പ്രണയമായി..!!💖🍂: ഭാഗം 40

pranayamay sana

രചന: സന

ദേവൻ അടഞ്ഞു കിടക്കുന്ന രണ്ട് റൂമിലേക്ക്‌ മാറി മാറി നോക്കി.. ഒന്ന് സൂര്യന്റേതും മറ്റൊന്ന് തീർത്ഥയുടേത്തും ആയിരുന്നു..!! പണ്ട് സ്വന്തം റൂമിൽ കിടക്കാതെ സൂര്യന്റെ റൂമിൽ ഇടിച്ചു കേറുന്ന ദേവന്റെ മുഖം ഓർമ വന്നതും അവനൊന്ന് ആഞ്ഞു ശ്വാസം എടുത്തു.. ഇന്നത്തിന് എന്തോ തടസ്സം നേരിടും പോലെ... ഇന്നലെ വരെ സൂര്യൻ വാതിൽക്കൽ കാത്ത് നിക്കുന്നതും ശ്രെദ്ധിക്കാതെ അടുത്ത റൂമിൽ കേറി പോകുമായിരുന്നു.. ആരുവും മാളുവും തീർത്ഥയുടെ ഒപ്പവും.. എന്നാൽ ഇന്ന്.. ദേവൻ നിസ്സഹായതയോടെ വാതിൽക്കൽ നോക്കി.. അടഞ്ഞു കിടക്കുന്ന വാതിൽ അവസാനമായി ഒന്ന് നോക്കി സൂര്യന്റെ റൂമിന്റെ മുന്നിലായി പോയി നിന്നു... ഒന്ന് നീട്ടി ശ്വാസം വലിച്ചെടുത്തു ഹാൻഡിലിൽ ആയി കയ്യമർത്തി..!! 💖__💖 ആരോഹി കണ്ണുകൾ മാത്രം തുറന്ന് അടുത്ത് കിടക്കുന്നവളെ നോക്കി.. ഏറെ നേരത്തെ വിശേഷം പറയലിന് ഒടുവിൽ നക്ഷത്രയുടെ കണ്ണിൽ ഉറക്കം പിടിച്ചു തുടങ്ങീട്ടുണ്ട്.. ആരോഹി കുറച്ചു നേരവും കൂടി അനങ്ങാതെ കിടന്നു.. അവൾ ഉറങ്ങി എന്ന് ഉറപ്പ് വരുത്തി ടേബിളിൽ ഇരുന്ന ഫോൺ അരണ്ട വെളിച്ചതിലും കയ്യെത്തി എടുത്തു.. ഫേവറേറ്റ് ലിസ്റ്റിലെ Jaan❤ എന്ന പേരിലേക്ക് കുറച്ചു നേരം നോക്കി...

