പ്രണയമായി..!!💖🍂: ഭാഗം 38

pranayamay sana

രചന: സന

ഒരുനിമിഷം കൊണ്ട് നടന്നത് ഓർത്തെടുത്തവൾ മുന്നിലേക്ക് നോക്കി.. തന്നോട് ചേർന്ന് നിൽക്കുന്ന സൂര്യനെ കണ്ട് നക്ഷത്രയുടെ കണ്ണ് മിഴിഞ്ഞു വന്നു.. അവളുടെ നോട്ടത്തിന് അവൻ ചുണ്ട് കൂർപ്പിച്ചതും നക്ഷത്ര പകപ്പോടെ നോട്ടം മാറ്റി.. ചുമരിൽ തറഞ്ഞു നിന്ന് നക്ഷത്ര മറ്റെങ്ങോ നോട്ടമിട്ടു..അവൾക്കിരുവശവും തടഞ്ഞു വച്ചിരുന്ന കൈകൾ മാറ്റി സൂര്യൻ അവളിലേക്ക് അമർന്നു.. വിറച്ചു പോയിരുന്നു അവൾ..നക്ഷത്രയുടെ ഉടൽ ആലില പോലെ വിറക്കുന്നത് സൂര്യന് അറിയാൻ കഴിഞ്ഞു.. ഒരക്ഷരം മിണ്ടുന്നില്ലെങ്കിലും അവളുടെ ഹൃദയം അലറമുറയിടുന്നുണ്ടെന്ന് സൂര്യൻ ഊഹിച്ചു.. അവനൊരു ചിരിയാലേ അവളുടെ മുഖത്തു പതിയെ ഊതി..വിറച്ചു പോയിരുന്നു അവൾ.. ""ന്തിനാ മാളു ഇങ്ങനെ വിറക്കണേ.. എന്നെ പേടിയുണ്ടോ നിനക്ക്..."" ആർദ്രമായിരുന്നു സൂര്യന്റെ സ്വരം.. നക്ഷത്ര പേടിയോടെ തല ചലിപ്പിച്ചു.. കണ്ണുകൾ ചുവന് കലങ്ങീട്ടുണ്ട്.. ""എന്തിനാ പേടിക്കണേ..ഞാൻ അതിനൊന്നും ചെയ്തില്ലല്ലോ.."" ""നിക്ക്.. നിക്ക് ഇഷ്ടല്ല.."" ""ഇഷ്ടല്ലാത്തവരെ എല്ലാം മാളൂന് പേടിയാണോ..?!"" ചെറിയചിരിയോടെ സൂര്യൻ വീണ്ടും ചോദിച്ചതും നക്ഷത്ര അല്പം കൂടി മുഖം താഴ്ത്തി.. സൂര്യൻ അവളോട് അടുക്കുന്നത് ഏത് രീതിയിൽ ആണെന്ന് നക്ഷത്രക്ക് അറിയാം.. ഇടയ്ക്കിടെ ആരോഹി പറഞ്ഞിട്ടുമുണ്ട്..

