പ്രണയമായി..!!💖🍂: ഭാഗം 35

pranayamay sana

രചന: സന

""ഏട്ടത്തി ഇവിടുള്ളോണ്ട് അല്ലെ വന്നേ.. നിക്ക് അറിയാം.."" ചുണ്ട് പിളർത്തി അവൾ പറയുമ്പോ ദേവന്റെ കണ്ണുകൾ അടഞ്ഞു കിടക്കുന്ന വാഷിംറൂമിന്റെ ഡോറിലേക്ക് നീണ്ടു.. അഹങ്കാരി..!! അവന്റെ ചുണ്ടുകൾ പിറുപിറുത്തു.. ആരോഹിയുടെ പരിഭവം ഇന്നൊന്നും തീരില്ല എന്നത് കൊണ്ട് തന്നെ ദേവൻ അവളെ പൊതിഞ്ഞു പിടിച്ചു.. വാതിൽക്കൽ നിന്ന് ഇതെല്ലാം കാണെ സൂര്യന്റെയും ശിവദാസിന്റെയും മനസ്സ് കുളിർത്തു.. വല്ലാത്തൊരു സമാധാനത്തോടെ അവർ മുഖത്തോട് മുഖം നോക്കി..!! നോട്ടം വാതിൽക്കൽ എത്തി നിന്നു.. തങ്ങളെ നോക്കി ചെറു ചിരിയോടെ നിൽക്കുന്ന സൂര്യനെയും ശിവദാസിനെയും കാണെ ദേവന്റെ മുഖം മാറി.. ദേഷ്യം കൊണ്ടവൻ വിറച്ചു.. ഒരു കയ്യ് ആരോഹിയെ ചുറ്റി പിടിച്ചും മാറുകയ്യ് മുഷ്ടി ചുരുട്ടിയും അവൻ ദേഷ്യം കടിച്ചമർത്തി.. അവന്റെ കയ്യിലേക്ക് നോക്കിയ സൂര്യൻ ഒരു കള്ള ചിരിയാലേ അവനെ നോക്കി സൈറ്റ് അടിച്ചു ഉമ്മ വയ്ക്കുന്ന പോൽ ചുണ്ട് കൂർപ്പിച്ചു താഴേക്ക് ഓടി.. ദേവൻ പല്ല് കടിച് സൂര്യനെ പോയ വഴിയേ നോക്കി.. പണ്ടും അതെ ദേഷ്യം വന്ന് നിൽക്കുന്ന സമയം സൂര്യൻ കാണിക്കാത്തതായി ഒരു കൊപ്രയങ്ങളും ഇല്ല.. തന്നെ ദേഷ്യം പിടിപ്പിക്കനും അത് കഴിഞ്ഞ് തന്നിൽ നിന്ന് ദേഷ്യം മാറ്റാനും അവനോളം കഴിവ് മറ്റാർക്കും ഇല്ല..!! സ്വതവെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയെ ദേവൻ അറിഞ്ഞു കൊണ്ട് തന്നെ പുച്ഛചിരിയായി മാറ്റിയിരുന്നു.. 💖___💖

""ദേവാ.. നീ.. നീ എവിടെയാ..എന്താ വിളിച്ചിട്ട് എടുക്കാതെ.. മോനെ നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ.."" ശങ്കർ വേവലാതിയോടെ ചോദിച്ചതും ദേവൻ ഒന്ന് ചിരിച്ചു.. ടെറസിൽ നിന്ന് താഴെ ലോണിൽ ആരോടോ സന്തോഷത്തിൽ സംസാരിക്കുന്ന സൂര്യനിൽ കണ്ണ് എത്തി നിന്നു.. ഏറെ നാളുകൾക്ക് ശേഷം കാണുന്നത് പോൽ ദേവന്റെ കണ്ണ് സൂര്യനിൽ തങ്ങി.. ""ദേവാ.."" ""ആ അങ്കിളെ.. എനിക്ക് കുഴപ്പം ഒന്നും ഇല്ല.."" ചെറു ചിരിയോടെ തന്നെയവൻ മറുപടി പറഞ്ഞു..ഇനി അവനോട് പറയേണ്ടത് ശങ്കർ മനസ്സിൽ കണക്കുകൂട്ടി.. ""ദേവാ ഒരു കാര്യം.."" ഗൗരവം നിറഞ്ഞ അയാള്ഡ് സ്വരം ദേവൻ കാതോർത്തു.. പിന്നീട് അയാൾ പറയുന്നത് കേൾക്കെ ദേവന്റെ കണ്ണുകൾ സംശയത്താൽ ചുരുങ്ങി..ആദ്യമായി ശങ്കറിന്റെ വാക്കുകൾ ദേവനിൽ അസ്വസ്ഥത സൃഷ്ടിച്ചു.. ""അങ്കിൾ ഇതെങ്ങനെ അറിഞ്ഞു.."" ""ആ.. അ.. അത്.. അതെന്റെ ഒരു ഫ്രണ്ട് സിറ്റിയിലെ തന്നെ ലീഡിങ് അഡ്വാക്കറ്റ് ആണ്.. ശിവദാസ് ദത്തൻ..നിന്റെ അച്ഛൻ അയാളുടെ കയ്യിലാ ആദ്യം കേസുമായി വന്നത്.."" പുച്ഛം നിറഞ്ഞിരുന്നു ശങ്കറിന്റെ ശബ്ദത്തിൽ.. ദേവന്റെ ഉള്ളം സംശയങ്ങളാൽ നിറഞ്ഞു.. ""നീ മനസ്സ് കൊണ്ട് ശിവദാസിൽ നിന്ന് ഏറെ അകലെ ആണെന്ന് അങ്കിളിന് അറിയാം എങ്കിലും നിന്റെ അവകാശം ആണ്..