പ്രണയം നിറഞ്ഞു നിൽക്കുന്ന നോട്ടം..!! ശേഷം ഒരു ചിരിയോടെ കാൾ ചെയ്തു ഫോൺ ചെവിയോട് അടുപ്പിച്ചു... ബെൽ പോകുന്നുണ്ടെന്ന് കണ്ടതും അവളുടെ മിഴികൾ ഒന്ന് തിളങ്ങി.. ഉള്ളിലൊരു കുഞ്ഞ് സന്തോഷം പൊട്ടി മുളക്കുന്ന പോലെ.. മറുപ്പുറത് നിന്നും കാൾ കട്ട്‌ ആവുന്നത് വരെ അവൾ പ്രതീക്ഷയോടെ നിന്നു.. വേഗം വാട്സ്ആപ്പ് എടുത്തവൾ അവന്റെ ചാറ്റ് ഓപ്പൺ ആക്കി.. ഓൺലൈൻ എന്ന് കണ്ടതും ആരോഹിയുടെ ചുണ്ട് കൂർത്തു.. "മനഃപൂർവ്വം എടുക്കാതെയാ.. ദുഷ്ടൻ.. എന്നാലും എന്നോട് സ്നേഹമൊക്കെ ഉണ്ട്.. അതല്ലേ ബ്ലോക്ക്‌ മാറ്റിയെ.." പരിഭവത്താൽ ചുരുങ്ങിയ ചുണ്ട് പതിയെ വിടർന്നു...സ്വയം മൊഴിഞ്ഞവൾ അവൻ മെസ്സേജ് ഇട്ടു.. മറുപ്പുറത് അത് കാണെ അവന്റെ മുഖം ചുമന്നു.. പിന്നെയും പിന്നെയും ശല്യപെടുത്തുന്നവളെ ഓർക്കേ അവൻ അനിഷ്ടത്തോടെ ഫോൺ ബെഡിലായി എറിഞ്ഞു മലർന്നു കിടന്നു.. ""എനിക്ക് അറിയാം.. ഇയാൾക്ക് എന്നെ ഇഷ്ടാ.. അതോണ്ടല്ലേ ഇന്ന് കണ്ടപ്പോ എന്നെ നോക്കി നിന്നത്.. മറ്റാരും കാണരുതെന്ന് കരുതി മറഞ്ഞു നിന്നത്..!"" മെസ്സേജ് കണ്ടതും അവൻ ദേഷ്യത്തോടെ എന്തോ ടൈപ്പ് ചെയ്തു.. പക്ഷെ അയക്കാൻ തോന്നിയില്ല.. തിരികെ ഫോൺ ബെഡിൽ തന്നെ അലക്ഷ്യമായി എറിഞ്ഞു അവൻ അതെ പടി കിടന്നു..

അപ്പോഴും ഇന്ന് അവളെ യാദൃച്ഛികമായി കണ്ടതിനെ കുറിച്ച് ചിന്തിക്കുവായിരുന്നു അവൻ.. സംസാരിക്കണമെന്ന് ഉള്ളാലെ മൊഴിഞ്ഞെങ്കിലും ചുറ്റുമുള്ളവരെ കാണെ വേണ്ടന്ന് വച്ചു.. ആരോഹിയും ഓർക്കുകയിരുന്നു അവനെ കുറിച്.. അവനെ ആദ്യം കണ്ടത്.. ആദ്യമായി സംസാരിച്ചത്.. അവനെ തിരിച്ചറിഞ്ഞത്.. ഒടുവിൽ തെറ്റാണെന്ന് അറിഞ്ഞിട്ടും ഉള്ളാലെ പ്രണയം തോന്നിയത്..!! 💖___💖 പതിയെ തുറന്നവൻ ഉള്ളിലേക്ക് കേറി.. ഡിം ലൈറ്റിന്റെ പ്രകാശത്തിൽ കണ്ടു ബെഡിൽ മലർന്ന് കിടന്നു ഉറങ്ങുന്ന സൂര്യനെ.. ദേവൻ ശബ്ദം ഉണ്ടാക്കാതെ അവന് നേരെ നടന്നു.. സൂര്യൻ ഉറക്കത്തിൽ ആണെന്ന് ഉറപ്പ് വരുത്തിയതും ദേവനിൽ നിന്നൊരു നെടുവീർപ്പ് ഉയർന്നു.. അവനാ റൂം മുഴുവനായോന്ന് നോക്കി.. ഇപ്പോഴും പഴയത് പോലെ.. തന്റെ മുഖം മാത്രം എവിടെയും നിറഞ്ഞു നിൽക്കുന്നു.. ദേവന്റെ നോട്ടം ബാൽക്കണി ഡോറിലേക്ക് നീണ്ടു.. ഇരുട്ടിലും തിളങ്ങി നിൽക്കുന്ന ഇരുവരുടെയും പെയിന്റിംഗ് കാണെ അവന്റെ ചുണ്ടിലൊരു പുഞ്ചിരി നിറഞ്ഞു... 🍂 ""ടാ കോപ്പേ... എന്താടാ കാണിച് വച്ചേക്കുന്നെ.."" സൂര്യൻ ലഡ്ഡറിൽ കേറി നിന് ബാൽക്കണി ഡോറിൽ എന്തോ ചെയ്യുന്ന ദേവനെയും തറയിൽ പരന്നു കിടക്കുന്ന കളറിലേക്കും മുഖം ചുളിച് നോക്കി.. ദേവൻ അവനെ നോക്കി ഒന്ന് പുച്ഛിച്ചു വീണ്ടും ചെയ്യുന്ന പണിയിൽ മുഴുകി.. സൂര്യന് ദേഷ്യം വരുന്നുണ്ടായിരുന്നു.. ചോദിച്ചാൽ മിണ്ടാത്തെ നിൽക്കുന്ന സ്വഭാവം അവന് പണ്ടേ ഇഷ്ടമല്ലാത്ത ഒന്നാണ്..