പക്ഷെ.. നക്ഷത്രയെ സംബന്ധിച് അവൾക്കത് ഉൾകൊള്ളാൻ കഴിയുന്നത് ആയിരുന്നില്ല.. മനസ്സിൽ മറ്റൊരാളെ പ്രതിഷ്ടിച് സൂര്യനൊരു പാഴ്മോഹം കൊടുക്കാൻ അവൾ ആഗ്രഹിച്ചിരുന്നില്ല.. ""പറയ് മാളു.. ഇഷ്ടല്ലാത്തവരെ എല്ലാരേയും പേടിയാണോ.. അതോ എന്നെ മാത്രണോ ഇഷ്ടല്ലാതെ..?"" ചെവിയിലേക്ക് തുളച്ചു കേറുന്ന അവന്റെ ചൂട് ശ്വാസം നക്ഷത്രയെ വല്ലാതെ തളർത്തി.. കണ്ണുകൾ നിറഞ്ഞു തുളുമ്പി.. 'എന്തൊക്കെയോ അവനോട് പറയാണമെന്നുണ്ട്.. ഉണ്ണിയേട്ടനെ കുറിച് സംസാരിക്കണമെന്നുണ്ട്.. താൻ ഉണ്ണിയേട്ടന്റെ പെണ്ണാണെന്ന് അലറി വിളിക്കണമെന്നുണ്ട്.. പക്ഷെ ഇയാളുടെ സനീദ്യം തന്നെ വിവശയാക്കുന്നു..' നക്ഷത്ര കണ്ണ് മുറുക്കി അടച്ചു.. സൂര്യന്റെ ചുണ്ടിലെ ചിരിയുടെ ചന്തം കൂടി.. തന്റെ സമീപനത്തിൽ ഉള്ളം കിടുക്കുന്ന പെണ്ണിനോട് അവന് വല്ലാത്ത ഇഷ്ടം തോന്നി.. അവളെ കൂടുതൽ കൂടുതൽ തന്നോട് അടക്കി പിടിച്ചു അവളുടെ ശരീരത്തിന്റെയും മനസ്സിനെയും പിടപ്പ് ആസ്വദിക്കുന്നത് ഹരമായി തോന്നി അവന്.. സൂര്യൻ നക്ഷത്രയുടെ ചെവിക്ക് ഒരുവശത്തേക്ക് മുഖം താഴ്ത്തി.. കഴുത്തിടുകിലും ചെവിക്ക് സൈഡിലും ആയി അവന്റെ നിശ്വാസം പതിക്കുമ്പോ നക്ഷത്ര ഒന്നൂടി പതുങ്ങി.. ശ്വാസം നിലച്ചു പോകുന്ന പോലെ തോന്നി അവൾക്..

""ഈ കുഞ്ഞ് ഹൃദയത്തിൽ ആരാണെങ്കിലും അതങ്ങ് മാറ്റിയെക്ക്.. നിന്റെ ഉടലിനും ഉയിരിനും ഇനി ഒരു അവകാശിയെ പാടുള്ളു..!!"" അവളുടെ ഹൃദയത്തിന്റെ ഭാഗത്തായി ചൂണ്ട് വിരൽ പതിയെ അമർത്തി സൂര്യൻ ഒരു ചിരിയാലെ പറഞ്ഞതും നക്ഷത്ര ശ്വാസം വിലങ്ങിയത് പോലെ തറഞ്ഞു നിന്നു.. അവന്റെ കയ്യുടെ ചൂട് ഒരു വിരലിൽ കൂടെ ആണെങ്കിലും അവളുടെ ടീഷർട്ട് കടന്നു ഉള്ളിലേക്ക് അരിച്ചു കേറുന്ന പോലെ തോന്നി.. അവൻ പറഞ്ഞ വാക്കുക്കളെക്കാൾ അവന്റെ പ്രവർത്തി അവളെ തളർത്തി.. ""പെട്ടന്ന് വേണ്ട.. ഒത്തിരി സമയം എടുത്ത് ആലോചിച്ചോ.. അവസാനം ഇടനെഞ്ചോട് ചേർത്ത് സൂര്യദത്തൻ എന്നാ പേര് ചേർത്ത് വച്ചാൽ മാത്രം മതി..!!"" കാതോരം ചേർന്ന് പറഞ്ഞവൻ അവളുടെ കവിളിലായി മൃദുവായി ചുംബിച്ചു.. ഏങ്ങി കൊണ്ട് നക്ഷത്ര അവളുടെ സ്‌കിർട്ടിൽ തോരുത് പിടിച്ചു.. കുതിച്ചു പായുന്ന ഹൃദയത്തെ വരുത്തിയിലാക്കാൻ ശ്രെമിച്ചു കൊണ്ടവൾ കണ്ണുകൾ മുറുക്കി അടച്ചു.. സൂര്യൻ അവളിൽ വിരിയുന്ന ഭാവം അത്യധികം കൗതുകത്തോടെ നോക്കി കവിളിൽ തട്ടി പുറത്തേക്ക് ഇറങ്ങി..

