പ്രണയമായി..!!💖🍂: ഭാഗം 32

pranayamay sana

രചന: സന

സൂര്യൻ ഒന്ന് ചിരിച്ചു.. ഒരു കള്ള ചിരി..!! ""അമ്മയുടെ മരുമകളാ.. തീർത്ഥ.. ഇമ എന്ന് സ്നേഹം ഉള്ളവർക്ക് വിളിക്കാം.. നിന്റെ നാത്തൂൻ..!!"" സൂര്യന്റെ നാവിൽ നിന്ന് കേട്ടതിന്റെ ഞെട്ടലിൽ മൂന്നു പേരും തറഞ്ഞു നിന്നു.. പതിയെ വസുന്ദരയുടെയും ആരോഹിയുടെയും ചുണ്ട് വിടർന്നു.. പക്ഷെ നക്ഷത്രയുടെ ചുണ്ട് ചുളിഞ്ഞു പരിഭവത്താൽ..സങ്കടത്താൽ.. വേദനയാൽ...!!💖 കൃത്യമായി അത് കണ്ട സൂര്യൻ ആദ്യം ഒന്ന് സംശയിച്ചെങ്കിലും പതിയെ അവന്റെ ചുണ്ടിലെ കള്ള ചിരിക്ക് മാറ്റ് കൂടി.. നക്ഷത്രയെ നോക്കി ഡ്രിം ചെയ്തു വച്ച താടി ചെറുതായി ഒന്ന് തഴുകി അവൻ ആരുവിനെ നോക്കി കണ്ണ് കാണിച്ചു.. ""അമ്മ ഇമക്ക് വേണ്ട ഫുഡ് ഒക്കെ ഉണ്ടാക്കി വക്കണേ.. അമ്മായിഅമ്മയുടെ കയ്യ്പ്പുണ്യം മരുമോൾ ഒന്ന് അറിയട്ടെ.. അതുപോലെ ആരു നീ നിന്റെ ഏട്ടത്തിക്ക് വേണ്ട ഡ്രസ്സ്‌ ഒക്കെ എടുത്ത് കൊടുക്ക് ഇങ്ങോട്ട് ഇറങ്ങിയപ്പോ ഇമ ഒന്ന് ഫ്രഷ് ആവണം എന്ന് പറയുന്നുണ്ടായിരുന്നു.. പിന്നെ അമ്മ അച്ഛനോട് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്.. അതുപോലെ ഇമയുടെ അടുത്ത് എപ്പോഴും ഒരാൾ ഉണ്ടാവണം..പിന്നെ.."" ""ഒന്ന് മതിയാക്ക് ടാ.. ഇങ്ങനെ പിടക്കല്ലേ.. ഞങ്ങൾ അവളെ പൊന്ന് പോലെ നോക്കിക്കൊള്ളാം.. പോരെ.."" വസുന്ദര അവന്റെ കവിളിൽ ചെറുതായി ഒന്ന് പിച്ചി പറഞ്ഞതും സൂര്യൻ ചിരിച്ചു..'തന്റെ ഏട്ടത്തി.. ദേവന്റെ പെണ്ണ്'.. അവന്റെ ഉള്ളം സന്തോഷതാൽ തുടി കൊട്ടി.. ""മാളു നീ വരുന്നുണ്ടോ ഏട്ടത്തിടെ അടുത്ത്..""

ആരു പെട്ടന്ന് തിരിഞ്ഞ് ചോദിച്ചതും നക്ഷത്ര ഇല്ല എന്ന് തല അനക്കി.. അവൾക് തീർത്ഥയെ അന്നേരം കാണാൻ തോന്നിയില്ല.. എന്തോ മനസ്സിനെ പിടിച്ചു ഉലക്കും പോലെ.. വസുന്ദര താഴേക്കു ആരോഹി റൂമിലേക്കും പോകുന്നത് നോക്കി സൂര്യൻ നക്ഷത്ര മൈൻഡ് ആകാതെ താഴേക്ക് ഇറങ്ങി.. ""ആഹ് പിന്നെ മയൂര.. ഇമയോട് ചോദിച്ചു അവൾക്ക് വേണ്ടതെന്താണെന്ന് മനസിലാക്കണം..ഞാൻ പുറത്ത് പോകുമ്പോ വാങ്ങി വരാം.. അതുപോലെ ആരുനോട് ഞാൻ വിളിക്കുന്നെന്ന് പറയ്.."" പൊട്ടിവന്ന ചിരിയെ കടിച് പിടിച്ചു സ്റ്റെപ്പിന്റെ അടുത്തെത്തിയതും സൂര്യൻ വിളിച്ചു പറയുന്ന കെട്ട് നക്ഷത്രയുടെ ഉള്ളിൽ ചെറു നോവ് അനുഭവപ്പെട്ടു... മാളു എന്നല്ലാതെ ഇന്നോളം സൂര്യൻ അവളെ വിളിച്ചിട്ടില്ല.. ഇത്രയും കടുപ്പിച്ചു അവളോടൊന്നും പറഞ്ഞിട്ടും ഇല്ല.. നക്ഷത്ര അവനെ ഒന്ന് നോക്കി തിരിഞ്ഞു നടന്നു.. "ഹും എന്തൊരു സ്നേഹവാ.. വായിനോക്കി.." അവളുടെ ചുണ്ട് കൂർത്തു.. തീർത്ഥയോട് അവൻ കാണിക്കുന്ന സ്നേഹം അവളെ അലോസരപ്പെടുത്തിയിരുന്നു..അതെന്തിനാണെന്ന് അവൾക്ക് മനസ്സിലായില്ല..തന്റെ ഉള്ളിൽ അവനോടുള്ള വികാരം തിരിച്ചറിയാതെ അവൾ ഉഴറി..!! 💖__💖 ""ടാ &@%@%&# മോനെ .. എന്താടാ ഉണ്ടായേ..നിന്നേ വിശ്വസിച്ചു