സൂര്യൻ മുന്നോട്ട് വന്ന് ലഡ്ഡർ ഒറ്റ തട്ട് വെച് കൊടുത്തു.. അപ്പ്രതീക്ഷിതമായത് കൊണ്ട് തന്നെ ദേവനും കയ്യിലിരുന്ന കളറും താഴെ എത്തി.. ഒപ്പം കലിപ്പിൽ നിന്ന സൂര്യനെ വലിച്ചിടാനും ദേവൻ മറന്നില്ല... ""എണീറ്റ് മാറാടാ %%@@₹മോനെ.."" ദേവന്റെ കലിപ്പ് കണ്ടതും സൂര്യൻ വേഗം കൊട്ടിപിടഞ്ഞു എഴുനേറ്റു.. ദേവന്റെ നോട്ടത്തിനെ പാടെ അവഗണിച്ചു തിരിച്ചു കലിപ്പിൽ നോക്കുന്ന സൂര്യനെ തുറിച്ചു നോക്കി ദേവൻ.. ""എന്താ ഇവിടെ.."" ഡോറിന്റെ അവിടെ നിന്നും വസുന്ദരയുടെ ശബ്ദം കേട്ടതും പരസ്പരം അടികൂടുന്നതിൽ നിന്ന് വിട്ട് നിന്ന് ഇരുവരും തല കുനിച്ചു.. ""വയസ് പത്തു പതിനെട്ടു ആയില്ലേ നിനക്കൊക്കെ.. എന്നിട്ടും കൊച് പിള്ളേരുടെ കൂട്ട് തുടങ്ങിയ വല്ലാത്ത കഷ്ടം തന്നെ.. 15 മിനിറ്റ് സമയം ത്തരും റൂം പഴേ പടി കിടന്നില്ലെങ്കിൽ എന്റെ കയ്യിൽ നിന്ന് ആവില്ല കിട്ടുവ രണ്ടിനും.. കേട്ടല്ലോ..."" വസുന്ദര കടുപ്പിച്ചു പറഞ്ഞതും ഇരുവരും സമ്മതത്തോടെ തല കുലുക്കി.. അവർ പോയതും ദേവന്റെ പുറത്തൊരു അടിയും കൂടി കൊടുത്ത് സൂര്യൻ വെള്ളം എടുക്കാൻ ബാത്റൂമിലേക്ക് നടന്നിരുന്നു.. അന്ന് രാത്രി വരച്ച പാന്റീങ്ങിനെ കുറിച്ച് പുച്ഛിച്ചു തള്ളുന്ന സൂര്യനെ ദേവൻ കലിപ്പോടെ നോക്കിയിരുന്നു..ഓരോ തെറ്റും ചൂണ്ടി കാട്ടി പറയുന്ന സൂര്യന്റെ മുഖം ഇന്നും ഓർമ്മയിൽ മികവോടെ തെളിഞ്ഞു വന്നു..🍂