അപ്പോഴും അവന്റെ ചുണ്ടിലെ പുഞ്ചിരിക് മാറ്റം വന്നിരുന്നില്ല.. മൂളിപ്പാട്ടോടെ റൂമിൽ നിന്ന് ഇറങ്ങി പോകുന്ന സൂര്യനെ ദേവൻ കണ്ണ് ചുരുക്കി നോക്കി.. കുറച്ചു മുന്നേ കണ്ട വിഷമം ഒന്നും ഇല്ല മുഖത്തിപ്പോ.. ആൾ നല്ല ഹാപ്പിയാ..എന്തുകൊണ്ടോ ദേവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.. തീർത്ഥയുടെ റൂമിൽ ഒന്നൂടി നോക്കി അതെ ചിരിയോടെ സൂര്യന് പിന്നല്ലായി ദേവനും താഴോട്ട് നടന്നു.. 💖___💖 ""അമ്മ ഞങ്ങൾ ഇറങ്ങട്ടോ.."" കാറിൽ ചാരി നിന്ന് ഫോൺ നോക്കുന്ന ദേവൻ ആരോഹിയുടെ ശബ്ദം കേട്ട് തല ഉയർത്തി.. വസുന്ദരയോട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങുന്ന മൂവരിലേക്കും ശ്രെദ്ധ പോയതും ഒരു നിമിഷം ദേവൻ തീർത്ഥയുടെ മുഖത്തു നിന്നും കണ്ണ് മാറ്റാൻ കഴിയാത്ത തരത്തിൽ തറഞ്ഞു പോയി.. ബ്ലൂയിഷ് ഗ്രീൻ സ്ലീവ്ലസ് ടോപും ജെഗിനും ആണ് വേഷം.. മുടി ഒരു സ്ലൈഡ് കൊണ്ട് പോലും ഒതുക്കി ഇടാതെ വെറുതെ ഇട്ടിരിക്കുവാണ്.. മുഖത്തു അത്യാവശ്യം മേക്കപ്പ് ഉണ്ട്.. അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാൻ ആവാതെ ദേവൻ ആ നിൽപ്പ് നിന്നു.. പതിവിലും അവൾ സുന്ദരിയാണെന്ന് തോന്നി..

വസുന്ദരയോട് സംസാരിക്കുമ്പോൾ അവളുടെ മുഖത്തു വിരിയുന്ന നേരിയ മാറ്റം പോലും ദേവൻ നോക്കി നിന്നു.. "വല്യേട്ടാ.. ആക്‌സിഡന്റിൽ അത്യാവശ്യം ബ്ലഡ്‌ പോയിട്ടുണ്ടെന്ന മഹി ഡോക്ടർ പറഞ്ഞത്.. ഏട്ടനായിട്ട് ബാക്കി ചോരയും കൂടി ഊറ്റി എടുക്കല്ലേ.." ദേവന്റെ അടുത്ത് വന്ന് നിന്ന് തൊളിൽ കയ്യ് തട്ടി ആരോഹി പറഞ്ഞതും ദേവൻ 'അയ്യേ' എന്നുള്ള എക്സ്പ്രഷനിൽ നോക്കി അവളെ.. "അയ്യേ.. എന്തൊരു ഊള ചളിയാടി.. നിർത്താറായില്ലേ നിനക്ക്.." ദേവൻ മനസ്സിൽ വിചാരിച് തീർന്നതും സൂര്യൻ അതും പറഞ്ഞു അവരുടെ അടുത്തേക്ക് വന്നിരുന്നു.. ദേവൻ അവനെ ഒന്ന് നോക്കി.. അവന്റെ കണ്ണ് മിഴിഞ്ഞു വന്നു.. ദേവന്റെ അതെ ഡ്രെസ്സും പാന്റും ആണ്.. കളർ പോലും മാറ്റം ഇല്ല.. ദേവൻ അവനെ അടിമുടി നോക്കി.. അവന്റെ നോട്ടം കണ്ടതും സൂര്യൻ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു..ദേവൻ ചുണ്ട് കൊട്ടി തിരിഞ്ഞു.. ലൈറ്റ് പിങ്ക് കളർ കുർത്തിയാണ് നക്ഷത്ര ഇട്ടേക്കുന്നത്.. അതെ മോഡൽ ഡാർക്ക്‌ റെഡ് കളർ ആരോഹിയും.. ബ്ലാക്ക് ഷർട്ടും വൈറ്റ് പാന്റും ആണ് സൂര്യനും ദേവനും..