എല്ലാ സ്വത്തുക്കളും നിന്റെ അനുജന്റെ പേരിൽ മാത്രം എഴുതിവാക്കാനുള്ള അയാളുടെ ബുദ്ധി സമ്മതിക്കണം.. പക്ഷെ നീ വിട്ട് കൊടുക്കരുത്..നിനക്കുള്ള പാതി സ്വത്ത്‌ നീ തന്നെ നേടിയെടുക്കണം.. ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ മോന്.."" ""ഞാൻ വിളിക്കാം.."" അത്രയും പറഞ്ഞവൻ ഫോൺ കട്ട്‌ ചെയ്തു.. ശങ്കർ ചുണ്ടിൽ നിറഞ്ഞ പുച്ഛത്തോടെ ചെയറിലേക്ക് ചാരി.. തീർത്ഥയെ ദേവന്റെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി ഒഴിപ്പിക്കണം.. അതായിരുന്നു ശങ്കറിന്റെ ഉള്ളിൽ കടന്നു കൂടിയ മറ്റൊരു ദുരാഗ്രഹം.. ദേവൻ അവളിൽ കൂടുതൽ അടുക്കുന്നെന്ന് തോന്നിയ നിമിഷം സൂര്യനെ പോയി കണ്ടു.. തീർത്ഥയെ കുറിച് അവന്റെ മനസ്സിൽ കരട് നിറച്ചു.. സൂര്യൻ അവളെ കണ്ടെന്നും ഒന്നും മിണ്ടാത്തെ തിരികെ പോയെന്നും ദേവൻ വല്ലാത്തൊരു ആകാംഷയോടെ പറയുമ്പോ തന്റെ ആദ്യപ്പടി വിജയിച്ച സന്തോഷത്തിൽ ആയിരുന്നു അയാൾ.. തീർത്ഥയെ എങ്ങനെയെങ്കിലും വീടിന് പുറത്തെത്തിക്കണം എന്നത് അയാളുടെ അടുത്ത ആവശ്യം ആയി.. അതിനായി തിരഞ്ഞെടുത്ത മറ്റൊരു വഴിയാണ് ബർത്ഡേ..വീടിന്റെ ഉമ്മറത്തു കൊണ്ട് ഗിഫ്റ്റ് ബോക്സ്‌ വച്ചതിനു പിന്നിലും ശങ്കറിന്റെ കയ്കൾ തന്നെയായിരുന്നു..ദേവൻ ഏറ്റവും കൂടുതൽ വെറുക്കപെടുന്ന ദിവസം അവളഘോഷമാക്കിയപ്പോ അവൻ തന്നെ അവളെ പടിയിറക്കി..

