വച്ചു.. അതിൽ അവനൊന്ന് നോക്കി.. അവളുടെ കഴുത്തിൽ എപ്പോഴും പതിഞ്ഞു കിടക്കുന്ന ഓം ന്റെ ലോക്കറ്റിലേക്ക് അവൻ മിഴികൾ ഊന്നി..

""എവിടെയാന്ന് പറഞ്ഞില്ല.. ഇനി വരില്ലെന്ന് പറയാൻ പറഞ്ഞു.. വെറുക്കരുതെന്നും..!!"" അവന്റെ കണ്ണുകളിൽ നോക്കി നിൽക്കാൻ അവർക്കും കഴിയുമായിരുന്നില്ല.. ഹൃദയവേദന പുറത്തറിയിക്കാൻ കണ്ണിനോളം മറ്റൊന്നിനും കഴിയില്ല എന്ന് അവർക്ക് അറിയുമായിരുന്നു..അവർ പറയുന്ന ഓരോ വാക്കും ദേവനെ മുറിപ്പെടുത്തി കൊണ്ടിരുന്നു..!! ജാനു പോയി കഴിഞ്ഞും ദേവൻ ആ നിൽപ്പ് തുടർന്നു.. കുറച്ചു കഴിഞ്ഞ് ബോധം വന്നതും ദേവൻ അവളുടെ റൂമിലേക്ക് ഓടി.. നാസികയിൽ തുളച്ചു കേറുന്ന അവളുടെ ഗന്ധം അവൻ കണ്ണടച്ചു ആഞ്ഞു വലിച്ചു.. റൂമിൽ അവളുടേതയാ എല്ലാ സാധനങ്ങളും കിടക്കുന്നുണ്ട്.. പക്ഷെ അവളില്ല... അവൻ വേഗത്തിൽ മറ്റു റൂമിൽ ഒക്കെ പോയി തിരഞ്ഞു ഒരിടവും ഇല്ല.. ദേവന് ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നി.. അവൻ എന്താണ് ചെയ്യുന്നതെന്ന ബോധം അവന് ഉണ്ടായിരുന്നില്ല.. ഇന്നോളം അവളെ പരിഗണിച്ചിട്ടില്ല.. തന്റെ ആരും അല്ല അവൾ.. പക്ഷെ.. പക്ഷെ തനിക്ക് നോവുന്നു..!! ദേവൻ നെഞ്ചിൽ കയ്യ് വച്ചു.. വീട്ടിൽ ഓരോ സ്ഥലത്തും തീർത്ഥയുടെ സനീദ്യം അനുഭവപ്പെട്ടു അവന്.. കണ്ണുകൾ മുറുക്കി അടച്ചു അവൻ അങ്ങനെ ഇരുന്നു..!! ""ദേവാ.. ദേവാ.. എന്താടാ.. ഇമ എവിടെ.."" ശ്രീ വന്നവനെ പിടിച്ചതും ദേവൻ കണ്ണുകൾ തുറന്നു ഞൊടിയിടയിൽ പുറത്തേക്ക് കുതിച്ചു.. കുറച്ചു നേരം കണ്ണും മിഴിച്ചിരുന്ന് ശ്രീ ദേവന് പിറകെയായി വണ്ടിയിൽ കേറി.. കാതടപ്പിക്കുന്ന വിധം ബുള്ളറ്റിന്റെ ശബ്ദം അവിടെയാകെ മുഴങ്ങി കെട്ടു..!! 💖__💖

കയ്യിൽ എന്തോ തുളറച് കേറുന്ന പോലെ തോന്നിയതും തീർത്ഥ കണ്ണുകൾ തുടരെ തുടരെ ചിമ്മി.. പതിയെ കണ്ണ് തുറന്നു.. കണ്ണുകൾ ആദ്യം ഉടക്കിയത് തന്നെ നോക്കി നിൽക്കുന്ന മറ്റൊരു കണ്ണിലേക്കാണ്.. അവളുടെ കണ്ണുകൾ വിടർന്നു.. പക്ഷെ തൊട്ടടുത്ത നിമിഷം തീർത്ഥയുടെ ഉള്ളിലൂടെ ദേവൻ തന്നെ പറഞ്ഞതൊക്കെ ഓർമ വന്നതും അവൾ മുഖം വെട്ടിച്ചു.. കണ്ണുകൾ നിറഞ്ഞു.. ഇനി ഒരിക്കലും കാണരുതെന്ന് കരുതിയ മുഖം തന്റെ മുന്നിൽ.. അവൾ കണ്ണുകൾ മുറുക്കി അടച്ചു..!! താൻ ഇപ്പോ എവിടെയാവും എന്നാ ചിന്ത വന്നതും അവൾ കണ്ണ് തുറന്ന് ചുറ്റും നോക്കി.. ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു സ്ഥലം.. ഫൈവ് സ്റ്റാർ ഹോട്ടൽ പോലുണ്ട്.. അവൾ ചിന്തിക്കാതെ ഇരുന്നില്ല.. കണ്ണുകൾ അവന് നേരെ പോയെങ്കിലും തീർത്ഥ അടക്കി നിർത്തി.. കയ്യിൽ ട്രിപ്പ്‌ ഇട്ടിട്ടുണ്ട്.. അവളൊന്ന് എഴുനേൽക്കാൻ ശ്രെമിച്ചു.. അത് കാണെ സൂര്യൻ അവളെ പിടിക്കാൻ മുന്നോട്ട് വന്നു.. വരുന്നത് ദേവനാണെന്ന ചിന്തയിൽ അവളൊരു നോട്ടം നോക്കി അവനെ.. കത്തിച്ചു കളയാൻ ശേഷിയുള്ള ഒരു നോട്ടം..!! സൂര്യൻ ഒരുനിമിഷം ഒന്ന് പേടിച്ചു.. തീർത്ഥ കഷ്ടപ്പെട്ട് എഴുനേറ്റു.. വയറിൽ ബെൽറ്റ് പോലെ ചുറ്റി കെട്ടിയിട്ടുണ്ട്..അവൾക് വേദന സഹിക്കാൻ കഴിയാത്ത പോലെ ഒന്ന് ഞെരുങ്ങി..