നക്ഷത്രയോടും തീർത്ഥയോടും സംസാരിച് തിരിഞ്ഞ വസുന്ദര അടുത്തടുത് പരസ്പരം നോക്കാതെ നിക്കുന്ന ദേവനെയും സൂര്യനെയും കാണെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.. ഒത്തിരി നാളായി അന്യമായിരുന്ന കാഴ്ച കണ്ടതിൽ അവരുടെ ഉള്ളം വല്ലാതെ തുടി കൊട്ടി.. മനസ്സറിഞ്ഞു ചിരിച്ചു അവർ.. "അമ്മ.." സൂര്യനും ദേവനും ഒരുമിച്ച് വിളിച്ചു.. അബദ്ധം പറ്റിയത് പോലെ ദേവൻ മുഖം വെട്ടിച്ചു കാറിനടുത്തേക്ക് നടന്നു.. സൂര്യൻ ചുണ്ടിൽ വിരിഞ്ഞ ചിരിയാലെ വസുന്ദരയെ നോക്കി കണ്ണിറുക്കി.. സൂര്യന്റെ ചിരിയും ദേവന്റെ പരിഭവവും ബാക്കിയുള്ളവർ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു.. "ആരൂ.. ഒന്ന് വേഗം വാ.." ദേവന്റെ അലർച്ച കേട്ടതും മൂവരും ഓടി വണ്ടിയിൽ കേറി.. വണ്ടി സ്റ്റാർട്ട്‌ ചെയ്തു ദേവൻ അങ്ങനെയെ ഇരുന്നു.. "വല്യേട്ടാ.. പോവാം വണ്ടിയെടുക്ക്.." ആരോഹി മുന്നിലേക്ക് നോക്കി വിളിച്ചു പറഞ്ഞിട്ടും ദേവൻ മിണ്ടിയില്ല.. അത് കാണെ ആരോഹിയുടെ ചുണ്ടിൽ കുസൃതി നിറഞ്ഞു.. കുറച്ചു മാറി വസുന്ദരയോടൊപ്പം നിൽക്കുന്ന സൂര്യനെ നോക്കി ആരോഹി തല പുറത്തിട്ടു..

