പ്രണയമായി..!!💖🍂: ഭാഗം 34

pranayamay sana

രചന: സന

എന്തോ ആലോചിച് കിടന്ന തീർത്ഥ ഞെട്ടി പോയിരുന്നു അവന്റെ വിളിയിൽ.. ദേവൻ.. അവളുടെ ഉള്ളം ശക്തിയിൽ മിടിച്ചു.. അവൻ വിളിച്ച നാമം അവളിൽ ഒരു തിരയിളക്കം സൃഷ്ടിക്കുന്നത് അവൾ അറിഞ്ഞു.. ഓടി ഇറങ്ങി ചെല്ലണം എന്നുണ്ട്.. പക്ഷെ കഴിയുന്നില്ല.. ഞരമ്പുകൾ വലിഞ്ഞു മുറുകി ദേഷ്യത്തോടെ നിൽക്കുന്ന ദേവനെ നോക്കി സൂര്യൻ പടികളിറങ്ങി..ഓരോ ചുവടും അവനൊരു സന്തോഷത്താലേ എടുത്തു വച്ചു.. ശിവദാസിന്റെ ചുണ്ടിലും പുഞ്ചിരി നിറഞ്ഞിരുന്നു.. ഒപ്പം ചെറിയൊരു പേടിയും.. ""വരണം..വരണം.. Mr ദേവാദത്തൻ...!!"" സൂര്യൻ ഒരു ചിരിയോടെ ദേവനെ നോക്കി.. ദേവനെ പുണരാൻ ആഞ്ഞാ വസുന്ദരയെ നോക്കാതെ ദേവൻ സൂര്യന് നേരെ പാഞ്ഞിരുന്നു..!! കഴുത്തിനു പിടിക്കാൻ ആഞ്ഞാ ദേവന്റെ കയ്യ് തട്ടി മാറ്റി സൂര്യൻ ഒഴിഞ്ഞു മാറി.. ദേവന്റെ കയ്യിന്റെ ഇടയിലൂടെ ഓടി അവൻ ഇപ്പുറത്തു വന്നു നിന്നു.. ശിവദാസിന്റെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു.. വസുന്ദരയുടെയും ആരോഹിയുടെയും കണ്ണുകൾ വിടർന്നു.. തങ്ങളുടെ കഴിഞ്ഞ കാലം മുന്നിൽ തെളിയുന്നത് പോലെ..!! ""സൂര്യാ.. നിക്കാനാ പറഞ്ഞേ.."" ""തന്തക്ക് പിറന്നവൻ ആണെങ്കിൽ പിടിക്കെടാ തെണ്ടി.."" ദേവൻ അവനെ പിടിക്കാൻ പിന്നാലെ ഓടി.. സൂര്യനും വിട്ട് കൊടുത്തില്ല.. വിളിച്ചു കൂവി അവൻ മുകളിലേക്ക് ഓടി.. എല്ലാവരും മുഖത്തോട് മുഖം നോക്കി നിന്നു.. ""പണ്ടും ഇ..തുപോലെയാ..കുഞ്ഞേട്ടൻ വല്യേട്ടനെ എന്തേലും പറഞ്ഞു ചൂടാക്കും..