""അധികം ഇളക്കണ്ട.. സ്റ്റിച് പൊട്ടും.."" ""എനിക്കൊന്നു ഫ്രഷ് ആവണം.. പുറത്ത് പോ.."" സൂര്യൻ പറഞ്ഞത് കേൾക്കാത്ത രീതിയിൽ തീർത്ഥ അവനോടായി പറഞ്ഞു എഴുനേൽക്കാൻ നോക്കി.. ""ഒറ്റയ്ക്ക് ചെയ്യണ്ട.. സഹായത്തിനു പറഞ്ഞു വിടാം.."" ""വേണ്ട..!!"" സൂര്യന്റെ മാന്യമായ സംസാരം കേൾക്കെ തീർത്ഥ ഒന്ന് ഞെട്ടി.. ദേവന്റെ അലർച്ചയിൽ നിന്ന് തികച്ചും വ്യത്യാസമുള്ളത്.. സൗണ്ടും മാറ്റമുണ്ട്.. അവനെ ഒന്നൂടി നോക്കണം എന്നുണ്ട്.. പക്ഷെ അവളുടെ മനസിലെ മുറിവ് ആഴത്തിൽ ഉള്ളതായിരുന്നു..!! സൂര്യൻ തീർത്ഥയെ ഒന്ന് നോക്കി പുറത്തേക്ക് നടന്നു.. അവന്റെ ചുണ്ടോന്ന് വിടർന്നിരുന്നു.. ''മോനെ ദേവാ.. നിനക്കുള്ള പണിക്ക് വേറെ ഒരിടവും പോണ്ട.. ഹോൾസെയിൽ ആയി ഇരിക്കുവല്ലേ അവളുടെ രൂപത്തിൽ.. നിനക്ക് അല്ലേലും ഇതുപോലൊരു പുലി കുട്ടിയ നല്ലത്..!!'' തീർത്ഥയെ കുറിച് അന്വേഷിച്ചതിൽ നിന്ന് സൂര്യൻ മനസിലാക്കിയ കാര്യം അവനെ സന്തോഷിപ്പിച്ചിരുന്നു.. ശങ്കറിന്റെ ആളുകളാണ് അവളെ ഉപദ്രവിച്ചതെന്നും അവന് മനസ്സിലായിരുന്നു.. തന്നെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയാ അയാളുടെ കളികളെ ഓർക്കേ അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു..

അവളുടെ റൂമിൽ നിന്ന് ചിരിച്ചു ഇറങ്ങി വരുന്ന സൂര്യനെ ആരോഹിയും നക്ഷത്രയും വസുന്ദരയും കണ്ണ് ചുരുക്കി നോക്കി.. ""ആരാടാ അത്.. എവിടെന്നു കിട്ടിയതാ നിനക്ക് ആ കുട്ടിയെ .."" ""പറയ് കുഞ്ഞേട്ടാ.. എവിടുന്നാ കിട്ടിയേ അവളെ..."" വസുന്ദരയും ആരോഹിയും മാറി മാറി ചോദിച്ചു.. സൂര്യൻ ഒന്ന് ചിരിച്ചു.. ഒരു കള്ള ചിരി..!! ""അമ്മയുടെ മരുമകളാ.. തീർത്ഥ.. ഇമ എന്ന് സ്നേഹം ഉള്ളവർക്ക് വിളിക്കാം.. നിന്റെ നാത്തൂൻ..!!"" സൂര്യന്റെ നാവിൽ നിന്ന് കേട്ടതിന്റെ ഞെട്ടലിൽ മൂന്നു പേരും തറഞ്ഞു നിന്നു.. പതിയെ വസുന്ദരയുടെയും ആരോഹിയുടെയും ചുണ്ട് വിടർന്നു.. പക്ഷെ നക്ഷത്രയുടെ ചുണ്ട് ചുളിഞ്ഞു പരിഭവത്താൽ..സങ്കടത്താൽ.. വേദനയാൽ...!!💖....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story