"എന്ത് നോക്കി നിക്കാ.. വന്ന് വണ്ടിയിൽ കേറാടോ.." ആരോഹി സൂര്യനെ നോക്കി വിളിച്ചു പറഞ്ഞതും സൂര്യന്റെ കണ്ണുകൾ വിടർന്നു.. ദേവൻ തന്നെ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു.. കൂടെ പോകണമെന്ന് ഉണ്ടായിരുന്നു.. പക്ഷെ അവന് ഇഷ്ടമാവില്ല എന്നാ ബോധം അവനെ അതിനനുവദിച്ചില്ല.. പക്ഷെ ഇപ്പോ ആരോഹി പറയുന്നത് കേട്ടിട്ടും ദേവൻ വണ്ടിയുമായി നിൽക്കുന്ന കണ്ടതും അവൻ തിരിഞ്ഞു വസുന്ദരയെ നോക്കി.. "പോടാ..." അവന്റെ കവിളിൽ ചെറുതായി ഒന്ന് തട്ടി അവർ പറഞ്ഞതും സൂര്യൻ ഒരു ചിരിയാലേ വണ്ടിക്കടുത്തേക്ക് നടന്നു.. ഇല്ല.. ഓടി.. ഓടി വന്ന് കോ ഡ്രൈവിംഗ് സീറ്റിൽ കേറി ഇരുന്നു.. ദേവൻ പുറത്തേക്ക് നോക്കി വസുന്ദരയോട് യാത്ര പറഞ്ഞു വണ്ടി മുന്നോട്ടെടുത്തു.. എല്ലാവരുടെയും ചുണ്ടിൽ പുഞ്ചിരി നിറഞ്ഞിരുന്നു.. ഒരാളുടെ ഒഴിച്ച്..!! സൂര്യൻ വന്നത് ഇഷ്ടപെടാതെ അവളുടെ ചുണ്ട് പരിഭവത്താൽ ചുരുങ്ങിയിരുന്നു.. 💖__💖 വണ്ടിയിൽ കേറിയത്തിൽ പിന്നെ ആരോഹി അല്ലാതെ മറ്റാരും മിണ്ടീല.. ആരോഹിയുടെ വാ തോരാതെ ഉള്ള സംസാരം കേട്ട് സൂര്യന്റെയും ദേവന്റെയും ചുണ്ടിൽ ചിരി നിറഞ്ഞു തന്നെ നിന്നിരുന്നു.. തീർത്ഥയും നക്ഷത്രയും ഇവളിത് എന്ത് തേങ്ങയ പറയുന്നത് എന്നുള്ള എക്സ്പ്രഷനിലും..

വണ്ടി ആദ്യം നിന്നത് ഒരു മാളിന്റെ മുന്നിലായിരുന്നു.. തീർത്ഥക്കും നക്ഷത്രക്കും ആവശ്യത്തിന് വേണ്ട ഡ്രസ്സ്‌ എടുത്ത് വരാൻ വസുന്ദര ഇറങ്ങുന്നതിനു മുന്നേ ദേവനോട് പറഞ്ഞു ഏൽപ്പിച്ചിരുന്നു.. "ഇവിടെ എന്തിനാ.. നമ്മുക്ക് ബീച്ചിൽ പോക്കാം.." "പോകാം.. ആദ്യം നിങ്ങൾക്ക് മൂന്നുപേർക്കും ആവശ്യമുള്ളതൊക്കെ വാങ്ങിക്ക്.." ദേവൻ അവന്റെ കാർഡ് നീട്ടി പറഞ്ഞതും ആരോഹി ഒരു ചിരിയാലേ അത് വാങ്ങി.. തീർത്ഥയെയും നക്ഷത്രയെയും കൊണ്ട് അവൾ പുറത്തിറങ്ങി.. "അപ്പോ നിങ്ങളോ.." "ഇവനും എനിക്കും ഉള്ളതിന് എന്റൽ കാർഡ് ഉണ്ട് അല്ലേടാ.." സൂര്യൻ ദേവനെ നോക്കിയതും ദേവൻ മുഖം തിരിച്ചു മറ്റെങ്ങോ നോക്കി.. സൂര്യൻ ചിരിച്ചു അവരോട് പൊക്കോളാൻ കണ്ണ് കാണിച്ചു.. തീർത്ഥ സൂര്യനെ നോക്കി ഒന്ന് ചിരിച്ചു.. പക്ഷെ അവൻ നോക്കിയത് നക്ഷത്രയെ ആണ്.. അറിയാതെ പോലും അവൾ തന്നെ നോക്കുന്നില്ല.. ദേവനെ ഇടയ്ക്കിടെ ഒളിക്കണ്ണിട്ട് നോക്കുന്നുണ്ട്.. എന്നാൽ ദേവൻ അവളെ കണ്ടതായി പോലും ഭാവിക്കുന്നില്ല.. ദേവരാജിന്റെ മകൾ ആണ് അവളെന്ന് അറിഞ്ഞു കാണും..

