പ്രണയമായി..!!💖🍂: ഭാഗം 39

pranayamay sana

രചന: സന

പുറത്ത് എന്തോ വന്ന് ശക്തിയിൽ പതിച്ചതും സൂര്യന്റെ മുഖം വേദനയാൽ ചുളിഞ്ഞു.. "തെണ്ടി..." മുന്നിലേക്ക് ചാടി നിന്ന് ശ്രീ സൂര്യന്റെ വയറ്റിൽ കയ്യ്മുറുക്കി ഇടിച്ചു.. അവന്റെ മുഖത്തെ ഗൗരവം കാണെ കാര്യം അറിയാതെ സൂര്യൻ പകച്ചു നിന്നു.. "എന്താടാ നോക്കി പേടിപ്പിക്കുന്നോ.. നിന്റെ കലിപ്പ് ഒക്കെ ഇമയോട് കാണിച്ചാൽ മതി.. അവൾ ചിലപ്പോ പേടിക്കുവായിരിക്കും പക്ഷെ ശ്രീയെ അതിന് കിട്ടില്ല.." കണ്ണും തള്ളി നിക്കുന്ന സൂര്യന്റെ കവിളിൽ വീശി ഒരടിയും കൂടി കൊടുത്ത് ശ്രീ പറഞ്ഞതും ദേഹം വേദനയാൽ വന്ന ദേഷ്യം സൂര്യനിൽ നിന്ന് അപ്രതീക്ഷിതമായി പോയിരുന്നു.. ദേവനാണെന്ന് കരുതി തന്നോട് വീണ്ടും കലിപ്പാകുന്ന ശ്രീയെ കാണെ സൂര്യന് ചിരി വന്നു.. "നിനക്കെന്താ ദേവാ ആകെ ഒരു മാറ്റം.." ചോദ്യത്തോടൊപ്പം ശ്രീയുടെ നെറ്റിയും ചുളിഞ്ഞു.. എന്തൊക്കെ പറഞ്ഞിട്ടും ചിരിച്ചു മാത്രം നിക്കുന്ന സൂര്യനെ വീണ്ടും അവൻ നോക്കി.. കുസൃതി നിറഞ്ഞ ചിരി.. "ശ്ശെ.." ദേവൻ വീണ്ടും ഫോണിലേക്ക് ദേഷ്യത്തിൽ നോക്കി.. കാൾ കണക്ട് ആവുന്നില്ല.. നിൽക്കുന്ന സ്ഥലം ശ്രീക്ക് പറഞ്ഞു കൊടുക്കുന്നതിനു മുന്നേ റേഞ്ച് കട്ട്‌ ആയിരുന്നു..

അലക്ഷ്യമായി തല ഉയർത്തിയതും കുറച്ചു മുന്നിലായി കള്ള ചിരിയോടെ നിൽക്കുന്ന സൂര്യനെയും അവനോട് എന്തോക്കെയോ സംസാരിച് നിൽക്കുന്ന ശ്രീയെയും കാണെ ദേവൻ ഒന്ന് നിശ്വസിച്ചു.. "ഇവിടെ നിന്നിട്ടാണോ തെണ്ടി എന്നെ ഇട്ട് വട്ടം കറക്കിയത്.." ദേവൻ പിറുപിറുത് ശ്രീയുടെ അടുത്തേക്ക് നടന്നു.. ""നീ എന്നെ ഒന്ന് നുള്ളിക്കെ.."" തന്റെ നേരെ കയ്യും നീട്ടി മിഴിച്ചു നിൽക്കുന്ന ശ്രീയെ കാണെ സൂര്യനൊന്ന് പൊട്ടിച്ചിരിച്ചു പോയിരുന്നു.. പെട്ടന്ന് പിന്നിൽ നിന്ന് ദേവൻ ശ്രീയുടെ കയ്പിടിച്ചു തിരിച്ചു ദേവനോട് ചേർത്ത് നിർത്തി.. ""ആാാാ യ്യോ.."" അലറി വിളിച്ചു അവൻ കൈ കുടഞ്ഞെറിഞ്ഞു പിന്നിൽ നോക്കി.. തുറിച്ചു നോക്കി നിൽക്കുന്ന ദേവനെ കാണെ ശ്രീയുടെ കണ്ണ് രണ്ടും മിഴിഞ്ഞു.. ശ്വാസം എടുക്കാൻ മറന്നത് പോലെ ശ്രീ സൂര്യനെയും ദേവനെയും മാറി മാറി നോക്കി... അവന്റെ നോട്ടവും സൂര്യന്റെ കുസൃതി ചിരിയും കാണെ ദേവൻ നാക്ക് കടിച് പോയി.. അപ്പോഴാണ് തന്റെ കാര്യങ്ങളൊന്നും ശ്രീക്ക് അറിയില്ല എന്നത് ദേവൻ ഓർത്തത് തന്നെ.. "നീ.. നീ.. ആരാ.. അല്ല ഇ..വൻ.. ഇത് ആരാ.." കണ്ണ് വീണ്ടും വീണ്ടും ചിമ്മി തുറന്ന് ശ്രീ അവരെ നോക്കി.. ഒരേവേഷം.. ഒരേരൂപം..!! പക്ഷെ വ്യത്യസ്ത മുഖഭാവം..