സ്വപ്നലോകതെന്ന പോലെ പെയിന്റിംഗിൽ നോക്കി പുഞ്ചിരിക്കുന്ന ദേവനെ സൂര്യൻ ഇടം കണ്ണിട്ട് നോക്കി.. അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.. ദേവൻ തിരിഞ്ഞു റൂമിലെ ഡിം ലൈറ്റ് നോക്കി..അവന്റെ കണ്ണുകൾ ചുരുങ്ങി.. സൂര്യന് ഡിം ലൈറ്റ് ഉണ്ടായാലേ ഉറക്കം വരുള്ളൂ.. തനിക്ക് നേരെ തിരിച്ചും.. അത്രയും ഇരുട്ട് വേണം.. കിടക്കാൻ വന്നാൽ എപ്പോഴും അടിയാണ്.. എന്നും ഇതേ ചൊല്ലി വഴക്കും ഉണ്ടാവും.. പക്ഷെ ഒരിക്കൽ പോലും ഇരുവരും മാറി കിടന്നിട്ടില്ല.. ആരെങ്കിലും ഒരാൾ വിട്ട് കൊടുക്കും.. മിക്കപ്പോഴും താൻ ആവും സൂര്യന്റെ വാശിക്ക് വിട്ട് കൊടുക്കാ.. ദേവൻ ലൈറ്റിലേക്ക് നീണ്ട കയ്യ് ശാസിച്ചു നിർത്തി സൂര്യനെ ഒന്ന് നോക്കി... അവിടെ ഒന്നും അറിയാതെ ഉറങ്ങുന്ന സൂര്യനെ കുറച്ചു നേരം നോക്കി അവൻ സോഫയുടെ അടുത്തേക്ക് നീങ്ങി.. ""ഇഷ്ടമില്ലാതെ കല്യാണം കഴിഞ്ഞു ആദ്യരാത്രിയില് കേറിവന്ന വധു ഒന്നും അല്ലല്ലോ നീയ്..സോഫയിൽ കിടക്കാൻ.. വേണമെങ്കിൽ ഇങ്ങോട്ട് വന്ന് കിടക്കെട.. ഞാൻ റേപ്പ് ചെയ്യുവോന്നും ഇല്ല..!!"" ഉറക്കത്തിൽ എന്നാ പോലെ കണ്ണും പൂട്ടി തല ഉയർത്തി പറയുന്ന സൂര്യനെ കാണെ ദേവൻ ചമ്മലോടെ മുഖം തിരിച്ചു.. ഉറങ്ങിയത് പോലെ അഭിനയിച്ചതാ തെണ്ടി... ദേവൻ പിറുപിറുത് കൊണ്ട് ബെഡിൽ വന്ന് കിടന്നിരുന്നു..

സൂര്യന്റെ ചുണ്ടിൽ പുഞ്ചിരി തത്തി കളിച്ചു.. വളരെ മനോഹരമായ ഒന്ന്..!! കിടന്നിടത് നിന്ന് തന്നെ സൂര്യൻ കയ്യെത്തിച്ചു ഡിം ലൈറ്റ് ഓഫ്‌ ആകെ സൂര്യന്റേത് പോലെ ദേവന്റെ ചൊടികളും വിടർന്നു.. കണ്ണുകളിൽ ചെറുതായി പൊടിഞ്ഞ ആനന്തത്തിന്റെ നീരും പുറംകയ്യോണ്ട് തട്ടി കളഞ്ഞു ഇരുവരും നിദ്രയെ പുൽകി..വർഷങ്ങൾക്ക് ഇപ്പുറം സമാധാനത്തോടെ..!! 💖___💖 ഫ്രഷ് ആയി തിരിച്ചിറങ്ങുമ്പോഴേക്ക് ദേവൻ എഴുനേറ്റ് പോയിരുന്നു.. സൂര്യൻ ചിരിയോടെ മിററിൻ മുന്നിൽ നിന്ന് മുടി ഒതുക്കി.. ഇപ്പോഴും തന്നോട് മിണ്ടാൻ മടി കാണിക്കുന്ന ദേവനെ ഓർക്കെ ഉള്ളാലെ ഒരു കുഞ്ഞ് വേദന നിറഞ്ഞെങ്കിലും അതിലും കൂടുതൽ സന്തോഷം അവനിൽ നിറഞ്ഞു.. മൂളിപ്പാട്ടോടെ മുടി ഒതുക്കി വച് തിരിഞ്ഞതും റൂമിന്റെ വാതിൽ പടിക്കൽ നിന്ന് തിരിയുന്ന നക്ഷത്രയെ കാണെ അവന്റെ കണ്ണൊന്നു വിടർന്നു.. അവളുടെ നിൽപ്പും ഭാവവും കണ്ടിട്ട് തന്നോട് എന്തോ പറയണം എന്നാ പോലെ ഉണ്ട്.. സൂര്യൻ ഒരു പിരികം പൊക്കി ടേബിളിൽ ചാരി കയ്യും കെട്ടി നിന്നു.. അവന്റെ ചിരിയും നിൽപ്പും ഒക്കെ കണ്ടതും നക്ഷത്രയുടെ കയ്യ് വിറക്കാൻ തുടങ്ങി.. എങ്കിലും അവന് ഇനിയും പ്രതീക്ഷ കൊടുക്കാൻ അവൾ ആഗ്രഹിച്ചിരുന്നില്ല..!! ""മ്മ്മ്.. എന്താണ് മിസ്സ്‌ മയൂരക്ക് ഒരു കള്ള ലക്ഷണം.."