വല്യേട്ടൻ കലി ഇളകി അടിക്കാൻ പോയ ഇതുപോലെ എന്തേലും പറഞ്ഞു ഓടും..പിന്നാലെ വല്യേട്ടനും.. കുഞ്ഞേട്ടന് അറിയാം കുറച്ചു ഓടുമ്പോഴേക്കും ദേഷ്യം മാറുമെന്ന്..!!"" ആരോഹി വല്ലാത്തൊരു ഭാവത്തോടെ നക്ഷത്രയോട് പറഞ്ഞു.. ചുണ്ടിൽ പതിവിലും ഭംഗിയായി പുഞ്ചിരിയും ഉണ്ടായിരുന്നു.. വസുന്ദരയെ നെഞ്ചോട് ചേർത്ത് ശിവദാസ് കണ്ണ് ചിമ്മി കാണിച്ചു.. അതവരിൽ ആശ്വാസം നിറച്ചിരുന്നു..!! 💖___💖 ""സൂര്യാ.. ഓടരുത്.."" അവന് പിറകെ ഓടുമ്പോ ദേവന്റെ ചുണ്ടിൽ ചിരി ഉണ്ടായിരുന്നു.. അവന്നോടുള്ള ദേഷ്യം ദേവൻ പാടെ മറന്നിരുന്നു.. 'കാരണം കണ്ടെത്തിയിട്ടും സൂര്യനെ വെറുക്കാൻ അവനെക്കൊണ്ടാവില്ല എന്നാ സത്യം ദേവന്റെ ഉള്ളറയിൽ നിറഞ്ഞു..!💖' സൂര്യൻ ഓടി പോയി കേറിയത് ദേവന്റെ മുറിയിലായിരുന്നു.. താഴേക്ക് ഇറങ്ങാനായി പതിയെ ബെഡിൽ നിന്ന് എഴുനേറ്റ് നിന്ന തീർത്ഥയുടെ മുന്നിലായി സൂര്യൻ ഓടി പോയി നിന്നു.. നന്നേ കിതക്കുന്നുണ്ടായിരുന്നു അവൻ.. തീർത്ഥ പെട്ടന്നുള്ള അവന്റെ വരവിൽ ഒന്ന് ഞെട്ടി.. പിറകെ ഓടി വന്ന ദേവൻ സൂര്യന്റെ പുറം പൊളിയുമാറ് ഒരാടിയായിരുന്നു.. ""ആആഹ്ഹ് അമ്മേ..."" സൂര്യൻ ഞെരിപിരി കൊണ്ട് ഒന്ന് പുളഞ്ഞു.. തീർത്ഥയുടെ കണ്ണ് മിഴിഞ്ഞു.. തല കറങ്ങുന്ന പോലെ തോന്നി അവൾക്.. ഡബിൾ റോളിൽ നിൽക്കുന്ന ഇരുവരെയും കണ്ട് അവളുടെ കണ്ണ് തള്ളി പോയി.. കണ്ണ് ഒന്ന് ചിമ്മി അവൾ മുന്നിലേക്ക് വീണ്ടും നോക്കി.. തന്നെ നോക്കി നിക്കുന്ന സൂര്യനെയും ദേവനെയും മാറി മാറി നോക്കി അവൾ കയ്യിൽ അമർത്തി പിച്ചി..

""ഔച്..."" വീണ്ടും മുന്നിലേക്ക് നോക്കി.. സൂര്യൻ ചിരിച്ചു കൊണ്ട് നിൽപ്പുണ്ട്.. എന്നാൽ ദേവന്റെ ഭാവം എന്നതെന്ന് അവൾക്ക് മനസ്സിലായില്ല.. ദേവൻ കണ്ണ് അല്പം പോലും മാറ്റാതെ അവളെ തന്നെ നോക്കി.. അവന്റെ നോട്ടം അവളുടെ മുഖത്തൂന് മാറി വയറിലായി പതിഞ്ഞു.. ചെറുതായി കെട്ടി വച്ചിട്ടുണ്ട്.. അവന്റെ മുഖം ചുമന്നു കേറുന്നത് അവൾ നോക്കി നിന്നു.. ""സൂക്ഷിച് നോക്കണ്ട ഏട്ടത്തി..കെട്ട്യോൻ തന്നെയാ..!!"" സൂര്യൻ പതിയെ പിന്നിലേക്ക് ഓരോ അടിയും വച്ചു ദേവനെ പിന്നിൽ നിന്ന് തള്ളി അവൾക് മുന്നിൽ നിർത്തി പറഞ്ഞതും ദേവൻ തിരിഞ്ഞ് ദേഷ്യത്തിൽ അവനെ നോക്കി.. അവന്റെ അടുത്തേക്ക് പോകാൻ നിക്കേ അവൻ ഡോർ പുറത്ത് നിന്നും അടച്ചു കഴിഞ്ഞിരുന്നു.. ""സൂര്യാ..."" അലർച്ച ആയിരുന്നു ദേവന്റെ.. കതകിൽ ഉറക്കെ അടിച്ചു.. ""അടിച്ചു പൊട്ടിക്കണ്ട ദേവാ.. ഞാൻ തുറക്കില്ല.. രണ്ടും കൂടി കുറച്ചു നേരം അകത്തു കിടക്കട്ടാ.. പിന്നെ കെട്ട്യോളോട് പറയാൻ ഉള്ളത് എന്താച്ചാ പറഞ്ഞു കഴിഞ്ഞിട്ട് വിളിച്ച മതി.. ഞാൻ പുറത്തുണ്ടാവും.."" ""പുറത്തിറങ്ങിയ നിന്റെ അവസാനം ആണെടാ"" ""ഇറ്റസ് ഒക്കെടാ ചക്കരെ.."" സൂര്യൻ പുറത്ത് നിന്നും വിളിച്ചു കൂവി താഴേക്ക് ഓടി.. ദേവൻ ദേഷ്യത്തിൽ വാതിലിൽ ചവിട്ടി.. ചൊടികളിൽ എവിടെയോ ഒരു പുഞ്ചിരി മറഞ്ഞിരുന്നുവോ..?! കുറച്ചു കഴിഞ്ഞു ദേവൻ തിരിഞ്ഞു നോക്കിയതും തീർത്ഥ അതെ നിൽപ്പ് തന്നെ തുടർന്നു..കാര്യങ്ങൾ ഗ്രഹിച്ചെടുക്കാൻ അവൾക് ഒരുപാട് നേരം വേണ്ടി വന്നില്ല..