അല്ലെ അവളെ അവിടെ നിർത്തിയെ.. എന്നിട്ട്.. എന്നിട്ടിപ്പോ അവളെ കാണുന്നില്ലന്നോ..??"" ശ്രീ അലറി കൊണ്ട് ദേവന്റെ കഴുത്തിനു പിടിച്ചു.. എല്ലായിപ്പോഴും ചീറ്റപുലിയെ പോൽ കുതിച്ചു ചാടുന്ന ദേവൻ തീർത്തും നിശബ്ദനായിരുന്നു..നോട്ടം മറ്റെങ്ങോ പതിപ്പിച്ചു..കുറ്റബോധം അവന്റെ മനസ്സിനെ ഓരോ നിമിഷവും വേദനിപ്പിച്ചു.. ""ദേവാ.. എന്താടാ.. എന്താ പറ്റിയെ.."" ശ്രീ അവന്റെ ഭാഗത്തുന്ന് മറുപടി ഒന്നും ഇല്ലെന്ന് കണ്ട് കഴുത്തിൽ നിന്ന് കയ്യെടുത്തു..ദേവൻ തലക്ക് താങ്ങി ഇരുന്നു..ഒന്ന് നിശ്വസിച്ചു ദേവൻ ഇന്ന് ഉണ്ടായതൊക്കെ ശ്രീയോട് പറഞ്ഞു.. താൻ പറഞ്ഞ വാക്കുകളുടെ മൂർച്ച അവൻ തന്നെ മനസ്സിലാക്കുവായിരുന്നു ആ സമയം.. ശ്രീക്ക് എല്ലാം കേട്ട് കഴിഞ്ഞു എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു ദേവനോട്.. കാരണം ദേവന്റെ ഇന്നലകൾ അവന് അറിയില്ലയിരുന്നു.. എങ്കിലും അതൊന്നും ചോദിക്കാൻ ഉള്ള മനസ്സികാവസ്ഥയിൽ ആയിരുന്നില്ല ദേവൻ എന്ന് ശ്രീക്ക് തോന്നി.. ""ദേവാ..നിനക്ക് അവളെ ഇഷ്ടാണോ..ഇമയെ..? You love her.. Right?!"" ഏറെ നേരത്തെ നിശബ്ദത്തക്ക് ശേഷം ശ്രീ ചോദിച്ചതും ദേവൻ തല വിലങ്ങനെ ചലിപ്പിച്ചു.. പക്ഷെ ശ്രീയുടെ ചുണ്ടിൽ ചിരി ആയിരുന്നു.. അവനറിയാമായിരുന്നു ദേവനെ.. ദേവന്റെ മനസ്സിനെ.. അവനവളോടുള്ള പ്രണയത്തെ..!! കുറഞ്ഞ നിമിഷങ്ങൾ കൊണ്ടാണെങ്കിലും അവളെ കണ്ടില്ല എന്നാ പേരിൽ കാണിച് കൂട്ടിയ ഭ്രാന്തിനെ..!! ശ്രീ തറയിൽ ചിതറി കിടക്കുന്ന ചില്ല് കൂട്ടത്തിൽ വെറുതെ കണ്ണ് പായിച്ചു..