" അവളെ മനഃപൂർവം ചൊടിപ്പിക്കാൻ എന്നോണം സൂര്യൻ പിരികം ഉയർത്തി.. ""ഞാൻ.. ഞാൻ.. മയൂര അല്ല.. നക്ഷത്രയാ.."" പരിഭവത്താലേ അവളുടെ ചുണ്ട് ഒന്ന് ചുളുങ്ങി.. കണ്ണുകൾ കൂർത് തന്റെ മുന്നിൽ നിക്കുന്നവളോട് വാത്സല്യം തോന്നി അവന്.. ""എങ്കിൽ പറ എന്താണ് നക്ഷത്രക്ക് ഒരു കള്ള ലക്ഷണം.."" ചോദ്യത്തോടൊപ്പം അവൻ അവൾക്ക് നേരെ നടന്ന് തുടങ്ങിയിരുന്നു.. ""എനി.. നിക്ക്.. ഒരു കാര്യം പറയണം.."" ""പറയ്..."" പിന്നിലേക്ക് ചലിക്കുന്ന കാലുകൾക്ക് ഭാരം ഏറുന്നത് പോലെ.. ""എനി..ക്ക്..വേറൊരാളെ ഇശ്.. ഇഷ്ടാ.. ന്റെ ഉണ്ണിയേട്ടനെ ഇഷ്ടാ നിക്ക്.. ഇങ്ങട് വന്നാല് ഉണ്ണിയേട്ടൻ കൊണ്ടോവും ന്നേ.."" താഴേക്ക് മിഴികൾ നട്ടവൾ പതർച്ച മറച്ചു വച് പറഞ്ഞൊപ്പിച്ചു.. ഒരുനിമിഷം സൂര്യന്റെ നെഞ്ചോന്ന് പിടഞ്ഞു.. അവളിൽ നിന്ന് മറ്റൊരുവന്റെ നാമം കേൾക്കാൻ ഇഷ്ടമില്ലാതെ കാതുകൾ കൊട്ടി അടക്ക പെട്ടപോലെ.. അറിയുന്നത് ആണെങ്കിലും അവൾ പറഞ്ഞപ്പോ ഒന്ന് പതറിയിരുന്നു അവൻ... നിശ്ചലമായ കാലുകൾ വീണ്ടും തനിക്കരികിലേക്ക് നടന്നടുക്കുന്നത് കാണെ നക്ഷത്ര പിടപ്പോടെ തല ഉയർത്തി നോക്കി..