ദേവൻ അവളുടെ അടുത്തേക്ക് നടന്നടുത്തു.. അത്രയും നേരം ഉണ്ടായിരുന്ന ഭാവം അവനിൽ മാറി.. അതറിഞ്ഞെന്ന പോൽ തീർത്ഥ മുഖം തിരിച്ചു.. അവളുടെ മുന്നിൽ വന്ന് നിന്നിട്ടും തല ഉയർത്താതെ അതെ നിൽപ്പ് നിന്നു.. ""ഇമാ..."" പതിഞ്ഞതായിരുന്നു അവന്റെ സ്വരം.. തീർത്ഥ കണ്ണുകൾ മുറുക്കി അടച്ചു.. കണ്ണുനീർ ഉരുണ്ടു കൂടി കാഴ്ചയെ മറക്കും എന്നവൾ ഭയന്നു..അവൻ പറഞ്ഞ ഓരോ വാക്കും കാതിൽ അലയടിക്കുന്ന പോലെ.. വെറുപ്പ് തോന്നി പോയ നിമിഷം..!! ""ഡീീീ..."" തൊട്ടടുത്ത് നിന്ന് അവൻ അലറിയതും തീർത്ഥ ഞെട്ടി കണ്ണ് തുറന്നു അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി.. കത്തുന്ന കണ്ണോടെ അവന് നേരെ വിരൽ ചൂണ്ടി വിലക്കി അവൾ.. ദേവൻ പകച്ചു പോയി അവളുടെ ഭാവത്തിന് മുന്നിൽ.. അവനോട് പറയണം എന്നുണ്ട് അവൾക്.. പക്ഷെ തൊണ്ടയിൽ എന്തോ തടഞ്ഞു വച്ചിരിക്കുന്ന പോലെ.. പറയാൻ വന്നത് പാടെ വിഴുങ്ങി വേദന പോലും കണക്കിലെടുക്കാതെ അവൾ വാഷ്റൂമിൽ ഓടി കേറി.. ഡോറിൽ ചാരി നിന്നവൾ തേങ്ങി.. കഴിയില്ല തനിക് അവനെ വെറുക്കാൻ... അവളുടെ ഉള്ളിലിരുന്ന് ആരോ അലറി വിളിക്കുന്നുണ്ടായിരുന്നു.. 💖___💖 വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ദേവൻ ചുമരിൽ ഹാങ്ങ്‌ ചെയ്തിരിക്കുന്ന സൂര്യന്റെ ഫോട്ടോയിൽ നിന്ന് കാണെടുത്തു..