സൂര്യൻ ഓർത്തുകൊണ്ട് ചിരിച്ചു.. "ഞാൻ.. ഞാൻ ഒരാളെ കണ്ടിട്ട് വരാം.." ഒരുപാട് നേരം ആയിട്ടും മുഖത്തു നോക്കാതെ ദേവൻ നിൽക്കുന്നത് കണ്ടിട്ട് സൂര്യനും ഫോണുമായി അടുത്തുള്ള സീറ്റിൽ ഇരുന്നു.. പെട്ടന്നാണ് ദേവന്റെ ശബ്ദം കേട്ടത്.. സൂര്യൻ ഞെട്ടി കൊണ്ട് അവനെ നോക്കി.. സൂര്യനോട് അത്രയും പറഞ്ഞു ദേവൻ നടന്ന് അകന്നിരുന്നു.. സൂര്യന്റെ കണ്ണ് നിറഞ്ഞു.. ഒത്തിരി സന്തോഷം തോന്നി അവന്.. ഒരു ചിരിയാലേ ദേവൻ പോയ വഴിയേ നോക്കി അവൻ ഇരുന്നു..!! 💖___💖 "ഏട്ടത്തി ഇത് നോക്ക്.. കൊള്ളല്ലേ.." "ഏട്ടത്തി.. ഇതും.." "ഹായ് ഇത് ഏട്ടത്തിക്ക് അടിപൊളി ആയിരിക്കും.." ആരോഹി ഓരോ ഡ്രെസ്സും എടുത്ത് കാണിച് തീർത്ഥയോട് പറയുന്നുണ്ട്.. തീർത്ഥ തടിക്ക് കയ്യും കൊടുത്ത് അവിടെ ചെയറിൽ ഇരുന്നു.. അടുത്തായി തന്നെ നക്ഷത്ര കയ്യ് നിറയെ ഡ്രെസ്സും ആയി ഇരിക്കുന്നുണ്ട്.. ആരോഹി തന്നെയാണ് ആദ്യം നക്ഷത്ര വേണ്ടതെല്ലാം സെലക്ട്‌ ചെയ്തത്.. അത് കഴിഞ്ഞിപ്പോ തീർത്ഥക്കും.. "ന്റെ പൊന്ന് ആരൂ.. ഈ വിളി ഒന്ന് നിർത്ത്.. ഏട്ടത്തി എന്നൊക്കെ കേൾക്കുമ്പോ എനിക്ക് എന്തോ പോലെ തോന്നാ.."

