പ്രണയമായി..!!💖🍂: ഭാഗം 36

pranayamay sana

രചന: സന

""ഞാൻ.. ഞാൻ പറഞ്ഞിട്ട അന്ന് സൂര്യൻ തെളിവ് മാറ്റിയത്.. എന്തിന് വേണ്ടിയാണെന്ന് അറിയണ്ടേ നിനക്ക്..?!"" ശിവദാസ് ദൂരേക്ക് നോക്കി നിന്ന് ചോദിച്ചതും ദേവൻ അയൽക്കാടുത്തായി വന്ന് നിന്നു.. അയാളെ കേൾക്കാൻ എന്നാ പോൽ..!! ""അന്നയുടെ കേസ് നീ റീഓപ്പൺ ചെയ്തപ്പോ നിനക്ക് വന്നത് പോലെ തന്നെ വർഗീസിന്റെ ഭീഷണി എനിക്കും സൂര്യന് നേരെയും വന്നിരുന്നു.. നിന്നേ പോലെ തന്നെ ഞങ്ങളുടെ രോമത്തിൽ പോലും ഏഷിയിരുന്നില്ല ആദ്യമൊന്നും... പക്ഷെ ഒരു ദിവസം വർഗീസ് എന്നെ കാണാൻ വന്നു.. കൃത്യമായി പറഞ്ഞാൽ ക്രിസ്റ്റിയെ റിമാൻഡ് ചെയ്തു രണ്ടാം നാൾ.. തുടക്കത്തിൽ കേസിൽ നിന്ന് പിന്മാറാൻ നിന്നോട് പറയണം എന്ന അപേക്ഷ ആയിരുന്നു .. പതിയെ അപേക്ഷയുടെ സ്വരം ഭീഷണിയിലേക്ക് മാറി..!!"" ""ഹാ നിക്ക് ശിവദാസ് സാറേ.. ഒരാൾ സംസാരിച് കൊണ്ടിരിക്കുമ്പോൾ എണീറ്റ് പോകുന്നത് മാന്യന്മാർക്ക് ചേർന്ന പണിയല്ല.."" എണീറ്റ് പോകാൻ നിന്ന ശിവദാസിന്റെ മുന്നിൽ വന്ന് നിന്ന് വർഗീസ് ചുണ്ട് കൊട്ടി.. ""സ്വന്തം മകനെ നേരെചൊവ്വേ വളർത്താൻ അറിയാത്ത നീ ആണോ എന്നെ മാന്യത എന്താണെന്ന് പഠിപ്പിക്കുന്നത്.. കൊള്ളാം.. 😏"" ""പുച്ഛത്തോടെയുള്ള എന്റെ സംസാരം വർഗീസിനെ ചൊടിപ്പിച്ചു..

പോകാൻ നിന്ന എന്നെ തടഞ്ഞു നിർത്തി വർഗീസ് അവന്റെ ഫോണിൽ ഒരു വീഡിയോ പ്ലേ ചെയ്തു.. എല്ലാം തകർക്കാൻ കെൽപ്പുണ്ടായിരുന്നു അതിന്..!!"" ശിവദാസ് ഒരു നെടുവീർപ്പോടെ പറഞ്ഞതും ദേവൻ അയാള്ഡ് മുഖത്തു സംശയത്താലേ നോക്കി.. ഇരുവരുടെയും സംസാരം ശ്രെവിച് കൊണ്ട് സൂര്യനും ഉണ്ടായിരുന്നു.. അവനും അറിയില്ലായിരുന്നു ശിവദാസ് എന്തിന് വേണ്ടി അന്ന് അത് ചെയ്‌തെന്ന്.. ""ക്രിസ്റ്റിയുടെ മറ്റൊരു മൊഴി ആയിരുന്നു.. നീയും അന്നയും ആയി വർഷങ്ങൾ ആയുള്ള പ്രണയം ആണെന്നും.. ശരീരം കൊണ്ട് പോലും നിന്റെ സ്വന്തമായവളെ നീ അവസാന സമയം ഉപേക്ഷിച്ചതാണെന്ന്..അതിൽ അന്ന പാടെ തകർന്നിരുന്നു..അവളെ ആദ്യമേ ഇഷ്ടമായിരുന്നു ക്രിസ്റ്റി അവളുടെ മാനം രക്ഷിക്കാൻ വേണ്ടി വിവാഹം കഴിച്ചതാണത്രേ.. കുറച്ചു നാളുകൾക്ക് ശേഷം നീയുമായുള്ള ബന്ധം അന്ന തുടർന്നു.. അതിനെ ചൊല്ലി പലതവണ അവർക്കിടയിൽ വഴക്ക് ഉണ്ടായെങ്കിലും ക്രിസ്റ്റിക്ക് അവളോടുള്ള സ്നേഹത്തിൽ അതെല്ലാം അവൻ മറക്കുകയായിരുന്നു.. അങ്ങനെയിരിക്കെ അന്ന പ്രെഗ്നന്റ് ആയി.. അതിന് ഉത്തരവാദി ദേവാദത്തൻ ആണെന്ന് അവൾ ക്രിസ്റ്റീയോട് വെളിപ്പെടുത്തി.. അത് സംസാരിക്കാൻ നിന്റെ അടുത്ത് വന്ന ക്രിസ്റ്റിയെ നീ ഒരുപാട് ഉപദ്രവിച്ചു..