അവന്റെ മുറിയിൽ മുഴുവൻ തന്റെ ഫോട്ടോ ആണ്.. ദേവൻ ഒന്ന് നിശ്വസിച്ചു.. സാരി തലപ്പ് കൊണ്ട് വായപൊത്തി കരയുന്ന വസുന്ദരയെയും കണ്ണും നിറച്ചു നിൽക്കുന്ന ആരോഹിയെയും കണ്ടതും ദേവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.. വസുന്ദര അവന്റെ ചിരി കാണെ ഓടി വന്നവനെ പൊതിരെ തല്ലി.. ""ആ.. യ്യോ.. അമ്മ ഒന്ന് പതുക്കെ.. വേദനിക്കുവാ.."" ""വേദനിക്കട്ടെ.. അതിന് വേണ്ടിയാ തല്ലുന്നേ.. ഇനിയും വേദനിക്കണം നിനക്ക്.."" ""എന്റെ വാസൂ കുട്ടി ദേഷ്യപെടുമ്പോ എന്താ ഭംഗി.."" അവരുടെ കവിളിൽ പിച്ചി അവൻ പറഞ്ഞതും അവരോരു തേങ്ങലോടെ അവനെ കെട്ടിപിടിച്ചു.. ഒരുപാട് പരിഭവം അവർക്ക് പറയാൻ ഉണ്ടായിരുന്നു..അവൻ കളിയാക്കുമ്പോ ഒക്കെയും പെറ്റവയറിന്റെ വേദന നിനക്ക് അറിയില്ലെടാ തെമ്മാടി എന്ന് പറഞ്ഞവന്റെ കവിളിൽ അടിച്ചിരുന്നു അവർ.. വാതിൽക്കൽ തന്നെ തല കുനിച്ചു നിൽക്കുന്ന ആരോഹിയെ ദേവൻ നോക്കി.. വസുന്ദരയുടെ കവിളിൽ അമർത്തി ഉമ്മ വച്ചവൻ ആരോഹിക്ക് നേരെ കയ്യ് വിടർത്തി.. പൊട്ടികരച്ചിലോടെ അവൾ അവന്റെ നെഞ്ചിലായി പതുങ്ങി.

. ""ന്റെ ആരൂട്ടി കരയുവാ.. മോശം മോശം.. ഏട്ടന്റെ പുലികുട്ടി അല്ലെ നീയ്.."" ""വല്യേ.. വല്യേട്ടനിപ്പോ.. ഞാൻ.. ഞങ്ങളെ ഒന്നും വേണ്ടാലോ.."" ""ന്റെ ആരൂട്ടിയെ കാണാൻ അല്ലെ ഏട്ടൻ ഇപ്പോ വന്നേ.."" ദേവൻ കുസൃതിയാലേ പറഞ്ഞതും ആരോഹിയുടെ ചുണ്ട് കൂർത്തു.. ""ഏട്ടത്തി ഇവിടുള്ളോണ്ട് അല്ലെ വന്നേ.. നിക്ക് അറിയാം.."" ചുണ്ട് പിളർത്തി അവൾ പറയുമ്പോ ദേവന്റെ കണ്ണുകൾ അടഞ്ഞു കിടക്കുന്ന വാഷിംറൂമിന്റെ ഡോറിലേക്ക് നീണ്ടു.. അഹങ്കാരി..!! അവന്റെ ചുണ്ടുകൾ പിറുപിറുത്തു.. ആരോഹിയുടെ പരിഭവം ഇന്നൊന്നും തീരില്ല എന്നത് കൊണ്ട് തന്നെ ദേവൻ അവളെ പൊതിഞ്ഞു പിടിച്ചു.. വാതിൽക്കൽ നിന്ന് ഇതെല്ലാം കാണെ സൂര്യന്റെയും ശിവദാസിന്റെയും മനസ്സ് കുളിർത്തു.. വല്ലാത്തൊരു സമാധാനത്തോടെ അവർ മുഖത്തോട് മുഖം നോക്കി..!!...തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story