"ഹേയ് ജസ്റ്റ്‌ കൂൾ ബ്രോ.. Let me introduce myself..!! I'm Sooryadathan.. His twin brother.."" സൂര്യൻ ഒരു ചിരിയോടെ ശ്രീയുടെ തൊളിൽ തട്ടി... അപ്പോഴും വിശ്വസം വരാതെ ശ്രീ അവരെ രണ്ടും മാറി മാറി നോക്കുന്നുണ്ട്.. 💖__💖 "നിങ്ങൾ വീട്ടിൽ പൊക്കോ.. ഞാൻ ഇവന്റെ കൂടെ പോവാ.." ദേവൻ കാറിന്റെ അടുത്തേക്ക് നടക്കുന്ന ബാക്കി എല്ലാരേയും നോക്കി പറഞ്ഞതും അവരോരു സംശയതാലേ അവനെ നോക്കി.. വല്യേട്ടൻ വരുന്നില്ലേ വീട്ടിലേക്ക്.. ചോദ്യം പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ ആരോഹിയുടെ സ്വരത്തിലെ ഇടർച്ച ദേവൻ മനസിലാക്കി.. "ഏട്ടൻ രാത്രി അങ്ങോട്ട് എത്തിക്കൊള്ളാം.. പോരെ.." മുന്നോട്ട് വന്നവളുടെ കവിളിൽ ചെറുതായി ഒന്ന് തട്ടി..പരവേശത്താൽ വേഗത്തിൽ ചലിച്ചിരുന്ന തീർത്ഥയുടെ കണ്ണുകൾ ആശ്വാസത്താൽ തിളങ്ങുന്നത് കാണെ ദേവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.. "പോയിട്ട് വരാം.." ഇമയോടെന്ന പോലെ ആരോഹിയെ നോക്കി ശ്രീ പറഞ്ഞു.. എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിച്ചു ദേവനോടൊപ്പം മുന്നോട്ട് നടന്നപ്പോഴും ഇടയ്ക്കിടെ തേടിയെത്തിയ ശ്രീയുടെ കണ്ണുകളെ അവൾ കണ്ടില്ല എന്ന് നടിച്ചു.. ശ്രീയുടെ തൊളിൽ കയ്യിട്ട് നടന്നകലുന്ന ദേവനെ വരുത്തി തീർത്തൊരു ചിരിയാലേ സൂര്യനും നോക്കി..

തന്റെ നിഴൽ പോൽ നടന്നവൻ ഇന്ന് എത്രത്തോളം തന്നിൽ നിന്ന് അകന്നെന്ന് ഓർക്കേ സൂര്യന്റ ഉള്ളം വേദനയാൽ ഒന്ന് പിടഞ്ഞു.. കണ്ണുകൾ നിറഞ്ഞെങ്കിലും ചുണ്ടുകൾ കൂട്ടിപിടിച്ചു ചിരി വരുത്തിയവൻ തിരിഞ്ഞു നടക്കുന്നാ കാഴ്ച മൂവരും ഒരു വേദനയാൽ നോക്കി നിന്നു.. വേദനയാൽ നിറഞ്ഞ സൂര്യനെയും പൊട്ട് പോലെ പോയി മറയുന്ന ദേവനെയും കാണെ പലതീരുമാനങ്ങളും തീർഥയുടെ മനസ്സിൽ മുളച്ചു തുടങ്ങിയിരുന്നു..!! 💖__💖 "പോലീസ്സോ..." അലർച്ചയോടെ ശ്രീ ചോദിച്ചതും ദേവൻ അവനെ തുറിച്ചു നോക്കി.. കണ്ണ് രണ്ടും ഇപ്പൊ താഴെ വീഴും എന്നാ പോലെ തുറിച്ചു നിൽപ്പുണ്ട്.. "അ.. അപ്പോ.. അപ്പോ നീ പോ..ലീസ് ആണോ.." അവന് നേരെ വിറക്കുന്ന കയ്യ് ചൂണ്ടി ശ്രീ വീണ്ടും ഒന്നുറപ്പിക്കാൻ എന്നാ പോലെ ചോദിച്ചു.. വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അവന്.. ദേവൻ ഒന്ന് ചിരിച്ചതേ ഉള്ളു.. "ഞെട്ടൽ ഡേ ആണെന്ന് തോന്നുന്നു ഇന്ന്.. രാവിലെ മുതൽ ഞെട്ടാൻ തുടങ്ങിയതാ.." സ്വയം പിറുപിറുത് ശ്രീ ദേവനെ സൂക്ഷിച് നോക്കി.. ദൂരേക്കാണ് നോട്ടം.. എന്തൊക്കെയോ പറയാൻ ഉള്ളത് പോലെ തോന്നി അവന്.. ഒട്ടൊരു നിശബ്ദത്തക്ക് ശേഷം ദേവൻ പറഞ്ഞു തുടങ്ങി.. അവനെ കുറിച്ച്.. സൂര്യനെ കുറിച്ച്.. തന്റെ സ്വപ്നങ്ങളെ കുറിച്ച്.. തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച്..!!