ഇനി അന്നയുമായി തനിക് ബന്ധം ഒന്നും ഇല്ല എന്ന് തീർത്തു പറഞ്ഞത്രേ.. അത് താങ്ങാൻ കഴിയാതെയാണവൾ സൂയിസൈഡ് ചെയ്തത്.. ഇരുകുടുംബത്തിന്റെയും സമൂഹത്തിലെ വില നഷ്ടപെടാതിരിക്കാൻ അന്നയുടെ അച്ഛൻ തന്നെ പോസ്റ്റ്‌മോർട്ടത്തിൽ മാറ്റം വരുത്തി.. ഒരിക്കലും ഇതൊന്നും പുറത്ത് വരാതിരിക്കാൻ ആണ് നീ തന്നെ കേസ് റീഓപ്പൺ ചെയ്തതും അവനെ അതിൽ പ്രതി ചേർത്തതും..!! ഇത്രേം ആയിരുന്നു ആ വീഡിയോയിൽ.. ക്രിസ്റ്റി പറയുന്നത്.. ആ വീഡിയോ അയാൾ നീ അടുത്ത ദിവസം കോർട്ടിൽ പ്രേസേന്റ് ചെയ്യാൻ പോകുന്ന തെളിവിൽ ചേർത്തു..ആരുടെ സഹായം ആണ് ഇതിന് പിന്നിൽ എന്ന് അറിയില്ല.. പക്ഷെ അന്നവിടെ ആ തെളിവ് സമർപ്പിച്ചിരുന്നെങ്കിൽ എന്നെന്നേക്കുമായി നിന്നേയും നിന്റെ ജോലിയും നഷ്ടപ്പെടുമെന്ന് ഞാൻ ഭയന്നു.. അന്ന് തന്നെ നിന്നേ ഇത് അറിയിക്കാൻ വിളിച്ചത.. പക്ഷെ കാൾ കണക്ട് ആവുന്നുണ്ടായിരുന്നില്ല.. അതുകൊണ്ടാ സൂര്യനെ പറഞ്ഞയച് ആഹ് തെളിവ് അവിടുന്ന് മാറ്റി മറ്റൊരു ഫേക്ക് വീഡിയോ വച്ചത്.."" ശിവദാസ് പറഞ്ഞു നിർത്തുമ്പോൾ ദേവൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.. പലതും കണ്ണ്മുന്നിൽ മറയുന്ന പോലെ.. കണ്ണ്കോണിൽ നനവ് പടർന്നു.. മനസ്സൊന്നു ശാന്തമാക്കി അവൻ ശിവദാസിന് നേരെ തിരിഞ്ഞു..