"പിന്നെ ഏട്ടത്തിയെ ഏട്ടത്തി എന്നല്ലാതെ വേറെ എന്താ ഏട്ടത്തി വിളിക്കേണ്ടേ.." ആരോഹി ചുണ്ട് കൂർപ്പിച്ചു ചോദിച്ചതും നക്ഷത്ര വായ പൊത്തി ചിരിച്ചു.. "നീ ഇവളെ മാളു എന്നല്ലേ വിളിക്കണേ.. അത് പോലെ എന്നേം ഇമാ എന്നോ.. തീർത്ഥ എന്നോ വിളിച്ചാൽ എന്താ.." ""അതിന് മാളുനെ പോലെയാണോ ഏട്ടത്തി.. മാളൂനെ കുഞ്ഞേട്ടൻ കെട്ടിയില്ലല്ലോ.. പക്ഷെ വല്യേട്ടന്റെ ഭാര്യ അല്ലെ ഏട്ടത്തി.. അപ്പോ അതിന്റെതായ ബഹുമാനം തരണ്ടേ.."" ആരോഹി എന്തോ വലിയ കാര്യം പോലെ പറഞ്ഞതും നക്ഷത്രയുടെയും തീർത്ഥയുടെയും നെഞ്ചോന്ന് പിടഞ്ഞു.. ഭാര്യ.. തീർത്ഥ അതോർക്കേ ഉള്ളിൽ എന്തോ കൊളുത്തി വലി അനുഭവപ്പെട്ടു.. ആരോഹിക്ക് ഒന്ന് ചിരിച്ചു കൊടുത്തു അവൾ മുന്നിലേക്ക് നോക്കിയതും അവിടുന്ന് ഫോൺ നോക്കി നടന്നു വരുന്ന ആളെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു.. ""ശ്രീയേട്ടൻ.."" തീർത്ഥയുടെ ചുണ്ട് മൊഴിഞ്ഞതും ആരോഹിയും നക്ഷത്രയും അവൾ നോക്കിയ ഭാഗത്തേക്ക്‌ നോക്കി.. ഫോണിൽ നിന്ന് തല ഉയർത്തി നോക്കിയ ശ്രീയുടെ കണ്ണും വിടർന്നിരുന്നു..

"ആ.. വിട് വിട്.. വിട് ശ്രീയേട്ടാ.." ചെവിയിൽ പിടിച്ചിരിക്കുന്ന അവന്റെ കയ്യ് തട്ടി മാറ്റാൻ ശ്രെമിച്ചു കൊണ്ട് തീർത്ഥ ചിണുങ്ങി.. "ഹൂ.. എന്തൊരു പിടിയാ..നല്ലോണം വേദനിച്ചുട്ടോ.." "നല്ല അടിയ തരേണ്ട.. അവനെ നിനക്ക് നല്ലത് പോലെ അറിയുന്നതല്ലെടി.. എന്നിട്ട് അവനെന്തെങ്കിലും പറഞ്ഞൂന്ന് വച് ഇറങ്ങി അങ്ങ് പോയേക്കുവാ അവൾ.. നിനക്ക് എന്നോട് ഒരു വാക്ക് പറയരുതോ.." ശ്രീ കണ്ണുരുട്ടിയതും തീർത്ഥ ഒന്ന് ഇളിച്ചു കൊടുത്തു.. ദേവൻ വന്നതിന്റെ പിറ്റേന്ന് തന്നെ ശ്രീ അറിഞ്ഞിരുന്നു തീർത്ഥ സേഫ് ആണെന്ന്.. എങ്കിലും അവളോട് ദേഷ്യപ്പെടാതിരിക്കാൻ അവന് ആയില്ല.. അത്രക്കും ദേവൻ വേദനിച്ചത് ശ്രീ കണ്ടിരുന്നു.. "അല്ല ശ്രീയേട്ടൻ എന്താ ഇവിടെ.." വിഷയം മാറ്റാൻ എന്നോണം തീർത്ഥ ചോദിച്ചു.. ആരോഹിയും നക്ഷത്രയും പരസ്പരം മുഖത്തോട് മുഖം നോക്കി... അവർക്ക് നടക്കുന്നതെന്താണെന്ന് അറിയുന്നുണ്ടായിരുന്നില്ല.. "നിന്റെ കണവനെ കാണാൻ വന്നതാ..അവൻ ഇന്ന് രാവിലെ വിളിച്ചിരുന്നു ഇവിടെ വരുന്നെന്ന് പറഞ്ഞു.." "എന്തേലും ആവശ്യം ഉണ്ടോ.." "ആവശ്യം ആയിട്ടല്ല.. അവന്നിട്ട് കൊടുക്കണം രണ്ടെണ്ണം.. നീ പോയി കഴിഞു രണ്ട് ദിവസം ഊണും ഉറക്കവും ഇല്ലാതെ അവന്റെ ഒപ്പം നിന്നേ അന്വേഷിച് നടന്നതാ ഞാൻ.. എന്നിട്ട് ആ തെണ്ടി നീ എവിടെ ഉണ്ടെന്ന് അറിഞ്ഞപോ എന്നോട് ഒരു വക്ക് പോലും പറയാതെ വീട് പോലും അടക്കാതെയാ ചാടി പുറപ്പെട്ടത്.."