"ദേവാ..." ശ്രീ അവന്റെ ചുമലിൽ കയ്യ് വച്ചതും അവനൊന്ന് ചിരിച്ചു.. ""വിശ്വസിക്കാൻ കഴിയുന്നില്ല ദേവാ.. നീ ഇങ്ങനെ ആയിരുന്നെന്നു ചിന്തിക്കാൻ പോലും കഴിയുന്നില്ല.."" ""ഒരു കാര്യം ആത്മാർത്ഥമായിട്ട് ഞാൻ ചോദിച്ചോട്ടെ..."" ശ്രീയുടെ ശബ്ദം ഗൗരവം നിറഞ്ഞതും ദേവൻ അവനെ നോക്കി.. മറ്റെങ്ങോ ആണ് നോട്ടം.. ദേവൻ ചെറുതായി ഒന്ന് മൂളി.. ""ജനിച്ച അന്ന് മുതൽ നീ കാണുന്നവൻ.. നിന്റെ എല്ലാ ഉയർച്ച താഴ്ചകളിലും താങ്ങായി കൂടെ നിന്നവൻ..26 വർഷം നിഴൽ പോലെ കൂടെ ഉണ്ടായിരുന്നവൻ.. അങ്ങനെ ഉള്ള സൂര്യൻ നിന്നേ ചതിച്ചെന്ന് നീ വിശ്വസിച്ചിരുന്നോ..?? ഇപ്പോഴല്ല.. അന്ന് ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോ..?! "" വാക്കുകളിലൂടെ സൂര്യനോടുള്ള കറകളഞ്ഞ സ്നേഹം പ്രകടമാകുന്ന ദേവന്റെ സംസാരം അങ്ങനെ ഒരു ചോദ്യം ചോദിക്കാൻ ശ്രീയെ അർഹനാക്കിയിരുന്നു..ആ ചോദ്യം പ്രതീക്ഷിച്ചെന്ന പോലെ ദേവൻ ചിരിച്ചു.. അർത്ഥം മനസ്സിലാക്കാൻ കഴിയാത്ത തരത്തിൽ ഉള്ളൊരു ചിരി..ചുറ്റുമുള്ളവരെ കബളിപ്പിക്കാൻ കെൽപ്പുള്ളൊരു ചിരി..!! 💖___💖

രാത്രി ഏറെ വൈകിയായിരുന്നു ദേവൻ വീട്ടിലേക്ക് വന്നത്.. അവനെ കതെന്ന പോലെ വസുന്ദര വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു.. ദേവൻ വന്നിറങ്ങിയതും അവരുടെ മുഖം വിടർന്നു.. പെട്ടന്ന് അത് മറച്ചു കപട ദേഷ്യത്താൽ മുഖം തിരിച്ചു അകത്തേക്ക് നടന്നിരുന്നു.. പിന്നിൽ ഒരു ചിരിയാലെ വരുന്ന ദേവനെ ബാൽക്കണിയിൽ നിന്ന് കണ്ടതും സൂര്യന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു... "വസുകുട്ടീടെ മുഖം ന്തേയ്‌ കടന്നൽ കുത്തിയ പോലുണ്ടല്ലോ.." "തൊടണ്ട..പോടാ.." പിണക്കത്തോടെ തിരിഞ്ഞു നിക്കുന്ന വസുന്ദരയുടെ പിന്നിൽ കൂടി കെട്ടിപിടിച് ദേവൻ തോളിൽ മുഖം വച്ചു.. "സോറിമ്മാ.. ഒന്ന് രണ്ട് സ്ഥലത്ത് പോകാൻ ഉണ്ടായിരുന്നു അതാ.." "ഞാൻ കരുതി അന്നത്തെ പോലെ.." ബാക്കി പറയാതെ അവർ ഒന്ന് നിർത്തി.. ദേവനും ഒന്ന് പകച്ചു.. പിന്നെ ഒരു ചിരിയാലേ അവരുടെ കവിളിൽ അമർത്തി ചുംബിച്ചു.. ഇനിയും അവനെ നഷ്ടപ്പെടാൻ സാധിക്കില്ല എന്നാ പോലെ വീണ്ടും വീണ്ടും വസുന്ദരയുടെ കയ്യ് ദേവനിൽ മുറുക്കി പിടിച്ചു.. സ്റ്റെപ്പ് കേറി മുകളിലേക്ക് വരുന്ന ദേവനെ കണ്ടതും നക്ഷത്ര ആരോഹിയുടെ കയ്യും പിടിച്ചു വലിച്ചു റൂമിലേക്ക് കേറി ഡോർ അടച്ചിരുന്നു.. "എന്താ മാളു.." "ദേവേട്ടൻ വന്നു.." "അതിനിപ്പോ എന്താ.." ചോദിച്ചു കഴിഞ്ഞിട്ടാണ് ആരോഹി അവരുടെ പ്ലാൻ ആലോചിക്കുന്നത്..