അപ്പോഴും സൂര്യനെ നോക്കാൻ അവന്റെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല.. ""അപ്പോ എന്റെ ഫോൺ..?!"" ""ദേവാ.. സത്യായിട്ടും അതെങ്ങനെയാ ഇവിടെ വന്നതെന്ന് എനിക്ക് അറിയില്ല.. ഞാൻ അല്ല.. ഞാൻ ആയിരുന്നില്ല ദേവാ അത് അവിടുന്ന് മാറ്റിയത്.."" സൂര്യൻ പെട്ടന്ന് മുന്നിലേക്ക് വന്ന് പറഞ്ഞതും ദേവൻ അവനെ നോക്കാതെ തിരിഞ്ഞു നടന്നു.. സൂര്യന്റെ തല താഴ്ന്നു.. ശിവദാസ് സൂര്യന്റെ ചുമലിൽ കയ്യ് ചേർത്തതും അവൻ അയാളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ഒരു പാഴ്ശ്രെമം നടത്തി..വല്ലാതെ നോവുന്നുണ്ടായിരുന്നു അവന് ദേവന്റെ അകൽച്ച..!! 💖___💖 ദേവൻ ബാൽകണിയിലേ ബിൻബാഗിൽ ഇരുന്ന് പുറത്തേക്ക് നോക്കി.. വാനം ചുവപ്പ് പടർന്നിട്ടുണ്ട്.. മേഘങ്ങൾക്കിടയിൽ മറയാൻ കാത്തുനിൽക്കുന്ന ദേവൻ നോക്കി.. ശിവദാസ് പറഞ്ഞ കാര്യങ്ങൾ ദേവന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.. എല്ലായിടത്തും താൻ ചതിക്കപ്പെട്ടു.. അത്രകണ്ട് സ്നേഹിച്ചവരെ പോലും വിശ്വാസം ഇല്ലാതെ പോയ തന്നോട് ദേവൻ വല്ലാത്ത ദേഷ്യം തോന്നി.. വെറുപ്പ് തോന്നി.. ഒരു തരം പുച്ഛം തോന്നി.. ''അവരുടെ വാക്കുകൾ ഒരിക്കൽ പോലും കാതോർക്കാത്ത തരത്തിൽ അത്രക്കും നിന്റെ ബുദ്ധി കുരുടിച്ചു പോയിരുന്നോ ദേവാ..

അത്ര പോലും അവരിൽ വിശ്വാസം ഇല്ലായിരുന്നോ ദേവാ..'' അവനോട് തന്നെ ആവർത്തിച്ച ചോദ്യം അവന്റെ മനസ്സിനെ കൂടുതൽ മുറിപ്പെടുത്തി.. കണ്ണുകൾ നിറഞ്ഞു.. അത് മറക്കാൻ എന്നോണം തുടരെ തുടരെ കണ്ണ് ചിമ്മി അത് നിയന്ത്രിച്ചു.. 'പക്ഷെ.. ഫോൺ..' ദേവന്റെ ചിന്ത വീണ്ടും കലങ്ങി മറിഞ്ഞു.. 'താനും സൂര്യനും ദാമോദരേട്ടനും മാത്രം അറിയുന്നൊരു വിഷയമായിരുന്നു ഫോണിൽ ഉള്ള തെളിവിന്റെ കാര്യം.. അതാവിടെ നിന്നും മാറ്റിയത് സൂര്യൻ ആണെന്ന് പറഞ്ഞപ്പോ വിശ്വസിച്ചതും അത് കൊണ്ടാണ്.. അന്നേരത്തെ ദേഷ്യത്തിന് ക്രിസ്റ്റിയെ രക്ഷിക്കാൻ സൂര്യൻ ശ്രെമിച്ചു എന്ന് മാത്രമേ ചിന്തിക്കാൻ കഴിഞ്ഞിരുന്നുള്ളു.. പക്ഷെ ഇപ്പോ..' ഇപ്പോ സൂര്യൻ അല്ല എന്ന് ഉറപ്പുള്ളത് പോലെ..!! പിന്നെ ആരാ.. ചിന്തകൾക്ക് ഒടുവിൽ ദാമോദരൻ എന്നാ പേരിൽ തന്നെ അവന്റെ മനസ്സ് ഉറച് നിന്നു..!! 💖___💖 "ആരു.. നീ അവന്റെ അടുത്തേക്ക് ഒന്ന് പോ മോളെ.. ഓരോന്ന് ആലോചിച് അവന്റെ മനസ്സ് വിഷമിക്കും.." ആരുവിന്റെ തൊളിൽ തട്ടി സൂര്യൻ പറഞ്ഞതും തീർഥയുടെ മടിയിൽ കിടന്നിരുന്ന ആരോഹി തല പൊക്കി കണ്ണ് കൂർപ്പിച്ചു അവനെ നോക്കി.. "പറയുന്ന ആൾക്ക് പോയാൽ എന്താ.. ദേവൻ ആരോഹിയുടെ ചേട്ടൻ ആവുന്നതിന് മുന്നേ സൂര്യന്റെ ആയിരുന്നില്ലേ..?!"