പിന്നെ ഒരു ചിരിയാലേ അവന്റെ തൊളിൽ തട്ടി.. 💖__💖 "ഏട്ടത്തി.." നീട്ടിയുള്ള വിളി കേട്ടതും തീർത്ഥ ഞെട്ടി കണ്ണ് തുറന്നു.. മുന്നിൽ പല്ല് മുഴുവൻ ഇളിച്ചു കാണിക്കുന്ന ആരോഹിയെ കാണെ അവളുടെ കണ്ണുകൾ വിടർന്നു.. "ഓർമ്മയുണ്ടോ ഈ മുഖം..!?" സുരേഷ് ഗോപി സ്റ്റൈലിൽ ചോദിക്കുന്ന അവളെ തീർത്ഥ കണ്ണെടുക്കാതെ നോക്കി..മനസ്സിൽ തന്റെ മുന്നിൽ കുറുമ്പ് കാട്ടുന്ന..,തന്റെ കയ്യിൽ ചേർന്ന് നിന്ന് കരയുന്ന ഒരു പാവം പെണ്ണിനെ...,ദീക്ഷിതിനെ പേടിച് അവൾ കണ്ണുനിറച്ചത് ഒക്കെ ഓർമ വന്നതും തീർത്ഥ ഒന്നൂടി അവളെ നോക്കി.. "പോ ഏട്ടത്തി..ഇങ്ങനെ നോക്കല്ലേ.. നിക്ക് നാണം ആവാ.." അവളുടെ കവിളിൽ ചെറുതായി പിച്ചി ആരോഹി നാണിച്ചു.. തീർഥക്ക് അവളുടെ കളി കാണെ ചിരി വന്നു പോയി.. "ഹോ ഒന്ന് ചിരിച്ചല്ലോ.. സന്തോഷായി.. എന്തൊരു മൊഞ്ചാ ആ ചിരി കാണാൻ.. ഈ ചിരി കൊണ്ടിട്ടാവും ന്റെ ഏട്ടനെ വളച്ചത് അല്ലെ..!?" അവളുടെ കയ്യ് കവർന് പിടിച്ചു ആരോഹി പറഞ്ഞതും തീർത്ഥയുടെ മുഖം മങ്ങി.. ദേവന്റെ മുഖം ഓർമയിൽ തെളിഞ്ഞതും അവളുടെ ഉള്ളം ഒന്ന് പിടച്ചു.. അവളുടെ കയ്യിൽ നിന്ന് കയ്യ് വിട്ട് തീർത്ഥ മുഖം തിരിച്ചു.. അത് ആരോഹിയിൽ ചെറുതായി വിഷമം ഉണ്ടാക്കി.. "ഏട്ടത്തി.. എന്തി.." "ആരുവേചി.."

ആരോഹി എന്തോ പറയാൻ തുടങ്ങിയതും അരുമയായ ഒരു സ്വരം കേട്ടതും ഇരുവരുടെയും നോട്ടം ഡോറിന്റെ അടുത്തേക്ക് പാഞ്ഞു.. "ഏട്ടത്തി.. ഇതെന്റെ അമ്മാവന്റെ മോളെ..!" പറഞ്ഞു മുഴുവപ്പിക്കുന്നതിന് മുന്നേ താഴെ നിന്നും വസുന്ദരയുടെ വിളി വന്നിരുന്നു.. "ആരു... സൂര്യാ... മോളെ... എല്ലാരും ഇതെവിടെ പോയി.." "അമ്മ വിളി..ക്കുവാ.." താഴെ നിന്നുമുള്ള വസുന്ദരയുടെ വിളിയിൽ നക്ഷത്ര ആരോഹിയെ നോക്കി അത്രയും പറഞ്ഞു തീർത്ഥയെ ഒന്ന് പാളി നോക്കി പുറത്തേക്ക് ഓടി.. "ഏട്ടത്തി ഇവിടിരിക്ക് ഞാൻ ഇപ്പോ വരാട്ടോ..റസ്റ്റ്‌ എടുക്കെ.." ആരോഹി തീർത്ഥയോട് പറഞ്ഞു പുറത്തേക്ക് നടന്നു..കുറച്ചു മുന്നേ വന്ന പെൺകുട്ടിയിൽ തീർത്ഥയുടെ മനസ്സ് കുടുങ്ങി കിടന്നു.. ഒരു കുഞ്ഞ് സുന്ദരി.. തല താഴ്ത്തി നിന്നിരുന്നവൾ.. തന്നെ ഒന്ന് നോക്കിയത് പോലും ഇല്ല..! പെട്ടനാണ് താഴെ നിന്നും വസുന്ദര വിളിച്ച പേരുകളിൽ ഒന്ന് അവൾ ഓർത്തെടുത്തത്.. 'സൂര്യാ' ആ പേരു ഓർക്കേ തീർത്ഥയുടെ ഉള്ളിൽ എന്തോ ഒരു വേദന തോന്നി..! ദേവൻ ഇടയ്ക്കിടെ പറയാറുള്ള പേര് ഇവളുടേതായിരുന്നോ.. അങ്ങനെ എങ്കിൽ സൂര്യാ അവൾ.. ദേവന്റെ..!! തീർത്ഥയുടെ മിഴികൾ നിറഞ്ഞു.. തീർത്ഥയുടെ ഉള്ളിൽ 'സൂര്യ' എന്നാ പേരിന് ഓരോ വട്ടവും മനസ്സിൽ തെളിഞ്ഞത് നക്ഷത്രയുടെ മുഖമായിരുന്നു..!!....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story