മനസ്സ് തകർന്നവളെ അവനിൽ നിന്ന് അകറ്റാൻ പ്രയാസമുണ്ടാവില്ല എന്ന് അയാൾക്കും അറിയുന്നതായിരുന്നു.. യാദൃചികമായി സൂര്യൻ അവിടെ എത്തുന്നത് തീർത്ഥയെ രക്ഷിക്കുന്നതും കാണെ ആദ്യം ഒന്ന് ശങ്കർ ഭയപ്പെട്ടെങ്കിലും പിന്നെ അതോരു പുച്ഛത്തിലേക്ക് വഴി മാറി..സൂര്യനെയും തീർത്ഥയെയും ഒരുമിചുള്ള ഫോട്ടോ മറ്റൊരാൾ വഴി ദേവനിൽ എത്തിക്കുമ്പോ ശങ്കർ ഉറപ്പിച്ചിരുന്നു ഇനി ഉണ്ടാവാൻ സാധ്യത ഉള്ള കലഹം.. ഇന്നിതാ വീണ്ടും ദേവന്റെ മനസ്സിൽ ശിവദാസിനും സൂര്യനും വേണ്ടിയുള്ള മറ്റൊരു കറുപ്പ് അയാൾ സൃഷ്ട്ടിച്ചു... പക്ഷെ അയാൾ അറിഞ്ഞിരുന്നില്ല.. അയാളുടെ പതനത്തിന് വേണ്ടിയുള്ള ആദ്യപ്പടി അയാൾ തന്നെ മെനഞ്ഞെടുത്തെന്ന്.. അയാളുടെ പരാജയത്തിന്റെ ശവമഞ്ചത്തിലേ ആദ്യത്തെ ആണി അയാൾ തന്നെ അടിച്ചു കഴിഞ്ഞെന്ന്..!! 💖___💖 ""ന്റെ ഏട്ടത്തി ഇത്രക്കും പൊട്ടി ആയിരുന്നോ..?!"" പൊട്ടിച്ചിരിക്കുന്ന ആരോഹിയെ തീർത്ഥ ചെറു ചമ്മലോടെ നോക്കി ഇരുന്നു.. എല്ലാവരുടെയും കണ്ണിലെ സന്തോഷം കാട്ടി തരുന്നുണ്ട് ഇവിടുള്ളവർക്ക് ദേവൻ എത്ര പ്രധാനപെട്ടവൻ ആണെന്ന്.. ""ഏട്ടത്തിക്ക് അറിയോ.. ഇവിടുന്ന് വല്യേട്ടൻ പടിയിറങ്ങുന്നതിന് തൊട്ട് മുമ്പ് വരെ എന്ത് കാര്യത്തിനും കുഞ്ഞേട്ടൻ വേണമായിരുന്നു..

ദേവന് സൂര്യനും സൂര്യന് ദേവനും ഇല്ലാതെ ഒരു നിമിഷം പോലും ചിന്തിക്കാൻ കഴിയില്ലായിരുന്നു.. സാധാരണ കണ്ട് വരുന്ന സഹോദരങ്ങൾ തമ്മിലുള്ള യാതൊരു വഴക്കും ഞങ്ങൾക്കിടയിൽ ഇല്ല.. പ്രതേകിച്ചു അവർക്കിടയിൽ.. എല്ലാർക്കും അതിശയം ആണ്.. അത്രക്ക് സ്നേഹവാ രണ്ടുപേർക്കുമിടയിൽ.. പക്ഷെ.."" അത്രയും പറഞ്ഞു ആരോഹി ഒന്ന് നിശ്വസിച്ചു..മുന്നേ അറിയുന്നതാണെങ്കിലും നക്ഷത്ര വീണ്ടും അവളെ ശ്രെധിച്ചു.. കാരണം അവൾക്കും ഒരു അത്ഭുദ്ധമായിരുന്നു അവർ തമ്മിലുള്ള ബന്ധം.. തീർത്ഥ കൗതുകത്തോടെ ഓരോന്നും കേട്ടിരുന്നു.. സൂര്യനെ കുറിച് താൻ ചിന്തിച് വച്ചതോർത്തു അവൾ സ്വയം തലക്കടിച്ചു.. ""പിന്നെ എന്താ ഇവർ..ഇപ്പോ.. ഇങ്ങനെ.."" മടിച് മടിച് തീർത്ഥ ചോദിച്ചു.. ആരോഹി ഒരു ചിരിയാലേ പറഞ്ഞു തുടങ്ങി..!! 💖__💖 ""ഞാൻ വരുന്നില്ല.."" ""ഇമാ... വരുന്നുണ്ടോ എന്ന് ചോദിച്ചതല്ല.. വരണം എന്ന് പറഞ്ഞതാ.. എഴുനേൽക്കെടി.."" ദേവന്റെ ശബ്ദം ഉയർന്നതും തീർത്ഥ അവന്റെ കയ്യ് തട്ടി എറിഞ്ഞു.. വാതിൽക്കൽ നിന്ന് ഒളിഞ്ഞു നോക്കുന്ന സൂര്യനും ആരോഹിയും വായ പൊത്തി.. നക്ഷത്ര പേടിയോടെ ആരോഹിയുടെ കയ്യിൽ അമർത്തി പിടിച്ചു.. ദേവനും തീർത്ഥയും പരസ്പരം വിട്ട് കൊടുക്കാതെ ദേഷ്യത്തോടെ നിൽക്കുന്നുണ്ട്..