ശ്രീ പറയുന്നത് കേൾക്കെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു.. തനിക്ക് വേണ്ടി ദേവൻ വേദനിച്ചു എന്നത് അവളെ സംബന്ധിച് ഒത്തിരി സന്തോഷം ഏക്കുന്നത് തന്നെയായിരുന്നു.. "ആരാ ഏട്ടത്തി ഇത്.." ആരോഹി തീർത്ഥയുടെ കയ്യിൽ തട്ടി ചോദിച്ചത്. ആണ് അവൾ ചിന്തയിൽ നിന്ന് ഉണർന്നത്.. അപ്പോഴാണ് ശ്രീയും അവരെ കാണുന്നത്.. ആരോഹിയെ കണ്ടത്. ശ്രീയുടെ ഉള്ളിലെ പൂവൻ കോഴി തല പൊക്കി.. അവന്റെ കണ്ണൊന്നു വിടർന്നു.. ദേവനെ പോലെ തന്നെ കുഞ്ഞി കണ്ണുകളുള്ള കൊച്ചു സുന്ദരി... അവൻ അവളെ തന്നെ നോക്കി.. "ഇത് ശ്രീയേട്ടൻ.. ദേവന്റെ ഫ്രണ്ട് ആ.. ശ്രീയേട്ടാ ഇത് ആരോഹി.. അനിയത്തിയ.. ഇത് മാളു.. ഇവരുടെ അമ്മാവന്റെ മോള.." ആരോഹിയും മാളുവും അവനെ നോക്കി പുഞ്ചിരിച്ചു.. ശ്രീ തിരിച്ചും.. "അവൻ എവിടെടി.." "താഴെ നിക്കുന്നുണ്ടായിരുന്നല്ലോ.. കണ്ടില്ലേ.."ചോദിച്ചത് ആരോഹി ആയിരുന്നു.. "ഇല്ല.. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ.." ശ്രീ തീർത്ഥയെ നോക്കി പറഞ് നടന്നു. ഇടയ്ക്കിടെ ആരോഹിയെ നോക്കാനും മറന്നില്ല.. ചുണ്ടിൽ ചെറിയൊരു ചിരി വിരിഞ്ഞിരുന്നു അവന്റെ... "ശ്രീയേട്ടൻ നിന്നേ നോട്ടം ഇട്ടേന്ന് തോന്നുന്നല്ലോ മോളെ ആരൂ.." തീർത്ഥ ആക്കി പറഞ്ഞതും ആരോഹി ശ്രീ പോയ വഴിയേ നോക്കി.. മികവോടെ തെളിഞ്ഞു നിന്ന മറ്റൊരു മുഖം ഓർക്കേ അവളുടെ കവിളിണകൾ ചുവപ്പ് പടരാൻ അധികം നേരം വേണ്ടി വന്നില്ല.. 💖 💖___💖 പുറത്ത് എന്തോ വന്ന് ശക്തിയിൽ പതിച്ചതും സൂര്യന്റെ മുഖം വേദനയാൽ ചുളിഞ്ഞു.. "തെണ്ടി..." മുന്നിലേക്ക് ചാടി നിന്ന് ശ്രീ സൂര്യന്റെ വയറ്റിൽ കയ്യ്മുറുക്കി ഇടിച്ചു.. അവന്റെ മുഖത്തെ ഗൗരവം കാണെ കാര്യം അറിയാതെ സൂര്യൻ പകച്ചു നിന്നു.......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story