എളിയിൽ കയ്യും കൊടുത്തു കണ്ണ് കൂർപ്പിച്ചു നോക്കുന്ന നക്ഷത്രക്ക് ഒന്ന് ഇളിച്ചു കൊടുത്തു.. "സോറി മോളെ.. ഞാൻ മറന്നോയ്.." പറഞ്ഞു തീർന്നതും വാതിൽ ആരോ തുറക്കാൻ ശ്രമിക്കുന്നത് അവർ അറിഞ്ഞു.. എന്തോ പറയാൻ തുടങ്ങുന്ന നക്ഷത്രയുടെ വായിൽ ആരോഹി അമർത്തി പിടിച്ചിരുന്നു.. പുറത്ത് വന്ന് നിൽക്കുന്നത് ദേവൻ ആണെന്നും.. അവൻ വന്നത് ഈ റൂമിൽ കിടക്കാൻ ആണെന്ന് അറിഞ്ഞിട്ടും അവർ മിണ്ടാൻ പോയില്ല.. കുറച്ചു നേരത്തിനു ശേഷം ദേവൻ അവിടുന്ന് പോകുന്നത് അറിഞ്ഞതും ഇരുവരും ഒന്ന് നീട്ടി ശ്വാസം വിട്ടു.. "നമ്മൾ ആണെന്ന് അറിഞ്ഞ എന്തേയ്യും.." ശബ്ദം താഴ്ത്തി നക്ഷത്ര ചോദിച്ചതും ആരോഹി ചിരിച്ചു കൊണ്ട് ബെഡിലായി മലർന്നു കിടന്നു.. "എന്തായാലും ഇന്ന് രാത്രി കൊണ്ട് ഏതെങ്കിലും ഒരു കാര്യത്തിൽ തീരുമാനം. ആവും..

അത് കഴിഞ്ഞ് ഇങ്ങൊരു പ്ലാനിന്റെ കാര്യം വല്യേട്ടൻ അറിഞ്ഞാൽ എന്താ അറിഞ്ഞില്ലെങ്കിൽ എന്താ..?!" ചിരിയോടെ ആരോഹി പറഞ്ഞത് നക്ഷത്രയും ഒരു നിമിഷം അതിനെ പറ്റി ചിന്തിച്ചു.. പിന്നെ അവളിലും ഒരു ചിരി വിരിഞ്ഞു.. അവളുടെ ഉള്ളിൽ അപ്പോ വൈകിട്ട് നിറഞ്ഞ കണ്ണുകൾ തങ്ങളിൽ നിന്ന് മറക്കാൻ പാട് പെടുന്ന സൂര്യന്റെ മുഖം നിറഞ്ഞു നിന്നു..അവന്റെ ഉള്ളിൽ എരിയുന്ന നെരിപൊടിലെ ചൂടിനെ ശമിപ്പിക്കാൻ ദേവനെ കൊണ്ട് മാത്രമേ കഴിയൂ എന്നവൾക്കും അറിയാമായിരുന്നു..!! ദേവൻ അടഞ്ഞു കിടക്കുന്ന രണ്ട് റൂമിലേക്ക്‌ മാറി മാറി നോക്കി.. ഒന്ന് സൂര്യന്റേതും മറ്റൊന്ന് തീർത്ഥയുടേത്തും ആയിരുന്നു..!! പണ്ട് സ്വന്തം റൂമിൽ കിടക്കാതെ സൂര്യന്റെ റൂമിൽ ഇടിച്ചു കേറുന്ന ദേവന്റെ മുഖം ഓർമ വന്നതും അവനൊന്ന് ആഞ്ഞു ശ്വാസം എടുത്തു.. ഇന്നത്തിന് എന്തോ തടസ്സം നേരിടും പോലെ.........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story