""എന്നോട് അധികാരം കാണിക്കാൻ താൻ ആരാ..? ഹേ.. എന്നോട് കൽപ്പിക്കാൻ താൻ ആരാണെന്ന്..?!"" അവന്റെ നെഞ്ചിൽ അമർത്തി തള്ളി തീർത്ഥയും അലറി.. കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണുനീർ വാശിയിൽ അവൾ തുടച്ചു നീക്കി.. ""ഇമാ.."" ""എന്നെ പോലൊരു തേവിടിശിയെ ദേവൻ എന്തിന് കൂടെ കൂട്ടണം.. അത്രക്കും അഥമ്പതിച്ചു പോയോ ദേവൻ.. ഹേ..ആരുടേയും *പ്പിനെ ചുമക്കെണ്ട ഗതികേട് ദേവാദത്തന് ഇല്ല.. സൊ ജസ്റ്റ്‌ ലീവ് മി അലോൺ.. ജസ്റ്റ്‌ ലീവ്..!!"" കരഞ്ഞു പോയിരുന്നു അവൾ... വിങ്ങൽ കടിച്ചമർത്തി തീർത്ഥ അവനിൽ നിന്ന് മുഖം വെട്ടിച്ചു.. വലിഞ്ഞു മുറുകിയ മുഖത്തോടെ ദേവൻ അവളുടെ അടുത്തേക്ക് പാഞ്ഞടുത്തു കവിളിൽ കുത്തി പിടിച്ചു.. അവന്റെ കണ്ണിലേക്കു അവളും നോക്കി.. അത്രയും ദൃഡതയോടെ.. അവളിൽ നിന്ന് പിടി അയച്ചു ദേവൻ മുഖം വെട്ടിച്ചു കാറ്റ് പോലെ പുറത്തേക്ക് പാഞ്ഞു.. മറഞ്ഞു നിന്ന സൂര്യനും ബാക്കി രണ്ടും വേഗം അപ്പുറത്തേക്ക് മറഞ്ഞു.. ദേവൻ പോയെന്ന് കണ്ടതും സൂര്യന് ഓടി വന്ന് തീർഥക്ക് ഷേക്ക്‌ഹാൻഡ് കൊടുത്തു..

""കലാക്കി ഏട്ടത്തി.. ഹോ ഇത്രയും കലിപ്പോ.. ദേവൻ പറ്റിയ മുതൽ തന്നെ സമ്മതിച്ചു..!!"" സൂര്യന്റെ സന്തോഷം കാണെ ദേഷ്യത്തിലായിരുന്ന തീർഥക്ക് പെട്ടന്ന് ചിരി വന്നു.. സൂര്യൻ പോയി കഴിഞ്ഞതും ആരോഹിയും നക്ഷത്ര തീർത്ഥയുടെ ഇരുവശത്തും ആയി നിന്നു.. തീർത്ഥ നക്ഷത്രയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. അവൾ തിരിച്ചും..!! 💖___💖 ""ദേവാ.."" പിന്നിൽ നിന്നുള്ള ശിവദാസിന്റെ വിളിയിൽ ദേഷ്യം കൊണ്ട് വിറച്ചു നിന്ന ദേവൻ കണ്ണുകൾ മുറുക്കി അടച്ചു.. സൂര്യനെ പോലെ താൻ വെറുക്കുന്ന മറ്റൊരാൾ.. ദേവൻ അയാളെ മറികടന്നു പോകാൻ നിക്കേ അയാൾ അവന്റെ കയ്യിൽ പിടിച്ചു.. ""ഞാൻ.. ഞാൻ പറഞ്ഞിട്ട അന്ന് സൂര്യൻ തെളിവ് മാറ്റിയത്.. എന്തിന് വേണ്ടിയാണെന്ന് അറിയണ്ടേ നിനക്ക്..?!"" ശിവദാസ് ദൂരേക്ക് നോക്കി നിന്ന് ചോദിച്ചതും ദേവൻ അയൽക്കാടുത്തായി വന്ന് നിന്നു.. അയാളെ കേൾക്കാൻ എന്നാ പോൽ..!! ...തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story