മുമ്പ് ഇടയ്ക്കിടെ സൂര്യൻ പറഞ്ഞു കൊണ്ടിരുന്ന ഡയലോഗ് തിരികെ പറഞ്ഞു ആരോഹി അവനെ പുച്ഛിച്ചു.. സൂര്യൻ അത് കേട്ടതും ഒരു ചിരിയാലേ തീർത്ഥയെ നോക്കി കണ്ണ് ചിമ്മി.. അവരുടെ അടുത്ത് നിന്നിരുന്ന നക്ഷത്രയെ അറിയാതെ പോലും സൂര്യൻ നോക്കുന്നില്ല എന്നത് അവളുടെ പരിഭവത്തെ കൂടുതൽ കൂട്ടിയിരുന്നു.. ചുണ്ട് ചുളുക്കി അവൾ അവനെ നോക്കി നിന്നു.. "ഞാൻ പോയ ശെരിയാവില്ല.. അവനെന്നേ.. അവന് ഇപ്പോ എന്നെ കാണുന്നത് പോലും കലിയാ..." ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും സൂര്യന്റെ മനസ്സിലേ വേദന മൂന്നു പേർക്കും അറിയാൻ കഴിഞ്ഞിരുന്നു.. "അതെ കയ്യിലിരുപ്പ് കൊണ്ടാ.." രംഗം ശോകമാവാൻ തുടങ്ങിയതും ആരോഹി അതും പറഞ്ഞു അവന്റെ പുറത്തിരുന്നു അടിയും കൊടുത്ത് പുറത്തേക്ക് ഓടിയിരുന്നു.. "ഡീീീ തെണ്ടി.. നിക്കെടി.." "നീ പോടാ കോഴി.." അവൾക് പിറകെ ഓടിയ അവനെ നോക്കി കൊഞ്ഞനം കുത്തി ആരോഹി ഓടി ദേവന്റെ കയ്യിൽ തൂങ്ങി.. അവളെ ഒന്ന് തുറിച്ചു നോക്കി സൂര്യൻ തിരികെ അവന്റെ റൂമിലേക്ക് പോയി..

സൂര്യൻ പോകുന്നത് ഇടംകണ്ണിട്ട് നോക്കി ദേവൻ നോക്കുന്നത് കാണെ ആരോഹിയുടെ കണ്ണുകൾ വിടർന്നു..സന്തോഷം അടക്കി നിർത്താൻ ആവാതെ അവന്റെ കവിളിൽ അമർത്തി മുത്തിയിരുന്നു അവൾ.. 💖 💖__💖 "മാളു.. നിനക്ക്.. നിനക്ക് സൂര്യനെ ഇഷ്ടല്ലേ.." തീർത്ഥയുടെ മുടി പിന്നി കൊടുക്കുന്ന നക്ഷത്രയോട് തീർത്ഥ ഒരു ചിരിയാലേ മുന്നിലെ കണ്ണാടിയിൽ കൂടി നോക്കി ചോദിച്ചതും നക്ഷത്രയുടെ കയ്കൾ പെട്ടന്ന് നിശ്ചലമായി.. കണ്ണുകൾ അതിവേഗത്തിൽ സഞ്ചരിച്ചു.. വെപ്രാളം മറക്കാൻ എന്നപോൽ അവളുടെ കയ്കൾ ഇട്ടിരിക്കുന്ന വസ്ത്രത്തിൽ തോരുത് പിടിച്ചു..കവിൾ ചുമന്നു വരുന്നത് തീർത്ഥ കണ്ണാടിയിൽ കൂടി നോക്കി കാണെ അവളുടെ ചുണ്ട് വിടർന്നു.. പെട്ടന്ന് നക്ഷത്രയുടെ ഉള്ളിൽ മറ്റൊരു മുഖം തെളിഞ്ഞു.. പരവേശത്താൽ ചാലിച്ച കണ്ണുകൾ ഞൊടിയിടയിൽ നിറഞ്ഞു തുളുമ്പി..!!  ...തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story