കണ്ണുകൾ ഒന്ന് പിടഞ്ഞു.. ഉള്ളം പകച്ചു.. നെഞ്ചം ഒന്ന് കുടുങ്ങി.. അവനിൽ പക്ഷെ പതിവ് കുസൃതിയായിരുന്നു.. കണ്ണുകളിൽ പ്രണയം നിറച്ചു ചുണ്ടിലെ കുസൃതിക്ക് അല്പം പോലും കുറവ് വരുത്താതെ അവന്നാ പെണ്ണിന്റെ ഉടലിനോട് ചേർന്ന് നിന്നിരുന്നു..!! 💖__💖 ""ദേവാ..."" മടിയിൽ തലവച്ചു കിടക്കുന്ന ദേവന്റെ മുടിയിൽ മെല്ലെ ഒന്ന് തഴുകി വസുന്ദര വിളിച്ചതും അവനൊന്ന് മൂളി.. ""അമ്മ മോനോട് ഒരു കാര്യം പറഞ്ഞ മോൻ അനുസരിക്കോ..."" ""പതിവില്ലാതെ വസുകുട്ടി അനുവാദം ഒക്കെ കേൾക്കുന്നുണ്ടല്ലോ.. എന്താണ്.."" ദേവൻ കുറുമ്പോടെ അവരുടെ താടിയിൽ ഒന്ന് കൊഞ്ചിച്ചു.. അവർ ചിരിയോടെ അവന്റെ കവിളിൽ കയ്യ്ചേർത്ത്.. ""ന്റെ കുട്ടി മറ്റുള്ളവരിൽ നിന്ന് സംരക്ഷിക്കാൻ വേണ്ടിയാ അന്ന് അങ്ങനെ ചെയ്തതെന്ന് അമ്മക്ക് അറിയാം.. പക്ഷെ.. ഇപ്പോ അമ്മക്ക് ഒരാഗ്രഹം.. എല്ലാവരുടെയും അനുഗ്രത്തോടെ വീണ്ടും നടത്തണമെന്ന്.."" കാര്യം മനസ്സിലായിരുന്നില്ല ദേവന്.. സംശയത്തോടെ വസുന്ദരയെ നോക്കെ അവരോന്ന് പുഞ്ചിരിച്ചു..

""എന്റെ പൊട്ടൻ വല്യേട്ടാ..ഏട്ടന്റെയും ഏട്ടത്തിടേം കല്യണകാര്യമാ അമ്മ പറയണേ.."" മിഴിച്ചു നോക്കുന്ന ദേവന്റെ കവിളിൽ ചെറുതായി ഒന്ന് പിച്ചി ആരോഹി പറഞ്ഞതും ദേവന്റെ കണ്ണ് തള്ളി.. വസുന്ദരയുടെ മടിയിൽ നിന്ന് അവൻ ചാടി എഴുനേറ്റു.. എതിർത്തു പറയാൻ തുടങ്ങുന്നതിനു മുന്നേ മറ്റൊരു സ്വരം അവിടെയാകെ നിറഞ്ഞു.. ""വേണ്ട അമ്മ.. അതന്ന് അങ്ങനെ ഒരു നാടകത്തിന്റെ ആവശ്യം ഉണ്ടായിരുന്നത് കൊണ്ട.. ഇനി അതിന്റെ ആവശ്യം ഇല്ല.. ഞാൻ.. ഞാൻ നാളെ തിരിച്ചു പോകും...മാത്രവുമല്ല എനിക്ക്.. എനിക്ക് അതിന് സമ്മതമല്ല..!!"" ഉറച്ച സ്വരമായിരുന്നു തീർത്ഥയുടേത്.. എല്ലാവരും ഞെട്ടി അവളെ നോക്കി.. ഞെട്ടൽ നിറഞ്ഞു നിന്ന വസുന്ദരയുടേം ആരോഹിയുടേം മുഖത്തു നിന്ന് വ്യത്യസ്തമായി ദേവന്റെ മുഖം മാത്രം ചുവന്നു വന്നു.. ദേഷ്യം കൊണ്ട് വിറഞ്ഞു നിൽക്കുന്ന ദേവനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രെമിച്ചവൾ തിരികെ റൂമിലേക്ക് പോയിരുന്നു..!! ........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story